മേരിക്കുണ്ടൊരു കുഞ്ഞാട് (Marykkundoru Kunjaadu)

Published on: 12/28/2010 08:24:00 AM
Marykkundoru Kunjaadu; a film directed by Shafi starring Dileep, Bhavana, Biju Menon etc. Film Review by Haree for Chithravishesham.
സംവിധായകന്‍ ഷാഫിയും രചയിതാവ് ബെന്നി പി. നായരമ്പലവും ദിലീപിനെ നായകനാക്കിയൊരു സിനിമ ഒടുവിലായി ചെയ്തത് രണ്ടായിരത്തിരണ്ടിലാണ്‌. തിയേറ്ററുകളില്‍ നിറഞ്ഞോടിയ 'കല്യാണരാമനാ'യിരുന്നു ആ ചിത്രം. നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മൂവരും വീണ്ടുമൊന്നിക്കുന്നു 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന പുതുചിത്രത്തില്‍. ഭാവനയാണ്‌ ഈ ചിത്രത്തില്‍ ദിലീപിന്‌ നായികയായെത്തുന്നത്. ബിജു മേനോനും വിജയരാഘവനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വൈശാഖ മൂവീസിന്റെ ബാനറില്‍ വൈശാഖ രാജനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'കല്യാണരാമന്‍' കണക്കൊരു മുഴുനീള നര്‍മ്മ ചിത്രം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് അതിലും മികച്ചൊരു ചിരിസദ്യ ഒരുക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു എന്നയിടത്താണ്‌ മേരിയുടേയും കുഞ്ഞാടിന്റെയും കഥപറയുന്ന ഈ ചിത്രം വിജയിക്കുന്നത്.

ആകെത്തുക     : 7.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.00 / 10
: 7.50 / 10
: 7.50 / 10
: 3.50 / 05
: 3.50 / 05
കഥ പറഞ്ഞുവരുമ്പോള്‍ ചിലയിടത്തും, ഒടുവില്‍ കൊണ്ട് നിര്‍ത്തുന്നിടത്തുമൊക്കെ ചില്ലറ യുക്തിക്കുറവുകള്‍ കണ്ടേക്കാമെങ്കിലും; രസച്ചരടു മുറിയാതെ കഥ പറഞ്ഞുപോകുവാന്‍ രചയിതാവിനായി. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെയൊന്നും കൂട്ടുപിടിക്കാതെ സ്വാഭാവിക സംഭാഷണങ്ങളില്‍ തന്നെ നര്‍മ്മം നിറയ്ക്കുവാനും ബെന്നി പി. നായരമ്പലത്തിന്‌ കഴിഞ്ഞു. കുഞ്ഞാട് അഥവാ സോളമന്‍, കപ്യാര്‍ ഗീവര്‍ഗീസ്, ജോസേട്ടന്‍; ഇങ്ങിനെ കുറച്ച് നല്ല കഥാപാത്രങ്ങളെ കഥയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. 'ഒരു മറവത്തൂര്‍ കനവ്' എന്ന ചിത്രവുമായി കഥാപരിസരങ്ങള്‍ക്ക് ചില സമാനതകളുണ്ടെങ്കിലും, അതില്‍ നിന്നും ഈ ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നതില്‍ കഥാകൃത്ത് വിജയിച്ചു. നായകന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന മുതലാളിയും മക്കളും, അതേ മുതലാളിയുടെ മകളെ പ്രേമിക്കുന്ന നായകന്‍; ഇത്തരം സ്ഥിരം ചേരുവകള്‍ മാറ്റുക കൂടി ചെയ്തിരുന്നെങ്കില്‍ ഇതിലുമേറെ മികച്ചതാകുമായിരുന്നു ചിത്രം. മുതലാളി, മക്കള്‍ എന്നീ കഥാപാത്രങ്ങളാവട്ടെ സ്ഥിരം കണ്ടുവരുന്ന മട്ടിലൊക്കെ തന്നെ. നായകന്‍ സര്‍വഗുണ സമ്പന്നനല്ല, സിനിമ തീരുമ്പോളും അയാള്‍ കുറവുകളൊക്കെ മാറി പുതിയ ആളൊന്നുമാവുന്നില്ല; ഈ മാറ്റങ്ങള്‍ കാണാതിരിക്കുന്നുമില്ല.

Cast & Crew
Marykkundoru Kunjaadu

Directed by
Shafi

Produced by
Vaisaka Rajan

Story, Screenplay, Dialogues byBenny P. Nayarambalam

Starring
Dileep, Biju Menon, Bhavana, Vijayaraghavan, Vinaya Prasad, Jagathy Sreekumar, Innocent, Salim Kumar, Saju Kodiyan, Sajitha Betti, KochuPreman etc.

Cinematography (Camera) by
Shamdut S.S.

Editing by
Manoj

Production Design (Art) by
Joseph Nellickal

Effects by
Murukesh

Music by
Berny-Ignatius

Lyrics by
Anil Panachooran

Make-Up by
Pattanam Rasheed

Costumes by
S.B. Satheesan

Choreography by
Dinesh, Sujatha

Action (Stunts / Thrills) by
Mafia Sasi

Banner
Vaisaka Movies

രചയിതാവ് എഴുതിവെച്ചതുകൊണ്ട് മാത്രം നര്‍മ്മരംഗങ്ങള്‍ മികവുറ്റതാവില്ല. സംവിധായകനെന്ന നിലയില്‍ ഷാഫിയുടെ കൈയ്യടക്കം പ്രകടമാവുന്നത് ഇവിടെയാണ്‌. ആസ്വാദ്യകരമായി കഥ പറഞ്ഞുപോകുവാന്‍ സംവിധായകനു കഴിഞ്ഞിരിക്കുന്നു. കഥയോട് ചേരാത്ത രംഗങ്ങള്‍, അനാവശ്യമായി ഇടയ്ക്കിടെ തിരുകുന്ന പാട്ടുകള്‍, തമാശക്കുവേണ്ടി തമാശയും തല്ലിനു വേണ്ടി തല്ലും; സാധാരണയായി കാണാറുള്ള ഇത്തരം കല്ലുകടികള്‍ ഏറെയും ഒഴിവാക്കുവാനായി എന്നതിനും സംവിധായകനെ അഭിനന്ദിക്കേണ്ടതുണ്ട്.

അടിതടയൊക്കെ നന്നായി വഴങ്ങുന്ന ഒരുത്തനാവണം നായകന്‍ എന്ന രീതി മാറ്റിയെഴുതപ്പെട്ടിട്ടുണ്ട് ഇതില്‍ എന്നു മുകളില്‍ സൂചിപ്പിച്ചു. രചയിതാവ് എഴുതിവെച്ച കുഞ്ഞാട് സോളമനെ, അതേ മട്ടില്‍ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചു എന്നയിടത്താണ്‌ ദിലീപ് എന്ന നടന്‍ അഭിനന്ദനമര്‍ഹിക്കുന്നത്. ചിലയിടങ്ങളില്‍ അഭിനയമല്‍പം അധികമായി എന്നതൊഴിച്ചു നിര്‍ത്തിയാല്‍ സോളമനെ ദിലീപ് ഭംഗിയാക്കി. എന്നാലിവിടെ ശരിക്കും പ്രേക്ഷകരുടെ കൈയ്യടി വാങ്ങുന്നത് ദിലീപല്ല, മറിച്ച് ജോസേട്ടനെ അവതരിപ്പിക്കുന്ന ബിജു മേനോനാണ്‌. വളരെ തന്മയത്വത്തോടെ, കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള അഭിനയമാണ്‌ ബിജു മേനോനിതില്‍ കാഴ്ചവെച്ചിരിക്കുന്നത്. സോളമന്റെ അച്ഛന്‍ കപ്യാര്‍ ഗീവര്‍ഗീസായി വിജയരാഘവനും മികവു പുലര്‍ത്തുന്നു. ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ എന്നിവര്‍ക്കും വ്യക്തിത്വമുള്ള വേഷങ്ങളാണ്‌ ചിത്രത്തില്‍. ഈ കൂട്ടത്തിലല്‍പം നിറം മങ്ങിപ്പോയത് ഇന്നസെന്റിന്റെ കഥാപാത്രമാണ്‌. ചിത്രത്തിന്റെ പേരില്‍ പ്രാധാന്യത്തോടെയുണ്ടെങ്കിലും; ചിത്രത്തില്‍ സോളമന്റെ അമ്മ മേരിയായെത്തുന്ന വിനയ പ്രസാദിനും, കാമുകി മേരിയായെത്തുന്ന ഭാവനയ്ക്കും കാര്യമായൊന്നും ചെയ്യുവാനില്ല. ഉള്ളത് ഇരുവരും നന്നായി ചെയ്തുവെച്ചിട്ടുമുണ്ട്. കൊച്ചുപ്രേമന്‍, സജു കൊടിയന്‍, സജിത ബേട്ടി തുടങ്ങിയവരൊക്കെയാണ്‌ മറ്റ് വേഷങ്ങളില്‍.

ചിത്രത്തെ ഇത്രത്തോളം ആസ്വാദ്യകരമാക്കുന്നതില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ദ്ധര്‍ക്കും പങ്കുണ്ട്. താത്പര്യമുണര്‍ത്തുന്ന വീക്ഷണകോണുകള്‍, അനുയോജ്യമായ പ്രകാശക്രമീകരണം ഇവയൊക്കെ ഷാംദത്തിന്റെ ഛായാഗ്രഹണത്തെ മികവുറ്റതാക്കുന്നു. ദൃശ്യങ്ങളെ മനോജ് ഒഴുക്കോടെ ചേര്‍ത്തുവെച്ചിട്ടുമുണ്ട്. ചിലയിടങ്ങളിലൊക്കെ ചിരി വരുന്നത് ആ ഭാഗങ്ങളില്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല ശബ്ദം കൂടി കേള്‍ക്കുമ്പോഴാണ്‌. ഇഫക്ടുകള്‍ ചേര്‍ത്ത മുരുകേഷിന്റെ ശ്രമങ്ങള്‍ അഭിനന്ദനീയം. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനത്തോടൊപ്പം പട്ടണം റഷീദിന്റെ ചമയം, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം എന്നിവകൂടി ചേരുമ്പോള്‍ കഥയ്ക്കിണങ്ങുന്ന ചുറ്റുപാടുകളും കഥാപാത്രങ്ങളും നമുക്കുമുന്നിലെത്തുന്നു. അധികം വലിച്ചു നീട്ടാതെ ഒതുക്കത്തില്‍ മാഫിയ ശശി ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങളും നന്ന്. അനില്‍ പനച്ചൂരാന്‍ എഴുതി ബേണി ഇഗ്നേഷ്യസ് ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ക്ക് ഏറെ മികവില്ല. ദിനേശും സുജാതയും ഏര്‍പ്പാടാക്കിയിരിക്കുന്ന നര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഗാനരംഗങ്ങള്‍ക്കും പുതുമ പറയാനില്ല.

ഏറെക്കാലത്തിനു ശേഷം ദിലീപിനെ വീണ്ടും നമ്മുടെ കൂട്ടത്തിലൊരാളായി കാണുവാനായി എന്നതാണ്‌ ചിത്രത്തെക്കുറിച്ച് എടുത്തു പറയേണ്ടത്. നര്‍മ്മത്തിനു പ്രാധാന്യം നല്‍കി, കുടുംബപ്രേക്ഷകരെ വിനോദിപ്പിക്കുക എന്നയൊരു ഉദ്ദേശത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം; ആ ലക്ഷ്യം ഭംഗിയായി പൂര്‍ത്തീകരിക്കുന്നുണ്ട്. മലയാള സിനിമകള്‍ മാത്രമെടുത്താല്‍, ദിലീപിന്റെ നൂറാമത്തെ ചിത്രമാണ്‌ 'മേരിക്കുണ്ടൊരു കുഞ്ഞാട്'. ആരാധകര്‍ക്കു മാത്രമല്ല, തന്റെ നൂറാം ചിത്രത്തിലെ മേരിയുടെ ഈ കുഞ്ഞാടിനെ ഇഷ്ടമാവുക എന്നതില്‍ ദിലീപിന്‌ സന്തോഷിക്കാം. കൃസ്തുമസ് - നവവത്സരക്കാലത്ത് കുടുംബസമേതം ചിരിച്ചുല്ലസിച്ചു കണ്ടുതീര്‍ക്കാവുന്ന ഒരു ചിത്രം മലയാളികള്‍ക്കു നല്‍കിയ ഷാഫിക്കും കൂട്ടര്‍ക്കും ആശംസകള്‍.

കുറിപ്പ്: വിശേഷങ്ങളുടെ എണ്ണത്തില്‍ ഇതോടു കൂടി 'ചിത്രവിശേഷം' ഇരട്ടസെഞ്ച്വറി പൂര്‍ത്തിയാക്കുന്നു. ഏവരുടേയും പിന്തുണയ്ക്ക് വളരെ നന്ദി.
--

25 comments :

 1. ഷാഫിയുടെ സംവിധാനത്തില്‍ ദിലീപ്, ഭാവന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  കുറിപ്പ്: വിശേഷങ്ങളുടെ എണ്ണത്തില്‍ ഇതോടു കൂടി 'ചിത്രവിശേഷം' ഇരട്ടസെഞ്ച്വറി പൂര്‍ത്തിയാക്കുന്നു. ഏവരുടേയും പിന്തുണയ്ക്ക് വളരെ നന്ദി.
  --

  ReplyDelete
 2. കുറെ നാളുകൂടിയാണല്ലോ ഒരു ചിത്രത്തിന് ഏഴു മാര്‍ക്ക്‌ കൊടുക്കുന്നത്. അപ്പൊ ഒന്ന് പോയിക്കാണാം അല്ലെ?

  ഇരുന്നൂറു പോസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ചിത്രവിശേഷത്തിനും ഹരിക്കും അഭിനന്ദനങ്ങള്‍... ആശംസകള്‍...

  ReplyDelete
 3. ഷാഫിയുടെ ഏറ്റവും നല്ല സിനിമയാണോ ഇത്!!!

  ReplyDelete
 4. Harietta...

  The movie is good..but 7/10???..Nothing special in this movie and climax also similar to Meeshamadhavan. I liked Biju menon's role. Dileep's acting is good some what similar to Chakkaramuthu(unnimole...unnimole...:-D). You gave 6/10 for Best Actor. I like Best actor more than this movie.

  -vishnu-

  ReplyDelete
 5. @Vishnu - oru nalla entertainer enna nilakku 7 corrrect thanne. Athil question mark varunnathu, oru cinema enna nilakku ithilum mikachathaaya Best Actor, 6 pointe nediyullooo ennidathaanu.
  Best Actor - ilum mikachathaayittu ee cinemayil ulla oru kaaryam ithinte Camera work thanne. Typical malayaala cinema frames alla ee chithrathil. Ee Shamjith nerathe Rajeev Menonte assistant aayirunnu ennaanente ormma.
  endaayaalum aduppichu ingine randu nalla cinemakal kandalloo.
  @Hari - boss ee chithrathil evideyum Narayan Kuttiye kandathaayi orkkunnilla. Salim Kumarineyaano uddeshichathu.

  ReplyDelete
 6. Malayalathile sthiram thattikkoottu genre il pedunna mattoru chithram, avasaana 1/2 manikkoor mathramanu enthenkilum onnu sambhavikkunathu. Ithu paranjathu kondu +ves illennalla naayakanu Aanatham undakkanayi sanghattanam nadathukayo naayikaye pregnant aakkukayo cheyyathirunnathu nannayi, Biju Menon kollam.Innocentinte characterisation nannayilla, Vinaya Prasadinu abhinayam ariyillennu orikkal koodi thelinju, avarude dubbingum mosham, idakku paattukal ullathu kondu poyi moothram ozhichu varan patti :-).7 markku kodukkanilla ente abhiprayathil 5 out of 10.

  ReplyDelete
 7. Congrats...keep going with more n more centuries..

  ReplyDelete
 8. രാകേഷേ കല്യാണ രാമന്‍ ടിവിയില്‍ വരുമ്പോള്‍ ഞാന്‍ പല തവണ കണ്ടിട്ടുണ്ട് ...അത്രയ്ക്ക് ഇത് എത്തില്ല...പക്ഷെ ഈ ഒരു ഒരു മാസത്തില്‍ ഇറങ്ങിയ ഏറ്റവും നല്ല സിനിമ തന്നെ ...

  സിനിമയില്‍ ആദ്യ ഗാനത്തിന്റെ ചിത്രീകരണം വളരെ ഇഷ്ട്ടപ്പെട്ടു.>>രസച്ചരടു മുറിയാതെ കഥ പറഞ്ഞുപോകുവാന്‍ രചയിതാവിനായി<< ദ്ദാ ദ്ദതിനാണ് എന്റെ വകയും ചിത്രത്തിനു മാര്‍ക്ക്.ക്ലൈമാക്സിലേക്ക് അടുത്ത അവസാന അര മണിക്കൂര്‍ വളരെ മോശമായി തോന്നി.പതിവ് സെന്റി സീനുകള്‍

  ഹരി ഏതു തീയേറ്ററില്‍ നിന്നാണ് കണ്ടത്?! ...ഞാന്‍ കണ്ട തീയേറ്ററിലെ സിനിമയില്‍ നാരായണന്‍ കുട്ടി ഇല്ല...അതോ ഇത് വേറെ നാരായണന്‍ കുട്ടി ആണോ?!

  ReplyDelete
 9. അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)

  പരിചയമുള്ള നാരായണന്‍കുട്ടിയെ ഞാനും കണ്ടില്ല, ഇതു സാജു കൊടിയന്റെ കൂടെയൊക്കെ വരുന്ന ഒരു ഗ്രാമവാസിയാണ്‌. വിക്കിയിലും മറ്റൊരു പോര്‍ട്ടലിലുമൊക്കെ കണ്ടത് നാരായണന്‍കുട്ടി എന്നാണ്‌, ഞാന്‍ കരുതി ആ നടന്റെ പേരും അതുതന്നെയാവുമെന്ന്. ഏതായാലും ആ പേര്‌ ഒഴിവാക്കിയിട്ടുണ്ട്.
  --

  ReplyDelete
 10. ഡബിൾ സെഞ്ച്വറി തികച്ച ‘ചിത്രവിശേഷത്തിന്’ ആശംസകൾ..

  ReplyDelete
 11. ബോറടിക്കാതെ കണ്ടിരിക്കാന്‍ പാടിയ സിനിമ. പക്ഷെ കണ്ടപ്പോ ഒരു സംശയം മാത്രം ബാക്കി. ഇതൊക്കെ മതിയോ മലയാളിക്ക്. കിണറ്റില്‍ വീണത് സ്വന്തം അപ്പനാണെന്ന് കരുതി , അമ്മയോടും അനിയത്തിമാരോടും കൂടെ കരയില് നിന്ന് എത്തിനോക്കുമ്പോള്‍ ദിലീപിന്റെ കഥാപാത്രം പറയുന്ന വളിപ്പന്‍ വാചകം 'അപ്പാ പൊന്നപ്പാ ഒന്ന് നോക്കപ്പാ ആരൊക്കെയാ ഈ നില്‍ക്കുന്നെന്ന്"..പൊട്ടിച്ചിരികള്‍ കൊട്ടകയില്‍. ടി.വി യിലെ കോമഡി ഷോ നിലവാരത്തില്‍ താഴോട്ടു വളരുന്നു മലയാളിയുടെ ആസ്വാദന നിലവാരം

  ReplyDelete
 12. മനുജി .... ഇത്രയും തന്നെ മലയാളിക്കു ധാരാളം. മലയാളിയുടെ സിനിമാ കോമഡി ഇത്രയും കൂത്തറ ആക്കിയതു ദിലീപും പിന്നെ ആ പന്നന്‍ താടി ലാലിന്റെ മാര്‍ക്കറ്റിങ്ങും ആണു.

  ReplyDelete
 13. ബൈ ദ ബൈ .... ഈ സിനിമയില്‍ ദിലീപിന്റെ കൂട്ടുകാരുടെ തുണി പൊക്കി കാണിക്കലോ കക്കൂസില്‍ വെള്ളം ഇല്ലാതെ ഓടി നടക്കുന്ന സീനൊന്നും ഇല്ലായിരുന്നോ? ഇല്ലെങ്കില്‍ ഇതൊരു ദിലീപ് സിനിമ ആണെന്നു പറയാന്‍ കഴിയില്ല.

  ReplyDelete
 14. പലരും പറഞ്ഞു കേട്ടും പല റിവ്യൂവിലും വായിച്ചതറിഞ്ഞും നല്ലൊരു കോമഡി പ്രതീക്ഷിച്ചിരുന്നു. പക്ഷെ സിനിമ നിരാശപ്പെടുത്തി. ബെന്നി പതിവു ചേരുവയില്‍ തന്നെ. ഓര്‍ത്തു ചിരിക്കാവുന്നതുപോയിട്ട് തിയ്യറ്ററില്‍ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു സീനുകള്‍ പോലും ദുര്‍ലഭം (രണ്ടു സീനിലാണ് ചിരി വന്നത്, ഒന്ന് ഒരു പാട്ടു സീനില്‍ സ്വന്തം വീട്ടില്‍ രാത്രി പതുങ്ങി വരുന്ന ദിലീപ് ബിജു മേനോനെകണ്ട് ബോധംകെട്ട് വീഴുന്നതും പിറ്റേ ദിവസം രാവിലെ വീട്ടുകാരുണര്‍ന്ന് ജോലികളൊക്കെ തുടങ്ങിയതിനു ശേഷം ബോധം വീണ് ചമ്മലോടെ എഴുന്നേറ്റ് പോകുന്നത്, മറ്റൊന്ന് ജഗതിയോടൊപ്പം നടന്നു വരുമ്പോള്‍ ഇടവകയിലെ ചില സ്ത്രീകളെ ചീത്ത പറയുന്ന രംഗം)
  ദിലീപ് മാക്സിമം ബോറഡിപ്പിച്ചു, മലയാള സിനിമയില്‍ ഓരോ സിനിമയിലും സ്വയം അനുകരിച്ച് വഷളാവുന്ന മറ്റൊരു നടനുണ്ടോ ആവോ?! ദിലീപിന്റെ പല സീനുകളും ചാനലിലെ കോമഡി സ്ക്റ്റിറ്റ് അനുസ്മരിപ്പിച്ചു. ആദ്യപകുതി ഒട്ടും പ്രതീക്ഷ നല്‍കിയില്ലെങ്കിലും രണ്ടാം പകുതി മെച്ചപ്പെട്ടു.
  വളരെ നല്ലതുപോയിട്ട് നല്ല സിനിമയല്ലെങ്കില്‍ പോലും ഈ അടുത്തിറങ്ങിയ കാണ്ഡഹാര്‍, മന്മഥന്‍ അമ്പ്, ടൂര്‍ണമെന്റ് എന്നീ ചിത്രങ്ങളുടെ അത്രക്കും മോശമല്ല, അത്രക്ക് ബോറഡിയുമില്ല.
  ഷ്യാംദത്തിന്റെ ഛായാഗ്രഹണം വളരെ നന്ന്.

  ReplyDelete
 15. പടം കണ്ടു. കണ്ടിരിക്കാം. ബെസ്റ്റ്‌ആക്ടര്‍ നേം കുഞ്ഞാടിനേം എല്ലാം ഒരേ തൊഴുത്തില്‍ കെട്ടാം. ബെസ്റ്റ്‌ആക്ടര്‍നേക്കാള്‍ അല്പം മെച്ചമാണ് എന്ന് തോന്നി. സിനിമ അധികം മുഷിപ്പിക്കുന്നില്ല. ബെസ്റ്റ്‌ആക്ടര്‍നും കുഞ്ഞാടിനും ഹരി കൊടുത്ത മാര്‍ക്ക്‌ കൂടുതലാണെന്ന് തോന്നുന്നു.
  കുഞ്ഞാടില്‍ മികച്ചു നില്‍കുന്നവ: ശ്യാംദത്തിന്‍റെ ക്യാമറ. ബിജുമേനോന്‍, സലിംകുമാര്‍, ജഗതി എന്നിവരുടെ അഭിനയം. ഷാഫിയുടെ സംവിധാനം. ഏറ്റവും മികച്ച് നില്‍കുന്നത് ബിജുമേനോന്‍ തന്നെ.

  ReplyDelete
 16. കോമഡിയുടെ കാര്യത്തില്‍ കല്യാണരാമന്‍ന്‍റെ ഏഴയലത്ത് എത്തില്ലെങ്ങിലും രണ്ടുമൂന്നു നല്ല തമാശകള്‍ ഉണ്ട്. ഇന്നത്തെ കാലത്ത്‌ അത് തന്നെ ധാരാളം അല്ലേ. (മലയാള സിനിമയുടെ ഇന്നത്തെ ഗതി)

  ReplyDelete
 17. ഇരട്ടസ്വെഞ്ചറി തികച്ചതിനൊരഭിനന്ദനം..!
  ഒപ്പം ഈ നല്ല അവലോകനത്തിനും.

  ReplyDelete
 18. തമാശ കല്ല്യാണരാമനേക്കാളും നന്നായി എന്നതിനോട്‌ യോജിപ്പില്ല.റേറ്റിംഗ്‌ 7 കൊടുക്കേണ്ടതില്ല. പടം മൊത്തത്തില്‍ കണ്ടിരിക്കാം എന്നേയുള്ളു

  ReplyDelete
 19. പടം ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ ചേര്‍ത്തല ചിത്രാഞ്ജലി യില്‍ കണ്ടു.. ഹൌസ്ഫുള്‍..ആദ്യമായാണ്‌ ഒരു മലയാളം സിനിമ ഫാന്‍സ്‌ ബഹളത്തോടെ കണ്ടത്‌..പാട്ടുകള്‍ക്ക് കൂടെ താളത്തില്‍ കയ്യടിക്കുന്ന ഫ്രന്റ് റോ, ഏതായാലും സിനിമയുടെ പോപ്പുലാരിറ്റി വ്യക്തമാക്കുന്നു.. കല്യാണ രാമന്‍ പലതവണ ടി.വി യില്‍ കണ്ട് ഇഷ്ട്മായിരുന്നൂ.. അത്രയും ഇല്ലെങ്കിലും ഇതും ഇഷ്ടമായി..സുരാജ് ഇല്ലാത്തതിന് സംവിധായകന് സ്തുതി.. ബിജു മേനോന്‍ കലക്കി...ക്ലൈമാക്സില്‍ ഒരു മീശമാധവന്‍ ചുവ..സലിം കുമാര്‍ ട്രാക്ക്‌ പഴയ ബാലരമ കഥ പോലെ തോന്നിപ്പിച്ചു...ഇതില്‍ കൂടുതല്‍ ശാഫിയില്‍ നിന്നും പ്രതീക്ഷിച്ചില്ല..അല്ലെങ്കിലും ഇപ്പൊ പ്രതീക്ഷ ഇല്ലാതെ മലയാള സിനിമ കാണുക..അതാണ്‌ നല്ല പോളിസി..
  -പുതുവത്സരാശംസകള്‍
  കുട്ടന്‍സ്‌

  ReplyDelete
 20. ഒരു വിനോദസിനിമ എന്ന നിലയ്ക്ക് 'ബെസ്റ്റ് ആക്ടറി'നേക്കാള്‍ വിജയിച്ചിട്ടുണ്ട് ഈ ചിത്രം. 'കല്യാണരാമനി'ല്‍ ചിരി മാത്രമല്ല, കുറേ കണ്ണീരുമുണ്ട്. അതൊന്നുമില്ലാതെ ചിരി മാത്രമായൊരു ചിത്രം എന്ന നിലയ്ക്കാണ്‌ ഇത് മേല്‍ക്കൈ നേടുന്നത്. (ആ രീതിയില്‍ നോക്കിയാല്‍ മാത്രം!) ജി. മനു ചൂണ്ടിക്കാട്ടിയപോലെ ചില അപക്വമായ സംഭാഷണങ്ങളും ഇടയ്ക്കില്ലാതില്ല. എന്നാലവയുടെ എണ്ണം വളരെക്കുറവാണ്‌. പണ്ടുവെച്ചൊരു സാധനം പിന്നീടെടുക്കുന്നു എന്നല്ലാതെ ക്ലൈമാക്സിന്‌ 'മീശമാധവന്‍' ചുവയൊന്നും തോന്നിച്ചില്ല. ചിരിക്കാനൊന്നുമില്ല എന്നതിനോടും യോജിക്കുവാന്‍ വയ്യ.

  ഓഫ്: മലയാളം മലയാളത്തിലും ഇംഗ്ലീഷ് ഇംഗ്ലീഷിലും എഴുതിയാല്‍ വായിക്കുവാന്‍ എളുപ്പമുണ്ട്.
  --

  ReplyDelete
 21. വളരെ പ്രതീക്ഷയുള്ള ടീം. അത് തെറ്റിച്ചില്ല. എന്തായാലും അവസരം കിട്ടുമ്പോൾ കാണണം.

  ReplyDelete
 22. the film is not so good as the review indicates.Comedy in the first half is good.but comedy in the second half is very boring.we will get irritated by some comedies.
  overall its a good film.thats all..in my view,best actor is better than this film.This film is mainly for Children and family.They can enjoy it...
  5/10 is maximum for this film.

  ReplyDelete
 23. ഏഴ് കുറച്ചു കൂടി പോയോ എന്നൊരു സംശയം.. എന്നാലും തമ്മില്‍ ഭേദം തൊമ്മന്‍... കണ്ടിരിക്കാം പാടുമ പാടുമ പടുമ്മ..

  ReplyDelete
 24. ബെസ്റ്റ് ആക്റ്റര്‍ കഷ്ടിച്ച് സഹിക്കാം.
  ഇത് സഹിക്കാം അത്രേയൊള്ളു വ്യത്യാസം. :-)

  അതില്‍ കൂടുതലൊന്നും ഇതിലും ഉണ്ടെന്നു തോന്നിയില്ല.

  പിന്നെ ചൂട് ദോശക്കല്ലില്‍ കയറിയിരുന്ന് ദിലീപ് ചന്തിപൊള്ളി ചാടുമ്പോള്‍ സീറ്റില്‍ നിന്നു ചാടി നിന്ന് കൈകൊട്ടി ചിരിക്കുന്നവരെ കണ്ടപ്പോള്‍ refurbished ചിത്രങ്ങളുടെ ഭാവി ശോഭനമാണെന്ന് മനസിലായി.

  ReplyDelete
 25. ചിത്രത്തില്‍ അഭിനയിച്ച ആനന്ദ് , അപ്പ ഹാജ , കലാഭവന്‍ ഷാജോണ്‍ , ഇവരുടെയൊന്നും പേര് റിവ്യൂ ഇല്‍ കണ്ടില്ല

  ReplyDelete