മമ്മി & മി (Mummy and Me)

Published on: 5/25/2010 08:35:00 PM
Mummy & Me: Directed by Jeethu Joseph starring Archana Kavi, Urvashi, Kunchakko Boban, Mukesh etc. Film Review by Haree for Chithravishesham.
ഡിറ്റക്ടീവി’നു ശേഷം ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘മമ്മി & മി’. ഉര്‍വ്വശിയും അര്‍ച്ചന കവിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ അമ്മയേയും മകളേയും അവതരിപ്പിക്കുന്നത്. മുകേഷ്, കുഞ്ചാക്കോ ബോബന്‍, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. ജിതിന്‍ ആര്‍ട്ട്സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങര ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ടീനേജ് പ്രായത്തിലുള്ള മകള്‍, മകളുടെ വളര്‍ച്ചയോട് പൊരുത്തപ്പെടുവാനാവാതെ ആധി പിടിച്ചു നടക്കുന്ന അമ്മ, ഇവര്‍ക്കിടയില്‍ പെട്ടുഴലുന്ന അച്ഛന്‍; ഇങ്ങിനെയൊരു കുടുംബത്തിന്റെ കഥയാണ് ‘മമ്മി & മി’ക്ക് പറയുവാനുള്ളത്.

ആകെത്തുക     : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 4.00 / 10
: 4.00 / 10
: 1.50 / 05
: 1.50 / 05
പുതുമയുള്ളതും കാലികമായതുമായ ഒരു പ്രമേയം, രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിച്ചിരിക്കുന്നു ഇതില്‍. ഇങ്ങിനെയൊന്ന് മലയാളത്തില്‍ എടുക്കുവാന്‍ കാട്ടിയ ആര്‍ജവത്തിന് ജീത്തു ജോസഫ് അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ അതുകൊണ്ടു മാത്രം സിനിമ നന്നാകില്ലല്ലോ! വ്യത്യസ്തമായ പ്രമേയത്തെ അടിസ്ഥാനമാക്കി ഒരു നല്ല കഥ മെനയുവാനോ, സിനിമയ്ക്കുതകുന്ന ഒരു തിരനാടകമെഴുതുവാനോ ജീത്തുവിന് കഴിഞ്ഞില്ല. സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്ന ചില രംഗങ്ങളും, സാന്ദര്‍ഭികമായെത്തുന്ന ചില്ലറ നര്‍മ്മങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ പ്രേക്ഷകനെ സിനിമയിലേക്ക് ചേര്‍ക്കുന്ന ഒന്നും രചയിതാവു കൂടിയായ സംവിധായകന് സിനിമയില്‍ കരുതുവാനായില്ല.

Cast & Crew
Mummy & Me

Directed by
Jeethu Joseph

Produced by
Joy Thomas Sakthikulangara

Story, Screenplay, Dialogues by
Jeethu Joseph

Starring
Archana Kavi, Urvashi, Mukesh, Kunchakko Boban, Anoop Menon, Lalu Alex, Shari, Sudheesh, Ajmal, Arun etc.

Cinematography (Camera) by
Vipin Mohan

Editing by
V. Saajan

Art Direction by
Sabu Ram

Music by
Sejo John

Lyrics by
Vayalar Sarath Chandra Varma, Shelton Pinero

Make-Up by
B.V. Sankar

Costumes by
S.B. Satheesh

Choreography by
Sujatha, Ashok Raj

Banner
Jithin Arts

അനാവശ്യമായി അനേകം കഥാപാത്രങ്ങള്‍ ഇതിലില്ല, ചില നല്ല കഥാപാത്രങ്ങളെ ഒരുക്കുവാനുമായി. എന്നാല്‍ അഭിനേതാക്കളെ സിനിമയ്ക്ക് ഉതകുന്ന രീതിയില്‍ അഭിനയിപ്പിച്ചെടുക്കുന്നതില്‍ സംവിധായകന്‍ പിന്നോക്കം പോയത് ചിത്രത്തിന്റെ രസം കുറയ്ക്കുന്നു. ഉര്‍വ്വശി അവതരിപ്പിക്കുന്ന അമ്മയോ, അര്‍ച്ചന കവി അവതരിപ്പിക്കുന്ന മകളോ പ്രത്യേകിച്ചൊരു ചലനവും കാണികളില്‍ ഉണ്ടാക്കുന്നില്ല. ഇതിലും മികവ് ഇവരിരുവരുടേയും കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. മുകേഷ്, കുഞ്ചാക്കോ ബോബന്‍, ലാലു അലക്സ്, ശാരി, അനൂപ് മേനോന്‍ എന്നിവര്‍ തങ്ങളുടെ സ്ഥിരം ശൈലിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ‘മതിലുകളി‍’ല്‍ കെ.പി.എ.സി. ലളിത ശബ്ദത്തിലൂടെ ചിത്രത്തിന്റെ അവിഭാജ്യ ഘടകമായതു പോലെ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ അമീര്‍ എന്ന കഥാപാത്രം ചിത്രത്തില്‍ നിറയുന്നു. സുരേഷ് ഗോപിയുടെ മുഖം കാണിക്കാതെ ഡ്യൂപ്പിനെ വെച്ച് ഇടയ്ക്കിടെ കാണിച്ച ഷോട്ടുകളും ഒടുവില്‍ സുരേഷ് ഗോപിയുടെ മുഖം കാണിക്കുവാനായി മാത്രമുള്ള അവസാന രംഗവും ഒഴിവാക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവും സിനിമ തീരുമ്പോള്‍!

കാമ്പുള്ള കഥയും കഥാപാത്രങ്ങളുമുള്ള സിനിമയൊക്കെ മലയാളത്തില്‍ വന്നിട്ട് വര്‍ഷം പലതായി. പക്ഷെ, സാങ്കേതിക മേഖലകളില്‍ മുന്‍‌നിര ചിത്രങ്ങളൊന്നും അത്ര പിന്നോക്കം പോവാറില്ല. ‘മമ്മി & മി’ ഇവിടെയും പിന്നോക്കമാണ്. വിപിന്‍ മോഹന്‍ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ക്കും വി. സാജന്റെ ചിത്രസന്നിവേശത്തിനും ശരാശരി നിലവാരം മാത്രം. ഗാനരംഗങ്ങളില്‍ ഈ കുറവ് വളരെ പ്രകടമാണ് താനും. ചിത്രത്തിന്റെ അധിക പങ്കും ഒന്നോ രണ്ടൊ വീടുകള്‍ക്കുള്ളിലാണ് നടക്കുന്നത്. സാബു റാമിന്റെ കലാസംവിധാനത്തിന്റെ മികവുകൊണ്ട് ആള്‍താമസമുള്ള ഈ വീടുകളൊക്കെ എപ്പോഴും പെയിന്റ് കമ്പനിയുടെ പരസ്യത്തില്‍ കാണുന്ന മട്ടിലാണ്.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും ഷെല്‍ട്ടന്‍ പിനേറോയും ചേര്‍ന്നെഴുതി സെജോ ജോണ്‍ സംഗീതം നല്‍കിയിരിക്കുന്ന ഇതിലെ ഗാനങ്ങളൊക്കെയും അനവസരത്തിലാണ് ചിത്രത്തിലെത്തുന്നത്. ഇത്രയേറെ ഗാനങ്ങള്‍ ഇതിന് ആവശ്യമെന്നും തോന്നിയില്ല. നായകന്‍ കുഞ്ചാക്കോയും നായിക അര്‍ച്ചനയും ആയതുകൊണ്ടാവും ഗ്രൂപ്പും സിംഗിളുമൊക്കെയായി മിക്ക ഗാനങ്ങളിലും നൃത്തം ചേര്‍ത്തിട്ടുണ്ട്. സുജാതയും അശോക് രാജും ഒരുക്കിയിരിക്കുന്ന ചുവടുകള്‍ രസിക്കുന്നില്ലെന്നു മാത്രമല്ല, ചിത്രീകരണത്തിലെ കുറവുകള്‍ ഉള്ള ഭംഗി കുറയ്ക്കുകയും ചെയ്യുന്നു.

പാതിവെന്ത കൂട്ടുകള്‍ ചേര്‍ത്തൊരുക്കിയ കറി പോലെ അത്ര രുചികരമല്ല പൂര്‍ണത തോന്നിക്കാത്ത ഒരു തിരക്കഥയില്‍ കെട്ടിപ്പോക്കിയിരിക്കുന്ന ഈ ചലച്ചിത്രവും. ‘ഡിറ്റക്ടീവി’ല്‍ ജീത്തു ജോസഫിന് കൈവരിക്കുവാനായ സംവിധാനമികവ് ഇതില്‍ കൈമോശം വന്നിരിക്കുന്നു. അഭിനേതാക്കളില്‍ നിന്നോ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിച്ചവരില്‍ നിന്നോ കാര്യമായ പിന്തുണ ചിത്രത്തിന്റെ മികവുയര്‍ത്തുവാന്‍ തക്കവണ്ണം സംവിധായകന് ലഭിക്കാതിരുന്നതും ‘മമ്മി & മി’ക്ക് തിരിച്ചടിയായി. പ്രമേയം തിരഞ്ഞെടുത്തതിലെ മികവ് ഇതര മേഖലകളിലും എത്തിപ്പിടിക്കുവാന്‍ ജീത്തുവിന് സാധിച്ചിരുന്നെങ്കില്‍ നല്ലൊരു ചിത്രമായി മാറുമായിരുന്നു ഈ അമ്മ-മകള്‍ സിനിമ.
--

15 comments :

 1. അര്‍ച്ചന കവി, ഉര്‍വ്വശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മമ്മി & മി’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #MummyAndMe: Half baked story and poor execution spoiled the film. Coming Soon: http://bit.ly/cv-reviews #MnM
  about 23 hours ago via web
  --

  ReplyDelete
 2. “ഇങ്ങനെയൊന്ന് മലയാളത്തില്‍ എടുക്കുവാന്‍ കാട്ടിയ ആര്‍ജ്ജവത്തിന് ജിത്തുജോസെഫ് അഭിനന്ദനമര്‍ഹിക്കുന്നു.എന്നാല്‍ അതുകൊണ്ട് മാത്രം സിനിമ നന്നാകില്ലല്ലോ”

  വേലായുധാ...പണി കൊള്ളാം . പക്ഷേ നാളെ മുതല്‍ പണിക്ക് വരേണ്ട. എന്ന് പറഞ്ഞത്പോലെ. അല്ലേ.........:)

  ReplyDelete
 3. edo haree than entha Alexander the greatinte review parayathe. entha ethu vare ticket kittiyille.

  ReplyDelete
 4. kalyana photo pathrathil kandootoo. :)

  ReplyDelete
 5. ഹരിയേട്ടനു ടിക്കറ്റു കിട്ടാത്തത് തന്നെ ആയിരിക്കും കാരണം. നാലഞ്ചു പ്രാവശ്യം പോയിക്കാണും. ATG എല്ലാ ഷോയും ഹൗസ് ഫുൾ ആണല്ലോ. കണ്ട ഉടൻ ആശാൻ 9.75 മാർക്ക് കൊടുത്ത് ഒരു നിരൂപണം അങ്ങ് നിരൂപിക്കില്ലേ... .25 മാർക്ക് കുറച്ചത് സിനിമ എന്ന മാധ്യമത്തെ പുതിയതായി നിർവചിക്കാതിരുന്നതിനു..

  ReplyDelete
 6. ഈ ചിത്രം കണ്ടില്ല. ഹരി പോസ്റ്റ് ചെയ്തിരിക്കുന്ന ട്രെയ്ലറും ചിലയിടത്ത് കണ്ട കഥാസൂചനയും കണ്ടിട്ട് ബെയ്സിക് സ്റ്റോറി ലൈന്‍ മിതൃ മൂവിയില്‍ നിന്ന് പൊക്കിയതുപോലെ ഇല്ലേ

  http://www.imdb.com/title/tt0292113/

  story line here
  http://en.wikipedia.org/wiki/Mitr,_My_Friend

  ReplyDelete
 7. ഹരി കാണുന്ന ചിത്രങ്ങളല്ലേ നിരൂപിക്കുന്നേ, അപ്പോള്‍ നിരൂപണം കാണാത്തപ്പോള്‍ തന്നെ മനസ്സിലാവില്ലേ, പുള്ളി അലക്സാണ്ടര്‍ കണ്ടില്ലെന്ന്...

  ഹരി, ഒറ്റയ്ക്കുള്ള സിനിമാകാഴ്ച്ചയും ഇപ്പോളത്തേതും തമ്മിലുള്ള അന്തരമെങ്ങനെ?

  ReplyDelete
 8. ATG kandu. Enthoru UGRAN padam. Mikkavarum ellaa awardum ithavana ATG thanne needum. Ayyoo.....i don't know why lal is acting in such films.

  ReplyDelete
 9. വ്യക്തിപരമായ തിരക്കുകള്‍, ഒപ്പം എല്ലാ ചിത്രങ്ങളും കൂടി ഒരുമിച്ച് റിലീസ്; അതിനാല്‍ അലക്‍സാണ്ടറിനെ കാണുവാന്‍ കഴിഞ്ഞില്ല. പിന്നെ 'കണ്ടതിനൊക്കുമേ കാണാതിരിക്കിലും' എന്ന ഗതിയാണ് ചിത്രമെന്ന് പലയിടത്തു നിന്നും വായിച്ചറിഞ്ഞു.

  'മിതൃ, മൈ ഫ്രണ്ട്' ഞാന്‍ കണ്ടിട്ടില്ല. പ്ലോട്ട് വായിച്ചിട്ട് അത്രത്തോളം ആഴം ഈ ചിത്രത്തിനുണ്ടെന്നു തോന്നുന്നില്ല. 'അഭിയും ഞാനും' എന്ന ചിത്രവുമായും വേണമെങ്കില്‍ സാമ്യം പറയാം. (അതില്‍ അച്ഛനെങ്കില്‍ ഇതില്‍ അമ്മ.) പക്ഷെ, അതും വളരെ ഉപരിപ്ലവമായി മാത്രം.

  @ ചെലക്കാണ്ട് പോടാ,
  ടിക്കറ്റ് കിട്ടാന്‍ എളുപ്പമായി! ;-)
  --

  ReplyDelete
 10. edo haree mammootiude film nee film erangunnathinu munpe mosham opinion parayum. enthado thaniku ATG ethu vare kandu review ezhuthan pattiyille.

  ReplyDelete
 11. ഓ.ടി. ആണ്.

  എന്നാലും ഹരീ, അലക്സാണ്ടറിനെപറ്റി 'കണ്ടതിനൊക്കുമേ കാണാതിരിക്കിലും' എന്നു പറയുന്നത് ഒരിക്കലും ശരിയല്ല. കണ്ടു തീര്‍ക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും ഒക്കെ ഉറപ്പായും സംഭവിക്കും, എനിക്കിപ്പൊ 'അലക്സ്' എന്നു കേട്ടാലൊ, ആ പോസ്റ്റര്‍ എങ്ങാനും കണ്ടാലോ തന്നെ ഒരു വിറയലും പനിയും ഒക്കെ വരുന്നതു പോലെയാ...അത്രക്ക് അക്രമം ആണ്. ഒരു തരത്തിലും ഇതൊന്നും പ്രോത്സാഹിക്കപ്പെടരുത്, എന്റെ അനുഭവം ഇവിടെ ഉണ്ട്.

  ReplyDelete
 12. മമ്മി ആന്റ് മീ നല്ല ഒരു 'attempt' ആണെന്നാണ് പടം കണ്ട ചിലരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. എന്തായാലും ഒന്നു കാണണമെന്നുണ്ട്; എന്തൊക്കെ കുറവുണ്ടെങ്കിലും തട്ടുപൊളിപ്പന്‍ പോക്കിരിപ്പടങ്ങളുടെ പിന്നാലെ പോയില്ലല്ലോ ജിത്തു- അതു തന്നെ വലിയ കാര്യം.

  ReplyDelete
 13. ഒരു തുടക്ക സിനിമ എന്ന നിലയില്‍ എങ്കറേജ് ചെയ്യപ്പെടേണ്ട എഫര്‍ട്ട്.

  സ്ക്രിപ്റ്റിന്റെ അവസാന നാലിലൊന്ന് സുരേഷ് ഗോപിയെക്കൊണ്ടെഴുതിച്ചത് ഒരു കടന്ന കൈയ്യായിപ്പോയി.

  ReplyDelete
 14. This film is said to be an excellent family hit. Over publicity and compliments are given to this average movie. We malayalees satisfy with the minimum. Happy hausbands and Mummy and Me are our great movies! Horrible. The basic theme of Mummy and Me is relevant and novel. But presentation of this story is very poor. Dialogues are not up to standard. Archana Kavi is cute but not a good actress. Dear Jithu the director try to be more professional after each movie. Dont go backward!

  ReplyDelete