
ആകെത്തുക : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
: 4.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
Cast & Crew
Race
Race
Directed by
Kukku Surendran
Produced by
Jose K. George, Shaji Mecheri
Story / Screenplay, Dialogues byKukku Surendran / Robin Thirumala
Starring
Kunchakko Boban, Mamta Mohandas, Indrajith, Gowri Munjal, Jagathy Sreekumar, Baby Anikha, Geetha Vijayan, Sreejith Ravi, Chembil Ashokan etc.
Cinematography (Camera) by
Pramod Varma
Editing by
Vipin Mannoor
Production Design (Art) by
Sabu Mohan
Background Score by
Gopi Sundar
Sound Effects by
Arun Seenu
Music by
Viswajith
Lyrics by
Vayalar Sarath Chandra Varma, Rajeev Nair
Make-Up by
Binu Karumam
Costumes by
Unni Aakkulam
Banner
Pentavision
ഇതരവിഭാഗങ്ങളെ അപേക്ഷിച്ച് ചിത്രത്തിന്റെ മികവുയര്‍ത്തുന്നതില്‍ സാങ്കേതിക വിഭാഗത്തിനുള്ള പങ്ക് വിസ്മയിക്കത്തക്കതല്ല. വെളിച്ചത്തോടൊപ്പം ഇരുളിന്റെ സമര്‍ത്ഥമായ ഉപയോഗവും പ്രമോദ് വര്‍മ്മയുടെ ഛായാഗ്രഹണത്തില്‍ കാണാം. അരുണ്‍ സീനുവിന്റെ ഇഫക്ടുകളോടെ ഈ ദൃശ്യങ്ങളെ വിപിന്‍ മണ്ണൂര്‍ മികവോടെ ചേര്‍ത്തുവെച്ചിട്ടുമുണ്ട്. ദൃശ്യത്തില്‍ കാണുവാനില്ലാത്ത കഥാപാത്രങ്ങളുടെ ശബ്ദം ദിശാനുസരണമായ മാറ്റങ്ങളോടെ റിക്കാര്‍ഡ് ചെയ്തിരിക്കുന്നതിലെ മികവും എടുത്തു പറയാം. രംഗങ്ങളെ പൊലിപ്പിക്കും വിധമാണ് ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം. കലാസംവിധാനത്തില്‍ സാബു മോഹന്‍, ചമയങ്ങളില്‍ ബിനു കരുമം, വസ്താലങ്കാരത്തില് ഉണ്ണി ആക്കുളം തുടങ്ങിയവരും മികവു പുലര്‍ത്തുന്നു.
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, രാജീവ് നായര്‍ എന്നിവരെഴുതി വിശ്വജിത്ത് ഈണം നല്‍കിയിരിക്കുന്ന ഗാനങ്ങളിലൊന്ന് തുടക്കത്തില്‍ പേരുവിവരങ്ങള്‍ക്കൊപ്പം കാണാം. രമ്യ വിനയകുമാറും ഷാനിയുമാണ് ബഹളമയമായ ആ ഗാനം പാടിയിരിക്കുന്നത്. സംഗീത പ്രഭുവും വിശ്വജിത്തും ചേര്‍ന്നാലപിച്ചിരിക്കുന്ന "മഞ്ചാടിച്ചേലുള്ള..." എന്ന ഗാനമാണ് മറ്റൊന്ന്. ചിത്രത്തില്‍ കാണുവാനായില്ലെങ്കിലും ഈ ഗാനം കേള്വിക്കുതകുന്നു.
നന്നായി പറഞ്ഞുതുടങ്ങി പ്രതിഭാരാഹിത്യം ഒന്നുകൊണ്ടു മാത്രം സിനിമ പാതിവഴിയില്‍ നഷ്ടമാവുന്നത് കുക്കു സുരേന്ദ്രന്റെ 'റേസി'ല്‍ നാം കാണുന്നു. ഉദ്വേഗഭരിതമായ ആദ്യ മണിക്കൂറിന്റെ പേരില്‍ അഭിമാനിക്കുവാന് വകയുണ്ടെങ്കിലും പിന്നങ്ങോട്ട് അത്രത്തോളം തന്നെ ഉദ്വേഗരഹിതമാക്കിയതില് സംവിധായകന് സ്വയം പഴിക്കാം. കട്ടും മോഷ്ടിച്ചും പടം പിടിച്ചാല്‍ അതുടനേ വ്യത്യസ്തമാവും ഹിറ്റുമാവും എന്നൊക്കെയൊരു ധാരണയുണ്ടെന്നു തോന്നുന്നു നമ്മുടെ സിനിമാക്കാര്‍ക്കിടയില്‍. അതിനൊരു മാറ്റം 'റേസി'ന്റെ വെടി തീരുന്നതോടെ ഉണ്ടാവുമെന്നു കരുതാം. കാശുണ്ടാക്കുവാനുള്ള നെട്ടോട്ടത്തിനിടയില്‍ രോഗികളും മനുഷ്യരാണെന്ന ബോധം മറന്നുപോവുന്ന ഡോക്ടര്മാരിതു കണ്ടാല്‍ ഒരുപക്ഷെ ഒരു ആത്മപരിശോധനയ്ക്ക് മുതിര്‍ന്നേക്കാം. അങ്ങിനെയൊരു നന്മ 'റേസ്' ഇഴഞ്ഞുതീരുമ്പോള് തോന്നാതെയിരുന്നില്ല എന്നു കൂടി പറയാം.
വിശേഷകവാക്യം: ഇംഗ്ലീഷ് ചിത്രത്തിന്റെ ക്ലൈമാക്സ് അതേപടി സ്വീകരിച്ചാല്‍ കീശ കാലിയാവും എന്നു കണ്ടാവണം ഒടുവില്‍, വിരലിലെണ്ണാവുന്നവര്‍ മാത്രം കണ്ട, 'കന്യാകുമാരി എക്സ്പ്രസ്സ്' എന്ന ചിത്രത്തിന്റെ വാലറ്റവും അടിച്ചുമാറ്റി ഉപയോഗിച്ചത്. ഇതിനാണു പറയുന്നത്, 'ഗതികെട്ടാല്‍ പുലി(?) പുല്ലും തിന്നു'മെന്ന്!
കുക്കു സുരേന്ദ്രന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, മംമ്ത മോഹന്‍ദാസ്, ഗൗരി മുഞ്ചാല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'റേസി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree#RACE: Another shameless copy act. This time by Kukku Surendran. Original is #Trapped by #LuisMandoki movie version of novel #24Hours.
11 Feb via web
newnHaree#RACE: It starts well, goes well up to half-time and then reaches no where! Original is #Trapped. http://bit.ly/cv-reviews
11 Feb via web
--
ബാലക്യഷ്ണ പിള്ളയ്ക്ക് സ്വീകരണം കൊടുത്ത കേരളത്തില്‍ മോഷണം ഒരു ഉത്തമ കലയും ആഭിജാത്യത്തിന്റെ ലക്ഷണവുമാണ്!! :)
ReplyDeleteകണ്ടു. തീരെ പിടിച്ചില്ല.
ReplyDeleteഇംഗ്ലീഷ് ചിത്രങ്ങള്‍ മലയാളത്തിലേക്ക് അവതരിപ്പിക്കുന്നത് നല്ലത് തന്നെ, കാരണം മലയാള സിനിമാപ്രേക്ഷകരില്‍ ഭൂരിഭാഗവും ഈ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാവില്ല, പക്ഷേ ഒറിജിനലുകളെ കൊല്ലുന്നത്, കുറച്ച് അസഹ്യം തന്നെ.....
ReplyDeleteഈ സിനിമയുടെ പരസ്യം കണ്ടപ്പോൾ തന്നെ തോന്നി ഇതു ഞാൻ കണ്ട ഒരു ഇംഗ്ലീഷ് സിനിമ അല്ലെ എന്ന്.. ഇപ്പോൾ പൂർത്തിയായി.. സിനിമ ഇതു വരെ കണ്ടില്ല, ഇനി കാണുകയും ഇല്ല. Trapped കണ്ടിട്ട് ഒത്തിരിയായി, എന്നാലും മലയാള സിനിമ ഇങ്ങനെ മോഷണം തുർടന്നാലോ.. കഷ്ടം...
ReplyDeleteഇത്രേം ഇഴച്ചിലുള്ള ഒരു പടം ഈ അടുത്ത് കണ്ടിട്ടില്ല.. (അതിന്റെ പേര് റേസ് എന്നും..:) )
ReplyDeleteരംഗങ്ങളെ പൊലിപ്പിക്കും വിധം എന്ന് ഹരി വിലയിരുത്തിയ പശ്ചാത്തല സംഗീതം എനിക്ക് പലയിടത്തും അരോചകമായാണ് തോന്നിയത്... (ലൈറ്റ് ഓണ്‍-ഓഫ് ചെയ്ത് രക്ഷപ്പെടാന്‍ നോക്കുന്ന സമയത്തൊക്കെ പ്രത്യെകിച്ചും)
ബാക്കി എല്ലാ കാര്യങ്ങളും റിവ്യൂവില്‍ പറ്ഞ്ഞപോലെ തന്നെ തോന്നി..
കോക്ടെയില്‍ നന്നായിരുന്നു. ഇംഗ്ലീഷ് പടത്തിന്റെ റീമേക്കാണെങ്കിലും. അതു തന്നെയാണ് റേസ് എന്നു പറഞ്ഞു കേട്ടു, കണ്ടില്ല.
ReplyDeleteകോപ്പിയടിയുടെ കാര്യം പറഞ്ഞപ്പോ ഇയിടെ കണ്ട ഹിന്ദി ചിത്രങ്ങള്‍ ( വയ ടോര്രെന്റ്റ് ) എല്ലാം ചെലവ് കുറഞ്ഞവ...ഇവ എന്തുകൊണ്ട് മലയാളത്തില്‍ വന്നില്ല എന്ന് കരുതി സങ്കടപ്പെടുന്നു ..ലവ് സെക്സ് ധോക്ക ,ഉടാന് ,ദോ ദുനി ചാര് , എല്ലാത്തിനും നമ്മടെ മലയാളം ശൈലിയില്‍ എടുക്കാവുന്നതെ ഉള്ളു ...അവരൊക്കെ മുന്നിലോട്ടു പോയ്യി നമ്മള് പുറകോ.ട്ടും
ReplyDeleteബീമാപ്പള്ളിയും ടോറെന്റുമില്ലെങ്കില് നമ്മുടെ മുഖ്യധാരാ സിനിമ പൂട്ടിപ്പോയേനെ
ReplyDeleteWatched "Yudham Sei". A good Thriller. A must see for thriller lovers.
ReplyDeleteട്രെയിലർ കണ്ടപ്പോഴേ തോന്നി ഇതേതാണ്ട് ഇങ്ങനെയൊക്കെതന്നെ ആകുമെന്ന്.
ReplyDeleteഎപ്പോഴും ഞെട്ടാൻ എനിക്ക് വട്ടൊന്നുമില്ലല്ലോ..അതുകൊണ്ട് ഈ റിവ്യൂ വായിച്ചിട്ട് ഒന്നും തോന്നുന്നില്ല.
ഹരീ, റിവ്യൂ- വിനു നന്ദി. ഈ സിനിമ ഒഴിവാക്കാന്‍ തീരുമാനിച്ചു.
ReplyDeleteവായിച്ചു വന്നപ്പോള്‍ തെറ്റെന്നു തോന്നിയ ചില പ്രയോഗങ്ങള്‍ കണ്ടു.
1. "വേറിട്ടൊരു പുതുമയും" - പുതുമ എപ്പോഴും വേറിട്ടതല്ലേ?
2. "ഈ പണി നിര്ത്തുന്നകയാവും ബുദ്ധി" - അക്ഷര തെറ്റ്
3. "ഈയൊരു ന്യൂനത പ്രകടമായിത്തന്നെ കാണുവാനായി" - പ്രകടമായി എന്നോ കാണുവാനായി എന്നോ പോരെ?
4. "ബേബി അനിഖയുമൊക്കെ തരക്കേടില്ലാതെ പോവുമ്പോള്‍ പോലീസ് കുപ്പായത്തില്‍ ശ്രീജിത്ത് രവി വല്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു" - ഒന്നുകില്‍ 'പോയപ്പോള്‍...വീര്‍പ്പുമുട്ടുകയായിരുന്നു' അല്ലെങ്കില്‍ 'പോവുമ്പോള്‍ ......വീര്‍പ്പുമുട്ടുന്നു' എന്നല്ലേ വേണ്ടത്? .
5. "ഉദ്വേഗഭരിതമായ ആദ്യ മണിക്കൂറിന്റെ പേരില്‍ അഭിമാനിക്കുവാന് വകയുണ്ടെങ്കിലും പിന്നങ്ങോട്ട് അത്രത്തോളം തന്നെ ഉദ്വേഗരഹിതമാക്കിയതില്.." ഇവിടെ എത്രത്തോളം എന്ന് ആദ്യം പറയണ്ടേ?
അക്ഷര തെറ്റൊഴികെയുളവ സംശയങ്ങളാണ്. ഉറപ്പില്ല
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteSM-ന്റെ സൂക്ഷ്മമായ വായനയ്ക്ക് പ്രത്യേകം നന്ദി. :)
1. 'കോക്ക്ടെയ്ല്' നല്കിയ പുതുമയില്‍ നിന്നും വേറിട്ട് ഒന്നും നല്‍കിയില്ല എന്നുദ്ദേശം. 'കോക്ക്ടെയ്ല്' കാണാത്തവര്‍ക്ക് ഇതൊരു പുതുമയുള്ള വിഷയമായി തോന്നാം. അതിനാല്‍ വെറുതേ പുതുമയില്ല എന്നെഴുതുവാനും കഴിയില്ല. ആ പുതുമ 'കോക്ക്ടെയ്ലി'ല്‍ നിന്നും വേറിട്ടു നില്ക്കുന്നില്ല എന്നു പറയുമ്പോള്‍ കണ്ടിട്ടുള്ളവര്‍ക്കും കണ്ടിട്ടില്ലാത്തവര്‍ക്കും ആശയം വ്യക്തമാവും.
2. തിരുത്തിയിട്ടുണ്ട്.
3. ന്യൂനത കൂടുതല്‍ വ്യക്തമായിരുന്നു എന്നുദ്ദേശം.
4. പ്രയോഗത്തില്‍ കുഴപ്പമുണ്ടെന്നു തോന്നുന്നില്ല.
5. കാണുന്ന ഒരാള്‍ക്ക് ആദ്യഭാഗം എത്രത്തോളം ഉദ്വേഗഭരിതമായി അനുഭവപ്പെടുന്നുവോ അത്രത്തോളം ഉദ്വേഗരാഹിത്യം തുടര്ന്നനുഭവപ്പെടുമെന്ന് സാരം. അങ്ങിനെയല്ലാതെ ഒരു അളവ് പറയുക സാധ്യമല്ലല്ലോ!
--
chithravishesham kollam ketto
ReplyDeletetrapped oru aru boran cinema ayirunnu........muzhuvan kanditilla
ReplyDeleteചൂണ്ടുന്ന ചെക്കന്മാര് നന്നായി ചെയ്തിട്ടും ഉണ്ട് മുന്‍പ് !!!
ReplyDelete