
പേജുകള്‍
ചിത്രവിശേഷത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന [ABOUT] പേജ്, യൂണിക്കോഡ് മലയാളത്തിലുള്ള ഈ സൈറ്റ്, സന്ദര്‍ശിക്കുവാനും പോസ്റ്റുകള്‍ വായിക്കുവാനും പ്രയാസമുള്ളവരെ സഹായിക്കുവാനായുള്ള [HELP] പേജ്, എന്നിവയാണ് പുതുതായി ചിത്രവിശേഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതാവശ്യത്തിനും NEWNMEDIA™-യുമായി ബന്ധപ്പെടുവാനായി [CONTACT] പേജ് ഉപയോഗപ്പെടുത്താം. ചിത്രവിശേഷത്തില്‍ പുതുതായി വന്നെത്തുന്ന വായനക്കാര്‍ക്ക് ഈ പേജുകളിലൂടെ ഈ വെബ്സൈറ്റിനെക്കുറിച്ച് ഒരു സാമാന്യധാരണ ലഭിക്കുമെന്നു കരുതുന്നു. ചിത്രവിശേഷത്തില്‍ പരസ്യം നല്‍കാം
മറ്റു വിശേഷങ്ങള്‍
മൂന്നാം വാര്‍ഷികത്തില്‍ വായനക്കാര്‍ക്ക് റേറ്റിംഗ് നല്കുവാനുള്ള സാധ്യത ചേര്‍ത്തുവെങ്കിലും കാര്യമായാരും അത് ഉപയോഗപ്പെടുത്താത്തതിനാല്‍ അത് അധികനാള്‍ തുടരുകയുണ്ടായില്ല. റേറ്റിംഗ് പലപ്പോഴും സിനിമയ്ക്കാണോ, വിശേഷത്തിനാണോ എന്ന ആശയകുഴപ്പവും അതൊഴിവാക്കുവാന്‍ കാരണമാണ്. ഇരുണ്ട ലേ-ഔട്ടാണ് അന്ന് അവതരിപ്പിച്ചതെങ്കിലും, പിന്നീട് വായനയ്ക്ക് കൂടുതല്‍ നന്നെന്നു തോന്നിയ ഇപ്പോഴത്തേതിലേക്ക് മാറ്റുകയാണുണ്ടായത്. ചിത്രവിശേഷം ഇതുവരെ സ്വീകരിച്ച വിവിധ ലേഔട്ടുകള്‍ [ABOUT] പേജില്‍ കാണാം. കാര്യമായ വ്യതിയാനങ്ങള്‍ ലേഔട്ടില്‍ ഈ വര്‍ഷമില്ല. ചിത്രവിശേഷത്തിന്റെ ഫേസ്ബുക്ക് പേജും ഗൂഗിള്‍ ഫോളോവേഴ്സ് വിഡ്ജറ്റും ഇടക്കാലത്ത് സൈറ്റിലേക്ക് ചേര്‍ക്കുകയുണ്ടായി. ഇന്നു വരെ 397 പേര് ഫേസ്ബുക്കിലൂടെയും, 115 പേര് ഗൂഗിള്‍ ഫ്രണ്ട് കണക്ടിലൂടെയും, മുന്നൂറോളം പേര് ഫീഡുകളിലൂടെയും ചിത്രവിശേഷവുമായി ബന്ധം പുലര്‍ത്തുന്നു. വരും നാളുകളില്‍, കൂടുതല്‍ പേര് ചിത്രവിശേഷം വായിക്കുവാനും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുവാനുമായി ഇവിടെയെത്തുമെന്ന പ്രതീക്ഷയോടെ ചിത്രവിശേഷത്തിന്റെ അഞ്ചാം വര്‍ഷത്തിലെ പ്രയാണം ഇവിടെ ആരംഭിക്കുന്നു. ചിത്രവിശേഷം കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങളും ക്രിയാത്മക വിമര്‍ശനങ്ങളും കമന്റുകളായി രേഖപ്പെടുത്തുമല്ലോ? ചിത്രവിശേഷത്തിന് ഏവരും ഇന്നുവരെ നല്കിയ പിന്തുണയ്ക്ക് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തി നാലാം വാര്‍ഷിക പോസ്റ്റ് ചുരുക്കുന്നു.
ചിത്രവിശേഷത്തിനിന്ന് നാലു വയസു തികയുന്നു. ഏവരില്‍ നിന്നും ഇതുവരെ ലഭിച്ച സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട് അഞ്ചാം വര്‍ഷത്തിലെ പ്രയാണം ഇവിടെ ആരംഭിക്കുന്നു.
ReplyDelete--
Happy B'day :)
ReplyDeleteBest Wishes......
ReplyDeleteഅഞ്ചാം വര്‍ഷത്തിലേക്ക് സ്വാഗതം....
ReplyDeletei'm a regular reader.... best wishes
ReplyDeleteഹരീ,
ReplyDeleteസന്തോഷം..ആശംസകള്‍ ... കഴിഞ്ഞ നാല് വര്‍ഷമായി മുടക്കമില്ലാതെ പുതിയ സിനിമാ നിരൂപണങ്ങള്‍ (വിത്ത് ക്വാളിറ്റി) എത്തിക്കുന്നതിനു നന്ദി.. നല്ല സിനിമകള്‍ കാണാന്‍ പ്രേരിപ്പിക്കുകയും, കൊള്ളില്ലാത്തവയില് നിന്നും രക്ഷപ്പെടാന്‍ സഹായിച്ചും കഴിഞ്ഞ നാല് വര്‍ഷമായി മടുപ്പില്ലാതെ എഴുതി മുന്നേറുന്നതിനു അഭിവാദ്യങ്ങള്‍ (ഇത്തിരി അസൂയയും ഉണ്ട്ട്ടോ..നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെയാണ് ഈയുള്ളവനും ബ്ലോഗ് തുടങ്ങിയത്..ഇപ്പൊ ഒരു അനക്കവും അവിടെ ഇല്ല.. :) ) ...
ചിത്രവിശേഷം ഒരു പ്രസ്ഥാനം ആയി വളരെട്ടെ എന്ന് ആശംസിക്കുന്നു...
കുട്ടന്‍സ് | S.i.j.i.t.h
ആശംസകള്‍ മാഷെ, നാല്പത് വയസും കടക്കട്ടെ
ReplyDeleteall the best
ReplyDeleteKeep Going... All the Best :)
ReplyDeleteALL THE BEST
ReplyDeleteഞാന്‍ ഏകദേശം ഒരു വര്ഷമായുള്ളൂ ഈ ബ്ലോഗ് വായിക്കാന്‍ തുടങ്ങിയിട്ട്.സൂപ്പര്‍ നായകന്മാരുടെ പോരുകള്‍ക്കിടയില്‍ മലയാള സിനിമയുടെ റിവ്യൂകള്‍ പലതും സത്യസന്ധത പുലര്‍ത്തുന്നില്ല എന്ന തോന്നലുകള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്നതാണ് താങ്കളുടെ പോസ്റ്റുകള്‍ . സുഖിപ്പിക്കല്‍ ഉപരിപ്ലവമായ മാന്യതയാണെന്ന ചിത്രകാരന്റെ വാചകം കടമെടുത്തുകൊണ്ട്,ഓര്‍മിപ്പിച്ചു കൊണ്ട് താങ്കളുടെ ബ്ലോഗു നീണാള്‍ വാഴട്ടെ. ആശംസകള്‍ .
ReplyDeleteആശംസകള്‍ ..........
ReplyDeleteമലയാളസിനിമയുടെ നിലവാരത്തകര്‍ച്ചയുടെ കാരണങ്ങളില്‍ ഒന്ന് ഇടക്കാലത്ത് സത്യസന്ധമായ നിരൂപണങ്ങള്‍ ഇല്ലാതെ പോയതാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ആ കുറവ് നികത്തുന്നതില്‍ ചിത്രവിശേഷം ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. ആശംസകള്‍.
ReplyDeleteപിന്നെ, ഹരീ പറഞ്ഞതുപോലെ വരുമാനം അനിവാര്യമാണ്. പക്ഷേ മലയാളത്തിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച്, അതു പരസ്യങ്ങളില്‍ നിന്നു കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഏറെക്കുറേ നിരാശയായിരിക്കും ഫലം. ഇന്ദുലേഖയ്ക്ക് കൊള്ളാവുന്ന പരസ്യങ്ങള്‍ കിട്ടാന്‍ തുടങ്ങിയത് രണ്ടര ലക്ഷം പേജ് വ്യൂ കടന്നപ്പോഴാണ്; അതും വളരെ ശ്രമകരമായ നീക്കങ്ങള്‍ക്കു ശേഷം.
ആശംസകള്‍ . ഗ്രാഫ് തുടര്‍ന്നും മുകളിലോട്ടു തന്നെ പോകട്ടെ.
ReplyDeleteആശംസകളും അഭിപ്രായങ്ങളുമറിയിച്ച ഏവര്‍ക്കും നന്ദി.
ReplyDeleteഇന്ദുലേഖ എന്നു പറയുന്നത് കുറച്ചു പേരുടെയെങ്കിലും ജീവിതമാര്‍ഗവും, മറ്റു ചിലരുടെ വരുമാന മാര്‍ഗവുമാണ് എന്നു കരുതുന്നു. അതുപോലെ ഇന്ദുലേഖയ്ക്ക് വരുന്ന ചിലവുകളും കൂടുതലാണ്. ചിത്രവിശേഷത്തിനു വരുന്ന ചിലവുകള്‍ നടന്നുപോകുവാനുള്ളത് പരസ്യങ്ങളില്‍ നിന്നും കിട്ടിയാല്‍, അത്രയുമായി എന്നേ വിചാരിക്കുന്നുള്ളൂ. ഇന്ദുലേഖ ലക്ഷ്യം വെയ്ക്കുന്ന വരുമാനമൊന്നും സ്വപ്നത്തില്‍ പോലുമില്ല. :) (ഇന്ദുലേഖയില്‍ പരസ്യം നല്കുവാനുള്ള നിരക്കുകള്‍ എവിടെയെങ്കിലും ലഭ്യമാണോ? ഒന്നു റഫര്‍ ചെയ്യുവാനായി മാത്രം.)
--
തികച്ചും നല്ല എന്ന് മാത്രമല്ല വളരെ നിസ്പക്ഷമായ ഒരു റിവ്യൂ ആണ് എനിക്കിവിടെ നിന്നും കിട്ടുനത്.. പണ്ട് നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുക എന്നതില്‍ കഴിഞ്ഞേ അടുത്ത പണിയുള്ളു.. ഇന്നിപ്പോള്‍ കാലം മാറി, നാട് വിട്ടു, ഇവിടെ പടങ്ങള്‍ എല്ലാം ഒന്നും വെരില്ല താനും.. ആകെ ആശ്രയം ഈ സൈറ്റ് ആണ്. എന്നിട്ടേ പോണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കൂ. നാട്ടില്‍ മുപ്പതു രൂപ എവിടെ മുപ്പതു ദിര്‍ഹംസ് അത്രയേ വ്യത്യാസം ഉള്ളു.. സൊ പിന്നെ അടുത്ത രക്ഷ ടോരന്റ്സ് ആണ്. നല്ല ഒരു സംരംഭത്തിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.. വീണ്ടും നല്ല നല്ല റിവ്യൂസും ആയി കാണാം..കാണണം
ReplyDeleteആശംസകള്‍. ഹരീ... ഏതാണ്ട് തുടക്കം മുതലേ അറിയാവുന്ന ബ്ലോഗാണല്ലോ ഇത്. :)
ReplyDeleteഹരീ,
ReplyDeleteആശംസകള്‍. നിലവാരമുള്ള റിവ്യൂ കളുമായി തുടരുക.
അന്യഭാഷാ ചിത്രങ്ങളോട് പുലര്‍ത്തുന്ന അകലം കുയ്ക്കുക. ഹരിയുടെ നിഷ്പക്ഷമായ, നിലവാരമുള്ള റിവ്യൂകല്‍ അന്യഭാഷാ ചിത്രങ്ങലെകുരിച്ചും ആകാം. അല്പം വൈകിയാനെങ്ങിലും സാരമില്ല.
congratulations and best of luck...
ReplyDeleteBest wishes!
ReplyDeleteനാലല്ല, നാല്‍പ്പത് വര്‍ഷമായാലും കമന്റുകളുമായി ഇവിടെ തന്നെ ഉണ്ടാകും. ഹരിയെ അങ്ങനെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.
ReplyDeleteHappy Anniversary!!
ReplyDeleteWish you all the best !!!!
ReplyDeleteAll the best...
ReplyDeletecontinue your journey...
നീണാൾ വാഴട്ടെ.. :)
ReplyDeleteപിറന്നാൾ ആശംസകൾ.....
ReplyDeleteCongrats and all the best
ReplyDeleteപുതിയ സിനിമകളെ പറ്റി ഇവിടെ പറയുന്നത് വന്നു മിക്കപ്പോഴും വായിക്കാറുണ്ട്.
ReplyDeleteനാലാം വയസ്സിനു ആശംസാസ് ആന്റ് അഭിനന്ദന്‍സ്.:)
ആശംസകൾ.. തുടർന്നും ഒരുപാട് സിനിമകളുടെ വിശേഷങ്ങൾ പറയാനാവട്ടെ :)
ReplyDeleteമിക്ക സിനിമകളും കാണുന്നതിനുമുന്പേ ഇവിടെ വന്നൊന്ന് നോക്കാറുണ്ട് ... ആശംസകള്‍
ReplyDeleteBelated B'day wishes
ReplyDeleteഹരീ..ഇന്ദുലേഖയുടെ റിവ്യൂകള്‍ നോക്കിയാല്‍ അറിയാം.. ജി. കൃഷ്ണമൂര്‍ത്തിയുടെ ഹ്യൂമര്‍ സെന്‍സും, ഭാഷയും തന്നെയാണ് ശക്തി.
ReplyDeleteഈ ലിങ്ക് നോക്കിയില്ലേ?
http://movieraga.indulekha.com/2010/11/22/comment-renjith-nair/
റിവ്യൂകള്‍ക്ക് പുറമേ ചില ഹോട്ട് ടോപ്പിക്കുകള്‍ കണ്ടുപിടിക്കുന്നത് കണ്ടില്ലേ?
സ്പൈസി ആയുള്ള, എന്നാല്‍ സത്യസന്ധമായ റിവ്യൂസ്.
ഞാന്‍ ചിത്രവിശേഷത്തില്‍ നിന്നാണ് മൂവിരാഗയില്‍ എത്തിയത്. പക്ഷെ ഇപ്പോള്‍ മൂര്‍ത്തിയുടെ റിവ്യൂകള്‍ക്ക് addict ആയിപ്പോയി.
അഭിപ്രായങ്ങളും ആശംസകളുമെഴുതിയ ഏവര്‍ക്കും നന്ദി. :)
ReplyDeleteമൂര്‍ത്തിയുടെ അവലോകനങ്ങള്‍ വായിക്കുവാന്‍ എനിക്കും ഇഷ്ടമാണ്. :) ഹോട്ട് ടോപ്പിക്കുകളും മറ്റും ചേര്‍ത്താല്‍ കൂടുതല്‍ പേജ് വ്യൂസ് കിട്ടും, പക്ഷെ അതൊക്കെ ചെയ്യുവാനുള്ള സമയമാണില്ലാത്തത്. അന്യഭാഷാ ചിത്രങ്ങള്‍ അധികമെഴുതാത്തതും അതുകൊണ്ടു തന്നെ.
--
ഇന്ദുലേഖയുടെ മൂവിരാഗയെക്കുറിച്ചു ചില പരാമര്‍ശങ്ങള്‍ കണ്ടു. മൂവിരാഗയെ അനുകരിക്കാന്‍ ശ്രമിക്കുന്നത് ഒരു step down ആയിരിക്കുമെന്നാണ് എന്റെ അഭിപ്രായം.
ReplyDeleteമൂവീരാഗ manipulative ആണ്. ഇവിടെ എടുത്തു പറഞ്ഞ രഞ്ജിത്ത് നായര്‍ episode തന്നെ നോക്കാം. കക്ഷി മറ്റൊരു ത്രെഡിലിട്ട കമന്റു ചിത്രവധം ചെയ്യാനായി അയാളുടെ അനുമതിയില്ലാതെ ഒരു എക്സ്ക്ലൂസീവ് പോസ്ടാക്കി, രഞ്ജിത്തിനെ വിമര്‍ശിക്കാന്‍ മൂർത്തിയോടൊപ്പം സ്ഥിരം ആരാധകവൃന്ദത്തെ ക്ഷണിക്കുന്ന പരിപാടിയിലേക്കുള്ള ലിങ്കാണ് മുകളില്‍ ഉള്ളത്. ഒരു തരം mob lynching. ഇതത്ര അന്തസുള്ള സംഗതിയല്ലെന്ന് സൂചിപ്പിച്ചു ആ പോസ്റ്റില്‍ തന്നെ ഞാന്‍ ഒരു വളരെ മൃദു വിമര്‍ശനം കമന്റി. അതവിടെ വെളിച്ചം കണ്ടില്ല. പക്ഷെ, എന്റെ കമന്റില്‍ രഞ്ജിത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പ് സൂചിപ്പിച്ചിരുന്ന രണ്ടു വരി മാത്രം പെറുക്കിയെടുത്തു എന്റെ പേരിലുള്ള കമന്റായി മൂവീരാഗ ഇട്ടിട്ടുണ്ട്.
എല്ലാ കമന്റും എഡിറ്റര്‍ വഴിയെ പോകുള്ളൂ. അവിടെ വായിക്കുന്നതല്ല നിജസ്ഥിതി എന്ന് മനസ്സിലായി. ഒരു വരുമാനമാര്‍ഗം കൂടിയായി നടത്തുന്ന റിവ്യൂ സൈറ്റുകള്‍ക്ക് കള്ളത്തരങ്ങള്‍ നിലനില്പിനാവശ്യമായിരിക്കും. മൂവീരാഗയ്ക്കില്ലാത്ത integrity ചിത്രവിശേഷത്തിനുണ്ട്. റിവ്യൂവും അതിനേക്കാള്‍ മെച്ചമാണ്. populist ആകാന്‍ വേണ്ടി മൂവീരാഗയുടെ കുറുക്കുവഴികള്‍ വേണ്ടന്നാണ് അഭിപ്രായം.
agree with akhilesh
ReplyDeleteമൂവിരാഗയെ അനുകരിക്കുന്നത് തീര്‍ച്ചയായും ഒരു step down തന്നെയായിരിക്കും. മൂര്‍ത്തിയുടെ റിവ്യൂ ശൈലി മാത്രമാണ് എനിക്കിഷ്ടം. മേല്‍പ്പറഞ്ഞവ അല്ലാതെ അല്പം ഡിസ്കഷന് പറ്റാവുന്ന ടോപ്പിക്കുകള്‍ സംഘടിപ്പിക്കാനായാല്‍ കുറച്ചുകൂടെ ഹിറ്റ് നേടാന്‍ പറ്റും എന്ന് തോന്നി. എന്നാല്‍ അത് അവനവനെ സപ്പോര്‍ട്ട് ചെയ്തു കമെന്റുകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു "letters page of magazine" ആകുകയും അരുത്. "We Want Donation To Run This Site" എന്ന് ചിത്രവിശേഷത്തില്‍ കാണരുത് എന്ന് ആഗ്രഹിക്കുന്നു.
ReplyDelete