മുന്‍കാഴ്ച: അര്‍ജുനന്‍ സാക്ഷി (Preview: Arjunan Saakshi)

Published on: 1/13/2011 09:06:00 PM
Arjunan Saakshi: A film by Ranjith Sankar starring Prithviraj, Ann Augustine etc. Film Preview by Haree for Chithravishesham.
'പാസഞ്ചര്‍' എന്ന പ്രഥമചിത്രത്തിലൂടെ തന്നെ മലയാളസിനിമാ പ്രേക്ഷകര്‍ക്ക് സ്വീകാര്യനായ സംവിധായകനാണ്‌ രഞ്ജിത്ത് ശങ്കര്‍. പ്രിഥ്വിരാജ് നായകനാവുന്ന രഞ്ജിത്ത് ശങ്കറിന്റെ രണ്ടാം ചിത്രം 'അര്‍ജുനന്‍ സാക്ഷി' പ്രദര്‍ശനത്തിനു തയ്യാറാവുന്നു. ആദ്യചിത്രത്തിലെന്ന പോലെ ചിത്രത്തിന്റെ രചനയും രഞ്ജിത് ശങ്കര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ അഭിനേത്രിയായി തുടക്കം കുറിച്ച ആന്‍ അഗസ്റ്റിനാണ്‌ ചിത്രത്തില്‍ നായികയായെത്തുന്നത്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍, മുകേഷ്, സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിങ്ങനെ പോവുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. SRT ഫിലിംസിന്റെ ബാനറില്‍ എസ്. സുന്ദരരാജന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ജനുവരി 28-ന്‌ തിയേറ്ററുകളിലെത്തും.

Promo Video
Arjunan Saakshi


വിദേശത്തു നിന്നും പുതിയ പ്രതീക്ഷകളുമായി കൊച്ചിയിലെത്തുന്ന മലയാളിയായ റോയ് മാത്യു എന്ന യുവ ആര്‍ക്കിടെക്ടിനെയാണ്‌ പ്രിഥ്വിരാജ് ഇതില്‍ അവതരിപ്പിക്കുന്നത്. താന്‍ സ്വപ്നങ്ങളില്‍ കണ്ടിരുന്ന കൊച്ചിയല്ല യഥാര്‍ത്ഥ കൊച്ചിയെന്ന് റോയ് താമസിയാതെ മനസിലാക്കുന്നു. തുടര്‍ന്ന് റോയ് അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങളും അതില്‍ അയാളുടെ ഇടപെടലുകളുമാണ്‌ ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഈ ചിത്രത്തിനു വിഷയമാവുന്നത്. അഞ്ജലി മേനോന്‍ എന്ന ജേര്‍ണലിസ്റ്റിനെയാണ്‌ ആന്‍ അഗസ്റ്റിന്‍ അവതരിപ്പിക്കുന്നത്. റോയ് മാത്യുവിനൊപ്പം ചില സാമൂഹിക പ്രശ്നങ്ങള്‍ അഞ്ജലിക്കും അഭിമുഖീകരിക്കേണ്ടിവരുന്നു. അജയന്‍ വിന്‍സെന്റ് (ഛായാഗ്രഹണം), രഞ്ജന്‍ എബ്രഹാം (ചിത്രസന്നിവേശം), മനു ജഗത് (കലാസംവിധാനം), ബിജിബാല്‍ (സംഗീതം), സിനത് സേവ്യര്‍ (നിശ്ചല ഛായാഗ്രഹണം) തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

17 comments :

 1. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'അര്‍ജുനന്‍ സാക്ഷി' എന്ന ചിത്രത്തിന്റെ മുന്‍കാഴ്ചകളുമായി ചിത്രവിശേഷം വീണ്ടും.

  ചിത്രവിശേഷത്തില്‍ മുന്‍കാഴ്ചയും (അഥവാ Preview) ആരംഭിക്കുന്നു. പുതുചിത്രങ്ങളുടെ മുന്‍കാഴ്ചകള്‍ ഇവിടെ ഉള്‍പ്പെടുത്തുവാന്‍ താത്പര്യമുള്ള സിനിമ പ്രവര്‍ത്തകര്‍ ന്യൂവെന്‍‍മീഡിയയുമായി ബന്ധപ്പെടുക.

  'ചിത്രവിശേഷം പോള്‍ 2010' തുടരുന്നു. 175-ലധികം വായനക്കാര്‍ ഇതിനോടകം പോളില്‍ പങ്കെടുത്തിട്ടുണ്ട്. ഇനിയും പങ്കെടുക്കാത്തവര്‍ ഉടന്‍ തന്നെ വോട്ട് ചെയ്യുമല്ലോ...
  --

  ReplyDelete
 2. പുതിയ സംഭവം കൊള്ളാം..
  പിന്നെ മുന്‍ കാഴ്ചയും വിശേഷവും മറ്റുള്ള പോസ്റ്റുകളും വെവ്വേറെ ടാബ് ആക്കി കൊടുത്താല്‍ നന്നാവും എന്നു തോന്നുന്നു.

  ReplyDelete
 3. കേരളത്തിനു പുറത്തു നിന്നു കൊച്ചിയിലേക്ക് വന്ന നായകന്‍ എന്നാണ് പലയിടത്തും വായിച്ചത്. അത് വിദേശമാണെന്നു തോന്നുന്നില്ല. ബേംഗളൂരു ആണെന്നാണ് തോന്നുന്നത്.

  ReplyDelete
 4. ടാബൊക്കെ പ്ലാന്‍ ചെയ്യുന്നുണ്ട്. പതിയെ വരും.
  വിക്കിയില്‍ പറഞ്ഞിരിക്കുന്നത് 'abroad' എന്നാണ്‌. ദേശം കേരളമായാല്‍, വിദേശം ബാംഗ്ലൂരുമാവാം. ;)
  --

  ReplyDelete
 5. ഹ ഹ അപ്പോള്‍ ഞാനും ഒരു 3 വര്‍ഷം വിദേശത്തായിരിന്നു :-)

  ReplyDelete
 6. അപ്പോ ഞാനോ, ദേ കഴിഞ്ഞ ദിവസം വിദേശത്ത് പോയിട്ട് മടങ്ങി എത്തിയേയുള്ളൂ! ;D
  --

  ReplyDelete
 7. അപ്പോ ഞാന്‍ ഇപ്പോഴും വിദേശത്താണ്..... ഈ പ്രിവ്യൂ പരുപാടി കൊള്ളാം.......

  ReplyDelete
 8. This is a good step forward..Hope the movie will work out well as expected. Prithviraj looks to be a perfect fit for the movie.

  ReplyDelete
 9. preview kollam.nannayittundu.njan nale onnu videshathu poyittu mattannal thirichu varunnundu

  ReplyDelete
 10. njan eppolum videshathum swadeshathum aano ennu polum thonni pokunnu...

  ReplyDelete
 11. അപ്പോള്‍ ഇനി മുതല്‍ പ്രിവ്യൂസും പ്രതീക്ഷിക്കാമോ?

  ReplyDelete
 12. പുതിയ പ്രിവ്യൂ സെക്ഷന്‍ കലക്കി. റോയ്‌ മാത്യൂ മുംബൈ നിന്നും വരുന്നതായാണ് രഞ്ജിത്ത് ശങ്കറിന്റെ ബ്ലോഗ്ഗില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്..ഒരു മികച്ച ചിത്രം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നൂ...
  ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് ഇടക്കിടെ ട്രെയിന്‍, ബസ്‌ ടിക്കറ്റ്‌ ഒപ്പിക്കാന്‍ പാടുപെടുമ്പോള്‍ ഓര്‍ക്കാറുണ്ട് ഈ ബസ്‌/ട്രെയിന്‍ ലോബികളെലാം നമ്മളെ വിദേശികള്‍ ആയി ആണെല്ലോ കാണുന്നത് എന്ന്..ആ അര്‍ത്ഥത്തില്‍ നാടും ബാംഗ്ലൂരുമായി ഷട്ടില്‍ അടിക്കുന്ന ഒരു വിദേശ മലയാളി..
  :)
  -സിജിത്‌

  ReplyDelete
 13. മുന്‍കാഴ്ച ഒരു സ്ഥിരം പംക്തിയല്ല. സിനിമയുടെ പബ്ലിസിറ്റിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യമുള്ള വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവയൊക്കെ പങ്കുവെയ്ക്കുകയാണെങ്കില്‍ മാത്രം ഇവിടെ ഉള്‍പ്പെടുത്തും. ഈ സേവനം തികച്ചും സൌജന്യം! :)

  ബെങ്കളൂരു നിന്നാണോ മുംബൈയില്‍ നിന്നുമാണോ അതോ ഇനി ഇന്ത്യയ്ക്ക് പുറത്തു നിന്നുമാണോ എന്നതിന്‌ അത്ര പ്രസക്തി കാണില്ലായിരിക്കാം. കേരളത്തിലെ സാഹചര്യങ്ങള്‍ പരിചിതമല്ലാത്ത ഒരാള്‍ എന്നു കണക്കാക്കിയാല്‍ മതിയാവും.

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
  --

  ReplyDelete
 14. Hariiii..... anganei nigalum marketing theory implementation thudangy alleeiii...

  Nispakshamaya abhiprayam nigallkku inyum ezhuthanum parayanum akzhiyatttei ennu aashamsikkunnu!!!

  ReplyDelete
 15. preview ellam kollam..
  review undo review? roophaa 150 kalayano ennariyana!!!

  ReplyDelete
 16. dhanesh ki jai

  അണ്ണാ സ്ഥിരമായി നെറ്റ് നോക്കാന്‍ സാധ്യതയുള്ള
  സംവിധായകനായത് കൊണ്ടാണോ എല്ലാ ബ്ലോഗ്‌ പുലികളും
  അര്‍ജുനന്‍ വില്ലാളി വീരന്റെ അളിയനെങ്കിലും ആണെന്ന് വാദിക്കുന്നത്?

  അണ്ണാ അണ്ണന്റെയും കൈ വിറച്ചുവോ
  എന്ന് സംശയം ഇതിനെ ഇങ്ങനെ ലൈറ്റ്
  ആയി ട്രീറ്റ്‌ ചെയ്താല്‍ മതിയായിരുന്നുവോ ?
  സത്യത്തില്‍ ഒരു സെന്സുമില്ലാത്ത ഒരു സംവിധായകന്റെ
  ബോറന്‍ തിരക്കഥയില്‍ ഉണ്ടായ മോശം ചിത്രം
  എന്നുതന്നെ പറയേണ്ടിയിരുന്നില്ലേ?
  ചിന്തിക്കുന്നവര്‍ക്കുവേണ്ടിയും രസിക്കുന്നവര്‍ക്ക് വേണ്ടിയും
  ഒന്നും കരുതി വെക്കാന്‍ കഴിയാതെ പോയ;
  സിസ്റ്റം, പോരായ്മ, നന്മ, കാരുണ്യം, സ്നേഹം, എന്നിങ്ങനെയുള്ള
  വാക്കുകള്‍ വെറുതെ ഉപദേശ രൂപേണ വാരിക്കോരി നല്‍കുന്ന
  ബ്ലന്ടെര്‍ എന്ന് തന്നെ ഞാന്‍ പറയുന്നു.

  അമച്ച്വേര്‍ എന്ന് മുന്‍ സിനിമയിലെ ഗ്രാഫിക്സ്
  ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്ന,
  കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ കൂടി ആയ സംവിധായകന്റെ,
  നന്മയിലധിഷ്ടിദ്ധമായ സോദേശ ചിത്രങ്ങള്‍ ഒരുക്കുന്നവന്‍
  എന്ന ബ്രാന്‍ഡില്‍
  സ്വയം ഭ്രമിച്ച,
  സത്യന്‍ അന്തിക്കാട് (കുടുംബ ബ്രാന്‍ഡ്‌), കമല്‍ (കോളേജ് ബ്രാന്‍ഡ്‌) ഗണതില്ലേക്ക്
  മത്സരിക്കുന്ന രഞ്ജിത്ത് ശങ്കറിന് അഭിവാദ്യങ്ങള്‍

  ReplyDelete
 17. ഇതില്‍ മാര്‍ക്കറ്റിംഗ് ഒന്നുമില്ല. സിനിമാക്കാര്‍ക്ക് അവരുടെ ചിത്രത്തെക്കുറിച്ച് മറ്റൊരിടത്തു കൂടി പ്രിവ്യൂ നല്‍കുവാനുള്ള അവസരം നല്‍കുന്നു എന്നുമാത്രം. ഗൂഗിള്‍ സേര്‍ച്ചിലും മറ്റും ചിത്രവിശേഷം പോസ്റ്റുകള്‍ക്ക് കുറച്ചു കൂടി മുന്‍ഗണന കിട്ടുവാന്‍ ഇത് സഹായിക്കും എന്നതാണ്‌ ചിത്രവിശേഷത്തിന്‌ ഇതുകൊണ്ടുള്ള നേട്ടം. മുന്‍കാഴ്ച നല്‍കുന്നതും നല്‍കാത്തതും വിശേഷത്തെ വിലയിരുത്തുന്നതില്‍ ബാധകമാവില്ല.

  രഞ്ജിത് ശങ്കര്‍ മാത്രമല്ല ഒട്ടുമിക്കവാറും എല്ലാ സംവിധായകരും നെറ്റിലെ റിവ്യൂകള്‍ നോക്കാറുണ്ട് എന്നാണ്‌ അറിവ്. അതുകൊണ്ട് മറ്റൊന്നും ആരും കാണാന്‍ പോവുന്നില്ല അതുകൊണ്ട് കടുപ്പിച്ച് വിമര്‍ശിക്കാം, ഇത് രഞ്ജിത് ശങ്കര്‍ കാണും അതുകൊണ്ട് അത്ര വേണ്ട എന്നൊന്നും ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല.
  --

  ReplyDelete