
ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 3.00 / 10
: 5.00 / 10
: 2.50 / 05
: 2.50 / 05
: 3.00 / 10
: 5.00 / 10
: 2.50 / 05
: 2.50 / 05
Cast & Crew
Bhakthajanangalude Sradhakku
Bhakthajanangalude Sradhakku
Directed by
Priyanandanan
Produced by
Jahangeer Shams
Story / Screenplay, Dialogues by
Ranjith / Manoj
Starring
Kavya Madhavan, Irshad, Kalabhavan Mani, V.K. Sreeraman, Babu Annur, Vanitha, Jagadish, Salim Kumar, Jaffer Idukki, Indrans, Augustine, Sadhique, Geetha Vijayan, Jayaraj Warier, Tini Tom etc.
Cinematography (Camera) by
Prathap Prabhakaran
Editing by
Venugopal
Production Design (Art) by
Salu K. George
Music by
Natesh Sankar
Background Score by
Bijibal
Lyrics by
Mullanezhi, Rafeeq Ahmed
Make-Up by
Pattanam Shah
Costumes by
Anil Chemboor
Banner
Xarfnet Movies
സാങ്കേതികപരമായും ചിത്രം പിന്നിലാണെന്നത് ചിത്രത്തോടുള്ള പ്രതിപത്തി പിന്നെയും കുറയ്ക്കുന്നു. പ്രതാപ് പ്രഭാകരന്റെ ഛായാഗ്രഹണം ശരാശരിയിലും മേലെയല്ല. അതോടൊപ്പം മനോജിന്റെ ചിത്രസന്നിവേശവും പലപ്പോഴും പാളുന്നു. ചിരിച്ചു കൊണ്ടിരിക്കുന സുമംഗലാദേവിയുടെ ക്ലോസപ്പില്‍ നിന്നും ഷോട്ട് കട്ട് ചെയ്ത് മിഡ് ഷോട്ടിലെത്തുമ്പോള് ദേവിയുടെ മുഖത്ത് ചിരിയില്ല! സാലു കെ. ജോര്‍ജ്ജ് ഒരുക്കിയിരിക്കുന്ന ആശ്രമവും പരിസരവുമൊക്കെ സ്വാഭാവികതയില്‍ നിന്നും ഏറെ അകലെയാണ്. സുമംഗലപുരത്തെ ഫ്ലെക്സ് ബോര്‍ഡുകളൊക്കെ എപ്പോഴും ക്യാമറയ്ക്ക് അഭിമുഖമായി വരുന്നതും സുമംഗലാദേവിയുടെ പ്രഭാവമാവുമോ? പട്ടണം ഷാ, അനില്‍ ചെമ്പൂര് എന്നിവര്‍ യഥാക്രമം ചമയവും വസ്ത്രാലങ്കാരവും മോശമാവാതെ ചെയ്തിട്ടുണ്ട്. ബിജിബാലൊരുക്കിയ പശ്ചാത്തലശീലുകള് പല രംഗങ്ങളിലും ഇതരവിഭാഗങ്ങളേക്കാള് മികവു പുലര്‍ത്തുന്നു. ക്രോമയെക്കുറിച്ച് മുന്‍ധാരണയോ പരിചയമോ ഒന്നുമില്ലാതെയാണ് ട്രയിനുള്പ്പെടുന്ന ഒരു രംഗത്തിനായി ഈ വിദ്യ ഉപയോഗിക്കുവാന്‍ മുതിര്‍ന്നതെന്നും വ്യക്തമാണ്. റഫീഖ് അഹമ്മദും മുല്ലനേഴിയും മറ്റുമെഴുതി നടേഷ് ശങ്കര്‍ ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ക്കും ഏറെ മികവില്ല. ഒരു ഭാവവുമില്ലാതെയുള്ള ആലാപനമാണ് ഇതിലെ ഗാനങ്ങളുടെ പ്രധാന ദോഷം.
സംവിധായകനെന്ന നിലയില്‍ പ്രിയനന്ദനന് തീര്‍ത്തും പരാജയപ്പെട്ട ഒരു ചിത്രം കൂടിയായി 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്'. തനിക്ക് വഴങ്ങാത്ത ശൈലിയായതു കൊണ്ടു കൂടിയാവാം നര്മ്മമുദ്ദേശിച്ചുള്ള ചില രംഗങ്ങള്‍ പോലും പരിതാപകരമായ നിലയിലായിപ്പോയത്. അഭിനേതാക്കളെ വേണ്ടും വിധം ഉപയോഗിക്കുവാന്‍ പോലും സംവിധായകന് സാധിച്ചില്ല. കഥപറയുന്നതിലുമുണ്ട് ഒട്ടേറെ പൊരുത്തക്കേടുകള്‍. നാട്ടില്‍ ജീവിക്കുവാന്‍ കഷ്ടപ്പെട്ടിരുന്നവര്‍ മൂന്നുവര്ഷങ്ങള്ക്കപ്പുറം മറ്റൊരു സ്ഥലത്ത് കാറില്‍ വന്നിറങ്ങുന്നതൊക്കെ കാണുമ്പോള്‍ എന്താണുദ്ദേശിച്ചത് എന്നു പോലും സംശയമാവുന്നു. നല്ലൊരു വിഷയം കൈയ്യില്‍ കിട്ടിയിട്ട് അതിനെ ഈവിധം ശുഷ്കമായൊരു സിനിമയാക്കിയതില്‍ സംവിധായകന് സ്വയം പഴിക്കാം. ഇനി മുതല്‍ പ്രിയനന്ദനന്റെ പടം എന്നു കേട്ട് തിയേറ്ററിലേക്ക് ഓടുന്ന പ്രേക്ഷകരൊന്ന് ശ്രദ്ധിച്ചോളൂ എന്നൊരറിയിപ്പാണ് 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്നതിനു ശേഷം വരുന്നതെന്ന് ചിത്രം കണ്ടവര്‍ക്ക് മനസിലാക്കുവാന്‍ അധികം പാടുപെടേണ്ടിവരില്ല എന്നതു തന്നെ പിന്നീടോര്‍ക്കുമ്പോള്‍ ഈ ചിത്രത്തിന്റെ പ്രധാന മികവ്!
ഇത്തരമൊരു കഥയില്‍ ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനെ തുടക്കത്തില്‍ കാണിക്കുമ്പോഴേ മനസിലാക്കാം അയാളവിടെ എന്തിനെന്ന്. അതു പോട്ടെന്നുവെച്ചാല്, ആള്‍ദൈവങ്ങള്‍ക്കെതിരെ ജീവിതം പോലുമുഴിഞ്ഞുവെച്ച് ജനങ്ങളെ ഉത്ബോധിപ്പിക്കുവാന്‍ നടക്കുന്നവരെ പ്രിയനന്ദനന് അറിയില്ലായെന്നുണ്ടോ? അങ്ങിനെയൊരാള്‍ പേരിന് പോലും ചിത്രത്തിലില്ല!
--
പ്രിയനന്ദനന്റെ സംവിധാനത്തില്‍ കാവ്യ മാധവന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#BhakthajanangaludeSradhakku: A relevant subject in these times but the treatment is poor. Coming soon: http://bit.ly/cv-reviews
30 Apr via web
--
ഹരീ നിരാശയുണ്ട് താങ്കളുടെ ഈ നിരീക്ഷണത്തില്‍. ഇത് സാങ്കേതികമായി പതറിപ്പോയ ചിത്രം തന്നെ ആയിരിക്കാം. പക്ഷെ അതില്‍ പറഞ്ഞതും പറയാതെ പറഞ്ഞതുമായ കാര്യങ്ങളെ ഒന്നും ഹരി കണ്ടില്ല എന്നത് ദയനീയം തന്നെ. അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതാന്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്ന ചെറിയ ശ്രമത്തെ ചായാഗ്രഹണത്തിന്റെയും എഡിട്ടിങ്ങിന്റെയും ഒക്കെ സാങ്കേതികത്വം പറഞ്ഞു തഴയുമ്പോള്‍ അവര്‍ ഉന്നയിച്ച ഒരു ഭീകര സത്യത്തെ കൂടി താമസ്കരിക്കാനാണ് താങ്കള്‍ ശ്രമിച്ചത്. അതില്‍ പാകപ്പിഴകളുണ്ട്. ഒരു കലാസ്രിഷ്ടിയും പൂര്‍ണ്ണമാണെന്നോ മികവുട്ടതാനെന്നോ പറയാനാവില്ല. അതിലെ നന്മകള് കാണാന്‍ കാഴ്ച വേണം. ആ ആശയത്തെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം ആ ചിത്രത്തെ അവഹേളിക്കാന്‍ നടത്തിയ ഈ നിരൂപണം താങ്കള്‍ ആള്‍ദൈവങ്ങളുടെ ഭക്തനാണോ എന്ന് തോന്നിപ്പിക്കുന്നു. അങ്ങനെ ആണെങ്കില്‍ സഹതാപമേ ഉള്ളൂ.. നിങ്ങളെപ്പോലുള്ളവരുടെ മുഖത്തിനേറ്റ കനത്ത പ്രഹരമാണ് ഈ ചിത്രം. പ്രിയനും കൂടുകാര്‍ക്കും അഭിനന്ദനങ്ങള്‍. പരിമിതികള്‍ക്കുള്ളിലും എതിര്‍പ്പുകള്‍ക്കിടയിലും ഇത്തരം ധീരമായ ശ്രമത്തിനു. കല്ലേറുകള്‍ ഇനിയും തുടരും. ഇവിടം ഭ്രാന്താലയമാണ്. പതറരുത്.
ReplyDeletePlease read this version of review of the same film. http://anavisyam.blogspot.com/2011/05/blog-post.html
ReplyDeleteഞാൻ ഇത് ഇതുവരെ കണ്ടില്ല...പ്രിയനന്ദനന്റെ നെയ്തൂകാരൻ ഒഴികെയുള്ള രണ്ട് ചിത്രങ്ങളും കണ്ടിട്ടുണ്ട്...നല്ല വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മികവാണ് അദ്ദേഹത്തിൽ എനിക്ക് കാണാൻ കഴിഞ്ഞത്...ഞാൻ മനസിലാക്കിയിടത്തോളം തീർത്തും കൺവെൻഷണലായ രീതിയിലുള്ള ആഖ്യാനമാണ് പ്രിയനന്ദനൻ സ്വീകരിച്ചു പോകുന്നത്...ഇത്തിരി എങ്കിലും വേറിട്ട് നിൽക്കുന്നത് പുലിജന്മം ആണ്..
ReplyDeleteഎന്തായാലും ഇത് കാണും...കൂടുതൽ അഭിപ്രായങ്ങൾ കണ്ടതിനു ശേഷം പറയാം...
ഹരീ, ദുർഗാദേവീ...നിങ്ങൾ ആരെങ്കിലും സത്യജിത് റേയുടെ ദേവി കണ്ടിട്ടുണ്ടോ!! 50 കൊല്ലം മുൻപ് വന്ന ചിത്രത്തിന്റെ സാമൂഹ്യപ്രസക്തി ഇന്ന് കൂടിയിട്ടുണ്ടെങ്കിലേയൊള്ളു...
ദുര്‍ഗാദേവി, ഇവിടെ 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയ്ക്കാണ് ഹരി നിരൂപണം നടത്തിയത്. അല്ലാതെ ആള്‍ദൈവങ്ങളെ കുറിച്ചല്ല. ഏറ്റവും മികച്ച രീതിയില്‍ തന്നെ ഹരി അത് പറഞ്ഞു പോകുന്നുമുണ്ട്. ഈ ചിത്രം കണ്ട ഒരാള്‍ എന്ന നിലക്ക് എനിക്കും സമാനമായ നിരീക്ഷണമാണ് ഉള്ളത്.
ReplyDeleteഹരിയുടെ തന്നെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു.
"ഒരു ചെറുകഥയെന്ന നിലയ്ക്ക് അതങ്ങിനെ തന്നെ പറഞ്ഞുവെച്ചാല്‍ വായനക്കാര്‍ക്ക് ഇഷ്ടമായേക്കാം. എന്നാല്‍ അതിനെയൊരു ചലച്ചിത്രമായി മാറ്റുമ്പോള്‍, ഇതതേപടി ദൃശ്യവത്കരിക്കുന്നതു മാത്രം മതിയാവില്ല അതൊരു നല്ല സിനിമയായി ശ്രദ്ധനേടുവാന്‍."
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteലിങ്കുകള്‍ ഹൈപ്പര്‍ലിങ്കായി നല്കുന്നതാവും കൂടുതല്‍ സൗകര്യപ്രദം. ദുര്‍ഗാദേവി മുകളില്‍ നല്കിയ പേജിലേക്ക് ഇതു വഴി പോവാം.
--
ഹരിയുടെ നിരൂപണത്തോട് നൂറുശതമാനവും യോജിക്കുന്നു.പ്രിയനന്ദനന് എന്ന സംവിധായകന് താനര്‍ഹിക്കുന്നതിലും അധികം അംഗീകാരങ്ങള്‍ നേടിയ, ഊതിവീര്‍പ്പിക്കപ്പെട്ട ഒരു ബലൂണാണ്. അദ്ദേഹത്തിന് നാടകം സംവിധാനം ചെയ്യാന്‍ കഴിയുമായിരിക്കും . പക്ഷേ സിനിമ മാധ്യമത്തിന്മേല്‍ കൈത്തഴക്കം വരണമെങ്കില്‍ ഇനിയും കുറേപേരുടെ കാശ് കളയേണ്ടിവരും !
ReplyDeleteHaree - I am really shocked by your review
ReplyDelete@ Durgadevi - Agree with you. But this is only Haree's version. As far as I know, most people loved it. BS also has the best lighting we have seen in Malaylalam movies in a very long time.
@ Rakesh - watch it please. For me this is one of the best of Priyanandan.
തരക്കേടില്ല എന്നാണല്ലോ കേട്ടത്....
ReplyDeleteനല്ലൊരു സാമൂഹ്യ പ്രസക്തിയുള്ള സിനെമയായിട്ടാണ് എനിക്ക് തോന്നിയത് .ആള് ദൈവ്വ മാഫിയകളെ പറ്റി പറയാന്‍ തന്നെ മാധ്യമങ്ങള്‍ ഭയപ്പെടുന്ന ഇക്കാലത്ത് ഈ വിഷയം പറയാന്‍ ശ്രമിച്ചത് തന്നെ വലിയൊരു കാര്യമാണ് .ബാബാ ഭക്തന്മാര്ക്കും 'അമ്മയുടെ' കാല്പാദങ്ങള് പിന്തുടരുന്നവര്ക്കും സിനിമ ഇഷ്ടപെടില്ല എന്നുറപ്പാണ് .ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ 7700 ആള് ദൈവ്വങ്ങള്‍ ഉണ്ടത്രേ (ഏകദേശം ).ഇന്ത്യ ടുഡേ മുമ്പ് സായി ബാബയുടെ ആണ് കുട്ടികളോടുള്ള ആസക്തിയെ പറ്റി ഒരു കവര്‍ സ്റ്റോറി ചെയ്തിരുന്നു .അവരിന്നും ആ വാര്‍ത്ത പിന്‍വലിച്ചിട്ടില്ല .youtube -ഇല് മുമ്പ് ചാനല്‍-4 ചെയ്ത documentary ഇപ്പോഴും കാണാം ,ബാബയുടെ മാജിക് ആണ് വിഷയം .ഈ ഡോകുമെന്ററി വന്നതിനു ശേഷമാണു ഇയാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായതും ,തന്റെ ദിവ്യ പ്രവര്തനെങ്ങളെല്ലാം മാജിക് ആണെന്ന് സമ്മതിച്ചതും .സായിബാബയെ പലരും കാണുന്നത് ഒരു ഹൈന്ദവ പുനരുജീവകന് ആയിട്ടാണ് .ഇയാള്‍ക്ക് മുമ്പുണ്ടായിരുന്ന ശിര്ധിയിലെ സായി ബാബാ ഒരു മുസ്ലിം ആയിരുന്നു .നമ്മുടെ പഴയ സംവിധായകന് സുനില്‍ (മാനത്തെ കൊട്ടാരം )ഇപ്പോള്‍ ഒരു ദൈവമാണ് ,ജില്ലെബി സ്വാമി ഇപ്പോള്‍ കോഴിക്കോടുനിന്നും മുങ്ങിയിരിക്കുകയാണ് .കണ്ണൂര്‍ ഒരു സ്ഥലത്ത് പഴയ ഒരു retd എഞ്ചിനീയര്‍ ദൈവമായി അവതരിച്ചിരിക്കുന്നു .ഇതിലെ ഏറ്റവും വലിയ തമാശ കാവ്യാ പഴയ സന്തോഷ് മാധവന്റെ വലിയ ഒരു ശിഷ്യ ആയിരുന്നു .കാവ്യക്ക് ഇതില്‍ അഭിനയിച്ചപ്പോള്‍ പഴയ അനുഭവങ്ങള്‍ തികട്ടി വന്നോ?ആര്‍ക്കറിയാം ?technically സിനിമ മോശമായാണ് തോന്നിയത് .പക്ഷെ പ്രോത്സഹിക്കപെടെണ്ട സിനിമയാണ് എന്നാണ് എന്റെ തോന്നല്‍
ReplyDeleteസിനിമ മുന്നോട്ടുവെയ്ക്കുന്ന ആശയം നന്നാവുന്നതു കൊണ്ടു മാത്രം ഒരു സിനിമ നല്ലതാവുന്നില്ല. അതെങ്ങിനെ സിനിമയെന്ന മാധ്യമത്തിലൂടെ പറഞ്ഞു എന്നതാണ് കാര്യം. ഇവിടെ വിശേഷം പങ്കുവെച്ചിരിക്കുന്നത് സിനിമയുടെ ആശയത്തെക്കുറിച്ചല്ല സിനിമയെക്കുറിച്ചാണ്. അത്രയുമോര്ത്താല് മനസിലാക്കാവുന്നതേയുള്ളൂ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍. :)
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
--
നാളെയോ മറ്റെന്നാളോ ഉറപ്പായും ഈ സിനിമ കാണും. ഹരിയുടെ റിവ്യൂ വായിച്ചു. അനാവിശ്യം ബ്ലോഗിലെ റിവ്യൂവും വായിച്ചു. ഇപ്പോള്‍ കണ്‍ഫ്യൂഷനായി . എന്തായാലും പോയി കണ്ടിട്ട് വിശദമായ അഭിപ്രായം പറയാം.
ReplyDeleteഓഫ് ടോപിക് : ആരെങ്കിലും മേല്‍വിലാസം കണ്ടിരുന്നോ ? കണ്ടിരിക്കേണ്ട പടം ആണെന്നാണ് എന്റെ അഭിപ്രായം
മലയാള സിനിമയുടെ നല്ല കാലം വീണ്ടും സമാഗതമായി വരുന്നു എന്നാശിക്കാം അല്ലേ..
ReplyDeleteഎന്റെ കമന്റ് ചവറ്റ് കുട്ടയില്‍ കളഞ്ഞോ ? :)
ReplyDeleteസമാന്തര സിനിമയില്‍ നിന്ന് കമേഴ്സ്യല്‍ സിനിമയിലേക്കുള്ള മാറ്റം അത്ര എളുപ്പമല്ലാന്ന് ബോധ്യമായിട്ടുണ്ടാവും പ്രിയനന്ദന്.. പ്രതീക്ഷയുണ്ടായിരുന്ന ഒരു പടം കൂടി നിരാശ സമ്മാനിച്ചല്ലോ..
ReplyDeletekrish പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. ഇത്തരം സാമൂഹിക ദുരന്തങ്ങൾക്കെതിരെ തുറന്നടിക്കാൻ ചങ്കൂറ്റമുള്ള കലാകാരന്മാരെ അഭിനന്ദിക്കുക തന്നെ വേണം.
ReplyDelete(സംവിധായകൻ സുനിലിനെ പറ്റി പറഞ്ഞത് ആദ്യമായിട്ട് കേൾക്കുകയാണ്. അയാൾ ഈയിടെ ഒരു പുതിയ പടം പിടിക്കുന്നുണ്ടെന്നൊക്കെ ടിവിയിൽ കണ്ടു.കണ്ടിട്ട് ഒരു ആസാമി ലുക്ക് തോന്നിയില്ല.)
ഇനി സിനിമയുടെ കാര്യം; നെയ്ത്തുകാരനു ശേഷം നല്ലൊരു ചിത്രം ചെയ്യാൻ പ്രിയനന്ദന് കഴിഞ്ഞിട്ടില്ല എന്നാണ് ഞാൻ നിരീക്ഷിക്കുന്നത്. എന്നിരുന്നാലും തന്റെ ചിത്രങ്ങൾ കൂടുതൽ ജനപ്രിയമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അതിൽ അദ്ദേഹം വരും ചിത്രങ്ങളിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം.
[മേൽവിലാസത്തിന്റെ റിവ്യൂവിനായി കാത്തിരിക്കുന്നു.. നല്ലൊരു ചിത്രം പക്ഷേ കാണാനാളില്ലാതെ മറ്റൊരു ബോക്സ് ഓഫീസ് ദുരന്തമാകുമെന്നാണ് കേൾക്കുന്നത്. നമ്മുടെ പ്രേക്ഷകരുടെ നിലവാരതകർച്ച വീണ്ടും. നല്ലത് ആർക്കും വേണ്ട- കുറ്റം പറയാൻ മാത്രം എല്ലാവരും ഉണ്ട്.]
ഇത് സാമൂഹിക ദുരന്തങ്ങള്‍ക്കെതിരേയുള്ള ആഞ്ഞടിക്കലായൊന്നും അനുഭവപ്പെട്ടില്ല. (അടിക്കലായിപ്പോലും തോന്നിയില്ല എന്നതാണ് സത്യം! :-D) മാധ്യമങ്ങള്‍ പോലും ഇത്തരം ചെറുകിട സ്വാമിമാരെക്കുറിച്ച് പൊക്കി എഴുതാറില്ല, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവര്‍ക്കെതിരെ എഴുതുന്നതില്‍ പിശുക്കു കാട്ടാറുമില്ല. പ്രശ്നങ്ങളല്ലാതെ, ഇവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും പത്രങ്ങളില്‍ കണ്ടിട്ടുമുണ്ട്. സായി ബാബയെക്കുറിച്ചും അമൃതാനന്ദമയിയെക്കുറിച്ചുമൊക്കെ മാധ്യമങ്ങള്‍ നിറം പിടിപ്പിച്ച് എഴുതുന്നെങ്കില്‍ അതിനെയൊരു വിപണനതന്ത്രമായി കണ്ടാല്‍ മതിയാവും, അതല്ലാതെ ഇവരെയൊന്നും ഭയന്നിട്ടല്ല. സായി ബാബ, അമൃതാനന്ദമയി എന്നിങ്ങനെ ഹൈപ്രൊഫൈല്‍ ആള്‍ദൈവങ്ങളെ എതിര്‍ക്കുകയായിരുന്നു പ്രിയനന്ദനന്റെ ഉദ്ദേശമെങ്കില്‍ സുമംഗലാദേവിക്ക് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വളര്‍ച്ച തികയില്ല. അതൊക്കെ കാണിക്കുവാന്‍ ഈ ബഡ്ജറ്റില്‍ പറ്റില്ല എന്നാണെങ്കില്‍; കുറഞ്ഞ പക്ഷം ശിവരാമന് നായരെക്കൊണ്ട് (വി.കെ. ശ്രീരാമന്റെ കഥാപാത്രം) സുമംഗലാദേവിയോട് പറയിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നല്ലോ, കാണാനെത്തുന്നവരെ ഒന്ന് കെട്ടിപ്പിടിച്ചാല്‍ ആളു കൂടും വരുമാനവും കൂടുമെന്ന്. അതല്ലെങ്കില്‍ അല്പം മാജിക്ക് കാണിക്കുവാന്‍ പറയാമായിരുന്നല്ലോ? എന്തേ സംവിധായകന് അതിനൊന്നുമുള്ള തന്റേടമില്ലാതെ പോയി?
ReplyDelete'മേല്‍വിലാസം' ഉടനെത്തും! :)
--
ആള്‍ദൈവങ്ങള്‍, ദൈവങ്ങള്‍, ആത്മാവ്, ശരീരം, ഈശ്വരവിശ്വാസം, നിരീശ്വരവാദം ........സഖാക്കളെ, ഇതെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കേസുകളാണ്. പലര്‍ക്കും പല കാഴ്ചപ്പാടുകള്‍, അനുഭവങ്ങള്‍, വിവരക്കേടുകള്‍.
ReplyDeleteഇനിയിപ്പോ ഇതൊക്കെ അങ്ങ് നിര്തലാക്കിയെ അടങ്ങു എന്നുണ്ടെങ്കില്‍ .....
ഹിന്ദുമത വിശ്വാസികളില്‍ നിന്നു ഒരു ജഡ്ജിംഗ് പാനല്‍ ഉണ്ടാക്കണം. അവര്‍ ഇപ്പോഴുള്ളതും സമാധിയടഞ്ഞു പോയവരുമായ 'ആള്‍ദൈവങ്ങളുടെ' അത്ഭുതസിധികള് പരിശോധിച്ച് വിശകലനം ചെയ്ത ശേഷം കഴിവുള്ളവരെ 'വാഴ്തപ്പെട്ടവരോ' (അല്ലേല്‍ വേണ്ട വേറെ വാക്ക് ഉപയോഗിക്കാം, ക്രിസ്ത്യാനികളുടെ വാക്ക് നമുക്ക് വേണ്ട :-) ) എന്തെന്കിലുമോക്കെയായി പ്രക്ക്യാപിക്കണം . പിന്നെ, എല്ലാ ജാതിക്കാര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. അതായത് ഒരു നായരെ വാഴ്തപ്പെട്ടവനാക്കുമ്പോ അടുത്തത് വേറെ ജാതിക്കാരനെ പരിഗണിക്കണം (കുറെയുന്ടെല്ലോ, അല്ലേല്‍ അടിയുണ്ടാകും തീര്‍ച്ച. ).
അപ്പോള്‍ നമ്മുടെ ചോദ്യം ചെയ്യപ്പെടാത്ത ദേവന്മാരുടെയും ദേവിമാരുടെയും ഇടയിലേക്ക് ന്യൂ ജനറേഷന് ദൈവങ്ങള്‍ എല്ലാര്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ കേറി കൂടുകയും നമ്മുടെ പൂജാമുറികളെ അലങ്കരിക്കുകയും ചെയ്യും. disqualified ആയവരെ ചാത്തന്, മറുത എന്നിവരുടെ ലിസ്റ്റിലേക്ക് ചേര്‍ത്ത് തരാം താഴ്ത്തുകയും ആവാം.
സിനിമയെന്ന കലാരൂപത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ. ആല്ദൈവങ്ങല്ക്കെതിരെയുള്ള കലിപ്പ് ശര്‍ദ്ദിക്കാന്‍ മറ്റൊരു വേദി ദയവു ചെയ്തു കണ്ടുപിദിക്കൂ ....
പ്രിയയുടെ കമന്റ് രണ്ടും സ്പാമിലായതാണ്.
ReplyDeleteഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നന്ദി. :)
--
This comment has been removed by a blog administrator.
ReplyDeleteമാധ്യമങ്ങള്‍ക്ക് സത്യത്തോട് തലപര്യമുണ്ടയിരിന്നുവേങ്ങില് പണ്ടേ ഈ കുറ്റവാളികള്‍ കുടുങ്ങിയേനെ .ഇവരുടെ കണ് മുമ്പിലാണ് സതോഷ് മാധവന്മാരും ,നിത്യാനന്തയും ഇവരുടെ വൈകൃതങ്ങള്‍ കാണിച്ചിരുന്നത് .പഞ്ചായത്തിലെ പ്യൂണ്‍ 50 രൂപ കൈക്കൂലി വാങ്ങുന്നത് വരെ sting operation നടത്തി അളാകുന്നവര് ഈ കൊടും ക്രിമിനലുകളെ കണ്ടില്ലെന് നടിക്കുക മാത്രമല്ല ,അവരുടെ സിദ്ധികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു .സ്ഥിരം ധ്യാനത്തില്‍ ഇരിക്കുനത് കൊണ്ടാകും ഇവരുടെ കുണ്ടലിനി ആക്റ്റീവ് ആയി ഇവര്‍ വൈക്രുതങ്ങളിക്ക് തിരിയാന്‍ കാരണം .നമുടെ നാട്ടിലെ പിഞ്ചു കുട്ടികലോടാണ് ഇവര്‍ക്ക് കൂടുതല്‍ താല്പര്യം .നമ്മുടെ അബ്ദുല്‍ കലാമിന്റെ പ്രധാന പരിപാടി ഈ ദൈവങ്ങളെ promote ചെയ്യുക എന്നതാണ് .അയാള്‍ സന്ദര്‍ശിക്കാത്ത ആള് ദൈവ്വങ്ങള്‍ വളരെ കുറവാണു .ഇപ്പോള്‍ ഇറങ്ങുന്ന ഒരു വിധം ഡയറക്റ്റ്-മാര്‍ക്കറ്റിംഗ് പ്രോഡക്റ്റ്-കളില്‍ എല്ലാം ഇദ്ദേഹത്തിന്റെ പടം കാണാം (noni -ഉദാഹരണം ),ഈ മാഫിയകളെ തുറന്നു കാണിക്കുക എന്നത് വലിയ കാര്യം തന്നെയാണ് .ഇതേ ഗണത്തില്‍ തന്നെ വേണം രണ്‍ജി panicker ചിത്രങ്ങളെയും കാണാന്‍ .ദാമോദരന്‍ മാഷിന് പോലും തൊടാന്‍ കഴിയാതിരുന്ന മനോരമ,അമ്മ മുതലായവരെ തൊടാന്‍ രണ്‍ജി ധൈര്യം കാണിച്ചു .പത്രവും ഏകലവ്യനും അതുകൊണ്ട് തന്നെ ശ്രദ്ടിക്കപെട്ട ചിത്രങ്ങളാണ് .സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ,ജര്‍മന്‍ ഗവണ്മെന്റ് ഇന്ത്യക്ക് കൈമാറിയ 15 പേരുടെ പേര് tehelka പുറത്തു കൊണ്ടുവന്നതില്‍ മനോരമയിലെ (MRF -ഇലെ) ഒരു മാമ്മന്‍ മാത്യു ഉണ്ട് .ഇവരെല്ലാം വലിയ കളിക്കാരാണ്
ReplyDeleteകാണണൊ... കാണണ്ടയോ...? ഫുള്‍ കണ്ഫ്യൂഷന് !!!
ReplyDelete