
ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.00 / 10
: 5.00 / 10
: 7.50 / 10
: 2.50 / 05
: 3.00 / 05
: 5.00 / 10
: 7.50 / 10
: 2.50 / 05
: 3.00 / 05
Cast & Crew
Vinnaithaandi Varuvaayaa
Vinnaithaandi Varuvaayaa
Directed by
Gautham Vasudev Menon
Produced by
Madan, Ganesh, Elred Kumar, Jayaraman
Story, Screenplay, Dialogues
Gautham Vasudev Menon
Starring
Silambarasan, Trisha Krishnan, Ganesh, Kitty, Babu Antony, Uma Padmanaban, Samantha Ruth Prabhu, Naga Chaitanya, K.S. Ravikumar, Janani Iyer
Cinematography (Camera)
Manoj Paramahamsa
Editing by
Anthony
Art Direction by
Rajeevan
Music by
A.R. Rahman
Lyrics by
Thamarai / Kaithapram Damodaran Namboothiri
Make-Up by
Rajeevan
Costumes by
Nalini Sriram
Choreography by
Flexi Stu
Stunts by
Silva
സാങ്കേതികപരമായി ഗൗതം മേനോന് ചിത്രങ്ങള്‍ പൊതുവേ മുന്നിലാണെങ്കിലും ഇവിടെ ആ പതിവും തെറ്റുന്നു. ആവിശ്യത്തിലും അധികമായും ചിലപ്പോളൊക്കെ കുറഞ്ഞുമിരിക്കുന്ന വെളിച്ചവും, അമിതമായുള്ള ഇഫക്ടുകളും, സുഖകരമല്ലാത്ത ചിത്രസംയോജനവും കാഴ്ചയുടെ സുഖം കുറയ്ക്കുന്നു. ഛായാഗ്രാഹകനായ മനോജ് പരമഹംസയും ചിത്രസന്നിവേശം നിര്‍വ്വഹിച്ച അന്തോണിയും തങ്ങളുടെ മേഖലകളില്‍ പിന്നിലായി. രാജീവന്റെ കലാസംവിധാനം, ചമയം എന്നിവയും നളിനി ശ്രീരാം ഒരുക്കിയിരിക്കുന്ന വസ്ത്രാലങ്കാരവും ചിത്രത്തിനുതകുന്നവയാണ്. അധികമില്ലാത്ത സംഘട്ടനങ്ങള്‍ വിശ്വസിനീയമാക്കുവാന് സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയ്ക്ക് കഴിഞ്ഞു. ഫ്ലെക്സി സ്റ്റുവിന്റെ മേല്‍നോട്ടത്തിലുള്ള നൃത്തച്ചുവടുകള്‍ക്ക് പുതുമ പറയുവാനില്ലെങ്കിലും അവ ഗാനങ്ങളോട് ചേര്‍ന്നു പോവുന്നു.
“ഒരുനാള്‍ സിരിത്തേന്, മറുനാള്‍ വെറുപ്പേന്, ഉനൈനാന് കൊല്ലാമല്‍ കൊന്ണ്ട്രുപുതയ്തേനേയ്, മന്നിപ്പായാ?” ചിത്രത്തിന്റെ സത്തമുഴുവന്‍ വരികളിലൊരുക്കിയ താമരയുടെ കവിതകള്‍, ഭാവമൊപ്പിയുള്ള എ.ആര്. റഹ്മാന്റെ സംഗീതം; ചിത്രത്തിലെ ഗാനങ്ങള്‍ മികവോടെ വേറിട്ടു നില്ക്കുന്നു. എ.ആര്. റഹ്മാന്, ശ്രെയ ഗോശാല്‍ എന്നിവര്‍ ചേര്‍ന്നാലപിച്ചിരിക്കുന്ന “മന്നിപ്പായാ?” എന്ന ഗാനം തന്നെയാണ് കൂട്ടത്തില്‍ മികവു പുലര്‍ത്തുന്നത്. വിജയ് പ്രകാശ്, സൂസേന്, ബ്ലേസ് എന്നിവരുടെ ശബ്ദത്തിലുള്ള “ഹോസന...” എന്ന ഗാനവും ശ്രദ്ധേയമാണ്. കൈതപ്രം എഴുതി ആല്‍ഫോണ്‍സ് ആലപിച്ച “ആരോമലേ!” എന്നൊരു ഗാനവും ചിത്രത്തിലുണ്ട്. ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ അനവസരത്തിലാണ് പല ഗാനങ്ങളും ചിത്രത്തില്‍ ചേര്‍ത്തിരിക്കുന്നത് എന്നതിനാല്‍ സിനിമ കാണുമ്പോള്‍ ഇവയൊക്കെ എത്രത്തോളം ആസ്വാദ്യകരമായി അനുഭവപ്പെടുമെന്നു മാത്രം ഗാനങ്ങളെക്കുറിച്ച് സംശയിക്കേണ്ടതുണ്ട്.
താരപരിവേഷമില്ലാതെ സാധാരണക്കാരനായൊരു യുവാവായെത്തുന്ന സിമ്പുവും, പുറം മോടികളുടെ ആര്‍ഭാടങ്ങളൊഴിവാക്കി പരിചിതയായൊരു യുവതിയായി തൃഷയും; ജീവിതത്തോട് അടുത്തു നില്ക്കുന്ന ഈ കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ജീവന്. അവരുടെ ചിന്തകളും സംസാരവും ചിത്രത്തി്നു രൂപമാവുകയും ചെയ്യുന്നു. പറഞ്ഞുപഴകിയ ആണ്-പെണ് പ്രണയകഥയെന്ന് സംവിധായകന് ചിത്രത്തിന്റെ റിലീസ് ദിനം പറഞ്ഞുവെങ്കിലും, സാധാരണ കാണുന്നതില്‍ നിന്നും വേറിട്ട് പ്രണയത്തെയും ജീവിതത്തെയും യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രീകരിക്കുവാന്‍ സിനിമയില്‍ ശ്രമമുണ്ട്. സിനിമയും ജീവിതവും രണ്ടാണെന്ന ധാരണ ശരിവെച്ചാണ് ചിത്രം അവസാനിക്കുന്നതും. പോരായ്മകളുണ്ടെങ്കിലും, ചിത്രമവസാനിക്കുമ്പോള്‍ അവയൊന്നും പ്രേക്ഷകരെ ഏറെ അലോസരപ്പെടുത്തുകയില്ല. അതിനാല്‍ തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ മുന്നില്‍ തന്നെ ‘വിണ്ണൈത്താണ്ടി വരുവായാ’ എത്തുമെന്നു കരുതാം.
--
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ സിമ്പുവും തൃഷയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘വിന്നൈത്താണ്ടി വരുവായാ’ എന്ന തമിഴ് ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #VinnaithaandiVaruvaayaa: True fragrance of love and life.
6:07 AM Feb 12th from web
--
മൊത്തത്തില്‍ പടം എനിക്കും ഇഷ്ടമായി...
ReplyDeleteചിമ്പുവിന്റെ അഭിനയവും, തൃഷയുടെ സൌന്ദര്യവും നന്നായി ആസ്വദിച്ചു എന്നു തന്നെ പറയാം...
പാട്ടുകളില്‍ “ഒരു നാള് സിരിത്തേന്“ തന്നെയാണ് എനിക്കും ഇഷ്ടപ്പെട്ടത്.
രണ്ടാം പകുതിയില്‍ ഇടയ്ക്ക് നന്നേ വേഗത കുറഞ്ഞു പോയി. ക്ലൈമാക്സ് ഇഷ്ടപ്പെട്ടു.
മൊത്തത്തില്‍ ഒരു simple, lovable സിനിമ.
കഥയിലെ പുതുമ ഇല്ലായ്മ അവതരണത്തിലെ പുതുമയിലൂടെ എങ്ങനെ മാറി കടക്കാം എന്നാണു ഗൌതം മേനോന് തെളിയിക്കുന്നത്. പറഞ്ഞു വളിച്ച കഥകള്‍ ഒരു പുതുമയും ഇല്ലാതെ, ഒരേ രീതിയില്‍ പറയുന്നതില്‍ മത്സരിക്കുന്ന മലയാള സിനിമാ സംവിധായകര്‍ കണ്ടു പഠിക്കട്ടെ.
ReplyDeleteപടം കണ്ടിരുന്നു. സത്യസന്ധ്യമായ റിവ്യൂ. പടം വിജയിക്കുവാനുള്ള സാദ്ധ്യതകള്‍ കുറവാണു. കാരണം പലര്‍ക്കും ചിലത് ഇഷ്ട്ടപ്പെടുന്നില്ല.
ReplyDeleteപ്രണയം വിഷയമാക്കി ധാരാളം സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്.എന്നാല്‍ ഒരു സിനിമ പോലും റിയാലിറ്റി എന്ന 'സംഗതി'യെ പൂര്‍ണ്ണമായി കൂട്ട് പിടിച്ചിട്ടില്ല.വാണിജ്യ സിനിമയുടെ ഭാഗമാവാന്‍ അടിയും ഇടിയും എല്ലാം അതിനിടയില്‍ കയറി വരും.ഹീറോയിസം കാണിച്ചു നായികയെ അടിച്ചെടുത്തു കൊണ്ട് പോകുന്നതായിരിക്കും അതിന്റെ ഒക്കെ ക്ലൈമാക്സ്.അവിടെയാണ് വിണ്ണൈ താണ്ടി വരുവായാ എന്ന ചിത്രത്തിന്റെ പ്രസക്തി.
ReplyDeleteithu BMK movies.com enna blogil kanda review aanu
ithe abipraayam thanneyaanu hareeku ennu thonnunnu
ithu aarum manasilaakunnillaa.. athaanu kuzhapam
അപ്പോള്‍ പടം ഒന്ന് കണ്ടു നോക്കാം അല്ലെ.
ReplyDeleteകണ്ടു..ചില രംഗങ്ങളൊഴികെ,മൊത്തത്തില്‍ പടം ഇഷ്ടായില്ല..
ReplyDeleteതാര ജാഡകളൊന്നുമില്ലാത്ത ചിമ്പു കൊള്ളാം..തൃഷയും..
കാര്‍ത്തിക്കിന്റെയും ജെസ്സിയുടെയും പ്രണയം പലപ്പോഴും കാണികള്‍ക്ക് ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും,അവരുടെ വിരഹം അനുഭവവേദ്യമാക്കാന്‍ സംവിധായകന് കഴിയാതെ പോയി.
വിദേശത്ത് വച്ച് ഇരുവരും കണ്ടുമുട്ടിയതിനു ശേഷമുള്ള ആ പാര്‍ക്ക് സീന്‍ ഗംഭീരം..
കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനിലും നായികയിലുമൂടെ ചിത്രം മുന്നോട്ടു കൊണ്ടുപോവാതിരുന്നത് നന്നായി..കഥയുടെ സസ്പെന്‍സ് നിലനിര്‍ത്തുന്നതിന് അത് തന്നെയാണ് നന്നായിത്തോന്നിയത്..
ആ ആരോമലേ പാട്ട് രണ്ടു മൂന്നു തവണയെങ്കിലും കേട്ടാലേ സംഗതി മലയാളമാണെന്ന് മനസ്സിലാകൂ.. :)
പടം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ല..
കലാമൂല്യം ഇല്ലാത്ത വെറും ഒരു വാണിജ്യ ചിത്രം എന്ന് മാത്രം ആണ് എന്റെ അഭിപ്രായം. ചുമ്മാ കളയാന്‍ കുറച്ചു സമയം ഉണ്ടെങ്കില്‍ .... ഒരു സിനിമ കണ്ടു കളയാം എന്ന് തോന്നുമ്പോള്കാണണം .
ReplyDeleteഅപ്പോള്‍ നഷ്ടബോധം തോന്നില്ല ... കൊടുത്ത മാര്‍ക്ക് കുറച്ചു കൂടി പോയി . 5 ആണ് മാക്സിമം
ഹരി, കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക് കണ്ടുവോ ? ഭേദപെട്ട ഒരു ചിത്രം ആണ്.
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDeleteസസ്പെന്‍സ് സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമായി, കാര്‍ത്തിക്കിന്റെ സിനിമയിലേക്ക് കഥ മാറാത്തതു തന്നെയാണ് കുഴപ്പം. അതിനൊരു ഏച്ചുകെട്ടലുണ്ട്. തെറ്റിദ്ധരിപ്പിക്കുക മാത്രം ഉദ്ദേശം. കലാമൂല്യം തീരെയില്ല എ്ന്നു കരുതുന്നില്ല. കാര്‍ത്തിക്കിനെ കാണുവാന്‍ കഴിഞ്ഞില്ല. മെല്ലെ കാണണമെന്നു കരുതുന്നു.
--
A beautiful film - It is declared as a hit in Tamil Nadu and overseas by trade people- also I would like to disagree with the opinion about the camera work. Manoj paramahamsa has done a good job - many times frames are so touching and melting towards the romantic angle of the film. In some 2nd half scences with Karhtik (on his motoro cycle) and JEssie talking / parting scenes - the light was not good. Music has become a craze in tamil nadu youth - though as many pointed out the lyrics are not understandable and reminding earlier tunes of rahman - Saju Chennai
ReplyDelete2nd could have been made bit more fast-paced. Anyway I really liked the movie and i am going to watch it again tomorrow!
ReplyDeleteസിനിമ കണ്ടു. വല്ലാണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും ട്രീറ്റ്മെന്റും ചിമ്പുവിന്റെയും തൃഷയുടെയും പെര്‍ഫോര്‍മന്‍സ് ഇഷ്ടപ്പെട്ടു.മൊത്തത്തില്‍ ഒരു സുഖമുണ്ട് ചിത്രം.
ReplyDeleteഒറ്റയിടിക്ക് 50 പേരെ ഇടിച്ചു തെറിപ്പിക്കുന്ന ലിറ്റില്‍ സൂപ്പര്സ്റ്റാറീന്റെ പക്ഷേ ഈ ചിത്രത്തിലെ അതിമാനുഷമല്ലാത്ത പ്രകടനം എടുത്തു പറയണം. എന്നിട്ടും ചിമ്പുവിന്റെ ഫാന്‍സ് ഈ ചിത്രത്തെ കൈവിട്ടില്ല ഹിറ്റായി നാലാം വാരത്തിലോടുന്നു തമിഴ്നാട്ടില്‍ ഈ ചിത്രം. ഇവിടത്തെ ഫാന്‍സുകാരൊക്കെ അത് കണ്ടു പഠിക്കേണ്ടതാണ്.
അതിന് ചിമ്പുവിന്റെ ഫാന്‍സാണ് പടം കാണുന്നതെന്ന് ആരാ നന്ദാ പറഞ്ഞത്. ഇവിടെ പടം നന്ന് എന്ന് പറയുന്നവരില്‍ ഭൂരിഭാഗവും ചിമ്പുവായത് കൊണ്ട് കാണണ്ട എന്നു തീരുമാനിച്ച്, പിന്നീട് വന്ന നല്ല അഭിപ്രായത്തിലൂടെ പടം കാണാന്‍ തീരുമാനിച്ചവരാണ്. കടുത്ത ചിമ്പു ആരാധകരില്‍ പലര്‍ക്കും പടം ഇഷ്ടപ്പെട്ടിട്ടില്ല. ഫാന്‍സ് എല്ലായിടത്തും ഫാന്‍സ് തന്നെ. പിന്നെ ചിമ്പു ഇപ്പോള്‍ ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ അല്ല. യങ് സൂപ്പര്‍ സ്റ്റാര്‍ ആണ്. റ്റൈറ്റില്‍ കാര്‍ഡ് ശ്രദ്ധിച്ചില്ലെ. കുറച്ചു കാലം കഴിയുമ്പോള്‍ മിഡില്‍ ഏജ്ഡ് സൂപ്പര്‍ സ്റ്റാര്‍ ആവും.
ReplyDeleteആരും പറഞ്ഞതല്ല ഹൂ. ഞാന്‍ നേരിട്ട് കണ്ടതും അനുഭവിച്ചതുമാണ്. നാഗര്‍ കോവിലിലാണ് ഞാനീ ചിത്രം കണ്ടത്. ഈ ചിത്രത്തിനു വേണ്ടി ഫാന്‍സ് ഒരുക്കിയ സ്വീകരണങ്ങളും മൂന്നാം വാരത്തിലും അതിനു നല്കുന്ന പ്രൊമോഷനുകളും തിയ്യേറ്ററിലെ റെസ്പോണ്സുമൊക്കെ അതു തന്നെയാണ് കാണിക്കുന്നത്.
ReplyDelete[മലയാളത്തിലെ മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ മാത്രം (അതേ അവര്‍ മാത്രം) കണ്ടിരുന്നെങ്കില്‍ കയ്യൊപ്പും, പരദേശിയും, പാലേരിമാണിക്യവും, ഭ്രമരവുമൊക്കെ സൂപ്പര്‍ ഹിറ്റാകുമായിരുന്നു]
നാട്ടിലെത്തിയപ്പോള്‍ ഇതും കണ്ടു - വലിയ കുഴപ്പമില്ലെന്ന് തോന്നി..
ReplyDelete