മൈ നെയിം ഈസ് ഖാന്‍ (My Name is Khan)

Published on: 2/14/2010 02:43:00 PM
My Name Is Khan: A film by Karan Johar starring Shah Rukh Khan, Kajol. Film Review by Haree for Chithravishesham.
ബോളിവുഡിന്റെ എക്കാലത്തെയും മികച്ച താരജോഡികളിലൊന്നായ ഷാരൂഖ് ഖാന്‍ - കജോള്‍ എന്നിവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരുമിക്കുന്ന ചിത്രം, ‘കുഛ് കുഛ് ഹോത്താ ഹൈ’ എന്ന ആദ്യ സംരഭത്തിലൂടെ തന്നെ മികച്ച തിരക്കഥാകൃത്ത് / സംവിധായകന്‍ എന്നു പേരെടുത്ത കരണ്‍ ജോഹറിന്റെ സംവിധാനം, ലോകത്തെ സമകാലീന രാഷ്ട്രീയ അന്തരീക്ഷം പശ്ചാത്തലമാവുന്ന സാമൂഹികപ്രാധാന്യമുള്ള ചിത്രം; എന്നിങ്ങനെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയാണ് ‘മൈ നെയിം ഈസ് ഖാന്‍’ തിയേറ്ററുകളിലെത്തിയത്. ഈ പ്രതീക്ഷകളോട് ഒരുപരിധിവരെയെങ്കിലും നീതിപുലര്‍ത്തുവാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതാണ് ആഹ്ലാദകരമായ കാര്യം. സാമാന്യം തരക്കേടില്ലാത്തൊരു വിനോദോപാധിയായി മാറുമ്പോഴും, പ്രസക്തമായ ചില കാര്യങ്ങള്‍ ശക്തമായി പറയുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. ഹീരു യാഷ് ജോഹര്‍, ഗൌരി ഖാന്‍ എന്നിവരൊരുമിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഷിബാനി ബത്തീജ, നിരഞ്ജന്‍ അയ്യങ്കാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയിരിക്കുന്നു.

ആകെത്തുക     : 7.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.50 / 10
: 6.00 / 10
: 9.00 / 10
: 3.50 / 5
: 3.00 / 5
സമകാലികപ്രസക്തിയുള്ള ഒരു വിഷയം, വിഷയത്തിന്റെ ഗൌരവത്തിനു കോട്ടം വരാതെ, ഒരു പ്രണയബന്ധത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു ഇതില്‍. റിസ്വാന്‍ ഖാന്‍ മന്ദിരയ്ക്കെഴുതുന്ന നിഷ്കളങ്കവും കാര്യമാത്രപ്രസക്തവുമായ ഡയറിക്കുറിപ്പുകളിലൂടെയാണ് ‘മൈ നെയിം ഈസ് ഖാന്‍’ വികസിക്കുന്നത്. ‘My name is Khan and I'm not a terrorist.’, ചിത്രത്തിലെ പഞ്ച് ഡയലോഗിനു മേലാണ് ചിത്രത്തിന്റെ തിരക്കഥ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇതിനെ, വേറിട്ടു നില്‍ക്കുന്നൊരു സംഭാഷണശകലമാവാതെ, വൈകാരികസ്പര്‍ശത്തോടെ കഥയോടു ചേര്‍ത്തു വെയ്ക്കുവാന്‍ ഷിബാനി ബത്തീജയ്ക്കു കഴിഞ്ഞു. ഇടവേളവരെ മെല്ലെപ്പോവുന്ന ചിത്രം പ്രേക്ഷകരെ അല്പം മുഷിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ ഈ കുറവും നികത്തി ചിത്രം സംഭവബഹുലമാവുന്നു. ഷിബാനിയും നിരഞ്ജന്‍ അയ്യങ്കാറും ചേര്‍ന്നെഴുതിയിരിക്കുന്ന സംഭാഷണങ്ങളും മികവു പുലര്‍ത്തുന്നുണ്ട്. ഇത്രയും ശക്തമായൊരു തിരക്കഥയ്ക്ക് ചേരുന്നൊരു രംഗഭാഷ്യം ചമയ്ക്കുന്നതില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ പിന്നിലായത് ചിത്രത്തിന്റെ ശോഭ കുറയ്ക്കുന്നു. രംഗങ്ങള്‍ തമ്മിലുള്ള സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെട്ട് തട്ടിത്തടഞ്ഞാണ് ചില ഭാഗങ്ങളിലെങ്കിലും ചിത്രം മുന്നോട്ട് പോവുന്നത്. പ്രസിഡന്റിനെ കാണുവാനായുള്ള റിസ്വാന്റെ യാത്രകള്‍ക്ക് വേണ്ടത്ര ആഴം നല്‍കുന്നതിലും കരണ്‍ ജോഹര്‍ വിജയിച്ചില്ല. സംവിധായകനെന്ന നിലയില്‍ ഇതിലും മെച്ചപ്പെട്ടൊരു സമീപനം കരണ്‍ ജോഹറിന് ഉണ്ടാവേണ്ടതായിരുന്നു.

Cast & Crew
My Name is Khan

Directed by
Karan Johar

Produced by
Hiroo Yash Johar, Gauri Khan

Story, Screenplay / Dialogues
Shibani Bathija / Shibani Bathija, Niranjan Iyengar

Starring
Shah Rukh Khan, Kajol, Jimmy Shergill, Sonya Jehan, Zarina Wahab, Yuvaan Makar, Tanay Chheda, Katie A. Keane, Parvin Dabas

Cinematography (Camera)
Ravi K. Chandran

Editing by
Deepa Bhatia

Art Direction by
Sharmishta Roy

Music by
Shankar-Ehsaan-Loy

Lyrics by
Niranjan Iyengar

Costume by
Shiraz Siddique

Make-up by
Robin Slater

Choreography by
Farah Khan

Sound Design by
Dileep Subramaniam

ബോളിവുഡിലെ മികച്ച താരജോടിയെന്നു വീണ്ടും തെളിയിക്കുന്നതാണ് ഷാരൂഖ്-കജോള്‍ സഖ്യത്തിന്റെ ചിത്രത്തിലെ അഭിനയം. ഷാരൂഖ് ഖാന്‍ ഇന്നു വരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ മികച്ച ഒന്നായി മാറുന്നു ചിത്രത്തിലെ ആസ്പെര്‍ഗര്‍ സിന്‍ഡ്രോം എന്ന വൈകല്യമുള്ള റിസ്വാന്‍ ഖാന്‍. സന്തോഷവും വേദനയുമൊക്കെ വിവിധ ഭാവങ്ങളില്‍ നിറയുന്ന മന്ദിര എന്ന കഥാപാത്രത്തെ അനായാസമായി അഭിനയിച്ചു ഫലിപ്പിക്കുവാന്‍ കജോളിനായി. നിഷ്കളങ്കമായ ചിരിയും ഇഷ്ടം തോന്നിക്കുന്ന സൌന്ദര്യവും കജോളിന്റെ മന്ദിരയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതയാക്കുന്നു. മന്ദിരയുടെ മകന്‍ സമീറിനെ അവതരിപ്പിച്ച യുവാന്‍ മകര്‍, റിസ്വാന്റെ കുട്ടിക്കാലം അവതരിപ്പിച്ച തനയ് ഛെഡ എന്നീ ബാലതാരങ്ങളും മികച്ചു നിന്നു. മറ്റു വേഷങ്ങളിലെത്തിയ ജിമ്മി ഷെര്‍ഗില്‍, സോണിയ ജെഹാന്‍, കാത്തി എ. കീന്‍, പര്‍വീന്‍ ഡബാസ്, സറീന വഹാബ് തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിരിക്കുന്നു.

വ്യത്യസ്തമായ ഒട്ടേറെ പരിസരങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. ഇവയൊക്കെയും അനുയോജ്യമായ പ്രകാശക്രമീകരണങ്ങളോടെ മികച്ച രീതിയില്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ ഛായാഗ്രാഹകനായ രവി കെ. ചന്ദ്രനു കഴിഞ്ഞു. സന്ദര്‍ഭങ്ങള്‍ക്കു ചേരുന്ന ചുറ്റുപാടുകള്‍ ഒരുക്കുന്നതില്‍ ശര്‍മിഷ്ട റോയുടെ കലാസംവിധാനവും; കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ വേഷവിധാനം, ചമയം എന്നിവ ഒരുക്കുന്നതില്‍ ഷിറാസ് സിദ്ദിഖ്, റോബിന്‍ സ്ലേറ്റര്‍ എന്നിവരും അവസരത്തിനൊത്തുയര്‍ന്നു. ദിലീപ് സുബ്രഹ്മണ്യന്‍ ഒരുക്കിയ ശബ്ദസംവിധാനവും ചിത്രത്തോടു ചേര്‍ന്നു പോകുന്നതാണ്. ചിത്രസന്നിവേശത്തില്‍ പ്രവര്‍ത്തിച്ച ദീപ ഭാട്ടിയ മാത്രമാണ് സാങ്കേതിക വിഭാഗത്തില്‍ ഒരല്പം പിന്നില്‍ നില്‍ക്കുന്നത്. ചിത്രത്തിന്റെ വേഗതക്കുറവിന് ചിത്രസംയോജകയ്ക്കും ചെറുതല്ലാത്ത പങ്കുണ്ട്.

നിരഞ്ജന്‍ അയ്യങ്കാര്‍ എഴുതി ശങ്കര്‍-ഇഹ്സാന്‍-ലോയ് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശരാശരിയിലും മേലെയാണ്. രഹത് ഫതേഹ് അലി ഖാന്‍, ശങ്കര്‍ മഹാദേവന്‍, റിച്ച ശര്‍മ്മ എന്നിവരാലപിച്ച “സജ്ദാ, മേര സജ്ദാ...”; അദ്നന്‍ സാമി, ശങ്കര്‍ മഹാദേവന്‍, ശ്രെയ ഗോശാല്‍ എന്നിവരുടെ ശബ്ദത്തിലുള്ള “നൂര്‍ എ ഹുദാ..”; ഷഫ്കത് അമാനത് അലി പാടിയിരിക്കുന്ന “തേരെ നൈന...” എന്നീ ഗാനങ്ങള്‍ കൂട്ടത്തില്‍ മികവു പുലര്‍ത്തുന്നു. ചിത്രത്തില്‍ ആവര്‍ത്തിച്ചുപയോഗിച്ചിരിക്കുന്ന “ഹം ഹോംഗെ കാംയാബ്...” എന്ന ഗാനവും ശ്രദ്ധേയമാണ്. ചിത്രത്തോടു ലയിച്ചു ചേര്‍ന്നിരിക്കുന്ന ഈ ഗാനങ്ങളൊന്നും തുടങ്ങുന്നതും കഴിയുന്നതും പ്രേക്ഷകര്‍ അറിയുകയില്ല. കരണിന്റെ സംവിധാനമികവ് ഇവിടങ്ങളില്‍ പ്രകടമാണ്. നൃത്തസംവിധായികയായ ഫറഹ് ഖാന് ഏറെയൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല.

താനൊരു തീവ്രവാദിയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റിനോട് പറയുവാന്‍ പുറപ്പെടുന്ന റിസ്വാന്‍ ഖാന്റെ യാത്ര, നാമോരുത്തരേയും മുസ്ലീമെന്നാല്‍ തീവ്രവാദി എന്നല്ല എന്നോര്‍മ്മപ്പെടുത്തിയാണ് അവസാനിക്കുന്നത്. 9/11-നു ശേഷം ഇസ്ലാം എന്ന മതത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം അപമാനിതരാവുന്ന ഒരു വിഭാഗത്തെ പ്രതിനിധീകരിച്ച് കുറച്ചു കഥാപാത്രങ്ങളേയും ചിത്രം കാട്ടിത്തരുന്നു. അതേ സമയം, ഖുറാനിലെ വരികളെ വളച്ചൊടിച്ച് യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന മതനേതാക്കളുടെ പങ്കും ഇതില്‍ കാണാം. തീവ്രവാദിയെന്നു തെറ്റിദ്ധരിച്ച് പീഢനമേല്‍ക്കുമ്പോള്‍ റിസ്വാന്‍ മന്ദിരയ്ക്കെഴുതുന്നു; ‘ഒരുപക്ഷെ ഇവര്‍ക്കെന്നോട് ഇത്രയും ദേഷ്യം അല്‍-ഖ്വൈയ്ദയെക്കുറിച്ച് താനൊന്നും പറയുന്നില്ലാത്തതിനാലാവാം. സത്യമായും എനിക്ക് അവരെക്കുറിച്ച് ഒന്നുമറിയില്ല. അല്‍-ഖ്വൈയ്ദയെക്കുറിച്ച് ഞാന്‍ വായിച്ചു മനസിലാക്കേണ്ടിയിരുന്നു.’ ഇങ്ങിനെ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ റിസ്വാന്റെ വാചകങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്. പൂര്‍ണമായും കുറ്റമറ്റ ഒരു ചലച്ചിത്രമൊന്നുമല്ലെങ്കില്‍ കൂടിയും, ചിത്രത്തെ ഇഷ്ടപ്പെട്ടു പോവുന്നത് റിസ്വാന്‍ ഖാന്റെ ഈ നിഷ്കളങ്കതയിലൂടെയാണ്. ഇനി ഒരിക്കല്‍ കൂടി നമുക്ക് റിസ്വാന്റെ പ്രസിഡന്റിനോടുള്ള സന്ദേശത്തിലേക്കെത്താം, 'My name is Khan and I'm NOT a terrorist.'.

അനുബന്ധം
• My Name is Khan - Official Website
• My Name is Khan - Wikipedia

--

23 comments :

 1. കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍, കജോള്‍ എന്നിവരൊരുമിക്കുന്ന ചിത്രം, ‘മൈ നെയിം ഈസ് ഖാന്റെ’ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #MyNameIsKhan #MNIK, an impressive film with a good message in bold. Don't miss it!
  6:07 AM Feb 12th from web
  --

  ReplyDelete
 2. one of the brilliant performance by SRK
  nannayittundu motthathil!

  ReplyDelete
 3. 'ഖുദാ കേ ലിയേ ' പോലുള്ള ചിത്രങ്ങളിലൂടെ പറഞ്ഞു പഴകി എങ്കിലും ഇനിയും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പ്രമേയം. നന്നായിരിക്കുന്നു എന്ന്‍ വെറുതേ പറഞ്ഞുപോകാതെ ഒരു സാമൂഹിക അവബോധം കൂടി സൃഷ്ടിയ്ക്കാന്‍ ചിത്രത്തിന് ആകുമെന്ന് പ്രതീക്ഷിക്കാം.

  ReplyDelete
 4. movie with a story thread which has to lots of relevance in the current world .very original performance of SRK as person with asperger's syndrome. Problably karan johar could have done a better job esp towards the end,But still I feel this is one the good hindi movie I have seen recently.

  ReplyDelete
 5. എന്തായാലും ഒന്ന് കാണണം എന്ന് കരുതുന്നു

  ReplyDelete
 6. വിശേഷം തീക്കുറുക്കനില്‍ കാണുമ്പോള്‍ ഒരു തകരാറ്.. റേറ്റിങ്ങ് തരം തിരിച്ച് കാണിക്കുന്ന അലൈന്‍‌മെന്റ് ശരിയാകുന്നില്ല..

  മുമ്പ് ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങള്‍ (രംഗ് ദേ ബസന്തി, ഏഞ്ചത്സ് & ഡിമണ്‍സ്, കൃഷ്.. ലിസ്റ്റ് നീളും!) കാരണം സിനിമ ആലപ്പുഴയില്‍ കാണാന്‍ ഒരു ധൈര്യക്കുറവ്.. അവന്മാര്‍ എവിടുന്ന് കട്ട് ചെയ്യുമെന്ന് അവര്‍ക്കും ദൈവത്തിനും മാത്രം അറിയാം.

  ReplyDelete
 7. ee cinima kannndu kazhinjapol pettenu manasil vannathu ithine kurichulla hariyude review enthaayrikum ennaayirunnu... saathaarana cheyyarullathu pole review ezhuthi cinima kaananulla aalukalude thaalparyam nasipikkunna sthiram paripaadi ivideyum ningal cheythirunnegil athu ee nalla cinimayodu (mikachathallangil koodi) cheyyunna oru drohamaayi poyeene... enthaayalum nandi haree ee reviewinu..

  ReplyDelete
 8. I don’t understand why this is rated so high.

  The first half is nonsense, the second half is Johadrama, which only means more nonsense.

  The movie has some social relevance, and Johar and SRK may end up with Magsasay nominations. However, social relevance is one thing, cinematic quality another.

  Johar wants to make a movie on the plight of Muslims in the US in the post 9/11 scenario. Good idea. But it takes a strong script and a good director to pull off the thing, and make us empathize with the sufferers. Johar knows he is not upto the task. So what does he do? He burdens SRK with a disorder so that the protagonist already has bucketloads of our sympathy by the time 9/11 happens (Any other relevance for the disorder in the movie?). Cast him with a disorder, make his behaviour odd (in addition to sympathy, this also has the advantage of providing numerous humorous moments, sentimental moments and some gratifying moments for both hero-worshippers and underdog-supporters as in the puzzle solving scene, so the formula is satisfied, all at the cost of a disease) and stamp it with a name from the medical dictionary. So, after learning about the Hutchinson-Gilford syndrome (from paa), it is our turn to look at Asperger’s syndrome in our academic course on ‘Rare Disorders Of Childhood’, thanks to Bollywood. (The trick, it seems, is to have a rare disorder with an esoteric name, so the viewers won’t question anything.)

  Except that it is depicted all wrong. The syndrome is not a form of autism. The exaggerated postural abnormalities SRK shows and the ballet dance he has for a gait are not a part of the disorder. Asperger patients have normal intelligence, but not exceptional capabilities of memory. They don’t try to avoid eye contact unless very anxious, but SRK always avoids eye contact. For some strange reason, he doesn’t look up for the entire first half. May have difficulties with fine, skilled movements, but SRK is very good on the computer keyboard and with the screwdriver, while displaying more uncharacteristic movement abnormalities. A person with the syndrome won’t smile appropriately at Kajol at their first meeting, warn her about the chocolate balls causing obesity, play with her with plugged ears while she is talking, appreciate the sister-in-law coming to the wedding, make acquaintance with a whole village so easily, throw pebbles at the fundamentalist doctor or call up the FBI, think of fulfilling his promise to his wife, or worry about Ma’s village in Georgia getting flooded. In fact, it is very improbable for him to even suspect that other people think he is a terrorist, leave alone fight against prejudice. Same with the Al Qaeda reference. He is sensitive to loud sound (understandable), but not when he himself is making it or at the collapsing church (not understandable). Sensitivity to bright light can occur, but not to a single colour. Once you choose to manipulate viewers’ sentiments through a rare, named disease, I guess, you at least have to play by its rules. Instead, it looked like KJ and SRK just wanted to imitate Dustin Hoffman’s autistic role in ‘Rain Man’ for Asperger and cut corners as they wished.

  ReplyDelete
 9. Apart from the disease, the whole movie looks like idyllic Joharland. In Joharland, you always have a free-spirited female lead, non-committed, who is almost invariably played by Kajol. Now, this girl gets smitten by our hero at their first (no doubt, dramatic) meeting, but says no to him at his first proposal. (Johar read somewhere that people with the syndrome may propose marriage without growing an acquaintance, and no doubt, saw a crowd pulling moment there, so Kajol had to reject the first proposal. Another example of using the disease for some humour mileage.) But she inexplicably accepts a subsequent proposal. The girl has a son, does not have a permanent job, is unsettled financially, but decides to take on the added burden of supporting the guy without even caring to know well about the disease. But these things don’t matter (only) in Joharland. She cares for him, but, strangely, doesn’t think of getting him into therapy. She next learns (how??) her son was killed because of her husband’s name and sends him to meet the President. Here, the melodramatic Johadrama unfurls like a distorted desi version of Forrest Gump. The guy inspires Muslims all along the way (who take to him inspite of his crazy looks), leads the FBI to a big catch, and in a sequence shown to be the pinnacle of philanthropy and designed to induce goosebumps, leads the world’s help to hurricane struck Georgia (The presidential elections are around the corner, the media is giving the hurricane some serious emphasis, but it takes our hero, out of all Americans, to come over from another state to give the first helping hand. Whatever happened to the Asperger-free American population? Not to mention, Asperger patients do not tend to give a damn about others’ sufferings. But surely, Johar’s heroes have to be loving and lovable, haven’t they?). The final dramatic meeting with the President is reminiscent of our own melodramatic films.

  Practically every scene drips with hyperdrama. American paranoia looks overplayed. Bgm behaves like it has Asperger’s syndrome – makes all inappropriate sounds at inappropriate times. Some redundant songs too. SRK’s acting has been much lauded, but what is there really? A poor attempt to imitate Dustin Hoffman with a poker face (poker face is good acting?), tilting the head at every possible angle, making jerky movements and walking like running on toes (plus some lip movements to throw in at Ma’s church).

  Script (strong? How?) and direction have no creativity, are manipulative, overdramatic, loud losing all subtlety and they wander into dreamland. I have no idea where the 7+ rating is coming from. You are a fan of either KJ/SRK or Bollywood in general.

  ReplyDelete
 10. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)

  There are many ways of looking at a movie. We can say a movie is good and at the same time we can say it is bad, on different grounds. The same questions can be asked against as well; why we need a common man always? why it can't be a person with a rare disease? why every situation needs to be non-dramatic? I agree, if a character is having a disease, every aspect of it should be considered. Such a kind of perfection is missing in 99% of the Indian films. Whether SRK's acting fit to a Asperger patient, I am not an expert to evaluate it clinically. I feel, he played the character convincingly, may not be 100% correct if we compare it with a real life Asperger patient. But I do not think it is a must as the film is not a documentary on Asperger disease.

  The rating is high, but not so high. Regarding the question of me being a fan of someone; it will be as stupid as saying Akhilesh is an anti-fan of KJ/SRK/Bollywood! Even though I watch a lot of Bollywood films, only a few are featured here. Most of them are good movies (for me). It doesn't mean that I like each and every film released in Bollywood.
  --

  ReplyDelete
 11. Sorry, but I have to call you on this, Haree.

  “There are many ways of looking at a movie. We can say a movie is good and at the same time, we can say it is bad, on different grounds.”

  Really? Are you saying that every bad movie can be called good as well? So why don’t you give the same rating for every movie? I am confused. And, on what exact different grounds are you calling this movie good? What are your specific “different reasons” for calling the screenplay strong and giving the direction a good grade?

  “Why we need a common man always? why can’t it be a person with a rare disease?”

  Because the trick Johar is playing is obvious. SRK suffering the disorder has got nothing to do with the suffering of the people in the movie from racial profiling. But Johar is sure that he cannot get the viewers on his side if he just goes about story telling on the suffering of South Asians in the US. He uses the disease to get additional sympathy on the side. That is the only reason Asperger is in the movie. Cheap manipulation. I am surprised that a seasoned reviewer like you didn’t pick it up.

  “Why every situation needs to be non-dramatic?”

  I didn’t say that. On the other hand, why does every situation have to be overdramatic? Again shows weakness in the script and direction if they can’t hold the viewers without resorting to some cheap hyperdrama. I didn’t see you mentioning the absolutely hilarious Georgia flood scene.

  “Such a kind of perfection is missing in 99% of Indian films.”

  So is that the excuse to gladly accept the same in this, and give it a good grading? Also, it has nothing to do with perfection – just having the decency to check with an expert once you decide to exploit a disease for a movie, and an honest commitment to the audience not to hoodwink them. You may not be expected to pick on the inaccuracies of the disease portrayal (I was not even reviewing your review in the first place), but Johar surely is expected to show some honesty here.

  ReplyDelete
 12. “May not be 100% correct if we compare it with a real life Asperger patient.”

  Nobody demands 100%. Would be happy even with 50%. But that is not SRK’s fault. KJ is to blame if he advised SRK to play autistic. Again reflects on the bad choice to pick up a rare disease when one can’t show it well. Nobody forced Asperger on Johar to begin with.

  SRK just tried to imitate Dustin Hoffman. He may have convinced some people, but I don’t know what great skill is involved in acting poker faced.

  “The film is not a documentary on Asperger’s disease.”

  Are there separate rules for documentaries and movies with respect to truthfulness and honesty? As far as I know, in movies, you can create a fictional story on the background of a real event, but can you misrepresent a disease? KJ is only trying to exploit the disease for boxoffice and not fictionalizing on a real event. Again nobody forced him to pick a little known, rare disease.

  “The rating is high, but not so high.”

  How do you justify the high rating?

  “Regarding the question of me being a fan of someone, it will be as stupid as saying Akhilesh is an anti-fan of SRK/KJ/Bollywood”

  I was only surmising. I am sorry if it sounded otherwise or as an insult. There is nothing stupid about that suggestion. I saw you rate this film above Bhramaram, Neelathamara and Palery, and you seemed to gloss over some of the obvious flaws of the film, so I thought you must be having a slight bias for Bollywood. Apologies if I am wrong.

  I think that you are generally good at your reviews. But I have some strong disagreements here, as with the Idiots.

  ReplyDelete
 13. Thank you for the feedback, once again. :-)

  > Yes, I do agree, KJ should have consulted an expert before creating such a character. Me too do not think KJ did a good job in this film.
  > I never compare films, I like to analyze them individually. Bhramaram, Neelathamara and Paleri Manikyam; they had their own flaws which were highlighted in respective posts. If I compare them with MNIK, I do not think they are better films and it is NOT because they are ML films and MNIK is a Bollywood film.
  > Why I rated MNIK higher, I tried to explain it in my post. You (might) have other opinions, it is fine.
  > Disagreements are always welcome. :-) For me posts and comments are sharing ideas. Other readers can read the post, the comments and then reach a conclusion of their own.
  --

  ReplyDelete
 14. Was a huge disappointment for me.
  സിനിമ എന്ന രീതിയില്‍ യാതൊരു ഗുണവും ഇല്ല. Senseless story and incidents. അതിലേക്ക് കടക്കുന്നില്ല.

  പൊളിറ്റിക്കല്‍ ആയി സിനിമ കണ്‍-വെ ചെയ്യുന്നത് :-

  ൧- മുസ്ലിംസ് എല്ലാവരും തീവ്രവാദികള്‍ അല്ല. എന്നാല്‍ പലരും ആണ്,
  ൨ താനൊരു terrorist അല്ല എന്ന് ഓരോ മുസ്ലിമും ഓരോ നിമിഷവും തെളിയിച്ചു കൊണ്ടേ ഇരിക്കണം.
  ൩ അമേരിക്കന്‍ പ്രസിടന്റ്റ് ന്റെ സര്‍ടിഫിക്കറ്റ് കിട്ടിയാല്‍/ കിട്ടിയാലേ ഒരു മുസ്ലീം terrorist അല്ല എന്ന് മടുള്ളവര്‍ വിശ്വസിക്കേണ്ടത് ഉള്ളു..
  ൪. അമേരിക്കയിലെ പ്രകൃതി ദുരന്തങ്ങളിലും മറ്റും ജീവകാരുണ്യപ്രവര്‍ത്തനം നടത്തി താനൊരു patriot ആണെന്നും തനിക്കറിയാവുന്ന terrorist കളെക്കുറിച്ച് FBI ക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കി താനൊരു terrorist അല്ലെന്നും തെളിയിക്കുന്ന മുസ്ലിമിന് മാത്രമേ അമേരിക്കയില്‍ ജീവിക്കാന്‍ അവകാശം ഉള്ളു.

  ഏറ്റവും വലിയ കഷ്ടം 9/11 നു ശേഷം അമേരിക്കയിലെ മുസ്ലിങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കാളും സിനിമയില്‍ പോര്‍ത്രെ ചെയ്യപ്പെട്ടത് മുസ്ലീമിന്റെ ഭാര്യ ആയ ഹിന്ദുവിനും അവരുടെ ഹിന്ദുവായ മകനും ഒക്കെ വരുന്ന ദുരന്തങ്ങളും അതെ പോലെ ക്രിസ്ത്യാനിയായ ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ട അമേരിക്കന്‍ പട്ടാളക്കാരന്റെ അമ്മയുടെ ദുഹ്ഖവും ഒക്കെയാണ് എന്നതാണ്.. ഇതൊന്നും ലളിതമായി കാണുകയല്ല. ഒരു മുസ്ലീം സ്വയം അനുഭവിക്കുന്ന പ്രശ്നങ്ങളെ കാണിക്കാതെ അവരുമായി ബന്ധപ്പെട്ട ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഒക്കെ മുസ്ലീം ബന്ധത്താല്‍ ഉണ്ടാവുന്ന വിഷമങ്ങള്‍ എന്ന രീതിയില്‍ ഒതുങ്ങിപ്പോയി എല്ലാം എന്നതാണ്.

  തന്റെ ഹിന്ദുവായ ഭാര്യയുടെ മുന്നില്‍ താനൊരു terrorist അല്ല എന്ന്‍ തെളിയിക്കേണം എന്ന് സ്വയം കരുതുന്ന ഒരു മുസ്ലീം ഭര്‍ത്താവു മാത്രമായ നായകകഥാപാത്രം കഥയിലെ എവിടെയെങ്കിലും ഒരു ഇസ്ലാം മാതാവിശ്വസിക്കോ viShvaasathinO നേരിടേണ്ടി വരുന്ന ദുരിതങ്ങളെ ക്കുറിച്ച് bothered ആയതായി കാണിക്കുന്നേ ഇല്ല..

  ഒരു മാതിരി പൂക്കുട്ടി മോഡല്‍ രാഷ്ട്രീയം. സംഘപരിവാറിനു സിനിമ സുഖിക്കും നൂര് വട്ടം...

  ReplyDelete
 15. കാല്‍‌വിന്‍ പറഞ്ഞ പൊളിറ്റിക്കല്‍ വ്യൂപോയിന്റ് കറക്ട്, പക്ഷെ അതു മാത്രമാണ് കറക്ട് എന്നില്ല. മുസ്ലീങ്ങള്‍ സ്വയം അനുഭവിച്ച ദുരിതങ്ങളും സിനിമയില്‍ കാണിക്കുന്നുണ്ട്, ചെറുതായെങ്കിലും. വിശദമായി കാണിക്കുവാന്‍ നിന്നാല്‍ അത് മറ്റൊരു സിനിമയാക്കുവാനുണ്ട്. ഇസ്ലാം മതവിശ്വാസികളെ മാത്രമല്ല, അവരുമായി ബന്ധപ്പെട്ട ഇതരമതസ്ഥരേയും 9/11 ബാധിച്ചിട്ടുണ്ട് എന്നൊരു മനസിലാക്കല്‍ നല്‍കുവാന്‍ സിനിമയ്ക്കു കഴിഞ്ഞു.

  ൧- മുസ്ലിംസ് എല്ലാവരും തീവ്രവാദികള്‍ അല്ല. എന്നാല്‍ (പലരും) ചിലരൊക്കെ ആണ്. (വളരെയധികം പേര്‍ ഉണ്ടെങ്കിലല്ലേ പലരും എന്നത് ഉപയോഗിക്കുവാന്‍ കഴിയൂ?)
  ൨ താനൊരു terrorist അല്ല എന്ന് ഓരോ മുസ്ലിമും ഓരോ നിമിഷവും തെളിയിച്ചു കൊണ്ടേ ഇരിക്കണം. - ഇങ്ങിനെയൊരു ദുര്‍ഗതിയാണ് ഇന്നത്തെ ഇസ്ലാം മതവിശ്വാസികള്‍ക്ക് (അമേരിക്കയിലെങ്കിലും) എന്നു സിനിമ കാട്ടിത്തരുന്നു / മനസിലാക്കിക്കുന്നു.

  "തന്റെ ഹിന്ദുവായ ഭാര്യയുടെ മുന്നില്‍ താനൊരു terrorist അല്ല എന്ന്‍ തെളിയിക്കേണം എന്ന് സ്വയം കരുതുന്ന ഒരു മുസ്ലീം ഭര്‍ത്താവു " - കാല്‍‌വിന്‍ ഇവിടെ മിസ്സ് ചെയ്ത ഏറ്റവും വലിയ പോയിന്റ് റിസ്വാനെ സംബന്ധിച്ചിടത്തോളം ഭാര്യ ഹിന്ദുവോ, താന്‍ മുസല്‍‌മാനോ അല്ല എന്നുള്ളതാണ്. :-) നല്ലവരും, കെട്ടവരും - ഇങ്ങിനെ രണ്ടു വിഭാഗങ്ങളല്ലേ അയാള്‍ക്കുള്ളൂ?
  --

  ReplyDelete
 16. എനിക്കും സിനിമ ഇഷ്ട്ടായി... ഷാറൂഖും കരണം ഒന്നിക്കുമ്പോ പ്രതീക്ഷ ഉണ്ടായിരുന്നു... അത് കാത്തു...

  ഇഷ്കിയ കണ്ടോ??... വിദ്യാബാലന്‍ കലക്കി എന്ന് തന്നെ പറയാം... മിസ്സ് ചെയ്യരുത്....

  ReplyDelete
 17. Thank god its not a Karan Johar movie....Very different and a good one.

  ReplyDelete
 18. From your review it seems that its not crap like Kurbaan or NewYork. liked your view points you put on the comments section. Nice review...Will see the film...

  ReplyDelete
 19. Haree;

  Cant go without saying this. Saw the movie yesterday & I was thoroughly dissappointed. In a few words, the movie is sooo much of Shahrukh Khan & very less of Rizwan Khan (The actual character)

  Your rating might be justified based on individual opinions and view points, but I feel Karan Johar spoiled a wonderful opportunity to make a world class cinema by trying to make it 'yet another SRK movie' (you rarely stumble upon such a brilliant plot with significant socio-political significance in an international setting)

  ReplyDelete
 20. Hello everyone,

  Reading the Film Review and contradicting comments I just can't leave without adding my experience with the film..

  Only thing i truely liked in the movie was the narration khan writes for mandira..it was sweet n good..

  But the rest...The high rating of the film is surprising to me... Only because I knew already that the film is all about issues of muslims at US post 9/11, I could relate a few things with the movie.. otherwise the topic was not dealt with adequate seriousness or sincerity.

  Except for the few days of trauma at the jail as a terrorist suspect..nothing else was there in the movie for anyone to really understand n think what ordinary muslims face there. Well if its about the jail scene itself, I guess malayalam sureshgopi movies even show much more heartbreaking sympathetic scenes.

  Film is simply loaded with many melodramatic short chapters to get the sympathy and nothing else..and if its about the disease he has, at times he behaved as if he's epileptic..someother time bit retarded..totally hopeless. Just compare it with the helplessness n smartness of Ishan Avasti in Tare Zameen Par..film had the message n well conveyed n moved the audience.. but what is there in MNIK for the targeted-anyone to change their perception towards muslim communities in US or for anyone suffering from the disease?

  And the love story again..since we know it is the superstar SRK and the only one Kajol, it felt perfect for the situation.. Unless one have that irresistable passion or feelings, will any lady( spearated mother in her 40s) agrees for a marriage out of liking or sympathy or friendship.. that too with such a person? Well if it is the case, there is hope for many men n women in this world. Well KJ can spread that message atleast..

  And Georgia hurricane.. the news coverage in US media for the khan..front page praising Indian thankfully for the help served at the place..and Obama so keenly watching and receiving him..

  Othiri Adhikamayi..

  As expected from SRK KJ it seems to be a big entertainer. (Again not for me)

  In all this hurry burry subtle beauty of the film is lost..There is nothing that I could take back home from it..

  ReplyDelete
 21. One more doubt.. US intelligence wont have the lateral thinking that any terrorist can create such a conviction to open the doors to officials n even to the president? That was such a sarcasm shown to the arms of the strongest nation trying to rule the world. :)

  ReplyDelete
 22. ഹരിയുടെ താല്പര്യങ്ങള്‍ എവിടെ നില്‍ക്കുന്നെന്ന് കൂടുതല്‍ വ്യക്തമാക്കുന്ന പോസ്റ്റ്‌... :)

  ReplyDelete
 23. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-) പറയുവാനുള്ളത് വിശേഷത്തിലും മറ്റ് മറുപടി കമന്റുകളിലുമായി വന്നിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ചില കൂട്ടിച്ചേര്‍ക്കലുകള്‍:

  > I do not think the scenes are to create sympathy towards Rizwan. When I watched the movie, I never sympathized with Rizwan.
  > Falling in love for someone is not that complicated, let it be a divorced mother in her 40s. She loves him, and only to find how much Rizwan loves her, she played a small game with him. That's all. I do not really think she agreed to marry him, just because he showed her a part of the city she never saw!
  > The US officials are intelligent enough to know whether it is a drama played by a terrorist to reach their president or is it a man's sincere effort to say something to the fellow people including his wife.

  അഭിപ്രായങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി. :-)
  --

  ReplyDelete