
ആകെത്തുക : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 2.00 / 10
: 5.00 / 10
: 1.50 / 05
: 1.50 / 05
: 2.00 / 10
: 5.00 / 10
: 1.50 / 05
: 1.50 / 05
ഒടുവില്‍ കാണിയുടെ വാപൊളിപ്പിക്കുവാന്, ഇര തന്നെയായിരുന്നു യഥാര്‍ത്ഥ വില്ലനെന്നു വരെ ചിലപ്പോള്‍ എസ്.എന്‍. സ്വാമി എഴുതിക്കളയും. എന്നുവെച്ച്, അതൊക്കെയെടുത്ത് ചിത്രീകരിക്കുന്ന സംവിധായകനെങ്കിലും അല്പം ബോധമുണ്ടാവേണ്ടതല്ലേ? അങ്ങിനെയൊരു ഭാഗ്യം മലയാളിക്ക് നഷ്ടമായിട്ട് കാലമേറെയായി, ഇവിടെയത് വീണ്ടും ഷാജി കൈലാസിന്റെ രൂപത്തിലാണ് അവതരിച്ചിരിക്കുന്നതെന്നു മാത്രം. അടുത്ത കാലത്ത് ഷാജിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച്, തുള്ളുന്ന ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങളും അപക്വമായ ഇഫക്ടുകളുമൊക്കെ ചേര്‍ത്ത് ഇതിനെ വൃത്തികേടാക്കുവാന്‍ സംവിധായകന് മുതിര്‍ന്നിട്ടില്ല എന്നതാണ് ചിത്രത്തില്‍ എടുത്തു പറയാവുന്നൊരു മികവ്. കോമഡിക്കെന്ന പേരില്‍ അനാവശ്യ രംഗങ്ങളെ / കഥാപാത്രങ്ങളെ ഉള്‍പ്പെടുത്താതിരിക്കുക, ഗാനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ തീരുമാനങ്ങളിലും ഷാജി കൈലാസിനെ അഭിനന്ദിക്കാം. എന്നാല്‍ ഒരു ത്രില്ലര്‍ ജനുസ്സില്‍ വരുന്ന ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇവയൊക്കെ അവശ്യം പാലിക്കേണ്ട ചില സംഗതികള്‍ മാത്രമാണ്. ഇതിനപ്പുറം ഒരു ത്രില്ലറെന്നു വിളിക്കുവാനുതകുന്ന ഒരു മികവും ചിത്രത്തിനു പറയുവാനില്ല എന്നതാണ് 'ആഗസ്റ്റ് 15'-നെ നിസ്സാരമാക്കുന്നത്. കേസന്വേഷണമെന്നു പറഞ്ഞ് വെളുപ്പിനെ രണ്ടു മണിക്കെഴുന്നേറ്റിരുന്ന് വിക്കിയില്‍ 'Poison'-ന്റെ പേജു വായിക്കുന്ന അന്വേഷകനെയൊക്കെ കാണിക്കുവാന്‍ ചെറിയ തൊലിക്കട്ടി പോര!
Cast & Crew
August 15
August 15
Directed by
Shaji Kailas
Produced by
M. Mani
Story, Screenplay, Dialogues by
S.N. Swamy
Starring
Mammootty, Siddique, Lalu Alex, Nedumudi Venu, Thalaivasal Vijay, Saikumar, Balachandran Chullikkadu, Jagathy Sreekumar, Swetha Menon, Madhu, Meghna Raj, Krishna, Biju Pappan, Harisree Ashokan etc.
Cinematography (Camera) by
Pradeep Nair
Editing by
L. Bhoominathan
Production Design (Art) by
Boban
Background Score by
Rajamani
Effects by
Murukesh
Make-Up by
Roshan
Costumes by
Kumar Edappal
Action (Stunts / Thrills) by
Palani Raj
Banner
Sunitha Productions
ക്യാമറ തുള്ളിക്കുന്നില്ലെങ്കിലും പ്രദീപ് നായറിന്റെ ക്യാമറ പലപ്പോഴും പൂര്വ്വതലദൃശ്യങ്ങളെ ഫോക്കസിലാക്കുന്നതില് പോലും പിന്നിലാണ്. ആദ്യ ചിത്രമായ 'കോക്ക്ടെയ്ലി'ല്‍ പുറത്തെടുത്ത മികവ് പ്രദീപിന് ഇവിടെ ആവര്‍ത്തിക്കുവാന്‍ കഴിയാതെപോയി. ചിത്രങ്ങളെ സന്നിവേശിപ്പിക്കുന്നതില്‍ എല്‍. ഭൂമിനാഥനും പിന്നിലായി. അനാവശ്യമായി ചില ഷോട്ടുകള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചതും ഭംഗിയായില്ല. ആക്ഷന്‍ രംഗങ്ങള്‍ക്കും മറ്റും ഉണ്ടാവേണ്ടിയിരുന്ന ചടുലത കൈവരിക്കുവാന്‍ കഴിയാഞ്ഞതും ഇവരുടെ പരിമിതിയായി കാണാം. സൈബര്‍ സെല്ലാണെന്നു കാണിക്കുവാന്‍, കെട്ടിടത്തിനു ചുറ്റും സൈബര്‍ സെല്ലെന്നും പറഞ്ഞ് റിബണ്‍ കെട്ടുന്നതൊക്കെയാണ് ബോബന്റെ കലാസംവിധാനം. മുഖ്യമന്ത്രിക്കും പാര്ട്ടിസെക്രട്ടറിക്കുമൊക്കെ ചമയ കലാകാരന് റോഷന് നല്‍കിയിരിക്കുന്ന വിഗ്ഗുകളൊക്കെ നാടകത്തിനു യോജിക്കും. ഏവര്‍ക്കും നല്ല തിളങ്ങുന്ന കുപ്പായങ്ങള്‍ നല്കുവാന് കുമര്‍ എടപ്പാള്‍ ശ്രമിച്ചിട്ടുണ്ട്, സ്വാഭാവികത തോന്നിക്കൊള്ളണമെന്നില്ല എന്നു മാത്രം.
ആവശ്യത്തിനു മാത്രം ഉപയോഗിച്ചിട്ടുള്ള മുരുകേഷിന്റെ ഇഫക്ടുകള്‍ ചിത്രത്തോട് ചേര്‍ന്നു പോവുന്നു. എന്നാല്‍ രാജാമണി പതിവുപോലെ ഒച്ചപ്പാടായി പിന്നണിയിലുണ്ട്. ഒരു ഉദാഹരണം: മുഖ്യമന്ത്രി പിറ്റേ ദിവസം പങ്കെടുക്കുന്ന വേദിയില്‍ ഒളിച്ചെത്തുന്ന ഘാതകന്, അവിടുത്തെ തയ്യാറെപ്പുകള്‍ നിരീക്ഷിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഘോരമായ സംഗീതം, അതും ചെവിപൊട്ടുന്ന ശബ്ദത്തില്‍. അവിടെ അതിന്റെ ആവശ്യമെന്താണ്? പൂര്‍ണ നിശബ്ദതയും ചീവീടിന്റെ കരച്ചിലും മാത്രം ഉപയോഗിച്ചാല്‍ ഈ രംഗത്തിനു കിട്ടുന്ന ഭംഗി ഇപ്രകാരം ഒച്ചയിട്ടാലുണ്ടാവുമോ? ഘാതകനും നായകന് പെരുമാളും തമ്മില്‍ പണിതീരാത്ത കെട്ടിടത്തില്‍ കിടന്നുള്ള ഓട്ടമൊക്കെ ശ്രദ്ധ നേടണമെങ്കില്‍, ഇന്നോളം വന്നിട്ടുള്ള അത്തരം രംഗങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കണം, മികവു പുലര്‍ത്തണം. ഇവിടെ അതൊന്നും സംഭവിക്കുന്നില്ല. പളനി രാജും സംഘവും ഒരുക്കിയിരിക്കുന്ന ഇപ്രകാരമുള്ള സംഘട്ടന രംഗങ്ങളൊക്കെ നനഞ്ഞ പടക്കങ്ങള്‍ മാത്രം!
എന്താണ് തങ്ങള്‍ ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള സംവിധായകന്റേയും തിരക്കഥാകൃത്തിന്റെയും ധാരണക്കുറവ് ചിത്രത്തിലങ്ങോളമിങ്ങോളം പ്രതിഫലിക്കുന്നുണ്ട് 'ആഗസ്റ്റ് 15'-ല്‍. അതിവിദഗ്ദ്ധനായ ഘാതകന്റെ, മറ്റുചിലപ്പോള്‍ മിടുമിടുക്കനായ അന്വേഷകന് പെരുമാളിന്റെ; ബുദ്ധിസാമര്ത്ഥ്യത്തിനു നിദാനമായി ഇവര്‍ പറയുന്നത് പലപ്പോഴും ആനമണ്ടത്തരങ്ങളായി കാണികള്‍ക്ക് തോന്നുവാനും കാരണം മറ്റൊന്നല്ല. ഒരു അപസര്‍പ്പക സിനിമയിലെ അന്വേഷണമെന്നു പറഞ്ഞാല്‍ നായകന് ബുള്ളറ്റില്‍ റോന്ത് ചുറ്റുന്നതും ഫോണ്‍ ചോര്‍ത്തലും പിന്നെ ചില തട്ടുപൊളിപ്പന്‍ വാചകമടിയും മാത്രമാണെന്ന ഇട്ടാവട്ടം ബോധത്തിനു പുറത്തേക്ക് കടക്കുവാന്‍ ശേഷിയുള്ളവര്‍ മാത്രം ഇത്തരം ചിത്രങ്ങളെടുക്കുവാന്‍ മിനക്കെടുന്നതല്ലേ നല്ലത്? ഏതെങ്കിലുമൊക്കെ വിദേശചിത്രങ്ങളുടെ വാലും തലയുമൊക്കെ 'തലമാറട്ടെ' മട്ടില്‍ വെട്ടിയൊട്ടിച്ച് വിചിത്രസിനിമകളാക്കി, അതിനൊരു താരപരിവേഷവും കൊടുത്ത് കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവരുന്നവര്‍ക്ക് നാണമില്ലെങ്കിലും കാണുന്നവര്ക്കതുണ്ട് എന്നോര്‍ത്തെങ്കിലും ഇവരൊക്കെ ഈ പണി നിര്‍ത്തിയെങ്കില്‍ എന്നാത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോവും കണ്ടിറങ്ങുന്ന കാണികളോരോരുത്തരും. ഏതായാലും ആഗസ്റ്റ് മാസം വരെപ്പോയിട്ട് പതിനഞ്ച് ദിവസമെങ്കിലും ചിത്രം തിയേറ്ററുകളിലോടിയാല് (ഓടിച്ചാലല്ല) അതു തന്നെയാവും ചിത്രത്തിലുള്ളതിനേക്കാള്‍ ഞെട്ടിക്കുന്ന ക്ലൈമാക്സ്!
വിശ്വാസത്തിന്റെ അങ്ങേയറ്റം ഏതെന്ന് ചോദിച്ചാല്‍ ഇനി മുതല്‍ പറയാം; 'ദ്രോണ 2010'-ന് ശേഷവും എം. മണി ഷാജി കൈലാസില്‍ വിശ്വാസമര്‍പ്പിച്ച് കാശിറക്കി ഒരു പടം പിടിച്ചതെന്ന്! ('ദ്രോണ'രെ പിടിച്ചതിന്റെ ക്ഷീണം തീര്‍ക്കുവാന്‍ മമ്മൂട്ടിയും ഷാജി കൈലാസും ചേര്‍ന്ന് സഹായിച്ചതാണ് മണിയെ എന്നും കേള്‍ക്കുന്നു. ശത്രുക്കളെപ്പോലും ഇങ്ങിനെ സഹായിക്കരുത്!)
--
എസ്.എന്‍. സ്വാമിയുടെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ 'ആഗസ്റ്റ് 15' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #August15: May not be as bad as the recent films of the director & writer, but still fails to impress.
13 hours ago via web
--
ശ്ശോ! ഒരു പ്രതീക്ഷ ഉണ്ടായിരുന്നതായിരുന്നു
ReplyDeleteellavarum mammooty 2am nu wiki thappiya karym paranju kaliyakunnu Hariku polum investigative mind illathayipoyalo mammootty yudethu bsnl500combo plan limit kazhinjirikukayanennu venam manasilakan swami rocks;)
ReplyDeleteNB:Pazhaya thalamurayile expired aya writer anu sn.swami puthiyathu ak.Sajanum
ജിതിന്റെ കമന്റിനൊരു ലൈക്ക്
ReplyDelete“”ഒരു അപസര്‍പ്പക സിനിമയിലെ അന്വേഷണമെന്നു പറഞ്ഞാല്‍ നായകന് ബുള്ളറ്റില്‍ റോന്ത് ചുറ്റുന്നതും ഫോണ്‍ ചോര്‍ത്തലും പിന്നെ ചില തട്ടുപൊളിപ്പന്‍ വാചകമടിയും മാത്രമാണെന്ന ഇട്ടാവട്ടം ബോധത്തിനു ................. ഇവരൊക്കെ ഈ പണി നിര്‍ത്തിയെങ്കില്‍ എന്നാത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോവും“”
ReplyDeleteഇത്രയും മുഴുവന്‍ വരികള്‍ ഒരു പിഡി എഫ് ഫയലാക്കിയോ, ബോള്‍ഡ് ലെറ്ററില്‍ ടൈപ്പ് ചെയ്ത് ലേസര്‍ പ്രിന്റെടുത്ത് കൊറിയറായോ ഷാജി കൈലാസ്, എസ് എന്‍ സ്വാമി, മമ്മൂട്ടി തുടങ്ങി സകല പ്രഭൃതികള്‍ക്കും അയച്ചു കൊടൂക്കുണം. എന്നാലെങ്കിലും കുറച്ച്...കുറച്ചെങ്കിലും ബോധം വരട്ടെ.
സുനിത പ്രൊഡക്ഷന്‍സിന്റെ അന്‍പതാം ചിത്രമല്ല ഓഗസ്റ്റ് 15.
ReplyDeleteഅന്പതോന്പതാമത്തെ ചിത്രം ആണ്
ബുഹാഹാഹാ...എനിക്കറിയാമായിരുന്നു...ഈ സ്വാമിയും ഷാജിയുമൊക്കെ മുക്കിയാല്‍ എന്ത് പിണ്ണാക്ക് കിട്ടാനാണെന്നു...
ReplyDeleteപിന്നെ... ക്രിസ്ത്യന്‍ brothers നു രണ്ടര...പെരുമാള്‍ brothers നു മൂന്നു ....ഹരി ഒടുക്കത്തെ മമ്മൂട്ടി ഫാന്‍ തന്നെ.. അല്ലെ....മോഹന്‍ലാലിന്റെ ഫാന്സേ...?
S.N സ്വാമിയുടെ സ്റ്റോക്ക് തീര്‍ന്നെന്ന് കുറേയായി
ReplyDeleteതെളിയിച്ചു കൊണ്ടിരിക്കുന്നു. ഇനിയും പണി നിര്‍ത്താതെ
C.B.I അഞ്ചാം ഭാഗത്തിനു വേണ്ടി എഴുതിക്കൊണ്ടിരിക്കുന്ന
സ്വാമിയെ പിന്തുണക്കുന്ന മമ്മൂട്ടി ‘സേതുരാമയ്യര്‍’ തന്ന തിരിച്ചു
വരവിന്റെ കടപ്പാട് തീര്‍ക്കുകയാവും! ഷാജി കൈലാസാണെങ്കില്
കിട്ടിയ കച്ചിത്തുരുമ്പായ മമ്മൂട്ടിയെപ്പിടിച്ചു കിങ്ങിന്റെ രണ്ടാം പതിപ്പിനും
തയ്യാറെടുക്കുന്നു..
മധു, ജിഷ്ണു, ബാലചന്ദ്രന് ചുള്ളിക്കാട്, ബിജു പപ്പന്, ഹരിശ്രീ അശോകന് എന്നിങ്ങനെ മറ്റു ചിലരും അഭിനേതാക്കളുടെ നിരയിലുണ്ട്.
ReplyDeleteജിഷ്ണുവോ കൃഷ്ണയോ?
നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും. എന്നിട്ടും മമ്മൂട്ടി എന്തിനാ ഈ സ്വാമിയെ ചുമന്നോണ്ട് നടക്കുന്നത്. താരാദാസ് മുതൽ പണി കിട്ടിയതല്ലേ, ഇനിയും മതിയായില്ലേ. പിന്നെ ഷാജി കൈലാസിന്റെ കാര്യം പറയണ്ട. രണ്ടു പേരും മറ്റെന്തെങ്കിലും പണിക്കു പോകുന്നതായിരിക്കും അവർക്കും പ്രേക്ഷകർക്കും നല്ലത്. രാഷ്ട്രീയത്തിൽ ഒന്ന് പരീക്ഷിക്കുന്നതാവും നല്ലത്.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteസി.ബി.ഐയുടെ അഞ്ചാം ഭാഗം വരുന്നുണ്ടോ? സേതുരാമയ്യരെ ഇങ്ങിനെ ഇഞ്ചിഞ്ചായി കൊല്ലാതെ, ഒറ്റയടിക്ക് ഒരു ചിത്രത്തിലങ്ങ് കൊന്നൂടേന്ന്!
തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. (സുനിതയുടെ അന്‍പത്തിയൊന്‍പതാം ചിത്രം, ജിഷ്ണുവല്ല കൃഷ്ണയാണ് അഭിനേതാവ്). തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദി. :)
--
കിംഗ് v/s കമ്മീഷണര്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നു...
ReplyDeleteഷാജിയണ്ണനുവേണ്ടി രഞ്ജി പണിക്കര്‍ 17 വര്‍ഷത്തിനു ശേഷം തിരക്കഥയെഴുതുന്നു.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ എസ്.എന്‍ സ്വാമി ഒഴിവായല്ലോ എന്നൊരാശ്വാസം മാത്രം...
പിന്നെ ഇത് കണ്ട ഒരു സുഹ്രുത്തു പറഞ്ഞത്: പതിവ് ഷാജി പടങ്ങളില്‍ ഉള്ളതുപോലെ ക്യാമറ എടുത്തു മുകളിലേക്ക് എറിയുന്ന ടെക്നോളജി ഇതിലില്ല എന്നാണ് :-)
എന്തായാലും ഇതും കാണുന്നില്ല എന്ന് തീരുമാനിച്ചു.
വിശ്വാസം അത് മാത്രമല്ല എല്ലാമെന്ന് ഈ കൂട്ടുകെട്ട് തെളിയിച്ചിരിക്കുന്നു..........
ReplyDeleteഒടുക്കത്തെ മമ്മൂട്ടി ഫാന്‍ തന്നെ
ReplyDeleteSINGILA VANNA SINGAM ELIYAYO
ReplyDeleteഎസ്. എന്‍. സ്വാമി ഇപ്പോളും ആ പഴയ എണ്‍പതുകളില്‍ തന്നെ നില്‍ക്കാതെ വല്ലപ്പോളും വീടിന്റെ വെളിയില്‍ ഒക്കെ ഒന്ന് ഇറങ്ങി നടക്കുന്നത് നന്നായിരിക്കും. റിവ്യൂന് നന്ദി ഹരീ..
ReplyDeleteഈ ചിത്രതിലെ വലിയ തെറ്റാനു പാർട്ടി സെക്രറ്റരിക്ക് കെരള് പൊലിസ്ന്റ് വക സല്യുട് .....വില്ലനു ഒന്നും ചെയ്യാനില്ല..സുരാജ് ആയിരുന്നു ഈ Roll ചെയ്യാൻ നല്ലതു..
ReplyDelete