
ആകെത്തുക : 5.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 4.00 / 10
: 6.00 / 10
: 4.00 / 05
: 4.00 / 05
: 4.00 / 10
: 6.00 / 10
: 4.00 / 05
: 4.00 / 05
Cast & Crew
Anwar
Anwar
Directed by
Amal Neerad
Produced by
Raj Zacharias
Story, Screenplay / Dialogues by
Amal Neerad / Unni R., Sreejith D. Pillai
Starring
Prithviraj, Prakash Raj, Lal, Mamta Mohandas, Salim Kumar, SaiKumar, Nithya Menon, Geetha, Sreejith Ravi, Kukku Parameswaran, Sampath Raj, Sasi Kalinga etc.
Cinematography (Camera) by
Satheesh Kurup
Editing by
Vivek Harshan
Production Design (Art) by
Joseph Nellikkal
Music / Background Score by
Gopi Sundar
Lyrics by
Rafeeq Ahmed
Sound Design by
Tapas Nayak
Make-Up by
Ranjith Ambady
Costumes by
Praveen Varma
Choreography by
Name
Action (Stunts / Thrills) by
Anal Arasu
Banner
Celebs & Red Carpet
സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിവേക് ഹര്ഷന്റെ ചിത്രസന്നിവേശവും ചേരുമ്പോള്‍, ദൃശ്യഭംഗിയുടെ കാര്യത്തില്‍ 'അന്‍വര്‍' സമ്പന്നമാണ്. ഇഫക്ടുകളുടെ ധാരാളിത്തം മടുപ്പിക്കുമെങ്കിലും, ചെയ്തിരിക്കുന്നതില്‍ ഭംഗിയുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം തപസ്സ് നായിക്കിന്റെ ശബ്ദസംവിധാനത്തിലൂടെ ഒച്ചപ്പാടായെങ്കിലും ഏറെ വികലമായില്ല. കഥാപരിസരങ്ങളുടെ കൃത്യതയിലാണ് കലാസംവിധായകന്‍ ജോസഫ് നെല്ലിക്കലിന്റെ മികവ്. ചമയത്തില്‍ രഞ്ജിത്ത് അമ്പാടിയും വസ്ത്രാലങ്കാരത്തില്‍ പ്രവീണ്‍ വര്‍മ്മയും മികവില്‍ ഒപ്പമുണ്ട്. അനല്‍ അരശിന്റെ സംഘട്ടന രംഗങ്ങള്‍ ആകര്‍ഷകമെങ്കിലും അനാവശ്യ ദൈര്‍ഘ്യം അവയുടെ രസം കുറയ്ക്കുന്നു. അല്പം കൂടി യാഥാര്‍ത്ഥ്യബോധത്തോടെ ഈ രംഗങ്ങളൊക്കെയും കൈകാര്യം ചെയ്യേണ്ടിയിരുന്നെന്നും അഭിപ്രായമുണ്ട്. സനന്ദ് എല്‍.ജി.യും കൂട്ടരുമൊരുക്കിയ ടൈറ്റിലുകളുടെ ആകര്‍ഷകത്വവും എടുത്തു പറയത്തക്കതാണ്.
മനോഹരമായ ഇടങ്ങളില്‍, സുന്ദരമായി പകര്‍ത്തിയിരിക്കുന്ന 'അന്‍വറി'ലെ ഗാനരംഗങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ദൃശ്യഭംഗിയോടൊപ്പം, റഫീഖ് അഹമ്മദിന്റെ വരികളും ഗോപി സുന്ദറിന്റെ സംഗീതവും മികവൊട്ടും കുറയാതെ ചേര്‍ന്നപ്പോള്‍ ഒന്നുരണ്ടു മികച്ച ഗാനങ്ങള്‍ ചിത്രത്തിലുണ്ടായി. ശ്രെയ ഗോശാല്‍ ആലപിച്ച "കിഴക്കുപൂക്കും മുരിക്കിനെന്തൊരു..." എന്ന ഗാനം തന്നെ കൂട്ടത്തില്‍ എടുത്തു നില്‍ക്കുന്നത്. ഏറെ നാളുകള്‍ കൂടി, ഒരു മലയാള ചലച്ചിത്രത്തിലെ ഗാനരംഗത്തില്‍ നൃത്തച്ചുവടുകളുടെ ശ്രദ്ധേയമായ ഉപയോഗവും ഇതില്‍ കാണുവാനായി. ശ്രെയ ഗോശാലും നരേഷ് ഐയ്യരും ഒരുമിച്ചാലപിച്ച "കണ്ണിനിമനീളെ..."യാണ് ശ്രദ്ധനേടുന്ന മറ്റൊരു ഗാനം. ഇവ രണ്ടും, എവിടെയെങ്കിലും ചേര്‍ക്കണമല്ലോ എന്നതു കൊണ്ടു മാത്രം ചേര്‍ത്തതുപോലെ രണ്ടാം പകുതിയില്‍ അടുത്തടുത്ത് ഉപയോഗിച്ചതു മാത്രം ഒരു കുറവായി.
കെട്ടിലും മട്ടിലും, മലയാളം സംസാരിക്കുന്നൊരു ഹോളിവുഡ് ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍; ഇവിടെ അധികം കാണുവാന്‍ കിട്ടാത്ത ചില നല്ല ഷോട്ടുകളും കുറേ ഇഫക്ടുകളുമൊക്കെ കാണാം എന്നല്ലാതെ മറ്റൊന്നുമൊരു അമല്‍ നീരദ് ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സംവിധായകനെ കഴിഞ്ഞ ചിത്രങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കറിയാം. അത്രയുമല്ലാതെ കാര്യമായൊന്നും ചെയ്യുവാന്‍ തനിക്കു കഴിവില്ല അല്ലെങ്കില്‍ സൌകര്യമില്ല എന്നുറപ്പിക്കുകയാണ് അമല്‍ 'അന്‍വറി'ലൂടെ. പേരിലെ ദ്വയാര്‍ത്ഥം അന്വര്‍ത്ഥമാക്കി, പ്രേക്ഷകരോടൊരു യുദ്ധം തന്നെ നടത്തി 'അന്‍വര്‍' അവസാനിക്കുമ്പോള്‍ നമുക്ക് സങ്കടപ്പെടാം; പുതിയ സങ്കല്പങ്ങളൂം ദൃശ്യബോധവുമുള്ളൊരു സംവിധായകന്, തന്റെ കഴിവുകള്‍ ഈവിധം പാഴാക്കിക്കളയുന്നതു കണ്ട്!
വിശേഷകവാക്യം: ഒടുവില്‍ പിന്നണി പണിയാളുകളുടെ പേരുവിവരങ്ങള്‍ ചുവട്ടില്‍ നീങ്ങുമ്പോള്‍, മംമ്തയും പ്രിഥ്വിരാജും പാടിയാടുന്ന "ഞാന്‍..." എന്നു പേരിട്ടിരിക്കുന്ന ഗാനം 'തള്ളേ...' ('ഹെന്റമ്മേ...' എന്നതിനുള്ള തിരോന്തോരം ഭാഷ്യം!) എന്ന വിളിയില്‍ അവസാനിപ്പിച്ച് ചിത്രവും തീര്‍ത്തത് ഏതായാലും ഉചിതമായി! പ്രേക്ഷകര്‍ പറയേണ്ടത് നായകന് തന്നെ പറയുന്നതിലുമപ്പുറം ഔചിത്യം വേറെന്തുള്ളൂ!!!
--
പ്രിഥ്വിരാജിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത 'അന്‍വര്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #Anwar: Apart from the excessive use of special effects, the film fails to make an impact.
9 hours ago via web
--
അമല്‍ നീരദിന്റെ പടമല്ലേ? ഇതൊക്കെ തന്നെയേ പ്രതീക്ഷിച്ചിരുന്നുള്ളൂ...
ReplyDeleteആ കോട്ടുമിട്ട് കുടയും ചൂടി മഴയത്ത് നടക്കുന്ന സീനും അതേ പോലെ കാണുമോ ആവോ?
ഹരി, എനിക്ക് സിനിമ ഇഷ്ട്ടമായി ...ഞാന്‍ ഒരു അമല്‍ നീരദ് സിനിമയില്‍ നിന്ന് പ്രതീക്ഷിച്ചത് കിട്ടി...ശരിയാണ് പോരായ്മകള്‍ കുറെ നിരത്താനുണ്ട് ..പക്ഷെ അത് സിനിമയുടെ സാങ്കേതിക വശങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒരു പോരായ്മയായി തോന്നിയില്ല... പിന്നെ റേറ്റിംഗ് വെച്ച് നോക്കിയാല്‍ ഹരി അടുത്തു എല്‍സമ്മക്ക് പത്തില്‍ എഴിനടുത്ത് കൊടുത്തിരുന്നു ...അതുമായി വെറുമൊരു താരതമ്യം നടത്തിയാല്‍ തന്നെ അതിനേക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന സിനിമയാണ് ഇത് എന്നാണു എന്റെ അഭിപ്രായം. റേറ്റിംഗ് പല ഘടകങ്ങളെ വെച്ചാണ് പറയുന്നത് എന്നറിയാം എങ്കിലും ...
ReplyDeleteBoss, Shikaar enna cinemakku ningal 5 mark kodutha sthithikku, Anwar rating kuranju poyi. How to walk lessons first halfil kure undengilum second half (aa randaamathe paatozhichu) nannaayennu thanne parayanam.
ReplyDeleteAnwarinte rating kuranju poyi ennu parayilla. Pakshe ippol thonnunnu Shikaarinu ningal koduthathu valare koodi poyi.
വിസകലനത്തിന് ശേഷമുള്ള ആ ആപ്തവാക്യങ്ങളാണ് എപ്പോഴും കലക്കൻ കേട്ടൊ ഹരീ
ReplyDeleteDear Hari,
ReplyDeleteTraitor പുറത്തിറങ്ങിയത് 1998 ല്‍ അല്ല 2008 ലാണ്.. ട്രിടോര് നെ മലയാളത്തില്‍ സംസാരിപ്പിച്ചു എന്നതിലധികമായി ഒന്നും അമല്‍ നീരദ് ചെയ്തിട്ടില്ല.. big-B യില്‍ കണ്ട അതേ സര്‍ഗവാസന...
- Jithin Samgeorge
സത്യത്തില്‍ സാഗര്‍ ഏലിയാസ് ജാക്കിയില്‍ കൂടിയതൊന്നും അമല്‍ നീരദില്‍ നിന്ന് പ്രതീക്ഷിച്ചല്ല പടം കാണാന്‍ കയറിയത്. ടി വി യില്‍ കണ്ട ഗാനരംഗങ്ങളാണ് എന്നെ അന്‍വറിന് പ്രേരിപ്പിച്ചത്.
ReplyDeleteഎന്തൊക്കെ കുറവുകളുണ്ടെങ്കിലും എനിക്ക് പടം വളരെ ആസ്വാദ്യകരമായിട്ടാണ് തോന്നിയത്.
പറയാന്‍ നല്ല ഒരു കഥയും നല്ല ഒരു സന്ദേശവുമുണ്ട് ഇത്തവണ അമലിന്റെ കയ്യില്‍. സ്ക്രിപ്റ്റിലെ പോരായ്മകളൊക്കെ ഒരു പരിധിവരെ പ്രേക്ഷകര്‍ക്ക് മടുപ്പുളവാക്കാത്തതിന് കാരണം പ്രധാന നടന് മാരുടെ കിടിലന്‍ പ്രകടനവും സാങ്കേതികമായ മികവുമാണ്.
പ്രിഥ്വിരാജിലെ ആക്ഷന്‍ ഹീറോയെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു; അത്രയ്ക്ക് നന്നായിട്ടുണ്ട് സംഘട്ടന രംഗങ്ങള്‍ (ഏറ്റവും ഒടുവിലത്തെ സ്റ്റണ്ട് ആവശ്യമില്ലാതെ ഇഫക്റ്റുകള്‍ കുത്തിത്തിരുകി നശിപ്പിച്ചത് മറക്കുന്നില്ല!).
വളരെ റിയലിസ്റ്റിക്കായിട്ടും മെയ് വഴക്കത്തോടെയും ഉള്ള സംഘട്ടന രംഗങ്ങള്‍ പ്രിഥ്വിരാജിന് കയ്യടി നേടിക്കൊടുക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല. അതോടൊപ്പം വര്‍ത്തമാനകാലത്തിലും ഫ്ലാഷ്ബാക്കിലും വരുമ്പോള്‍ അന്‍വര്‍ എന്ന കഥാപാത്രത്തിന് ശാരീരികമായിട്ടുവരെ ഒരു നല്ല വ്യത്യാസം നമുക്ക് ഫീല്‍ ചെയ്യുന്നുണ്ട്. ഇത് സാധാരണ എല്ലാ ചിത്രങ്ങളിലും കാണുന്ന ഒരു കാര്യമല്ല.
പിന്നെ പ്രിഥ്വിരാജിന്റേയും പ്രകാശ് രാജിന്റേയും വോയിസ് മോഡുലേഷനും എടുത്തുപറയേണ്ട കാര്യങ്ങളാണ്.
ട്രെയിറ്ററിനെ അപ്പാടെ കോപ്പി ചെയ്തു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ചിത്രത്തിന്റെ കഥ ട്രെയിറ്ററില് നിന്നും അഡാപ്റ്റഡ് ആണ്. എന്നിരുന്നാലും ആ കഥ മലയാളത്തില്‍ എത്തുമ്പോള്‍, അതില്‍ നമ്മുടെ രാജ്യം ഇന്നു നേരിടുന്ന ഒരു വലിയ ഭീഷണിയെക്കുറിച്ചു സംസാരിക്കുവാന്‍ അമല്‍ നീരദിനു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ പ്രേക്ഷകരിലേക്ക് ആ ഒരു സന്ദേശമെത്തിക്കുവാന്‍ ചിത്രത്തിനു കഴിയുന്നൂണ്ട്. അതാണ് ചിത്രത്തിന്റെ വിജയം എന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ, ഒരു രീതിയില്‍ നോക്കിയാല്‍ അമല്‍ നീരദിന്റെ മികച്ച തിരക്കഥ ഇതു തന്നെയല്ലേ? ഞാന്‍ എഴുതിയത് ഇവിടെ വായിക്കുക്ക...
ReplyDeleteസാങ്കേതികമികവ് ഒന്നു കൊണ്ടു മാത്രം ഒരു സിനിമ നല്ലതാവുന്നില്ല. സാങ്കേതികത മാത്രം കണ്ടാസ്വദിക്കുവാന്‍ കഴിയുന്നവര്‍ക്ക് ചിത്രം ഇഷ്ടമാവും എന്നതിനോടും യോജിക്കുന്നു. എന്നാല്‍ അങ്ങിനെയല്ലാത്തവര്‍ക്ക് 'അന്‍വര്‍' അത്ര നല്ല അനുഭവമായിരിക്കണമെന്നില്ല.
ReplyDeleteഅപ്പാടെ കോപ്പി ചെയ്തു എന്നല്ല, ചുവടുപിടിച്ചെടുത്ത ചിത്രം എന്നേ പറഞ്ഞുള്ളൂ. ചിത്രം പ്രേക്ഷകരിലെത്തിക്കുന്ന സന്ദേശമൊക്കെ പഴയതു തന്നെ; എല്ലാ മുസ്ലീങ്ങളും തീവ്രവാദികളല്ല, പക്ഷെ ചിലര്‍ തീവ്രവാദികളാണ് താനും. 'ട്രൈറ്ററി'ല്‍ നിന്നും വരുത്തിയ മാറ്റങ്ങളൊക്കെ പൃഥ്വിരാജിനെ സൂപ്പര്‍ ഹീറോ ആക്കുവാന് വേണ്ടിയുള്ളവയെന്നു കാണാം. 'ട്രൈറ്ററി'ലെ അന്വേഷകരും തീവ്രവാദികളും നായകനെപ്പോലെ തന്നെ പ്രാധാന്യം നേടുമ്പോള്‍; ഇതില്‍ പ്രിഥ്വിരാജ് മാത്രം എന്ന അവസ്ഥയാവുന്നു. ഇവയൊക്കെ ചിത്രത്തിന്റെ പ്രമേയത്തിന് ഗുണകരമായോ എന്നറിയുവാന്‍ 'ട്രൈറ്റര്‍' തന്നെ ഒന്നു(കൂടി) കണ്ടാല്‍ മതിയാവും. :)
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി.
--
'ട്രൈറ്ററി'ലെ അന്വേഷകരും തീവ്രവാദികളും നായകനെപ്പോലെ തന്നെ പ്രാധാന്യം നേടുമ്പോള്‍; ഇതില്‍ പ്രിഥ്വിരാജ് മാത്രം എന്ന അവസ്ഥയാവുന്നു.
ReplyDelete^^^
യോജിക്കാതെ വയ്യ... എന്നിരുന്നാലും പ്രേക്ഷകരെ നിരാശപ്പെടുത്താതെ രണ്ടേ കാല് മണിക്കൂര്‍ കടന്നു പോകുന്നു എന്നതിനു കൊടുക്കണം മാര്‍ക്ക്... ;)
ട്രെയിറ്റര്‍ കണ്ടിട്ടില്ല. ആദ്യം കേട്ടതൊക്കെ വളരെ മോശം അഭിപ്രായങ്ങളും(അതുകൊണ്ട് കഴിഞ്ഞ ആഴ്ച കാണണം എന്നു കരുതിയിട്ട് അവസാനം ഉപേക്ഷിച്ചു.) ഇതൊക്കെ കൊണ്ടാവാം എനിക്ക് പടം കണ്ടിരിക്കാന്‍ കൊള്ളാവുന്നതായിട്ടാണ് തോന്നിയത്. റേറ്റിംങ്ങിലും പരിഭവങ്ങളില്ല.. :-)
ReplyDeleteപ്രതീക്ഷ അസ്ഥാനത്തായില്ല. :)
ReplyDeleteഅന്‍വര്‍നു 5.50........ കുട്ടി സ്രാങ്ക് (a beautiful and a haunting cinematic experience) ആണെങ്കിലോ 5.75.......
ReplyDeleteതാങ്കള്‍ ഒരു "മഹാനായ" നിരൂപക "ബുജിയാണെന്ന് " വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു...
താങ്കളുടെ "ആസനാധനം" (തെറ്റിയതല്ല കേട്ടോ..) അപാരം തന്നെ....ഇനിയും എഴുതണേ...കൊതിയാകുന്നു വായിക്കാന്‍....
ട്രൈട്ടര്‍ നല്ല ഒരു പടം ആയിരുന്നു.. ബട്ട് അന്‍വര്‍ അത്ര പോര..
ReplyDelete