
* എം.ജി.ആര്. നായകനായ 'ഉലഗം സുട്രും വാലിബന്' എന്ന തമിഴ് സിനിമയുടെ രചയിതാവ്.
ആകെത്തുക : 2.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 1.00 / 10
: 3.00 / 10
: 2.00 / 05
: 1.00 / 05
: 1.00 / 10
: 3.00 / 10
: 2.00 / 05
: 1.00 / 05
ഒരു ഉദാഹരണം: നായകന്റെ അമ്മ പറയുന്നു, "അവന്റെ ജാതകത്തിലുണ്ട്, അവന് വളരെ ഉയര്‍ന്ന നിലയിലാവുമെന്ന്...". അടുത്ത ഷോട്ടില്‍ നായകനെ കാണിക്കുന്നു. നായകന് എന്തു ചെയ്യുകയാവും?
a) ഉയര്‍ന്ന തസ്തികയിലുള്ള പോലീസുദ്യോഗസ്ഥനായ നായകന് ഓഫീസിലെത്തുന്നു.
b) മലമുകളിലെ പച്ചക്കറി ചന്തയില്‍ ലോറിയുടെ പുറത്ത് കയറിനിന്ന് ചുമടെടുക്കുന്നു.
c) ജനപ്രതിനിധിയായി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നു.
d) മന്ത്രിയായി സ്റ്റേറ്റ് കാറില്‍ വന്നിറങ്ങുന്നു.
Cast & Crew
Ulakam Chuttum Valiban
Ulakam Chuttum Valiban
Directed by
Raj Babu
Produced by
Milan Jaleel, Basheer
Story / Screenplay, Dialogues by
Gopu Babu / Krishna Poojappura
Starring
Jayaram, Biju Menon, Vandana, Mithra Kurian, Suraj Venjaramoodu, Suresh Krishna, Lena, Salim Kumar, Lalu Alex, Kottayam Nazeer, Janardhanan, Sobha Mohan, Biju Kuttan, Mamukkoya etc.
Cinematography (Camera) by
Anandhakuttan
Editing by
V.T. Sreejith
Production Design (Art) by
Salu K. George
Effects by
Charles
Background Score by
Ratheesh Vega
Music by
Mohan Sithara
Lyrics by
Kaithapram Damodaran Namboothiri, Vayalar Sarathchandra Varma, Rajeev Alunkal, Engandiyoor Chandrasekharan
Make-Up by
Pradeep Rangan
Costumes by
Velayudhan Keezhillam
Choreography by
Santhi
Action (Stunts / Thrills) by
Mafia Sasi
Banner
Galaxy Films
സൂപ്പര്‍സ്റ്റാര്‍ പത്മശ്രീ ജയറാം (ടൈറ്റിലില്‍ കണ്ടത് എഴുതിയെന്നേയുള്ളൂ!) തന്റെ പതിവ് നവരസങ്ങളോക്കെ മുഖത്ത് മാറി മാറി വിരിയിച്ചു കൊണ്ട് ജയശങ്കര്‍ എന്ന കഥാപാത്രത്തെ ഒരു പരുവത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ അദ്ദേഹത്തിന്റെ ഇതര ചിത്രങ്ങളിലെ വേഷങ്ങളുടെയത്രയും അസഹനീയത തോന്നിച്ചില്ല എന്നതൊരു മികവായി പറയാം. ഇനി അത് കണ്ട് കണ്ട് ശീലമായതാണോ എന്നും സംശയിക്കാതെയില്ല. പൊട്ടന് കാക്കിയിട്ട മാതിരിയൊരു പോലീസ് വേഷമാണെങ്കിലും, ബിജു മേനോന് അത് വിശ്വസനീയമായി അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമ്മൂടിന്റെ ചില നമ്പരുകളൊക്കെ ചിരിപ്പിക്കുന്നുണ്ട്. നായകന്റെ അനുജത്തിയായി മിത്ര കുര്യന് കാര്യമായൊന്നും ചെയ്യുവാനില്ല, നായികയായെത്തിയ വന്ദന തന്റെ വേഷം കഴിയുമ്പോലെ ബോറാക്കിയിട്ടുമുണ്ട്. തന്റെ സ്ഥിരം രൂപഭാവങ്ങളിലെത്തുന്ന സുരേഷ് കൃഷ്ണയും പുതുതായൊന്നും ചിത്രത്തില്‍ ചെയ്യുന്നില്ല. ശോഭ മോഹന്‍, ലാലു അലക്സ്, ജനാര്ദ്ദനന്, സലിം കുമാര്‍, കോട്ടയം നസീര്‍, ലെന - ഇവരൊക്കെയാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തിയ അഭിനേതാക്കളില്‍ ചിലര്‍.
ഒന്നല്ല, രണ്ടല്ല, നാലു പേരാണ് ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. എന്നാലോ ഒറ്റയൊന്നിന് പോലും കാല്ക്കാശിന്റെ ഗുണമില്ല. മോഹന്‍ സിത്താരയാണ് ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ഈ ഗാനങ്ങളൊക്കെ ഗായകര്‍ പാടിയിരിക്കുന്നത് പലതും കേട്ടാലൊട്ട് മനസിലാവുകയുമില്ല - തുളസി പാടിയിരിക്കുന്ന "ചൊല്ല് ചൊല്ല്..." എന്ന ഗാനമൊന്ന് കേട്ടാല്‍ ഈ പറഞ്ഞത് ശരിയെന്ന് ബോധ്യമാവും. സംവിധായകന് ഈ ഗാനങ്ങളൊക്കെ എടുത്ത് പ്രയോഗിച്ചിരിക്കുന്ന ഇടങ്ങളും ബഹു വിശേഷമാണ്! പതിനഞ്ചിലധികം വര്‍ഷമായി സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു മാഫിയ ശശി. എന്നാല്‍ ഇതില്‍ അദ്ദേഹം ഇത്തരം രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്ന രീതി കണ്ടാല്‍ നാടകക്കാര് പോലും നാണിച്ചു പോവും! ഇടി കൊള്ളുന്നവന്റെ ഏഴയലത്തു പോലും ചെല്ലാതെയുള്ള നായകന്റെ ഇടികളും, ഇടി വരുന്നതിനു മുന്‍പു തന്നെ തെറിക്കുന്ന വില്ലന്മാരും, ഒട്ടും ചേര്‍ച്ചയില്ലാത്ത പശ്ചാത്തല ശബ്ദവും (അതിനു കടപ്പാട് കൊടുക്കേണ്ടത് രതീഷ് വേഗയ്ക്ക്) ഒക്കെ കൂടിയാവുമ്പോള്‍ ശരിക്കും വെറുപ്പിക്കുന്നു / മടുപ്പിക്കുന്നു ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍!
ഉലകമൊന്നും ചുറ്റിയില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ കുറേ തിയേറ്ററുകളില്‍ ചുറ്റിയടിക്കുവാന്‍ വാലിബന് യോഗമുണ്ടാവും എന്നുറപ്പ്. പണ്ടൊരു ചിത്രത്തെക്കുറിച്ച് എവിടെയോ വായിച്ചതാണ്, "സിനിമ ഭയങ്കര ഓട്ടമാണ്, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്ക്..."; ഈയൊരു ഓട്ടം തന്നെ 'ഉലകം ചുറ്റും വാലിബ'നും പ്രതീക്ഷിക്കാം.
'ബാലേട്ടനി'ല്‍ തൊട്ട് കാണുവാന്‍ തുടങ്ങിയതാണ് മുന്‍പിലൂടെ റയില്‍വേ പാളമുള്ള ചിത്രത്തില്‍ കാണുന്ന വീട്. 'സെവന്‍സി'ന്റെ ഒടുവില്‍ കാണുന്ന അതേ മാര്‍ബിള്‍ ഗ്യാരേജ് തന്നെ അടികൂടുവാനായി ഇതിലുമുണ്ട്. സ്ഥിരം ലൊക്കേഷനുകളല്ലാതെ, മറ്റൊന്ന് കണ്ടെത്തുവാന്‍ പോലും ആരും ശ്രമിക്കുന്നില്ലല്ലോ!
ജയറാം നായകനായ 'ഉലകം ചുറ്റും വാലിബ'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#UlakamChuttumValiban: Nothing new, the same wine in the same old bottle! Coming soon in #Chithravishesham: bit.ly/cv-reviews #UlakamCV
11 hours ago via web
--
'ബാലേട്ടനി'ല്‍ തൊട്ട് കാണുവാന്‍ തുടങ്ങിയതാണ് മുന്‍പിലൂടെ റയില്‍വേ പാളമുള്ള ചിത്രത്തില്‍ കാണുന്ന വീട്.
ReplyDeleteപാലക്കാട് ഒറ്റപ്പാലത്തിനും കോട്ടായി ചെമ്പൈ ഗ്രാമത്തിനും ഇടയില്‍ ഉള്ള മങ്കര എന്ന സ്ഥലത്തെ വീടാണ് അത്
കളേര്‍സ് പോലെ ഒരു സൂപ്പര്‍ ക്ലാസ് ഫിലിം ഡയറക്ട് ചെയ്ത രാജ് ബാബുവില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.ആദ്യ ചിത്രത്തിലുടെ ഉണ്ടാക്കിയെടുത്ത നല്ല പേര് നഷ്ടെപ്പറ്റുത്തി ഡയറക്ടാര്
ReplyDeleteഇടക്കൊന്നും ഇങ്ങനത്തെ പടങ്ങളും വേണം എങ്കിലേ ഒരു ചേഞ്ച് ഉണ്ടാകൂ
ReplyDeletegreat movie..this movie shud be sent for the oscars..else i will protest and fast un to death...
ReplyDelete"ദിലീപ് നായകനായ 'കളേഴ്സി'നു ശേഷം രാജ് ബാബു സംവിധാനം നിര്‍വ്വഹിച്ച്..."
ReplyDeleteഇത്രയും കണ്ടപ്പോൾ തന്നെ മനസ്സിലായി പടം എങ്ങനെയായിരിക്കുമെന്ന്.
എന്തയാലും റിവ്യൂ ഇടാൻ മിനക്കെട്ട ഹരിക്ക് അഭിനന്ദനങ്ങൾ.
--
ചെസ്സും കംഗാരുവും സംവിധാനം ചെയ്തത് രാജ്ബാബു ആയിരുന്നില്ലേ? .