സുറ (Sura)

Published on: 5/03/2010 01:09:00 PM
Sura: Directed by S.P. Rajkumar; Starring Vijay, Tamannah; Film Review by Haree for Chithravishesham.
ഇളയദളപതി വിജയ്‌യുടെ അന്‍പതാമത് ചിത്രമാണ് എസ്.പി. രാജ്കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ‘സുറ’. തമന്ന, ദേവ് ഗില്‍, വടിവേലു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സംവിധായകന്റെ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ സങ്ഗിലി മുരുഗനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. വാണിജ്യപരമായും വിജയിക്കുന്ന കലാമേന്മയുള്ള ഒരുപിടി ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന സമകാലീന തമിഴ് സിനിമയ്ക്ക് കണ്ണുവീഴാതിരിക്കുവാന്‍ മാത്രമേ വിജയ്‌യുടെ അടുത്തിറങ്ങിയ പടങ്ങളൊക്കെയും ഗുണപ്പെടുന്നുള്ളൂ. ‘സുറ’യുടെ തലയിലെഴുത്തും വ്യത്യസ്തമല്ല.

ആകെത്തുക     : 1.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 0.50 / 10
: 1.50 / 10
: 2.00 / 05
: 2.50 / 05
ഒരു സംഘട്ടനം, പിന്നൊരു പാട്ട്, തുടര്‍ന്നൊരു നര്‍മ്മരംഗം; ഇതിങ്ങിനെ കൃത്യമായി ആവര്‍ത്തിക്കുക. ഇതിനിടയില്‍ നായകന്റെ ചില്ലറ തരികിട വേലകളും ഡയലോഗടിയും പിന്നെ വില്ലന്റെ പല്ലുറുമ്മലും. ‘സുറ’യുടെ കഥ ഇങ്ങിനെയെങ്കില്‍; പട്ടിക്കുട്ടി ഓടിപ്പോയതില്‍ മനംനൊന്ത് കടലില്‍ ചാടി ചാകുവാനൊരുങ്ങുന്ന നായികയെ രക്ഷിക്കുന്ന നായകന്‍, അന്ധന്റെ കൈയ്യിലെ പേനകള്‍ വാങ്ങി റോഡു കടത്തിവിടുന്ന നായകനെ പ്രണയിക്കുന്ന നായിക; ഇങ്ങിനെയൊക്കെയുള്ള തറ രംഗങ്ങളിലൂടെ വികസിക്കുന്നതാണ് ഇതിന്റെ തിരക്കഥ. ചത്തു കിടന്നാലും (ടി.വി.യില്‍) ചമഞ്ഞു കിടക്കണമെന്ന വിശ്വാസക്കാരിയായതിനാലാണ് ചാവാന്‍ പോവുന്നതിനു മുന്‍പ് മേക്കപ്പിട്ടതെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസിലായി. എന്നാല്‍ നായകന് മനസിലാവില്ല. അതുടനെ നായകന്‍ ചോദിക്കുന്നു, നായിക ഉത്തരം പറയുന്നു. കേള്‍ക്കുന്നവര്‍ക്ക് പോലും എഴുതിയവനെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്ന ഇത്തരത്തിലുള്ള ബാലിശമായ സംഭാഷണങ്ങളാണ് ചിത്രത്തിലുടനീളം.

Cast & Crew
Sura

Directed by
S.P. Rajkumar

Produced by
Sangili Murugan

Story / Screenplay, Dialogues
S.P. Rajkumar

Starring
Vijay, Tamannaah Bhatia, Dev Gill, Vadivelu, Sriman, Riyaz Khan

Cinematography (Camera) by
N.K. Ekambaram, M.S. Prabhu

Editing by
Don Max

Art Direction by
Vijay Murugan

Music by
Mani Sharma

Lyrics by
Vaali, S.P. Rajkumar, Kabilan, Snehan

Action (Stunts / Thrills) by
Kanal Kannan

Banner
Sun Pictures

പാട്ടുകളും നര്‍മ്മരംഗങ്ങളും സംഘട്ടനങ്ങളും എല്ലാം കഥയില്‍ നിന്നും ഇത്രയും വേറിട്ട് നിര്‍ത്തുന്നതിലുള്ള സംവിധായകന്റെ കഴിവ് എത്ര പ്രശംസിച്ചാലും മതിയാവില്ല. വെള്ളത്തില്‍ ചേര്‍ത്ത എണ്ണയെന്നപോലെ നില്‍ക്കുന്ന, ഇതിന്റെയെല്ലാമൊരു മിശ്രിതത്തെയാണ് സിനിമ എന്നു സംവിധായകന്‍ വിളിക്കുന്നത്. പാട്ടും ഡാന്‍സും ഫൈറ്റുമൊക്കെ നല്‍കി വിജയ്‌യുടെ ആരാധകര്‍ക്ക് കണ്ടിരിക്കുവാന്‍ പരുവത്തില്‍ നായകനെ അവതരിപ്പിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ ഈ സിനിമയില്‍ സംവിധായകന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. തമന്നയും വടിവേലുവും ഉള്‍പ്പടെയുള്ള ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പാഴാക്കിയതിന്റെ ഉത്തരവാദിത്തവും സംവിധായകനു തന്നെ. സിനിമയുടെ രചയിതാവായോ സംവിധായകനായോ തനിക്കേറെയൊന്നും ചെയ്യുവാനില്ല എന്ന് രാജ്‌കുമാര്‍ സ്വയം സമ്മതിക്കുന്നതായി ഈ ചിത്രം.

എന്‍.കെ. ഏകമ്പരവും എം.എസ്. പ്രഭുവും പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ അധികവും ഉയര്‍ന്ന വെളിച്ചത്തിലുള്ളവയാണ്. ഇതിനോടൊപ്പം ഡോണ്‍ മാക്സിന്റെ സ്ഥിരം എഡിറ്റിംഗ് കസര്‍ത്തുകളും കൂടിയാവുമ്പോള്‍ തലവേദന കാശുകൊടുത്തു മേടിച്ച അവസ്ഥയാണ്. വിജയ് മുരുഗന്റെ കലാസംവിധാനം, വസ്ത്രാലങ്കാരം, ചമയം എന്നിവയ്ക്കും ശരാശരി നിലവാരത്തിനപ്പുറം പറയുവാനില്ല. വാലിയും, കബിലനും, സ്നേഹനും കൂട്ടത്തില്‍ എസ്.പി. രാജ്കുമാറും ചേര്‍ന്നെഴുതിയ വരികള്‍ക്ക് മണി ശര്‍മ്മ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും ഏറെ മികവില്ല. കനല്‍ കണ്ണന്‍ ഒരുക്കിയ സംഘട്ടനരംഗങ്ങളും ഗാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകളും ഇതരമേഖലകളെ അപേക്ഷിച്ച് നിലവാരം പുലര്‍ത്തുന്നു.

‘സുറ’ എന്നാല്‍ സ്രാവ് എന്നര്‍ത്ഥം. അത്തരത്തില്‍ ഒന്നിനെയെടുത്ത് മടിയില്‍ വെയ്ക്കുകയായിരുന്നു ഇതു കാണുവാന്‍ വന്നിരുന്നതിലും ഭേദമെന്ന് ഓരോ പ്രേക്ഷകനും തോന്നിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ. സമയത്തിനും അധ്വാനിച്ചുണ്ടാക്കുന്ന പണത്തിനും മാനവശേഷിക്കും അല്പം വിലകല്പിക്കുന്ന ഒരാളാണ് താങ്കളെങ്കില്‍, സിനിമ എന്ന കലാരൂപത്തെ തന്നെ വെറുത്തു പോകുവാന്‍ ‘സുറ’ കാരണമായേക്കാം. അങ്ങിനെ സംഭവിക്കാതിരിക്കുവാന്‍ ഒറ്റ വഴി, തിയേറ്ററിലെന്നല്ല മിനിസ്ക്രീനിലെത്തുമ്പോള്‍ പോലും ഈ ചിത്രം കാണാതിരിക്കുക.
--

17 comments :

 1. വിജയ്, തമന്ന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സുറ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #Sura: A terrible movie; a total waste of time, money and energy.
  7:01 AM May 2nd via web
  --

  ReplyDelete
 2. Terrific waste movie...Vijay's 50th movie doesnt have 50 paise value..

  my verdict: Horrible disaster..Dont waste ur money
  Harishetta..u r right.

  one +ve: Thanjavooru jilakari song was nice and nicely choreographed..(even though we saw those dance from Allu arjun)

  ReplyDelete
 3. heard it is a remake of Chhotta Mumbai? while booking online in PVR, synopsis is given. is it true?

  if so, then those who knowingly wasting money are mad! Chhotta Mumbai kandathinte hang over ippazhum maareettilla..

  ReplyDelete
 4. ഇത്തരം സിനിമകള്‍ ഇറങ്ങുമ്പോള്‍ ഒരു ഗുണമുണ്ട്, നല്ല ചിരിക്കാന്‍ പാകത്തില്‍ കുറെ നിരൂപണങ്ങള്‍ ഇറങ്ങും. ചീത്ത എന്ന് അടിവരയിട്ടു പറയാനും ചിലത് വേണ്ടേ. തമിഴില്‍ ഇറങ്ങുന്ന നല്ല ചിത്രങ്ങള്‍ക്ക് കണ്ണ് തട്ടാതിരിക്കാന്‍ വിജയും അജിത്തുമൊക്കെ തുനിഞ്ഞിറങ്ങുന്നു...

  ReplyDelete
 5. Seems Vijay is inspired by Mohanlal these days. Have taken a ridiculous viewpoint for all his movies since Azhagiya Tamizh Magan. Ithinu Review venamaayirunno???

  ReplyDelete
 6. അപ്പോള്‍ സുറ=തറ അല്ലെ...

  ReplyDelete
 7. വാണിജ്യപരമായും വിജയിക്കുന്ന കലാമേന്മയുള്ള ഒരുപിടി ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന സമകാലീന തമിഴ് സിനിമയ്ക്ക് കണ്ണുവീഴാതിരിക്കുവാന്‍ മാത്രമേ വിജയ്‌യുടെ അടുത്തിറങ്ങിയ പടങ്ങളൊക്കെയും ഗുണപ്പെടുന്നുള്ളൂ

  ആ നല്ല തമിഴ് സിനിമകളെക്കുറിച്ചൊന്നും ഹരീ ഇവിടെ എഴുതിക്കണ്ടില്ലല്ലോ. 'സൂഫി പറഞ്ഞ കഥ'യുടെ റിവ്യൂവും കണ്ടില്ല. എല്ലാ പടങ്ങളെക്കുറിച്ചും ഒരാള്ക്കും എഴുതാനാവില്ല എന്നറിയാം. എന്നാലും കൂതറ പടങ്ങള്‍ ഒഴിവാക്കുന്നുമില്ല, നല്ലത് ചിലത് വിട്ടുകളയുകയും ചെയ്യുന്നു....അതുകൊണ്ട് പറഞ്ഞതാ.
  .

  ReplyDelete
 8. സൺ പിക്ചേഴ്സ് ഇറക്കുന്ന ഒറ്റ പടവും പൊട്ടില്ല എന്നതു തന്നെയാണ് സംവിധായകന്റേയും സംഗ്ലി മുരുകന്റേയും ധൈര്യം. അത്രക്കുണ്ട് സൺ ടിവിയുടെ കഴിവ്. കാശ്... അതാണല്ലോ എല്ലാം! സിനിമയോ, അതെന്തോന്നാ?

  ReplyDelete
 9. എല്ലാവരും റിവ്യൂ എഴുതാനായി സകല കൂതറ പടങ്ങളും കാണുന്നുട് അല്ലെ ?
  എന്തായാലും കഷ്ട്ടപെട്ടു റിവ്യൂ എഴുതിയ ഹരിമാഷിനു നന്ദി .

  ReplyDelete
 10. മലയാളം സിനിമകളെക്കുറിച്ചുള്ള റിവ്യൂ പോരേ ഹരീ?
  മറ്റു സിനിമകള്‍ നല്ലതാണെങ്കില്‍ എഴുതണം, മാതൃകയാക്കണം. നല്ലതല്ലെങ്കില്‍ അവയെ കണ്ണടച്ചു വിടുന്നതല്ലേ നല്ലത്‌?

  ഒരു പക്ഷേ കേരളത്തില്‍ തകര്‍ത്തോടുന്നതുകൊണ്ടാവുംഹരി എഴുതിയതെന്നു കരുതുന്നു.

  ReplyDelete
 11. Ende opinion...

  1) If Vijay continues doing such type of roles then I don’t think even RAMA NARAYANAN will give him a role……

  2) Ajith,Surya,Vikram etc are trying to add variety to their roles by changing hair style,voice,mannerism,Physique etc but Vijay doesn’t even bother to change his leather jacket!!

  3) Vijay should stop imitating the Super Star and should start creating an image that is his own…

  4) Poor becoming rich overnight…..ordinary person becoming DON overnight etc are stories of the past (there are exceptions but such movies had some nice plots and performances..wholesome entertainment and a hero who could carry such a role singlehandedly)..now a day’s people want some realistic stories

  5) Vijay’s movies are too predictable….MASS SENTIMENT + DUET IN FOREIGN LOCALES WITH FTV COSTUMES+KUTHU SONG+4 FIGHTS…..even his hardcore fans cant digest this anymore…..Vijay is insulting their tastes and senses..

  6) SURAAA is a complete disaster….

  NB:GOD SAVE VIJAY

  ReplyDelete
 12. സിഗരറ്റ് പാക്കറ്റില്‍ മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ ഈ ചിത്രത്തിനെ പറ്റി ഇങ്ങനെ ഒന്ന് കൊടുത്തത് നല്ലത് തന്നെ. പക്ഷെ, കൊള്ളാവുന്ന ചില സിനിമകളെ ഒഴിവാക്കുന്നത് നല്ലതല്ല. മാസത്തില്‍ ഒരിക്കല്‍ തല്ലിപ്പൊളി സിനിമയെ പറ്റി വായിക്കുന്നതിലും ഞങ്ങള്‍ക്ക് താല്പര്യം, നല്ല സിനിമകളുടെ റിവ്യൂ ഇടയ്ക്കിടയ്ക്ക് കിട്ടുന്നതാണ്

  ReplyDelete
 13. ‘വേട്ടക്കാരന്‍’, ‘സുറ’ എന്നീ ചിത്രങ്ങള്‍ അബദ്ധത്തിനു കണ്ടുപോയതാണ്. ‘വേട്ടക്കാരനെ’ക്കുറിച്ച് എഴുതുവാന്‍ മിനക്കെട്ടില്ല. പക്ഷെ, ഇത് അതിലും അക്രമമായിപ്പോയി. എഴുതിയാല്‍ കുറച്ചു പേരെങ്കിലും രക്ഷപെടുമല്ലോ എന്നോര്‍ത്താണ് എഴുതിയത്. :-)

  ‘വെയില്‍’, ‘സുബ്രഹ്മണ്യപുരം’, ‘നാടോടികള്‍’, ‘പസങ്ക’ തുടങ്ങിയ ‘വാണിജ്യപരമായും വിജയിക്കുന്ന കലാമേന്മയുള്ള ഒരുപിടി ചിത്ര‍‍’ങ്ങളില്‍ പെട്ട പല ചിത്രങ്ങളും കണ്ടിരുന്നു. എന്നാല്‍ ഇവയൊക്കെയും ഒന്നുകില്‍ വളരെ വൈകിയാണ് കണ്ടത്, അതല്ലെങ്കില്‍ തിയേറ്ററില്‍ കാണുവാന്‍ സാധിച്ചില്ല. ‘സൂഫി പറഞ്ഞ കഥ’ പോലെ ചില ചിത്രങ്ങള്‍ കാണുവാന്‍ അവസരം ലഭിച്ചതുമില്ല.

  അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-)
  --

  ReplyDelete
 14. "സുറ" കണ്ടു വിജയ്‌ടെ താരമൂല്യം കുറയുന്നോ എന്നൊരു തോന്നല്‍.. എന്തിന്ന പൊന് അണ്ണാ ഇങ്ങനെ കത്തി പടത്തില്‍ അഭിനയിക്കുന്നേ എന്ന് പോലും തോന്നി പോയി. ഈ സമയം സുര്യ പല പല മികച്ച റോളുകളും ചെയ്തു ഒരു സൈഡില്‍ കൂടി കേറി വെരുന്നും ഉണ്ട്. പോരതെന്നു കാര്‍ത്തിയും ഉണ്ട് കളത്തില്‍ അപ്പോള്‍ കളികള്‍ കൂടുതല്‍ കളിച്ചലെ ഇളയ ദലപതിക്ക് പിടിച്ചു നില്‍ക്കാന്‍ ഒക്കൂ... ഇതൊക്കെ പൊളിഞ്ഞു എന്ന് വെച്ചു വിജയെ അങ്ങനെ എഴുതി തള്ളാന്‍ ഒന്നും ഒക്കില്ല.. ലോക്കല്‍ സപ്പോര്‍ട്ട് രജനികാന്ത് കഴിഞ്ഞാല്‍ ഇപ്പോളും വിജയ്ക്ക് തന്നെ എന്നതില്‍ തീര്‍ത്തും സംശയം ഇല്ല.

  Join me @Thattukadablog

  ReplyDelete
 15. ചോട്ടാ മുംബൈ യുടെ റീമേക്കാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ പടം തമിഴില്‍ ഓടുമെന്നാണ് കരുതിയത്. ഇപ്പോള്‍ കേള്‍ക്കുന്നു ഇതു സുറ അല്ല ; ' തറ' ആണെന്ന്. ഇളയ ദളപതി ഇങ്ങനെ പോയാല്‍ പൊളിഞ്ഞ ദളപതി ആകാന്‍ അധിക സമയമൊന്നും വേണ്ടിവരില്ല. പഴയതു പോലെ ഞൊടുക്ക് വിദ്യകള്‍ കാട്ടി തമിഴന്മാരെ ഇപ്പോള്‍ പറ്റിക്കാന്‍ പറ്റില്ല. അവിടെ പ്രേക്ഷകര്‍ക്കൊക്കെ വിവരം വച്ചുതുടങ്ങി. വിജയ് പടങ്ങളുടെ ഹൈലൈറ്റ് ആയ ന്രുത്തരംഗങ്ങള്‍ പോലും അത്ര നന്നായി തോന്നിയില്ല ( ടിവി യില്‍ പാട്ടുകള്‍ കണ്ടിരുന്നു.). അല്ലു അര്‍ജുന്റെ ചില സ്റ്റെപ്പുകള്‍ വിജയ് അതേപടി ചെയ്തിരിക്കുന്നു. എന്തുപറ്റി? സ്റ്റോക്ക് തീര്‍ന്നോ? എന്തായാലും ഇതിനൊക്കെ തലവെച്ചു കൊടുക്കുന്ന പ്രേക്ഷകരുടെ ഒരു വിധി.!!

  ReplyDelete
 16. i used to like vijay but now i am afraid to watch his movies..i stopped watching his movies in theatre after villu. pokkri was his last watchable movie. vijay during past has developed a formula ie s6f4p1 ie 6songs(1 will be intro 1 dapankuthu all other in different parts of world),4 fights(all supernatural katthi fights) 1 punch dialog .
  have heard if some director approach him with a good story and if his formula is missing he gives the director dvds of his previous movies and ask him to add the mixture in those n come back. how can an actor do this to himself??i dont thk as an actor vijay has caliber compared to vikram or suryia but he can at least give a try with different roles, he believes his fans just like movies like this whc is the reason y he is doing such movies bt vijay should have studies with the result of villu was was a big flop even in TN.but he did vettaikaran again to prove he his formula is not wrong , i believe tht success of tht movie was coz of publicity by sun pictures who r good at bringing people to theatres with publicity.
  may be in short run vijay can prove his formula is rit but in future he wil surly regret when actors like surya, vikram will be far above in standards whc vijay cant even dream..
  but whn that day comes vijay has other asthra in his hand "POLITRICKS" Ha Ha....

  ReplyDelete
 17. ഒരു ചെറിയ ഇന്‍ഫോ.. സുരയിലെ പാട്ടുകള്‍ "ബില്ല" എന്ന തെലുഗു പടത്തിലെ ആണ്.. അതിന്റെയും സംഗീതം മനിശര്‍മ തന്നെ.. പക്ഷെ സോണ്ഗ് സീന്‍സ് മൊത്തം കോപ്പി ആണ് ബില്ലയുടെ..
  ദേ ഈ ലിങ്കില്‍ നോക്കിയാ തന്ജവൂര്‍ ജില്ലകാരിടെ ഒര്‍ജിനല്‍ കിട്ടും [http://www.youtube.com/watch?v=fL2EC5rr1nk]
  ബാകി പാടുകളും വത്യാസം ഇല്ല.. സീന്‍ ബൈ സീന്‍ കോപ്പി... :(

  ReplyDelete