
ആകെത്തുക : 4.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 4.00 / 10
: 3.50 / 5
: 3.50 / 5
: 4.00 / 10
: 4.00 / 10
: 3.50 / 5
: 3.50 / 5
Cast & Crew
Aagathan
Aagathan
Director
Kamal
Producer
Mathew Joseph
Story / Screenplay, Dialogues
Kamal / Kamal, Kalavoor Ravikumar
Actors
Dileep, Sathyaraj, Charmy, Zareena Wahab, Biju Menon, Reena Basheer, Innocent, Babu Namboothiri
Cinematography (Camera)
Ajayan Vincent
Editing
V. Saajan
Art Direction
Prasanth Madhav
Music
Ouseppachan
Lyrics
Kaithapram Damodaran Namboothiri
Make-Up
Pandyan
Costumes
Sameera Saneesh
Choreography
Sujatha
'ഭ്രമര'ത്തിനു ശേഷം, അജയന് വിന്‍സെന്റ് വീണ്ടും തിളങ്ങുകയാണ് ‘ആഗതനി’ലൂടെ. മഞ്ഞു മൂടിയ കാശ്മീര്‍ ദൃശ്യങ്ങളും, ചിത്രത്തിന്റെ ഭൂരിഭാഗവും അരങ്ങേറുന്ന മുന്തിരിത്തോപ്പും, പരിസരങ്ങളുമെല്ലാം മികവോടെ പകര്‍ത്തുവാന്‍ അജയന് വിന്‍സെന്റ് മിടുക്കു കാട്ടി. കാഴ്ചയുടെ ഒഴുക്കിനു തടസ്സം വരാതെയുള്ള വി. സാജന്റെ ചിത്രസന്നിവേശം, ചിത്രത്തിനാവശ്യമുള്ള വേഗം നല്കുന്നതില് മാത്രം അല്പം പിന്നിലായി. പ്രശാന്ത് മാധവിന്റെ കലാസംവിധാനം, പാണ്ഡ്യന്റെ ചമയം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം, അരുണ്‍ സീനുവിന്റെ ശബ്ദശകലങ്ങള്‍ എന്നിവ ചിത്രത്തിനുതകുന്നവയാണ്. സാങ്കേതിക വിഭാഗത്തിന്റെ പച്ചയിലാണ് ചിത്രത്തിന്റെ ആകര്‍ഷണീയത മുഴുവനുമിരിക്കുന്നത് എന്നു ചുരുക്കം.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെഴുതി ഔസേപ്പച്ചന് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്. രണ്ടു മണിക്കൂര്‍ തികയ്ക്കുവാനായുള്ള ഉപാധികള്‍ എന്നതിലപ്പുറം ചിത്രത്തിനിവ ഒരു പ്രയോജനവും ചെയ്യുന്നില്ല എന്നത് ഇവയുടെ രസം കുറയ്ക്കുമെന്നു മാത്രം. ഇതിനൊരു അപവാദമായി പറയാവുന്നത് ശ്രേയ ഗോശാലിന്റെ ശബ്ദത്തില്‍ തുടങ്ങി കാര്‍ത്തിക്കിന്റെ ശബ്ദത്തില്‍ പൂര്‍ത്തിയാവുന്ന “മഞ്ഞുമഴക്കാട്ടില്‍...” എന്നു തുടങ്ങുന്ന ഗാനമാണ്. “കുഞ്ഞേച്ചി മനസൊന്നു നോവാതെ കൂട്ടിന്നു നടന്നു കുഞ്ഞനിയന്, ചിറകിന്റെ ചെറുനിഴലേകി അനുജനു തുണയായ് പെണ്‍കിളി...”, ഇങ്ങിനെ അനിയനേയും ചേച്ചിയേയും പരിചയപ്പെടുത്തുന്നുമുണ്ട് കൈതപ്രത്തിന്റെ വരികള്‍. “ഓരോ കനവും...”, “മുന്തിരിപ്പൂവിന്‍ വര്‍ണ്ണജാലം...” എന്നിവയിലെ സുജാതയുടെ നൃത്തസംവിധാനത്തിനും ഗാനങ്ങളോട് താത്പര്യം ജനിപ്പിക്കുവാനാവുന്നില്ല. ഒരിടത്തുമാത്രമുള്ള ചെറിയൊരു സംഘട്ടനത്തിനായി പ്രത്യേകിച്ചൊരു സ്റ്റണ്ട് മാസ്റ്റര്‍ ചിത്രത്തിനില്ല.
ചേച്ചിക്കു നേരിട്ട ദുരന്തത്തിനു പകരം ചോദിക്കുവാനെത്തുന്ന അനുജന്; പശ്ചാത്തലവും പ്രതികാരത്തിന്റെ രീതിയുമൊക്കെ വളച്ചു ചുറ്റിപ്പറയുന്നുണ്ടെങ്കിലും, ഒടുവിലവസാനിക്കുമ്പോള് ഇതിനപ്പുറമൊന്നുമാകുവാന് ചിത്രത്തിനാവുന്നില്ല. കഥയില്‍ ചോദ്യമില്ല എന്നൊരു ഉത്തരം മാത്രം പറയുവാന്‍ കഴിയുന്ന ഒരുപിടി ചോദ്യങ്ങള്‍ ചിത്രം കഴിയുമ്പോള്‍ അവശേഷിക്കുകയും ചെയ്യും. കമലിന്റെ സംവിധാനപരിചയം ചിത്രത്തെ ആകര്‍ഷകമായി അവതരിപ്പിക്കുന്നുണ്ട്; എന്നാല്‍ ഉള്ളിലൊന്നുമില്ലാതെ ഭംഗിയായി പൊതിഞ്ഞു നല്കുന്ന സമ്മാനപ്പൊതി തുറന്നു നോക്കി ഇളഭ്യരാവുന്ന അവസ്ഥയിലാണ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും. കഥയെഴുതി സംവിധാനം ചെയ്ത കമലിനും, നായകനായെത്തിയ ദിലീപിനും, പണം മുടക്കിയ മാത്യു ജോസഫിനും, ചിത്രം കണ്ട് ‘വിഗതന്മാ’രായി മടങ്ങുന്ന പ്രേക്ഷകര്‍ക്കും ഒരുപോലെ ഒഴിവാക്കാമായിരുന്ന; കണ്ടിട്ടില്ലാത്തവര്‍ക്ക് ഇനി അധികം തലപുകയ്ക്കാതെ ഒഴിവാക്കാവുന്ന ഒരു ചിത്രം; ഇങ്ങിനെയുള്ള ഈ ‘ആഗതന്റെ’ മടക്കം അധികം വൈകുവാന്‍ സാധ്യതയില്ല.
--
കമലിന്റെ സംവിധാനത്തില്‍ ദിലീപ്, സത്യരാജ്, ചാര്‍മ്മി എന്നിവരഭിനയിച്ച ‘ആഗതന്റെ’ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #Aagathan, a boring affair on a colorful canvas. :-/
1:47 PM Feb 12th
--
കാണണൊ വേണ്ടയൊ... ആകെ കണ്ഫ്യോഷനായി....
ReplyDeleteഅപ്പൊ വെറുതേ കണ്ടിരിയ്ക്കാം. അത്രയേയുള്ളൂ അല്ലേ?
ReplyDeleteകണ്ടവരൊക്കെ 'തമ്മില്‍ ഭേദം തൊമ്മന്' എന്ന അഭിപ്രായമാണ് പറയുന്നത്.എന്ത് കൊണ്ടെന്നാണറിയില്ല,ഇപ്പോള്‍ ഇറങ്ങുന്ന മിക്ക മലയാളം ചിത്രങ്ങളും 'കഥയില്‍ ചോദ്യമില്ല' എന്ന് ഉത്തരം തരുന്ന നൂറു ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്നുണ്ട്.പണ്ടൊക്കെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുള്ള കഥാ ചര്‍ച്ചകളൊന്നും ഇപ്പോഴത്തെ സിനിമാക്കാര്‍ക്ക് ഇല്ലെന്നു തോന്നുന്നു.
ReplyDelete:'my name is khan'ന്റെ വിശേഷത്തിനായി കാത്തിരിക്കുന്നു.:)
ഭംഗിയായി പൊതിഞ്ഞ സമ്മാനപ്പൊതി . അതിഷ്ടായി.
ReplyDeleteപിന്നെ അജയന് വിന്‍സെന്റ് ഞെരിക്കും ഉറപ്പാ...
അപ്പോ..ആഗതനും പോക്കാണല്ലേ?
ReplyDeleteദിലീപിന് ആകെപ്പാടെ മോശം സമയമാണല്ലോ? ഇനി പ്രതീക്ഷയുള്ള മറ്റ് പ്രൊജക്റ്റുകളില്ല താനും.
Agree with your review. But if we keep on saying Cinematography is good, I am afraid this aspect of Malayalam movies is always going to be in the standard set by beginning of 90's. Endengilum prathyekathakal ulla, oru vallaatha reethiyil cinemaye uyarthaan kazhiyunna reethiyil ulla oru Cinematography ee adutha kaalathonnum malayaalathil kandittilla. In almost all our movies Cinematography is just ordinary.
ReplyDeleteദിലീപിന് കാര്യങ്ങള്‍ ഏകദേശം മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അഭിനയത്തില്‍ വ്യത്യസ്തത കൊണ്ട് വരാതെയും കുടുംബ തിരക്കഥാകൃത്തുക്കളെ കൊണ്ട് തട്ടിക്കൂട്ട് മിമിക്രി എഴുതിച്ചും മലയാള സിനിമയില്‍ പിടിച്ചു നില്ക്കാന് പറ്റില്ല എന്ന് തിരിച്ചറിഞ്ഞാല്‍ മൂപ്പര്‍ക്ക് കൊള്ളാം.
ReplyDeletenjanum kante.................
ReplyDeleteThey, director Kamal and Kalavoor Ravikumar, were planning to take this movie as "Mundhirippokkalude athidhi" with late Ms. Soundharya and Prithviraj in the lead. I don't know what they were intending. I think the story lost its charm with the impact of a superstar(?). A new face would have done wonders like the way Sathyaraj potrayed his charecter.
ReplyDeleteസൂഫിയെ കണ്ടില്ലെ.. ?? :(
ReplyDelete