
ആകെത്തുക : 5.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 7.50 / 10
: 4.00 / 05
: 2.50 / 05
: 5.00 / 10
: 7.50 / 10
: 4.00 / 05
: 2.50 / 05
ഏറെ പഴുതുകളുള്ള തിരക്കഥയെങ്കിലും, സിനിമ കണ്ടിരിക്കുവാന്‍ പാകത്തിലാവുന്നത് സംവിധായകന്റെ മിടുക്കായി കാണാം. പ്രത്യേകിച്ചും ചിത്രത്തിന്റെ ആദ്യപകുതി ഏറെ മികവോടെ രഞ്ജിത് ശങ്കര്‍ പറഞ്ഞു വെച്ചിട്ടുണ്ട്. എന്നാല്‍ ഈ കൈയ്യടക്കം എന്തുകൊണ്ടോ ഇടവേളക്കു ശേഷമുള്ള ഭാഗങ്ങളില്‍ സംവിധാനത്തില്‍ കാണുവാനായില്ലെന്നു മാത്രമല്ല ഒടുവിലെ ഭാഗങ്ങളൊക്കെ ആയപ്പോള്‍ തീര്‍ത്തും അപക്വവുമായി. ഉന്നതങ്ങളില്‍ സ്വാധീനമുള്ള, കൊണ്ടും കൊടുത്തും വളര്‍ന്ന വമ്പന്മാരൊന്നൊക്കെ നാലു വില്ലന്മാര്ക്കും വിശേഷണം ചാര്‍ത്തിയിട്ട്, ഒടുവില്‍ വെറുമൊരു പാട്ടകൊണ്ടടിച്ച് നായകന് ഇവരെ തെളിച്ച് വണ്ടിയില്‍ കയറ്റുന്നതൊക്കെ കാണുന്ന കാണികള്‍ മൂക്കത്ത് വിരല്‍ വെച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവിടെ അതിനു പകരം വില്ലന്മാര് കാരവാന്റെ വാതില്‍ തുറന്നിറങ്ങുന്നത് മാധ്യമ/പോലീസ് പടയ്ക്ക് നടുവിലേക്കോ മറ്റോ ആയിരുന്നെങ്കില്‍ ഈയൊരു സംഘട്ടനം തന്നെ ഒഴിവാക്കാമായിരുന്നു. അടിതടയൊന്നും പ്രയോഗിക്കുന്നില്ലെങ്കിലും, കാര്യമായ പ്രതിബന്ധങ്ങളോ തടസ്സങ്ങളോ ഇല്ലാതെ, ശക്തിയോ ബുദ്ധിയോ പ്രയോഗിക്കാതെ വില്ലന്മാരോട് നേരിട്ടെതിര്‍ത്ത് വിജയം കാണുന്ന നായകന് സത്യത്തില്‍ മറ്റൊരു തരം 'ഹീറോയിസം' തന്നെയാണ് കാട്ടുന്നത്. അങ്ങിനെയൊരു സമീപനം പാടില്ലായെന്നല്ല, എന്നാലത് വിശ്വസിനീയമായിരിക്കണം. അതിനു കഴിഞ്ഞില്ല എന്നതാണ് 'അര്ജുനന് സാക്ഷി'യെ നല്ല സിനിമയില്‍ നിന്നും ശരാശരിയിലേക്ക് താഴ്ത്തുന്നത്.
Cast & Crew
Arjunan Saakshi
Arjunan Saakshi
Directed by
Ranjith Sankar
Produced by
S. Sundarajan
Story, Screenplay, Dialogues by
Ranjith Sankar
Starring
Prithviraj, Ann Augustine, Jagathy Sreekumar, Nedumudi Venu, Mukesh, Vijayaraghavan, Biju Menon, Suresh Krishna, Vijeesh, Salim Kumar, Suraj Venjaramoodu etc.
Cinematography (Camera) by
Ajayan Vincent
Editing by
Ranjan Abraham
Production Design (Art) by
Manu Jagadh
Music by
Bijibal
Lyrics by
Anil Panachooran
Make-Up by
Sreejith Guruvayoor
Costumes by
Sameera Saneesh
Stills by
Sinat Savier
Designs by
Jissen Paul
Banner
SRT Films
അജയന് വിന്‍സെന്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍ അരുണ്‍ സീനുവിന്റെ ഇഫക്ടുകളോടൊപ്പം രഞ്ജന്‍ എബ്രഹാം നന്നായി ചേര്‍ത്തുവെച്ചിട്ടുണ്ട്. ഒരല്പം വിശ്വാസക്കുറവ് തോന്നുമെങ്കിലും, ആദ്യ ഭാഗത്തുള്ള കാര്‍ പിന്തുടര്ന്നുള്ള അക്രമണം നല്ല രീതിയില്‍ ഒരുക്കുവാനായതും സാങ്കേതിക വിഭാഗത്തിന്റെ നേട്ടമായി കാണാം. എന്നാല്‍, ചിത്രത്തിലിടയ്ക്ക് വരുന്ന ടെലിവിഷന്‍ സ്റ്റുഡിയോ രംഗങ്ങള്‍ക്ക് പറയത്തക്ക നിലവാരം കണ്ടതുമില്ല. ബിജി ബാല്‍ ഒരുക്കിയ പശ്ചാത്തലസംഗീതം, മനു ജഗത്തിന്റെ കലാസംവിധാനം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം, ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയങ്ങള്‍ എന്നിവയൊക്കെ ചിത്രത്തോട് ചേര്‍ന്നു പോവുന്നു. മുകേഷിനെ ഒരുക്കിയെടുത്തതിനു മാത്രം അല്പം ഭംഗിക്കുറവുണ്ട്. അനില്‍ പനച്ചൂരാനെഴുതി ബിജി ബാല്‍ ഈണമിട്ട ഗാനങ്ങളില്‍ ആദ്യത്തേത് തുടക്കത്തിലെ പേരുവിവരങ്ങള്ക്കൊപ്പമാണ്. രണ്ടാമത്തേത് കേട്ടിരിക്കുവാന്‍ തന്നെ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, അതെന്തിനാണ് ചിത്രത്തിനിടയില്‍ തിരുകിയതെന്ന് സംശയം തോന്നിപ്പോവുന്ന പരുവത്തിലുമാണ്. അല്പ വസ്ത്രധാരികളായ വിദേശ നര്ത്തകികളുടെ നൃത്തമുള്‍പ്പെടുന്ന മദ്യസല്‍ക്കാരം നടത്തിയാണോ അസെറ്റ് ഹോംസ് പ്രോജക്ട് തുടങ്ങാറുള്ളതെന്ന് ഗാനം കാണുന്നവര്‍ സംശയിച്ചാല്‍ അവരെ തെറ്റു പറയുവാനുമാവില്ല. (ഇനി അങ്ങിനെയാണെങ്കില്‍ തന്നെയും, തീര്‍ത്തും അപ്രസക്തമായ ഗാനരംഗം ചിത്രത്തില്‍ ചേര്‍ത്തതിന് സാധൂകരണമാവുന്നില്ല.)
'പാസഞ്ചറി'ലെന്ന പോലെ സൂത്രത്തില്‍ റിക്കാര്‍ഡ് ചെയ്തെടുക്കുന്ന വീഡിയോ തന്നെ ഇവിടെയും നായകന്റെ തുറുപ്പു ചീട്ട്. ഒരേ ചീട്ടു തന്നെ ആവര്ത്തിച്ചിറക്കുന്നത് ബുദ്ധിപരമാവില്ല എന്നൊരു മുന്നറിവ് സംവിധായകന് ഉണ്ടാവേണ്ടിയിരുന്നു. ഇന്റര്‍വെല്ലിനു ശേഷം ആര്‍ക്കും പ്രതീക്ഷിക്കാവുന്ന കഥാഗതിയില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ചിത്രത്തില്‍ വരുന്നതുമില്ല. വില്ലന്മാരാവട്ടെ, പിടികൊടുത്തേ മതിയാവൂ എന്ന മട്ടിലാണ് പലതും കാട്ടിക്കൂട്ടുന്നത്. തുടക്കത്തില്‍ വില്ലന്മാരോടൊപ്പം ചേര്‍ന്ന് അര്‍ജുനനെ പുറത്തുകൊണ്ടുവരുവാന് ശ്രമിക്കുന്ന റോയ് മാത്യു ഒടുവില്‍ അര്‍ജുനനോടൊപ്പം നിന്ന് വില്ലന്മാരെ അകത്താക്കുകയും; സ്ഥിരം കാണുന്ന മട്ടിലുള്ള നായകനും വില്ലന്മാരുമായുള്ള സംഘട്ടനങ്ങള്‍ക്കു പകരം ഇത്തരത്തിലോ മറ്റോ ഒരു പുതുമ കൊണ്ടുവന്നിരുന്നെങ്കില്‍ ചിത്രം ഏറെ മെച്ചപ്പെടുമായിരുന്നു. 'സാധാരണക്കാര'ന്റെ അനീതിക്കെതിരേയുള്ള ഇടപെടലുകളാണ് സംവിധായകന്റെ രണ്ട് ചിത്രത്തിലും വിഷയമെങ്കിലും; ശ്രീനിവാസനില്‍ നിന്നും പൃഥ്വിരാജിലേക്കെത്തുമ്പോള് നായകന് അത്ര സാധാരണക്കാരനല്ലാതാവുന്നു. ഇങ്ങിനെ പല തലങ്ങളിലും ആദ്യ ചിത്രത്തില്‍ കൈവരിച്ച മികവ് ആവര്ത്തിക്കുവാനായില്ല എന്നു മാത്രമല്ല, വല്ലാതെ താഴേക്ക് പോവുകയും ചെയ്തു രഞ്ജിത് ശങ്കര്‍. സംവിധായകന്റെ മികച്ച ചിത്രമായി 'പാസഞ്ചറി'നു പകരം മറ്റൊന്നെഴുതുവാന് അടുത്ത ചിത്രം വരെ കാത്തിരിക്കണമെന്ന് ചുരുക്കം.
വിശേഷകവാക്യം: കഥാപാത്രങ്ങളുടെ ജാതി കണക്കെടുത്ത് സിനിമ വിശകലനം ചെയ്യുന്നവര്‍ക്ക് ചാകരയാണ് ഈ ചിത്രം. മാത്യുവും മേനോനും നമ്പൂതിരിയും മൂപ്പനുമൊക്കെയായി നാനാ ജാതിമതസ്ഥര്‍ നല്ലവരായും കെട്ടവരായുമൊക്കെ ഇഷ്ടം പോലെയുണ്ടിതില്. തരം തിരിച്ചെടുത്ത് ഏതു ജാതിയെയാണ് ഉയര്‍ത്തിയിരിക്കുന്നത്, ഏതിനെയാണ് താഴ്തിയിരിക്കുന്നത് എന്ന് കണ്ടുപിടിക്കുകയേ വേണ്ടു!
--
'പാസഞ്ചറി'നു ശേഷം ആന്‍ അഗസ്റ്റിനേയും പ്രിഥ്വിരാജിനേയും നായികാനായകന്മാരാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന 'അര്ജുനന് സാക്ഷി' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #ArjunanSaakshi ended as a half baked thriller, nothing left to get excited at the end. Coming soon: http://bit.ly/cv-reviews
19 hours ago via web
--
രഞ്ജിത് ശങ്കര്‍ പ്രതീക്ഷക്കൊത്തുയര്ന്നില്ലല്ലേ. ആ വിഷമം ഹരിയുടെ വരികള്‍ക്കിടയില്‍ കാണാനുണ്ടല്ലോ? എന്തായാലും കണ്ടുകൊടുത്തേക്കാം. പാസഞ്ചര്‍ പോലൊരു സിനിമ ചെയ്ത ആളല്ലേ? :)
ReplyDeleteപ്രതീക്ഷിച്ചത്ര വന്നില്ല എന്നാണ് ഞാനുമറിഞ്ഞത്
ReplyDeleteഹരീ.. പല അഭിപ്രായങ്ങളോടും യോജിക്കുമ്പോള്‍ തന്നെ ചില വിശദീകരണങ്ങള്‍ നല്കാന് ഒരു ചെറിയ ശ്രമം... ആദ്യപ്രാവശ്യം വില്ലന്മാരോട് വരാന്‍ പറഞ്ഞ് കാത്ത് നില്ക്കുമ്പോള് പ്ളാനുകള്‍ ഉണ്ടായിരുന്നില്ല എന്നല്ല... ഉണ്ടായിരുന്നിരിക്കണം.. അത് എന്താണെന്ന് പ്രേക്ഷകരോട് സൂചിപ്പിച്ചില്ല എന്നേ ഉള്ളൂ. അതിനുള്ള കാരണം, അവിടെ നല്കുന്ന സൂചന ക്ളൈമാക്സ് ഊഹിക്കുവാന്‍ സഹായിക്കും എന്നതിനാലാവണം... വില്ലന്മാരെ കാത്ത് നില്ക്കുമ്പോള് മറ്റൊരു ബില്‍ഡിങ്ങില്‍ റോയിയുടെ സുഹൃത്തും അഞ്ജലിയും നിരീക്ഷിക്കുന്നതായി കാണിക്കുന്നുണ്ടല്ലോ... തീര്‍ച്ചയായും ഒരു പദ്ധതിയുമായി തന്നെയായിരുന്നു ആ കാത്ത് നില്‍പ്പ്... പക്ഷേ, അവരുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ടുള്ള കാര്യങ്ങള്‍ നടന്നുവെന്നേയുള്ളൂ...
ReplyDeleteപ്രൊജക്റ്റ് തുടങ്ങുന്നതിനോടനുബന്ധിച്ച ഗാനരംഗം അനാവശ്യമെന്ന് പറയാനാകില്ല. ഈ ഗാനത്തിലൂടെ കഥയുടെ ഗതിയെ ബാധിക്കുന്ന കാര്യങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, റോയ് മാത്യു എന്ന ആളുടെ പ്രകൃതവും ആറ്റിറ്റ്യൂഡും, സുരാജ് വെഞ്ഞാര്‍മൂടിണ്റ്റെ കഥാപാത്രത്തിണ്റ്റെയും സുഹൃത്തായ വിജീഷിണ്റ്റെയും ഇണ്ട്രൊഡക്ഷന്, പോലീസ് നിരീക്ഷണമുണ്ടെന്ന സൂചന ഇതെല്ലാം ഈ ഗാനത്തിലൂടെ ഡെവലപ് ആകുന്നു എന്നതിനാല്‍ ഈ ഗാനരംഗം അനാവശ്യമാണെന്ന് പറയാന്‍ വയ്യ.
ഹരി പറഞ്ഞ മറ്റ് പല പോരായ്മകളോടും യോജിക്കുന്നു :)
ഇത് എന്തായാലും കാണും. എന്റെ പ്രിയസുഹൃത്ത് ആദ്യമായി സംവിധാന സഹായി ആയ ആദ്യസിനിമയാണ് ഇത്. മാമ്മന്‍ കെ രാജന്. നവംബറില്‍ ഇതിന്റെ ലൊക്കേഷനില്‍ ഞാന്‍ പോയി നേരില്‍ ഷൂട്ട് കണ്ടു. ടെക്നോപാര്‍ക്ക് റോഡിലെ ചേസിംഗ് സീന്‍ ആയിരുന്നു അന്ന്.
ReplyDeleteപടം പലവിധ അഭിപ്രായങ്ങള്‍ ആയി മുന്നേറുന്നു എന്ന് കേട്ട്.
ഹരിക്ക് നന്ദി.
പൊതുവെ പ്രതീക്ഷക്കൊത്തുയുര്ന്നില്ല..എന്ന അഭിപ്രായം
ReplyDeleteതന്നെയാണ് സിനിമ കണ്ടവരൊക്കെ പറയുന്നത്..
വാല്‍ക്കഷ്ണം രസിച്ചു... :)
ReplyDeleteഅടിമുടി പറഞ്ഞിരിക്കുന്നൂ
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteആദ്യ പ്രാവശ്യം വില്ലന്മാരോട് വരാന്‍ പറഞ്ഞിട്ട്, ആ തിട്ടയില്‍ ഉലാത്തുന്നതു കണ്ടിട്ട് ഒരു പ്ലാനും ഉണ്ടായിരുന്നതായി തോന്നിയില്ല. മുകളില്‍ നിന്നും സൂം ചെയ്ത് വീഡിയോ റിക്കാര്‍ഡ് ചെയ്യുകയും, മൊബൈലിന്റെ സഹായത്തോടെ സൌണ്ട് റിക്കാര്‍ഡ് ചെയ്യുകയുമായിരുന്നു ഉദ്ദേശിച്ചതെങ്കില്‍ അങ്ങിനെ ഒരു സൂചനയും കണ്ടില്ല. വിശേഷത്തില്‍ പറഞ്ഞതും അതു തന്നെ, അങ്ങിനെ ഒന്നും കാണിച്ചില്ല. നായകന് പദ്ധതി ഉണ്ടായിരിക്കുമെന്ന് ചുമ്മാ അങ്ങ് ഊഹിക്കണം! പിന്നെ ഗാനത്തിന്റെ കാര്യം; ഈ പറഞ്ഞ റോയ് മാത്യുവിനേയും സുരാജിന്റെ കഥാപാത്രത്തെയുമൊക്കെ പരിചയപ്പെടുത്തലുകള്‍ നടക്കുമ്പോള്‍, പശ്ചാത്തലത്തില്‍ ഒരു പാട്ടും ആട്ടവും നടക്കുന്നു എന്നോ മറ്റോ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എന്നാലിവിടെ, ഒരു ഗാനം ചേര്ക്കണമെന്നതിന് പ്രഥമ പരിഗണന, അതിനു ന്യായീകരണം വേണമല്ലോ എന്നതുകൊണ്ടു മാത്രം ഇത്തരത്തില്‍ കുറേ ചേര്‍ക്കലുകളും; ഈ പറഞ്ഞ കാര്യങ്ങളൊക്കെ കാണിക്കുവാന്‍ ഒരു ഗാനരംഗം ആവശ്യമെന്നു തോന്നിയില്ല. ആ പാട്ട് ഇല്ലായിരുന്നെങ്കില്‍ വിജീഷിന്റെയും സുരാജിന്റെയും കഥാപാത്രങ്ങളെ മനസിലാവില്ലായിരുന്നോ? റോയ് മാത്യുവിന്റെ ആറ്റിറ്റ്യൂഡ് വ്യക്തമാവില്ലായിരുന്നോ?
--
എന്താണെന്നറിയില്ല പടം കണ്ടു തുടങ്ങിയപ്പോള്‍ മുതല്‍ സംശയങ്ങളായിരുന്നു!
ReplyDelete1. ഒരു ഊമക്കത്ത് കിട്ടിയാല്‍ അത് പ്രസിദ്ധീകരിക്കുന്നതിന്റെ പരിണിത ഫലങ്ങള്‍ നന്നായി അറിയാവുന്ന സീനിയര്‍ പത്ര പ്രവര്ത്തകന് അത് നേരെ പത്രത്തിലേക്കെടുത്ത് ചാമ്പുമോ?
ടെലിവിഷന്‍ ചാനലുകളുടെ കോമ്പറ്റീഷന് കാരണം എന്തും ചെയ്യുമായിരിക്കും എന്ന് ഊഹിച്ചു.
2. ഇങ്ങനെ ഒരു കത്ത് പത്രത്തില്‍ കണ്ടാല്‍ അപ്പോള്‍ തന്നെ സകല വില്ലന്മാരും നായികയുടെ പിന്നാലെ പായുമോ?
പായുമായിരിക്കും .. എന്തേലും തുമ്പ് കിട്ടണ്ടേ?
3. ഫോട്ടോഗ്രാഫര്‍ക്ക് കോമ്പ്ലിമെന്റായി വാച്ച് കൊടുക്കാനുള്ള ആവതൊക്കെ പരിസ്ഥിതിപ്രവര്ത്തകര്ക്കുണ്ടോ?
അത് അവസാനം എത്തിയപ്പോള്‍ മനസിലായി.. പോട്ടെ..
4. ട്രാഫിക് ബ്ലോക്കില്‍ കിടക്കുന്ന നായികയും ഫോട്ടോഗ്രാഫറും പോകുന്ന വണ്ടി ലോങ് ഷോട്ടില്‍ കാണിച്ചപ്പോള്‍ സൈഡ് ഗ്ലാസ് ഉയര്‍ത്തി വച്ചിരുന്നതായും , അടുത്ത് കാണിച്ചപ്പോള്‍ താഴ്ന്നിരുന്നതായും തോന്നി..
കണ്ണിന്റെ പ്രശ്നമാണെന്ന് വിചാരിച്ചു.
5. ആര്‍ക്കിടെക്റ്റിന്റെ ഇന്റര്‍വ്യൂ പച്ച മലയാളത്തിലാണോ എന്ന് സശയം തോന്നി..
ചിലപ്പോള്‍ ഇന്റര്‍വ്യൂ നേരത്തെ കഴിഞ്ഞതായിരിക്കുമ്.. ഇത് ചുമ്മാ ഒരു മീറ്റിങ്ങേ കാണൂ എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു..
6. ടെലിവിഷന്‍ കാണിക്കുമ്പോള്‍ മാത്രമേ നമ്മള് അതിന്റെ ശബ്ദം കേള്‍ക്കുകയുള്ളോ എന്നു തോന്നി..
ചിലപ്പോള്‍ ക്യാമറ തിരിയുമ്പോള്‍ മൈക്കും ഒപ്പം തിരിയുന്നതായിരിക്കും എന്ന നിഗ്മനത്തിലെത്തി?
7. ഫോട്ടോഗ്രാഫര്‍ വിളിച്ച് പറഞ്ഞ് കഴിഞ്ഞ് നായിക ടി.വി. വച്ചപ്പോള്‍ ആണ് പ്രോഗ്രാം തുടങ്ങുന്നത്..
ഫോട്ടോഗ്രാഫറുടെ ഫ്രണ്ട് റൈറ്റ് ടി.വി.യില്‍ വര്‍ക്ക് ചെയ്യുന്നുണ്ടാവും എന്ന് സമാധാനിച്ചു..
8. ഹോസ്പിറ്റലില്‍ നിന്ന് റോയ് മാത്യു പാക്ക് ചെയ്യുന്ന ബാഗ് വീട്ടിലെത്തുമ്പോള്‍ കാണാതയതെങ്ങനെ എന്നോര്‍ത്ത് വിഷമിച്ചു..
ബാഗ് ചിലപ്പോള്‍ കൂട്ടു കാരന്റെ അയിരിക്കും എന്ന് ഊഹിഛു...
9. തലയുടെ പിന്നില്‍ അടികിട്ടിയിട്ട് മുന്നില്‍ എങ്ങനെ പരിക്ക് പറ്റി? ഒറ്റ കീറുകൊടുത്തിട്ട് വില്ലന്മാര് പോയെങ്കില്‍, തമിഴന് പയ്യന് വന്ന് ബഹളം ഉണ്ടാക്കി രക്ഷിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്നൊക്കെ ആലോചിച്ച് തല പുണ്ണാക്കി?
ഛെ, ഒറ്റയടിയൊന്നും ആയിരിക്കില്ല അടിച്ചത്, പിന്നേം അടിച്ചുകാണും.. ആ ആര്‍ക്കറിയാം..
10. ചുറ്റും വണ്ടികള്‍ വന്ന് ചറപറ ഇടി നടന്നിട്ടും നായികയും നായകനും സീറ്റ് ബെല്റ്റിടാത്തതെന്ത്?
അതിനിടയില്‍ സമയം കിട്ടിയിട്ടുണ്ടാവില്ല.. (എന്നാലും അത് കഴിഞ്ഞെങ്കിലും ഇടാമായിരുന്നു)
11. പാസന്ചറില് വീഡിയോയുമായി ഓടി നടന്നപ്പോള്‍ യുട്യൂബില്‍ അപ്ലോദ് ചെയ്യാന്‍ മറന്നു പോയി എന്നൊരു അബദ്ധം പറ്റി.. ഇത്തവണയെങ്കിലും വീഡിയോ നേരെ എയരില്‍ വിടുമായിരിക്കും എന്ന് കരുതി.. പ്രത്യേകിച്, ഫുള്‍ സെറ്റപ്പില്‍
ഒരു കാരവന് ഒക്കെ കണ്ടപ്പോള്‍.. യെവടെ..
പാസന്ചര് ഇറങ്ങിയ സമയത്ത് റോയ് മാത്യു അമേരിക്കയിലായിരുന്നത് കാരണം ആ പടം കണ്ടുകാണില്ലായിരിക്കുമ്..
എല്ലാം സഹിച്ചു..ക്ഷമിച്ചു.. പക്ഷേ, വെറുതെ ഇത്തിരി ശബ്ദമുയര്‍ത്തി "കേറടാ വണ്ടിയില്‍" എന്ന് പറഞ്ഞാല്‍ അനുസരിക്കുമായിരുന്ന പാവം വില്ലന്മാരെ എന്തിന് ബക്കറ്റുകൊണ്ടടിച്ചു എന്ന ചോദ്യത്തിന് മാത്രം എനിക്ക് ഉത്തരം കണ്ടെത്താനാകുന്നില്ല..
കാര്യം ഇതൊക്കെ ആണെങ്കിലും, നല്ലൊരു ആശയവും, മനോഹരമായ കാഴ്ചകളും മോശമല്ലാത്ത ഡയലോഗുകളും , അത്രയധികം അതിഭാവുകത്വം ഇല്ലാത്ത സാഹചര്യങ്ങളും ഒരുക്കിയതില്‍ രഞ്ചിത്തിന് അഭിമാനിക്കാം ..
(എന്നെപ്പോലെയൊരു സാദാ പ്രേക്ഷകന്റെ പ്രതീക്ഷകളുടെ ഏഴയലത്തെത്താന്‍ ചിത്രത്തിന് സാധിച്ചില്ലെങ്കിലും ..)
ഇനിയുമുണ്ടായിരുന്നു ചില സംശയങ്ങള്‍ ..
ReplyDeleteഫുള്‍ടൈം ഒരുമിച്ച് നടക്കുന്ന നായകനും നായികയും ഒരു ഫയല്‍ കൈമാറാന്‍ ഏ.ടി.എം. കൌണ്ടറിനെ ആശ്രയിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം മണുക്കൂസനാണോ എത്രയും പൊല്ലാപ്പുണ്ടാക്കിയ വില്ലന്‍?
അതുപോലെ, സിസിടിവിയില്‍ നിന്നെടുത്ത ഫോട്ടോയ്ക്ക് എസ്.എല്‍.ആറിന്റെ ക്വാളിറ്റികിട്ടാന് , സിസിടിവിയും കൈകാര്യം ചെയ്തത് അജയന് വിന്‍സന്റ് തന്നെയാണോ?
(തള്ളേ കലിപ്പ് തീരണില്ലല്ലാ..)
ഹരീ,
ReplyDeleteക്ഷമിക്കണം, റിവ്യു വായിച്ചില്ല. പലപ്പോഴും ഫിലിം കാണുമ്പോള്‍ റിവ്യു വായന ആസ്വാദനത്തെ ബാധിക്കുന്നു എന്ന് തോന്നി. അതുകൊണ്ട് ബോധപൂര്‍വ്വം വായിക്കാത്തതാണ്.
പിന്നെ വിശേഷവാചകം വായിച്ചതുകൊണ്ടാണ് ഈ കമന്റ് ഇടുന്നത്. ഇപ്പോള്‍ എല്ലാ രംഗത്തും അവലോകനങ്ങള്‍ അതിനെ (ജാതി, മതം, etc.) ബേസ് ചെയ്താണ്. ട്രാഫിക്കിന്റെ ആ രീതിയിലുള്ള ഒരു റിവ്യു വായിച്ചിരുന്നു. വയലാര്‍ ഒക്കെ ഇപ്പോള്‍ ആയിരുന്നു ജീവിച്ചിരുന്നതെങ്കില്‍ 'ആയിഷ' ഒക്കെ എഴുതാന്‍ കഴിയുമായിരുന്നോ?
enthayalum nayika menon ayathil abhimanikkunnu..!!!!
ReplyDeleteps/: vaalkashnam nanne bhodichu....!
വാല്‍ക്കഷ്ണം നന്നായി.... കൊച്ചിയിലെ ട്രാഫിക്ക് പ്രശ്നങ്ങളെ കുറിച്ചും പറയുന്ന ഈ സിനിമ മിക്കവാറും രാജേഷ് പിള്ളയുടെ ട്രാഫിക്കില്‍ കുരുങ്ങി കിടക്കുമെന്ന് തോന്നുന്നു. സംവിധായകനോട് "പത്തു വര്‍ഷത്തിനുശേഷം മലയാള സിനിമയെ താങ്കള്‍ക്ക് എങ്ങനെ കാണാനാണ് ആഗ്രഹം. :-)
ReplyDeletehttp://bhoolokan.blogspot.com/
ധനേഷ് മാഷ്, കമന്റ് നന്നായിരിക്കുന്നു. ആകെ continuity പ്രശ്നമുണ്ടല്ലോ. പാസന്ചറിലും ഇതേ പ്രശ്നങ്ങള്‍ കാണാം . അന്ന് പക്ഷേ 'തമ്മില്‍ ഭേദം തൊമ്മന്' എന്ന രീതിയില്‍ ആളുകള്‍ ആ പടം കണ്ടിരുന്നു.
ReplyDeleteഎനിക്ക് തോന്നുന്നത് അര്ജുനന് സാക്ഷിയുടെ കാര്യത്തില്‍ രഞ്ജിത് ശങ്കര്‍ കുറച്ച് അമിതാവേശം കാണിച്ചു എന്നാണ്. കുറച്ച് സമയമെടുത്ത് ചെയ്തിരുന്നെങ്കില്‍ ഇപ്പറഞ്ഞ പല കുറവുകളും നികത്താന്‍ കഴിഞ്ഞേനേ.
സംവിധാനത്തിന്റെ കാര്യത്തിലും രഞ്ജിതിന് കുറച്ചുകൂടി ഒരു പരിചയം ആകേണ്ടതുണ്ടെന്ന് തോന്നുന്നു.
വാല്‍കഷണം തകര്‍ത്തു. ഇങ്ങനെ റിവ്യൂ ചെയ്യുന്ന ചില സ്വയം പ്രഖ്യാപിത ബുദ്ധി ജീവികള്‍ ഉണ്ട്.
ReplyDeleteഇവന്മാര് ആണ് ഈ നാടിന്റെ ശാപം
പടം കണ്ടില്ല. ഇന്ന് ചിലപ്പോള്‍ പോയി കാണും...
ReplyDeleteഅതുകൊണ്ട് തന്നെ വിശേഷം അങ്ങോട്ട് മുഴുവനായി വായിച്ചുമില്ല.
പിന്നെ ഈ കമന്റ് ആ വാല്കഷണത്തിനൊരു സലൂട്ട് അടിക്കാന്‍ വേണ്ടി മാത്രം :-)
ധനേഷ് മാഷിന്റെ കമന്റ് വായിച്ച് ചിരിച്ച് പോയി. ഇത്രയൊന്നും സംശയങ്ങള്‍ തോന്നിയില്ല എങ്കിലും ഉണ്ടായ ഒരു സംശയം പറയാതെ വയ്യ - കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച നേരത്ത് ഒരു തോക്കെടുത്ത് വെടിവെച്ചിരുന്നെങ്കില്‍? ഒന്നര മണിക്കൂറിന്റെ ലാഭമുണ്ടായേനെ.. വെറും കൂറ പടം എന്ന് പറയാതിരിക്കാന്‍ കാരണം, മോശമില്ലാത്ത ഒരു കഥയും, അധികം മുഷിപ്പില്ലാതെ മുഴുവന്‍ കണ്ടോണ്ടിരിക്കാം എന്ന മെച്ചമുള്ളത് കൊണ്ടാണ്.
ReplyDeleteആ പാട്ട് എനിക്കും അനാവശ്യമായി തോന്നിയില്ല കേട്ടൊ.. :) ബാക്കി എല്ലാം കറക്റ്റ്!
നിലവാരമുള്ള നിരൂപണങ്ങള്‍...നിലവാരമുള്ള രചന.....കൃഷ്ണമൂര്‍ത്തിയുടെ നിരൂപണങ്ങള്‍ കണ്ട് മനസ്സ് മടുത്ത് വെറുതേ ഒന്ന് കറങ്ങി നോക്കിയപ്പോള്‍ മാത്രമാണ് ചിത്രവിശേഷം കണ്ണില്‍ തടഞ്ഞത്... മറ്റു താല്പര്യങ്ങള് ഒന്നുമില്ലാതെ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു...മുമ്പൊരിക്കല്‍ ഇതേപോലെ ഒരു വിഷമഘട്ടം വന്നപ്പോഴാണ് ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിയത് തന്നെ..എന്തായാലും ഇനി ഞാനും കൂടാം...പോരായ്മകള്‍ ഉണ്ടെന്നിരിക്കിലും നല്ല സിനിമകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണം എന്നത് നമ്മുടെ ആവശ്യമാണ്..
ReplyDeleteധനേഷ് പറഞ്ഞതു പലതും തോന്നിയിരുന്നു. വിന്‍ഡോ ഗ്ലാസിന്റെ കാര്യം പറഞ്ഞത് മറ്റൊരിടത്ത് ശ്രദ്ധിച്ചിരുന്നു. നായകനും നായികയും ഈ ചൂടത്ത് എ.സി. പോലുമിടാതെ ചില്ലു താഴ്തി പോവുന്നു; പിന്നല്ലേ ഓട്ടോക്കാരന്റെ ചീത്ത കേള്‍ക്കുക, മോളിലേക്ക് ഒരു ലോങ്ങ് ഷോട്ട് എടുക്കുക എന്നതായിരുന്നു സംവിധായകന്റെ ഉദ്ദേശമെന്ന്! വിശദമായ കമന്റിന് പ്രത്യേകം നന്ദി. :)
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
റിവ്യൂ ഇന്നാണു വായിച്ചതു, സിനിമ കാണാൻ നേരത്തേ ഉറപ്പിച്ചിരുന്നതിനാൽ റിവ്യൂ വായിച്ചില്ലാ, മനപ്പൂർവ്വം. കലക്കൻ റിവ്യൂ ഹരി. :)
ReplyDeleteധനേഷ് : കൂടെ മറ്റോന്നു .. രോഗിയേയും വച്ചോണ്ട് ആമ്പുലൻസും മറ്റു വണ്ടികളും ട്രാഫിക്ക് കുരുക്കിൽ കിടക്കുന്നതു കലൂർ സ്റ്റേഡിയത്തിനു ചുറ്റുമുള്ള ആ റോഡിൽ! .. എന്തിനു അവർ അതിനു ചുവട്ടിൽ പോയി കിടന്നു?
സ്ഥിരമായി സഞ്ചരിക്കുന്ന സ്റ്റൈലൻ കാറു വിട്ട് എന്തിനു നായകനും നായികയും കൂടെ റ്റാറ്റാ സഫാരിയിൽ കയറി, ആ വണ്ടി ആക്സിഡന്റ് ആക്കുന്ന സീനുകൾക്ക് വേണ്ടി മാത്രം? ഫോറിൻ കാറു ഇടിച്ച് തകർത്താൽ നിർമ്മാതാവു ക്ലിത്തക്ക് പിടിക്കും എന്നു പേടിച്ചിട്ടാണോ? ;)