
ഓരോ ചിത്രത്തിനും പോളിംഗില്‍ ലഭിച്ച വോട്ടുകളോടൊപ്പം, അതാത് ചിത്രത്തിന്റെ അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിച്ച വോട്ടുകളെ അധികരിച്ചുള്ള ബോണസ് പോയിന്റുകള്‍ കൂടി കൂട്ടിയാണ് മികച്ച ചിത്രങ്ങളുടെ ആകെ പോയിന്റുകള്‍ കണക്കാക്കിയത്. ആകെ 209 പേര് പോളിംഗില്‍ പങ്കെടുത്തതില്‍, 12 വോട്ടുകള്‍ അസാധുവായപ്പോള്‍ 55 വോട്ടുകള്‍ ഇ-മെയില്‍ കണ്ഫര്മേഷന് ലഭിക്കാത്തതിനാല്‍ ഒഴിവാക്കുകയും ചെയ്തു. മിച്ചമുള്ള 142 പേരുടെ വോട്ടുകളെ അധികരിച്ചാണ് ഈ ഫലങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്. മുഴുവന്‍ വോട്ടുകളും പരിഗണിച്ചിരുന്നുവെങ്കിലും ഫലങ്ങള്‍ക്ക് മാറ്റമുണ്ടാവില്ലായിരുന്നു, ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ മാറ്റം വരുമായിരുന്നു എന്നു മാത്രം.

CV Poll 2010
Poll Results
Poll Results
Best Film
Pranchiyettan & The Saint
Second Best Film
T.D. Dasan, Std: VI. B
Best Director
Ranjith
Best Story Writer
Mohan Raghavan
Best Screenplay Writer
Ranjith
Best Male Actor
Mammootty
Best Female Actor
Mamta Mohandas
Best Supporting Male Actor
Biju Menon
Best Supporting Female Actor
Shwetha Menon
Best Child Actor
Master Alexander
Best Cinematographer
Anjali Shukla
Best Production Designer
Suresh Kollam
Best Film Editor
Sreekar Prasad
Best Background Score
Isaac Thomas Kottukapally
Best Film Song
"കിഴക്കുപൂക്കും മുരിക്കിനെന്തൊരു..." - Anwar
Best Song Writer
Rafeeq Ahmed
Best Music Director
Gopi Sundar
Best Male Singer
K.J. Yesudas
Best Female Singer
Shreya Ghoshal
'പ്രാഞ്ചിയേട്ടന് & ദി സെയിന്റ്', 'കുട്ടി സ്രാങ്ക്', 'ബെസ്റ്റ് ആക്ടര്‍' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ, മികച്ച നായകനടനായി മമ്മൂട്ടി [122/142] മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 2009-ലെ വോട്ടെടുപ്പിലും മമ്മൂട്ടി തന്നെയായിരുന്നു മികച്ച നായകനടന്. 'കഥ തുടരുന്നു...' എന്ന ചിത്രത്തിലെ വിദ്യാലക്ഷ്മിയെ അവതരിപ്പിച്ച മംമ്ത മോഹന്‍ദാസാണ് [45/142] മികച്ച നായികനടി. 'ഒരു നാള് വരും' എന്ന ചിത്രത്തിലെ പ്രകടനത്തിന്റെ മികവില്‍ മോഹന്‍ലാല്‍ [6/142] രണ്ടാമതെത്തിയപ്പോള്‍ 'കോക്ക്ടെയ്ലി'ലെ പാര്‍വതി എബ്രഹാം എന്ന കഥാപാത്രം സംവൃത സുനിലിനെ [22/142] മികച്ച രണ്ടാമത്തെ നായികനടിയാക്കി. (മുഴുവന്‍ വോട്ടുകളും പരിഗണിച്ചിരുന്നുവെങ്കില്‍ സംവൃത സുനിലിനൊപ്പം 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ തുടക്കം കുറിച്ച ആന്‍ അഗസ്റ്റിനും രണ്ടാം സ്ഥാനം പങ്കിടുവാനെത്തുമായിരുന്നു.)
'മേരിക്കുണ്ടൊരു കുഞ്ഞാടി'ലെ ജോസായുള്ള അഭിനയം ബിജു മേനോന് [55/142] മികച്ച സഹനടനെന്ന സ്ഥാനത്തിന് അര്ഹനാക്കിയപ്പോള്, 'ടി.ഡി. ദാസന്, Std: VI. B', 'പെണ്‍പട്ടണം' എന്നീ ചിത്രങ്ങളിലെ വേഷങ്ങളുടെ മികവില്‍ ശ്വേത മേനോന് [74/142] മികച്ച സഹനടിയായി. വ്യത്യസ്ത ചിത്രങ്ങളിലെ വൈവിധ്യമായ വേഷങ്ങള്‍ നെടുമുടി വേണുവിന് [32/142] സഹനടന്മാരില് രണ്ടാമതെത്തുവാന് തുണയായി. സഹനടിമാരില്‍ 'കഥ തുടരുന്നു...'വിലെ ഓമനക്കുഞ്ഞമ്മയെ അവതരിപ്പിച്ച കെ.പി.എ.സി. ലളിത [25/142] രണ്ടാമതെത്തി. 'ടി.ഡി. ദാസന്, Std: VI. B'-യിലെ ദാസനെ മികവുറ്റതാക്കിയ മാസ്റ്റര്‍ അലക്സാണ്ടറാണ് [104/142] മികച്ച ബാലതാരം. 'കഥ തുടരുന്നു...' എന്ന ചിത്രത്തില്‍ ലയയെ അവതരിപ്പിച്ച ബേബി അനഖ [15/142] ബാലതാരങ്ങളില്‍ രണ്ടാമതെത്തി.
'കുട്ടി സ്രാങ്കി'ലെ പെണ്കാഴ്ചകള് ക്യാമറയില്‍ പകര്‍ത്തിയ അഞ്ജലി ശുക്ലയാണ് [41/142] മികച്ച ഛായാഗ്രാഹിക. 'പ്രാഞ്ചിയേട്ടന് & ദി സെയിന്റ്', 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍', 'കഥ തുടരുന്നു...' എന്നീ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ച വേണു [29/142] ഛായാഗ്രാഹകരില്‍ രണ്ടാമതെത്തി. 'കുട്ടി സ്രാങ്കി'ന്റെയും 'ആത്മകഥ'യുടേയും കഥാപരിസരങ്ങളൊരുക്കിയ സുരേഷ് കൊല്ലം [29/142] മികച്ച കലാസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, 'കഥ തുടരുന്നു...', 'അന്‍വര്‍', 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്നീ ചിത്രങ്ങളിലൂടെ ജോസഫ് നെല്ലിക്കല്‍ [23/142] രണ്ടാമതെത്തി. 'കുട്ടി സ്രാങ്കി'ന്റെ ചിത്രസന്നിവേശം നിര്‍വ്വഹിച്ച ശ്രീകര്‍ പ്രസാദ് [25/142], അതേ ചിത്രത്തിന് പശ്ചാത്തലസംഗീതം പകര്‍ന്ന ഐസക് തോമസ് കൊട്ടകപ്പള്ളി [31/142] എന്നിവര്‍ തന്താങ്ങളുടെ മേഖലകളില്‍ ഒന്നാമതെത്തി. 'കോക്ക്ടെയ്ലി'ന്റെ ചിത്രസന്നിവേശകന്‍ അരുണ്‍ കുമാര്‍ [21/142], 'അന്‍വറി'ന് പശ്ചാത്തലമൊരുക്കിയ ഗോപി സുന്ദര്‍ [28/142] എന്നിവരാണ് പ്രസ്തുത വിഭാഗങ്ങളില്‍ രണ്ടാമതെത്തിയത്.
ചലച്ചിത്രഗാനങ്ങളുടെ വിഭാഗത്തില്‍ കൂടുതല്‍ സ്ഥാനങ്ങളും നേടിയിരിക്കുന്നത് 'അന്‍വറി'ലെ കലാകാരന്മാര്ക്കാണ്. രണ്ടായിരത്തിപ്പത്തിലെ മികച്ച ഗാനമായി "കിഴക്കുപൂക്കും മുരിക്കിനെന്തൊരു..." [39/142] വായനക്കാര്‍ തിരഞ്ഞെടുത്തപ്പോള്‍, 'അന്‍വറി'നൊപ്പം 'ടി.ഡി. ദാസന്, Std: VI. B'-യിലെ ഗാനങ്ങള്‍ക്കും വരികളെഴുതിയ റഫീഖ് അഹമ്മദ് [44/142] മികച്ച ഗാനരചയിതാവും, 'അന്‍വറി'ലെ വരികള്‍ക്ക് ഈണമിട്ട ഗോപി സുന്ദര്‍ [38/142] മികച്ച സംഗീതസംവിധായകനുമായി. 'പ്രമാണി', 'ജനകന്', 'ശിക്കാര്‍' എന്നീ ചിത്രങ്ങളില്‍ ഗാനരചന നിര്‍വ്വഹിച്ച ഗിരീഷ് പുത്തഞ്ചേരിയാണ് [35/142] രചയിതാക്കളില്‍ രണ്ടാം സ്ഥാനത്ത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ 'ശിക്കാറി'ലെ "പിന്നെ, എന്നോടൊന്നും പറയാതെ..." [22/142] മികച്ച ഗാനങ്ങളില്‍ രണ്ടാമതെത്തി. 'ആഗതന്', 'പ്രാഞ്ചിയേട്ടന് & ദി സെയിന്റ്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങളൊരുക്കിയ ഔസേപ്പച്ചനാണ് [27/142] സംഗീതസംവിധായകരില്‍ രണ്ടാമത്. 'യുഗപുരുഷന്', 'പ്രമാണി' എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ കെ.ജെ. യേശുദാസിനെ [31/142] മികച്ച ഗായകനാക്കിയപ്പോള് 'ആഗതനി'ലേയും 'അന്‍വറി'ലേയും ഗാനങ്ങള്‍ ശ്രേയ ഗോശാലിനെ [96/142] മികച്ച ഗായികയാക്കി. 'ശിക്കാറി'ലെ "എന്തെടീ എന്തെടീ പനങ്കിളിയേ..." പാടിയ സുധീപ് കുമാറാണ് [29/142] ഗായകരില്‍ രണ്ടാമതെത്തിയത്. കെ.എസ്. ചിത്രയാണ് [11/142] ഗായികമാരില്‍ രണ്ടാം സ്ഥാനം നേടിയത്.
പോളിനോടൊപ്പം ചിത്രവിശേഷത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുവാനൊരു ടെക്സ്റ്റ് ബോക്സും ഉള്‍പ്പെടുത്തിയിരുന്നു. ഭൂരിപക്ഷം വായനക്കാര്‍ക്കും ചിത്രവിശേഷത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുവാനുള്ളതെന്നത് സന്തോഷം നല്കുന്ന കാര്യമാണ്. കാണുവാനായി സിനിമ തിരഞ്ഞെടുക്കുവാന്‍ ചിത്രവിശേഷം സഹായിക്കുന്നു എന്ന് ഏറെപ്പേര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ മെച്ചപ്പെടുത്താം, അന്യഭാഷാ ചിത്രങ്ങളുടേതുള്‍പ്പടെ കൂടുതല്‍ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തണം, വിശേഷങ്ങളുടെ പ്രസിദ്ധീകരണം വൈകാതിരിക്കുക; എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് പൊതുവായി കണ്ടത്. റേറ്റിംഗ് പലപ്പോഴും ശരിയാവുന്നില്ല എന്ന പരാതിയും ചിലര്‍ ഉന്നയിച്ചു. വായനക്കാര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളും അവയോരോന്നിനുമുള്ള മറുപടികളും ഇവിടെ കാണാം.
--
ചിത്രവിശേഷം പോള്‍ 2010-ന്റെ ഫലങ്ങളുമായി ചിത്രവിശേഷം വീണ്ടും. ചിത്രവിശേഷം പോള്‍ 2010-ല്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ വായനക്കാര്‍ക്കും അകമഴിഞ്ഞ നന്ദി. :)
ReplyDelete--
എല്ലാവരും എല്ലാ ചിത്രങ്ങളും കാണാത്തത് ചില വിഭാഗങ്ങളിലെ പോള്‍ ഫലത്തില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട് :-)
ReplyDeleteവെരി ഗുഡ് വര്‍ക്ക് ഹരീ താങ്ക്സ്
ReplyDeleteGOOD JOB DONE.RESULTS AS EXPECTED
ReplyDelete