
-.-
-.-
-.-
-.-
-.-
‘ജൂനിയര്‍ മാന്‍ഡ്രേക്കും’, ‘ബാംബൂ ബോയിസു’മൊക്കെയാണ് അലി അക്ബറിന്റെ അടുത്ത കാലത്തെ ചലച്ചിത്രപരീക്ഷണങ്ങള്‍. എന്നാല്‍ ഇത്രയുമൊക്കെയായിട്ടും സിനിമയുടെ ബാലപാഠങ്ങള്‍ പോലും മനസിലാക്കുവാന്‍ അലി അക്ബറിനു കഴിഞ്ഞിട്ടില്ല. അറിയാത്ത പണിക്ക് പോവാതിരിക്കുവാനുള്ള വകതിരിവെങ്കിലും ഒരാള്‍ക്കുണ്ടാവണം. മൂന്നാം കിട സീരിയല്‍ നിലവാരം പോലുമില്ലാത്ത ഒരു സാധനത്തില്‍ രചന-സംവിധാനം എന്നതിന്റെ കീഴില്‍ തന്റെ പേരും പതിപ്പിച്ച് പുറത്തിറക്കുവാന്‍ ചെറിയ തൊലിക്കട്ടിയൊന്നും പോര.-.-
-.-
-.-
-.-
-.-
ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, മാമുക്കോയ, ഇന്ദ്രന്‍സ് തുടങ്ങി മലയാള സിനിമയില്‍ നര്‍മ്മരംഗങ്ങളുടെ കൊട്ടേഷന്‍ എടുത്തിട്ടുള്ളവരാണ് ഇതില്‍ കഥാപാത്രങ്ങളായെത്തുന്നത്. ഇവര്‍ക്കു പുറമേ കല്പന, ചാരുത തുടങ്ങി മറ്റു ചിലരും ചിത്രത്തിലുണ്ട്. ചിലര്‍ സീരിയലെന്നു കരുതി അഭിനയിച്ചപ്പോള്‍ മറ്റു ചിലര്‍ ഏതോ സ്റ്റേജ് ഷോയിലാണ് അഭിനയിച്ചിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളുടെ അഭിനയപരിചയമുള്ള ജഗതി ശ്രീകുമാര്‍, ജഗദീഷ് എന്നിവരില്‍ പോലും വൈദഗ്ദ്ധ്യം കാണുവാനില്ല.
രാജു കൃഷ്ണയുടെ ഛായാഗ്രഹണം കെങ്കേമം. ക്യാമറ പിടിക്കുവാനൊരു കൈയ്യുള്ളവരെല്ലാം ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍മാരായി ഞെളിയുന്ന അവസ്ഥയിലായോ സിനിമയിലെ ഛായാഗ്രഹണവുമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള പ്രൊജക്ഷന് കൂടിയായപ്പോള്‍, സീരിയല്‍ തിയേറ്ററിലിരുന്നു കണ്ട ഒരു പ്രതീതിയായിരുന്നു. സംവിധായകന് തന്നെയാണ് ചിത്രസന്നിവേശകനും. ബോധമുള്ള മറ്റാരേയും ഇതു വെട്ടിയൊട്ടിക്കുവാന് കിട്ടിയിരിക്കില്ല. ടി.എസ്. ഹരിയാണ് കലാസംവിധായകന്‍. ഹരിവേണുഗോപാലിന്റെ സംഗീതത്തിലുള്ള പാട്ടുകളും തഥൈവ!
ചുരുക്കത്തില്‍, ഒരു സിനിമയെന്ന രീതിയിലുള്ള വിലയിരുത്തലോ വിശേഷമെഴുത്തോ അര്‍ഹിക്കാത്ത, സിനിമയെ സ്നേഹിക്കുന്നവര്‍ പേരു പോലും ഉച്ചരിക്കരുതാത്ത നാലാം കിട സാധനം. അലി അക്ബറിന്റെ ഒരു ചിത്രവും ഇനി ജീവിതത്തില്‍ കാണേണ്ടി വരരുതേ എന്ന പ്രാര്‍ത്ഥനയോടെ മാത്രമേ പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ വിടുവാന്‍ കഴിയൂ. ‘പീഢനമേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്, എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാവുന്നു’, ഈ പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ ‘സീനിയര്‍ മാന്‍ഡ്രേക്ക്’ കണ്ടവരോളം ഭാഗ്യം ചെയ്തവര്‍ ഭൂമിയില്‍ വേറെയുണ്ടാവില്ല!
Description: Senior Mandrake - A Malayalam (Malluwood) film directed by Ali Akbar; Starring ; Produced by Mummy Century, Shemeer Thukalil; Story, Screenplay and Dialogues by Ali Akbar; Camera (Cinematography) by Raju Krishna; Editing by Ali Akbar; Art Direction by T.S. Hari; Stunts (Action) by Johnson; Background Score by ; Sound Effects by ; DTS Mixing by ; Titles by ; Make-up by Okkal Das; Costumes by ; Lyrics by ; Music by Harivenugopal; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Jan 28, 2010 Release.
--
‘ബോഡി ഗാര്‍ഡ്’, ‘ദ്രോണ 2010’ എന്നീ ചിത്രങ്ങള്‍ ഇറങ്ങിയ ഉടനേ കാണുവാന്‍ സാധിച്ചില്ല. പിന്നീട് മറ്റിടങ്ങളില്‍ വന്ന റിവ്യൂവൊക്കെ വായിച്ചപ്പോള്‍ ഇനി കണ്ട് എന്തെങ്കിലുമിവിടെ എഴുതേണ്ടതുണ്ടെന്നും തോന്നിയില്ല. പട പേടിച്ച് പന്തളത്തു ചെന്നപ്പോളവിടെ പന്തം കൊളുത്തിപ്പട’ എന്നു പറഞ്ഞപോലെയായി ഇപ്പോളിത്. ‘സീനിയര്‍ മാന്‍ഡ്രേക്കി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
റിവ്യൂവിന്റെ ലാസ്റ്റ് വരികള്‍ കലക്കി.
ReplyDeleteHearty condolences
ReplyDeleteഅല്ലെങ്ങില്ലും ഇതിനൊക്കെ ആരെങ്ങിലും തല വെചുകൊടുകൂമോ............ എന്തുപറ്റി ബോഡിഗാര്‍ഡും ദ്രൊനയും മിസ്സ് ആയൊ ............
ReplyDeleteസ്വർഗ്ഗസ്ഥനായ ഹരിയേ ഞങ്ങളെ കാത്തു കൊള്ളേണമേ :)
ReplyDeleteമുന്നറിയിപ്പിന് നന്ദി .... :)
ReplyDeleteബോഡി ഗാര്‍ഡും ദ്രോനയും കാണുന്നില്ലേ ???
ഇതൊരു ഒന്നൊന്നര ചതി ആയി പോയി.. വെറുതെ ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ പേരും കളഞ്ഞു.. ഒന്നുമില്ലേലും കണ്ടോണ്ടിരിക്കാവുന്ന ഒന്നായിരുന്നു ജൂ.മാ.
ReplyDeleteകിരണ്‍സിന്റെയും കാല്‍വിന്റെയും കമന്റില്‍ കൂടുതല്‍ ഒന്നും പറയാനില്ല.. :D
ഹ ഹ ഹ... ബെസ്റ്റ്....
ReplyDeleteഹരിയ്ക്ക് ഇതിലും വലുത് എന്തോ വരാനിരുന്നതാ..അതിപ്പോ ഇങ്ങനെയങ്ങ് കഴിഞ്ഞെന്നോര്‍ത്ത് സമാധാനിക്കുക.!!!
ReplyDeleteഇത് ഞാന്‍ ആദ്യദിവസം തന്നെ കേട്ടിരിന്നു. എന്തായാലും ഈ ആഴ്ച യുഗപുരുഷന് വരുന്നുണ്ട്. അത് നിരാശപ്പെടുത്തില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രതീക്ഷിക്കാനല്ലേ നമുക്കു പറ്റൂ :)
ReplyDelete1988 ല്‍ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായകനാണ് അലി അക്ബര്‍ (ചിത്രം : മാമലകള്‍ക്കപ്പുറത്ത്) തിലകന് ഡബിള്‍ റോളില്‍ അഭിനയിച്ച ‘മുഖമുദ്ര’ എന്നൊരു ഭേദപ്പെട്ട കോമഡി ചിത്രവും അതിനു ശേഷം ചെയ്തിരുന്നു. പക്ഷെ പിന്നീട് ചിത്രങ്ങളുടെ നിലവാരത്തില്‍ അലി അക്ബര്‍ അതിവേഗം താഴോട്ട് പോകുന്നതാണ് കണ്ടത് :(
ReplyDeleteഇങ്ങിനൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്ന് അറിഞ്ഞപ്പോഴേ തീരുമാനിച്ചിരുന്നു അതിന്റെ പോസ്റ്റര്‍ പോലും കാണാനിടവരുത്തല്ലേ എന്ന്. :)
കഴിഞ്ഞ മാസം ആയിരുന്നെങ്കില്‍ പോളിന്റെ തിരക്കില്‍ ആയിരുന്നു എന്ന് പറയാം. ഇപ്പൊ എന്താണ് പ്രശ്നം? ഏതു സിനിമ ഇറങ്ങിയാലും ദിവസം നാല് പ്രാവശ്യം ഈ സൈറ്റ് തുറന്നു നോക്കുന്ന ആള് ആണ് ഞാന്‍. അങ്ങനെ ഒരു പാട് പേര് ഉണ്ടായിരിക്കുമല്ലോ. അങ്ങനെ ഉള്ളപ്പോള്‍, ജനശ്രദ്ധ ആകര്‍ഷിച്ച സിനിമകളെ കുറിച്ചുള്ള റിവ്യൂ ഒന്നും എഴുതാതെ ആറ്റു നോറ്റു എഴുതിയത് ഈ കൂതറ സിനിമയെ പറ്റി ആണോ? ഈ പടത്തിനെ പറ്റി അറിയാന്‍ ചിത്രവിശേഷം വായിക്കേണ്ട കാര്യം ഇല്ല. എന്തായാലും, ഇങ്ങനെ ഒരു സൈറ്റ് നടത്തുന്ന സ്ഥിതിക്ക് കുറച്ചു കൂടെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കും എന്ന് വിചാരിക്കുന്നു.
ReplyDeleteHari... is this movie shot in HD camera
ReplyDelete1988-ലെ മികച്ച നവാഗത സംവിധായകന് 2010-ലെ ഏറ്റവും മോശം എക്സ്പീരിയന്‍സ്ഡ് സംവിധായകന്! :-P തിരക്കുകളും പോളുമായി ബന്ധമൊന്നുമില്ല. ആദ്യ ദിവസങ്ങളില്‍ കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എഴുതുന്നതില്‍ കാര്യമില്ലല്ലോ! ഡിജിറ്റല്‍ പ്രൊജക്ഷനാണ്. ഷൂട്ടു ചെയ്തത് HD-യിലാകുവാന് സാധ്യതയുണ്ട്, ഉറപ്പില്ല.
ReplyDelete--
എന്റെയും അനുശോചനം അറിയിയ്ക്കുന്നു
ReplyDeleteഇപ്പോ വായിച്ചതുകൊണ്ട് ഈ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നില്ല........കോടി പുണ്യം കിട്ടും
ReplyDelete