
ആകെത്തുക : 7.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
ഇഫക്ട്സ് / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
ഇഫക്ട്സ് / ആക്ഷന്‍
: 8.00 / 10
: 8.00 / 10
: 7.00 / 10
: 4.00 / 05
: 4.00 / 05
: 8.00 / 10
: 7.00 / 10
: 4.00 / 05
: 4.00 / 05
Cast & Crew
Harry Potter 7 – Part 2
Harry Potter 7 – Part 2
Directed by
David Yates
Produced by
David Heyman, David Barron, J.K. Rowling
Story / Screenplay, Dialogues by
J.K. Rowling, Steve Kloves
Starring
Daniel Radcliffe, Rupert Grint, Emma Watson, Ralph Fiennes, Michael Gambon, Alan Rickman, Helena Bonham Carter, Maggie Smith etc.
Cinematography (Camera) by
Eduardo Serra
Editing by
Mark Day
Production Design (Art) by
Stuart Craig
Music by
Alexandre Desplat
Costumes by
Jany Temime
Banner
Warner Bros. Pictures
David Yates
Produced by
David Heyman, David Barron, J.K. Rowling
Story / Screenplay, Dialogues by
J.K. Rowling, Steve Kloves
Starring
Daniel Radcliffe, Rupert Grint, Emma Watson, Ralph Fiennes, Michael Gambon, Alan Rickman, Helena Bonham Carter, Maggie Smith etc.
Cinematography (Camera) by
Eduardo Serra
Editing by
Mark Day
Production Design (Art) by
Stuart Craig
Music by
Alexandre Desplat
Costumes by
Jany Temime
Banner
Warner Bros. Pictures
ഡാനിയല്‍ റാഡ്ക്ലിഫ്, റൂപേര്‍ട്ട് ഗ്രിന്റ്, എമ്മ വാട്സണ്, റാല്‍ഫ് ഫീനെസ്, അലന് റിക്ക്മേന് തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ എല്ലാവരും തന്നെ മികവ് പുലര്‍ത്തുന്നു. ഹെര്മോയിനോടുള്ള റോണിനുള്ള ഗാഢപ്രണയം ഭാവത്തില്‍ വരുത്തുവാന്‍ റൂപേര്‍ട്ട് ഗ്രിന്റിന് അത്രകണ്ട് കഴിഞ്ഞില്ല എന്നതു മാത്രമൊരു കുറവായി പറയം. ഡ്രാകോ മാല്ഫോയ്, മിനെര്വാ മക്ഗോണഗള് തുടങ്ങി കഥാഗതിയില്‍ പ്രാധ്യാന്യമുള്ള ചില അനുബന്ധ കഥാപാത്രങ്ങള്‍ അത്ര പ്രസക്തമല്ലാതെ പോയതില്‍ അഭിനേതാക്കളുടെ പരിമിതിയും ഒരു കാരണമാണ്. ചിത്രത്തിലെത്തുന്ന ഇതര അഭിനേതാക്കള്ക്കാവട്ടെ, തങ്ങളുടെ കഥാപാത്രങ്ങളുടെ സാന്നിധ്യം അറിയിക്കുക എന്നതല്ലാതെ ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല.
ഹാരി പോട്ടറിന്റെ ഹോഗ്വാട്സിലെ പഠനകാലത്തെ അപേക്ഷിച്ച്, മേജിക്കിന്റെ ലോകത്തെ വിസ്മയങ്ങള്‍ അവസാനഭാഗങ്ങളില്‍ കുറവാണെന്ന് കാണാം. എങ്കിലും ഉള്ളതെല്ലാം വളരെ ഭംഗിയായി അവതരിപ്പിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. 3D-യുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രം കൂടുതല്‍ ആകര്‍ഷകമാവുന്ന ഇഫക്ടുകള്‍ 2D-യില്‍ കാണുമ്പോള്‍ (തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ മാത്രമേ 3D-യില്‍ കാണുവാന്‍ അവസരമുള്ളൂ.) അത്രകണ്ട് ഏശുന്നില്ല. എഡ്യൂര്‍ഡോ സെറയുടെ ഛായാഗ്രഹണവും മാര്‍ക് ഡേയുടെ ചിത്രസന്നിവേശവും ചിത്രത്തിന്റെ മികവുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്റ്റുവര്‍ട്ട് ക്രെയ്ഗിന്റെ കലാസംവിധാനം, ജേനി ടെമീമിന്റെ വസ്ത്രാലങ്കാരം എന്നിവയും ചിത്രത്തിന്റെ മാറ്റു കൂട്ടുന്ന ഘടകങ്ങള്‍ തന്നെ. യാഥാര്‍ത്ഥ്യമെന്നു തന്നെ തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്പെഷ്യല്‍ ഇഫക്ടുകളുടെ സാങ്കേതികമികവും എടുത്തുപറയേണ്ടതുണ്ട്. വോള്ഡെമോര്ട്ടുമായുള്ള ആദ്യ ഏറ്റുമുട്ടലില്‍ ഹാരി ലിമ്പോയിലെത്തുന്ന ഭാഗത്തെ ഗ്രാഫിക്സ് ദൃശ്യങ്ങള്‍ മാത്രമാണ്, അത്രകണ്ട് മികവ് പറയുവാനില്ലാത്തതായി തോന്നിയത്.
തുടക്കത്തില്‍ പുസ്തകങ്ങളിലൂടെയും പിന്നീട് സിനിമകളിലൂടെയും ലോകമെമ്പാടുമൊരു തരംഗമായി മാറിയ ഹാരി പോട്ടറിന്റെ ചലച്ചിത്രാവിഷ്കാരത്തിലെ അവസാന ഭാഗം, അതര്‍ഹിക്കുന്ന മികവോടെ ഒരുക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതു തന്നെയാണ് പ്രധാന കാര്യം. ഒരുപക്ഷെ, സാങ്കേതികമായി ചലച്ചിത്രമേഖല കൂടുതല്‍ പുരോഗതി കൈവരിക്കുന്ന ഒരു കാലത്ത്, കൂടുതല്‍ ദൃശ്യവിസ്മയങ്ങളോടെ ഹാരി പോട്ടര്‍ പുനഃനിര്മ്മിക്കപ്പെടുവാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. ഏതായാലും അതുവരെ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ആദ്യ ഏഴ് ചിത്രങ്ങളും ഒടുവിലായെത്തിയ 'ഹാരി പോട്ടര്‍ ആന്‍ഡ് ദി ദി ഡെത്ലി ഹാലോസ് - ഭാഗം രണ്ടും' ധാരാളം.
ഹാരി പോട്ടര്‍ പടമെന്നാല്‍ കുറേ മേജിക് മാത്രം കാണിച്ചോണ്ടിരുന്നാല്‍ മതി, മറ്റൊന്നും കാണിക്കണ്ട എന്നാണ് കാണികളില്‍ ചിലരുടെ ഭാവം. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ അല്പം ദീര്‍ഘമായി വരുന്ന രംഗങ്ങളിലൊക്കെ, ഇവരുടെ ബഹളം കാരണം അവര്‍ പറയുന്നതു കേള്‍ക്കുവാന്‍ നന്നേ ബുദ്ധിമുട്ടി! :(
ഹാരി പോട്ടര്‍ ചിത്ര പരമ്പരയിലെ അവസാന ചിത്രമായ 'ഹാരി പോട്ടര്‍ ആന്‍ഡ് ദി ഡെത്ലി ഹാലോസ് - ഭാഗം രണ്ടി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
പടം കണ്ടില്ല. പക്ഷെ McGonagall ആയി അഭിനയിക്കുന്ന മാഗി സ്മിത്ത് പോട്ടർ താരനിരയിലെ തന്നെ ഏറ്റവും വലിയ അഭിനേത്രിയാണ്. ഇതുവരെ ഒരു ചിത്രത്തിലും അവരുടെ ഭാഗം മോശമായിട്ടില്ല. അതുപോലെ റാഡ്ക്ലിഫിനെക്കാൽ മികച്ച അഭിനേതാക്കളാണ് ഫെൽറ്റനും ഗ്രിന്റും എന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്. അതുകൊണ്ട് ഇവരൊക്കെ ഈ എഡിഷൻ മോശമാക്കി എന്ന് കേൾക്കുമ്പോൾ ഒരു വല്ലായ്മ :)
ReplyDeleteരണ്ട് കഥാപാത്രങ്ങളും കഥാഗതിയില്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണല്ലോ, ആ നിലക്ക് ഒരു പ്രാധാന്യം കഥാപാത്രങ്ങള്‍ക്ക് വന്നതായി തോന്നിയില്ല. അത് അഭിനേതാക്കളുടെ മാത്രം കുറവാണെന്നും കരുതുന്നില്ല. പിന്നെയുമുണ്ട് ചില അനുബന്ധ കഥാപാത്രങ്ങള്‍, അത്രത്തോളം മികവ് പുലര്‍ത്തി എന്നു തോന്നാത്തവ. ഗ്രിന്റിന്റെ കാര്യമെടുത്താല്‍, വൈകാരികമായി എന്തെങ്കിലും ചെയ്യുമ്പോള്‍ അദ്ദേഹം പിന്നിലാണ് എന്നാണ് തോന്നിയിട്ടുള്ളത് (ഇതില്‍ മാത്രമല്ല, മറ്റു ചിത്രങ്ങളിലും.), പ്രത്യേകിച്ചും ഹെര്മ്മോയിനുമായുള്ള പ്രണയം വെളിവാകേണ്ടയിടങ്ങളില്.
ReplyDeleteപുസ്തകം തീരുന്നു എന്ന് പറഞ്ഞ സമയത്ത് അത്ര വിഷമം തോന്നിയിരുന്നില്ല.. എന്നാല്‍ സിനിമ തീരുന്നു എന്നത് കുറച്ച് സങ്കടമുള്ള കാര്യമാണ്. എമ്മാ വാട്സണ് തന്നെ കാരണം! കക്ഷിയെ ഹെര്‍മിയോണ്‍ ആയി കാണാന്‍ തന്നെ ഇഷ്ടം (ഒന്നാം ഭാഗം മുതലേ!)
ReplyDeleteആദ്യ ആറു ഭാഗങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ.. അതില്‍ തന്നെ കഴിഞ്ഞ ദിവസം കണ്ട ഹാഫ് ബ്ലഡ് പ്രിന്‍സ് മാത്രമാണ് ഓര്‍മ്മയുള്ളത്. പുസ്തകം ഒന്നു പോലും വായിച്ചിട്ടില്ല :( ഹാരി പോട്ടര്‍ ആദ്യം ഇറങ്ങിയത് 1998-ലോ മറ്റോ ആണ്.. അതില്‍ പത്ത് വയസ്സുകാരന് ആയിരുന്നല്ലോ കക്ഷി. എന്റെ പ്രായമുള്ള പയ്യന്.. അന്ന് വായിച്ച് തുടങ്ങാന്‍ കഴിഞ്ഞില്ല. ആ കേട് തീര്‍ക്കാന്‍ എല്ലാം കൂടെ ഒരുമിച്ച് കിട്ടുന്ന ബോക്സ് മേടിക്കാന്‍ തീരുമനിച്ചിട്ടുണ്ട്. വായിച്ചിട്ട് തന്നെ കാര്യം.
സത്യത്തില്‍ ഹരി പോട്ടര്‍ പടങ്ങള്‍ അത്ര നല്ലതായിട്ടു എനിക്കിതുവരെ തോന്നിയിട്ടില്ല. അതിനേക്കാള്‍ മികച്ചത് ആരിയുന്നു ലോര്‍ഡ് ഓഫ് ദി റിങ്ങ്സ്. റിവ്യുവിനു നന്ദി
ReplyDeleteഎല്ലാം നന്നായി പറഞ്ഞിട്ടുണ്ട് കേട്ടൊ ഭായ്
ReplyDeleteബാലൂ ........... പോട്ടര്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന ത്രില്‍ ന്റെ പകുതി പോലുമില്ല സിനിമകള്‍ കാണുമ്പോള്‍... ഇന്ന് തന്നെ വായിച്ചു തുടങ്ങൂ....
ReplyDeleteകൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റിന്റെ ലിങ്ക് ഈ ആഴ്ച്ചത്തെ ‘ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ, കൊടുത്തിട്ടുണ്ട് കേട്ടൊ ഹരി.
ReplyDeleteനന്ദി...
ദേ...ഇവിടെ
https://sites.google.com/site/bilathi/vaarandhyam
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)
ReplyDeleteഉപ്പിനോളം വരുമോ ഉപ്പിലിട്ടത്? അതുപൊലെ പുസ്തകങ്ങളോളം വരുമോ അവയുടെ ചലച്ചിത്രരൂപം?
@മുരളീമുകുന്ദന്‍,
നന്ദി. ബ്ലോഗുകളിലേക്ക് / സൈറ്റുകളിലേക്ക് ലിങ്കുകള്‍ നല്കുമ്പോള് അതാത് ബ്ലോഗിന്റെ / സൈറ്റിന്റെ പേര്, പിന്നെ പോസ്റ്റിന്റെ പേര്, ഈ രീതിയില്‍ നല്‍കുന്നത് കൂടുതല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.
ഉദാ: ചിത്രവിശേഷം - സോള്‍ട്ട് & പെപ്പര്‍
--
for somone who watches dis after noein th background story...i mean all th other 7 movies dis reely rocks...der wil b moments wen u jumpout f ur seats n chear fr harry!!!!!!!!!! i luv it!
ReplyDeleten also th limbo scene is actually exactly wats in th book n also one cant say dat dat ws bad....th book says harry wakes up in a white backgound but cn still see wich place dat ws!
ReplyDelete