
• മികച്ച ചിത്രം പാലേരിമാണിക്യം: മമ്മൂട്ടി നടന്, ശ്വേത നടി - മാതൃഭൂമി
• പാലേരി മാണിക്യം ചിത്രം; മമ്മൂട്ടി നടന്, ശ്വേത നടി - മലയാള മനോരമ
• Mammootty, Shwetha Menon win best actor awards - The Hindu
ചിത്രം
• പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ (സംവിധാനം: രഞ്ജിത്ത്)
സമകാലീന മലയാള സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന മാണിക്യം തന്നെയാണ് രഞ്ജിത്തിന്റെ ഈ ചലച്ചിത്രം.
സംവിധായകന്
• ഹരിഹരന് (ചിത്രം: കേരളവര്‍മ്മ പഴശ്ശിരാജാ)
മികച്ച സംഘാടകന്‍ എന്ന അവാര്‍ഡായിരുന്നു കൂടുതല്‍ യോജിച്ചത്. സംവിധായകന് രഞ്ജിത്ത് തന്നെയാവും.
കഥാകൃത്ത്
• ശശി പരവൂര്‍ (ചിത്രം: കടാക്ഷം)
പടത്തിന്റെ പോസ്റ്ററുകള്‍ കണ്ടു തുടങ്ങി, എന്നിങ്ങ് എത്തുമോ ആവോ!
തിരക്കഥാകൃത്ത്
• എം.ടി. വാസുദേവന്‍ നായര്‍ (ചിത്രം: കേരളവര്‍മ്മ പഴശ്ശിരാജാ)
തിരക്കഥയിലെന്ത് മഹിമ കണ്ടിട്ടാണോ ഈ അവാര്‍ഡ്!
നടന്
• മമ്മൂട്ടി (പാലേരി മാണിക്യം, കേരളവര്‍മ്മ പഴശ്ശിരാജാ)
മമ്മൂട്ടിക്കിത് എതിരില്ലാത്ത വിജയം.
നടി
• ശ്വേത മേനോന് (പാലേരി മാണിക്യം, മധ്യവേനല്‍)
അര്‍ഹിക്കുന്ന അംഗീകാരം.
നവാഗത സംവിധായകന്
• പി. സുകുമാര്‍ (സ്വ.ലേ.)
‘പാസഞ്ചര്‍’ ഒരുക്കിയ രഞ്ജിത്ത് ശങ്കറിന് അര്‍ഹതപ്പെട്ട പുരസ്കാരം.
ഹാസ്യനടന്
• സുരാജ് വെഞ്ഞാറമ്മൂട് (ഇവിര് വിവാഹിതരായാല്‍)
പല ചക്കയിട്ടപ്പോള്‍ ഒന്നിലൊരു മുയല് ചത്തു!
ബാലതാരം
• ബേബി നിവേദിത (ഭ്രമരം)
ഏകപക്ഷീയമായ വിജയം.
രണ്ടാമത്തെ സിനിമ
• രാമാനം (സംവിധാനം: എം.പി. സുകുമാരന്‍ നായര്‍)
സമാന്തരസിനിമയൊക്കെ എടുത്തു വെച്ചിട്ട് അവാര്‍ഡ് പട്ടികയില്‍ വന്നില്ലെങ്കില്‍ ജുറിക്ക് ജീവിച്ചു പോകുവാനാവുമോ!
രണ്ടാമത്തെ നടന്
• മനോജ് കെ. ജയന് (കേരളവര്‍മ്മ പഴശ്ശിരാജാ)
‘രാമാന’ത്തിലെ ജഗതി ശ്രീകുമാര്‍, ‘ഇവിടം സ്വര്‍ഗ്ഗമാണ്’ എന്നതില്‍ ലാലു അലക്സ്, ‘കേരളവര്‍മ്മ പഴശ്ശിരാജാ’യില്‍ ശരത് കുമാര്‍ - ഇവരെക്കാളൊക്കെ മികവുണ്ടോ മനോജ് കെ. ജയന്റെ തലക്കല്‍ ചന്തുവിന്?
രണ്ടാമത്തെ നടി
• പത്മപ്രിയ (കേരളവര്‍മ്മ പഴശ്ശിരാജാ)
നല്ലത്.
പ്രത്യേക പുരസ്കാരം
• ജഗതി ശ്രീകുമാര്‍ (വിവിധ ചിത്രങ്ങള്‍)
'രാമാന'ത്തിലെയും ‘പാസഞ്ചറി’ലെയും മറ്റും കഥാപാത്രങ്ങള്‍ അവാര്‍ഡിന് ജഗതി ശ്രീകുമാറിനെ അര്‍ഹമാക്കുന്നു.
കലാമൂല്യമുള്ള ജനപ്രിയ ചിത്രം
• ഇവിടം സ്വര്‍ഗ്ഗമാണ് (സംവിധാനം: റോഷന് ആന്‍ഡ്രൂസ്)
ജനപ്രിയതയില്‍ ഇതിനേക്കാള്‍ മുന്പിലല്ലേ ‘ഭാഗ്യദേവത’? കലാമൂല്യത്തിലും കുറവുണ്ടെന്നു പറയുവാനില്ല.
ഛായാഗ്രഹണം
• കെ.ജി. ജയന് (ചിത്രം: സൂഫി പറഞ്ഞ കഥ)
‘ഭ്രമര’ത്തിനു ക്യാമറ ചലിപ്പിച്ച അജയന് വിന്‍സെന്റ്, ‘സാഗര്‍ ഏലിയാസ് ജാക്കി’ പകര്‍ത്തിയ അമല്‍ നീരദ്, ‘പാലേരി മാണിക്യ’ത്തിന്റെ ഛായാഗ്രാഹകന്‍ മനോജ് പിള്ള... ഇവരേക്കാളൊക്കെ മികവോ കെ.ജി. ജയന്!!!
ചിത്രസംയോജനം
• ശ്രീകര്‍ പ്രസാദ് (ചിത്രം: കേരളവര്‍മ്മ പഴശ്ശിരാജാ)
‘പാലേരി മാണിക്യ’ത്തിലും ‘ഭ്രമര’ത്തിലും പ്രവര്‍ത്തിച്ച വിജയ് ശങ്കറിനും ‘പാസഞ്ചറി’ന്റെ ചിത്രസന്നിവേശകന്‍ രഞ്ജന്‍ എബ്രഹാമിനും ശേഷം ശ്രീകര്‍ പ്രസാദിനെ പരിഗണിക്കാം.
പാശ്ചാത്തല സംഗീതം
• രാഹുല്‍ രാജ് (ചിത്രം: ഋതു)
‘പാലേരി മാണിക്യ’ത്തിനു പശ്ചാത്തലമൊരുക്കിയ ബിജിബാലിനോളം വരുമോ രാഹുല്‍ രാജിന്റെ ‘ഋതു’വിലെ പശ്ചാത്തലസംഗീതം? മോഹന്‍ സിത്താര ‘ഭ്രമര’ത്തിനു വേണ്ടി ഒരുക്കിയ പശ്ചാത്തലസംഗീതവും പരിഗണിക്കാം.
സംഗീതസംവിധാനം
• മോഹന്‍ സിതാര (ചിത്രം: സൂഫി പറഞ്ഞ കഥ / ഗാനം: “തെക്കിനിക്കോലായില്‍ ചുമരില്‍...”)
എന്തുകൊണ്ട് ഈ ഗാനം മറ്റു ഗാനങ്ങളെ അപേക്ഷിച്ച് മൂന്പിലെത്തി?
ശാസ്ത്രീയസംഗീതാധിഷ്ഠിതമായ ഗാനാലാപനം
• ശരത് (ചിത്രം: മേഘതീര്‍ത്ഥം / ഗാനം: “ഭാവയാമി പാടുമെന്റെ...”)
ഇതേത് ചിത്രമാണോ ആവോ!
ഗാനരചയിതാവ്
• റഫീഖ് അഹമ്മദ് (ചിത്രം: സൂഫി പറഞ്ഞ കഥ / ഗാനം: “തെക്കിനിക്കോലായില്‍ ചുമരില്‍...”)
അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മന്ത്രി പറഞ്ഞത്: “ആ സിനിമയും ഞാന്‍ കണ്ടിട്ടില്ല, പാട്ടും കേട്ടിട്ടില്ല.” ഞങ്ങളില്‍ പലരുടേയും അവസ്ഥ, പല സിനിമകളുടെ കാര്യത്തിലും അതു തന്നെ!
ഗായകന്
• കെ.ജെ. യേശുദാസ് (ചിത്രം: മധ്യവേനല്‍ / ഗാനം: “സ്വന്തം സ്വന്തം ബാല്യത്തിലൂടെ...”)
“അനുരാഗവിലോചനനായി...” പാടിയ വി. ശ്രീകുമാറിനു നല്‍കാമായിരുന്നു.
ഗായിക
• ശ്രെയ ഗോശാല്‍ (ചിത്രം: ബനാറസ് / ഗാനം: “ചാന്തു തൊട്ടില്ലേ...”)
മലയാളത്തിലെ ചില ഗായികമാരെങ്കിലും ശ്രെയ ഗോശാല്‍ മലയാളം പാടുന്നത് കേട്ടു പഠിക്കേണ്ടതുണ്ട്!
കലാസംവിധാനം
• മുത്തുരാജ് (ചിത്രം: കേരളവര്‍മ്മ പഴശ്ശിരാജാ)
ശബ്ദലേഖനം
• എന്‍. ഹരികുമാര്‍ (ചിത്രം: പത്താം നിലയിലെ തീവണ്ടി)
എന്‍. ഹരികുമാറിന്റെ ‘പത്താം നിലയിലെ തീവണ്ടി’യിലെ ശബ്ദലേഖനം മികച്ചതാണെങ്കിലും അല്ലെങ്കിലും, ‘കേരളവര്‍മ്മ പഴശ്ശിരാജാ’യിലെ പൂക്കുട്ടിയുടെ ശബ്ദലേഖനത്തിന് ഏറെ മികവു പറയുവാനില്ല.
ചമയം
• രജ്ഞിത്ത് അമ്പാടി (ചിത്രം: പാലേരി മാണിക്യം)
വസ്ത്രാലങ്കാരം
• നടരാജന് (ചിത്രം: കേരളവര്‍മ്മ പഴശ്ശിരാജാ)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്
• ഷോബി തിലകന് (കേരളവര്‍മ്മ പഴശ്ശിരാജാ / കഥാപാത്രം: എടച്ചേന കുങ്കന്)
നൃത്തം
• ദിനേശ് കുമാര്‍ (ചിത്രം: സാഗര്‍ ഏലിയാസ് ജാക്കി)
“വെണ്ണിലവേ വെണ്ണിലവേ...” എന്ന ഗാനരംഗത്തില്‍ മോഹന്‍ലാലിനേയും ഭാവനയേയും തെക്കു വടക്കു നടത്തിച്ചതിനാണ് അവാര്‍ഡ്! പറയുമ്പോള്‍ എല്ലാം പറയണമല്ലോ, താളത്തിനൊപ്പിച്ചുള്ള ഭാവനയുടെ ചലനങ്ങള്‍ക്ക് രസമുണ്ട്. എന്നാലത് കോറിയോഗ്രഫിയായി കൂട്ടുവാനുണ്ടോ!? (പാട്ടെന്നപോലെ ‘ഗജിനി’യിലെ “സുട്രും വിഴി സുടരേ...”യില്‍ ഉപയോഗിച്ച ചുവടുകളും കൂടി അടിച്ചു മാറ്റാമായിരുന്നു! ലാലേട്ടന് അങ്ങിനെയൊക്കെ സ്റ്റെപ്സിടുന്നത് ഒന്നാലോചിച്ചേ! :-D)
പ്രൊസസിംഗ് സ്റ്റുഡിയോ
• ചിത്രാഞ്ജലി (ചിത്രം: സൂഫി പറഞ്ഞ കഥ)
ശെടാ! ഈ പുരസ്കാരം ചിത്രാഞ്ജലിക്ക് തീറെഴുതിയിരിക്കുകയാണെന്ന് തോന്നുന്നല്ലോ!
കുട്ടികളുടെ ചിത്രം
• കേശു (സംവിധാനം: ശിവന്)
ഡോക്യുമെന്ററി
• എഴുതാത്ത കത്തുകള്‍ (സംവിധാനം: വിനോദ് മങ്കര)
രചനാവിഭാഗം
• സിനിമാഗ്രന്ഥം: മലയാള സിനിമ, ദേശം, ഭാഷ, സംസ്കാരം (രചന: ജി.പി. രാമചന്ദ്രന്)
• സിനിമാലേഖനം: ചെമ്മീന്‍: ദേശഭാവനയുടെ എതിരൊലികള്‍ (രചന: പി.എസ്. രാധാകൃഷ്ണന്)
• സിനിമാലേഖനം: അപഹരിക്കപ്പെടുന്ന കലാപങ്ങള്‍ (രചന: കെ.പി. ജയകുമാര്‍)
ചലച്ചിത്രവിഭാഗം
• അധ്യക്ഷ - സായി പരഞ്ജ്പെ
• അംഗങ്ങള്‍ - വിധുബാല, കെ. മധു, ബി. അജയന്, ഡോ. എസ്. ശാരദക്കുട്ടി, മുഖത്തല ശിവജി, കെ.ജി. സോമന്
• മെംബര്‍ സെക്രട്ടറി - ഡോ. കെ.എസ്. ശ്രീകുമാര്‍
രചനാവിഭാഗം
• അധ്യക്ഷന്‍ - ഡോ. പി.പി. രവീന്ദ്രന്
• അംഗങ്ങള്‍ - ഉമ്മര്‍ തറമേല്‍, കെ.ആര്. മീര
• മെംബര്‍ സെക്രട്ടറി - ഡോ. കെ.എസ്. ശ്രീകുമാര്‍
--
രണ്ടായിരത്തിയൊന്‍പതിലെ കേരള സംസ്ഥാന പുരസ്കാര വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹരിയുടെ അഭിപ്രായങ്ങള്‍ തന്നെ എനിക്കും
ReplyDeleteജനപ്രിയതയില്‍ ഇതിനേക്കാള്‍ മുന്പിലല്ലേ ‘ഭാഗ്യദേവത’? കലാമൂല്യത്തിലും കുറവുണ്ടെന്നു പറയുവാനില്ല.
ReplyDeleteമമ്മൂട്ടിക്ക് നല്ല നടന്റെ അവാർഡ് കൊടുക്കുമ്പോൾ ലാലിനും ഇരിക്കട്ടെ ഒന്ന് എന്ന് കരുതിക്കാണും..
പിന്നെ ജനപ്രിയതയിലും കലാമൂല്യത്തിലും ഏറ്റവും മുന്നിൽ ആയതു കൊണ്ടാണല്ലോ കഴിഞ്ഞ വർഷം ഇന്നത്തെ ചിന്താവിഷയത്തിനു അവാർഡ് കൊടുത്തത്..
നവാഗത സംവിധായകന് പാസഞ്ചര്‍ രജ്ഞിത്ത് ശങ്കറും ഗായിക ചിത്ര (പഴശ്ശിരാജ)യുമായിരുന്നു അര്‍ഹര്‍ എന്ന് എന്റെയഭിപ്രായം
ReplyDeleteമൊത്തത്തില്‍ ഇതൊരു വീതം വെപ്പായി തോന്നുന്നു,
പൂര്‍ണമായും ഹരിയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. പക്ഷെ ഭാഗ്യദേവത കലാമൂല്യമുള്ള ഒരു ചിത്രമായെ തോന്നിയില്ല.എന്തിനു ഒരു നല്ല ചിത്രമായിപ്പോലും തോന്നിയിട്ടില്ല. ഇവിടം സ്വര്‍ഗമാണ് അക്കാര്യത്തില്‍ കുറച്ചെങ്കിലും ഭേദം എന്ന് തോന്നി.പിന്നെ ജനപ്രിയത!!. അത് പറയാന്‍ ഞാനാളല്ല!.‘പാസഞ്ചര്‍’ ഒരുക്കിയ രഞ്ജിത്ത് ശങ്കറിന് പുതുമുഖ സംവിധായകന് ഉള്ള അവാര്‍ഡ് കൊടുക്കാത്തതില്‍ നിരാശയുണ്ട്. കടുത്ത നിരാശ.അതോടൊപ്പം കേരള കഫെ പരിഗണനയ്ക്ക് വന്നില്ല എന്നതിലും.
ReplyDeletepassenger was a remake?award for നവാഗത സംവിധായകന് should have given to Ranjith Shankar.
ReplyDeleteമികച്ച സിനിമ ബ്ലോഗിനുള്ള അവാര്‍ഡു ആര്‍ക്കാണ് ?
ReplyDeleteസമകാലീനതയിലെന്തു പറയുന്നു എന്നതാണ് ചരിത്രത്തെ വീണ്ടും വായിപ്പിക്കുവാൻ സന്നദ്ധനാവുന്നത്. അതിൽ പഴശ്ശിരാജയെക്കാളെറെ, പാലേരിമാണിക്യത്തിനു വിജയിക്കാൻ കഴിഞ്ഞപ്പോൾ കഥക്കും തിരക്കഥക്കുമുള്ള അവാർഡിനുള്ള പരിഗണനപ്പെടാതെ പോയത് ഒരു മാറ്റമാവശ്യപ്പെടുന്ന മലയാളസിനിമക്ക് നഷ്ടം തന്നെ
ReplyDeleteഹരി പറഞ്ഞ കാര്യങ്ങള്‍ മിക്കവയും ശരിയാണ് പ്രത്യേകിച്ച് രഞ്ജിത്ത് ശങ്കറിന്റെ കാര്യത്തില്‍, പിന്നെ കലാമൂല്യമുള്ള ചിത്രത്തിനുള്ള അവാര്‍ഡ് ഞാന്‍ ലൌഡ്സ്പീക്കറിനാണ് പ്രതീക്ഷിച്ചത്, ഒന്ന് മോഹന്‍ ലാലിനുമിരിക്കട്ടെ എന്ന് കരുതിക്കാണും..... സത്യന് അന്തിക്കാടിനു ചിന്താവിശയത്തിന് കഴിഞ്ഞ പ്രാവശ്യം കൊടുത്തില്ലേ അതുകൊണ്ട് ഭാഗ്യദേവതക്ക് ഉണ്ടാവില്ല എന്നുറപ്പാണ്....... കുട്ടിസ്രാങ്ക് ചിത്രത്തിലേ ഇല്ല എന്നത് മറ്റൊരല്‍ഭുതവും.....(സിനിമ ഇറങ്ങിയാല്‍ കാണാം) പിന്നെ തിരക്കഥ എം ടി യുള്ളപ്പോള്‍ വേറെ ആര് എന്ന് ചിന്തിച്ചിരിക്കും ജൂറി
ReplyDeleteപാലേരിമാണിക്യത്തിന് അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ഈ അംഗീകാരം ഇനിയും പഴയതുപോലെ ' വഴിപിഴച്ചു ' പോകാതിരിക്കാന്‍ രഞ്ജിത്തിന് പ്രചോദനമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ReplyDeleteകേരള കഫെ അവാര്‍ഡിന് പരിഗണിക്കാഞ്ഞത് വളരെ മോശമായിപ്പോയി- ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ല എന്നതായിരിക്കും കാരണം. എന്നാലും ഹൃസ്വചിത്രത്തിനുള്ള അവാര്‍ഡിനെങ്കിലും അതിലെ ചിത്രങ്ങള്‍ പരിഗണിക്കേണ്ടതായിരുന്നു.
ശ്രേയയുടെ അവാര്‍ഡും നല്ല ഒരു തീരുമാനമായിരുന്നു. പക്ഷെ, ഹരി പറഞ്ഞതുപോലെ വി. പ്രകാശ് 'അനുരാഗവിലോചനനായി' അത്ര മനോഹരമായിട്ടാണ് പാടിയതെന്ന് എനിക്ക് തോന്നിയിട്ടില്ല. ചില വരികള്‍ക്ക് വേണ്ടത്ര ഭാവം നല്‍കാനോ ഉച്ചാരണം സ്പഷ്ടമാക്കാനോ പ്രകാശിന് കഴിഞ്ഞിട്ടില്ല( അതിലും മനോഹരമായിരുന്നു ശ്രേയ പാടിയ ഭാഗം.) മറിച്ച് വിജയ് യേശുദാസായിരുന്നെങ്കില് ആ പാട്ട് അതിലും മനോഹരമായേനേ.
' സ്വന്തം സ്വന്തം ബാല്യത്തിലൂടെ' വളരെ നല്ല ഒരു ഭാവഗാനമാണ്. പ്രകാശിനേപ്പോലുള്ള യുവഗായകരൊക്കെ ഇത്തരം ഗാനങ്ങള്‍ ഇനിയും കേട്ടുപഠിച്ചാല്‍ വളരെയധികം മെച്ചപ്പെടും. കൂറേ വര്‍ഷങ്ങല്‍ക്ക് ശേഷമാണ് ദാസേട്ടന്റെ ഒരു ഗാനം അവാര്‍ഡിന് പരിഗണിക്കുന്നത്. 70-ആം പിറന്നാളിന് സര്‍ക്കാറിന്റെ വക ഒരു ചെറിയ സമ്മാനം നന്നായി.
പാസഞ്ചറിന്റെ സംവിധായകനും ഒരു അവാര്‍ഡ് നല്‍കാമായിരുന്നു. പിന്നെ ശബ്ദലേഖനം തമ്മില്‍ ഭേദം റസൂല്‍ തന്നെ ആയിരുന്നു.
ബിജിബാല്‍ ഇത്രയും കഷ്ടപ്പെട്ടിട്ടും അവാര്‍ഡ് നല്‍കാഞ്ഞത് ഒരു വലിയ തെറ്റായിപ്പോയി. " പാലേരി മാണിക്യവും' ' കഥയമമ' യുമൊക്കെ 'സൂഫി പറഞ്ഞ കഥ' യിലെ പാട്ടുകളേക്കാള്‍ എത്രയോ മികച്ചതായിരുന്നു.
അര്‍ഹരായവര്‍ക്ക് അവാര്‍ഡ് കിട്ടും എന്നുണ്ടെങ്കില്‍ ഇക്കൊല്ലം കിട്ടിയ പലര്‍ക്കും അതൊരു കിട്ടാക്കനി ആയിരിക്കും. ജഗതിക്ക് സഹനടനുള്ള പുരസ്കാരം കൊടുക്കേണ്ടതായിരുന്നു. അത് പോലെ ഭ്രമരത്തിലെ അഭിനയത്തിന് മോഹന്‍ ലാല്‍ അവസാന റൗണ്ടില്‍ പോലും വരാതിരുന്നത് അവിശ്വസനീയമാണ്. അജയന് വിന്‍സെന്റിന് അര്‍ഹതപ്പെട്ടത് കിട്ടിയുമില്ല. പറഞ്ഞിട്ടെന്താ കാര്യം?
ReplyDeletePalery was an above average movie. Ranjith’s enterprising spirit is laudable and he deserves a lot of encouragement. I have not seen many of the other movies up for the competition, so am not in a position to have an opinion whether Palery was the best of them. But if it is indeed the best of the lot, then that doesn’t speak well of the state of Malayalam cinema. Because Palery is at best an above average movie. It is glossy on the outside, but once you start turning the pages or scratch the surface, there isn’t much to it, except for some cheesy intellectual masturbation. Very good acting, though. Hope to catch some of the other movies. Good luck to Ranjith. Hope this inspires him to make really good movies.
ReplyDeleteഅധ്യക്ഷന്‍ അല്ല അധ്യക്ഷ
ReplyDeletesai paranjpe lady anu
ReplyDeleteWhen I watch "Ividam Swaramanu" i feel like the idea of the film came from Hindi movie "Khosla ka Ghosla". But it was a good movie.
ReplyDeleteI disagree with your comment on Best singer. I feel like V. Sreekumar’s Malayalam pronunciation is not up to the mark. The song in Madhyavenal by Yesudas is really a good one.
ഭാഗ്യദേവത ഒരു ചവറ് മാത്രം. സ്ത്രീധനത്തിനെ പ്രോൽസാഹിപ്പിക്കുന്ന ഒരു സിനിമയാണത്. വസ്ത്രാലങ്കാരം കുക്കുപരമേശ്വരന്‍ പാലേരിയിലെ പ്രകടനത്തിന് കൊടുക്കേണ്ടതായിരുന്നു.
ReplyDeleteയുവ സംഗീത സംവിധയകരില്‍ വളരെ നല്ല കഴിവുള്ള ആളാണ് ബിജിപാല്‍, അദ്ദേഹം ചെയ്ത മിക്ക പാട്ടുകളും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. കൂടാതെ ടിവി ചാറ്റ്ഷോയിലും മറ്റും വാന്ന് വിടുവാ പറയുന്നതും കണാറില്ല. ഇക്കുറി ഒരവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എങ്കിലും മോഹന്‍ സിതാരക്ക് 25 വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഒരവാര്‍ഡ് കിട്ടുന്നത് എന്നറിഞ്ഞപ്പോള്‍ അല്‍ഭുതം തോന്നി. ഏതായാലും ഇക്കുറിയെങ്കിലും മോഹന്‍ സിതാക്ക് കിട്ടിയത് നന്നായി. ഒരുപക്ഷെ അത് അദ്ദേഹത്തിന്റെ ഏറ്റവും നല്ല വര്‍ക്കിനല്ല എന്നത് മറ്റൊരു സത്യം
ReplyDeleteഇത്തവണത്തെ അവാർഡ് മുട്ടൻ തമാശയായാണ് എനിക്കു തോന്നിയത്. അൻവർ റഷീദിനും ശാന്താദേവിക്കും പൂക്കുട്ടിയ്ക്കും ഭ്രമരത്തിന്റെ ഛായഗ്രാഹകനും അവാർഡ് കിട്ടാത്തതുപോട്ടെ.
ReplyDeleteതീവണ്ടിയുടെ ശബ്ദലേഖനവും ഭ്രമരത്തിലെ ബാലനടിയും എം.ടിയുടെ തിരക്കഥയും പഴശ്ശിരാജായുടെ എഡിറ്റിംഗും ജയകുമാറിന്റെ സിനിമാലേഖനവും മോശം ചോയ്സുകളായിരുന്നു.
സിനിമയെന്നാൽ മാങ്ങാണ്ടിയാണോ മരമഞ്ഞളാണോ എന്നതിനെക്കുറിച്ച് ജൂറിയുടെ അഭിപ്രായം കൂടി പറഞ്ഞാൽ നന്നായിരുന്നു.
ഹരിയുടെ അഭിപ്രായങ്ങള്‍ മിക്കതിനോടും യോജിക്കുന്നു.
ReplyDeleteസൂപ്പര്‍ താരങ്ങളില്ലാത്ത സിനിമകള്‍ പ്രധാന അവാര്‍ഡ് കാറ്റഗറികളില്‍ നിന്ന് തഴയപ്പെടും എന്ന് തോന്നിപ്പിക്കുന്ന വിധമാണ് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം. 'പാസഞ്ചര്‍' എന്ന സിനിമയ്ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട പരിഗണന നല്‍കിയില്ലെന്ന് മാത്രമല്ല, ജൂറിയുടെ ഒരു പരാമര്‍ശം ആണ് കൂടുതല്‍ അരോചകമായി തോന്നിയത്.. 'സ്ഥിരം ശൈലിയും ആവര്‍ത്തനങ്ങളും മാത്രമേ നടക്കുന്നുള്ളൂ' എന്ന കണ്ടെത്തല്‍ കേട്ടപ്പോള്‍ ഇവരൊക്കെ സിനിമ കണ്ടിട്ട് തന്നെയാണോ ഈ അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതെന്ന് തോന്നിപ്പോകും..
ജനപ്രിയതയില്‍ ‘ഭാഗ്യദേവത’ ‘ഇവിടം സ്വര്‍ഗ്ഗമാണ്’ എന്ന ചിത്രത്തേക്കാള്‍ പല മാസങ്ങള്‍ മുന്‍പിലാണ്. ഒരു ജനപ്രിയ ചിത്രത്തിന്റെ കലാമൂല്യം എന്നത്, ജനപ്രിയചേരുവകളില്‍ കൈവരിക്കുവാനായ കലാമൂല്യം ആയിരിക്കണമല്ലോ? (ഉദാ: ഗാനങ്ങളുടെ മികവ്) ആ അര്‍ത്ഥത്തിലും ‘ഭാഗ്യദേവത’ തന്നെയാവും മുന്പില്.
ReplyDeleteവി. ശ്രീകുമാര്‍ എന്ന ഗായകന്റെ പ്രത്യേകതയുള്ള ശബ്ദം ആ ഗാനത്തിനും ചിത്രത്തിനും ഇണങ്ങുന്നതായി തോന്നി. നവാഗതനെന്ന നിലയിലും പ്രോത്സാഹനാര്ഹന്. “സ്വന്തം സ്വന്തം ബാല്യത്തിലൂടെ...” എന്നത് ഗായികയുടെ ശബ്ദത്തിലുള്ളതു കൂടി കേട്ടു നോക്കുക. യേശുദാസിന്റെ ആലാപനത്തിന് ഏറെ മികവുണ്ടെന്നു തോന്നിയില്ല. (‘നീലത്താമര’ ഒരു റീമേക്കായതിനാല് ഈ വിഭാഗങ്ങളിലൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല.) ശബ്ദലേഖനത്തില്‍ ‘ഭ്രമര’ത്തില്‍ പ്രവര്‍ത്തിച്ച അജിത്ത് എ. ജോര്‍ജ്ജിനെ പരിഗണിക്കാമായിരുന്നു.
@ ജിത്തൂട്ടന്,
സായി പരഞ്ജ്പെ സ്ത്രീയാണെന്ന് അറിയാമായിരുന്നു. കഴിഞ്ഞ കൊല്ലത്തെ ടെക്സ്റ്റെടുത്ത് കോപ്പി-പേസ്റ്റ് ചെയ്തപ്പോള്‍ പറ്റിയ പിഴവാണ്. തിരുത്തിയിട്ടുണ്ട്. നന്ദി.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും വളരെ നന്ദി. :-)
--
അങ്ങനെ പരിഗണിക്കുകയാനെന്കില് ഭാഗ്യദേവത തന്നെ...എങ്കില്‍ ഞാന്‍ അടുത്ത വര്‍ഷത്തെ കലാ മൂല്യമുള്ള ചിത്രം ഇപ്പോഴേ പ്രവചിക്കാം.'ബോഡി ഗാര്‍ഡ്'!!!...ഹ ഹ ഹ...മുന്‍പ് കളിയാട്ടത്തിനോക്കെയായിരുന്നു അവാര്‍ഡ് കിട്ടിയിരുന്നത്.കാലം പോയ പോക്കേ !!...പിന്നെ നവാഗതര്‍ക്കുള്ള പ്രോത്സാഹനം, അത് 'വാസ്തവത്തിലെ' അവാര്‍ഡോടുകൂടി നിര്‍ത്തിയെന്ന് തോന്നുന്നു. അന്ന് ജഗതിക്ക് കൊടുക്കാത്തത് കൊണ്ടാവും ഇപ്പോള്‍ ഇതിഹാസം എന്ന് വിശേഷിപ്പിച്ചത്...പിന്നെ കഥ നന്നായില്ല എന്നതുകൊണ്ടാല്ലേ മോഹന്‍ലാലിനെ പരിഗണിക്കാഞ്ഞത്. ആ കഥയെ അത്രയ്ക്ക് എങ്കിലും ഉയര്‍ത്തിയത് മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം തന്നെയാണെന്നാണ് എന്റെ അഭിപ്രായം. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടെണ്ടതല്ലേ?...ഒരു ചിന്ന സംശയം മാത്രം...
ReplyDeleteഹരീയുടെ മിക്ക അഭിപ്രായങ്ങളോടും യോജിപ്പ്. പിന്നെ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിന്റെ അവാർഡ് - ഇപ്പോൾ തമ്മിൽ ഭേദം ഏതാണെന്ന ചർച്ചക്കെങ്കിലും വകുപ്പുണ്ടല്ലോ. 1996 ൽ ഈ വിഭാഗത്തിലെ അവാർഡ് ലഭിച്ചത് ലെനിൻ രാജേന്ദ്രന്റെ 'കുലം' എന്ന ചിത്രത്തിനായിരുന്നു. സിനിമ റിലീസായത് അവാർഡ് പ്രഖ്യാപനത്തിനു ശേഷവും. അത്തരത്തിലുള്ള തമാശകൾ ആവർത്തിക്കുന്നില്ല എന്നതു തന്നെ വലിയ ആശ്വാസം.
ReplyDelete"വിലോച്ചനനായി" "മോഹിത്തനായി" എന്നൊക്കെയുള്ള ഉച്ചാരണങ്ങള്‍ ആ ഗായകന്റെ ന്യുനത തന്നെ ആണ്. പുതുമയുള്ള ശബ്ദം ഉണ്ടെങ്കില്‍ അവാര്‍ഡ് നല്‍കണം എന്നുണ്ടോ?
ReplyDelete:-) 'കുലം' ജനപ്രിയത നേടിയ ചിത്രമായിരുന്നോ!
ReplyDelete‘വിലോചനനായി...’ ഇടയ്ക്ക് ‘വിലോച്ചനനായി...’ പോവുന്നുണ്ട് എന്നു സംശയിക്കാമെങ്കിലും; ‘മോഹിത്തനായി...’ എന്നല്ല പാടുന്നത് എന്നുറപ്പ്. (പുതുമയുള്ള ശബ്ദത്തിന് അവാര്‍ഡ് നല്കണമെന്നില്ല.)
--
ശ്യാമ രാഗത്തിലുള്ള ഗാനത്തിനൊപ്പം മാപ്പിളപ്പാട്ടിന്റെ ഈരടികളും സമന്വയിപ്പിച്ച, 'തെക്കിനി കോലായിലെ' എന്തു കൊണ്ടും ഇമ്പമേറിയതു തന്നെയാണ്, അര്‍ഹിക്കുന്ന അംഗീകാരം എന്തായലും മോഹന്‍ സിത്താരയെ തേടിയെത്തുക തന്നെ ചെയ്തു.
ReplyDelete