
ആകെത്തുക : 5.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 5.00 / 10
: 6.00 / 10
: 4.00 / 05
: 3.00 / 05
: 5.00 / 10
: 6.00 / 10
: 4.00 / 05
: 3.00 / 05
Cast & Crew
Doctor Love
Doctor Love
Directed by
K. Biju
Produced by
Joy Thomas Sakthikulangara
Story, Screenplay, Dialogues by
K. Biju
Starring
Kunchakko Boban, Bhavana, Ananya, Bhagath Manuel, Hemanth Menon, Rejith Menon, Manikkuttan, Vidya Unni, Vijayaraghavan, KPAC Lalitha, Shari, Bindu Panicker, Innocent, Salim Kumar etc.
Cinematography (Camera) by
Shaji
Editing by
V. Saajan
Production Design (Art) by
Sabu Ram
Music by
Vinu Thomas
Background Score by
Gopi Sundar
Lyrics by
Vayalar Sarathchandra Varma
Make-Up by
Sreejith Guruvayoor
Costumes by
Sameera Saneesh
Choreography by
Brinda
Banner
Jithin Arts
വിനയചന്ദ്രന് എന്ന റൊമാന്‍സ് കണ്‍സള്‍ട്ടന്റിനെ അതിഭാവുകത്വമൊന്നുമില്ലാതെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുവാന്‍ കുഞ്ചാക്കോ ബോബനു കഴിഞ്ഞു. തന്റേടിയായ കോളേജ് പെണ്‍കുട്ടി വേഷം ഭാവനയ്ക്കും യോജിക്കുന്നു. ചിത്രത്തില്‍ പ്രാധാന്യം ഉണ്ടെങ്കിലും ഒരു വ്യക്തിത്വമില്ലാത്ത ഒരു കഥാപാത്രമായി ഹേമന്ത് മേനോന് അവതരിപ്പിച്ച റോയി മാറി. ഹേമന്തിന്റെ ഭാഗത്തു നിന്നും കൂടുതല്‍ പരിശ്രമം ആ കഥാപാത്രത്തെ വിജയിപ്പിക്കുവാന്‍ ഉണ്ടാവേണ്ടിയിരുന്നു. ഒടുക്കം നായകന് കൈയ്യും വീശി പോവണ്ട എന്നൊരു വിചാരത്തിലാവാം അനന്യയുടെ കഥാപാത്രത്തെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. അനന്യയുടെ കൈയ്യില്‍ ആ വേഷം ഭദ്രമായി. ഇടയ്ക്ക് തൂലികാസുഹൃത്തെന്ന പേരില്‍ വരുന്ന സലിം കുമാറും, രജിത്ത് മേനോനും സംഘവും അവതരിപ്പിച്ച വില്ലന്‍ ഗ്യാങ്ങുമൊക്കെ ചിത്രത്തില്‍ അനാവശ്യമെന്നു തോന്നി. ഡോക്ടറിന്റെ സുഹൃത്തുക്കളായി വരുന്ന ഭഗത് മാനുവല്‍, മണിക്കുട്ടന്, വിദ്യ ഉണ്ണി തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ഇന്നസെന്റ്, ബിന്ദു പണിക്കര്‍, വിജയരാഘവന്, കെ.പി.എ.സി. ലളിത തുടങ്ങിയവരൊക്കെയാണ് മറ്റു വേഷങ്ങളില്‍.
കോളേജ് ക്യാമ്പസിലെ വര്ണങ്ങളൊക്കെയും നിറയുന്ന തരത്തില്‍ ക്യാമറ ചലിപ്പിക്കുവാന്‍ ഛായാഗ്രാഹകന്‍ ഷാജിക്ക് കഴിഞ്ഞു. അല്പം വലിച്ചു നീട്ടലൊക്കെ ഉണ്ടെങ്കില്‍ പോലും സിനിമയില്‍ പ്രേക്ഷകനെ പിടിച്ചു നിര്‍ത്തുന്നത് ഷാജിയുടെ ഛായാഗ്രഹണ മികവുകൂടിയാണ്. ചിത്രത്തിന്റെ മന്ദഗതിക്ക് വി. സാജന്റെ ചിത്രസന്നിവേശവും ഒരു കാരണമാണ്. രണ്ട് ദൃശ്യങ്ങള്‍ ചേര്‍ക്കുവാനുള്ള ഇഫക്ടുകളുടെ ദൈര്‍ഘ്യവും, ചിലപ്പോഴൊക്കെ നീണ്ടുപോവുന്ന ഷോട്ടുകളുമൊക്കെ ചെത്തിയൊരുക്കിയിരുന്നെങ്കില് കുറച്ചു കൂടി വേഗത ചിത്രത്തിന് കൈവരിക്കുവാന്‍ കഴിയുമായിരുന്നു. സാബു റാം ഒരുക്കിയ കോളേജ് ക്യാന്റീനൊക്കെ ഭംഗിയായെങ്കിലും അത്തരത്തിലൊന്ന് കേരളത്തിലെ സാധാരണ കോളേജുകളില്‍ കാണുവാന്‍ കിട്ടുമോയെന്ന് സംശയമാണ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയവും കഥാപാത്രങ്ങള്‍ക്ക് ചേരുന്നത് തന്നെ.
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി വിനു തോമസ് ഈണമിട്ട ഗാനങ്ങളില്‍ ചിലതൊക്കെ കേള്‍വിക്ക് ഇമ്പമുള്ളവയാണ്. കാര്‍ത്തിക് പാടിയ "ഓര്‍മ്മകള്‍ വേരോടും...", സ്റ്റാര്‍ സിംഗര്‍ ഫെയിം നജീം അര്‍ഷാദ് പാടിയ "പാലപ്പൂ മണമായ്..."; നജീമും വിവേകാനന്ദനും ചേര്‍ന്നു പാടിയഭിനയിക്കുന്ന "ആകാശം ദൂരെയെന്നതും..." എന്നീ ഗാനങ്ങള്‍ മികവു പുലര്‍ത്തുന്നു. രഞ്ജിത്ത്, ബെന്നി ദയാല്‍, അഞ്ജു തോമസ് എന്നിവരൊക്കെ ചേര്‍ന്നു പാടിയ "നന്നാവൂല്ല..." എന്ന ഗാനമുള്‍പ്പടെയുള്ള മറ്റു ഗാനങ്ങള്‍ അത്രയ്ക്കങ്ങ് മികവിലേക്കെത്തിയില്ല. ഈ ഗാനങ്ങളൊക്കെ ചിത്രത്തോട് ചേര്‍ന്നു പോവുന്നതരത്തില്‍ ഉപയോഗിക്കുവാന്‍ സംവിധായകന് മനസുവെച്ചു. ബൃന്ദ ഒരുക്കിയ നൃത്തച്ചുവടുകളുടെ ഭംഗിയില്‍ "നന്നാവൂല്ല..." എന്ന ഗാനം ചിത്രത്തില്‍ കാണുമ്പോള്‍ മുഷിപ്പിക്കില്ല. ചാക്കോച്ചനും സംഘവും നന്നായി തന്നെ ഈ ഗാനരംഗത്തില്‍ ചുവടുവെയ്ക്കുന്നുമുണ്ട്.
ഒരുപക്ഷെ, മറ്റൊരു ട്വിസ്റ്റിനു കൂടി ഇടമിട്ടുകൊണ്ടാണ് ചിത്രത്തിന്റ ക്ലൈമാക്സ് പുരോഗമിക്കുന്നത്. അങ്ങിനെയുള്ള സാധ്യതയൊന്നും ഉപയോഗിക്കാത്തതിനാല്‍ കാണികള്‍ക്ക് ഊഹിക്കാവുന്ന ഒരു അന്ത്യത്തിനപ്പുറത്തേക്ക് ചിത്രം പോവുന്നതുമില്ല. ചന്തുവിന്റെയും ശ്രീക്കുട്ടിയുടേയും ആത്മബന്ധം പ്രേക്ഷകര്‍ക്ക് അത്രത്തോളം അനുഭവവെദ്യമാവുന്നില്ല എന്നതും ചിത്രത്തിന്റെയൊരു കുറവു തന്നെ. ചിത്രത്തെ സ്ത്രീവിരുദ്ധ സിനിമയെന്ന് വിമര്‍ശിക്കുവാനുള്ള വകയൊക്കെ ചിത്രത്തില്‍ ആവശ്യത്തിനുണ്ട്. തന്റേടിയായ എബിന് കിട്ടുന്ന കരണത്തടിയൊക്കെ* വിശകലന വിധേയമാകുവാന്‍ ഇരിക്കുന്നതേയുള്ളൂ! :-) അത്തരം കാര്യങ്ങളൊന്നും ഇഴപിരിച്ച് ചിന്തിക്കുവാന്‍ മിനക്കെടാതിരുന്നാല്‍, അല്ലലുകളില്ലാതെ ആസ്വദിക്കുവാന്‍ കഴിയുന്നൊരു ചിത്രമായി 'ഡോക്ടര്‍ ലൗ'വിനെ കാണാം.
* ഉള്ളത് പറയണമല്ലോ, അത് പോക്രിത്തരമായി. റോയ്ക്ക് സ്വന്തമായി തോന്നിയിട്ട് അടിക്കുവാണെങ്കില്‍ പിന്നെയുമുണ്ട്, ഇതൊരുമാതിരി അടിക്കാന്‍ പറയുമ്പോള്‍ അടിക്കുന്നൊരു പാഴ് ചെക്കന്! എന്നിട്ട് അടിച്ചതിനെക്കുറിച്ച് പിന്നീട് വിഷമിക്കുകയും! സത്യത്തില്‍ അവനെ കെട്ടാന്‍ എബിനോട് പറഞ്ഞ ഡോക്ടറിനിട്ടും രണ്ട് പൊട്ടിക്കുവാനാണ് ഒടുക്കം തോന്നിയത്!
ഈ QUBE സിനിമ എന്നു പറയുന്ന സംവിധാനം അത്ര ശരിയായിട്ടില്ലേ? അഞ്ചു തവണയാണ് ഈ ചിത്രത്തിനിടയ്ക്ക് ശബ്ദം നിലച്ച്, ചിത്രം നിന്നു പോയത്! ശരിക്കും ക്ഷമ പരീക്ഷിക്കുന്ന പരിപാടിയായിപ്പോയി അത്. ചിത്രം കണ്ടത് തിരുവനന്തപുരം കൈരളി തിയേറ്ററില്‍.
നവാഗതനായ കെ. ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച്; കുഞ്ചാക്കോ ബോബന്, ഭാവന, അനന്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഡോക്ടര്‍ ലൗ'വിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#DoctorLove: Not something new, but still it is a joyful ride. Coming soon in #Chithravishesham. bit.ly/cv-reviews #DrLove
18 hours ago via web
--
നന്ദി ഹരീ.
ReplyDeleteSimple and feel good movie ആയതിനാൽ ഓടിയേക്കും.
@haree
ReplyDeleteshabdam nilachu 10 sec kazhinju padam ninnu pokunnathu curent pokumpozhaanu. 5 thavanan current poyi kaanum. athu qubinte kuzhappam alla.
കറന്റ് പോവുന്നതാണെങ്കില്‍ എമര്‍ജന്‍സി തെളിയുകയും ഫാനൊക്കെ നിലയ്ക്കുകയും ചെയ്യേണ്ടേ? അങ്ങിനെയൊന്നും ഉണ്ടായില്ല, അതാണ് സംശയിച്ചത്. യൂട്യൂബില്‍ വീഡിയോ കാണുമ്പോള്‍ സ്ട്രീമിംഗ് നിലച്ചു പോവുന്നതുപോലെയാണ് അനുഭവപ്പെട്ടത്.
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി. :)
--
ഹഹഹ..ഈ 5 തവണ സിനിമ നിലയ്ക്കല്‍ ഇന്നു ഞാന്‍ കണ്ടപ്പോഴും ഉണ്ടായിരുന്നു ഹരീ..
ReplyDeletePadam njanum kandu... tharakkedilla ennu thonni.. REview-nodu poornamaayum yojikunnu....
ReplyDelete(malayalam type cheyyunna kunthrandam officil work cheyyunnilla.. Java upgrade cheythappol chithravisheshathil comment cheyyan pattunilla enna problem maari kitti.
sasneham
salil drishyan
QUBE /UFO, even though they boasts of best quality in sound and picture , miserably fails at least in case of sound reproduction comparing to the old film based sound systems ( DTS / Dolby Digital )
ReplyDelete