പെണ്‍പട്ടണം (PenPattanam)

Published on: 7/31/2010 07:27:00 AM
'മകന്റെ അച്ഛനു' ശേഷം വി.എം. വിനുവിന്റെ സംവിധാനത്തിലുള്ള ചിത്രമാണ്‌ 'പെണ്‍പട്ടണം'. രഞ്ജിത്തിന്റെ കഥയ്ക്ക് ടി.എ. റസാഖ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നു. രേവതി, ശ്വേത മേനോന്‍, കെ.പി.എ.സി. ലളിത, വിഷ്ണുപ്രിയ എന്നിവരവതരിപ്പിക്കുന്ന നാല്‌ സ്ത്രീകഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ്‌ ചിത്രത്തിന്റെ കഥ മെനഞ്ഞിരിക്കുന്നത്. ഇവരെ പിന്തുണച്ച് ലാല്‍, നെടുമുടി വേണു, കൈലാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. വര്‍ണചിത്ര ബിഗ്‍സ്ക്രീനിന്റെ ബാനറില്‍ മഹാ സുബൈറാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നന്നായി തുടങ്ങി, ഇടയിലെപ്പോഴോ ദിശതെറ്റി, നല്ലതെന്ന് ഉറപ്പിച്ചു പറയുവാന്‍ കഴിയാത്ത അവസ്ഥയില്‍ അവസാനിച്ച ഒരു ചിത്രം എന്ന് ഒറ്റവാചകത്തില്‍ ഈ ചിത്രത്തെക്കുറിച്ച് ചുരുക്കിയെഴുതാം.

ആകെത്തുക     : 5.80 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.50 / 10
: 6.00 / 10
: 8.00 / 10
: 3.00 / 05
: 2.50 / 05
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഓരോന്നിനേയുമെടുത്ത് യുക്തിസഹമായി പരിശോധിച്ചാല്‍, തികച്ചും ബുദ്ധിശൂന്യമായ സംഗതികള്‍ എത്ര വേണമെങ്കിലും കിട്ടും. (പലതും പറഞ്ഞാല്‍ രസം‍കൊല്ലിയാവുമെന്നതുകൊണ്ട് പറയുന്നില്ല.) നാല്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍, അവര്‍ക്ക് ധാരാളം പണമടങ്ങിയ ഒരു ബാഗ് കിട്ടുന്നു. ഇങ്ങിനെയൊരു കഥാതന്തു മാത്രമേ രഞ്ജിത്ത് നല്‍കിയെന്നു തോന്നുന്നുള്ളൂ. ഇത്രയും വരെ ചിത്രത്തിന്റെ തിരനാടകവും ഭംഗിയായി പോവുന്നു. നാല്‌ പേരുടേയും കുടുംബത്തെയും സാഹചര്യത്തേയുമൊക്കെ വളരെ വേഗത്തില്‍ കുറച്ച് ഷോട്ടുകളില്‍ പരിചയപ്പെടുത്തിയാണ്‌ ചിത്രം ആരംഭിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറോളം ചിത്രം പുലര്‍ത്തുന്ന മികവിന്‌ ടി.എ. റസാഖിനേയും വി.എം. വിനുവിനേയും അഭിനന്ദിക്കാം. എന്നാല്‍ ഇടവേളക്കു ശേഷമുള്ള കഥയിലെ യുക്തിരഹിതമായ സംഭവവികാസങ്ങള്‍ക്കും, ഒടുവില്‍ എല്ലാ രസവും കളഞ്ഞുകുളിച്ച പരിണാമഗുപ്തിക്കും ഇവരെയല്ലാതെ മറ്റാരേയും പഴിചാരാനുമാവില്ല.

Cast & Crew
PenPattanam

Directed by
V.M. Vinu

Produced by
Maha Subair

Story / Screenplay, Dialogues by
Renjith / T.A. Razak

Starring
Revathi, Swetha Menon, KPAC Lalitha, Vishnupriya, Lal, Nedumudi Venu, Kailash, Praveena, Sadiq, Augustin, Sivaji Guruvayur etc.

Cinematography (Camera) by
Sanjeev Sankar

Editing by
P.C. Mohanan

Art Direction by
Ajayan Mangadu

Music by
M.G. Sreekumar

Lyrics by
Anil Panachooran, Kaithapram Damodaran Nambudiri

Effects by
Murukesh

Make-Up by
Ratheesh Ambadi

Costumes by
S.B. Satheesan

Choreography by
Rekha

Action (Stunts / Thrills) by
Mafia Sasi

Banner
Varnachithra Big Screen

അഭിനേതാക്കളെ കഥയ്ക്കുതകുന്ന തരത്തില്‍ ഉപയോഗിച്ചിരിക്കുന്നതില്‍, ആവശ്യമായ സാങ്കേതികമികവ് കൈവരിക്കുന്നതില്‍, ഒട്ടും ഇഴച്ചിലില്ലാതെ രണ്ടു മണിക്കൂറില്‍ കഥ പറഞ്ഞിരിക്കുന്നതില്‍; ഇവിടെയൊക്കെ സംവിധായകനെന്ന നിലയില്‍ വി.എം. വിനു പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍ കലാപരമായി അധികമായൊരു മേന്മയും ചിത്രത്തിനു നല്‍കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല; അതിനുള്ള ശ്രമം പോലും കാണുവാനുമില്ല. മാത്രവുമല്ല, നന്നായി ചെയ്തു വന്നിട്ട് ഒടുവിലെത്തുമ്പോള്‍ സംവിധായകന്‌ പലതും കൈവിട്ടു പോവുകയും ചെയ്യുന്നു. കൂടുതല്‍ ശ്രദ്ധപുലര്‍ത്തി സൂക്ഷ്മതയോടെ കൈകാര്യം ചെയ്താല്‍ മെച്ചപ്പെട്ട ചിത്രങ്ങള്‍ നല്‍കുവാന്‍ പ്രാപ്തിയുള്ള സംവിധായകനാണ്‌ വി.എം. വിനുവെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു 'പെണ്‍പട്ടണം'.

അഭിനേതാക്കളെല്ലാവരും തന്നെ തങ്ങളുടെ വേഷത്തോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ്‌ കാഴ്ചവെച്ചത്. ഗിരിജയെന്ന പ്രധാനവേഷത്തിലെത്തുന്ന രേവതി തന്നെയാണ്‌ കൂട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. നാല്‍വരിലെ മറ്റു സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച കെ.പി.എ.സി. ലളിത, ശ്വേത മേനോന്‍, വിഷ്ണുപ്രിയ എന്നിവരും തികഞ്ഞ സ്വാഭാവികത പുലര്‍ത്തി. നെടുമുടി വേണുവിന്റെ ഉണ്ണിത്താന്‍ മുതലാളിയും ലാല്‍ അവതരിപ്പിച്ച പോലീസുകാരനും ശ്രദ്ധേയമായ വേഷങ്ങള്‍ തന്നെ. കൈലാഷ്, അഗസ്റ്റ്യന്‍, പ്രവീണ, ശിവാജി ഗുരുവായൂര്‍, സാദിഖ് തുടങ്ങിയ താരങ്ങളും ചെറുവേഷങ്ങളില്‍ ചിത്രത്തിലുണ്ട്.

സഞ്ജീവ് ശങ്കറിന്റെ ഛായാഗ്രഹണം, പി.സി. മോഹനന്റെ ചിത്രസന്നിവേശം എന്നിവ തരക്കേടില്ലാതെ പോവുന്നു. കലാസംവിധാനം നിര്‍വ്വഹിച്ച അജയന്‍ മങ്ങാടും കൂട്ടരും തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന ഒരുക്കവും വേഷങ്ങളൂം നല്‍കുവാന്‍ രതീഷ് അമ്പാടിക്കും (ചമയം) എസ്.ബി. സതീശനും (വസ്ത്രാലങ്കാരം) സാധിക്കുകയും ചെയ്തു. അനില്‍ പനച്ചൂരാനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും രചന നിര്‍വ്വഹിച്ച് എം.ജി. ശ്രീകുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിനു ബാധ്യതയാണ്‌. കേള്‍വിക്കും ഈ ഗാനങ്ങള്‍ ഉതകുന്നില്ല. ജയിലിനുള്ളിലെ സ്ത്രീകളുടെ ഒരു സംഘട്ടനം മാഫിയ ശശി ഒരുക്കിയിട്ടുണ്ട്. ഒരു വിദഗ്ദ്ധയായ പോരാളിയുടെ മട്ടിലാണ്‌ സുഹറ(ശ്വേത മേനോന്‍)യുടെ പ്രകടനം. ഇതു കാണുമ്പോള്‍, കുടുംബശ്രീയില്‍ എത്തുന്നതിനു മുന്‍പ് സുഹറ കരാട്ടേയോ മറ്റോ പഠിച്ചിരിക്കാം എന്നാശ്വസിക്കുകയേ നിവൃത്തിയുള്ളൂ!

ശക്തമായ സ്ത്രീകഥാപാത്രമെന്നാല്‍ കാക്കിയിട്ട് വാചകക്കസര്‍ത്ത് നടത്തുന്നവള്‍ എന്നതില്‍ നിന്നും മാറി ചിന്തിക്കുന്നുണ്ട് ഇതില്‍. കണ്ണീര്‍ സീരിയലുകളുടെ നിലവാരത്തിലേക്ക്, സ്ത്രീകളും കഷ്ടതകളുമൊക്കെ ആവശ്യത്തിനുണ്ടായിട്ടും ചിത്രം പോവുന്നില്ല എന്നതും ആശ്വാസകരം. പണം കിട്ടിയതിനു ശേഷം നാല്‍വരും ചെന്നു ചാടുന്ന കുരുക്കുകള്‍ അല്‍പം തലപുകച്ച് അഴിച്ചിരുന്നെങ്കില്‍ ഇതിലുമേറെ മികച്ചതാവുമായിരുന്നു ഈ ചിത്രം. അത്രയുമൊരു പൂര്‍ണതയ്ക്കു വേണ്ടി ശ്രമിക്കാതെ, പാതിവെന്ത തിരനാടകം സിനിമയാക്കിവെച്ചാല്‍, ഈ നിലവാരമൊക്കെയേ ഉണ്ടാവുകയുള്ളൂ എന്നൊരു പാഠമായി 'പെണ്‍പട്ടണം' അവശേഷിക്കുന്നു.
--

11 comments :

 1. ടി.എ. റസാഖിന്റെ രചനയില്‍ വി.എം. വിനു സംവിധാനം ചെയ്ത 'പെണ്‍പട്ടണ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #Penpattanam: Started well, lost in the middle and wasted towards the end! Coming soon in #Chithravishesham.
  9:24 PM Jul 29th via web
  --

  ReplyDelete
 2. ഒരു അവരേജില്‍ നിന്നു മുകളിലേക്ക് പോകാന്‍ തന്നെ കൊണ്ട് കഴിയില്ലെന്ന് v .m .വിനു വീണ്ടും തെളിയിച്ചു അല്ലെ ......അപ്പൊ ഇനി ഇതും കാണണ്ട .

  ഹരിയെട്ടന്റെ റിവ്യൂ വായിച്ചപ്പോള്‍ അപൂര്‍വ രാഗം ഒന്ന് കണ്ടാല്‍ കൊള്ളാം എന്നുണ്ട് .പക്ഷെ പടം theatre ഇല്‍ നിന്നും theatre ലേക്ക് ഓടികൊണ്ടിരിക്കുകയാണ് .പലയിടത്തും ഒരു ഷോ മാത്രമേ ഉള്ളൂ .

  പിന്നെ എനിക്ക് ഒരു ഐഡിയ തോന്നുന്നു ,മലയാളം ഫിലിം directors പടം തുടങ്ങുന്നതിനു മുന്‍പ് ഏതെങ്കിലും നിരൂപണം എഴുതുന്ന ഒരു ബ്ലോഗറെ കണ്ടിരുന്നെങ്കില്‍ സിനിമ എന്നേ നന്നായി പോയേനെ ......ഹഹഹഹ.

  ReplyDelete
 3. ആകെത്തുക എന്ന് പേരുള്ള ഭാഗത്ത്‌ വാക്കുകള്‍ വഴിതെറ്റി കിടക്കുന്നുണ്ടല്ലോ ഹരീ

  ReplyDelete
 4. കാണാന്‍ കൊള്ളാവുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്ന് കൂടി. അല്ലെ?
  ഇവിടെ വന്നാല്‍ തീര്‍ച്ചയായും കാണണം.
  ചിത്രവിശേഷത്തിന്റെ ബാക്ക് അപ്പിന് വേണ്ടി പുതിയ ഒരു
  ബ്ലോഗ്‌
  ആരോ തുടങ്ങിയിട്ടുണ്ട്. ഇന്നാണ് കണ്ടത്. :-)

  ReplyDelete
 5. കമന്‍റുകള്‍ക്ക് നന്ദി. :-)

  ആകെത്തുക എന്ന ഭാഗം ശരിയായിത്തന്നെ Firefox/Chrome/IE എന്നിവയില്‍ കാണിക്കുന്നുണ്ടല്ലോ! ഒന്നു റിഫ്രഷ് ചെയ്താല്‍ ശരിയാവുമായിരിക്കും.

  'സിനിമ ആസ്വാദന'ത്തിലെ കോപ്പി-പേസ്റ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. അവിടെ ഒരു കമന്റ് ഇട്ടിട്ടുണ്ട്. വിജയ് (ആ ബ്ലോഗിന്റെ ഉടമ) സ്വന്തമായി എന്തെങ്കിലും എഴുതി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
  --

  ReplyDelete
 6. എന്നാലും കുഴപ്പമില്ല എന്നാണു ഹരിയെ വായിക്കുമ്പോള്‍ തോന്നുന്നത്,ഒന്ന് കണ്ടു കളയാം.സ്ത്രീകളെ കേന്ദ്രീകരിച്ചുള്ളതല്ലേ,അട്ടഹാസങ്ങള്‍ ഒന്നും ഉണ്ടാവില്ലല്ലോ!!.:)

  ReplyDelete
 7. പലരും പറഞ്ഞു കേട്ടതുവച്ച് ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. വി. എം. വിനുവിന്റെ 'സംവിധാനമികവ്' കൊണ്ടല്ല ( ഒരു ചക്ക വീണപ്പോള്‍ ഒരു ബാലേട്ടന്‍ ഓടിയെന്നു വച്ച്) , മറിച്ച് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടെ അഭിനയവും കഥ:രഞ്ജിത്ത്(?‌) എന്നതും കൊണ്ട് അത്യാവശ്യം കണ്ടിരിക്കാമെന്ന്‍ വിചാരിക്കുന്നു.

  ReplyDelete
 8. ഹരീ, ഞാന്‍ മലയാളം സിനിമകള്‍ അധികം കാണാത്തത് കൊണ്ട് എന്റെ ഒരു സുഹൃത്തിനു ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യാനുള്ള അനുമതി നല്‍കിയതിന്റെ പരിണിത ഫലം ആണ് ആ കണ്ടത്. ഞാന്‍ ക്ഷമ ചോദിക്കുന്നു... കൂടാതെ ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തിട്ടും ഉണ്ട്... ആകെ എന്റെ ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ മാത്രമാണ് ആ ബ്ലോഗ്‌ കണ്ടിരുന്നത്‌... ഇതിനെ കുറിച്ച് എങ്ങനെ മലബാറി അറിഞ്ഞു എന്നുള്ളതാണ് എന്നെ അത്ബുധപ്പെടുത്തുന്നത്....ഇപ്പോള്‍ ബ്ലോഗില്‍ inception എന്ന ചിത്രത്തിന്റെ റിവ്യൂ മാത്രമാണ് ഉള്ളത്...

  ReplyDelete
 9. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.

  വിജയ്,
  :-) വളരെ സന്തോഷം നല്‍കുന്ന മറുപടി. സ്വന്തമായി ബ്ലോഗ് പരിപാലിക്കുവാന്‍ ഇനി മുതല്‍ ശ്രദ്ധിക്കുമല്ലോ...
  --

  ReplyDelete
 10. Gud to hear that....
  Will try to see.

  http://footprintsintheearth.blogspot.com/

  ReplyDelete
 11. ബിലാത്തിമലയാളി മുഖാന്തിരമാണ് ഇവിടെ എത്തിപ്പെട്ടത്.എന്തായാലും ഈ നിരൂപണം ഇഷ്ട്ടപ്പെട്ടു കേട്ടൊ

  ReplyDelete