രാവണന്‍ (Raavanan)

Published on: 6/22/2010 10:07:00 AM
Raavanan: A film by Mani Ratnam starring Vikram, Aishwarya Rai, Prithviraj etc. Film Review by Haree for Chithravishesham.
'ഗുരു'വിനു ശേഷം മണി രത്നം രചയിതാവും സംവിധായകനുമാവുന്ന തമിഴ് ചിത്രമാണ്‌ 'രാവണന്‍'. ഈ ചിത്രത്തിന്‍റെ ഹിന്ദി, തെലുഗ് പതിപ്പുകളായ 'രാവണ്‍', 'വില്ലന്‍' എന്നീ ചിത്രങ്ങളും ഇതോടൊപ്പം തന്നെ തിയേറ്ററുകളിലെത്തി. വിക്രം, ഐശ്വര്യ റായ് എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും 'രാവണനി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലയന്‍സ് ബിഗ് പിക്ചേഴ്സിന്‍റെ ബാനറില്‍ മണി രത്നവും ശാരദ ത്രൈലോകും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രചനയില്‍ സുഹാസിനിയും സഹായത്തിനുണ്ട്. കഥ, തിരക്കഥ എന്നിവയേക്കാളുപരി കഥാന്തരീക്ഷത്തിനും ദൃശ്യപ്പൊലിമയ്ക്കും പ്രാധാന്യം നല്‍കി അവതരിപ്പിച്ചിരിക്കുന്ന 'രാവണന്‍' ചില മേഖലകളില്‍ ഔന്നിത്യത്തിലെത്തുമ്പോള്‍ മറ്റു ചിലതില്‍ താഴേക്കും പോവുന്നു.

ആകെത്തുക     : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.50 / 10
: 5.50 / 10
: 7.00 / 10
: 4.50 / 05
: 3.50 / 05
സംവിധായകനായ മണി രത്നമോ, താരങ്ങളായ വിക്രമോ ഐശ്വര്യയോ ഒന്നുമല്ല, മറിച്ച് സന്തോഷ് ശിവന്‍ (കുറച്ചു ഭാഗങ്ങള്‍ വി. മണികണ്‌ഠന്‍) ചാരുതയോടെ ഫിലിമിലാക്കിയിരിക്കുന്ന ദൃശ്യങ്ങളാണ്‌ 'രാവണന്‍' കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ അവശേഷിക്കുന്നത്. ചിത്രത്തിന്റെ ഭാവതലങ്ങള്‍ക്കൊപ്പിച്ച് മാറുന്ന ദൃശ്യവ്യാകരണവും വെളിച്ചക്രമീകരണവും സിനിമയെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുവാന്‍ ഉതകുന്നതാണ്‌. നിശബ്ദമായ ഒരു സാന്നിധ്യമായി, ഇടയ്ക്കിടെ ചടുലമായി ചിത്രത്തോട് ചേരുന്ന പശ്ചാത്തല സംഗീതവും രംഗങ്ങളെ പൂരിതമാക്കുന്നു. കലാസംവിധാനം നിര്‍വ്വഹിച്ച സമീര്‍ ചന്ദ, ചിത്രസന്നിവേശകന്‍ ശ്രീകര്‍ പ്രസാദ് തുടങ്ങിയവര്‍ക്കും ചിത്രത്തിന്റെ സാങ്കേതിക മികവില്‍ ചെറുതല്ലാത്ത പങ്കുണ്ട്. സവ്യസാചി മുഖര്‍ജി, സായി എന്നിവരുടെ വസ്ത്രാലങ്കാരം, ചമയങ്ങള്‍ എന്നിവയും സിനിമയുടെ മികവുയര്‍ത്തുന്ന ഘടകങ്ങളാണ്‌. കുറ്റമറ്റ രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതിലുള്ള ശ്യാം കൌശലിന്‍റെ മിടുക്കും ചിത്രത്തിനു തുണയായി. വൈരമുത്തു എഴുതി എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന്‌ ഏറെ ഗുണകരമല്ല. കൂടുതല്‍ പേരെ തിയേറ്ററുകളിലെത്തിക്കുന്ന തരത്തിലൊരു തരംഗമാകുവാനും ഇതിലെ ഗാനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. ഗണേഷ് ആചാര്യ, ശോഭന, അസ്താദ് ദേബൂ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന നൃത്തരംഗങ്ങളും കാര്യമായ പുതുമകളില്ലാതെ കടന്നുപോവുന്നു.

Cast & Crew
Raavanan

Directed by
Mani Ratnam

Produced by
Mani Ratnam, Sharada Trilok

Story, Screenplay / Dialogues
Mani Ratnam / Suhasini Maniratnam

Starring
Vikram, Aishwarya Rai, Prithviraj, Karthik, Prabhu, Priyamani, Munna, John Vijay, Ranjitha etc.

Cinematography (Camera) by
Santosh Sivan, V. Manikandan

Editing by
A. Sreekar Prasad

Art Direction by
Samir Chandha

Music by
A.R. Rahman

Lyrics by
Vairamuthu

Costumes by
Sabyasachi Mukherjee, Sai

Choreography by
Ganesh Acharya, Brinda, Shobana, Astad Deboo

Action (Stunts / Thrills) by
Sham Kaushal

Banner
Madras Talkies, Reliance Big Pictures

സാങ്കേതികവൈദദ്ധ്യം ചിത്രത്തിനു ഗുണകരമായി ഉപയോഗിക്കുന്നതിലാണ്‌ പ്രധാനമായും സംവിധായകന്റെ മികവ് അറിയുവാനുള്ളത്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തി അവരെ വേണ്ടരീതിയില്‍ അഭിനയിപ്പിക്കുന്നതിലും മണി രത്നം നിഷ്‍കര്‍ഷ പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവയോട് കിടപിടിക്കുന്ന ഒരു തിരക്കഥ ഒരുക്കുവന്‍ അദ്ദേഹത്തിന്‌ കഴിയാതിരുന്നത് ഒരു ചലച്ചിത്രം എന്ന നിലയില്‍ 'രാവണനെ' പിന്നോട്ടടിക്കുന്നു. വാല്‍മീകീ രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളെ ഈ നൂറ്റാണ്ടിലേക്ക് പറിച്ചു നടുകയാണ്‌ കഥാകാരനിവിടെ ചെയ്തിരിക്കുന്നത്. ചില കഥാപാത്രങ്ങള്‍ക്ക് മറ്റു ചില മാനങ്ങള്‍ കൂടി നല്‍കിയിട്ടുമുണ്ട് എന്നുമാത്രം. എന്നാല്‍ പുരാണത്തിലെ കഥാപാത്രങ്ങളുടെ പകര്‍പ്പാണിതിലെ ഓരോ കഥാപാത്രങ്ങളുമെന്ന് ഉള്‍ക്കൊള്ളാതെ കണ്ടാല്‍ ഇവയ്ക്കൊക്കെ എത്രമാത്രം ആഴമുണ്ടാവുമെന്ന സംശയം അവശേഷിക്കുന്നു. വീരയുടെ പോലീസിനോടുള്ള പകയും പ്രതികാരവും തുടങ്ങുന്നത് പോലീസ് വീരയുടെ സഹോദരിയോട് കാടത്തരം കാട്ടുമ്പോഴാണ്‌. എന്നാല്‍ അതിനു മുന്‍പു തന്നെ പോലീസ് വീരയെ വേട്ടയാടുന്നു, പോലീസ് എസ്.ഐ. ദേവ പ്രകാശാവട്ടെ കണ്ടപാടെ വെടിവെയ്ക്കുകയും ചെയ്യുന്നു. അതിനും മാത്രം വില്ലത്തരം എന്താണ്‌ വീരയുടേത്? കഥ ഒന്നും വിട്ടു പറയുന്നില്ല. പുരാണത്തിലെ ചില ഭാഗങ്ങള്‍ അതേ പടി പകര്‍ത്തുവാന്‍ ശ്രമിച്ചതും അല്‍പം പരിഹാസ്യമായി. ലങ്കാദഹനമുണ്ടായില്ലെങ്കിലും, ഹനുമാന്‍റെ സ്ഥാനത്തുള്ള ജ്ഞാനപ്രകാശം വീരയുമായി ചര്‍ച്ചയ്ക്കെത്തുന്ന ഭാഗം ഒരു ഉദാഹരണം. ചില ഭാഗങ്ങളിലെ അതിനാടകീയമായ സംഭാഷണങ്ങളും മെല്ലെപ്പോക്കും അല്‍പം അസ്വസ്ഥത ഉണ്ടാക്കുന്നു എന്നതും രചനയിലെ കുറവായി പറയാം.

അഭിനേതാക്കളില്‍ വിക്രമിന്റെ വീരയ്യയായുള്ള പ്രകടനം തന്നെയാണ്‌ എടുത്തു പറയേണ്ടതായുള്ളത്. ചേഷ്ടാവിശേഷങ്ങളെടുത്താല്‍ 'അന്യനി'ലേയോ 'കന്തസാമി'യിലേയോ കഥാപാത്രങ്ങളോട് ചില സാമ്യങ്ങള്‍ കാണാമെങ്കിലും അവയില്‍ നിന്നും തന്റെ കഥാപാത്രത്തെ വേറിട്ടു നിര്‍ത്തുവാന്‍ വിക്രമിനു കഴിഞ്ഞിട്ടുണ്ട്. രാഗിണിയായുള്ള ഐശ്വര്യ റായുടെ പ്രകടനം ശരാശരിയിലും മേലെയല്ല. രംഗങ്ങളും സംഭാഷണങ്ങളും അധികമില്ലെങ്കിലും, ദേവ് പ്രകാശ് എന്ന പോലീസ് ഓഫീസറെ ശ്രദ്ധേയമായി അവതരിപ്പിക്കുന്നതില്‍ പ്രിഥ്വിരാജ് വിജയം കണ്ടു. കൂടുതല്‍ നര്‍മ്മം കലര്‍ത്തിയുള്ള അവതരണം കാര്‍ത്തിക്കിന്റെ ജ്ഞാനപ്രകാശത്തിനു വിനയായി. പ്രഭു, പ്രിയമണി, രഞ്ജിത തുടങ്ങിയവര്‍ക്ക് ഏറെയൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. മുന്ന, ജോണ്‍ വിജയ് തുടങ്ങി മറ്റ് ചില അഭിനേതാക്കളും ചെറുവേഷങ്ങളിലെത്തുന്നു.

'കന്നത്തില്‍ മുത്തമിട്ടാലി'നു ശേഷമുള്ള മണി രത്നം ചിത്രങ്ങളൊന്നും, മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് സംവിധായകന്റെ പ്രതിഭയോട് നീതി പുലര്‍ത്തുന്നവയല്ല. വേറിട്ടൊരു പരീക്ഷണം എന്ന നിലയിലും സാങ്കേതികത്തികവിലും 'രാവണന്‍' പ്രശംസയര്‍ഹിക്കുമ്പോഴും നല്ലൊരു ചിത്രം എന്നു പറയുവാന്‍ കഴിയാത്തത് തിരക്കഥാകൃത്ത് എന്നതിനൊപ്പം സംവിധായകന്‍ എന്ന നിലയിലും മണി രത്നത്തിന്റെ പരാജയമായി മാത്രമേ കാണുവാനാകൂ. കഥാന്തരീക്ഷം മെച്ചമായി ഒരുക്കിയെങ്കില്‍ തന്നെയും, കഥയില്‍ പറയുവാന്‍ കാര്യമായൊന്നും കരുതിയിട്ടില്ലെങ്കില്‍ ഒരു സിനിമ എങ്ങിനെ വിജയിക്കുവാനാണ്‌! സന്തോഷ് ശിവനും മറ്റ് സാങ്കേതിക വിദഗ്ദ്ധരും സംവിധായകനായി ഒരുക്കി നല്‍കിയിരിക്കുന്ന അന്തരീക്ഷം അനുഭവിച്ചറിയുവാനായി മാത്രം 'രാവണനു' കയറാം. ഓര്‍ക്കുക, ഒരു തിയേറ്ററിന്റെ ഉള്ളിലിരുന്ന് കാണുമ്പോള്‍ ലഭിക്കുന്ന അനുഭൂതി, ഒരുപക്ഷെ സ്വീകരണമുറിയിലെ ചെറുസ്ക്രീനില്‍ ലഭിക്കണമെന്നുമില്ല.
--

25 comments :

 1. മണി രത്നത്തിന്റെ സംവിധാനത്തില്‍ വിക്രം, ഐശ്വര്യ റായ്, പ്രിഥ്വിരാജ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായെത്തുന്ന 'രാവണന്റെ' വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #Tamil #Raavanan: Created the ambiance well, but failed to impress as a movie! Coming soon: http://bit.ly/cv-reviews #Raavan
  6:04 PM Jun 18th via web
  --

  ReplyDelete
 2. ആദ്യ ദിവസം തന്നെ ഹിന്ദി ഞാന്‍ കണ്ടിരുന്നു... ഇവിടെ ഇട്ടിട്ടുണ്ട്... സെയിം പിഞ്ച്...


  http://goo.gl/1K8m

  ReplyDelete
 3. അതിനും മാത്രം വില്ലത്തരം എന്താണ്‌ വീരയുടേത്?
  ഇതു ദേവിന്റെ നറേഷനില്‍ പറയുന്നുണ്ടല്ലോ. 63 കേസില്‍ പ്രതിയായ വീരയ്യയെ കുടുക്കാനാണ് ദേവിനെ SP ആയി ഇവിടേയ്ക്ക് വിട്ടതെന്ന്. പക്ഷെ കേസുകള്‍ എന്തെന്നൊന്നും പറയുന്നതായി ഓര്‍ക്കുന്നില്ല.

  പിന്നെ ഇതില്‍ ഒരു സ്ഥലമോ കാലമോ പ്രതിപാദിക്കുന്നില്ല. എനിക്ക് മനസിലായിടത്തോളം ഒരു ഫാന്റസിയാണ് “രാവണന്‍“. രാമായണത്തില്‍ ഊന്നിമാത്രം നിലനില്‍പ്പുള്ള ഒരു ഫാന്റസി.

  ആദ്യഭാഗത്ത് തിരുക്കുറലും മറ്റും കലര്‍ത്തിയുള്ള സംഭാഷണങ്ങളിലൂടെ സുഹാസിനി ബുദ്ധിജീവി ചമയാന്‍ ശ്രമിക്കുകയായിരിന്നോ ആവോ. അധികം ക്ലാരിറ്റി നല്‍കാന്‍ സംഭാഷണങ്ങള്‍ക്കായില്ല. രണ്ടാം പകുതിയിലാണ് പലതും ക്ലിയര്‍ ആയി തുടങ്ങിയത്.

  പിന്നെ ഇത് സംഭവത്തിലോ ട്വിസ്റ്റുകളിലോ അധിഷ്ഠിതമായ ഒരു ചിത്രമല്ല. കുറെ കഥാപാത്രങ്ങളും അവരുടെ വികാരങ്ങളും പിന്നെ പശ്ചാത്തലവും ആണ് ഇതില്‍ ഫോക്കസ് ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ സംവിധായകന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കപ്പെട്ടു എന്നു തന്നെ തോന്നുന്നു.

  “കന്നത്തില്‍ മുത്തമിട്ടാല്‍”, “ഇരുവര്‍”, “നാ‍യകന്‍” തുടങ്ങിയ ക്ലാസിക്കുകളുടെ കൂട്ടത്തില്‍ വരില്ലെങ്കില്‍ കൂടി ഒരു നല്ല സിനിമ എന്നു മാത്രം പറായാനാണ് എനിക്കിഷ്ടം.

  ReplyDelete
 4. വലിയ പ്രതീക്ഷ വേണ്ട ല്ലേ? എന്നാലും കണ്ടു നോക്കട്ടെ

  ReplyDelete
 5. സത്യം - ഒരു average സിനിമ - വക മണിരത്നം. ചെറിയ വേഷം ആണെങ്കിലും പ്രിയാമണി അത് വളരെ നന്നാക്കി.
  ഐശ്വര്യാ റായി സത്യത്തില്‍ ഈ സിനിമയില്‍ ഒരു mis - cast ആയിട്ടാണ് എനിക്ക് തോന്നിയത്. a pure marketing strategy from Mani ratnam.

  ReplyDelete
 6. കഥയില്‍ സ്വിസ്റ്റ്‌ ഉണ്ടോ അല്ലെങ്കില്‍ സസ്പന്‍സ്‌ ഉണ്ടോ എന്നതല്ല, സിനിമ കണ്ടിരങ്ങിയാല്‍ അത് മനസ്സില്‍ തട്ടി നില്‍ക്കുന്നുണ്ടോ എന്നാണ് പ്രാധാന്യം. സിനിമ കണ്ട് ഇറങ്ങിയ ശേഷം അയ്യോ കാശ് പോയി എന്ന് പറയേണ്ടി വരരുത്. രാമായണം എന്നാ മിത്തോളജി ലെ കഥാപാത്രങ്ങളെ ഇങ്ങോട്ട് വലിച്ചു ഇഴക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു!

  ReplyDelete
 7. വൈരമുത്തു എഴുതി എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന്‌ ഏറെ ഗുണകരമല്ല. കൂടുതല്‍ പേരെ തിയേറ്ററുകളിലെത്തിക്കുന്ന തരത്തിലൊരു തരംഗമാകുവാനും ഇതിലെ ഗാനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. itu HARI yude maatram chinta aayirikkaan aanu chance.

  ReplyDelete
 8. രാവണന്‍ കണ്ടു...

  ആദ്യമേ പ്രതീക്ഷിച്ചപോലെത്തന്നെ.... done to death കഥ.... അറുവേയ്സ്റ്റ് സ്ക്രിപ്റ്റ് ! രാമായണകഥ നന്നായി അഡാപ്റ്റ ചെയ്യുന്നതിന്റെ തിരക്കില്‍ "കഥ" എന്നൊരു സാധനമുണ്ടെന്നും അത് യുക്തിഭദ്രമായി അവതരിപ്പിക്കണമെന്നും മണിരത്നം മറന്ന് പോയി. എല്ലാ അഭിനേതാക്കളും out of character ആണ്. ഒരു ഇന്റിമസിയും തോന്നിക്കാത്ത കഥാപാത്രങ്ങളും. Hardened by life's brutality ടൈപ്പ് കഥാപാത്രങ്ങളൊക്കെ ധാങ്കിണക്കതരികിടതക്ക എന്നുപറഞ്ഞ് ഡപ്പാങ്കൂത്ത് തുള്ളുന്നതും ഇടയ്ക്ക് അനവസരങ്ങളില്‍ കോമഡിക്ക് ശ്രമിക്കുന്നതുമൊക്കെ ഒരു മണിരത്നം പടത്തില്‍ ഇനിയും കാണേണ്ടിവരണം എന്ന് പറഞ്ഞാല്‍...അതും റിയലിസ്റ്റിക് സിനിമകളിലൂടെ തമിഴകം അടിമുടി നവീകരിക്കപ്പെടുന്ന ഈ ദശകത്തിലും !

  സ്ക്രിപ്റ്റിന്റെ വീക്ക്നെസ്സ് അറിഞ്ഞുകൊണ്ടാണോ എന്നറിയില്ല കുറേ കാട് കമഴ്‌ന്നും ചരിഞ്ഞും ഷൂട്ടുചെയ്തു കൂട്ടിയതിന്റെ ഭംഗിയും നടീനടന്മാരെക്കൊണ്ട് അസാധാരണമാം‌വിധം റിയലിസ്റ്റിക് ആയി സ്റ്റണ്ടുകള്‍ ചെയ്യിച്ചും വച്ച് വല്ലാതെ distract ചെയ്യിക്കാന്‍ നോക്കുന്നുണ്ട് (വഴുക്കന്‍ പാറമേലൊക്കെ അള്ളിപ്പിടിച്ചും, ഇപ്പ വീഴുമേന്ന് തോന്നിച്ചും കുറേ സ്റ്റണ്ടുണ്ട്). അതാകട്ടെ പരിതാപകരമായിപ്പോയേനും. ഫാന്‍സിന് വേണ്ടത് ഒരു ദളപതി+അന്യന്‍ ആണ് എന്ന് തോന്നി പൊതുവേ തീയറ്റര്‍ റെസ്പോണ്‍സ് കണ്ടപ്പോള്‍. മണിരത്നം artsy ആക്കാന്‍ ശ്രമിച്ചപ്പോള്‍ അവസാനം "ഇരുവര്‍" സ്റ്റൈല്‍ കേറി വന്നു. എന്നാല്‍ അതിനൊത്ത് കഥയ്ക്ക് കനവുമില്ല....അങ്ങനെ അമ്മാത്തെത്തീമില്ല, ഇല്ലത്തൂന്നെറങ്ങേം ചെയ്തു എന്ന പരുവമായി.


  അതിമാനുഷ കഥാപാത്രമായ വിക്രമിനെ അന്യന്റെ ബാധ ടിയാനെ മാറാതെ പിന്തുടരുന്നു. പൃഥ്വിയും അവന്റെതന്നെ പഴയ പൊലീസ് കഥാപാത്രങ്ങളെ reprise ചെയ്യുകയാണെന്ന് തോന്നിച്ചു. ഐശ്വര്യാറായ് പറ്റാവുന്ന പോലൊക്കെ അഭിനയിച്ചുതള്ളീട്ടുണ്ട്...എറിക്കുന്നില്ലെന്ന് മാത്രം. സീതയുടെ സ്റ്റോക്‌ഹോം സിന്‍ഡ്രോം വച്ച് അവസാനം (ഇതുപോലും ഒരുമാതിരി മൂളയുള്ളവനൊക്കെ പ്രതീക്ഷിക്കുന്ന ഇന്റര്‍പ്രെട്ടേയ്ഷനാണ്, അതും done to death) ചില്ലറ ട്വിസ്റ്റിനൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും അതും ഉള്ളില്‍ എറിഞ്ഞു കൊള്ളിക്കാവുന്ന ഒരു മൂര്‍ച്ചയില്ലാതെ പോയി.

  പ്ലസ് പോയിന്‍സ് ആയി പറയാവുന്നത് സിനിമാറ്റോഗ്രഫിയും പിന്നെ രാമായണ കഥാസന്ദര്‍ഭങ്ങള്‍ക്ക് കൊടുത്ത രൂപമാറ്റവും റഹ്മാന്റെ മ്യൂസിക്കും (പാട്ടുകള്‍ മാത്രമായി കേള്‍ക്കുമ്പോള്‍ കൊള്ളില്ലെങ്കിലും കഥാസന്ദര്‍ഭങ്ങള്‍ക്ക് പറ്റിയ വന്യത നന്നായി റിഫ്ലക്റ്റ് ചെയ്യുന്നുണ്ട്‍) മാത്രം. രണ്ട് മണിക്കൂറേ ഉള്ളൂ എന്നതാണ് ഏക ആശ്വാസം !

  ReplyDelete
 9. ഒരൊറ്റ വാക്കില്‍ പറഞ്ഞാല്‍ രാവണ്‍ ‘കൂത്തറ’ .... വിക്രം ഒക്കെ പതിവു പോലെ തന്നെ അഭിനയിച്ചു മരിക്കാന്‍ ശ്രമിക്കുന്നു. വിക്രമിനേ പോലെ ഓവര്‍ റേറ്റഡ് ആയ ഒരു നടന്‍ തമിഴില്‍ ഇല്ല. ആകെ നല്ലതെന്നു പറയാന്‍ കാമറാ വര്‍ക്ക്സ് മാത്രം. അതു കാണാന്‍ മാത്രം പടത്തിനു പോവാനൊക്കുമോ??? ഹരിയുടെ റേറ്റിങ്ങും റിവ്യൂവും കൊള്ളാം ..... കീപ്പ് ഇറ്റ് അപ്പേ!

  ReplyDelete
 10. If you consider the previous Maniratnam movies, only a few of them (Kannathil Mithamittal, Nayakan, Maunaragam etc.) has got importance in stories. But the screenplay was good in almost all of them. Technical perfection and direction is the highlight of his movies. So there is no point to criticize about the story.

  I think the songs are not that bad as you said. Of course they are not hilarious, but suitable for the situations.

  ReplyDelete
 11. ഉം....
  എന്തായാലും ഒന്നു കണ്ടുനോക്കാം.
  നല്ല റിവ്യൂ.

  ReplyDelete
 12. ഞാനും കണ്ടു തമിള്‍ .കുഴപ്പമില്ല എന്നാണു എനിക്ക് തോന്നിയത്.നല്ലൊരു കാഴ്ചയുടെ വിരുന്ന്.

  ReplyDelete
 13. കാണണം..

  Review end too soon! :)

  ReplyDelete
 14. ഉറക്കത്തീന്നു എണീറ്റ്‌ പോയി നാഷണല്‍ ജോഗ്രഫിക് ചാനല് ഇടുമ്പോള്‍ അതില്‍ വീരാചാമി ( ടി. രാജേന്ദര്‍, ചിമ്ബുന്റെ അപ്പന്‍) കാണിച്ചാല്‍ എങ്ങനെ ഇരിക്കും അതെ പോലെ അഭിഷേക്. പട്ടിണി കിടന്ന പോലെ വിക്രം ഇതിന്റെ ഇടയില്‍ വെളുവേള്ളന്നു ആഷ്. കാഷ്‌ പോയ പോലെ കാണികള്‍. മൊത്തത്തില്‍ മണി രത്നം ഇത്തവണ അടിച്ച കഞ്ഞ്ജാവിന്റെ എഫെക്റ്റ് അത്ര പോരാ..... ദുഫായീന്നു ക്യാമറമാന്‍ കുഞ്ഞപ്പിയോടൊപ്പം ഫൈസല്‍ ബിന്‍ ലാദന്‍.

  ReplyDelete
 15. അഴകുള്ള ചക്കയില്‍ ചുളയില്ല എന്ന് പറഞ്ഞ പോലായിപ്പോയി സിനിമ. ഓരോ സീനിലും പൊലിപ്പിനെയും സ്റ്റൈലിനെയും (ആഖ്യാനശൈലി അല്ല) പറ്റി ചിന്തിച്ചുവശായി വളരെ സെല്‍ഫ് കോണ്‍ഷിയസ് ആയി നീങ്ങുന്ന ചിത്രം.

  ReplyDelete
 16. Dear Hari,

  itrakkoru thalli poli padam vere undaavilla, manirathnam enthaanu udheshikkunnath, ooh veruthe time waste aayi..

  ReplyDelete
 17. pazhaya pole villanum, naayakanum aaya vikraminu oru mudinja flash back, avante pengale aaro chadhichu, ithokke etra kettatha, kandathaa..pinnae padathinte publicityum mattum kandappaze manasilaayi ithu pottum ennu...mani ratnam sasikumarine kandu padikkatte pinnae balayeyum...avaraanu directors..anyway nalla review thanks hari..

  ReplyDelete
 18. This comment has been removed by a blog administrator.

  ReplyDelete
 19. 25000 house full shows.... HA..HA.. HA..HA.... aa kanakkonnu kaanikkamo Mr. Nikhil... onnnu paranju taraamo ee 25000 ntai kanakku...... atum alla.. itu Raavanante review page alle... ivide entina ee Pokkiriraaja?

  ReplyDelete
 20. ആശയങ്ങള്‍ക്ക് ഇവിടെ വിലക്കില്ല. പക്ഷെ, മറ്റുള്ളവരെ സംബോധന ചെയ്യുന്നതില്‍ മാന്യത പുലര്‍ത്തുക. അങ്ങിനെയല്ലാത്ത കമന്റുകള്‍ ഒഴിവാക്കേണ്ടിവരും.
  --

  ReplyDelete
 21. ഈ ചിത്രത്തിന്റെ കഥയ്ക്ക് മറ്റൊരു വശമുണ്ട്. മണിരത്നത്തിന്റെ മാസ്റെര്‍ ബ്രെയിന്‍ . രാമ രാവണ കഥയുടെ പുറംചട്ടയില്‍ അദ്ദേഹം പറയുന്നത് വീരപ്പന്റെ കഥയല്ലേ ? കഥാ സന്ദര്‍ഭങ്ങള്‍ ഒന്ന് റിവ്യൂ ചെയ്തു നോക്കൂ. വീരയ്യയുടെ കഥ.പോലീസ്ന്റെ വാന്റെഡ് ക്രിമിനല്‍ . കാട്ടില്‍ താമസം. കിട്നാപ്പിംഗ്, പോലീസിന്റെ ക്യാമ്പ് ആക്രമിച്ചു ആയുധങ്ങള്‍ കടത്തുന്നു. അനുജനെ പോലീസ് വകവരുത്തുന്നു,ഹനുമാന്‍ എന്ന് തോന്നിപ്പിക്കുന്ന , ദൂതുപോകുന്ന (നക്കീരന്‍? ) കഥാപാത്രം... അങ്ങനെ എല്ലാം എല്ലാം... ഡയറക്റ്റ് ആയി പറഞ്ഞാല്‍ ഉള്ള പുലിവാല്‍ ഓര്‍ത്താവും വേറിട്ടൊരു , എന്നാല്‍ മനോഹരമായ അവതരണം.

  ReplyDelete
 22. ഇവിടെ തമിഴ് വെര്‍ഷന്റെ റിലീസിങ്ങ് തടഞ്ഞുവച്ചിരിക്കുന്നതിനാല്‍ ഇതുവരെ കാണാനൊത്തില്ല. മറ്റു സ്ഥലങ്ങളില്‍ കണ്ടവരൊക്കെ പറഞ്ഞത് തമിഴാണ് ഹിന്ദിയേക്കാള്‍ മികച്ചതെന്നാണ്. പടം ഓടിയാലും ഇല്ലെങ്കിലും പ്രിഥ്വിരാജിന് ഒരു ബ്രേയ്ക്കായിരിക്കും.

  ReplyDelete
 23. Just gone through your reviews..
  nice..
  Have u seen "The Dark Knight"?

  ReplyDelete
 24. pakka poli padam! Ravananayi kurachu senior aya nadanmare(like Kamalhasan, Mohanlal) vechirunnal nannayene

  ReplyDelete
 25. Satharana maniranam film pole allenkilum padam kandirikkam pinne pattukal valare nannayittondu.Enikku ishtapetu

  ReplyDelete