യന്തിരന്‍ (Enthiran)

Published on: 10/02/2010 10:23:00 PM
Enthiran: A film by S. Shankar starring Rajinikanth, Aiswarya Rai etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിയേഴില്‍ തിയേറ്ററുകളിലെത്തിയ 'ശിവാജി ദി ബോസി'നു ശേഷം, സംവിധായകന്‍ ശങ്കറും രജനീകാന്തും വീണ്ടുമൊന്നിക്കുന്നു 'യന്തിരനി'ലൂടെ. ഐശ്വര്യ റായ്, ഡാനി ഡെസോംഗ എന്നിവരാണ്‌ രജനീകാന്തിനോടൊപ്പം ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ശങ്കറിനോടൊപ്പം സുജാത രംഗരാജന്‍, കാര്‍കി വൈരമുത്തു എന്നിവരും ചിത്രത്തിന്റെ രചനയില്‍ സഹകരിച്ചിരിക്കുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൂപ്പര്‍ താരങ്ങളും സംവിധായകനും പുറമേ ഓസ്കാര്‍ ജേതാക്കളും ഒരുമിക്കുന്നുവെന്ന പെരുമയും, ഏഷ്യന്‍ ഉപഭൂഖണ്ഡങ്ങളില്‍ ഇതുവരെയിറങ്ങിയ ചിത്രങ്ങളെടുത്താല്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ചിത്രമെന്ന ഖ്യാതിയും 'യന്തിര'നു സ്വന്തം. വസ്തുതാപരമായി പറയുവാന്‍ കൊള്ളാവുന്ന ഈ വിശേഷണങ്ങള്‍ക്കപ്പുറം ചിത്രം ഒന്നുമാവുന്നില്ല എന്നയിടത്താണ്‌ 'യന്തിരന്‍' നമ്മെ നിരാശപ്പെടുത്തുന്നത്.

ആകെത്തുക     : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.50 / 10
: 7.00 / 10
: 6.00 / 10
: 4.50 / 05
: 3.00 / 05
മനുഷ്യന്‍ നിര്‍മ്മിക്കുന്ന റോബോട്ട് ഒടുവില്‍ അവനു തന്നെ വിനയാകുന്നു. ഈയൊരു കഥാതന്തു അല്‍പം പ്രണയമൊക്കെ ചേര്‍ത്ത് നിറം പിടിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നു 'യന്തിരനി'ല്‍. വിരസമായ തിരക്കഥ കണ്ടിരിക്കുവാന്‍ പാകത്തിലാവുന്നത് പക്വമായി ഉപയോഗിച്ചിരിക്കുന്ന സ്പെഷ്യല്‍ ഇഫക്‍ടുകളുടെ ധാരാളിത്തത്താലും ഒരു പരിധിവരെ ശങ്കര്‍ എന്ന സംവിധായകന്റെ മികവിനാലുമാണ്‌. അതിമാനുഷികത രജിനി ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്‌. എന്നാല്‍ യന്ത്രമനുഷ്യനിലൂടെ അതിനെല്ലാം യുക്തിയുടെ ബലം നല്‍കുമ്പോള്‍, രജനി ചിത്രമെന്ന നിലയില്‍ ചിത്രത്തിന്റെ ആസ്വാദ്യകത കുറയുന്നതല്ലാതെ കൂടുന്നില്ല. ഇനിയിതിനെ വേറിട്ടൊരു ചിത്രമായി കണ്ടാലോ, തിരനാടകമോ കഥാപാത്രങ്ങളോ ഒന്നും അവശ്യം വേണ്ട മികവിനയലത്തുപോലും എത്തുന്നുമില്ല. സമയം കൂട്ടുക, ചില്ലറ പൊടിക്കൈകള്‍ കാട്ടുക എന്നതിലപ്പുറം കഥയിലേക്ക് പ്രത്യേകിച്ചൊന്നും ചേര്‍ക്കാത്ത ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലങ്ങോളമിങ്ങോളം കാണാം. നായകനും നായികയുമുള്‍പ്പടെ ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെയും ആകാശത്തു നിന്ന് പൊട്ടിവീണ മട്ടിലാണ്‌. സ്പെഷ്യല്‍ ഇഫക്ടുകള്‍ക്കായി തുറന്നിട്ട സാധ്യതകളും അങ്ങിങ്ങായുള്ള ചില സാന്ദര്‍ഭിക നര്‍മ്മങ്ങളും മാത്രമാണ്‌ രചനയിലെ മികവുകള്‍.

Cast & Crew
Enthiran

Directed by
S. Shankar

Produced by
Kalanidhi Maran

Story, Screenplay / Dialogues byS. Shankar / Sujatha Rangarajan, Karky Vairamuthu

Starring
Rajinikanth, Aishwarya Rai, Danny Denzongpa, Santhanam, Karunas, Devadarshini, Kalabhavan Mani, Cochin Haneefa

Cinematography (Camera / DoP) by
R. Rathnavelu

Editing by
Anthony

Production Design (Art) by
Sabu Cyril

Music by
A.R. Rahman

Sound Design (Art) by
Resul Pookutty

Lyrics by
Vairamuthu, Pa. Vijay

Visual Effects by
Srinivas M. Mohan, Franky Cheung, Eddy Wong

Make-Up / Animatronics by
Legacy Effects, USA

Costumes by
Manish Malhotra, Mary Vogt

Choreography by
Raju Sundaram, Claudia Bruckmann

Action (Stunts / Thrills) by
Peter Hein

Banner
Sun Pictures

'സര്‍വ്വം രജനിമയ'മായ ചിത്രത്തില്‍ മറ്റ് അഭിനേതാക്കളുടെ പങ്ക് തുലോം വിരളമാണ്‌. വസീഗരനെന്ന ശാസ്ത്രജ്ഞനായും ചിട്ടിയെന്ന യന്ത്രമനുഷ്യനായും രജനീകാന്ത് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇരുവരുടേയും വ്യത്യസ്തഭാവങ്ങള്‍ വിശ്വസിനീയമായി അവതരിപ്പിക്കുവാന്‍ രജനീകാന്തിനു കഴിഞ്ഞിട്ടുണ്ട്. ഐശ്വര്യ റായുടെ സനയെന്ന നായികയോ ഡാനി ഡെസോംഗയുടെ വില്ലന്‍ വേഷമോ ഏറെ മതിപ്പുണ്ടാക്കുന്നില്ല. സന്താനം, കരുണാസ്, ദേവദര്‍ശനി, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്. ഒരു ചെറുവേഷത്തില്‍ കലാസംവിധായകന്‍ സാബു സിറിലിനേയും കാണാം. ശുഷ്കമായ തിരനാടകവും പാത്രസൃഷ്ടിയും അഭിനേതാക്കളുടെ പ്രയത്നം അത്രകണ്ട് ഫലവത്താക്കിയില്ല എന്നു വേണം പറയുവാന്‍. ഈയൊരു കുറവിന്‌ രചയിതാവു കൂടിയായ സംവിധായകന്‌ ചെറുതല്ലാത്തൊരു പങ്കുണ്ട് താനും.

സാങ്കേതികവിദ്യയുടെ യുക്തമായ ഉപയോഗത്തിനാണ്‌ സംവിധായകന്‍ മുഖ്യമായും പ്രശംസയര്‍ഹിക്കുന്നത്. ആര്‍. രത്നവേലു പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്തോണി ഭംഗിയായി സന്നിവേശിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ സ്പെഷ്യല്‍ ഇഫക്ടുകള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീനിവാസ് എം. മോഹനും കൂട്ടരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ഹോളുവുഡ് ചിത്രങ്ങളോട് കിടപിടിക്കത്ത നിലവാരം ഇഫക്ടുകളിലും ആനിമേഷനുകളിലും കൈവരിക്കുവാന്‍ ഇവര്‍ക്കായി. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസംവിധാനവും എ.ആര്‍. റഹ്മാന്റെ പശ്ചാത്തലസംഗീതവും നല്ല രീതിയില്‍ ഇഫക്ടുകളെ പിന്തുണച്ചിരിക്കുന്നു. പീറ്റര്‍ ഹീന്‍ സംവിധാനം ചെയ്ത സംഘട്ടനരംഗങ്ങളുടെ കൃത്യതയും എടുത്തുപറയത്തക്കതാണ്‌. സാബു സിറില്‍ ഒരുക്കിയിരിക്കുന്ന കഥാപരിസരങ്ങള്‍, മനീഷ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള വസ്ത്രാലങ്കാരം, ലെഗസി ഇഫക്ട്സിന്റെ ചമയം എന്നിവയൊക്കെ ചിത്രത്തിനു മുതല്‍ക്കൂട്ടാണ്‌.

വൈരമുത്തുവും പ. വിജയും രചിച്ച് എ.ആര്‍. റഹ്മാന്‍ ഈണമിട്ട ഗാനങ്ങളില്‍ "കിളിമഞ്ജാരോ...", "കാതല്‍ അണുക്കള്‍..." എന്നീ ഗാനങ്ങള്‍ കേള്‍വിക്ക് രസമുണ്ട്. മനോഹരമായ ഭൂപ്രകൃതികളിലും കാശുമുടക്കി തയ്യാറാക്കിയിരിക്കുന്ന പ്രത്യക ഇടങ്ങളിലും ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗങ്ങള്‍ ആകര്‍ഷകങ്ങളാണ്‌. എന്നാല്‍ പലയിടത്തും ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തിന്റെ മടുപ്പ് കൂട്ടുവാന്‍ മാത്രമേ അനവസരത്തിലെത്തുന്ന ഈ ഗാനങ്ങളൊക്കെയും ഉപകരിക്കുന്നുള്ളൂ എന്നതാണ്‌ സങ്കടകരം. രാജു സുന്ദരത്തിന്റെയും കൂട്ടരുടേയും നൃത്തച്ചുവടുകള്‍ക്കും അത്രകണ്ട് ആകര്‍ഷകത്വം പറയുവാനില്ല.

ഒരിടത്ത് മികവു കൈവരിക്കുമ്പോള്‍ മറുവശത്ത് താഴെപ്പോവുന്ന ഇന്ത്യന്‍ സിനിമകളുടെ ദുര്യോഗം 'യന്തിരനി'ലും പ്രകടമാവുന്നു. സ്പെഷ്യല്‍ ഇഫക്ടുകളില്‍ കൈവരിക്കുവാനായ മികവും പുതുമയും തിരക്കഥയില്‍ കൂടി കൊണ്ടുവരുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കുവാന്‍ വകയുള്ള ഒന്നാവുമായിരുന്നു ഈ ചിത്രം. ഇതിപ്പോള്‍ സ്പെഷ്യല്‍ ഇഫക്ടിന്റെ കാര്യത്തില്‍ മാത്രം നമുക്ക് മേനി പറയാം, മറ്റുള്ളവയുടെ കാര്യത്തില്‍ മിണ്ടാണ്ടിരിക്കാം. 'യന്തിരന്‍' കൈവരിച്ച സ്പെഷ്യല്‍ ഇഫക്ട് വൈദഗ്ദ്ധ്യം ഭാവിയില്‍ മെച്ചപ്പെട്ട ചിത്രങ്ങള്‍ക്ക് പ്രേരണയാവുന്നെങ്കില്‍‍, അതിനപ്പുറമൊരു വിജയം ചിത്രത്തിനുണ്ടാവില്ല. അങ്ങിനെയൊരു ഭാവിക്കു നാന്ദി കുറിച്ചതിന്റെ പേരില്‍, 'യന്തിര'നും അണിയറക്കാര്‍ക്കും ഒരു നിറഞ്ഞ കൈയ്യടി!

ജാതിയുടേയും മതത്തിന്റേയും വര്‍ണ്ണത്തിന്റേയും ദേശത്തിന്റേയുമൊക്കെ പേരില്‍ നമ്മുടെയുള്ളില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന കെട്ടബുദ്ധി എടുത്തു മാറ്റിയില്ലെങ്കില്‍; തെറ്റായ നിര്‍ദ്ദേശങ്ങളാല്‍ നയിക്കപ്പെടുന്ന യന്ത്രമനുഷ്യനില്‍ നിന്നും ഭിന്നമല്ല മനുഷ്യരും എന്നൊരു നിലപാടിലാണ്‌ ചിത്രം അവസാനിക്കുന്നത്. ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ മനുഷ്യമനസുകളില്‍ നിറയ്ക്കുന്നവരാണ്‌ യഥാര്‍ത്ഥ കുറ്റവാളികളെന്നും ചിത്രം സമര്‍ത്ഥിക്കുന്നു. ആശയങ്ങള്‍ പഴയതെങ്കിലും, അവയിന്നും പ്രസക്തമെന്ന് 'യന്തിരന്‍' നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
--

25 comments :

 1. 'ശിവാജി ദി ബോസി'നു ശേഷം ശങ്കറും രജനീകാന്തും വീണ്ടുമൊന്നിക്കുന്ന 'യന്തിര'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #Enthiran: Good to see some cool special effects. Nothing else to boast about! Keep your expectations low. Coming: http://bit.ly/cv-reviews
  about 3 hours ago via web
  --

  ReplyDelete
 2. എന്തിരൻ കണ്ടു. ഫുൾ ടൈം എന്റർടെയിനർ, ഇടക്കിടക്ക് തമിഴ് ചുവ തോന്നിച്ചെങ്കിലും സിനിമ മൊത്തത്തിൽ ഒരു നിലവാരമുള്ളതായി തോന്നി. സ്പെഷൽ എഫക്റ്റ്സുകളൂം, യന്തിരനും, പാട്ടുകളുമെല്ലാം മികച്ചത് തന്നെ.

  എന്തിരൻ ഇതുവരെ തമിഴിൽ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്ന് നിസ്സംശയം പറയാം. ഇൻഡ്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മസാല പുരട്ടിയെടൂത്ത മൂവി..


  ഇനി സിനിമ കണ്ടവർക്ക് ഇതിന്റെ തീമെന്താണെന്ന് മനസ്സിലായില്ലെങ്കിൽ വിൽ‌സ്മിത്തിന്റെ 2004 ൽ ഇറങ്ങിയ ഐ റോബോട്ട് കണ്ടാൽ മതി( ഒരു സംശയവും വേണ്ട അത് തന്നെയാണ് എന്തിരന്റെ തീമും) . ചില ഷോട്ടുകൾ എക്സാക്റ്റ് ഐ റോബോട്ടിലുള്ളത് പോലെ തന്നെയാണ്. മേമ്പൊടിക്ക് മാട്രീക്സ് സീരീസിലുള്ള ഷോട്ടൂകൾ മറ്റൊരു തരത്തിലുമെടുത്തിട്ടുണ്ട്. വേറൊര്രു ഷോട്ട് ട്രാൻസ്ഫോർമറിലുള്ളത് പോലെ. ഇടക്ക് ഡി വേമിംഗ് എന്ന് എഴുതിക്കാണീച്ചു. യെന്തരാണെന്ന് എനിക്ക് മനസ്സിലായില്ല

  ReplyDelete
 3. average movie.. but must watch...rajani is 60+ and he is thr frm the first scen to last apart frm 1-2 ..amazing one and army performance

  ReplyDelete
 4. ഹരീ താങ്കളുടെ റിവ്യൂ വിനോട് അല്പം വിയോജിപ്പുണ്ട്. ഒരു കൊമെഴ് സ്യല്‍
  ചിത്രത്തിന്റെ സാധ്യതകള്‍ക്കുള്ളില്‍ നിന്നു കൊണ്ടാണ് ശങ്കര്‍ കഥ പറയേണ്ടത്.150 കോടി തിരിച്ചു പിടിക്കുക ചില്ലറ കാര്യമല്ല. അങ്ങനെ നോക്കിയാല്‍ ശിവാജി യേക്കാള്‍ പതിന്‍ മടങ്ങ്‌ മെച്ചപ്പെട്ടതും ഏറെ ആസ്വദിക്ക ത്തക്കതുമായ ഒരു പടം എന്നേ ഇതിനെ വിശേഷിപ്പിക്കാവൂ എന്ന് തോന്നി.

  ReplyDelete
 5. ‎"Mindless entertainer" എന്ന വകുപ്പില്‍ പെടുതാവുന്നതല്ലേ തലൈവരുടെ സിനിമകള്‍? കഥാതന്തു എത്രയും ലളിതമാകാമോ അത്രയും നല്ലതെന്ന്‍ തന്നെയായിരിക്കും മിക്ക കാഴ്ച്ചക്കാരുടെയും (രജനി fans-ന്റെ) ആഗ്രഹവും...

  ReplyDelete
 6. രജനി ചിത്രമല്ലേ? കഥയില്‍ ഒരുപാട് പ്രതീക്ഷയ്ക്ക് സ്കോപ്പില്ല :)

  പൈസ തിരിച്ചു പിടിയ്ക്കുമെന്നുറപ്പ്.

  ReplyDelete
 7. The movie was a big disappointment for me.well...enthiran is all about purpose fully created hype,and i guess thy will succeed to get the back the investment within a week hats off to kalanidhi marans marketing technique, shankar as usual innovative he brings somethg new each time with latest technology. Rajani just had to stand in front of camera his star value will do the rest.Aish as alws was lookg good.ARR very very disappointing hardly enjoyed one song..rest were below avg.
  only thing u can see in movie is little grafix work which we have seen in holly wood 90s.
  i am very disappointed :(

  ReplyDelete
 8. ശങ്കര്‍ ചമ്മിപ്പോയി..! ചുമ്മാ കാശ് ചിലവാക്കി രജനീകാന്തിനെ റോബോട്ട് ഒന്നും ആക്കണ്ടാരുന്നു.. അതല്ലാതെ തന്നെ അങ്ങേര് ഈ കണ്ട പുകിലൊക്കെ കാണിക്കുമാരുന്നു... ഹി ഹി !

  ReplyDelete
 9. പടം എങ്ങിനെയായാലും മൂന്നുദിവസം 25/10 പൌണ്ട്ന്റെ ടിക്കറ്റിനായി ഇവിടെ യു.കെയിലെ ഈ പടം റിലീസ് ചെയ്ത 25 ഓളം തീയ്യറ്ററുകളിൽ ജനം യാന്ത്രികമായി ഇരച്ചുകയറിക്കൊണ്ടിരിക്കുകയാണിപ്പോഴും....!

  വിജയം ശങ്കറിന്റേയോ,രജനിയുടേയൊ,കാണികളുടേയൊ..?

  ReplyDelete
 10. എന്തായാലും ഒന്ന് കണ്ടേക്കാം.
  ;)

  ReplyDelete
 11. Malayalam ezhuthan thalkalam "tools" illa.. Oru reethik nokiyal rating correct. Ennal mothathil nokkiyal ithium kooduthal nalkamenn thonnunnu.. Second half aanu motham kalanjath.. unnecessary scenes+songs, veruthe neelam kootti..

  Adyamayitanu oru Rajni padam theater-il kanunnath.. aa style-nu kodukam oru mark extra.. :) second halfile aa chiriyum chila expressionsum.. 7 mark!

  Kalpak S-nte comment.. sherikum chirich poyi... :D

  ReplyDelete
 12. Simplest Review of Enthiran: As expected, Typical Rajani Movie!!! Nothing much to say..!!!


  ee Padathinokke 6 mark koduthathu, "special effect"-inte balathil aano? ;)

  I heard a Rajani Fan's comment yesterday, Endhiran better than "The Matrix". Lavane okke sammathikkanam!!!

  ReplyDelete
 13. സാറിന്‍റെ അക്കൌണ്ട് നമ്പര്‍ ഒന്നു തരുമോ? ഇന്നു തന്നെ ഒരു 200 കോടി(കൊച്ചിയിലുള്ള കുറച്ച് സ്ഥലം ഞാനങ്ങു വിറ്റു. സാറിന് വിശ്വസനീയമായിരിക്കില്ല. സത്യമാ) ഇടാനാ. സാര്‍ ഒരു പടം പിടിക്ക്. പക്ഷേ സാര്‍ ഈ പറഞ്ഞ മണവും രുചിയും ഗുണവുമൊക്കെ ആ ചായയ്ക്ക് , സോറി ആ പടത്തിന് ഉണ്ടാകണം. ഉണ്ടാകും നമ്മക്കറിയാം. കാരണം ചലച്ചിത്രത്തിന്‍റെ ഏതു മേഖലയിലും വളരെ പെര്‍ഫക്റ്റോടെ കിളയ്ക്കാന്‍ ഇനി സാറിന് മാത്രമേ കഴിയൂ.

  സാറിന്‍റെ മഹത്വം ഞങ്ങള്‍ക്ക് (ദരിദ്രവാസി പ്രേക്ഷകര്‍ക്ക് )നല്ലതുപോലെ അറിയാം. മഹത്വത്തിന്‍റെ തെളീവ് ദേ താഴെ

  ReplyDelete
 14. kidilan film, first time in India with quality graphics, even not up to English film, will be a mega hit

  Shadil edamuttam

  ReplyDelete
 15. 1.“സാങ്കേതികതയും ആഖ്യാന ശൈലിയിലും വളരെയേറെ മുന്നേറിയ ലോക സിനിമയുടെ നിലവാരത്തിലേക്ക് മലയാള സിനിമയെ ഉയര്‍ത്തുക എന്ന നിയോഗമായിരുന്നു പഴശ്ശീരാജയുടെ അണിയറപ്രവര്‍ത്തകര്‍ക്ക്. പക്ഷേ ആ ലക്ഷ്യം വളരെ വിദൂരമായി അവശേഷിക്കുന്നു”
  -----------------------------------------------
  ശരിയാ.....ഹരിഹരനും ഗോകുലം ഗോപാലനും, സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട പഴശ്ശിരാജ കൽപ്പിച്ചു കൊടുത്തതായിരുന്നു ആ നിയോഗം.സാമദ്രോഹികള്‍ ആ ലക്ഷ്യം നിറവേറ്റിയില്ല. പഴശ്ശിരാജയുടെ ആത്മാവ് നിന്നോടൊന്നും പൊറുക്കില്ലെടാ കാലന്മാരെ.

  ReplyDelete
 16. 2.സംഭാഷണങ്ങളില്‍ പാലിച്ച മികവ് ഏടുത്തു പറയേണ്ടത് തന്നെ.എന്നാല്‍ ഇത്രയുമൊക്കെ മാത്രമാണ് ഭ്രമരത്തിനുള്ളത്. ഇടവേളയാകുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇതിങ്ങനെയാകും അതിങ്ങനെ ആകും എന്ന് ചിന്തിച്ച് തുടങ്ങും.അതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ബ്ലസ്സിക്കായില്ല
  ---------------------------------------------
  അതും സത്യം. ഭ്രമരം പ്രദശിപ്പിക്കുന്ന സമയത്ത് പല തീയറ്ററുകളുടെ മുകളില്‍ കൂടിയും പുക വരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍(നമ്മടെ ജാനൂന്‍റെ അപ്പൂറത്തെ വീട്ടിലെ അവറാച്ചനാ ഒന്ന്) പറഞ്ഞിരുന്നു.ഭ്രമരം കണ്ടവരെല്ലാം ഇടവേളയിലിരുന്ന് ചിന്തിച്ചത് കൊണ്ടുണ്ടായ പുകയാണെന്ന് , എന്‍റമ്മച്ചിയാണെ ഇപ്പഴാ മനസ്സിലായത്. പിന്നെ ബ്ലസ്സിയുടെ കാര്യം.ഇവനെയൊക്കെ ആരാ സം‌വിധായകന്‍ എന്ന് പറയുന്നത്.വ്യത്യസ്തത ഇല്ലാത്ത മ്ലേച്ഛന്‍.

  3.അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയെങ്കിലും മലയാളിക്ക് ഊറ്റം കൊള്ളാനുള്ളതൊന്നും കുട്ടിസ്രാങ്കിലില്ല.
  --------------------------------------------
  അല്ലെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെല്ലാം വരുന്നത് ചലച്ചിത്രമെന്തെന്നറിയാത്ത പോങ്ങന്മാരാണെന്ന് ആര്‍ക്കാണറിയാത്തത്. അല്ലെങ്കിലും മലയാളിക്ക് ഊറ്റം കൊള്ളാന്‍ ഇന്നും കുറസോവയും വിനയനും സ്പീല്‍ബര്‍ഗുമല്ലേ ഉള്ളൂ.

  ReplyDelete
 17. 4.കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന് വാണിജ്യ വിജയം നേടാനാകാത്തത് ഒരു കുറവല്ല.പക്ഷേ അത് നേടാനാകാത്തത് മികവിന് നിദാനവുമല്ല. ഈയൊരു മനസ്സിലാക്കലാണ് ഷാജി.എന്‍ കരുണിനെപോലെയുള്ള സം‌വിധായകര്‍ക്കുണ്ടാകേണ്ടത്.
  ------------------------------------------------
  ആ പറഞ്ഞതെന്താണെന്ന് ഒരു സാധാ ബുദ്ധിജീവിയായ എനിക്കു പോലും മനസ്സിലായില്ല. ഷാജി. എന്‍ .കരുണിനെങ്കിലും മനസ്സിലായാല്‍ മതിയായിരുന്നു.

  അപ്പോള്‍ പറഞ്ഞ് വന്നത് എന്താണെന്ന് വച്ചാല്‍ 200 കോടി ഞാന്‍ ഇന്നു തന്നെ ഇടും. അഴകിയ രാവണനില്ലെ മ്യൂസിക് ഡയറക്ടര്‍ പറഞ്ഞതേ എനിക്കും സാറിനോട് പറയാനുള്ളു. ഇനി സാറങ്ങ് ഒണ്ടാക്ക്!!!

  ReplyDelete
 18. വന്‍ മുതല്‍മുടക്കില്‍ സ്പെഷ്യല്‍ ഇഫക്ട്സ് വാരിവിതറി, രജനീകാന്തിനെ തന്റെ കള്‍ട്ട് പ്രൊഫൈലില്‍ അവതരിപ്പിച്ച്, അനാവശ്യമായി കുറച്ചു പാട്ടും ഡാന്‍സും തിരുകി, ഗ്ലാമറിന് മാത്രം ഒരു നടിയെയും ഉള്‍പ്പെടുത്തി, കഴമ്പുള്ള ഒരു പ്ലോട്ടിന് പകരം സ്പെഷ്യല്‍ ഇഫക്ട്സിനു പ്രാധാന്യം നല്‍കി ഒരു ചിത്രം നിര്‍മിച്ചാല്‍ അത് സിനിമാ പെർഫക്ഷന്റെ 60 ശതമാനമാകുമോ?

  ReplyDelete
 19. Endhiran is for cent percent entertainment. True its little long and without some songs it would have been better. But its still an above average Indian commercial movie for many reasons.
  Its quite surprising your rating is so low. Even a horrible stupid movie like My Name is Khan, I thought your rating was high.

  ReplyDelete
 20. If Endhiran was a HOllywood production, with a Hollywood actor, its critics would have gone bla bla.. It is still better than some of the horrible Hollywood sci -fi's. It is very interesting that, it is the first time a South India Movie is rated really good by North Indian media and critics. But then our Malayaalee critics cant seem to digest it.

  ReplyDelete
 21. അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. ചിലര്‍ക്ക് റേറ്റിംഗ് കൂടിയെന്ന്, മറ്റുചിലര്‍ക്ക് കുറഞ്ഞെന്ന്! അപ്പോള്‍ തോന്നുന്നു ഇതു തന്നെയാണ്‌ കൃത്യമെന്ന്. :-)

  കൊച്ചിയിലൊക്കെ സ്ഥലത്തിന്‌ ഇത്രയും വിലയുണ്ടോ; കുറച്ചു വില്‍ക്കുമ്പോഴേ രൂപ ഇരുനൂറ്‌ കോടി കിട്ടാന്‍! :-P ഏതായാലും 'ബുദ്ധിജീവി'ക്കമന്റുകള്‍ ശരിക്കും രസിച്ചു. നന്ദി. :-)
  --

  ReplyDelete
 22. വാണിജ്യ സാധ്യത നോക്കി ആയിരിക്കണം ഷങ്കര്‍ രജനീകാന്തിനെ നായകനാക്കിയത്. അല്ലാതെ രജനിസ്റ്റൈലില്‍ ഒന്നും കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നില്ല.

  പടം അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിലും ഇത് പ്രമോട്ട് ചെയ്യപ്പെടേണ്ടതാണ്. ബോളിവുഡ് ആണ് ഇന്ത്യന്‍ സിനിമ എന്നു പറഞ്ഞു നടക്കുന്ന ഉത്തരേന്ത്യക്കാര്‍ക്ക് , സൗത്ത് ഇന്ത്യക്കാരുടെ വക ഒരു ചുട്ട മറുപടിയാണ് റോബോ.

  ReplyDelete
 23. ഞാന്‍ സുഗമായി ഉറങ്ങി.എണീറ്റ്‌ നോക്കുമ്പോള്‍ സ്ക്രീനില്‍ നിറയെ രജനി.ഉറങ്ങുമ്പോള്‍ ഉണ്ടായിരുന്നത് വെറും ഒരു രജനി മാത്രം.പിന്നെ ഒരു ബഹളമായിരുന്നു.ഗ്രാഫിക്സ് കൊണ്ടുള്ള കലക്കന്‍ കളി.ക്ലൈമാക്സ്‌ കാണാന്‍ കുഴപ്പമില്ലായിരുന്നു.അവിശ്വസനീയം എങ്കിലും..അതാണല്ലോ രജനി പടം.
  ഇത് വായിക്കാം..
  http://kochanna.blogspot.com/2010/10/blog-post_05.html

  ReplyDelete
 24. നന്ദി ഇതും കൂടി കാണാമോ? http://www.thattukadablog.com/2010/10/endhiran.html

  ReplyDelete
 25. @abhi , veetil poi kidannu uragikkodarunno mashe ? . Publicity eathokke tharathila ente easwaraa ..!

  ReplyDelete