
ആകെത്തുക : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 4.50 / 10
: 2.00 / 05
: 2.50 / 05
: 2.00 / 10
: 4.50 / 10
: 2.00 / 05
: 2.50 / 05
Cast & Crew
Janakan
Janakan
Directed by
N.R. Sanjeev
Produced by
Arun M.C., A. Shan
Story, Screenplay & Dialogues by
S.N. Swamy
Starring
Mohanlal, Suresh Gopi, Biju Menon, Harisree Ashokan, Vijayaraghavan, Sivaji Guruvayur, Sampath Raj, Ganesh Kumar, Priya Lal, Jyothirmayi, Kaveri, Krishna Nair, Vijayakumar, Ranjith Menon etc.
Cinematography (Camera) by
Sanjeev Shankar
Editing by
G. Murali
Art Direction by
Rajesh
Music by
M. Jayachandran
Lyrics by
Gireesh Puthenchery
Effects by
Murukesh
Background Score by
Rajamani
Choreography by
Santhi
Action (Stunts / Thrills) by
Mafia Sasi, Run Ravi
Banner
Line of Colors
വിശ്വനാഥന് എന്ന അച്ഛനെ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ സുരേഷ് ഗോപി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഇത് കാണുന്നവര്‍ക്ക് കൂടി മനസിലാവും എന്നതിനാല്‍, കഥാപാത്രത്തോട് തോന്നേണ്ട സഹതാപം കുറഞ്ഞ പക്ഷം നടനോടെങ്കിലും തോന്നും! ഒരു സാധ്യതയുമില്ലാത്ത തീര്‍ത്തും ശുഷ്കമായ ഒരു കഥാപാത്രമായിട്ടു കൂടി മോഹന്‍ലാലെന്ന നടന്റെ പച്ചയില്‍ സൂര്യനാരായണന് എന്ന വക്കീലല്പം ശോഭിക്കുന്നുണ്ട്. മറ്റ് അഭിനേതാക്കളില്‍; ലക്ഷ്മി ലാല്‍, ബിജു മേനോന്, ഹരിശ്രീ അശോകന്, ജ്യോതിര്‍മയി, സമ്പത്ത് രാജ്, വിജയരാഘവന്, ഗണേഷ് കുമാര്‍, വിജയകുമാര്‍, ശിവാജി ഗുരുവായൂര്‍,കാവേരി തുടങ്ങിയവരൊക്കെ സാമാന്യം തരക്കേടില്ലാതെ തങ്ങളുടെ കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചപ്പോള്‍ കൃഷ്ണ നായര്‍, രഞ്ജിത്ത് മേനോന് തുടങ്ങിയവരുടെ അഭിനയം കല്ലുകടിയായി.
സാങ്കേതികമേഖലയിലും ഏറെയൊന്നും മികവ് ചിത്രത്തിന് അവകാശപ്പെടുവാനില്ല. സഞ്ജീവ് ശങ്കര്‍ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പലതിനും ഫോക്കസിംഗ് തന്നെ ശരിയാകുവാനുണ്ട്. ദൃശ്യങ്ങളുടെ പൊലിമയ്ക്ക് ഉതകുന്ന രീതിയിലല്ല വെളിച്ച ക്രമീകരണവും. പതിവിന് പടി ഇഫക്ടുകളും പശ്ചാത്തലശബ്ദവുമൊക്കെയായി മുരുകേഷും രാജാമണിയും പിന്നണിയിലുണ്ട്. രാജേഷിന്റെ കലാസംവിധാനം, ചമയം, വസ്ത്രാലങ്കാരം എന്നിവ തരക്കേടില്ലാതെ പോവുന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതി, എം. ജയചന്ദ്രന് ഈണമിട്ട്, രാജലക്ഷ്മി പാടിയിരിക്കുന്ന “ഒളിച്ചിരുന്നേ...” എന്നൊരു ഗാനമുണ്ട് ചിത്രത്തില്‍. മൊത്തം സിനിമയില്‍ അല്പമെങ്കിലും ആസ്വദിക്കുവാനായ ഒരു ഭാഗം ഈ ഗാനരംഗമാണ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ചിലതൊക്കെ അനാവശ്യമാണെങ്കിലും, സാമാന്യം ഭേദപ്പെട്ട രീതിയില്‍ സംഘട്ടനരംഗങ്ങളൊരുക്കുവാന് മാഫിയ ശശിക്കും റണ്‍ രവിക്കുമായി.
‘മക്കളെ (പ്രത്യേകിച്ചും മകളെ) വിശ്വസിക്കരുത്’ എന്നത് കേരളസമൂഹത്തില്‍ പെട്ടെന്ന് വിറ്റു പോവുന്ന ഒന്നായിട്ടുണ്ട് ഇപ്പോള്‍. കൂട്ടത്തില്‍ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണമായി പ്രണയത്തെയും ചേര്‍ക്കും. ചെറിയ കുട്ടികള്‍ ആഹാരം കഴിക്കുവാന്‍ വാശി പിടിക്കുമ്പോള്‍ ‘മാമുണ്ടില്ലെങ്കില്‍ ഉമ്മാക്കിവരും...’ എന്നു പറഞ്ഞു പേടിപ്പിക്കുന്നതാണ് സിനിമകളില്‍ ആവര്‍ത്തിച്ചുവരുന്ന ഇത്തരം ആശയങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. കാല്‍ക്കാശിന് ഗുണമില്ലാത്ത ചലച്ചിത്രാനുഭവം എന്നതിലുപരി, ഇത്തരം ആശയവൈകൃതങ്ങളുടെ പേരിലാവണം ഈ ജനുസ്സില്‍ പെട്ട ചിത്രങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത്. ചുരുക്കത്തില്‍; സംവിധായകന് ചുവടുതെറ്റിയൊരു തുടക്കമാണ് ‘ജനകനെ’ങ്കില്‍ രചയിതാവിനിത് ഒരു ഓര്‍മ്മപ്പെടുത്തലാണ്, വിരമിക്കുവാന്‍ ഇനിയും വൈകരുതെന്ന ഓര്‍മ്മപ്പെടുത്തല്‍.
വിശേഷകവാക്യം: “In & As കൊണ്ട് ചിത്രത്തിന്റെ അണിയറക്കാര്‍ എന്താണാവോ ഉദ്ദേശിക്കുന്നത്! ചിത്രത്തിന്റെ തുടക്കത്തില്‍ കാണിക്കുന്നു; Mohanlal In & As Suryanarayanan പിന്നെ Suresh Gopi In & As Viswanathan. അപ്പോ പടത്തിന്റെ പേര് ‘ജനകന്’ എന്നല്ലേ!!!”
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ എന്‍.ആര്. സഞ്ജീവ് ഒരുക്കുന്ന ‘ജനകന്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #Janakan; Not a good start for the debutant director and the writer may think about retiring! :-( #Chithravishesham
about 15 hours ago via web
--
നന്ദി ഹരീ, അപ്പോള്‍ കാണേണ്ട എന്ന വിഭാഗത്തിലേക്ക് ഇതാ ഒരു മലയാള സിനിമ കൂടി..! ഇപ്പോള്‍ ഇറങ്ങുന്ന മലയാള സിനിമകള്‍ പലതും ഈ വിഭാഗത്തില്‍ ആണുള്ളത് എന്നത് എന്നെ ഞെട്ടിക്കുന്നു.
ReplyDeleteകനത്ത മഴയേയും ധിക്കരിച്ച് ആദ്യദിവസം തന്നെ സിനിമ കണ്ട പാവം ഒരു ഹത ഭാഗ്യനാണ് ഞാന്‍!! :(
ReplyDeleteഫ്രെയിമുകള്‍ കണ്ടപ്പോള്‍ തിയ്യറ്റര്‍ പ്രൊജക്ഷന്റെ കുഴപ്പമാണൊ എന്നു ആദ്യം സംശയിച്ചു, പക്ഷെ ക്ലോസ് അപ്പ് ഷോട്ടൂകളെല്ലാം നല്ല ഷാര്‍പ്പ്, മിഡ് & ലോങ്ങ് ഷോട്ടുകള്‍ ഒട്ടുമുക്കാലും ബ്ലര്‍ഡ്. പ്രത്യേകിച്ച് രാത്രി സീനുകളില്‍.സജ്ജീവ് ശങ്കറില്‍ നിന്നു ഇത്രയും നിരുത്തരവാദിത്വം പ്രതീക്ഷിച്ചില്ല. രാജാമണി ഈ പണി നിര്‍ത്തുന്നതായിരിക്കും മലയാള സിനിമക്ക് നല്ലത്. അതുപോലെ സുരേഷ് ഗോപിയും. ചങ്ങായി റിട്ടയര്‍ ചെയ്യേണ്ട കാലം എന്നേ കഴിഞ്ഞു. ആ പേരിനൊപ്പം ‘ഭരത്’ എന്നു ചേര്‍ത്തു വെച്ചപ്പോള്‍ നാളിതുവരെ നല്ല നടനുള്ള ദേശീയ അവാര്‍ഡ് കൊടുത്തവരെ മുഴുവന്‍ അവഹേളിക്കുന്നതായി തോന്നി. :) കുറ്ച്ചു സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയെഴുതി എന്നതുകൊണ്ട് ഇപ്പോഴും എസ് എന്‍ സ്വാമിയെ സഹിക്കേണ്ടി വരുന്ന മലയാള സിനിമക്കും പ്രേക്ഷകനും ഇങ്ങിനെ തന്നെ വേണം..:)
കാല് കാശിനു കൊള്ളാത്ത സിനിമ
ഹരി,
ReplyDeleteരഹസ്യപ്പോലീസ് എന്നൊരു മഹാസംഭവം കണ്ട ശേഷം ഇനി സ്വാമിയുടെ പേര് കണ്ടു ഒരു സിനിമക്കും പോകില്ല എന്ന് ഉറപ്പിച്ചതാണ്. സാഗര്‍ ഏലിയാസ് ജാക്കി തന്നെ അമല്‍ നീരദിന്റെ കഴിവ് എന്നല്ലാതെ പൊട്ടിപൊളിഞ്ഞ കഥയായിരുന്നല്ലോ...അപ്പോള്‍ സ്വാമിക്ക് എന്റെ വക ഒരു റ്റാറ്റ..കഴിഞ്ഞ ദിവസം സുരേഷ് ഗോപി! ചാനലില്‍ പറഞ്ഞു കളിയാട്ടത്തിനു ശേഷം ചെയ്ത ഏറ്റവും മികച്ച കഥയും കഥാപാത്രവും ഇതാണത്രേ. ഞാന്‍ ഞെട്ടി! ഇപ്പൊ ഈ റിവ്യൂ കണ്ടപ്പോഴാണ് സമാധാനമായത്. നല്ല റിവ്യൂ.
യാഹൂവില്‍ ഒരു 3 പേജ് റിവ്യൂ വന്നിരിക്കുന്നു... പടം വലിയ സംഗതി ആണന്ന് പറഞ്ഞ് ...
ReplyDeleteയാത്രി ജെസെന്‍ എന്ന ആള് തുടങ്ങുന്നതിങ്ങനെ “ പേരില്‍ തുടങ്ങുന്ന വ്യത്യസ്തത പ്രമേയത്തിലും ആഖ്യാനത്തിലും നിലനിര്‍ത്തി, ഒരു സൂപ്പര്‍ ത്രില്ലര്‍ റിലീസ് ചെയ്തു. ആദ്യ ഷോ കാണാന്‍ ജനസമുദ്രമാണ് തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ഒഴുകിയെത്തിയത്. പടം അവസാനിച്ചപ്പോള്‍ ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞു - ഇതൊരു ഗംഭീര സിനിമ!
അതേ, ‘ജനകന്’ പ്രേക്ഷകമനസുകള്‍ കീഴടക്കിയിരിക്കുന്നു. സമീപകാലത്തൊന്നും ഇത്രയും സസ്പെന്‍സ് നിറഞ്ഞ കഥയുള്ള, ചടുലമായ വിഷ്വലുകളുള്ള, ശക്തമായ ഡയലോഗുകളുള്ള ഒരു സിനിമ കണ്ടിട്ടില്ല. ചിത്രത്തിന്റെ സംവിധായകന് എന്‍ ആര് സഞ്ജീവിനൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്....”
കൌമദി പ്ലസിലും ജനകന് വലിയ സംഭവമാണന്നാണ് പറായുന്നത്.. താന്തോന്നി ഇറങ്ങിയ അന്ന് താന്തോന്നി സൂപ്പര്ഹിറ്റിലേക്കന്ന് പറഞ്ഞിട്ട് പിറ്റേന്ന് പടം പൊളിയാണന്ന് എഴുതിയ ടീമുകളാണ് മേല്പ്പടിയാന്മാര്..
Mohanlal in. [mohanlal is in the movie]
ReplyDeleteand as Suryanarayanan.
ടൈറ്റില്‍ റോള്‍ ആവുമ്പോള്‍ സിനിമയുടെ പേരിനു മുകളില്‍ ഇന്‍ ആന്‍ഡ് അസ് എഴുതും... ;-)
ശര്യാ..
ReplyDeleteമോഹന്‍ലാലും സുരേഷ് ഗോപിയും ഇന്‍ & ആസ് = ജനകന്
അപ്പോ മോഹന്‍ലാലാ ജനകന്? അതോ സുരേഷ് ഗോപിയാ?
ചെലപ്പാ ഒരു ടൈറ്റില്‍ റോള്‍ രണ്ടു പേരും കൂടി ചെയ്തതാവൊ??
ബെസ്റ്റ്....ബെസ്റ്റ് ബെസ്റ്റേ.....:)
ലാലും സുരേഷ് ഗോപിയും വീണ്ടുമൊരുമിയ്ക്കുന്നു എന്നൊക്കെ പറഞ്ഞപ്പോള്‍ കുറച്ചെന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു...
ReplyDeleteCongrats to laleetan & gopi chettan..Keep delivering this type of flops...
ReplyDeleteയാഹൂ / വെബ്ദുനിയയില്‍ യാത്രി ജെസിന് എഴുതിയ മൂന്നു പേജ് നിരൂപണമുണ്ട് - ജനകന്: ഒരു ഗംഭീര സിനിമ! എന്ന പേരില്‍. ഉഗ്രന്‍ സംഭവമാണ്. ചില ഭാഗങ്ങള്‍:
ReplyDelete• “സാക്ഷാല്‍ മോഹന്‍ലാലാണ് സൂര്യനാരായണനെ അവതരിപ്പിക്കുന്നത്(ഇത്രയും തലയെടുപ്പോടെ മോഹന്‍ലാലിനെ സ്ക്രീനില്‍ കണ്ടിട്ട് കാലം കുറേയായി എന്നു പറയാതെ വയ്യല്ലോ).” - ബഹുമാനിച്ചില്ലെങ്കിലും ഇങ്ങിനെ അവമാനിക്കരുത്. തലയെടുപ്പോടെ കാണിക്കാന്‍ ലാലെന്താ വല്ല ആനയോ മറ്റോ ആണോ!
• “മകള്‍ നഷ്ടപ്പെട്ട, പ്രതികാരദാഹിയായ അച്ഛനായി സുരേഷ്ഗോപി ജീവിക്കുകയാണ്.” - പ്രതികാരദാഹിയായ യക്ഷി എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതാദ്യം കേള്‍ക്കുകയാണ്!
• "അമ്പതു സിനിമ സംവിധാനം ചെയ്ത പ്രഗത്ഭനായ ഒരു സംവിധായകന്റെ കൈത്തഴക്കമാണ് സഞ്ജീവ് ജനകനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്." - ഇതിനോട് മാത്രം പരിപൂര്‍ണ്ണയോജിപ്പ്. 50 'മലയാളം' സിനിമകള്‍ സംവിധാനം ചെയ്ത് ചിലരൊക്കെ നേടിയ പടവലങ്ങാവളര്‍ച്ച ഒറ്റപ്പടം കൊണ്ട് സഞ്ജീവ് കൈയ്യെത്തിപ്പിടിച്ചിട്ടുണ്ട്.
സഞ്ജീവ് ശങ്കര്‍ ആദ്യമായല്ല ഇത്രയും മികവ് ഛായാഗ്രഹണത്തില്‍ പ്രകടിപ്പിക്കുന്നത്. മുന്‍പ് ‘രൌദ്ര’ത്തിലും പിന്നീട് ‘വൈര’ത്തിലും ഏതാണ്ട് ഇതേ മട്ടില്‍ തന്നെയായിരുന്നു ക്യാമറ.
--
യാഹൂ / വെബ്ദുനിയയില്‍ യാത്രി ജെസിന് ഇന്നലെ രാത്രി തന്നെ റിവ്യു ഇട്ടായിരുന്നു... ഞാന്‍ അത് കണ്ടിട്ട് റിലീസിന് മുന്നേ പുള്ളി എങ്ങനെ പടം കണ്ട് എന്ന് ആലോചിക്കുകയും ചെയ്തു... പിന്നെ സംവിധായകന്റെ ഒപ്പമല്ലേ പ്രിവ്യു ആയിരിക്കും എന്ന് കരുതി........
ReplyDeleteവീണ്ടുമൊരു പ്രതീക്ഷയില്ലാതിരുന്ന ചിത്രം പ്രതീക്ഷിച്ചതിനേക്കാല്‍ കൂതറ ആണെന്ന് കേള്‍ക്കുന്നു. എസ്. എന്‍. സ്വാമി, സുരേഷ് ഗോപി ഇവര്‍ ഈ പണി നിര്‍ത്തി വീട്ടിലിരിക്കേണ്ട കാലം കഴിഞ്ഞു. ഇനി വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് മാത്രമാണ് ഈ പണിയ്ക്കിറങ്ങിയിരിക്കുന്നതെങ്കില് ലോട്ടറിക്കച്ചവടമോ മറ്റോ ശ്രമിക്കാവുന്നതാണ്.
ReplyDeleteതീയേറ്ററില്‍ കാണികളുടെ പ്രതികരണം എങ്ങനെ ആയിരുന്നു? ഫാന്‍സിന്റെ ശല്യവും കൂവലും ഒക്കെ ഉണ്ടായിരുന്നോ?
നല്ല റിവ്യൂ , വേറെ ഒന്ന് രണ്ടു റിവ്യൂ കണ്ടു ഒന്നില്‍ അടിപൊളി പടം ആണെന്നും വേറൊന്നില്‍ എന്തോ പറയുന്നു എനിക്കൊന്നും മനസ്സിലായില്ല. അപ്പൊ സൂപ്പര്‍ സ്ടാരുകളുടെ പടത്തിനു പോയി കാശ് കളയണ്ട എന്നര്‍ത്ഥം.
ReplyDeleteഷാജി ഖത്തര്‍.
""50 'മലയാളം' സിനിമകള്‍ സംവിധാനം ചെയ്ത് ചിലരൊക്കെ നേടിയ പടവലങ്ങാവളര്‍ച്ച ഒറ്റപ്പടം കൊണ്ട് സഞ്ജീവ് കൈയ്യെത്തിപ്പിടിച്ചിട്ടുണ്ട്.""
ReplyDeleteഹഹഹ സത്യം. ചിരി നിര്‍ത്താന്‍ സാധിക്കുന്നില്ല ഭായി...:)
പിന്നെ വെബ്ദുനിയയില്‍ എഴുതിയ യാത്രി ജെസേന് എന്നയാള്‍ മലയാളം സിനിമ കാണാന്‍ തുടങ്ങിയത് 2010 മുതലായിരിക്കും
ReplyDelete//സാക്ഷാല്‍ മോഹന്‍ലാലാണ് സൂര്യനാരായണനെ അവതരിപ്പിക്കുന്നത്(ഇത്രയും തലയെടുപ്പോടെ മോഹന്‍ലാലിനെ സ്ക്രീനില്‍ കണ്ടിട്ട് കാലം കുറേയായി എന്നു പറയാതെ വയ്യല്ലോ).” - ബഹുമാനിച്ചില്ലെങ്കിലും ഇങ്ങിനെ അവമാനിക്കരുത്. തലയെടുപ്പോടെ കാണിക്കാന്‍ ലാലെന്താ വല്ല ആനയോ മറ്റോ ആണോ!//
ReplyDeleteരൂപം കൊണ്ടുള്ള സാമ്യം തള്ളിക്കളയാന്‍ പറ്റില്ല..! :D
വെബ്ദുനിയ സംഗതി നേരത്തെ വായിച്ചിരുന്നു. ഓരോ വരിയിലും തുളുമ്പി നില്ക്കുന്ന സത്യസന്ധത കണ്ടപ്പോഴേ ഞാന്‍ പ്രതീക്ഷിച്ചിതാ ചിത്രവിശേഷത്തില്‍ ഈ പടം 3 മാര്‍ക്കിന് മേല്‍ പോകില്ല എന്ന്..
വൈരം എന്ന ചിത്രം കാണാത്തത് കൊണ്ടാകാം, വലിയ കുഴപ്പം തോന്നാതിരുന്നത്. വിജയരാഘവന് ഒഴികെ ആരും വേണ്ടത്ര ശോഭിച്ചില്ല എന്ന് വേണം പറയാന്‍. ഇതിലെ ചായാഗ്രഹണത്തിനു ചിലപ്പോള്‍ ദേശീയ അവാര്‍ഡ് കിട്ടിയേക്കാം. അത്രയ്ക്ക് ഗംഭീരം ആയിട്ടുണ്ട്. വൈരം ഇതിലും നന്നായിട്ടുന്ടെങ്കില്, അത് കാണാത്തവര്‍ക്ക്, വേറെ ഒരു പണിയും ഇല്ലെങ്കില്‍ ഒരു പ്രാവശ്യം കാണാന്‍ പറ്റുന്ന പടം ആണ്.
ReplyDelete:D എല്ലാം ഒരു സ്മിലിയില് ഒതുക്കുവാ...
ReplyDeleteകഷ്ട്ടം..
ഓഫ്:
ഇന്നലെയാ ഗോസ്റ്റ് ഹൌസിനു പോയത്.. നമ്മുടെ വീരയ്യയില്‍.. തീയറ്ററിന്റെ അവസ്ഥ കണ്ടാല്‍ സങ്കടം തോന്നും.. അധികം കാലം നില നില്‍ക്കില്ല എന്ന ഒരു തോന്നല്‍.. പൊട്ടി പ്പൊളിഞ്ഞ്, നാറി കിടക്കുവാ.. ശീമാട്ടി ഇതിലും ഭയാനകമായ രീതിയിലാണ് പോലും.. ഇപ്പൊ മോസര്‍ ബേയര്‍ പടം റിലീസ് ചെയ്യതതിന് ശേഷം കാണാം എന്ന് വിചാരിച്ച് തുടങ്ങി..
ജനകന് കാണാന്‍ ശ്രീകുമാറില്‍ പോയി "Rear" Circle ടിക്കറ്റ് എടുത്തു. നല്ല ക്ഷീണവും തലവേദനയും ഉണ്ടായിരിന്നെങ്കിലും പടം കണ്ടേക്കാം എന്നു കരുതി. അകത്തു ചെന്നപ്പോള്‍ സീറ്റ് ഏറ്റവും മുന്നിലുള്ള വരിയില്‍. ബാല്‍ക്കണിയ്ക്ക് താഴെ കാലി അവിടെ വേറെ ക്ലാസ് ആണത്രേ. അതിനു ടിക്കറ്റ് ചൊദിച്ചപ്പോള് എല്ലാം മുന്‍കൂട്ടി ബുക്ക ചെയ്യപ്പെട്ടാവയാണെന്നും ഉത്തരം. അതുകൊണ്ട് മലയാളസിനിമയുടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഒരു 35 രൂപ സംഭാവന കൊടുത്ത് തലയൂരി. :)
ReplyDeleteപിന്നെ ഈ in&as ഇതിനു മുന്‍പും കോമഡിയായി കണ്ടിട്ടുണ്ട്. മോഹന്‍ലാല്‍ in&as തന്മാത്ര എന്നും മോഹന്‍ലാല്‍ in&as പാദമുദ്ര എന്നു കണ്ടതോര്‍ക്കുന്നു :) ഈ "Rear" Circleഉം അതുപോലെ ഒരു കോമഡി
padam nan kandu ningall parayunnathra mosham alla ... boradikathe kandirikkaam...ziyad
ReplyDeleteനന്ദി ഹരീ.. വീണ്ടും ഒരു സിനിമ കാണാനുള്ള കാശ് ലാഭിച്ചു തന്നതിന്!
ReplyDeleteഹരീ, താങ്കളേപ്പോലുള്ള ആളുകളാണ് ഇന്ന് മലയാള സിനിമയുടെ സാപം. ഇനി മുതൽ മാക്റ്റയുടേയും ഫെഫ്കയുടേയും അമ്മയുടേയും അംഗീകാരമില്ലാത്ത ഒരൊറ്റ ബ്ലോഗ് നിരൂപണങ്ങളും അനുവദിക്കുന്നതല്ല. നിയമം അടുത്ത് തന്നെ വരും നോക്കിക്കോ. അതു വരെ താങ്കളെ വിലക്കിയിരിക്കുന്നു.
ReplyDeleteഒരു കണക്കിനാ മറ്റു മാധ്യമങ്ങളിലെ നിരൂപകരെ നിയന്ത്രിച്ച് നിർത്തുന്നത്. അപ്പൊഴാ ഒരു ബ്ലോഗ്! മൊത്തം ഇന്റർനെറ്റ് തന്നെ നിരോധിക്കാൻ വല്ല വഴിയുമുണ്ടോയെന്ന് ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇവിടെ സിനിമാക്കാർക്കും ജീവിക്കണ്ടേ?
യാത്രി ജെസെനെ പോലെ കുറേ പേർ മുന്നിട്ടിറങ്ങിയാൽ ഈ കിണറ്റിലെ വെള്ളം കുറച്ച് കാലം കൂടി വറ്റാതെ നിർത്താമായിരുന്നു. ഇത് വറ്റിയാൽ ഞങ്ങൾ എങ്ങോട്ട് പോകും? ഇപ്പോ തന്നെ സൂപ്പറുകൾ ഇടയ്ക്കൊന്ന് മുള്ളുന്നത് കൊണ്ടാണ് പിടിച്ച് നിൽക്കുന്നത്.