
ആകെത്തുക : 5.5 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.50 / 10
: 4.50 / 10
: 6.00 / 10
: 3.50 / 05
: 3.50 / 05
: 4.50 / 10
: 6.00 / 10
: 3.50 / 05
: 3.50 / 05
Cast & Crew
Oru Naal Varum
Oru Naal Varum
Directed by
T.K. Rajeev Kumar
Produced by
Maniyanpilla Raju
Story, Screenplay, Dialogues by
Sreenivasan
Starring
MohanLal, Sreenivasan, Sameera Reddy, Devayani, Suraj Venjarammoodu, Nasrin, Esthar, Nedumudi Venu, Siddique, Maniyanpilla Raju, Lalu Alex etc.
Cinematography (Camera) by
Manoj Pillai
Editing by
B. Ajith Kumar
Art Direction by
Cyril Kuruvila
Music by
M.G. Sreekumar
Lyrics by
Murukan Kattakada
Make-Up by
Pradeep Rangan
Costumes by
Kumar Edappal
Action (Stunts / Thrills) by
Thyagarajan
Banner
Miniyanpilla Raju Productions
ഒരു കഥാപാത്രത്തിന്റെ തന്നെ രണ്ട് വശങ്ങളാണ് മോഹന്ലാലിതില് അവതരിപ്പിക്കുന്നത്. അവയിലൊന്ന് അമിതാഭിനയത്തിലേക്ക് വഴുതുന്നുണ്ടെങ്കിലും അതങ്ങിനെ തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നു വേണം കരുതുവാന്‍. മറുവശം തികഞ്ഞ സ്വാഭാവികതയോടെ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. ഗോപി കൃഷ്ണന് എന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ, എങ്ങിനെയൊക്കെയോ ചെയ്തു എന്നല്ലാതെ കാര്യമായൊരു മികവ് നല്കുവാന് ശ്രീനിവാസന് കഴിഞ്ഞില്ല. സമീറ റെഡ്ഢിയേയും മറ്റും എന്തിനാണോ അവിടുന്നെഴുന്നള്ളിച്ച് ഇവിടെ കൊണ്ടുവരുന്നത് എന്നാരായലും ചിന്തിച്ചുപോവും ഇതിലെ പ്രകടനം കണ്ടാല്‍. ജീപ്പ് ഡ്രൈവറായ സുരാജിന്റെ കഥാപാത്രം സഹിക്കാവുന്നതേയുള്ളൂ, അത്രയും ആശ്വാസം! ചെറുവേഷങ്ങളിലെത്തുന്ന നെടുമുടി വേണുവും സിദ്ദിഖുമൊക്കെ തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ചിത്രത്തിലെ കുട്ടികളെ അവതരിപ്പിക്കുന്ന നസ്രീന്, ഇസ്തര്‍ എന്നിവരും നന്നായി. ദേവയാനി, ലാലു അലക്സ്, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
മുരുകന് കട്ടാക്കടയുടെ വരികള്‍ക്ക് എം.ജി. ശ്രീകുമാര്‍ ഈണമിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്. ആല്‍ബത്തില്‍ അഞ്ചോളം ഗാനങ്ങളുണ്ടെങ്കിലും ശ്വേത പാടിയിരിക്കുന്ന "മാവിന് ചോട്ടിലെ..." എന്ന ഗാനമാണ് ചിത്രത്തില്‍ ആകെ ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ടേമുക്കാല്‍ മണിക്കൂറുള്ള ചിത്രം ഇനിയും നീട്ടണ്ട എന്നു കരുതിയാവാം മറ്റുള്ളവ ഒഴിവാക്കിയത്. എം.ജി. ശ്രീകുമാര്‍, ചിത്ര എന്നിവരാലപിച്ച "പാടാന്‍ നിനക്കൊരു..." എന്ന ഗാനം ചിത്രത്തിന്റെ ഒടുവില്‍ പേരുവിവരങ്ങള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. മോഹന്‍ലാല്‍-സമീറ കഥാപാത്രങ്ങളുടെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും മറ്റും കഥ ഇവിടെയാണ് പറഞ്ഞുപോവുന്നത്. (കാണണം/കേള്‍ക്കണം എന്നുണ്ടെങ്കില്‍ കഴിഞ്ഞ പാടേ തിയേറ്റര്‍ വിട്ടോടരുതെന്ന് സാരം.)
സാങ്കേതിക വിഭാഗത്തില്‍ സിറില്‍ കുരുവിള ഒരുക്കിയിരിക്കുന്ന കഥാപരിസരങ്ങള്‍ ശ്രദ്ധേയം. അവയ്ക്കൊക്കെ ഒരു സ്വാഭാവികതയുണ്ട്. മനോജ് പിള്ളയുടെ ഛായാഗ്രഹണം, അജിത് കുമാറിന്റെ ചിത്രസന്നിവേശം എന്നിവ ചിത്രത്തിനുതകുന്നവയാണ്. പ്രദീപ് രംഗന്, കുമാര്‍ എടപ്പാള്‍ എന്നിവരുടെ ചമയങ്ങളും വസ്ത്രാലങ്കാരവും, വീട്ടുകാരിയേയും ഫുള്മേക്കപ്പില് പട്ടുചേലചുറ്റിയെത്തിക്കുന്ന മലയാള സിനിമയുടെ പതിവ് ശൈലിയില്‍ തന്നെ. ദേവയാനി, സമീറ എന്നിവരെ ഒഴിവാക്കി മറ്റു കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഇവയിങ്ങിനെയല്ല താനും! പശ്ചാത്തലസംഗീതമാണ് ചിത്രത്തില്‍ മികവുപുലര്‍ത്തിയ മറ്റൊരു ഘടകം. സംഘട്ടന രംഗങ്ങളൊരുക്കിയ ത്യാഗരാജന് കാര്യമായ അവസരങ്ങളില്ല, ഉള്ളവയ്ക്കു തന്നെ കാര്യമായ പ്രാധാന്യം ചിത്രത്തില്‍ നല്‍കിയിട്ടുമില്ല.
'പല നാള് കള്ളന് ഒരു നാള് പിടിയില്‍' എന്ന് സുകുമാരന്‍ ഗോപി കൃഷ്ണനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമായതുപോലെ രചനാമോഷണത്തിന്റെ കാര്യത്തില്‍ ഇതും അറംപറ്റുമോ എന്ന് കാലം തെളിയിക്കും. മലയാളി ഇത്രയും നാള് അഭിമാനത്തോടെ പറഞ്ഞിരുന്ന ശ്രീനിവാസന് ഒരു കള്ളനാണയമാണ് എന്നു വരുന്നത് തികച്ചും ഖേദകരമാണ്. അങ്ങിനെയൊന്ന് ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കാം. ചിത്രം കാണുന്ന അഴിമതി വീരന്മാര് വീട്ടിലെത്തി തനിക്ക് 'അഴി മതിയോ' എന്നൊന്നും ചിന്തിച്ചില്ലെങ്കിലും, ആത്മാഭിമാനമുള്ള ഭാര്യയും മക്കളും അവരെ തിരുത്തുവാന്‍ മനസുവെച്ചാല്‍ പൊതുജനത്തിന് ഒരല്പം ആശ്വാസം കിട്ടിക്കൂടെന്നില്ല. അങ്ങിനെ 'ഒരു നാള് വരും' എന്ന പ്രതീക്ഷ തീര്‍ത്തും അസ്ഥാനത്തല്ല എന്നൊരു പ്രത്യാശ നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. കാത്തിരിക്കാം, ആ ഒരു നാള് വരാതിരിക്കില്ല!
--
ശ്രീനിവാസന്റെ രചന, ടി.കെ. രാജീവ് കുമാറിന്റെ സംവിധാനം, മോഹന്‍ലാലും ശ്രീനിവാസനും പ്രധാനവേഷങ്ങളില്‍; 'ഒരു നാള് വരു'മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #OruNaalVarum: Nice to see #MohanLal doing a sensible role. Overall, a good entertainer. Coming soon in #Chithravishesham. #ONV
about 11 hours ago via web
--
ഈ വര്‍ഷം ഇതുവരെ റ്റിഡി ദാസന് അല്ലാതെ നല്ല സിനിമകള്‍ ഒന്നും തന്നെ ഉണ്ടായില്ല അല്ലേ?
ReplyDeleteഇതു കാണണം...കണ്ടിരിക്കാവുന്നതാണെന്ന് മാത്രം തോന്നുന്നു...അത്രയൊക്കെയേ പ്രതീക്ഷിച്ചിരിന്നൊള്ളു... :)
ഇനി അപൂര്‍വ്വരാഗങ്ങളും മലര്‍വാടിയും വരുമ്പോള്‍ എന്താവുമോ എന്തൊ!!!!
തിരുവനന്തപുരം ശരിക്കും മിസ് ചെയ്യുന്നു :(
Thanks...........
ReplyDeleteഹോ...ഒരു നാള് വരും..ഒരു നാള് വരും എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ ആയാരുന്നല്ലോ..ഇപ്പോയെങ്കിലും വന്നല്ലോ...ബാക്കി കണ്ടിട്ട്...
ReplyDeleteഅപ്പോ പടം കാണണോ, വേണ്ടായോ .. 5.5/10 എന്നു വച്ചാല്‍ ആവറേജ് അല്ലേ ആവുന്നുള്ളൂ? - ആവറേജ് പടങ്ങള്‍ പോലും മലയാളത്തില്‍ ഇപ്പോ കുറവാണെന്നതു കൊണ്ട് ഒന്നു കൊണ്ടേ തല വച്ച് കൊടൂക്കാം അല്ലേ?
ReplyDelete"വീട്ടുകാരിയേയും ഫുള്മേക്കപ്പില് പട്ടുചേലചുറ്റിയെത്തിക്കുന്ന മലയാള സിനിമയുടെ പതിവ് ശൈലിയില്‍ തന്നെ"
ReplyDeleteഉടയാത്ത പട്ടുസാരിയും ഷര്‍ട്ടുമായി പുലര്‍ച്ചെ ബെഡ് റൂമില്‍ നിന്നിറങ്ങി വരുന്ന നായികാ നായകനും, ഒരു ചുളിവോ നനവോ ഇല്ലാതെ അടുക്കളയില്‍ പാത്രം കഴുകുന്ന വീട്ടമ്മയും വേലക്കാരിയു മൊക്കെ മലയാള സിനിമയിലെ സമീപകാല ദൃശ്യങ്ങളാണ്. ബ്യൂട്ടീപാര്‍ലറില്‍ നിന്നിറങ്ങിവരാതെ ജീവിതപരിസരങ്ങളില്‍ നിന്നും വരുന്ന റിയലിസ്റ്റിക്ക് കഥാപാത്രങ്ങളെ ഇനി എന്നാണാവോ കാണാനാവുക
ഇവരൊന്നും തമിഴിലെ ഡീ ഗ്ലാമറൈസ്ഡ് സിനിമകള്‍ കാണുന്നുണ്ടോ ആവ്വോ?! :)
പ്രതീക്ഷ പുലര്‍ത്തുന്ന ഈ ചിത്രം ഒന്നു കാണണം
ഹോ അങ്ങനെ ഒരുനാള്‍ വന്നു അല്ലെ...ടി ഡി ദാസന് ശേഷം പിന്നെയൊരു മലയാള സിനിമക്ക് ടിക്കറ്റെടുത്തിട്ടില്ല. പറ്റിയാല്‍ കാണണം.എന്തായാലും ശ്രീനിവാസന്റെ അല്ലെ...
ReplyDeleteഇറങ്ങാന്‍ പോകുന്ന മലര്‍വാടിയിലെ പൂക്കള്‍ക്ക് മണമുണ്ടാവുമോ ആവോ?!
Renju said...mohanlaalinoduLLa amithamaaya aaraadhana Hariyude reviewsine nilavaram illaathaakki theerthirikkunnu.
ReplyDeleteDie hard fans polum kollilla ennu parayumpol ivideyoru mahan avaril ninnum vathyasthanaavaan shramichirikkunnu....Pinne prekshakare...ningal poyi kanu.....Ee review kandu viswasicha ningalkku angane thanne venam....
Mohanlal ee adutha kaalathonnum 80-90 decade nilavaarathil abhinayichittilla. Hariyude reviewsil pakshe eppozhum lal nalla abhinayam thanne.
ReplyDeleteJnan ippo aake confusionil aanu, ithu kaanano vendayo? TD dasan ozhichu mikka chithrangalum interval vare polum pidichirunnathu valare budhimuttiyaanu. Ithum angine thanneyaanu thonnunnu.
ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ സ്റ്റാര്‍ ആയ അമിതാഭ്ബച്ചനും ഉണ്ടായിരുന്നു ഒരു കാലം - അഭിനയിച്ച പടങ്ങള്‍ ഒക്കേയും എട്ടു നിലയില്‍ പൊട്ടിയ ഒരു സുവര്‍ണ്ണ കാലം. അങ്ങാരു എന്നിട്ട് അതിനെ മറികടന്നതു പ്രായത്തിനനുസരിച്ച വേഷങ്ങള്‍ എടുത്തും, നല്ല സ്ക്രീന്‍പ്ലേകളെ പ്രോത്സാഹിപ്പിച്ചും മറ്റും ആണ്. ബച്ചന് എടുക്കുന്നതു പോലെ കാമ്പുള്ള ഒരു റോള്‍ ലാലേട്ടന് ചേയ്തു കാണാന്‍ എനിക്ക് ശരിക്കും കൊതിയാവുന്നു! .
ReplyDelete"അപ്പോ പടം കാണണോ, വേണ്ടായോ .. 5.5/10 എന്നു വച്ചാല്‍ ആവറേജ് അല്ലേ ആവുന്നുള്ളൂ? "
ReplyDeletePachu: Hari's reviews are good. But don't trust the ratings.
thank u haree
ReplyDeleteആറ്റുകാല്‍ രാധാകൃഷണന്റടുത്ത് പോയൊന്നു പ്രശ്നം വയ്പ്പിച്ചുനോക്കിയാല് ചിലപ്പോള്‍ കാണണോ വേണ്ടയോ എന്ന് സംശയാലുക്കള്‍ക്ക് അരുളപ്പാട് തരുന്നതായിരിക്കും
ReplyDeleteFlop...
ReplyDeleteകുറച്ചു കൂടി കഴിഞ്ഞിട്ട് വന്നാ മതിയായിരുന്നു....പടം ഇറങ്ങുന്നതിനു മുമ്പേ ഇതൊരു ചരിത്ര സംഭവം ആണെന്ന് വരുത്തിത്തീര്‍ത്ത മാധ്യമങ്ങള്‍ക്ക് മണിയന് പിള്ള രാജു സാര്‍ നന്ദി പറഞ്ഞോളൂ...ശരാശരി നിലവാരം മാത്രം ഉള്ള ചിത്രം..’‘പ്രീഡിഗ്രി പാസ്സാവത്തവരെ മെഡിസിനു എടുക്കൂലാ’‘.. എന്നൊക്കെയുള്ള തറ കോമഡിയൊക്കെ എഴുതേണ്ട ഗതികേടു വന്നോ ശ്രീനിവാസനു?...ഉദരനിമിത്തം ആണല്ലോ നിലവാരമുള്ള ഗാനരചയിതാവായ കൈതപ്രം ഒക്കെ തറ വരികള്‍ എഴുതി വിടുന്നത്....
ReplyDeletedid you <a href='http://balcony40.blogspot.com/2010/07/blog-post_12.html" >see this </a>
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :-)
ReplyDelete'ബാല്‍ക്കണി' കാണാറുണ്ട്, രസിക്കാറുമുണ്ട്. :-)
--
HAI SAMSHAYANGALKKU VIDA! THIS IS A WATCHABLE MOVIE! ITS GETTING NICE RESPONSES FROM ALL OVER THE STATE!
ReplyDeleteITS GOING TO BE A SUPER HIT!
എന്തിനീ സിനിമക്ക് ശ്രീനിവാസന് രചന നിര്‍വഹിച്ചു എന്ന് മനസ്സിലാവുന്നില്ല. മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ച സമീരക്ക് ആസ്തമയോ മറ്റോ ഉണ്ടെന്നാണ് തോന്നുന്നത് എതൊരു വലിച്ചിലായിരുന്നു ഓരോ രംഗത്തും. പിന്നെ ക്ലൈമാക്സ് സീരിയല്‍ പോലും നാണിച്ചുപോവും. കൂടുതല്‍ പറഞ്ഞാല്‍ എനിക്ക്
ReplyDeleteപ്രഷര്കൂടും. നാലുപേരുടെ ടിക്കറ്റ് ഞാനാ എടുത്തത്
എനിക്കെന്തൊരു ബുദ്ധിയാ.. ശ്ശോ! ഞാന്‍ ഇത് വരെ ഈ സിനിമാ കണില്ല.
ReplyDeleteശ്..ശ്.. ഈയിടെ ഇറങ്ങുന്ന ഒരു പടത്തിനും ഒരു നല്ല ഓളം ഉണ്ടാക്കാന്‍ പറ്റുന്നില്ല
ആദ്യം വ്യക്തമായ ഒരു തീരുമാനം അറിയട്ടെ!
ReplyDeleteചിത്രം ഒരു ആവറേജ് എന്നേ പറയാന്‍ കഴിയൂ.. തിരക്കഥയും സംവിധാനവും പാളി. ഒരു സംശയവുമില്ല. ക്ലൈമാക്സിനു നല്ല കൂവല്‍ കിട്ടുന്നുമുണ്ട്. ശ്രീനിവാസനില്‍ നിന്നും പ്രതീക്ഷിച്ചത് ഇതാണോ? ഞാനും എഴുതി ഒരു ആസ്വാദനം. ഇവിടെ നോക്കൂ..
ReplyDeleteഹരീ.. ഈ ചിത്രത്തിന്റെ ടൈറ്റിലുകള്‍ ആരാണ് ചെയ്തത് എന്നറിയുമോ? ഞാന്‍ കുറെ തപ്പിയെങ്കിലും കിട്ടിയില്ല...
ReplyDeleteORU NAAL VARUM IS BECAME A HUGE HIT!
ReplyDeleteATHE MAMMOOTTY FANSINTE VIZHUPPALAKKINU SESHAM ADYAMAYI ORU RELIABLE SOURCIL NINNU ITHA REVIEW:
ATHE INDIAN EXPRESS RATE THIS MOVIE AS FAMILY HIT!
LINK:http://www.indianexpress.com/news/Orunaal-Varum--FAMILY-HIT/649285/