
ആകെത്തുക : 2.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 0.00 / 10
: 3.50 / 10
: 2.50 / 05
: 2.00 / 05
: 0.00 / 10
: 3.50 / 10
: 2.50 / 05
: 2.00 / 05
Cast & Crew
Vensankhupol
Vensankhupol
Directed by
Ashok R. Nath
Produced by
Sanal Thottam
Story / Screenplay, Dialogues by
Sunil Prem / Anil Mukhathala
Starring
Suresh Gopi, Jyothirmayi, Manoj K. Jayan, Murali, Anoop Menon, Meera Nandan, Lalu Alex, Sukumari, Kochu Preman etc.
Cinematography (Camera) by
K. Ramachandra Babu
Editing by
Vipin Mannoor
Production Design (Art) by
Name
Music by
Anil Pongumoodu
Background Score by
Rajamani
Sound Effects by
Raj Marthandam
Lyrics by
O.N.V. Kurup
Make-Up by
Name
Costumes by
Name
Banner
New TV
സാങ്കേതിക വിഭാഗത്തില്‍, സ്വാഭാവികമായ അന്തരീക്ഷം ഒരുക്കുവാന്‍ കലാസംവിധായകന്‍ പുലര്‍ത്തിയ മികവ് എടുത്തു പറയേണ്ടതുണ്ട്. (ആരാണ്?) ചമയം, വസ്ത്രാലങ്കാരം തുടങ്ങിയവയും കലാസംവിധാനം പോലെ ചിത്രത്തിനുതകുന്നുണ്ട്. രാമചന്ദ്ര ബാബുവിന്റെ ഛായാഗ്രഹണം, വിപിന്‍ മണ്ണൂരിന്റെ ചിത്രസന്നിവേശം ഇവയൊക്കെ ചിത്രമെന്നതുപോലെ തന്നെ മടുപ്പുളവാക്കുന്നതാണ്. ബഹളമയമായ പശ്ചാത്തലമാണ് രാജാമണിയുടെ മുഖമുദ്രയെങ്കിലും ഇതിലല്പം മാന്യത പുലര്‍ത്തിയിട്ടുണ്ട്. ഒ.എന്‍.വി. കുറുപ്പെഴുതി അനില്‍ പൊങ്ങുമ്മൂട് ഈണമിട്ടിരിക്കുന്ന ഏകഗാനവും ശ്രദ്ധ നേടുന്നില്ല. ഒടുവില്‍ 'ജീവിതം കൊത്തിപ്പറിക്കുന്ന പക്ഷികള്‍' എന്നൊക്കെ വരികളില്‍ വരുന്നൊരു കവിതയുമുണ്ട്. ചിത്രത്തിനോട് യോജിച്ചാലും ഇല്ലെങ്കിലും; ഈയൊരു പാതകം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ ജീവിതത്തോട് ആ വരികള്‍ ഒരുപക്ഷെ ചേര്ന്നുപോയെന്നിരിക്കും!
ഇതില്‍ കൂടുതലായി എന്തെങ്കിലും ഈ ചിത്രത്തിന്റെ വിശേഷമായി പങ്കുവെച്ചാല്‍ അത് അനില്‍ മുഖത്തല ഈ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്കു വേണ്ടി എഴുതിവെച്ച ഡയലോഗുകള്‍ പോലെയായിപ്പോവും! തീര്‍ത്തും അനാവശ്യം, അതിലുപരി അരസികം! 'വെണ്‍ശംഖുപോല്‍' എന്ന പേരും, '100% രസം പകരുന്ന കുടുംബചിത്രം' എന്നൊക്കെയുള്ള വിശേഷണവുമൊക്കെ കണ്ട്, ഈയൊരു കെണിയില്‍ ആരും വീഴരുത് എന്നൊരു മുന്നറിയിപ്പ് മാത്രമേ അവസാനവാക്കായി ഈ ചിത്രത്തെക്കുറിച്ച് പറയുവാനുമുള്ളൂ!
ചിത്രത്തിന്റെ ട്രൈലറില്‍ കണ്ടൊരു വാചകം: "The heart breaking Movie of the year" - 100% സത്യസന്ധം, ഇത്രയും ഹൃദയഭേദകമായൊരു ചിത്രം ഈ വര്‍ഷം ഇറങ്ങിയതായി തോന്നുന്നില്ല! (ചുരുങ്ങിയപക്ഷം കാണേണ്ടി വന്നില്ല!) സംവിധായകന്റെയും മറ്റും ആത്മവിശ്വാസത്തിനൊരു സല്യൂട്ട് ഈ കാര്യത്തില്‍ നല്‍കാതെ വയ്യ! :p
അശോക് ആര്. നാഥിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, ജ്യോതിര്‍മയി, മനോജ് കെ. ജയന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'വെണ്‍ശംഖുപോല്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
nalla reviw
ReplyDeleteഈ സിനിമ പ്രക്ഷേപണം ചെയ്യുന്ന പ്രതിലോമപരതകള്‍ അതിലും വലുതാണ്. ഇതില്‍ നന്ദന് രോഗത്തിന്റെ മൂര്‍ദ്ധന്യത്തില്‍ സംഭവിക്കാന്‍പോകുന്ന ദാരുണതകളെപ്പറ്റി ഡോക്ടര്‍മാര്‍ നേരിട്ടാണു പറയുന്നത്. ഒരിക്കലും ഒരു ഡോക്ടര്‍ രോഗിയോടു രോഗത്തെപ്പറ്റി പറയുന്ന രീതിയല്ല ഇത്. മറ്റൊന്ന് അര്‍ബുദം ബാധിക്കുന്നവരുടെ വേദനയെപ്പറ്റിയുള്ള പേടിപ്പിക്കുന്ന കാര്യങ്ങള്‍. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറൊക്കെ വന്നതോടെ ഈ വേദനയും മറ്റും കുറയ്ക്കാന്‍ മാര്ഗങ്ങളുണ്ടായ കാര്യം സംവിധായകനും തിരക്കഥാകൃത്തുമൊന്നും അറിഞ്ഞിട്ടില്ല. ഈ സിനിമയെ അത്തരത്തില്‍ ഗതി തിരിച്ചുവിട്ടിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു. രോഗം, വേദന, മരണം തുടങ്ങിയവയെപ്പറ്റി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് കാഴ്ചക്കാരെ പേടിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
ReplyDeleteഇതുപോലെ ഹൃദയഭേദകമായൊരു ഫ്ലോപ് ഈ വര്‍ഷം ഉണ്ടായതായി തോന്നുന്നില്ല
ReplyDeleteഒരു ചെറിയ തെറ്റ് പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. അശോകിന്റെ ആദ്യ ചിത്രം സഫലം ആണ്. പ്രായമായവരുടെ വ്യഥകള്‍ കാണിക്കാന്‍ ശ്രമിച്ച ഒരു ചിത്രം.
ReplyDeleteവര്‍ഷം ഇത്രയായിട്ടും പുള്ളി ഒരിഞ്ചു മുന്നോട്ടു പോയിട്ടില്ല എന്ന് റിവ്യൂ വായിച്ചപ്പോ തോന്നുന്നു.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteപ്രതിലോമപരതകളും സ്ത്രീവിരുദ്ധതയുമൊക്കെ വേണ്ടുവോളം കണ്ടെടുക്കാം. അതിലേക്കൊക്കെ പോവാനും മാത്രമുണ്ടോ ഈ ചിത്രം?
@ ദുശ്ശാസ്സനന്‍,
നന്ദി. തിരുത്തിയിട്ടുണ്ട്. :)
--