
ആകെത്തുക : 6.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 6.00 / 10
: 7.00 / 10
: 3.50 / 05
: 3.50 / 05
: 6.00 / 10
: 7.00 / 10
: 3.50 / 05
: 3.50 / 05
അഭിനേതാക്കളില്‍; മുഖം കൊണ്ടു ഗോഷ്ടികാണിക്കുക എന്ന സമീപകാല രീതി വിട്ട് കൊച്ചുബേബിയെ അവതരിപ്പിക്കുന്നതില്‍ ശ്രീനിവാസന് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. യഥാക്രമം മേരിയായും ലില്ലിക്കുട്ടിയായുമെത്തിയ ശര്‍ബാനി മുഖര്‍ജി, ഷഫ്ന എന്നിവരും മികവു പുലര്‍ത്തി. ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍, ചേമ്പില്‍ അശോകന്, ബാബു നമ്പൂതിരി തുടങ്ങിയവരൊക്കെയാണ് ഇതര വേഷങ്ങളില്‍. ഇവരില്‍ ബിന്ദു പണിക്കരുടെ ചില ഭാഗങ്ങള്‍ മാത്രം അമിതാഭിനയത്തിലേക്ക് വഴുതി. കഥാപാത്രങ്ങളുടെ വിജയത്തില്‍, സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ഈവിധം, കഥാപാത്രങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ അഭിനേതാക്കളെ ഉപയോഗിച്ചിരിക്കുന്നതില്‍ സംവിധായകന് പ്രശംസയര്‍ഹിക്കുന്നു.
Cast & Crew
Athmakadha
Athmakadha
Directed by
Premlal
Produced by
Santhosh Pavithram, Shafeer Sait
Story, Screenplay, Dialogues by
Premlal
Starring
Sreenivasan, Sharbani Mukherjee, Shafna, Jagathy Sreekumar, Babu Nampoothiri, Bindu Panicker, Munshi Venu, Chempil Asokan etc.
Cinematography (Camera) by
Sameer Haq
Editing by
Mahesh Narayanan
Art Direction by
Suresh Kollam
Music by
Alphonse Joseph
Background Score by
Mohan Sithara
Sound Effects by
Murukesh
Lyrics by
Kaithapram Damodaran Namboothiri, Engadiyoor Chandrasekharan
Make-Up by
Sreejith Guruvayoor
Costumes by
Kumar Edappal
Banner
Pavithram Creation
ആറ് ഗാനങ്ങളാണ് ചിത്രത്തിന്റെ ആല്‍ബത്തിലുള്ളത്. എന്നാല്‍ തിയേറ്ററില്‍ കണ്ടത് ഒരു ഗാനം മാത്രം. (രണ്ടരമണിക്കൂറിനടുത്തുള്ള ചിത്രം രണ്ടു മണിക്കൂറിനുള്ളില്‍ അവസാനിച്ചു. ഇതര ഗാനങ്ങള്‍ തിയേറ്ററുകാര്‍ ഒഴിവാക്കിയാതാകുവാനാണ് സാധ്യത കൂടുതല്‍.) കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരുടെ രചനയില്‍ അല്‍ഫോന്‍സാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ലില്ലിക്കുട്ടിയുടെ വളര്‍ച്ച ചിത്രീകരിക്കുന്ന "കന്നിത്തിങ്കള്‍..." എന്നു തുടങ്ങുന്ന കാര്‍ത്തിക്കിന്റെ ശബ്ദത്തിലുള്ള ഗാനം ചിത്രത്തോട് ചേര്‍ന്നുപോവുന്നു. മറ്റ് ഗാനങ്ങള്‍ ഒഴിവായതുകൊണ്ട് ചിത്രത്തിന് ദോഷമൊന്നും ഉണ്ടായിട്ടില്ല എന്നു കരുതുന്നു. (ഗുണകരമാകുവാന്‍ സാധ്യതയുണ്ട് താനും!)
സ്വപ്നം കാണുവാനും, മറ്റുള്ളവര്‍ക്ക് വെളിച്ചമേകുവാനൊരു നാളം തെളിക്കുവാനും അന്ധതയോ മറ്റു വൈകല്യങ്ങളോ തടസമല്ലെന്നൊരു ആശയമാണ് ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ആശയത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍, പറയാനുള്ള ചെറുകാര്യം മികവോടെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകനിതില്‍. ചലച്ചിത്രത്തിനുതകുന്ന കാമ്പുള്ളൊരു കഥ കിട്ടിയാല്‍, ഇതിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ പ്രേംലാലില് നിന്നും പ്രതീക്ഷിക്കാമെന്നാണ് 'ആത്മകഥ' കാട്ടിത്തരുന്നത്. ആട്ടവും പാട്ടുമൊക്കെയായി മേളക്കൊഴുപ്പുള്ളൊരു ചിത്രം പ്രതീക്ഷിക്കുന്നവര്‍ നിരാശപ്പെടും. എങ്കിലും, ഓണത്തിനിറങ്ങിയ മറ്റ് ചിത്രങ്ങളൊന്നും ശരാശരി നിലവാരം പോലും പുലര്‍ത്താത്ത സ്ഥിതിക്ക്, അല്പം നൊമ്പരപ്പെടുത്തുന്ന ഈ ചെറുചിത്രം കുറച്ചുപേരെയെങ്കിലും തൃപ്തിപ്പെടുത്തുമെന്നു കരുതാം.
--
ശ്രീനിവാസനെ നായകനാക്കി നവാഗതനായ പ്രേംലാല്‍ ഒരുക്കിയിരിക്കുന്ന 'ആത്മകഥ' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഓഫ്: തിയേറ്ററുകാരുടെ കത്തിവെയ്ക്കലിനു ശേഷം രണ്ടില്‍ താഴെ ദൈര്‍ഘ്യമുള്ള 'ആത്മകഥ'യാണ് ഞാന്‍ കണ്ടത്. രണ്ടരമണിക്കൂറോളമാണ് ചിത്രത്തിന്റെ പൂര്‍ണമായ ദൈര്‍ഘ്യം എന്നു കേള്‍ക്കുന്നു. അങ്ങിനെയെങ്കില്‍, എത്രത്തോളം ചിത്രം ആസ്വാദ്യകരമാവുമെന്ന് സംശയിക്കാവുന്നതാണ്.
newnHaree #Athmakadha: A beautiful film, well said in a short runtime. Coming soon: http://bit.ly/cv-reviews
12:09 AM Aug 22nd via web
--
നല്ല വിശകലനമായിട്ടുണ്ട് കേട്ടൊ ഗെഡീ
ReplyDeleteഇത്തവണ നാട്ടില്‍ വന്നപ്പോള്‍ ഇത് കാണണം എന്നു കരുതിയിരുന്നതാണ്...എന്തു ചെയ്യാം...പത്തനംതിട്ടയില്‍ യക്ഷിയുടെ വിളയാട്ടമായിരിന്നു..പിന്നെ അഡ്വ:ലക്ഷ്മണന് ലേഡീസ് ഒണ്‍ലി...
ReplyDeleteതിരുവനന്തപുരം ശരിയ്ക്കും മിസ് ചെയ്യുന്നു :-(
പാട്ടിന്റെ പാലാഴി കണ്ടോ?
ReplyDeleteപാട്ടുകളൊക്കെ നന്നായിട്ടുണ്ട്..
അപ്പോള്‍ പടം കൊള്ളാല്ലേ...നോക്കട്ടെ കാണാന്‍ പറ്റുമോ എന്ന്...ബാക്കി സിനിമകള്‍ ഏറ്റവും മോശം സ്ഥാനത്തിന് വേണ്ടി മത്സരിക്കുമ്പോള്‍ ഒന്നെങ്കിലും നല്ലതുണ്ട് എന്നറിയുന്നത് ഒരാശ്വാസം.
ReplyDeleteനന്നായി
ReplyDelete