മന്‍ മദന്‍ അമ്പ് (Man Madan Ambu)

Published on: 12/24/2010 11:41:00 PM
Man Madan Ambu: A film by K.S. Ravikumar starring Kamal Haasan, Trisha Krishnan, Madhavan, Sangeetha etc. A film review by Haree for Chithravishesham.
രണ്ടായിരത്തിയെട്ടില്‍ പുറത്തിറങ്ങിയ 'ദശാവതാര'ത്തിനു ശേഷം കെ.എസ്. രവികുമാറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ വീണ്ടും നായകനാവുന്നു, 'മന്‍ മദന്‍ അമ്പി'ല്‍. തൃഷ കൃഷ്ണന്‍, മാധവന്‍, സംഗീത തുടങ്ങിയവരൊക്കെയാണ്‌ മറ്റ് പ്രധാന വേഷങ്ങളില്‍. നായക വേഷത്തെ അവതരിപ്പിക്കുന്നതിനൊപ്പം കമല്‍ ഹാസന്‍ ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നു. സൂര്യയും സംവിധായകന്‍ കെ.എസ്. രവികുമാറും തന്താങ്ങളായിത്തന്നെ അല്‍പസമയം ചിത്രത്തിലുണ്ട്. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ്‌ ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്. 'ദശാവതാരം' പോലെ വെറുപ്പിക്കുന്നില്ല, പക്ഷെ നര്‍മ്മത്തിനു പ്രാധാന്യം നല്‍കിയുള്ള മറ്റ് കമല്‍ ഹാസന്‍ ചിത്രങ്ങളോളം മികവിലേക്കും ഈ ചിത്രമെത്തുന്നില്ല.

ആകെത്തുക     : 5.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 7.00 / 10
: 3.50 / 05
: 3.50 / 05
കോള്‍ഡ് പ്ലേ റോക്ക് ബാന്‍ഡ് പുറത്തിറക്കിയ 'ദി സയന്റിസ്റ്റ്' എന്ന ഗാനത്തിന്റെ ദൃശ്യങ്ങളില്‍ നിന്നും പ്രചോദിതനായാവണം കമല്‍ ഹാസന്‍ ഈ ചിത്രത്തിനു തിരനാടകമെഴുതിയത്. (അങ്ങിനെയൊന്ന് എവിടെയും വായിച്ചില്ലെങ്കിലും!) ഇംഗ്ലീഷ് ഗാനത്തിലെ രംഗങ്ങള്‍ അതേ മട്ടില്‍ "നീല വാനം..." എന്ന ഗാനത്തില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അവിശ്വസിനീയമായ ഒരുകൂട്ടം ആകസ്മികതകളുടെ ആകെത്തുകയെന്നു പറയാം ഈ ചിത്രത്തിന്റെ കഥയെക്കുറിച്ച്. പാതിവരെ രചനയുടെ മികവുകൊണ്ട് ചിത്രം രസകരമായി പോവുന്നെങ്കിലും പിന്നീടങ്ങോട്ട് സംവിധായകന്റെയും രചയിതാവിന്റെയും പിടിവിട്ട് കടിഞ്ഞാണില്ലാത്ത മട്ടിലാണ്‌ 'മന്‍ മദന്‍ അമ്പി'ന്റെ പോക്ക്. ഒടുവിലായപ്പോഴേക്ക് എന്തൊക്കെയോ എങ്ങിനെയൊക്കെയോ കാട്ടി രണ്ടേമുക്കാല്‍ മണിക്കൂറില്‍ ചിത്രമവസാനിപ്പിച്ചു എന്നു പറയാം.

Cast & Crew
Manmadan Ambu

Directed by
K.S. Ravikumar

Produced by
Udhayanidhi Stalin

Story, Screenplay, Dialogues byKamal Haasan

Starring
Kamal Haasan, Trisha Krishnan, Madhavan, Sangeetha, Ramesh Arvind, Urvashi, Kunjan, Manju Pillai, Usha Uthup, Caroline, Ooviya etc.

Cinematography (Camera) by
Manush Nandan

Editing by
Shaan Mohammed

Production Design (Art) by
Name

Music / Background Score by
Devi Sri Prasad

Lyrics by
Kamal Haasan, Viveka

Make-Up by
Name

Costumes by
Name

Choreography by
Name

Action (Stunts / Thrills) by
Name

Banner
Red Giant Movies

രചനയിലേയും സംവിധാനത്തിലേയും കുറവുകള്‍ ഏറെയും പരിഹരിക്കപ്പെടുന്നത് കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ മികവുകൊണ്ടാണ്‌. മേജര്‍ രാജ മന്നാര്‍ എന്ന വേഷത്തില്‍ കമലഹാസന്‍ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. അം‍ബുജാക്ഷി അഥവാ നിഷ എന്ന സിനിമ അഭിനേത്രിയായുള്ള തൃഷയുടെ അഭിനയവും മികവുപുലര്‍ത്തുന്നു. മാധവന്‍, സംഗീത എന്നിവരവതരിപ്പിച്ച കഥാപാത്രങ്ങള്‍ മികച്ചവയെങ്കിലും ചിലയിടങ്ങളിലെങ്കിലും ഇവരിരുവരുടേയും അഭിനയം കൈവിട്ടുപോവുന്നതായി തോന്നി. കുഞ്ചന്‍, മഞ്ജു പിള്ള എന്നിവര്‍ ചെയ്ത വേഷങ്ങള്‍ക്ക് പ്രത്യേകിച്ചെന്തെങ്കിലും മികവുള്ളതായി തോന്നിയില്ല. കണ്ണീരൊഴുക്കുക എന്നതല്ലാതെ ഉര്‍വ്വശിക്ക് കൂടുതലായൊന്നും ചെയ്യുവാനില്ല. മറ്റുവേഷങ്ങളിലെത്തുന്ന രമേഷ് അരവിന്ദ്, കരോലിന്‍, ഓവിയ, ഉഷ ഉതുപ്പ് എന്നിവരെയൊക്കെ ഇടയ്ക്കിടെ കാണാം. ചിത്രത്തിന്റെ തുടക്കത്തിലൊരു ഗാനരംഗത്തിലും പിന്നെ ഏതാനും മിനിറ്റുകളും മാത്രം ചിത്രത്തിലുള്ള സൂര്യയും കൈയ്യടി നേടുന്നുണ്ട്.

മനോഹരമായൊരു ഉല്ലാസക്കപ്പലിലും പുറം നാടുകളിലെ സുന്ദരസ്ഥലങ്ങളിലുമായാണ്‌ ചിത്രം പുരോഗമിക്കുന്നത്. മനുഷ് നന്ദന്റെ ക്യാമറ, ഈ ദൃശ്യങ്ങളെല്ലാം വര്‍ണപ്പൊലിമയോടെ ഒപ്പിയെടുത്തിരിക്കുന്നു. ചിത്രസം‍യോജകന്‍ ഷാന്‍ മുഹമ്മദ് ഇവയെല്ലാം ഒഴുക്കോടെ ചേര്‍ത്തുവെച്ചിട്ടുമുണ്ട്. പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്ന ദേവി ശ്രീ പ്രസാദും മികവു പുലര്‍ത്തുന്നു. കമല്‍ ഹാസനും പ്രിയ ഹിമേഷും ചേര്‍ന്നാലപിച്ചിരിക്കുന്ന "നീലവാനം, നീയും ഞാനും..." എന്ന ഗാനമാണ്‌ കൂട്ടത്തില്‍ കേമം. കമല്‍ ഹാസന്‍ പാടിയിരിക്കുന്ന "ദഗുഡു ദട്ടാം..." ഒറ്റയ്ക്കു കേട്ടാല്‍ ഒരുപക്ഷെ രസിക്കണമെന്നില്ല, എന്നാല്‍ ചിത്രത്തില്‍ വരുമ്പോള്‍ കണ്ടിരിക്കാന്‍ രസമുണ്ട്. മുകേഷും സുചിത്രയും പാടിയിരിക്കുന്ന "ഒയ്യാലേ..." സൂര്യയുടേയും തൃഷയുടേയും നൃത്തത്തിന്റെ ബലത്തില്‍ കാഴ്ചയ്ക്കുതകും. ഇടയ്ക്കിടയ്ക്ക് വരുന്ന ആക്ഷന്‍ രംഗങ്ങള്‍, അവയുടെ പ്രാധാന്യമുള്‍ക്കൊണ്ട് മികവോടെ അവതരിപ്പിച്ചിട്ടുണ്ട് സംഘട്ടന സംവിധായകന്‍.

തമിഴില്‍ ഇപ്പോളിറങ്ങുന്ന നവാഗതരുടെ ചിത്രങ്ങളോട് തട്ടിച്ചു നോക്കിയാല്‍ ഏറെ പിന്നിലാണ്‌ 'മന്‍ മദന്‍ അമ്പ്'. കെ.എസ്. രവികുമാറും കമല്‍ ഹാസനും ഇതിനു മുന്‍പൊരുമിച്ച, ഇതേ ജനുസ്സില്‍ പെട്ട 'തെനാലി'യിലെ പോലെ രസച്ചരടു പൊട്ടാതെപോവുന്നൊരു കഥയോ, ഓര്‍ത്തോര്‍ത്തു ചിരിക്കുവാനുതകുന്ന നര്‍മ്മമോ ഒന്നും മന്മഥന്റെ ഈ അമ്പിലില്ല. ചുരുക്കത്തില്‍, ഒരുവട്ടം കണ്ടാല്‍ മുഷിവു തോന്നാത്ത മട്ടിലൊക്കെ ഒപ്പിച്ചുവെയ്ക്കുവാന്‍ സൃഷ്ടാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നു മാത്രം പറയാം!

വാല്‍ക്കഷ്ണം: ഈ ചിത്രത്തിനൊരു ഗുണപാഠം നല്‍കുവനുണ്ട്. അതെന്തെന്നാല്‍, കാറോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റിടണം, അല്ലെങ്കില്‍ സംഗതി മൊത്തം കുഴഞ്ഞുമറിയും.
--

10 comments :

 1. കെ.എസ്. രവികുമാറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍, തൃഷ, മാധവന്‍, സംഗീത തുടങ്ങിയവര്‍ അണിനിരക്കുന്ന 'മന്‍ മദന്‍ അമ്പി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. അപ്പൊ മൊത്തത്തില്‍ ..പോര അല്ലെ ....മൈനയാണ്‌ നല്ലത് എന്നാണല്ലോ കേള്കുന്നത് അതിനെക്കുറിച്ച് പഞ്ഞില്ല .

  ReplyDelete
 3. കണ്ടു, അഭിപ്രായങ്ങളോട് യോജിക്കുന്നു. മേരിക്കുണ്ടൊരു കുഞ്ഞാടും കണ്ടു...ഇതിനേക്കാള്‍ നന്ന് :)

  ReplyDelete
 4. manmadhan ambinu rating valare koodipoyi ennanu ente abhiprayam.
  athil orthu vekkavunna allengil manassil thangi nilkkunna oru scene polum illa.kure valip comedym kure boran paatukalum(except neela vanam)..
  kamal Hassan nirashapeduthi theerthum...

  ReplyDelete
 5. also cliamaxil kaanichu kootunath kandal aarum koovi pokum..athrayk mosham padam..
  better donate the money to charity rather going for this movie..
  waste film of the year 2010.
  kamalil ninnum ee chati pratheekshichilla..
  aake ithil kaanan ullath Cinematography aanu..

  ReplyDelete
 6. ഇന്നലെ കണ്ടു.മൊത്തത്തിൽ നിരാശപ്പെടുത്തി, ആദ്യ പകുതി അത്ര ബോറായി തോന്നിയില്ല.

  ReplyDelete
 7. Harisir, Thaangalude ratinginu oru consistency illaandaayi varunnu. Ithithiri koodi poyille.
  Oru Radio naatakathinu pattiya script , ithoru radio naatakam aayirunnengil ithoru prashastha naatakamaayi maariyene. Cinema oru visual medium aaanennu kamal sir marannu poyathu pole. Priyante chila comic script ithilum ethrayo mikachathaanu.

  Ingineyengil Best Actor & Marikkundoru kunjaadu, deserves a really high rating.

  ReplyDelete
 8. Haree,
  I am an avid follower of this site and most of my decisions on watching a movie at theater are based on the reviews from this site, and most of the times your review hasn't disappointed me.

  This time I am completely disappointed about the rating. Even though i agree with you on certain comments, i totally disagree with the points you have given. As an average human, when a rating is done out of 10, anything above 5 is above average for me, and this movie(wait a min, was that a movie? is this what movie goers expect when two veterans like Kamal and Ravikumar work together?)

  Script wasnt good, certain characters were unnecessary. I didnt see any songs worth listening, only relief was the ship and Caroline, rest is utter waste. I couldnt really tolerate the movie.

  Regards,
  Rajneesh Kiran

  ReplyDelete
 9. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)

  സിനിമയുടെ ആദ്യപകുതി രസകരമായാണ്‌ അനുഭവപ്പെട്ടത്, പിന്നീടങ്ങോട്ട് വളരെ മോശമായും. അതനുസരിച്ച് ആവറേജ് റേറ്റിംഗാണ്‌ കഥയ്ക്കും സംവിധാനത്തിനുമൊക്കെ നല്‍കിയിരിക്കുന്നത്. മൊത്തത്തിലുള്ള റേറ്റിംഗ് കൂടുവാന്‍ കാരണം അഭിനേതാക്കളുടെ മികച്ചപ്രകടനവും ഇതര ഘടകങ്ങളുമാണെന്ന് വേര്‍തിരിച്ചുള്ള പോയിന്റുകളില്‍ നിന്നും മനസിലാക്കാം. റേറ്റിംഗ് രീതിയെക്കുറിച്ച് ഇവിടെ നല്‍കിയിരിക്കുന്നത് നോക്കുക.
  --

  ReplyDelete
 10. പ്രതീക്ഷകള്‍ എല്ലാം നശിച്ചു പൊയ് ഹര്‍ീ... എന്നാലും കൊഴപ്പമില്ല അല്ലെ...

  ReplyDelete