കുട്ടി സ്രാങ്ക് (Kutty Srank)

Published on: 7/27/2010 08:43:00 AM
Kutty Srank: A film by Shaji N. Karun. Starring Mammootty, Kamalinee Mukherjee, Padmapriya, Meena Kumari etc. Film Review by Haree for Chithravishesham.
'വാനപ്രസ്ഥ'ത്തിനു ശേഷം പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി എന്‍. കരുണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളം ചിത്രമാണ്‌ 'കുട്ടി സ്രാങ്ക്'. പി.എഫ്. മാത്യൂസ്, ഹരികൃഷ്ണന്‍ തുടങ്ങിയവരുടേതാണ്‌ തിരക്കഥയും സംഭാഷണങ്ങളും. മമ്മൂട്ടി, പത്മപ്രിയ, കമാലിനി മുഖര്‍ജി, മീനാകുമാരി തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ സമാന്തരസിനിമകളുടെ സ്ഥിരം ചട്ടക്കൂടുകള്‍ക്കുള്ളില്‍ മെനഞ്ഞ ഒന്നാണ്‌ 'കുട്ടി സ്രാങ്കെ'ന്ന ഈ ചിത്രവും. ഇത്തരം ചട്ടക്കൂടുകളില്‍ ഒതുക്കി ഒരു സിനിമയെടുക്കുക എന്നത് പ്രഥമലക്ഷ്യമായി കരുതിയതിന്റെ ദോഷങ്ങള്‍ ഒന്നുകൊണ്ടു മാത്രം ശരാശരിയിലേക്ക് താഴ്ന്നുപോവുകയും ചെയ്തു.

ആകെത്തുക     : 5.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 4.00 / 10
: 7.50 / 10
: 4.00 / 05
: 3.50 / 05
മൂന്നു സ്ത്രീകളുടെ കണ്ണിലൂടെ കുട്ടിയെന്ന സ്രാങ്കിനെ വരച്ചിടുകയാണ്‌ സംവിധായകനിതില്‍. മലബാറില്‍ നിന്നും കൊച്ചിയിലേക്കും പിന്നീട് തിരുവിതാംകൂറിലേക്കുമുള്ള സ്രാങ്കിന്റെ പാലായനം കൂടിയാണ്‌ ചിത്രം കാട്ടിത്തരുന്നത്. എന്നാല്‍ സ്രാങ്കിന്‌ ഈ പ്രദേശങ്ങളൊക്കെയും പരിചിതങ്ങളാണ്‌‌, അതായത് ആദ്യമായല്ല ആ പാലായനം എന്നാണ്‌ ഒടുവില്‍ മനസിലാവുന്നത്. ചിത്രത്തിന്റെ കാലഘട്ടം സിനിമയില്‍ വ്യക്തമായി പറയുന്നില്ലെങ്കിലും, ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനനാളുകളിലോ സ്വാതന്ത്ര്യം നേടിയ ഉടനെയോ മറ്റോ ആവണം ഉദ്ദേശിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ പൊയ്പോയ ഒരു കാലഘട്ടം പ്രതിഫലിക്കുമ്പോള്‍, മറ്റു ചിലയിടങ്ങളില്‍ അങ്ങിനെയാവുന്നില്ല. ചിത്രത്തിലെ ബോട്ടുകള്‍ ഒരു ഉദാഹരണം. ചിത്രത്തിലെ രേവമ്മയെന്ന കഥാപാത്രം കൊളംബോയില്‍ ആധുനിക വൈദ്യം പഠിക്കുവാന്‍ പോയി എന്നു പറയുന്നു. ആ കാലഘട്ടത്തില്‍ കൊളംബോയില്‍ ആധുനിക വൈദ്യശാസ്ത്രം അത്രത്തോളം മുന്നേറിയിരുന്നോ എന്നും സംശയമുണ്ട്.

Cast & Crew
Kutty Srank

Directed by
Shaji N. Karun

Produced by
Reliance Entertainment

Story / Screenplay, Dialogues by
Shaji N. Karun / P.F. Mathews, Harikrishnan

Starring
Mammootty, Kamalinee Mukherjee, Padmapriya, Meena Kumari, Saikumar, Siddique, Suresh Krishna, P. Sreekumar, Wahida, Amith etc.

Cinematography (Camera) by
Anjali Shukla

Editing by
Sreekar Prasad

Art Direction by
Suresh Kollam

Music by
Isaac Thomas Kottukapally

Effects by
Murukesh

Make-Up by
Pattanam Rasheed

Costumes by
Indrans Jayan

Action (Stunts / Thrills) by
Mafia Sasi

Banner
Reliance Big Pictures

മൂന്ന് നായികമാരിലൂടെ, മൂന്ന് വ്യത്യസ്ത ഭാവങ്ങളില്‍ രൂപപ്പെടുന്ന നായകന്‍; താത്പര്യം തോന്നിപ്പിക്കുന്ന ഒന്നാണ്‌ ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പ്രമേയത്തോടുള്ള ഈ താത്പര്യം അതേ പടി നിലനിര്‍ത്തുവാന്‍ തിരനാടകത്തിന്‌ സാധിക്കാതെപോയതാണ്‌ ചിത്രത്തെ പിന്നോട്ടടിക്കുന്ന പ്രധാന സംഗതി. ചില കഥാപാത്രങ്ങളെ ഭംഗിയായി വരച്ചിടുന്നതിലും, അവര്‍ക്കു നല്‍കിയിരിക്കുന്ന സംഭാഷണങ്ങളിലും മാത്രമായി രചയിതാക്കളുടെ മികവ്. ഇത്തരമൊരു വിഷയം ആര്‍ജവത്തോടെ അവതരിപ്പിക്കുവാനുള്ള മികവൊന്നും ഷാജി എന്‍. കരുണിന്റെ ചലച്ചിത്രഭാഷയ്ക്കില്ല. അതിനാല്‍ തന്നെ തിരക്കഥയിലെ കുറവുകള്‍ അതേപടി ചിത്രത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.

മൂവരിലൂടെ അവതരിക്കപ്പെടുന്ന സ്രാങ്കിന്റെ, വാക്കിലും നോക്കിലുമൊക്കെ വ്യത്യസ്തത കൊണ്ടുവരുവാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. പത്മപ്രിയ, കമാലിനി മുഖര്‍ജി, മീന കുമാരി; മൂവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. എങ്കിലും പത്മപ്രിയയാണ്‌ ഒരുപടി മുന്‍പില്‍ നില്‍ക്കുന്നത്. ചവിട്ടുനാടകം ജീവനായി കൊണ്ടുനടക്കുന്ന ലോനയാശാനെ സുരേഷ് കൃഷ്ണ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോള്‍‍; സിദ്ദിഖ്, സായി കുമാര്‍ എന്നിവര്‍ പതിവ് ശൈലിയില്‍ യഥാക്രമം സ്ഥലത്തെ വികാരിയച്ചനേയും ഉണ്ണിത്താന്‍ എന്ന ജന്മിയേയും അവതരിപ്പിച്ചു. ജ്വോപ്പനായെത്തിയ അമിത്താണ്‌ മികവു പുലര്‍ത്തിയ മറ്റൊരു നടന്‍. അവസാന ഘണ്ഡത്തിലെ കഥാകാരിയെ അവതരിപ്പിക്കുന്ന വാഹിദ, കേസന്വേഷിക്കുന്ന പോലീസുകാരനായി പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കൊക്കെ ശരാശരി നിലവാരം മാത്രം.

ചിത്രത്തിനാവശ്യമായ സാങ്കേതികമികവ് കൈവരിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതാണ്‌ ചിത്രത്തിന്റെ മികവുയര്‍ത്തുന്ന പ്രധാന ഘടകം. അഞ്ജലി ശുക്ല ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ മനോഹരം. ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തലസംഗീതവും കൃഷ്ണനുണ്ണിയുടെ ശബ്ദസന്നിവേശവുമാണ്‌ പിന്നെ ശ്രദ്ധനേടുന്നത്. ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശവും ചിത്രത്തിനുതകുന്നു. മേല്‍പറഞ്ഞതുപോലെ ചിലയിടങ്ങളില്‍ കാലഘട്ടത്തോട് യോജിച്ച പരിസരങ്ങള്‍ കാണുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ അങ്ങിനെയല്ലാതെയാവുന്നു. കലാസംവിധായകനായ സുരേഷ് കൊല്ലത്തിന്‌ ഈ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താമായിരുന്നു. പട്ടണം റഷീദിന്റെ ചമയവും അസ്ഥിരമായി തോന്നി. രേവമ്മയുടെ കഥയിലെ സ്രാങ്കിന്റെ മുഖത്തിന്‌ ഇത്രയും മോടി കൂട്ടണമായിരുന്നോ? കാലം പഴയതാണെങ്കിലും, പുരികം വരെ വെട്ടിവെടിപ്പാക്കിയാണ്‌ നായികമാര്‍ നടക്കുന്നത്. ഇന്ദ്രന്‍സ് ജയന്റെ വസ്ത്രാലങ്കാരം കഥ നടക്കുന്ന കാലത്തോട് ചേര്‍ന്നു പോവുന്നുണ്ട്.

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഇതിനോടകം ശ്രദ്ധ നേടിയെങ്കിലും, മലയാളികള്‍ക്ക് ഊറ്റം കൊള്ളുവാനൊന്നും ഈ ചിത്രത്തിലില്ല എന്നതാണ്‌ സങ്കടകരമായ വസ്തുത. സിനിമയവിടെ നടക്കുന്നു, പ്രേക്ഷന്‍ സീറ്റിലിരുന്ന് കോട്ടുവായിടുന്നു. ഇങ്ങിനെ പുരോഗമിക്കുന്ന ചിത്രം, ഒടുവില്‍ കാണികളിലൊന്നും അവശേഷിപ്പിക്കാതെ അവസാനിക്കുകയും ചെയ്യുന്നു. ചിത്രത്തോട് എന്തെങ്കിലുമൊക്കെ താത്പര്യം തോന്നിപ്പിച്ചു വേണം ഒരു സിനിമ പുരോഗമിക്കേണ്ടത്. ഈ സാമാന്യ തത്വം ചിത്രത്തില്‍ പാലിക്കപ്പെടുന്നില്ല. കഥയുടെ രണ്ടാം ഭാഗത്തിലെ ചവിട്ടുനാടകവും പാട്ടുമൊക്കെ ചേര്‍ന്ന് ചിത്രത്തിനു നല്‍കിയ ഉണര്‍വ്വ്, മൂന്നാം ഭാഗത്തിലെ കഥാകാരിയുടെ ആത്മഭാഷണങ്ങളിലൂടെ നഷ്ടപ്പെടുകയും ചെയ്തു. ഇങ്ങിനെയൊരു ചിത്രത്തിന്‌ വാണിജ്യവിജയം നേടുവാന്‍ കഴിയാത്തത് ഒരു കുറവല്ല, പക്ഷെ അതു നേടുവാനാവാത്തത് മികവിനു നിദാനവുമല്ല. ഈയൊരു മനസിലാക്കലാണ്‌ ഷാജി എന്‍. കരുണിനെപ്പോലെ അന്താരാഷ്ട്ര തലത്തില്‍ മലയാളസിനിമയെ പ്രതിനിധീകരിക്കുന്ന സംവിധായകര്‍ക്ക് അത്യാവശ്യമായി ഉണ്ടാവേണ്ടത്.
--

63 comments :

 1. ഷാജി എന്‍. കരുണിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന 'കുട്ടി സ്രാങ്ക്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #KuttySrank: It is in the regular #Malayalam parallel film formula. Coming soon in #Chithravishesham: http://bit.ly/cv-reviews
  11:52 AM Jul 25th via web
  --

  ReplyDelete
 2. ഒരു മികച്ച സൃഷ്ടിക്കുള്ള എല്ലാവിധ സാധ്യതകളുമുണ്ടായിരുന്നിട്ടും അതിലെത്തിപറ്റാതിരുന്ന ഒരു സംരഭമാണ് കുട്ടിസ്രാങ്ക്. മികച്ചത് എന്നു പറയിക്കാമായിരുന്ന സിനിമ ഇപ്പോള്‍ അങ്ങേയറ്റം നല്ലതെന്നു മാത്രം പറയാം.

  എന്റെ റിവ്യൂ ഇവിടെ

  ReplyDelete
 3. കുറ്റങ്ങളും കുരവുകലുമുന്ദെന്ഗിലുമ് ഇതിനെ മുഴുവനായി സമാന്തര സിനിമ എന്നും പറയാന്‍ പറ്റില്ല..ആ കുമ്പസാര സീന്‍ തന്നെ കണ്ടാല്‍ അറിയാം..കുറച്ച തമാശയും കൂടി അവതരിപ്പിച്ചിട്ടുണ്ട്..ജ്വാപ്പന്‍ എന്നൊരു കഥാപാത്രം തന്റെ റോള്‍ ബന്ഗിയാക്കിയിരുന്നു..അതിനെ പറ്റി പരാമര്‍ശം ഒന്നും കണ്ടില്ല..അത്രയ്ക്ക് തരാം താഴ്ന്ന അഭിനയമായി എനിക്ക് തോന്നിയില്ല..ഇതൊരു കണ്ടിരിക്കേണ്ട പടം തന്നെയാണ് എന്നാണു എന്റെ അഭിപ്രായം..

  ReplyDelete
 4. @ShAjiN

  കണ്ടിരിക്കാവുന്ന സിനിമതന്നെ.
  ജ്വപ്പന്റെ കഥാപാത്രം അവതരിപ്പിച്ച ആള്‍ നന്നായിരിന്നു. പക്ഷെ ഇതിലുള്ള തെറ്റുകള്‍ പൊറുക്കാന്‍ കഴിയാത്തതാണ്. എന്തുകൊണ്ടെന്നാല്‍ ഇതൊരു ഷാജി എന്‍ കരുണ്‍ ചിത്രമാണ്.

  ReplyDelete
 5. Sounds like a great theme, one more opportunity has been destroyed by another Malayalam film maker. Athu Shaji N Karun thanne cheythallo ennu vichaarikkumbol vishamam undu. Nammal nannaavillee orikkalum

  ReplyDelete
 6. The review would have been more insightful/helpful if it were more specific on what was lacking in the screenplay, especially since the yardstick for measuring these things inadvertently turn out to be mostly subjective opinions rather than objective facts.

  Using a non-falsifiable statement that the screenplay/direction is weak and thus the movie is flawed does not provide any valuable information, except for inherent bias and lack of thought (or effort) from the reviewer.

  ReplyDelete
 7. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :-)

  സമാന്തര സിനിമ എന്ന വേര്‍തിരിവ് തന്നെ ഇല്ലാതാവണം എന്നാണ്‌ എന്റെ അഭിപ്രായം. ചിത്രത്തിലെ ചില നര്‍മ്മങ്ങള്‍ കാണാതിരിക്കുന്നില്ല, എന്നാലതുകൊണ്ട് മാത്രം ആ വേര്‍തിരിവ് ചിത്രം മറികടക്കുന്നില്ല. ജോനപ്പന്‍ (ജ്വോപ്പന്‍) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനും മികവുപുലര്‍ത്തി. നടന്റെ പേര്‌ അറിയുമെങ്കില്‍ പങ്കുവെയ്ക്കുവാന്‍ അപേക്ഷ.

  തിരക്കഥ മോശമാണ്‌ / സംവിധാനം മോശമാണ്‌ എന്നല്ലാതെ, എന്തുകൊണ്ട് അങ്ങിനെയായി എന്നുകൂടി പങ്കുവെയ്ക്കുവാന്‍ ശ്രമിക്കാറുണ്ട്. (ഇവിടെ തന്നെ തിരക്കഥയേയും സംവിധാനത്തെയും കുറിച്ചു പറഞ്ഞിരിക്കുന്നത് ഉദാഹരണം.) കൂടുതല്‍ വിശദീകരിക്കുന്നത് രസംകൊല്ലിയാവും (spoiler) അതുപോലെ തന്നെ വിശേഷത്തിന്റെ നീളവും കൂടും. സിനിമയുടെ ആദ്യവട്ടമുള്ള ഒരു അഭിപ്രായപ്രകടനം എന്നതിനപ്പുറം ഗഹനമായൊരു നിരൂപണം വിശേഷത്തിലൂടെ ഉദ്ദേശിക്കുന്നുമില്ല.
  --

  ReplyDelete
 8. നമ്മുടെ സിനിമകളിൽ പലപ്പോഴും ഇതാൺ ആശയം എന്ന് സംവിധായകറ് അഭിമുഖങ്ങളിലൊക്കെപ്പറയുന്നത് ആശയം എന്നതിന്റെ നിറ്വചനം തന്നെപാലിയ്ക്കാറില്ല. ഉദാഹരണത്തിൻ ഈ സിനിമയുടെ ആശയം എന്ന് ഞാൻ കേട്ടത്, മൂന്നുസ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ഒരു പുരുഷൻ. ഇത് നറേറ്റീവ് റ്റെക്നികാൺ, കൊൺസെപ്റ്റ് ആകുന്നില്ല. കൊൺസെപ്റ്റ് എന്നുപറയണമെങ്കിൽ ഈ മൂന്നു കാഴ്ചപ്പാടുകൾ തമ്മിൽ നടക്കുന്ന ഒരു ഗണിതവും അതിലൂടെ ഉരുത്തിരിയുന്ന ഒരു ദറ്ശനവും (സിനിമ ഒരു പക്ഷേ നേരിട്ട് പറയാത്തതൊന്ന്) ഉണ്ടാകണം. അങ്ങിനെയൊന്ന് ഈ സിനിമയിലുണ്ടെന്ന് തന്നെ പ്രതീക്ഷിയ്ക്കുന്നു.

  ശുദ്ധകലയേക്കാൾ ബുദ്ധിമുട്ട് പിടിച്ച പണിയില്ലെന്ന് വിശ്വസിയ്ക്കുന്ന ആളാൺ ഞാൻ. ആറ്ട്ട് എന്ന ലേബലിൽ സിനിമ ഇറക്കുമ്പോൾ വലിയ റ്റെക്സ്റ്റ് ബുക്കുകൾ എടുത്ത് വെച്ച് വിശകലനം ചെയ്യാനുള്ള അനുവാദം നാം ക്രിട്ടിക്കുകൾക്കും പ്രേക്ഷകനും കൊടുക്കുകയാൺ. അതുകൊണ്ടുതന്നെ വിജയകരമായ ഒരു ആറ്ട്ട് സിനിമ എടുക്കുക എന്നത് ഒട്ടും എളുപ്പമായ ഒരു പണിയല്ല.

  എലിപ്പത്തായവും പിറവിയും എന്നിലെ റ്റെക്സ്റ്റ്ബുക്കിഷ് ക്രിട്ടികിനെ തൃപ്തിപ്പെടുത്തിയ ‘ആറ്ട്ട്‘ സിനിമകളാൺ.

  ReplyDelete
 9. വ്യക്തിപരമായ അഭിപ്രായങ്ങളും പക്ഷപാതങ്ങളും ഉണ്ടാവാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതുകൊണ്ട് ‘കുട്ടിസ്രാങ്കി’നെ കുറിച്ച് താങ്കളുടെ അഭിപ്രായത്തിനോട് പ്രതികരിക്കുന്നില്ല. പക്ഷെ പോസ്റ്റിനവസാനം താങ്കളെഴുതിയ ‘സാമാന്യ തത്വ’ത്തിനോട് പ്രതികരിക്കാതിരിക്കുവാൻ ആവുന്നില്ല.

  സുഹൃത്തേ, ഒന്നിലും താത്പര്യമില്ലാതെ, കോട്ടുയിട്ട് തിയറ്ററിലിരിക്കുന്ന പ്രേക്ഷകനിൽ താത്പര്യം തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ / എഴുത്തുകാരന്റെ / സിനിമാക്കാരന്റെ കടമ അല്ലേ അല്ല. അവന്റെ ഒരേ ഒരു കടമ തനിക്ക് പറയാനുള്ളത് പറയാനുദ്ദേശ്ശിക്കുന്ന തരത്തിൽ സത്യസന്ധമായി പറയുക എന്നതാണ്‌.

  തർക്കോവ്സ്കിയുടെ Sculpting in timeൽ നിന്നും ഏതാനും വാചകങ്ങൾ quote ചെയ്യട്ടെ:

  ReplyDelete
 10. “...the relationship between artist and audience is a two-way process. By remaining faithful to himself and independent of topicality, the artist creates new perceptions and raises people's level of understanding. In its turn a society's growing awareness builds up an energy supply which will subsequently cause a new artist to be born....”

  “....the artist cannot, and has no right to, lower himself to some abstract, standardised level for the sake of a misconstrued notion of greater accessibility and understanding. If he did, it could only lead to the decline of art-and we expect art to flourish, we believe that the artist still has untapped resources to discover, and at the same time we believe that audiences will make ever more serious demands. . . . At any rate, that is what we want to believe...”

  “....it seems to me meaningless and futile to reckon the 'success' of a film arithmetically, in terms of seats sold. Obviously a film is never taken in one way only and as signifying only one thing. The meaning of an artistic image is necessarily unexpected, since it is a record of how one individual has seen the world in the light of his own idiosyncrasies. Both the personality and the perception will be close to some people and utterly alien to others. That's the way it has to be. In any case art will go on developing as it always has, irrespective of anyone's will; and aesthetic principles, currently abandoned, will be overcome time and again by the artists themselves...”

  ReplyDelete
 11. സിനിമ കണ്ടു ചിലര്‍ കൊട്ടുവായിടുന്നുണ്ടായിരുന്നു, സിനിമ താത്പര്യം ജനിപ്പിക്കുന്നില്ല എന്നൊക്കെ ഹരി പറഞ്ഞു കണ്ടു.

  കണ്ടു തുടങ്ങി ആദ്യത്തെ പത്ത് പതിനഞ്ചു മിനിട്ട് ഞാന്‍ കരുതിയത്‌ വലിയ ശ്രദ്ധയില്ലാതെ ഉണ്ടാക്കിയ തരക്കേടില്ലാത്ത സിനിമ എന്നാണ്. പക്ഷെ, പിന്നീടങ്ങോട്ട് സ്ഥിതി മാറി. സിനിമ കഴിയും വരെയും കോട്ടുവായിടാന്‍ അവസരം കിട്ടിയില്ലെന്ന് മാത്രമല്ല, ചിത്രം കഴിഞ്ഞപ്പോള്‍ ശരീരമാകെ ഒരു കോരിത്തരിപ്പും (ഇത്രയും നല്ലൊരു പടം മലയാളത്തിലുണ്ടായല്ലോ എന്ന സ്വകാര്യ അഹങ്കാരം കൊണ്ടുകൂടിയാകുമത്) കണ്ണില്‍ രണ്ടീറനും. മലയാള സിനിമയുടെ നിലവാരം വച്ച് നോക്കുകയാണെങ്കില്‍ ഇതൊരു അപാര ചിത്രം തന്നെയാണ്. നിരൂപണങ്ങളിലൊന്നും ഇത് പ്രതിഫലിച്ചു കണ്ടില്ലെങ്കില്‍ അതിനര്‍ത്ഥം the movie is far ahead of its times, with respect to kerala എന്ന് മാത്രമാണ്.

  ഇതൊരു arthouse ഫിലിം ആണ് എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. Because it is made with a high order of cinematic art. Artistically, it is very rich. Passive entertainmentനു വേണ്ടി കുടുംബത്തോടൊപ്പം പോയിക്കാണാവുന്ന സിനിമയല്ല. ഇതിന്റെ ഭംഗി പൂര്‍ണ്ണമായും ആസ്വദിക്കണമെങ്കില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ശ്രദ്ധയോടെ കാണണം എന്ന് ഒരു പ്രാവശ്യം കണ്ടപ്പോള്‍ തന്നെ ബോധ്യപ്പെട്ടു. dvd റിലീസിന് മുന്‍പ് എന്തായാലും ഒരിക്കല്‍ കൂടി ഞാനിത് തീയറ്ററില്‍ കാണും.

  മൂന്നു കഥകള്‍ ഒരു common thread ലൂടെ പറയുകയാണ്‌ ചിത്രത്തില്‍ ചെയ്യുന്നത്. മൂന്നു കഥകളിലും സാമ്യവും വ്യത്യാസങ്ങളും ഉണ്ട്. മൂന്നു കഥയിലെയും അടിസ്ഥാനപ്രമേയം nonconformism ആണ്. മൂന്നു കഥയിലും ഒന്നോ കൂടുതലോ സ്ത്രീകഥാപാത്രങ്ങളിലൂടെ ഇത് വ്യക്തമാകുന്നു. മൂന്നു കഥയിലെയും സ്ത്രീകളുടെ മനോനിലയും social statusഉം വ്യത്യസ്തമാണ്. (മതത്തിലെ വ്യത്യാസമൊക്കെ ഉപരിപ്ലവം. അടിയില്‍ കൂടുതല്‍ വ്യത്യാസങ്ങളും സാദൃശ്യങ്ങളും ഉണ്ടെന്നു പ്രേക്ഷകനൊരു സൂചന മാത്രം.)പറയാതെ പോകുകയും വരുകയും ചെയ്യുന്ന, കീഴ്വഴക്കങ്ങളെ ബഹുമാനിക്കാത്ത കുട്ടിസ്രാങ്കും ഏതാണ്ടൊരു nonconformist തന്നെയാണ്. (കുട്ടിസ്രാങ്കിന്റെ ഈയൊരു സ്വഭാവവിശേഷം മാത്രം deliberately but smoothly highlight ചെയ്തിരിക്കുന്നു.) സ്ത്രീകള്‍ പരസ്പരവും കുട്ടിസ്രാങ്കുമായും സ്വഭാവത്തില്‍ സമാനതകലുണ്ടെങ്കിലും അവര്‍ തങ്ങളിലുള്ള വ്യത്യാസങ്ങളും വലുതാണ്‌. അതനുസരിച്ച് ആഖ്യാന രീതിയും മാറുന്നു. ഉദാഹരണത്തിന്, ആദ്യകഥയില്‍, ചെറുപ്പത്തിലെ ചില സംഭവങ്ങള്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച, മനസ്സമാധാനം തേടി നടക്കുന്ന, വളരെ emotionally reactive ആയ, കുറച്ചു mentally abnormalഉം ആയ ഒരു educated , high class സ്ത്രീയെപ്പറ്റി കാണിക്കുമ്പോള്‍ ആഖ്യാനം താരതമ്യേന fast pacedഉം, reading betweeen the linesനു scope ഉള്ളതുമാകുന്നു. ഇതുപോലുള്ള സമാനതകളും വ്യത്യാസങ്ങളും മനോഹരമായി കഥയുടെ ഒരു single pieceല്‍ കോര്‍ത്തിണക്കിയിരിക്കുന്നു.

  ചിത്രത്തില്‍ ഫാന്റസിയും realistic story യും ഭംഗിയായി മിക്സ് ചെയ്തിരിക്കുന്നു. കഥാഖ്യാനത്തിനു വേണ്ടി ഇങ്ങനെ ചെയ്യുമ്പോള്‍, മുഴച്ചിരിക്കാതെ ചെയ്യാന്‍ പ്രയാസമാണ്. പക്ഷെ, അത് നന്നായി ചെയ്തിരിക്കുന്നു. ഫാന്റസിയുടെ clues എല്ലാം subtle ആണ്. ഉദാഹരണത്തിന് പോലീസ് സ്റ്റേഷനിലെ എല്ലാ രംഗങ്ങളും ഫാന്റസിയുടെ പ്രതലത്തിലാണ്. എന്നാല്‍ അത് വെളിവാക്കുന്ന loudest clue ആകട്ടെ, പോലീസ് സംഭാഷണത്തിലെ ഇടയ്ക്കിടെയുള്ള deliberately exaggerated dramatic element ആണ്. Very neat, very subtle.

  ReplyDelete
 12. contd...

  characterization നന്നായി അളന്നു മുറിച്ചു വച്ചേക്കുന്നു. പലപ്പോഴും സ്രാങ്കിനെക്കാളും detailല്‍ മറ്റു പലരെയും അനലൈസ് ചെയ്തിരിക്കുന്നു, deliberately. സ്രാങ്കിവിടെ ഒരു common thread ആണ്. അതിന്റെ ആവശ്യത്തില്‍പ്പരം അയാളെ വിശദീകരിച്ചിട്ടില്ല, അത് കൊണ്ട് ഈ മിനിമലിസം നമുക്ക് അരോചകമായി തോന്നുന്നുമില്ല. സര്‍വവ്യാപിയായ ഒരു പശ്ചാത്തലമായി അയാളങ്ങനെ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രേക്ഷകന് സ്രാങ്കിനോട് അടുപ്പമില്ല, സ്രാങ്കിനെ അളന്നു മുറിച്ച ഒരു ദൂരത്തു മാറ്റി നിര്‍ത്താന്‍ സംവിധായകനായി. അതുകാരണം കഥകളും പ്രമേയവും മുന്നില്‍ പ്രോമിനെന്റ്റ് ആയി സ്ഥാപിക്കപ്പെട്ടു.

  ഇതെല്ലാം വളരെ ഒത്തിണക്കത്തോടെ ചെയ്തു വച്ചിരിക്കുന്നു. ആ റിസല്ട്ടിന്റെ സൌന്ദര്യം കാണുന്ന ഒരു സ്ഥലം : മൂന്നു സ്ത്രീകളും conventional സ്ത്രീസങ്കല്പത്തിലെ നിസ്വാര്‍ത്ഥ സ്ത്രീകളല്ല. സ്വന്തം താത്പര്യം സമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി വരുമ്പോള്‍, പേടിയുണ്ടെങ്കിലും വഴിമാറിക്കൊടുക്കുന്നവരല്ല അവര്‍ (ചിത്രം പീരീഡ്‌ ഫിലിം ആക്കിയതിന്റെ ഒരു കാരണം ഇത് accentuate ചെയ്യാനാകണം). ഒരു selfish stream അവര്‍ക്കുള്ളിലുണ്ട്. എന്നിട്ടും തങ്ങള്‍ സ്നേഹിക്കുന്ന പുരുഷനെ മറ്റു സ്ത്രീകളും സ്നേഹിക്കുന്നു എന്നറിയുമ്പോള്‍ അവര്‍ക്കിടയില്‍ അസൂയ വരുന്നില്ല, ദേഷ്യം വരുന്നില്ല. അസൂയ വന്നിരുന്നെങ്കില്‍ അത് നമുക്ക് അസ്വാഭാവികവും അരോചകവുമായിത്തോന്നിയേനെ. ആ അരോചകത്വം തോന്നും എന്നുള്ളത് തന്നെയാണ് കഥയും കഥാപാത്രങ്ങളും പ്രമേയവും നന്നായി കൈകാര്യം ചെയ്തു എന്നതിന്റെ ഒരു സൂചന.

  symbols വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു. ചക്രവാള ഷോട്ടില്‍ സ്രാങ്ക്‌ രാജവേഷത്തില്‍ വരുന്നത് മുതല്‍ ഉടഞ്ഞ പളുങ്കില്‍ ഒരുമിച്ചു പ്രതിബിംബം കാണുന്ന വരെ ഒരുപാടെണ്ണം. പക്ഷെ, ഒന്നും കൂടുതലായില്ല. പോലീസ് സ്റ്റേഷന്‍ രംഗങ്ങളും, ചിലപ്പോള്‍ കുട്ടിസ്രാങ്ക് പോലും സിംബലാണ്. എല്ലാം കഥാഖ്യാനത്തിന് ചേരുന്നു. Visual imagery is very good. 'Ultimate loss of boundaries' എന്നൊരു സൂചന ചിത്രം വ്യക്തമായി നല്‍കുന്നുണ്ട്. പക്ഷെ, ഇതൊരു മെസേജ് തരുന്നു എന്ന രീതിയിലോ ഒരു ഗ്രാന്‍ഡ്‌ statement ആയോ അധപതിക്കുന്നില്ല. ഭംഗിയായി ചെയ്തു.

  ഓരോ കഥയും ഓരോ പടവ് പോലെയാണ്. ഒരു കഥയില്‍ നിന്ന് മറ്റൊന്നിലേക്കു പോകുമ്പോള്‍ ഒരു എസ്കലേറ്ററി ഇഫക്റ്റ് ഉണ്ട്. മൂന്നാമത്തെ കഥയും കഴിയുമ്പോള്‍ എന്തോ ഒരു പൂര്‍ണ്ണത പോലെ.

  ചിത്രത്തിന്റെ visual beauty (ഷോട്സിലെ physical ഭംഗി അല്ല) ഒന്നാന്തരമാണ്. ക്യാമറ angles , movement , shot to shot transition എല്ലാം വളരെ നല്ലത് . ഇതില്‍ ഛായാഗ്രാഹകനെക്കാലും സംവിധായകന്റെ കഴിവാണ് കാണുന്നത്. Technically very good as well.

  വളരെക്കൂടുതല്‍ പറയണമെന്നുണ്ട്. പക്ഷെ, ഇത് തന്നെ നീണ്ടു. (ഇനിപ്പറഞ്ഞാല്‍ spoilers വന്നു പോകും) കണ്ടുകഴിഞ്ഞപ്പോള്‍ ചിത്രം വളരെ നല്ലതാണെന്നും കാണേണ്ടതാണെന്നും മറ്റുള്ളവരെ അറിയിക്കാനൊരു അതിശയോക്തിയില്ലാത്ത ശ്രമം മാത്രം. ഇത് സമാന്തര ശൈലിയിലോ പഴയ ശൈലിയിലോ ഉള്ള സിനിമയല്ല. ഇതൊരു 'ബോള്‍ഡ് ന്യൂ experiment' തന്നെയാണ്. മലയാളത്തില്‍ ഇത് പോലൊരു ശൈലിയില്‍ ഒരു ചിത്രം കണ്ട ഓര്‍മ്മ എനിക്കില്ല. 'അപൂര്‍വരാഗം' ഒരു നല്ല പരീക്ഷണമായി ഞാനുള്‍പ്പെടെ പലര്‍ക്കും തോന്നി. അതിനേക്കാള്‍ എത്രയോ മടങ്ങ്‌ നല്ല പരീക്ഷണമാണിത്. വെറും പരീക്ഷണത്തിനപ്പുറം, വളരെ വിജയകരമായ ഒരു പരീക്ഷണമാണിത്.

  കഴിഞ്ഞ വര്‍ഷത്തെ state awards ല്‍ ഈ സിനിമ പാടെ അവഗണിക്കപ്പെട്ടു. അവാര്‍ഡ് കിട്ടിയ പാലേരി better than 'mainstream - average' ചിത്രമാണ്, പക്ഷെ അതിനെ ഇതിന്റെ അടുത്ത് നിര്‍ത്താന്‍ പോലും കൊള്ളില്ല. ഏറ്റവുമവസാനം best national picture അവാര്‍ഡ്‌ കിട്ടിയ മലയാളചിത്രമായ പുലിജന്മത്തെക്കാളും മികച്ചതാണിത്.

  A very grateful hats off to Shaji N Karun for this very good movie.

  (ഹരീ, കൊളംബോയില്‍ പത്തൊമ്പതാം നൂറ്റാണ്ടിലേ സായിപ്പ് Modern Medicine കോളജ് സ്ഥാപിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് പലരും പോയി പഠിക്കാറുണ്ടായിരുന്നു. ബ്രിട്ടനിലേതിനു തുല്യമായി ചില ഡിഗ്രികളും നല്‍കിയിരുന്നു. ഹരി സംശയിക്കുന്ന പോലത്തെ നിസ്സാര പിഴവോന്നും ഈ ചിത്രത്തിലില്ല. അവസാനത്തെ തത്വം പറച്ചില്‍ ശരിയല്ല. എന്തായാലും രാജ്മോഹന്‍ നന്നായി പ്രതികരിച്ചു.)

  ReplyDelete
 13. അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)

  ഒരു സംവിധായകന്റെ ഒരേ ഒരു കടമ തനിക്ക് പറയാനുള്ളത് പറയാനുദ്ദേശിക്കുന്ന തരത്തില്‍ പറയുക എന്നതു മാത്രമായി കാണാം; എന്നാല്‍ കാണുന്ന പ്രേക്ഷകന്‍ അങ്ങിനെയാവണമെന്നില്ല ചിന്തിക്കുന്നത്. ഇതും ഒരു എഴുത്താണ്‌, അതിനാല്‍ തന്നെ കടമ "തനിക്ക് പറയാനുള്ളത് പറയാനുദ്ദേശ്ശിക്കുന്ന തരത്തില്‍ സത്യസന്ധമായി പറയുക എന്നതാണ്‌." അതൊരുപക്ഷെ ഏവരുടേയും അഭിപ്രായത്തോടോ / ഭൂരിപക്ഷാഭിപ്രായത്തോടോ യോജിച്ചു പോവുന്നതാവണമെന്നില്ല. താത്പര്യം എന്നത് കേവലം entertainment മാത്രമല്ല എന്നുകൂടി ചേര്‍ക്കുന്നു.

  "The personality and the perception will be close to some people and utterly alien to others. That's the way it has to be." - സാമാന്യതത്വത്തിനും ഇത് ബാധകം! പ്രതികരണത്തിനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

  കമന്‍റുകളില്‍ വന്ന ആശയങ്ങളില്‍ പലതിനോടും വിയോജിപ്പാണുള്ളത്. ഉദാഹരണത്തിന്‌, 'പോലീസ് സംഭാഷണത്തിലെ ഇടയ്ക്കിടെയുള്ള deliberately exaggerated dramatic element' നന്നായെന്നു പറയുന്നു. എന്നാല്‍ പോലീസുകാരുടെ അപക്വമായ അഭിനയം പലപ്പോഴും അരോചകമായാണ്‌ തോന്നിയത്; പ്രത്യേകിച്ചും ഇടക്കിടെയുള്ള ഒച്ചയുണ്ടാക്കിയുള്ള കൃത്രിമത്വം തോന്നിപ്പിക്കുന്ന ചിരി!

  "കൊളംബോയില്‍ പത്തൊമ്പതാം നൂറ്റാണ്ടിലേ സായിപ്പ് Modern Medicine കോളജ് സ്ഥാപിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് പലരും പോയി പഠിക്കാറുണ്ടായിരുന്നു. ബ്രിട്ടനിലേതിനു തുല്യമായി ചില ഡിഗ്രികളും നല്‍കിയിരുന്നു. " - ഇതിന്‌ ആധാരമായി എന്തെങ്കിലും ഓണ്‍ലൈന്‍ റിസോഴ്സ് ഉണ്ടെങ്കില്‍ പങ്കുവെയ്ക്കുമല്ലോ.
  (ചിത്രത്തിലെ ബോട്ടുകള്‍-അതും ആദ്യഭാഗം പായ്‍കപ്പലൊക്കെ കാണിച്ചതിനു ശേഷം, കന്യാസ്ത്രീ മഠത്തിനരികിലൂടെ സ്രാങ്കും ആശാനും കൂടി നടന്നു വരുന്ന ടാറിട്ട റോഡ് തുടങ്ങിയവയൊക്കെ നിസ്സാര കല്ലുകടികള്‍. ഇതൊക്കെ ഒറ്റകാഴ്ചയില്‍ കണ്ണില്‍ തടഞ്ഞത്!)
  --

  ReplyDelete
 14. ഇത്തരം ചിത്രങ്ങളെ കച്ചവട സിനിമകളുടെ കൂട്ടത്തില്‍ പെടുത്തി, മത്സരിപ്പിച്ച് വാണിജ്യ വിജയം നേടിയെടുക്കാനാകുമെന്ന് സംവിധായകനും പ്രതീക്ഷിച്ചിരിയ്ക്കില്ലല്ലോ.

  നല്ല സിനിമകള്‍ ഉണ്ടാകട്ടെ.

  ReplyDelete
 15. കൊളംബോ മെഡിക്കല്‍ കോളജിന്റെ ഹിസ്റ്ററി വിമര്‍ശിക്കും മുന്‍പ് ഹരിക്ക് തന്നെ അന്വേഷിച്ചു നോക്കാവുന്നതായിരുന്നു. വികിപീടിയയില്‍ തുടങ്ങാം.കൊളംബോ മെഡിക്കല്‍ കോളജിന്റെ ഒഫീഷ്യല്‍ സൈറ്റുമുണ്ട്. എളുപ്പം കിട്ടാം ഇത് രണ്ടും.( http://en.wikipedia.org/wiki/Ceylon_Medical_College , http://www.cmb.ac.lk/academic/medicine/history.html ) ദക്ഷിണേഷ്യയില്‍ തന്നെ അതിനു മുന്‍പ് സ്ഥാപിച്ച ഒരേ ഒരു മെഡിക്കല്‍ കോളജ് ബംഗാളിലാണ്.

  പോലീസുകാരുടെ ചില ഡയലോഗുകള്‍ hyper dramatic ആക്കിയതിന്റെ ഗുട്ടന്‍സ് ഇനിയും ഹരിക്ക് പിടികിട്ടിയില്ലെന്നു തോന്നുന്നു. പോലീസ് സ്റ്റേഷന്‍ സീനുകള്‍ മുഴുവന്‍ ഫാന്ടസിയാണ്. അതങ്ങനെയാണെന്നുള്ള ഒരുപാട് ക്ലൂസ് സംവിധായകന്‍ നല്‍കുന്നുണ്ട്. ഒരു നീണ്ട നിര യുക്തിരഹിതമായ കാര്യങ്ങള്‍ മനപൂര്‍വം നിരത്തി വച്ചിട്ടുണ്ട്. അതിലൊന്നാണ് പ്രത്യേക രീതിയിലുള്ള പോലീസ് സംസാരം. ഒരു സിനിമാ സങ്കേതം മാത്രം. നന്നായി ഉപയോഗിച്ചു. slapstick ആണെന്ന് തോന്നുന്ന scenes, ഫാന്റസി indicate ചെയ്യാന്‍ മാത്രം ചില സിനിമകളില്‍ ഉപയോഗിക്കുന്ന പോലൊരു സങ്കേതം, അത്രേയുള്ളൂ.

  ടാറിട്ട റോഡ്‌ മാത്രമേ കല്ലുകടിയായി കണ്ടുപിടിച്ചുള്ളോ? രണ്ടാം കഥയില്‍ തന്നെ സ്റ്റേജിലെ വൈദ്യുതി, ആശാന്റെ വീട്ടിലെ venetian blinds , രണ്ടാമതൊരു ബോട്ടിന്റെ ഡിസൈന്‍, കഥാപാത്രങ്ങളുടെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലാവുന്ന സാമൂഹ്യസാഹചര്യം തുടങ്ങി പലതും ആദ്യത്തെ കഥയിലെ പായ്ക്കപ്പലുമായി കാലഘട്ട സമരസം ഇല്ലാത്തതാണ്. മൂന്നാം കഥയിലെ, പുഴയുടെ മേല്‍ റെയില്‍വേ bridge ഉള്ള, ഓള്‍ ഇന്ത്യാ റേഡിയോയില്‍ മലയാളം വാര്‍ത്താപ്രക്ഷേപണമുള്ള കാലഘട്ടവും പായക്കപ്പലിന്റെ കാലഘട്ടമല്ല. ഈ വ്യത്യാസം incidental അല്ല. ആദ്യത്തെയും രണ്ടാമത്തെയും കഥകള്‍ തമ്മില്‍ കാലത്തില്‍ വ്യത്യാസമുണ്ടെന്നു തന്നെയാണ് കാലസൂചികകളിലൂടെ സംവിധായകന്‍ നമ്മളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. (പക്ഷെ ഒരു കഥയില്‍ തന്നെയുള്ള കാലഘട്ടം ചിത്രീകരിച്ചിരിക്കുന്നത് consistent ആയിട്ടാണ്‌.) പക്ഷെ, കുട്ടിസ്രാങ്ക് ഇതിലെല്ലാം ഒരു പോലെയിരിക്കുന്നു, അവസാനം ഫാന്ടസിയില്‍ മൂന്നു കഥാപാത്രങ്ങളും ഒരേ കാലത്തിലെന്ന പോലെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കാരണം എന്താണ്? spatial എന്ന പോലെ temporal boundariesഉം മനപൂര്‍വം കട്ട്‌ ചെയ്യുകയാണ് സംവിധായകന്‍. social circumstance, mental state, religious faith തുടങ്ങി വേറെയും boundaries മുറിക്കുന്നുണ്ട്. boundaries ഈ മൂവിയുടെ ഒരു പ്രധാന തീം തന്നെയാണ്. തുടക്കത്തെയും ഒടുക്കത്തെയും wide angle ചക്രവാള ഷോട്ട് എന്തിനു കാണിച്ചെന്നാണ് കരുതിയത്‌?

  മൂന്നു കഥയിലെയും കാലഘട്ടം ഒന്നാണെന്ന് വിശ്വസിച്ചെങ്കില്‍ സിനിമ തന്നെ മനസ്സിലായില്ലെന്നര്‍ത്ഥം.

  പ്രത്യക്ഷത്തില്‍ വാസ്തവത്തിന് നിരക്കാത്തതെന്നു തോന്നുന്ന ഇനിയും ഒരുപാട് കാര്യങ്ങള്‍ മനപൂര്‍വം തന്നെ കാണിച്ചിട്ടുണ്ട്. ഒരുദാഹരണം: മൂപ്പന്റെ കൊട്ടാരം ശ്രദ്ധിച്ചില്ലേ? അന്നൊന്നും കേരളത്തില്‍ ഒരു നാട്ടുരാജാവിനും അതുപോലൊരു കൊട്ടാരം ഇല്ലെന്നറിയാന്‍ ചരിത്രകാരന്‍ ആകണ്ട. എന്നിട്ടും എന്തുകൊണ്ട് മനപൂര്‍വം അങ്ങനെയൊരു കൊട്ടാരം മിനക്കെട്ടു കാണിച്ചു? (നമുക്ക് ദഹിക്കാത്തതെല്ലാം സംവിധായകന്റെ പിഴവ് ആകണമെന്നില്ല) കാരണം ആദ്യകഥയിലും ഫാന്റസി കുറെ ചാലിച്ചിട്ടുണ്ട്.(വേറെ എവിടെയൊക്കെ ആണെന്നും ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം) ഫാന്ടസിയല്ല, അതിനുള്ള ഒരു സൂചനയായാണ് കൊട്ടാരം പോലുള്ള ചില physically improbable circumstances മനപൂര്‍വം കാണിച്ചിരിക്കുന്നത്. (ഫാന്റസി ചാലിച്ച ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ അവയുടെ ടോറന്റ് ലിങ്കും തരാം)

  ഇതൊരു linear, superficial , simplistic സിനിമയല്ല. കുറെയേറെ deeper meanings ഉണ്ട്. ഒരു പ്രകടമായ visual imageryയില്‍ പടം തുടങ്ങിയിരിക്കുന്നത് തന്നെ പടത്തിലെ ശൈലിയുടെ സൂചനയാണ്. വളരെ challenging task മനോഹരമായിത്തന്നെ സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നു.

  ReplyDelete
 16. "കൊളംബോ മെഡിക്കല്‍ കോളജിന്റെ ഹിസ്റ്ററി വിമര്‍ശിക്കും മുന്‍പ് ഹരിക്ക് തന്നെ അന്വേഷിച്ചു നോക്കാവുന്നതായിരുന്നു. " - വിമര്‍ശിച്ചിട്ടില്ല എന്നു മനസിലാക്കുമല്ലോ! സംശയിച്ചുവെന്നു മാത്രം. (സംശയിക്കുന്നതിനു മുന്‍പ് ഒന്ന് തിരഞ്ഞ് നോക്കാമായിരുന്നു! അതിനത്ര പ്രാധാന്യം ചിത്രത്തിലില്ലാത്തതിനാല്‍ മിനക്കെട്ടില്ലെന്നു മാത്രം.) ലിങ്കുകള്‍ക്ക് നന്ദി. :-)

  മൂന്നും മൂന്ന് കാലത്തില്‍ നടക്കുന്നതാണ്‌. എന്നാല്‍ "പക്ഷെ ഒരു കഥയില്‍ തന്നെയുള്ള കാലഘട്ടം ചിത്രീകരിച്ചിരിക്കുന്നത് consistent ആയിട്ടാണ്‌." എന്നതിനോട് യോജിപ്പില്ല. പായ്ക്കപ്പലിന്റെ കാലഘട്ടവും തൊട്ടുപിന്നീടുവരുന്നവയുമായി, സ്രാങ്ക് സഞ്ചരിച്ചെത്തുവാനെടുക്കുന്ന കാലയളവിനപ്പുറം, വളരെ വലിയൊരു വ്യത്യാസം സംവിധായകന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും തോന്നിയില്ല. (മൂപ്പന്റെ അന്വേഷകസംഘം രണ്ടിലും മൂന്നിലും സ്രാങ്കിനെ തേടിയെത്തുന്നു / കഥ രണ്ടിലും രേവമ്മ മാറ്റമില്ലാതെ തുടരുന്നു / ഒടുവില്‍ മൂപ്പന്‍ കാര്യമായ മാറ്റമൊന്നുമില്ലാത്ത നിലയില്‍ തന്നെ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.)

  "ഒരു പ്രകടമായ visual imageryയില്‍ പടം തുടങ്ങിയിരിക്കുന്നത് തന്നെ പടത്തിലെ ശൈലിയുടെ സൂചനയാണ്." - "കണ്ടു തുടങ്ങി ആദ്യത്തെ പത്ത് പതിനഞ്ചു മിനിട്ട് ഞാന്‍ കരുതിയത്‌ വലിയ ശ്രദ്ധയില്ലാതെ ഉണ്ടാക്കിയ തരക്കേടില്ലാത്ത സിനിമ എന്നാണ്." - ഇതു രണ്ടും ചേര്‍ന്നു പോവുന്നില്ലല്ലോ!
  --

  ReplyDelete
 17. രണ്ടും മൂന്നും കഥകള്‍ കാണിക്കുന്ന വേളയില്‍ ഇടയ്ക്ക് 'ഒന്നി'ന്റെ വേറിട്ട അംശങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് രണ്ടിന്റെയും മൂന്നിന്റെയും പശ്ചാത്തലത്തിലല്ല. രണ്ടിന്റെ കുറെ സീനുകള്‍ കാണിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒന്നാം കഥയിലെ സീനുകള്‍ കാണിച്ചാല്‍ അതിനര്‍ത്ഥം രണ്ടും ഒരു സമയത്ത് നടക്കുന്നു എന്നല്ല. രണ്ടു കഥകളും തമ്മില്‍ സമാനതകളുണ്ട് എന്ന് കാണിക്കാന്‍ മാത്രമാണ്. hyperlink സിനിമകളില്‍ സമകാലികമല്ലാത്ത സീനുകള്‍ ചേര്‍ത്ത് കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.

  മൂന്നു കഥകളും വേറെ സമയങ്ങളിലാണെന്ന സൂചന ആവോളമുണ്ട് (രണ്ടും മൂന്നും അടുത്തടുത്ത സമയങ്ങളിലാണ് എന്നും സൂചനയുണ്ട്, അവ അടുത്തടുത്തു സ്ഥാപിക്കാന്‍ ഒരു കാരണമുണ്ട് .spoiler ആയതിനാല്‍ പറയുന്നില്ല). ഇതിനു വേണ്ടി ഓരോ കഥ കഴിഞ്ഞും സംവിധായകന്‍ കാലവിളംബം പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമൊന്നുമില്ല. subtle ആയി കാണിക്കുന്നതാണ് നല്ലത്. അങ്ങനെയാണ് കാണിച്ചിരിക്കുന്നതും. മൂന്നിലും കുട്ടിസ്രാന്കിനു ഒരേ പ്രായം കാണിച്ചിരിക്കുന്നതും ഫാന്ടസിയില്‍ ഒരുമിച്ചു കാണുന്നതുമെല്ലാം temporal boundaries break ചെയ്യുന്നത് സൂചിപ്പിക്കാനാണ്.

  ഹരി അവസാന ഖണ്ഡികയില്‍ അനുമാനിക്കുന്ന contradiction ഇല്ലാത്തതാണ്. visual imagery ആദ്യത്തെ പതിനഞ്ചു മിനുട്ടിലുമുണ്ട്. തുടക്കമായതിനാല്‍ സംവിധായകന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു എന്ന് മാത്രം. പലതും retrospectively മനസ്സിലാക്കാന്‍ ഉദ്ദേശിച്ചിട്ടുമുള്ളതാണ്. ചിലത് മനസ്സിലാക്കാന്‍ ചിത്രത്തിന്റെ അവസാനം വരെ കാത്തിരിക്കണം.

  ആശുപത്രിയെ കുറിച്ചുള്ളതു സംശയമാണെങ്കിലും ഒരു റിവ്യൂവില്‍ ചിത്രത്തിന്റെ integrity യെ ചോദ്യം ചെയ്യുന്ന രീതിയിലാണ് അത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു factual error വന്നിരിക്കാം എന്നൊരു സൂചന അതിലുണ്ട്. അത് ചേര്‍ക്കുന്നതിനു മുന്‍പ് ചെക്ക്‌ ചെയ്യാമായിരുന്നു. അതെന്തായാലും പോട്ടെ. അംഗീകരിച്ചത് നല്ല കാര്യം. പക്ഷെ, ഇതേ ലാഘവ മനോഭാവത്തോടെയാണ് ചിത്രത്തെ വിശകലനം ചെയ്തിരിക്കുന്നത് എന്നൊരു തോന്നല്‍ ഉണ്ടായിപ്പോകും.

  ReplyDelete
 18. പിന്നെ മൂന്നു പെണ്ണുങ്ങളുടെ കണ്ണിലൂടെ പറയുന്ന കഥയില്‍ നോവലെഴുത്തുകാരിയുടെ സങ്കല്‍പങ്ങള്‍ കല്ലുകടിയാണ്...

  രണ്ടാം ഭാഗത്തിന്റെ നിലവാരം ഒന്നിലും മൂന്നിലും കാണാ‍ന്‍ കഴിഞ്ഞില്ല...മൂന്നില്‍ ഞാന്‍ മുകളില്‍ പറഞ്ഞ പ്രശ്നം ആണ് പ്രധാനം

  ReplyDelete
 19. "രണ്ടിന്റെ കുറെ സീനുകള്‍ കാണിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒന്നാം കഥയിലെ സീനുകള്‍ കാണിച്ചാല്‍ അതിനര്‍ത്ഥം രണ്ടും ഒരു സമയത്ത് നടക്കുന്നു എന്നല്ല. " - ഇങ്ങിനെയല്ലല്ലോ! രണ്ടിന്റെ ഇടയില്‍ അതിനോട് ബന്ധിപ്പിച്ച് ഒന്നിന്റെ അംശങ്ങള്‍ പ്രകടമാവുമ്പോള്‍ (രേവമ്മ / തിരച്ചിലുകാര്‍ / മകളാല്‍ ഉപേക്ഷിക്കപ്പെട്ട മൂപ്പന്റെ മരണം) അത് സമാനത കാണിക്കല്‍ മാത്രമായി കണക്കാക്കുവാന്‍ ബുദ്ധിമുട്ടുണ്ട്.

  രണ്ടും മൂന്നും മാത്രമല്ല ഒന്നും നടന്നിരിക്കുന്നത് അടുത്തസമയത്തു തന്നെ എന്നാണ്‌ മനസിലാവുന്നത്. രണ്ടും മൂന്നും തമ്മിലുള്ളത്രയും അടുപ്പത്തിലല്ലെന്നു മാത്രം. രണ്ടില്‍ നിന്നും മൂന്നിലെത്തി പിന്നെയും രണ്ടിലേക്കും ഒടുവില്‍ മൂപ്പന്റെ മരണം കാണിക്കുമ്പോള്‍ ഒന്നിലേക്കും സിനിമ വീണ്ടും സഞ്ചരിക്കുന്നുമുണ്ട്.

  രാകേഷ് പറഞ്ഞതുപോലെ കാളിയില്‍ നിന്നും മാറി കഥാകാരിയുടെ കണ്ണിലൂടെ സ്രാങ്കിന്റെയും കാളിയുടേയും കഥ പറഞ്ഞതും അത്ര നല്ല തീരുമാനമായി തോന്നിയില്ല.
  --

  ReplyDelete
 20. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി തന്നെ ഇല്ലാതായി എന്നു പറഞ്ഞതുപോലെയുണ്ട് കാര്യങ്ങൾ! ഒരു കലാരൂപത്തിനെ കീറിമുറിച്ച് (ക്യാമറ ആംഗിൾ, വെളിച്ചത്തിന്റെ വിന്യാസം, എഡിറ്റിങ്ങ് കത്രികയുടെ മൂർച്ച, സ്ക്രിപ്റ്റ് എഴുതിയ പേനയുടെ മഷി, അങ്ങിനെ അങ്ങിനെ...) വിശകലനം ചെയ്താൽ മാത്രമേ അതിനെ ശരിക്കും മനസ്സിലാവൂ എന്നുണ്ടോ? (കൊളമ്പോയിലെ മെഡിക്കൽ കോളജ് സിനിമാ ആസ്വാദനത്തിന്‌ തടസ്സമാവേണ്ടതുണ്ടോ?) ഒരു പക്ഷെ ഇത്തരം കാര്യങ്ങൾ സിനിമ കാണുമ്പോൾ അമിതമായി മനസ്സിൽ കടന്നുവരാതിരുന്നാൽ സിനിമയെ അതിന്റെ പൂർണ്ണതയിൽ നമുക്ക് ആസ്വദിക്കാൻ സാധിച്ചേക്കും. ഒരു നല്ല സിനിമയെ അങ്ങിനെ കണ്ടാൽ അത് ഒരു അനുഭവമായി നമ്മുടെ മനസ്സിൽ അവശേഷിക്കും. ഒരു ജഡ്ജിന്റെ സ്ഥാനത്തിരുന്ന് വിലയിരുത്തി മാർക്കിടണമെന്ന വാശിയിൽ സിനിമ കണ്ടാൽ ഒരു പക്ഷെ അതിന്‌ സാധിക്കാതെ വന്നേക്കാം. (സിനിമയെക്കുറിച്ചുള്ള എഴുത്ത് / വിമർശനം പാടില്ല എന്നല്ല).

  അവാർഡ് കമ്മിറ്റി തലൈവി സായ് പരഞ്ചപൈ പറഞ്ഞതു പോലെ ഈ ചിത്രത്തിന്‌ സാമൂഹിക പ്രസക്തി തീരെ ഇല്ലെന്ന് ആരും എഴുതി കണ്ടില്ല, ഭാഗ്യം!

  ReplyDelete
 21. Haree,the name of the actor who played 'jyoppen' is Amith.

  ReplyDelete
 22. കുലങ്കശമായ ചര്‍ച്ചയാണെല്ലോ ഇവിടെ നടക്കുന്നത് ഏതായാലും നന്നായി, ഈ സിനിമ കണ്ടെ തീരൂ എന്നതാണ് എന്‍റെ തീരുമാനം ഇവിടെ ദുബായില്‍ വരുമോ എന്നറിയില്ല

  ReplyDelete
 23. In my perspective, the purpose of the writer in the story of Kaali was mainly due to her incapability to speak, thus her story had to be told from a third-person perspective. In the the police station scene the story is narrated by the lady who accompanies Kaali and story develops in minds of every one present in the room. Thus the story is told in such a way that it creates overt sympathy towards Kaali. Everyone in the room is trying to identify with Kaali. I see the writer as a projection of Revamma into the story. Besides, when a third person narrates a story, inadvertently the story will more about the other characters in the Village, rather than stick to the protagonist. Personally, when I watched the movie the placement of writer character struck to me as genuine and extremely imaginative & novel story telling methodology.

  About the production details:

  [Tarred roads] in Kerala existed in Kerala well before 1950s ! See
  http://pazhayathu.blogspot.com/2009/09/slow-and-difficult-bus-travels-of-1950.html

  One nice schematic of an old road-roller appears in the above link at:
  http://tinyurl.com/23ppyyp

  I also had a conversation with my grand-father about this, and he confirmed that tarred roads were not uncommon in Kerala during the 1950s.

  [Sail Ship] This is also accurate and consistent to the depicted time period. Trade/Passenger ships between Malabar-Ceylon mostly remained wind-assisted at least till Indian independence. The predominate trade route from 19th century were Malabar-Europe, as opposed to intra Asian routes, thus the newer upgrades were allocated to Malabar-Europe routes, whereas Malabar-Ceylon trade route remained a second-class service. There is enough hints to indicate that the first part of the movie was pre-independence or just after independence ( foreign dignitaries at Moopan's dinner). Moopan having trade partners at Ceylon is also one more justification of Revamma studying medicine at Ceylon.

  [Srank's appearance in first part] Again, this was purposefully, not incidental. Srank is the main henchman of Moopan, who is a high profile trader. Srank is also often assigned the task of taking care of the hospitality for the visitors to his mansion (Remember Dinner scene ? ). Thus ensuring presentableness is a must-must part of his job!

  [Consistency in Srank's viewpoints] I do agree with @Akhilesh that the first story is temporally separated from the other two. My estimate is that the first story is just around independence period and the second and third stories take place just around the period when Kerala state was formulated. You can see Srank's character religious view oscillates between agnostic to atheistic in these two stories mainly due to the amalgamation of his personal experiences and upsurging of communist thoughts in Kerala, whereas he was more of para-thesitic in the first part (From whose love should I choose? ). What is more striking is that he is in war within himself about his choice, and it is something he consciously tries to be ambivalent about. Only when faced by a situation, he tries to articulate it, which is impulsive and is a pointer to his current state of mind.

  It is a pity that a movie as clichéd (cut and pasted) as MINK has a higher rating than a movie which is extremely layered, meticulous in details and foremost brutally honest to its craft. Something somewhere is horribly wrong!

  @Akhilesh "the movie is far ahead of its times, with respect to kerala"

  I am sure this movie would have got way more audience and just critical analysis if it had been released pre-90s. I am just wondering how audience would have reacted if a movie like "Chemmen" (or more recent "Thoovanathumbikal") had hit the theatres today. Those movies were radical and bold for its time, and audience had the stomach back them to digest them. However, our attention and perspective (as viewers) has shrunk into a damned inescapable black hole! Pardon me for my vintage rant, but cannot help myself!

  ReplyDelete
 24. ഹരി, രണ്ടു കഥകളിലെ രംഗങ്ങള്‍ അടുത്തടുത്ത് കാണിക്കുന്നത് കാലിക ബന്ധം കാണിക്കാന്‍ മാത്രമാവണമെന്നില്ല. കാഥിക ബന്ധം കാണിക്കാനുമാവാം. അതൊരു സാധാരണ സിനിമാ സങ്കേതമാണ്.(നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും സംവിധായകര്‍ അതുപയോഗിക്കാറുണ്ട്) അതല്ല, അവ രണ്ടും അടുത്ത് കാണിച്ചത് കൊണ്ട് കാലിക ബന്ധം ഇന്ഫെര്‍ ചെയ്തെ മതിയാകൂ എന്ന് arthouse സിനിമയുടെ അനന്ത സങ്കേതങ്ങളെ പറ്റി എട്ടും പൊട്ടും തിരിയാത്ത നമ്മള്‍ inflexible ചട്ടക്കൂടുണ്ടാക്കുന്നത് ഭൂഷണമല്ല. രണ്ടും ഒന്നും കാലികമായി അടുത്താണെന്ന് ഹരി പറയുന്നു. ഇതിനു ഇവിടെ നിരാകരിച്ച കാര്യമല്ലാതെ തെളിവൊന്നുമില്ല.

  കഥാപാത്രങ്ങള്‍ മുടി നരയ്ക്കാതെ കാലങ്ങള്‍ക്കപ്പുറം നില്‍ക്കുന്നത് കാണിക്കുന്നത് ഒരുദ്ദേശത്തിനു വേണ്ടിയാണ് - കാലത്തിന്റെ boundaries destroy ചെയ്തു കാണിച്ചിട്ട് അതിനുമപ്പുറത്തേക്ക് കഥാപാത്രങ്ങളും കഥയും പ്രമേയവും തമ്മില്‍ ബന്ധമുണ്ടെന്നു കാണിക്കാനാണ്. കുട്ടിസ്രാങ്ക് തന്നെ മൂവിയുടെ larger picture ല്‍ ഒരു സിംബലാണ്. അതുകൊണ്ട് തന്നെ അതിര്‍ത്തികളെ ഭേദിക്കാന്‍ നോക്കുന്ന ഒരു സിനിമയില്‍ ഒരു കഥയില്‍ നിന്നും മറ്റൊരു കഥയിലേക്ക് പോകുമ്പോള്‍ അയാള്‍ കൂടുതല്‍ വയസ്സനായി വരുന്നത് counterproductive ആയിരിക്കും.

  ഇത് രണ്ടും മനപൂര്‍വം അവലംബിച്ചിരിക്കുന്ന സിനിമാസങ്കേതങ്ങളാണ്. സിനിമയില്‍ ഒരു underlying തീമും ഫാന്റസിയും ഉണ്ടെന്നു പിടികിട്ടുന്നവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. കാലസൂചികകള്‍ തന്നെയാണ് കാലത്തിലെ വ്യത്യാസം കാണിക്കുന്നത്. അല്ലാതെ രണ്ടു കഥകള്‍ക്കുമിടയില്‍ '30 - 40 വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന മട്ടിലൊക്കെ എഴുതിക്കാണിക്കുന്നത് സിനിമയുടെ തീമുമായി ചേര്‍ന്ന് പോകില്ല.

  ചിത്രം ഉപരിപ്ലവമായി കാണണമെന്നുള്ളവര്‍ക്ക് അങ്ങനെ കാണാം. അതിന്റെ artistic tapestry കാണണമെന്നുള്ളവര്‍ക്ക് അങ്ങനെ കാണാം. അതെല്ലാം ആസ്വാദക സ്വാതന്ത്ര്യം. രണ്ടു കൂട്ടരെയും ഒരുമിച്ചു തൃപ്തിപ്പെടുത്തുക പ്രയാസമാണ്. രണ്ടാമത്തെ കൂട്ടരെ ഉദ്ദേശിച്ചാണ് ഈ ചിത്രം. പ്രേക്ഷകനെ ആശ്രയിച്ചിരിക്കും ഈ മൂവി എത്ര മാത്രം rewarding experience ആണെന്നുള്ളത്‌. ആസ്വാദനത്തില്‍, സംശയമുള്ള ഒരു മേഖല വരുമ്പോള്‍, അത് സംവിധായകന് പിഴവ് പറ്റിയതാണ് എന്ന് ചാടിക്കേറി നിശ്ചയിക്കും മുന്‍പ് അയാള്‍ (എന്തായാലും നമ്മളെക്കാളുമൊക്കെ ലോകസിനിമ എന്താണെന്ന് വളരെക്കൂടുതല്‍ അറിയാവുന്ന ഒരാളാണല്ലോ ഇതിന്റെ filmmaker ) അവിടെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കുറച്ചൊരാഴത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കും.

  എന്തായാലും ഹരിക്ക് ഈ ചിത്രത്തിന്റെ ഭംഗി ബോധ്യപ്പെടണമെന്നു എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. നിര്‍ത്തുന്നു.

  രാകേഷ്, താങ്കള്‍ക്കു മാത്രമല്ല, ചിത്രം കണ്ട മിക്കവര്‍ക്കും മൂന്നു കഥകളോടും മൂന്നു തരത്തിലുള്ള പ്രതികരണമാണ്. മൂന്നിലെയും ആഖ്യാന രീതി, കേന്ദ്ര കഥാപാത്രമനുസരിച്ച് മനപൂര്‍വം വ്യത്യസ്തമായി അവലംബിച്ചിരിക്കുന്നത് കൊണ്ടാണ് ഇതെന്ന് ശ്രദ്ധിച്ചു കാണുമല്ലോ. എന്റെ ഫെവരിട്റ്റ് മൂന്നായിരുന്നു.

  ReplyDelete
 25. vidikushmandam,

  thanks for the very informed comment.

  A few qs

  Agree that srank is agnostic/atheist in parts two and three, but is he portrayed as para theistic in the first part? Isn't his hatred towards the Sinhalese more out of loyalty to his chieftain? Also, is there any indication that the communist outlook played a part in his religious choices? To me, he looked rather a half cynical detached guy with scant respect for conventions and more regard for human instincts.

  The first story looked spotted with a few elements of fantasy, and seemed to possess a disregard for time, ambience (place is Malabar) and person. The gun seemed quite old (still could be a cherished antiquity)for a ruler with quite a modern taste. Also, the extremely autocratic style seemed a little removed from 1940s. To me, the first story appeared deliberately crafted to be floating rather than fixed in time.

  ReplyDelete
 26. @akhilesh

  [Theism] I used the word para-theism to indicate he have a concept of a god (not affiliated to a religion) in his mind. His body-language, especially when he apologies to the monk is an indication. My interpretation, is that as the time moved on, he started to question the existence of a supreme being itself, since his experiences did not align very well with notion of a supervisor watching over him. A related point is that Srank though extremely loyal (both to Moopan and Unnithan) is ready to fore-sake it for humanity sake. Again, being a nomad he must have thought about these religious viewpoints more in his subconsciously space, than in a academic and precise manner, and he expresses it's different facets (not always consistent to each other) in different situations.

  Though it is not directly told communism has a direct effect on Srank's viewpoints, the insecurity evoked in the priest is an indication that such thoughts were not entirely new to the region. There is air of rebellion in most of young characters (more profound in Loni-assan) in this segment.

  [Time-span for Story 1] Yes, I think I will agree with you that it is better to leave that segment temporally floating, than to try to put a exact date for it. As I said earlier, there is enough indication that the time-span was pre-Independence.

  ReplyDelete
 27. 1950-കളില്‍ ടാറിട്ട റോഡുകള്‍, അതും ചിത്രത്തിലേതു പോലെ ഉള്‍നാടന്‍ കായല്‍ പ്രദേശങ്ങളില്‍, തീര്‍ത്തും വിരളമായിരുന്നു. ഇവിടെ നല്‍കിയ ചിത്രങ്ങള്‍ പഴയ വാഹനങ്ങള്‍ പുതിയ നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നതാണ്‌ എന്നാണ്‌ മനസിലാവുന്നത്. (നടുവിലും വശത്തും വെള്ള വരയൊക്കെ വരച്ച റോഡുകള്‍ ഏതു കാലത്താണ്‌ കേരളത്തിലുണ്ടായത്? ആ ചിത്രങ്ങള്‍ / വീഡിയോ ഇപ്പോഴത്തെ കേരളത്തിലേത് പോലുമല്ല എന്ന് ബ്ലോഗൊന്ന് വിശദമായി നോക്കിയാല്‍ കാണാം.)

  കഥകള്‍ തമ്മില്‍ സമയാന്തരമുള്ളപ്പോഴും; അവ തമ്മില്‍ വളരെയധികം അകലമില്ല എന്നു തന്നെയാണ്‌ അനുമാനിക്കുന്നത്. രണ്ട് കഥകളിലെ രംഗങ്ങള്‍ അടുത്തടുത്ത് കാണിക്കുന്നത് കൊണ്ട് കാലിക ബന്ധമുണ്ട് എന്നല്ല പറയുന്നത് എന്നു മനസിലാക്കുക. രണ്ടിലും ഒരേ എലിമെന്‍റുകള്‍ വരികയും ചില എലിമെന്‍റുകള്‍ തുടരുകയും ചെയ്യുന്നതുകൊണ്ടാണ്‌. സ്രാങ്കിന്‌ വയസായിപ്പോകുവാനും മാത്രം സമയാന്തരം കഥകള്‍ തമ്മില്‍ ഇല്ല എന്നു തന്നെയാണ്‌ മനസിലാക്കുന്നത്.

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
  --

  ReplyDelete
 28. Assuming that second story develops in and around Palai region (the landmarks in the movie seems to suggest this), this is precisely an area where you should expect a tarred road! From the wikipedia entry of Palai ( http://en.wikipedia.org/wiki/Palai )

  "A road linking Athirampuzha to Erattupetta through Pala was established in 1868. Pala was linked to Thodupuzha by road in 1893. Motor vehicles appeared in Pala in the early 1900s. The first bus service was started in 1908 by a public company by name
  Meenachil Motor Association which was the 3rd registered company in Travancore."

  1950s were just 50-60 years ago, and I have a feeling you are visualising Kerala back then to more pre-historic than required. For example if you take the main road of Trivandrum, from Museum to East Fort, the major (atleast the visually appealing) landmarks has remained exactly the same.

  I personally will put more faith in the filmaker's judgement, whose attention to details is evident in his current and previous films (who incidently has lived through the specified era) rather than an arm-chair critic who does not seem to be much open to suggestions or alternative perspectives.

  ReplyDelete
 29. ചിത്രത്തിലെ കായലും മറ്റും നല്‍കുന്ന സൂചന, കൊച്ചി-ആലപ്പുഴ പരിസരമാണെന്നാണ്‌. മീനച്ചിലാറ് മാത്രമുള്ള പാലയല്ല എന്തായാലും ചിത്രത്തില്‍. കായലും, ഇടയ്ക്കുള്ള തുരുത്തുകളും, പൊഴിമുഖവും എല്ലാം രണ്ടാമത്തെ കഥയില്‍ വരുന്നുണ്ട്. ഇതെങ്ങിനെ പാലയാവും! ജലമാര്‍ഗം മലബാറില്‍ നിന്നും കൊച്ചി വഴി തിരുവിതാംകൂര്‍ വരെ സ്രാങ്ക് സഞ്ചരിക്കുന്നു. ഇതിനിടയ്ക്ക് പാലയിലേക്ക് പോയി എന്നതും വിശ്വസിനീയമല്ല. ഈ ഭാഗങ്ങളുടെ ഷൂട്ടിംഗ് നടന്നത് ആലപ്പുഴ, കൊല്ലം, ശാസ്താം‍കോട്ട എന്നിവിടങ്ങളിലാണെന്നിരിക്കെ, ഏതൊക്കെ ലാന്‍ഡ്‍മാര്‍ക്കുകളാണ്‌ പാലയാണ്‌ സ്ഥലമെന്ന് സൂചന നല്‍കുന്നത്?

  ഇനി വാദത്തിനു വേണ്ടി, പാലയാണെന്ന് സമ്മതിച്ചാല്‍ തന്നെ, ഉള്‍പ്രദേശത്തുകൂടിയുള്ള നാട്ടുവഴികളൊക്കെ (അങ്ങിനെയല്ലാതെ, കവടിയാര്‍ - കിഴക്കേക്കോട്ട റോഡ് പോലെ ഒരു പ്രധാന വഴിയാണ്‌ അതെന്ന് തോന്നിയില്ല!) അന്നേ ടാര്‍ ചെയ്തു എന്നാണെങ്കില്‍, തീര്‍ത്തും വിയോജിക്കുന്നു!

  "who does not seem to be much open to suggestions or alternative perspectives." - Being open to suggestions/alternative perspective is not agreeing to things which are not at all convincing!
  --

  ReplyDelete
 30. സിനിമ ഇതു വരെ കാണാത്തതിനാല്‍ അതേപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഇടപെടുന്നില്ല. ജോപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെപ്പറ്റിമാത്രം തല്‍ക്കാലം. അമിത്‌ എന്നാണ്‌ ഈ നടന്റെ പേര്‌. കുറേ വര്‍ഷം മുമ്പ്‌ ഭരതന്റെ 'പ്രയാണം' എന്ന സിനിമയിലെ നാലു ചെറുപ്പക്കാരില്‍ ഒരാളെ അവതരിപ്പിച്ചത്‌ അമിത്തായിരുന്നു. പിന്നെ കുറേക്കാലം സിനിമയില്‍ നിന്നു വിട്ടുനിന്നു. സത്യന്‍ അന്തിക്കാടിന്റെ 'കഥ തുടരുന്നു'വില്‍ ആസിഫ്‌ അലിയുടെ കഥാപാത്രത്തിന്റെ ജ്യേഷ്‌ഠനെ അവതിരിപ്പിച്ചതും അമിത്താണ്‌. ഇപ്പോള്‍ തിരുവനന്തപുരം പൂജപ്പുരയില്‍ വാടകയ്‌ക്കു താമസിക്കുന്നു.

  ReplyDelete
 31. അഖിലേഷും viddikushmandam-വും പറഞ്ഞതിനോട് ഒരു പരിധിവരെ ഞാനും യോജിക്കുന്നു.

  അതുപോലെ ഹരീ,
  റോഡിലെ ടാറും മറ്റും വിശകലനം ചെയ്യേണ്ട ആവശ്യം ഉണ്ടോ?

  മൂന്നു കഥകളും മൂന്നു ഭൂമികകളിലാണ് നടക്കുന്നത്. ഈ വ്യത്യാസം സംസ്കാരത്തിലും, ഭാഷയിലും മറ്റും കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. കാലഘട്ടം പറഞ്ഞിട്ടില്ലെങ്കിലും 1940 മുതല്‍ 1960 വരെ ഏതുമാവാം എന്നു തോന്നുന്നു. ആദ്യ കഥയില്‍ ഒരു ഫാന്റസി എലിമെന്റ് ഉണ്ടെന്നും തോന്നി...അതിലൊന്നും എനിക്ക് ഒരു വിരോധവുമില്ല :)

  അഖിലേഷ്,

  മൂന്നാമത്തെ കഥ ഒറ്റയ്ക്കെടുത്താല്‍ നല്ലതെന്നു തന്നെയാണ് എന്റെയും അഭിപ്രായം. ചിലരുടെ അഭിനയവും ഡബ്ബിംങ്ങും ശരാശരി ആണെന്ന് സമ്മതിക്കേണ്ടി വരും. പക്ഷെ കാളിയുടെ മോഴിയിലൂടെയാണ് കഥ പൂര്‍ത്തിയാവേണ്ടത്. അവള്‍ ഊമയായ സ്ഥിതിക്ക് കൂടെയുള്ള സ്ത്രീ അവളുടെ നാവായി എന്നും പറയാം. അപ്പോഴും കാളിയോ, കൂടെ വന്ന സ്ത്രീയോ അല്ലെങ്കില്‍ സ്രാങ്കോ കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ മാത്രമെ ആ കഥയില്‍ വരാന്‍ പാ‍ടൊള്ളൂ. നോവലിസ്റ്റും സ്രാങ്കുമായി ഉള്ള സംസാരവും, അതില്‍ കാളിയെ പറ്റി നോവല്‍ എഴുതുന്നത് പറയുന്നതും അവര്‍ സ്രാങ്ക് പറഞ്ഞു തന്നെ അറിഞ്ഞു എന്നു തന്നെ വെയ്ക്കാം. എന്നാലും നോവലിസ്റ്റിന്റെ ആത്മഗതങ്ങള്‍ അപ്പോഴും ബാക്കിയല്ലേ!!!

  അതുപോലെ വിഷ്വലുകള്‍ നല്ലതാണെങ്കിലും ചില സ്ഥലങ്ങളിലെ വിഷ്വല്‍ എഫക്റ്റുകള്‍ ബോറായി തൊന്നി.

  പിന്നെ ഇങ്ങനെ ചൂഴ്ന്നിറങ്ങി തെറ്റുകള്‍ നിരത്തുന്നത് ഇതൊരു ഷാജി എന്‍ കരുണ്‍ ചിത്രമായതുകൊണ്ടാണ്. അദ്ദേഹത്തെ പോലെയുള്ള സംവിധായകരില്‍ നിന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

  അതുകൊണ്ടാണ് എന്റെ റിവ്യൂവില്‍ “ചുരുക്കത്തില്‍ ഒരു മികച്ച സൃഷ്ടിക്കുള്ള എല്ലാവിധ സാധ്യതകളുമുണ്ടായിരുന്നിട്ടും അതിലെത്തിപറ്റാതിരുന്ന ഒരു സംരഭമാണ് കുട്ടിസ്രാങ്ക്.” എന്നു പറഞ്ഞതും

  ReplyDelete
 32. 'കഥ തുടരുന്നു'വില്‍ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ ജ്യേഷ്ഠനെ അവതരിപ്പിച്ച നടനാണോ ജോപ്പനായെത്തുന്നത്? ആണെന്ന് തോന്നിയില്ല. (മുഖത്തെ മേക്കപ്പ് മാറാമെങ്കിലും; നിറം, പൊക്കം, വണ്ണം ഇവയൊന്നും അത്ര മാറില്ലല്ലോ!)

  "റോഡിലെ ടാറും മറ്റും വിശകലനം ചെയ്യേണ്ട ആവശ്യം ഉണ്ടോ?" - പരിപൂര്‍ണത എന്നത് കൊമേഴ്സ്യലില്‍ മാത്രമല്ലല്ലോ, ഇതിലും ആവാം. :-)
  --

  ReplyDelete
 33. “പരിപൂര്‍ണത എന്നത് കൊമേഴ്സ്യലില്‍ മാത്രമല്ലല്ലോ, ഇതിലും ആവാം. :-)“

  ഇതു ഞാന്‍ പ്രതീക്ഷിച്ചു :-)

  ReplyDelete
 34. രാകേഷ്,

  മൂന്നാമത്തെ കഥ രണ്ടു സ്ത്രീകളുടെയും കഥയാണ്.

  കാളിയെപ്പറ്റിയുള്ള എഴുത്തുകാരിയുടെ monologues ഉം observations ഉം കാളിയെ മനസ്സിലാക്കാന്‍ എന്നതിനെക്കാളും എഴുത്തുകാരിയെ മനസ്സിലാക്കാന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 'കാളി'മയമില്ലാതെ എഴുത്തുകാരിക്ക് മാത്രം നീക്കിവച്ച moments ഉം ഉണ്ടെന്നു ശ്രദ്ധിച്ചു കാണുമല്ലോ. ഒരു mouthpiece ഇല്ലാതെയും കാളിയെ എളുപ്പം മനസ്സിലാക്കാം. In fact , കാളിയെ മനസ്സിലാക്കിത്തരാന്‍ ഈയൊരു mouthpiece ഇല്ലാത്ത അവസരങ്ങളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്.

  മൂകയായ കാളിയെക്കാളും അടഞ്ഞ പുസ്തകമാണ് എഴുത്തുകാരി. very much an introvert. ഒരര്‍ത്ഥത്തില്‍ കൂടുതല്‍ ഊമ. അവര്‍ വികാരം കാണിക്കില്ല, അവരുടെ പെരുമാറ്റത്തില്‍ നിന്നും അവരെപ്പറ്റി അധികമാര്‍ക്കും മനസ്സിലാകില്ല. ഒരുദാഹരണം : കാളിയുടെ പ്രണയം പരസഹായമില്ലാതെ വളരെ വ്യക്തമാണ് ‍. എഴുത്തുകാരിക്കും പ്രണയമുണ്ട്, പക്ഷെ അത് പുറത്തൊരു ജീവിയും (പ്രണയിക്കുന്ന പുരുഷനുള്‍പ്പെടെ)അറിയാതെ സൂക്ഷിക്കാനാണവര്‍ക്കിഷ്ടം. അത് സംവിധായകന്‍ പുറത്തു കൊണ്ട് വരുന്നത് അവരുടെ ചിന്തയിലൂടെയാണ്‌.

  ഒരു ലിമിറ്റഡ് രീതിയില്‍ കാളിയുടെ mouthpiece ആയി കാണിച്ചിരിക്കുന്ന എഴുത്തുകാരി. ആ സ്ത്രീക്ക് കാളിയും സ്രാങ്കും പ്രധാനപ്പെട്ട വിഷയങ്ങളാണ്. അവരെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നും എഴുത്തുകാരിയെപ്പറ്റി മനസ്സിലാകുന്നു. അപ്പോള്‍ കാളിയെയും എഴുത്തുകാരിയെയും മനസ്സിലാക്കാന്‍ രണ്ടുപേരെയും പരസ്പരം നന്നായി ഉപയോഗിച്ചിരിക്കുന്നു. എന്തുകൊണ്ടും രണ്ടുപേരെയും compartmentalize ചെയ്തു കാണിക്കുന്നതിനെക്കാലും challenging ഉം നല്ലതും.

  ഈ രണ്ടു കഥാപാത്രങ്ങള്‍ തങ്ങളിലുള്ള ഒരു വൈരുദ്ധ്യവും പ്രകടമാണ്. എഴുത്തുകാരി ഉള്ളിന്റെയുള്ളില്‍, കീഴ്വഴക്കങ്ങള്‍ നിശ്ചയിക്കുന്ന രീതികളനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുന്നു. തനിക്കു പ്രണയമില്ലാത്ത (മറ്റൊരാളോടാണ് പ്രണയം), ദുസ്സ്വഭാവിയായ, കുടുംബത്തിനു ബാധ്യത മാത്രമായ ഒരു incorrigible ഭര്‍ത്താവ് മരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്നു (കുറ്റബോധം പ്രേരകമാകാം). കീഴ്വഴക്കങ്ങളാല്‍ വിസര്‍ജിക്കപ്പെട്ട ഒരു outcast ആയി ജീവിക്കുന്ന (മറ്റു രണ്ടു കഥകളിലെയും നായികമാര്‍ ഔട്ട്കാസ്ടുകലാണ് ) കാളി, വിവാഹം എന്ന ഒരു കീഴ്വഴക്കത്തിനു പോലും സ്രാന്കിനോടുള്ള ഒരപേക്ഷയുടെ രൂപത്തിലെങ്കിലും ബഹുമാനം കൊടുക്കാതെ, വളരെ സന്തോഷത്തോടെ അയാളുടെ കുഞ്ഞിനേയും പേറി ജീവിക്കുന്നു. ഇതുപോലുള്ള കാവ്യഭംഗി, ഒട്ടും സ്വാഭാവികത നഷ്തപ്പെടാതെ, വളരെ realistic ആയി, കണികകള്‍ interlink ചെയ്തുവെച്ച്, appropriate paceഓടു കൂടി മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു layered beauty ആണ് മൂന്നാം ഭാഗം.

  അഭിനയം കഥാപാത്രങ്ങളെ ഉദ്ദേശിച്ചിരിക്കുന്നതിനനുസരിച്ചു തന്നെയാണ് എന്നാണു തോന്നിയത്. ഡബ്ബിംഗ് സിങ്ക്രോനൈസ് ചെയ്തിരിക്കയല്ല ഒന്ന് രണ്ടിടത്ത്‌. അത് dvd കോപ്പി / സ്ക്രീനിംഗ് കോപ്പിയില്‍ തിരുത്തപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

  ReplyDelete
 35. For those interested in tarred roads,

  Which is the Sathyan clip shown in the third part? The period of the third story (and probably the second)must be sometime after the release of that movie, but not removed by many years. I don't think tarred roads were unusual for that period.

  ReplyDelete
 36. "തനിക്കു പ്രണയമില്ലാത്ത (മറ്റൊരാളോടാണ് പ്രണയം), ദുസ്സ്വഭാവിയായ, കുടുംബത്തിനു ബാധ്യത മാത്രമായ ഒരു incorrigible ഭര്‍ത്താവ് മരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്നു (കുറ്റബോധം പ്രേരകമാകാം)." - തീവണ്ടി അപകടത്തിന്റെ വാര്‍ത്ത കേട്ട് ഭര്‍ത്താവ് മരിച്ചെന്ന് കരുതുന്നു. എന്നാല്‍ അയാള്‍ തിരിച്ചുവരുന്നു, പഴയപടി സ്വഭാവത്തില്‍ മാറ്റമൊന്നുമില്ലാതെ തുടരുന്നു. കാളിക്ക് പ്രണയം ലഭിക്കുന്നതില്‍ തനിക്ക് അസൂയയുണ്ടെന്നും അവള്‍ പറയുന്നു. അര്‍ത്ഥമില്ലാത്ത ജീവിതം തുടരേണ്ടന്നു കരുതിയാവാം എഴുത്തുകാരി ആത്മഹത്യ ചെയ്യുന്നത്. (ഇനി ഭര്‍ത്താവ് തിരിച്ചു വരുന്നതും ഫാന്റസിയെന്ന് പറയുമോ! അഖിലേഷ് എത്രത്തോളം ശ്രദ്ധ ഇതു കാണുന്നതിനു നല്‍കിയെന്ന് സംശയിച്ചു പോവുന്നു!)

  സത്യന്‍ അഭിനയിക്കുന്ന ചിത്രം, 1954-ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍'. കായലിനോടു തൊട്ടുള്ള പ്രദേശങ്ങളില്‍ അതുപോലെയുള്ള നാട്ടുവഴികള്‍ ടാറിട്ടിരുന്നില്ല എന്നുറപ്പാണ്‌. അത്യാവശ്യം ആ പ്രദേശങ്ങളിലൂടെ നടന്നും തോണിയിലുമൊക്കെ യാത്ര ചെയ്ത പരിചയവുമുണ്ട്; കായല്‍ പ്രദേശങ്ങളില്‍ നിന്നും അധികം അകലെയല്ല ഞങ്ങളുടെ വീട് എന്നതിനാല്‍ നേരിട്ടുമറിയാം. (70-കളില്‍ ഞങ്ങളുടെ വീടിനു മുന്‍വശം പോലും തോടായിരുന്നു, അതു റോഡായത് 80-കളിലാണ്‌; പിന്നെയും 90-കളുടെ ഒടുക്കത്തിലാണ്‌ ടാര്‍ ചെയ്യുന്നത്. NH-ല്‍ നിന്നും അരക്കിലോമീറ്റര്‍ മാത്രം അകലത്തുള്ള സ്ഥലത്തിന്റെ കാര്യമാണിത്.)
  --

  ReplyDelete
 37. ഈ പോസ്റ്റിനു നന്ദി ഹരീ. ഹരീയിങ്ങനെയൊക്കെ വിവരക്കേട് എഴുതിയതുകൊണ്ടാണല്ലോ അഖിലേഷ് ഈ കമന്റുകളൊക്കെ എഴുതിയത്.

  @ അഖിലേഷ്, കമന്റുകള്‍ക്ക് ഒരു സല്യൂട്ട്. ഒരു ബ്ലോഗ് തുടങ്ങരുതോ?
  (എനിക്കീ സിനിമ കാണാന്‍ കൊതിയാകുന്നു)

  ReplyDelete
 38. അഖിലേഷ് ബ്ലോഗ് തുടങ്ങണം എന്ന റോബി കമന്റിനു +1. ബുദ്ധിക്കൂഷ്മാണ്ടത്തിനും {:)} മറ്റു കമന്റുകള്‍ക്കും നന്ദി. പടം കാണാന്‍ തോന്നുന്നുണ്ട്..

  ReplyDelete
 39. Why did you delete my comment, Hari? I had said "How much do these spin doctors earn?" You thought it was spam? Pity it's guys like you who review movies!

  Or should I pity the insecure intellects here more, who are desperate to show their appreciation for a crap like Kuttishrank?

  ReplyDelete
 40. Akhilesh:
  You should expand your observations and publish as a blog post.
  In fact I was about to write, but you have done it more efficiently.

  ReplyDelete
 41. മറ്റാര്‍ക്കോ വേണ്ടി / പണത്തിനു വേണ്ടി അഭിപ്രായം തിരിച്ചുവിടുവാനുള്ള മനഃപൂര്‍വമായ ശ്രമമിവിടെ ഉണ്ടെന്ന് തോന്നിയില്ല. അത്തരം ഒരു ആരോപണം മാത്രമുന്നയിച്ച് (കാരണങ്ങളൊന്നും പറയാതെ) പോയതിനാലാണ്‌ ഒഴിവാക്കിയത്. ഈ ചിത്രം നന്നെന്ന് ഇവിടെ രേഖപ്പെടുത്തിയവരോട് എതിരഭിപ്രായമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് രേഖപ്പെടുത്താം. അതല്ലാതെ അങ്ങിനെ പറയുന്നവരെ പരിഹസിക്കുന്നതുകൊണ്ട് എന്തു കാര്യം? എത്രപെട്ടെന്നാണ്‌ സ്പാമെന്ന് കരുതിയാണ്‌ ഡിലീറ്റ് ചെയ്തതെന്ന് ഉറപ്പിച്ചത്!!!

  അഭിപ്രായങ്ങള്‍ക്ക് നന്ദി. :-)
  --

  ReplyDelete
 42. കഴിഞ്ഞ അവാര്‍ഡുകളിലൊന്നും അത്ര പരാമര്‍ശിക്കപ്പെടാതെ പോയ ചിത്രമായതിനാല്‍ വെറുതെ ഈ റിവ്യൂവിലൂടെ ഒന്നു കടന്നുപോവുക മാത്രമേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. പക്ഷേ നിങ്ങളുടെ ചര്‍ച്ച കണ്ടപ്പോള്‍ തന്നെ ഞാനൊന്ന് തീരുമാനിച്ചു- ഇതെന്തായാലും കാണണം. നിങ്ങള്‍ ഇത്രയും ഇവിടെ ചര്‍ച്ച ചെയ്തതു തന്നെ ഈ ചിത്രത്തിന്റെ വിജയമല്ലേ..അങ്ങനെയൊരു വിലയിരുത്തല്‍ ഈ ചിത്രം അര്‍ഹിക്കുന്നതുകൊണ്ടല്ലേ.

  കേട്ടിടത്തോളം കഥ ഒരു ഫാന്റസിയുടെ മേല്‍മൂടിയണിഞ്ഞാണ് പോകുന്നത്- സാങ്കല്പ്പികമായ സ്ഥലങ്ങള്‍, സാങ്കല്പ്പികമായ കാലഘട്ടം,- അപ്പോള്‍പ്പിന്നെ ആ സ്ഥലം ഇതല്ലേ, അവിടെ അന്ന് റോഡുണ്ടാകുമോ..എന്നൊക്കെ ചിന്തിച്ച് തല പുണ്ണാക്കണ്ട കാര്യമുണ്ടോ?

  ടെക്നിക്കല്‍ പെ ര്‍ഫക്ഷനില്‍ അടൂരും ഷാജിയുമൊക്കെ വളരെ ശ്രദ്ധിക്കുന്നവരാണ്. (1981 ല്‍ ഇറങ്ങിയ 'എലിപത്തായം' ഒന്നു കണ്ടുനോക്കൂ. അതിലെ ശബ്ദലേഖനമൊക്കെ നമ്മെ ഇന്നും വിസ്മയിപ്പിക്കും. അതുകൊണ്ട് തന്നെയാണ് ഏറ്റവും കൂടുതല്‍ ആഗോളപ്രശംസ പിടിച്ചുപറ്റിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെ ആ ചിത്രം ഇന്നും പരാമര്‍ശിക്കപ്പെടുന്നത്)
  അതുകൊണ്ട് ഇവര്‍ക്ക് അബദ്ധം പറ്റി ഇങ്ങനെയുള്ള "മണ്ടത്തരങ്ങള്‍" പടത്തില്‍ വന്നുപോയി എന്ന് വിചാരിക്കാന്‍ കഴിയുന്നില്ല.

  ReplyDelete
 43. കോട്ടുവായ് ഇടാതെ ശ്രദ്ധിച്ച്രിക്കാന്‍ പ്രേരണ നല്‍കുന്നുണ്ട് ഈ ചിത്രം,കഥാപാത്രങ്ങളുടെ സംഭാഷണ ശൈലി പ്രസംസനീയം.Reliance Big pictures നു അഭിനന്ദനം

  ReplyDelete
 44. അഖിലേഷ്,
  "നമുക്ക് ദഹിക്കാത്തതെല്ലാം സംവിധായകന്റെ പിഴവ് ആകണമെന്നില്ല"
  “ആസ്വാദനത്തില്‍, സംശയമുള്ള ഒരു മേഖല വരുമ്പോള്‍, അത് സംവിധായകന് പിഴവ് പറ്റിയതാണ് എന്ന് ചാടിക്കേറി നിശ്ചയിക്കും മുന്‍പ് അയാള്‍ (എന്തായാലും നമ്മളെക്കാളുമൊക്കെ ലോകസിനിമ എന്താണെന്ന് വളരെക്കൂടുതല്‍ അറിയാവുന്ന ഒരാളാണല്ലോ ഇതിന്റെ filmmaker ) അവിടെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കുറച്ചൊരാഴത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കും.“

  ഇതിനോട് യോജിച്ചുകൊണ്ട് തന്നെ പറയുകയാണ്: ശരിയ്ക്കും മൂന്നാമത്തെ കഥയില്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന തരം ലേയറിംങ്ങ് എനിക്ക് മനസ്സിലായില്ല. എന്തായാലും ഇനി അതു സംവിധായകന്റെ മുകളില്‍ ആരോപിക്കുന്നില്ല.

  ReplyDelete
 45. Movie deserves much better analysis than this review. anyway thanks.
  btw Some peoblem with this page,I could nt open with IE.Now using firefox so no problem. but many people uses IE,and they wont get access to this page. so pls solve the problem

  ReplyDelete
 46. നിരൂപണത്തിലൂടേയും,ചർച്ചകളിലൂടേയും ഓടിപ്പോയി...കൊള്ളാം
  ഇതാ ഹരീയെ ഞാൻ പിന്തുടരുന്നൂ...

  ReplyDelete
 47. അഖിലേഷ് .. കൊള്ളാം :)

  ReplyDelete
 48. ഹരിയ്ക്കൊരു നല്ല നമസ്കാരം,അഭിലാഷിനു ഇത്രയും പറയാന്‍ കാരണമായതിനു..:)

  നന്നായി അഭിലാഷ്..

  ReplyDelete
 49. അഭിപ്രായങ്ങള്‍ക്ക് നന്ദി. "നിങ്ങള്‍ ഇത്രയും ഇവിടെ ചര്‍ച്ച ചെയ്തതു തന്നെ ഈ ചിത്രത്തിന്റെ വിജയമല്ലേ..അങ്ങനെയൊരു വിലയിരുത്തല്‍ ഈ ചിത്രം അര്‍ഹിക്കുന്നതുകൊണ്ടല്ലേ." ഇതിനോട് യോജിക്കുന്നു. നല്ലൊരു ചിത്രമുണ്ടാക്കുവാനുള്ള ഒരു ശ്രമം ഇതില്‍ കാണാം. ഒരുപക്ഷെ, എനിക്ക് ഇങ്ങിനെ തോന്നുന്നത് സിനിമ ഉന്നം വെയ്ക്കുന്ന ഒരു പ്രേക്ഷകനല്ലാത്തതിനാലാവാം. സിനിമയുടെ ശരിയായ പ്രേക്ഷകര്‍ക്ക് ചിത്രം വളരെ മികച്ചത് എന്നഭിപ്രായമുണ്ടായിരിക്കാം. അതുകൊണ്ട് എന്റെ അഭിപ്രായം മാറണം/മാറ്റണം എന്നില്ലല്ലോ!

  അതാരാ അഭിലാഷ്! കമന്റുന്നതിനു മുന്‍പ് പേരെങ്കിലുമൊന്ന് ശരിക്ക് വായിക്കൂന്നേ... :-)
  --

  ReplyDelete
 50. Want to point to http://kaakadrushti.blogspot.com/2010/08/blog-post.html for, albeit a bit non-terse, otherwise a detailed and thoughtful analysis of the movie, which touches on many of the thematic and stylistic elements attached to movie discussed in this thread by Akhilesh et.al.

  ReplyDelete
 51. ഇത്രയും ആയ സ്ഥിധിക്ക് ഈ സില്മ കണ്ടിട്ട് ബാക്കി കര്യം.

  ReplyDelete
 52. കുട്ടിസ്രാങ്ക്:മുങ്ങിമരിച്ച ഭൂലോകസുന്ദരന്‍-ഇവിടെ:http://kaakadrushti.blogspot.com/2010/08/blog-post.html

  ReplyDelete
 53. എന്തായാലും ഒന്ന് കാണണം

  ReplyDelete
 54. അഖിലേഷ്, താങ്കളുടെ കമന്റുകള്‍ വായിക്കാതിരുന്നെങ്കില്‍ നഷ്ടമായേനെ. ബ്ലോഗില്ലെങ്കിലും ഇവിടെ വിശദമായി എഴുതിയതില്‍ സന്തോഷം :) സിനിമ കാണാന്‍ വെയ്റ്റ് ചെയ്യുന്നു.
  (ഹരീ താങ്ക്സ്, ഇവിടെ ചര്‍ച്ചക്ക് അവസരം ഉണ്ടാക്കിയതില്‍ ;))

  ReplyDelete
 55. നന്ദയോട് പൂര്‍ണ്ണമായും യോജിക്കുന്നു...and അഖിലേഷിനെപോലുള്ളവര്‍ ആണ് സിനിമയെ rate ചെയ്യേണ്ടത് എന്നു തോന്നുന്നു...

  ReplyDelete
 56. Thanks for all the supportive comments. Am so happy for Kutty Srank now that it has received some due recognition at the awards.

  A few attempts on questions posed earlier. As Haree very rightly pointed out, I might have had a couple of moments of concentration lapses towards the end of the movie, most likely because I had too much on my hands to think about by then. My mistake, apologies. As I previously admitted, it may require a couple more viewings before I may be able to take in the full beauty of the movie.

  But I guess my mistakes need not take away from the beauty of the larger picture of a very fine movie. Also, I think what was said about the sense of the third part of the movie holds good. The writer is an intended important character in that part, and there is an intended contrast between herself and Kali. This intent is very evident in some scenes – for example, the scene where the writer (apologies for forgetting the name, think it is Vimala, but not very sure) hears the news about the accident which could potentially make her a widow is immediately followed by the shot of Kali putting on Sindhooram. Also, the writer is imprisoned by society’s conventional (and current at that time) concepts regarding marriage and regarding a female’s fidelity from receiving what she herself thinks is the ultimate point in life for a woman – a man’s true love (says about the latter in her musings – one example that her musings are used to make us understand her more than Kali.), whereas Kali, whom conventional wisdom has ostracized, doesn’t care for a socially accepted marriage, and is quite happy finding love outside of it as long as her man loves her. (The scene of them watching Neelakkuyil together with subsequent scenes are well used here – no interpretation from Vimala needed). Also, there is contrast between the fate (in terms of eventual happiness in life) of a socially well accepted woman and that of the outcast.

  Layered or not? Don’t know. Thought it was layered, primarily because it wasn’t all superficial. There are themes and lots of symbols, even some characters are symbols – but these are used upon three compact realistic stories (emphasis on realistic).Not much shots wasted for art, even if the movie is artistically rich. Art seems merged with matter of fact storytelling. That looked a pretty difficult thing to achieve. The whole storyline (alone, without the art) of the third part could be typically presented by one of our regulation directors as a whole two hour plus movie, but still fail to effectively tell more of Kali, the writer, Unnithan or Srank and of the theme than what is told here. Lots of things are conveyed in a short period of time. Add to it the contrasts; the nuances; the beauty of the interplay of using the story of Kali to tell the story of the writer (viewers wouldn’t have cared about the writer were it not for Kali) and the writer to (pretend to) tell the story of Kali; the musings of a lonely writer betraying her own nature to the viewer unknown to herself (different from a narration) etc.. Only some views and opinions, so feel free to disagree.

  ReplyDelete
 57. Contd...

  I guess the widely perceived ‘kallukadis’ in Vimala’s reflections are largely due to the literarily poor language she uses. It would have sounded better if we had MT or ONV there in place of poor Vimala. But Vimala is not meant to be a professional nor a skilfull writer, is an amateurish writer created by circumstances, so she should sound uncouth and should be penning down what occurs to her and not what appeals to us, and that is the way it is.

  Depth (and layering) also comes from excellent characterization. All characters are sketched very well, but one example: There is a character (of some authority) who is a symbol of conformism in each story– the mooppan, the priest (Siddique) and Unnithan. They could have been painted pitch black by someone else, but they are all, thankfully, various shades of gray here. More importantly, in spite of their similarities, they are all very different from each other. For example, Unnithan is basically a good, likable person who gets twisted by his absolute dependence on rituals, beliefs and conservatism. The priest of Siddique is more sly and convoluted by his nature itself, and much less trustworthy (there is the beautiful imagery of pemmena’s ‘kumbasaaram’ at the church to emphasize the last trait). This difference in character is also apparent in the way Kutty Srank takes to each of them. Rough with the priest, often having war of words, while polite and respectful even when disagreeing with Unnithan. Nuances that contribute to the depth and layering of the movie. Again, these are only opinions.

  On the non-issue of tarred roads, they were not very uncommon at that time. The trivandrum kochi road was tarred before independence, so also parts of what became the MC road. Large parts of the thirukochi road were renamed and incorporated into NH 47 later, which itself has proximity with waterbodies. Some parts were rerouted. All these roads were much narrower then. It is likely that some other important roads were also surfaced. The second story is meant to take place somewhere in proximity to and to the south of Kochi or in Kochi itself, according to mentions of Kochi within the movie. One historian, a relative, who himself was born before independence around Alappuzha, told on casual enquiry that tarring first occurred in Kerala region before 1930, and that he went to LP school walking a tarred road. Can’t quote references within the net Haree, sorry.

  So I guess showing a tarred road in a story of 1954–1955 is not an error at all.

  Not an attempt to beat on a dead topic. But thought that since the movie is in the news again for the right reasons, would revisit some unfinished questions.

  Thanks to Haree for tolerating a jerk.

  ReplyDelete
 58. :) Thank you for the detailed comment, but I do disagree! (The film getting 'due recognition' through awards... I liked it! :-D) Of course, these all are only opinions!

  ഏതായാലും കാണാത്തവര്‍ക്കൊക്കെ വളരെ നിശ്ചയമാണ്‌, 'കുട്ടി സ്രാങ്ക്' മികച്ചൊരു ചിത്രമാണെന്ന്. അതേതായാലും നന്നായി. :)
  --

  ReplyDelete
 59. ‘Due recognition’ primarily because it is a very good film (unanimous decision at nationals is no surprise) and because of what happened at the state awards. I thought I didn’t say ‘through awards’, I said ‘at the awards’. There is a lot of difference between the two. Please don’t misinterpret it as something aimed at you. I don’t have any illusions that critical recognition for films lies in what less-than-even-amateurish guys like us review or comment at some sites.

  Yes, as I pointed out earlier, these are only my opinions, no question. All views on films can only be opinions. Haree’s reviews here are also nothing more than his own personal opinions. Same goes for most of our review sites. That is the inherent nature of appreciation of films.

  A humble suggestion: It would be nice to put in a small congratulatory note on the national award winners, there being a lot of Malayalam winners; also since there was an exclusive and detailed post on the state awards, and since most other sites are paying some sort of tribute to our national winners. Only a suggestion – take it or throw it as you like.

  ReplyDelete
 60. സംവിധായകൻ പറയുന്നത് കൂടി എല്ലാവർക്കും കേൾക്കാം:
  http://mumbaimalayali.com/interview%20shaji%20n%20karun

  ReplyDelete
 61. ഇന്നാണ് കുട്ടിസ്രാങ്ക് കണ്ടത്. ഹരീയുടെ റിവ്യൂ വായിച്ച് ശരിക്കും ചിരി വന്നു. അഖിലേഷ് പറഞ്ഞതുപോലെ മലയാളസിനിമയിലെ ഒരു ലാൻഡ് മാർക്ക് ആയിരിക്കും കുട്ടിസ്രാങ്ക് എന്നതിൽ സംശയമില്ല. എ മാസ്റ്റർ പീസ് ഇൻഡീഡ്!!

  off: സിനിമ മനസ്സിലാവാത്തവർ നിരൂപണം എഴുതാതിരിക്കുന്നതല്ലേ നല്ലത്?

  ReplyDelete
 62. നാഷണല്‍ അവാര്‍ഡില്‍ പരിഗണിക്കപ്പെടുന്ന ചിത്രങ്ങള്‍ ബഹുഭൂരിപക്ഷവും കാണുവാന്‍ സാധിക്കാത്തവയായതിനാലാണ്‌ അതിനെക്കുറിച്ച് എഴുതാത്തത്.

  തിരുത്ത്: ഇവിടെ പങ്കുവെയ്ക്കപ്പെടുന്നതിനെ പൂര്‍ണ അര്‍ത്ഥത്തില്‍ റിവ്യൂ / നിരൂപണം എന്നു വിളിക്കുവാന്‍ കഴിയില്ല. (കീവേഡുകള്‍ നല്‍കുവാനല്ലാതെ ആ വാക്ക് ഇവിടെ ഉപയോഗിക്കാറില്ല.)

  ലാന്‍ഡ് മാര്‍ക്കാവുമോ വാട്ടര്‍ ‍മാര്‍ക്കാവുമോ എന്നൊക്കെ കാലം തെളിയിക്കട്ടെ! അതു പറഞ്ഞ് ഉറപ്പിക്കേണ്ടതല്ലല്ലോ!

  ഓഫിനു മേല്‍ ഓഫ്: ചിലര്‍/പലര്‍ മനസിലാക്കിതുപോലെ മനസിലാക്കിയാല്‍ മാത്രമേ മനസിലാക്കലാവൂ എന്നു വിശ്വാസമില്ലാത്തതിനാല്‍ എഴുത്തു തുടരും! :)
  --

  ReplyDelete