
‘ഭ്രമര’ത്തിനു ദൃശ്യഭാഷ്യം ചമച്ച കലാകാരന്, അജയന് വിന്‍സെന്റാണ് [63/161] മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടത്. ‘സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡി’ന് ക്യാമറ ചലിപ്പിച്ച അമല്‍ നീരദ് [24/161], ‘പാലേരി മാണിക്യം’ പകര്‍ത്തിയ മനോജ് പിള്ള [24/161] എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍; ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടെ ഛായാഗ്രാഹകന്‍ രാംനാഥ് ഷെട്ടിക്ക് [17/161] മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ‘പാലേരി മാണിക്യ’ത്തിലൂടെ മുരുകന് കാട്ടാക്കട [53/161] മികച്ച കലാസംവിധായകരില്‍ ആദ്യസ്ഥാനത്തെത്തിയപ്പോള് ‘ഇവിടം സ്വര്‍ഗമാണ്’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ച സിറില്‍ കുരുവിള [50/161] തൊട്ടുപിന്നില്‍ രണ്ടാമതെത്തി. ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടെ കലാസംവിധായകന്‍ ടി. മുത്തുരാജാണ് [34/161] മൂന്നാമത്. ‘പാസഞ്ചര്‍’ എന്ന ചിത്രത്തില്‍ ചിത്രസന്നിവേശം നിര്‍വ്വഹിച്ച രഞ്ജന്‍ എബ്രഹാമാണ് [75/161] മികച്ച ചിത്രസംയോജകനായി തിരഞ്ഞെടുക്കപ്പെട്ടത്. ‘പാലേരി മാണിക്യം’, ‘ഭ്രമരം’ എന്നിവയുടെ ചിത്രസംയോജകന്‍ വിജയ് ശങ്കര്‍ [28/161] രണ്ടാമതും ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടെ ചിത്രസംയോജകന്‍ ശ്രീകര്‍ പ്രസാദ് [19/161] മൂന്നാമതുമെത്തി.
വി. ശ്രീകുമാര്‍, ശ്രെയ ഗോശാല്‍ എന്നിവര്‍ ആലപിച്ച, ‘നീലത്താമര’യില്‍ നിന്നുമുള്ള “അനുരാഗവിലോചനനായി...” [69/161] രണ്ടായിരത്തിയൊന്‍പതിലെ മികച്ച ഗാനമായി മാറി. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ രചനയില്‍ വിദ്യാസാഗറാണ് ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക് ഇളയരാജ സംഗീതം പകര്‍ന്ന ‘കേരളവര്‍മ്മ പഴശ്ശിരാജാ’യിലെ “ആദിയുഷസന്ധ്യപൂത്തതെവിടെ...” [41/161] രണ്ടാമതായെത്തി. ‘കേരളവര്‍മ്മ പഴശ്ശിരാജാ’യിലെ “ആദിയുഷസന്ധ്യപൂത്തതിവിടെ...”, “കുന്നത്തെ കൊന്നയ്ക്കും...” എന്നീ ഗാനങ്ങളുടെ രചന നിര്‍വ്വഹിച്ച ഒ.എന്‍.വി. കുറുപ്പാണ് [47/161] മികച്ച ഗാനരചയിതാവ്. ‘ഭ്രമര’ത്തിലെ “അണ്ണാറക്കണ്ണാ വാ...”, ‘ലൌഡ് സ്പീക്കറി’ല്‍ നിന്നുമുള്ള “കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട്...” എന്നീ ഗാനങ്ങളെഴുതിയ അനില്‍ പനച്ചൂരനാണ് [41/161] ഗാനരചയിതാക്കളില്‍ രണ്ടാം സ്ഥാനം. ‘നീലത്താമര’യിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട വിദ്യാസാഗര്‍ [46/161] മികച്ച സംഗീതസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കേവലം ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ ‘പാലേരി മാണിക്യം’, ‘സ്വ.ലേ.’, ‘ലൌഡ് സ്പീക്കര്‍’ എന്നിവയുടെ പശ്ചാത്തലസംഗീതമൊരുക്കിയ ബിജിബാല്‍ [45/161] രണ്ടാമതായി. ‘ആയിരത്തില്‍ ഒരുവന്’ എന്ന ചിത്രത്തിലെ “പ്രിയതോഴി! കരയരുതേ...” എന്ന ഗാനം യേശുദാസിനെ [72/161] മികച്ച ഗായകനാക്കിയപ്പോള്, ‘നീലത്താമര’യിലെ “അനുരാഗവിലോചനനായി...”, ‘ബനാറസി’ല്‍ നിന്നുമുള്ള “മധുരം ഗായതി മീര...”, “ചാന്തു തൊട്ടില്ലേ...” എന്നീ ഗാനങ്ങളാലപിച്ച ശ്രെയ ഗോശാല്‍ [28/161] രണ്ടാമതുമെത്തി.
പങ്കെടുത്തവരില്‍ എണ്പതു ശതമാനത്തിലധികം വായനക്കാരും ചിത്രവിശേഷത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് നല്‍കിയിരിക്കുന്നത്. തീര്‍ച്ചയായും വളരെ പ്രചോദനം നല്കുന്ന ഒന്നാണത്. അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള ചില അഭിപ്രായങ്ങളും വന്നിട്ടുണ്ടെങ്കിലും; പലതും അടിസ്ഥാനമില്ലാത്ത ആരോപണമായി മാത്രമേ കാണുവാന്‍ കഴിയുന്നുള്ളൂ. ക്രിയാത്മകമായ വിമര്‍ശനങ്ങളെ ലേഖകന്‍ ഉള്‍ക്കൊള്ളുന്നു. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുപോകുവാന്‍ ഏവരുടേയും സഹകരണം തുടര്‍ന്നും അഭ്യര്‍ത്ഥിക്കുന്നു. ചിത്രവിശേഷം പോള്‍ 2009-ല്‍ പങ്കെടുത്ത ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
Photos Curtsy: NowRunning, Sify Movies
Description: - Chithravishesham Opinion Poll 2009 - Results. 'KeralaVarma PazhassiRaja' (Best Film), Ranjith (Best Director), Blessy (Best Screenplay Writer), Mammotty (Best Lead Male), Archana Kavi (Best Lead Female), Sarath Kumar (Best Supporting Actor), Padmapriya (Best Supporting Acress), Niveditha (Best Child Actor), Ajayan Vincent (Best Cinematography), Murukan Kattakkada (Best Art Director), Ranjan Abraham (Best Editor), "Anuragavilochananayi..." (Best Song), ONV Kurup (Best Lyricist), Vidyasagar (Best Music Director), K.J. Yesudas (Best Playback Singer). Opinion Poll Results in Chithravishesham (Chitravishesham) Blog. Jan 28 2010.
--
ചിത്രവിശേഷം പോള്‍ 2009 ഫലങ്ങളും, അവയുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteപോളില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി. :-)
--
ഇതാണ് ശരിക്കും ജനകീയമായ അവാര്‍ഡ്. ബിജിബാലിന് ഏറ്റവും മികച്ച സംഗീതസംവിധായകന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. വിദ്യാസാഗര്‍ മോശമായിരുന്നു എന്നല്ല; ബിജിബാല്‍ കുറേയധികം കഷ്ടപ്പെട്ട് വര്‍ക്ക് ചെയ്തിരുന്നു. അടുത്ത സ്റ്റേറ്റ് അവാര്‍ഡ് കിട്ടുമായിരിക്കും. 'കഥയമമയും' 'പാലേറും നാടുമൊ'ക്കെ എത്ര കേട്ടിട്ടും മടുക്കാത്ത പാടുകളാണ്.
ReplyDeleteകലാസംവിധാനത്തിന്റെ അവാര്‍ഡ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു..
ReplyDeleteഒരൊറ്റ സിനിമയുടെ ബലത്തിലുള്ള ഒരുപാട് അവാര്‍ഡുകള്‍ ഉണ്ടല്ലോ.. ശരത്ത്കുമാര്‍(ജഗതിയുടെ വ്യത്യസ്ത വേഷങ്ങള്‍ ജനം മറന്നു), വിദ്യാസാഗര്‍(പാവം ബിജിപാല്‍), അര്‍ച്ചനകവി (അതെനിക്ക് ഇഷ്ടപ്പെട്ടു).
അത് പോലെ മോഹന്‍ലാല്‍ ആരാധകരുടെ ശക്തി മനസിലായി.. :D ഭ്രമരം ഒറ്റയ്ക്ക് ശക്തമായ പോരാട്ടം നടത്തിയല്ലോ..
മികച്ച നടന്, നടി, സംവിധാനം എന്നീ മൂന്ന് പ്രധാന അവാര്‍ഡുകള്‍ എന്റെ നോമിനേഷനുകള്‍ക്ക് തന്നെ കിട്ടി.. :)
പാവം പാസഞ്ചര്‍.. :(
വോട്ടുകളുടെ പൂര്‍ണ്ണമായ വിവരം ഉള്‍ക്കൊണ്ട പേജില്‍ ചില വോട്ടുകള്‍ ചുവന്ന background-ൽ കാണിക്കുന്നുണ്ടല്ലോ. ഇതെന്തിനെയാൺ സൂചിപ്പിക്കുന്നത്?
ReplyDeleteGood one Hari..
ReplyDeleteMost of the times your reviews are very good, sometimes I felt objecting your views. Of course it is because of the thoughts of two different persons.
Anyways, I appreciate your efforts.
ചുവന്ന ബാക്ക്ഗ്രൌണ്ട് ഉള്ള വോട്ടുകള്‍ അസാധുവായവയാണ്. അവ വോട്ടിംഗില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ReplyDeleteമുരുകന് കാട്ടാക്കടയുടെ കലാസംവിധാനം ‘പാലേരി മാണിക്യ’ത്തില്‍ മികവു പുലര്‍ത്തിയിരുന്നല്ലോ! പിന്നെന്തേ ഞെട്ടുവാന്‍? വര്‍ഷാവസാനം ഇറങ്ങുന്നവ കൂടുതല്‍ ഓര്‍മ്മയില്‍ നില്ക്കുമല്ലോ, അതാവണം ജനപ്രിയതയില്‍ മുന്നിലുണ്ടായിരുന്ന ‘ഭാഗ്യദേവത’ പോലും ശ്രദ്ധിക്കപ്പെടാതെ പോയത്.
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-)
--
മാഷേ...
ReplyDeleteപ്രതീക്ഷിച്ച ഫലം തന്നെ :)
എങ്കിലും മികച്ച നടന് മോഹന്‍ലാല്‍ ആവുമെന്നു പ്രതീക്ഷിച്ചിരിന്നു.
2009ലെ താരം മമ്മൂട്ടി തന്നെയാണ്. ലാലിന് എടുത്തു പറയാന്‍ ഭ്രമരത്തിലെ മികവേയുള്ളു. പക്ഷെ ഭ്രമരത്തിലെ അഭിനയമികവ് മാത്രം മതി ഒരു മികച്ച നടന് അവാര്‍ഡ് ഒക്കെ കിട്ടാന്‍ :)
അതുപോലെ ബിജിബാല്‍ :(
ആദ്യം നല്ല ഒരു കൂവല്‍ ...ഹരിക്കെ തന്നെ
ReplyDeleteതാങ്കളുടെ റിവ്യൂ വില്‍ മോശം എന്ന് പരാമര്‍ശിച്ച പഴശ്ശിരാജ തന്ന്നെ ... ഈ പോളില്‍ ഒന്നാമത് വന്നതും ..ഇനി എങ്കിലും മുന്‍വിധികള്‍ ഇല്ലാതെ സിനിമ കണ്ടു റിവ്യൂ എഴുതാന്‍ ശ്രമിക്കുക
പിന്നെ താങ്കളുടെ പോസ്റ്റിലെ അവസാന പരഗ്രഫ് വായിച്ചു.. കൊള്ളാം... താന്‍ തന്നെ ലോകത്തെ ഏറ്റവും വലിയ നിരൂപകന് സമ്മതിച്ചു, വിമര്‍ശനം ആര് പറഞ്ഞാലും അതിനെ അടിസ്ഥാനം ഇല്ല
താങ്കളുടെ നിരൂപനത്തിലെ പോരായ്മയുടെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ പോള്‍...എന്നിട്ടും മനസ്സിലാക്കുന്നില്ല എങ്കില്‍....ശംഭോ മഹാദേവ
ഒരു വോട്ടിന് ബിജിബാല്‍ പിന്നിലായത് സാങ്കേതികം മാത്രം. പ്രതിഭയില്‍ ഇരുവരും മുന്നില്‍ തന്നെ എന്നാണല്ലോ പോള്‍ ഫലം കാണിക്കുന്നത്.
ReplyDelete‘കേരളവര്‍മ്മ പഴശ്ശിരാജാ’ ഒരു മോശം ചിത്രമാണെന്ന് ചിത്രവിശേഷത്തില്‍ പറഞ്ഞിരുന്നുവോ? പോളില്‍ 6.0 റേറ്റിംഗ് കൊടുത്ത ‘കേരളവര്‍മ്മ പഴശ്ശിരാജാ’ 75 പോയിന്റോടെ ഒന്നാമതും 6.25 കൊടുത്ത ഭ്രമരം 74 പോയിന്റോടെ രണ്ടാമതും. പോരായ്മ കാണിക്കുന്ന ഏറ്റവും വലിയ ഉദാഹരണം അസലായി! ചുമ്മാ കിടന്ന് കൂവുന്നതിനു മുന്‍പ് തലച്ചോര്‍ അല്പമൊന്ന് പ്രവര്‍ത്തിക്കുന്നത് നന്നായിരിക്കും. :-)
(പോള്‍ ഫലം റേറ്റിംഗുകളെ സാധൂകരിക്കുന്നതാണ് എന്നൊരു അവകാശ വാദം മുന്‍ പാരഗ്രാഫുകൊണ്ട് ഉദ്ദേശിച്ചിട്ടില്ല. ചില ചിത്രങ്ങളുടെ/വിഭാഗങ്ങളുടെ പോള്‍ ഫലങ്ങള്‍ റേറ്റിംഗുമായി/വിശേഷങ്ങളുമായി ഒത്തുപോവുമ്പോള് മറ്റു ചിലത് തികച്ചും വിഭിന്നമാണ്. അത് ഒട്ടും അപ്രതീക്ഷിതമല്ല. ജനപ്രിയമായ / ഭൂരിപക്ഷമായ അഭിപ്രായമാണ് ലേഖകന്റേത് എന്നെവിടെയും പറഞ്ഞിട്ടില്ല. അങ്ങിനെയാവണമെന്ന് നിര്‍ബന്ധവുമില്ല!)
--
You can also use your brain, hari. There were other films also, which is having rating more than 7 in your blog, but did not get any award / even did not come in the first 3. What does that mean ? I think this is what haris asked.
ReplyDeleteYes your openion and"peoples" openion are completly different, Still do you think you are writting better review ?
ഞാന്‍ സഹനടിയായി ശോഭനയെയാണ് സെലക്ട് ചെയ്തിരുന്നത്. പക്ഷെ, ശോഭനക്ക് ഒരൊറ്റ വോട്ട് പോലും കിട്ടിയിട്ടുമില്ല. എന്റെ വോട്ട് കണക്കില്‍ വന്നില്ലേ?
ReplyDeleteentha hari , body guardinte review kandillallo ?
ReplyDeletepoll results pratheekshichathu pole mammootty ,mohanlal fans hijack cheythallo .
As I mentioned in the earlier comment, some results go well with Chithravishesham posts and others differ. Now, ~80% of the people who participated in the poll commented Chithravishesham is reasonably good and many opinions match the poll results, my brain tells me that my reviews are reasonably good. :-) (The other comment is clearly not in this sense.)
ReplyDeleteJustin Aloor Santhadevi-ക്കാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
‘ബോഡി ഗാര്‍ഡ്’, ‘ദ്രോണ 2010’ എന്നിവ കാണുവാന്‍ കഴിഞ്ഞില്ല. മിക്കവാറും ഇവയുടെ വിശേഷം ഉണ്ടാവില്ല.
--
ചിലരുടെ കമന്റ് കണ്ടാല്‍ ചിരി വരും, റിവ്യൂ ഹരിയുടെതാണ്, ഈ വോട്ട് പലരുടെയും. ഹരിക്ക് 6 മാര്‍ക്ക് കൊടുക്കാന്‍ തോന്നിയ ചിത്രത്തിന് എനിക്ക് അതില്‍ കുറവോ കൂടുതലോ മാര്‍ക്ക് കല്പിച്ച് നല്‍കാം. അത് പോലെ നിങ്ങള്‍ക്കും.
ReplyDeleteഈ അവാര്‍ഡുകള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതില്‍ നിന്ന് തിരഞ്ഞെടുത്തതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
എന്റെ തലച്ചോറ് നല്ല രീതിയില്‍ തന്നെ ആണ് ഉപയോഗിക്കുന്നത്
ReplyDeleteതാങ്കളുടെ തന്നെ റിവ്യൂ യില്‍ കൂടുതല്‍ മാര്‍ക്ക് നല്കിയ ചിത്രങ്ങള്‍ ആദ്യത്തെ മൂന്നില്‍ പോലും വന്നില്ല ..താങ്കളുടെ വായനക്കാര്‍ തന്നെ പങ്കെടുത്ത പോള്ളില്‍ അത്രേ ഞാന്‍ mean ചെയ്തുല്ലോ ..അത് മനസ്സിലാക്കാന്‍ പോലും തലച്ചോര്‍ ഇല്ലതവനോടെ ഞാന്‍ എന്ത് പറയാനാ
വായില്‍ വരുന്നതെ കോതക്ക് പാട്ട് എന്നാ പോലെ യാനെ താങ്കളുടെ ചെല റിവ്യൂ കല് ..അത് വായിച്ചിട്ട് വായനക്കാരന് എന്തെങ്കിലും ഒരു എതിരഭിപ്രായം പറഞ്ഞു പോയാല്‍ ഒരു മാതിരി ജെല്ലി കേട്ട് കാളയെ പോലെ കൊമ്പും കുത്തി ഒരു വരവാനെ റിപ്ല്യ് എന്നും പറഞ്ഞ്....താങ്കള്‍ക്ക് എന്താണെ പ്രായം ഇതേ വരെയും ആ സ്കൂള്‍ വിദ്യാര്‍ഥിയുടെ mentality മാരിയിട്ടില്ലേ
പറ്റുമെങ്കില്‍ ആ മൂവി രാഗ യുടെ എഡിടരെ ഒക്കെ ഒന്നേ കണ്ടേ പഠിക്കാന്‍ nokku..അവരുടെ ഒന്നും റിവ്യൂ കല് സത്യസന്ധത കാണാം അതിലെ കമന്റില്‍ നോക്കിയാല്‍ തെറികളും കാണില്ല അഥവാ ആരെ എങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഇതേ പോലേ കാളയുടെ സ്വഭാവം കാണിക്കാത്തതും ഇല്ല.
വിവരമില്ലായ്മ മനസിലാക്കുവാനും അല്പം വിവരം വേണം :-)
ReplyDelete--
ithe thanne enikke angottum parayan ullathe....
ReplyDeletehari paranjathu thanne angottu paraunnathu moshammalle haris,parayumbol oru differnce oke vende?
ReplyDeleteമലയാള സിനിമയെക്കുറിച്ചുള്ള നല്ല നിരീക്ഷണം http://cinemajalakam.blogspot.com/
ReplyDelete