
8.0
9.0
8.0
4.0
4.0
ചിത്രത്തിലെ അഭിനേതാക്കളേയും അണിയറപ്രവര്‍ത്തകരേയും ജയ ബച്ചന് പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വളരെ മനോഹരമായി ചുരുളഴിയുന്ന ഒരു തിരക്കഥയാണ് ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ പരസ്യത്തില്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മാത്രമാണ് സൂചനയെങ്കിലും അമ്മ - മകന് ബന്ധത്തിനാണ് സിനിമയില്‍ മുന്‍തൂക്കം. കുറച്ചു കൂടി സൂക്ഷ്മമായി നോക്കിയാല്‍ ചിത്രത്തിന്റെ കേന്ദ്രസ്ഥാനമാവുന്നതും അമ്മയാണ്. കേവലം രോഗാവസ്ഥയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാവാതെ ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ/സാമൂഹിക അവസ്ഥകള്‍ കഥയോടു ചേര്ത്തുവെയ്ക്കുവാനും ബല്കിക്കു കഴിഞ്ഞു. രാഷ്ട്രീയം, കുടുംബബന്ധങ്ങള്‍, സാമൂഹികാവസ്ഥകള്‍, മാധ്യമസ്വാധീനം; എന്നവയെക്കുറിച്ചെല്ലാം ചിത്രത്തിലൂടെ സംവിധായകന് മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍, ചോദ്യങ്ങള്‍; ഇവയൊക്കെയും പ്രസക്തമാണ്. ഇവയെയൊക്കെ കൂട്ടിയിണക്കുന്ന സംഭാഷണങ്ങളും പ്രശംസനീയം തന്നെ. ഇത്തരമൊരു വിഷയം, മനസില്‍ പതിയുന്ന തരത്തില്‍, സിനിമയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് കലാമൂല്യത്തോടെ അവതരിപ്പിക്കുവാന്‍ സംവിധായകനായി എന്നതാണ് ചിത്രത്തെ ഇത്രമേല്‍ പ്രിയങ്കരമാക്കുന്നത്. 9.0
8.0
4.0
4.0
8.25
വളരെ മനോഹരമായി വാര്‍ത്തെടുത്തിരിക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിന് ശക്തി പകരുന്ന മറ്റൊരു ഘടകം. ഓറോയുടെ അമ്മയായ, ഗൈനോക്കോളജിസ്റ്റ്, വിദ്യയെ അവതരിപ്പിച്ച വിദ്യ ബാലന് ഇവരില്‍ മുന്നിട്ടു നില്ക്കുന്നു. രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരേയും അവജ്ഞയോടെ നോക്കുന്ന ഇന്ത്യയുടെ മാനസികാവസ്ഥ മാറണമെന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന, ഓറോയുടെ അറിയപ്പെടാത്ത അച്ഛനായി അഭിഷേക് ബച്ചനും മോശമായില്ല. ‘ബം’ എന്നു സ്നേഹത്തോടെ ഓറോ വിളിക്കുന്ന വിദ്യയുടെ അമ്മയായി അരുന്ധതി നാഗ്, സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തിനു ശേഷം സ്വസ്ഥമായ ജീവിതം നയിക്കുന്ന അമോലിന്റെ അച്ഛന് ആര്തേയായി പ്രകാശ് രാവല്‍ തുടങ്ങിയവര്‍ ഇവരെ നന്നായി പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. തരുണി സച്ച്ദേവ അവതരിപ്പിച്ചിരിക്കുന്ന ഓറോയുടെ കൂട്ടുകാരി മുഴുവന്‍ സമയവും ചിരി വിതറുകയും ഒടുവില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ചെറു വേഷങ്ങളിലെത്തുന്ന മറ്റ് അഭിനേതാക്കളും തന്താങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു.
ഓറോ പഠിക്കുന്ന സ്കൂളിലെ ഒരു ചടങ്ങില്‍ നിന്നുമാണ് സംവിധായകന് കഥ ആരംഭിക്കുന്നത്. മിടുക്കനായ പതിമൂന്നുകാരനെയും ജനപ്രതിനിധിയായ അമോലിനെയും ഈ രംഗത്തില്‍ നാം പരിചയപ്പെടുന്നു. തുടര്‍ന്ന് അമ്മയേയും അമ്മമ്മയേയും ഓറോയ്ക്ക് ഇവരിരുവരുമോടുമുള്ള സ്നേഹത്തെയും കാട്ടുന്ന മറ്റൊരു രംഗം. ഇങ്ങിനെ ചില ഹൃസ്വരംഗങ്ങളിലൂടെ തന്നെ തന്റെ കഥാപാത്രങ്ങളെ വ്യക്തമായി വരച്ചു കാട്ടുവാന്‍ സംവിധായകനായി. മുഖം മുഴുവന്‍ മൂടുന്ന കട്ടികൂടിയ മേക്ക്-അപ്പിലൂടെ മുഖഭാവങ്ങള്‍ അത്രകണ്ട് പ്രകടമാവുന്നില്ല എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍, അമിതാഭ് ബച്ചന്റെ ഓറോയായുള്ള അഭിനയം പ്രശംസനീയമാണ്. പ്രത്യേകിച്ചും അമിതാഭിനെ ഈ ചിത്രത്തില്‍ ‘introduce’ ചെയ്യുകയാണ് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍! :-) (തുടക്കത്തിലെ ടൈറ്റിലുകള്‍ അവസാനിക്കുന്നത് ... and Introducing Amithabh Bachchan as Auro എന്നു പറഞ്ഞ് / എഴുതിയാണ്.) നര്‍മ്മത്തിന്റെ മേമ്പൊടിയോടെയുള്ള ഓറോ എന്ന കഥാപാത്രം സഹതാപമല്ല മറിച്ച് സ്നേഹവും വാത്സല്യവുമാണ് പ്രേക്ഷകരില്‍ ജനിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അപ്രതീക്ഷിതമായ പരിണാമഗുപ്തിയോ പ്രവചിക്കുവാനാവാത്ത കഥാഗതിയോ ഒന്നും വേണമെന്നില്ല ഒരു ചിത്രം ആസ്വദിക്കുവാന്‍ എന്നു കൂടി ‘പാ’ കാട്ടിത്തരുന്നുണ്ട്.
1982-ല്‍ പുറത്തിറങ്ങിയ ‘ഓളങ്ങള്‍’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ കാപി രാഗത്തില്‍ ചിട്ടപ്പെടുത്തിയ “തുമ്പീ വാ, തുമ്പക്കുടത്തിന്...” എന്ന ഗാനം “ഗും സും ഗും...” എന്ന ഗാനമായി ഈ ചിത്രത്തില്‍ പുനര്‍ജ്ജനിക്കുന്നു. സ്വാനന്ദ് കിര്‍കിരെ എഴുതി ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനങ്ങളും, ചിത്രത്തിനു വേണ്ടി ഇളയരാജ ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിനുതകുന്നവയാണ്. മുഴുവന്‍ കേള്‍പ്പിക്കുവാനായി കേള്‍പ്പിക്കാതെ, ചിത്രത്തിനു വേണ്ടത്രയും ഭാഗം മാത്രമെടുത്ത് അല്പസ്വല്പമായാണ് സംവിധായകന് ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണത്തില്‍ പി.സി. ശ്രീറാം, ചിത്രസന്നിവേശത്തില്‍ അനില്‍ നായിഡു, കലാസംവിധാനത്തില്‍ സുനില്‍ ബാബു, ശബ്ദ സന്നിവേശത്തില്‍ തപസ്സ്; ഇവയ്ക്കൊക്കെപ്പുറമേ മേക്ക്-അപ്പില്‍ ക്രിസ്റ്റീന്‍ ടിന്സ്ലേ, ഡൊമിനീ ടില്‍ എന്നിവരടങ്ങുന്ന സിനിമയുടെ സാങ്കേതികവിഭാഗവും മികവുപുലര്‍ത്തുന്നു. ഓറോയുടെ ഉച്ചാരണത്തിന്റെ പ്രത്യേകത കൊണ്ട്, വളരെ വേഗത്തില്‍ പറഞ്ഞു പോവുന്ന ചില സംഭാഷണങ്ങള്‍ മനസിലാക്കുവാന്‍ കഴിയുന്നില്ല എന്നൊരു പ്രശ്നം ചിലയിടങ്ങളില്‍ അനുഭവപ്പെട്ടു.
ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭാഷണങ്ങളാണ് ‘പാ’ എന്ന ചിത്രത്തിന്റെ ജീവന് എന്നു നിസ്സംശയം പറയാം. അവയൊക്കെയും കഥയോടു ചേര്‍ന്നു പൊവുന്ന രീതിയില്‍ വളരെ സ്വാഭാവികതയോടെ ഉപയോഗിക്കുവാനായി എന്നയിടത്താണ് ബല്‍കി എന്ന രചയിതാവ് വിജയിക്കുന്നത്. തനിക്ക് വേണ്ടുന്ന രീതിയില്‍ അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതിലും അവരെയൊക്കെ ഒത്തിണക്കത്തോടെ അഭിനയിപ്പിച്ചിരിക്കുന്നതിലും ബല്‍കിയിലെ സംവിധായകനും വിജയം കണ്ടു. രണ്ടേമുക്കാലിനടുത്ത് ദൈര്‍ഘ്യമുള്ള ഈ ചിത്രം അധികസമയവും ഒട്ടും മടുപ്പിക്കാതെ കടന്നു പോകുവാന്‍ കാരണമാവുന്നത് പ്രേക്ഷകരോട് വളരെപ്പെട്ടെന്ന് പരിചിതരാവുന്ന കഥാപാത്രങ്ങളാണ്. ഇടയ്ക്ക് ചിലയിടങ്ങളില്‍ ചിത്രത്തിന്റെ ഒഴുക്കിനു വേഗത കുറയുന്നുണ്ടെങ്കിലും അത് കണ്ണടയ്ക്കാവുന്നതേയുള്ളൂ. ഒന്നു പൊഴിയുന്നതും മറ്റൊന്ന് പുതുതായി തുടങ്ങുന്നതും കാട്ടി സിനിമ അവസാനിക്കുമ്പോള്‍, സാധാരണ ബോളിവുഡ് മസാലകളില്‍ നിന്നും മാറി നില്ക്കുന്ന ഒരു നല്ല ചിത്രം കണ്ട സംതൃപ്തിയോടെ പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ വിടാം.
അനുബന്ധം
• Paa (film) - Wikipedia
• Paa - Official Website (Mobile)
Description: Paa - A Hindi (Bollywood) film directed by R. Balakrishnan (as R. Balki); Starring Amitabh Bachchan, Abhishek Bachchan, Vidya Balan, Paresh Rawal, Arundathi Nag, Taruni Sachdeva, Pratik Katare, Nimit Dhaiya, Varun Shukla, Dhruvin Doshi, Karan Bhiwandkar, Gaurav Bajaj; Produced by Amitabh Bachchan Corporation, Sunil Manchanda; Story, Screenplay and Dialogues by R Balakrishnan; Camera (Cinematography) by P.C. Sriram; Editing by Anil Naidu; Art Direction by Sunil Babu; Stunts (Action) by ; Background Score by Ilayaraja; Sound Designing by Tapas; DTS Mixing by ; Titles by ; Make-up by Christian Tinsley and Dominie Till; Costumes by Sabyasachi Mukherjee, Akki Narula; Lyrics by Swanand Kirkire; Music by Ilaiyaraja; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Dec 04 2009 Release.
--
അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, വിദ്യ ബാലന് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘പാ’ എന്ന ഹിന്ദി ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ബഞ്ചമിൻ ബട്ടൺ വല്ലതുമാണോയെന്ന് വ്യാകുല വിലോചനനായത് വെറുതെയായി.8.25 ഒരു ഫീകര പ്രതീക്ഷ തരുന്നു.ഖാവിലമ്മേ ഖാത്തോളണേ..!
ReplyDeleteI heard it's lifted from Coppola's Jack.
ReplyDeleteAnyways haven't both.
kurenaalinu shesham abhishek bachchanne oru nalla chtihram..
ReplyDeletesome day our films will learn to be original... way to go...
ReplyDeletehttp://en.wikipedia.org/wiki/Jack_(film)
പ്രൊജീറിയ എന്ന അസുഖം ‘ജാക്കി’ലും വിഷയമാവുന്നുണ്ട്. അതുകൊണ്ട് ആ ചിത്രത്തെ ഇതിന്റെ ഒറിജിനലായി കാണുന്നതിനോട് യോജിപ്പില്ല. ‘ജാക്ക്’ ഞാന്‍ കണ്ടിട്ടില്ല, പക്ഷെ വിക്കിയിലെ പ്ലോട്ടില്‍ നിന്നും രണ്ടു സിനിമയും തമ്മില്‍ ഈ അസുഖത്തിന്റെ പേരല്ലാതെ മറ്റൊരു ബന്ധവും ഉള്ളതായി തോന്നിയില്ല.
ReplyDelete--
""ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭാഷണങ്ങളാണ് ‘പാ’ എന്ന ചിത്രത്തിന്റെ ജീവന് എന്നു നിസ്സംശയം പറയാം. അവയൊക്കെയും കഥയോടു ചേര്‍ന്നു പൊവുന്ന രീതിയില്‍ വളരെ സ്വാഭാവികതയോടെ ഉപയോഗിക്കുവാനായി എന്നയിടത്താണ് ബല്‍കി എന്ന രചയിതാവ് വിജയിക്കുന്നത്. തനിക്ക് വേണ്ടുന്ന രീതിയില്‍ അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതിലും അവരെയൊക്കെ ഒത്തിണക്കത്തോടെ അഭിനയിപ്പിച്ചിരിക്കുന്നതിലും ബല്‍കിയിലെ സംവിധായകനും വിജയം കണ്ടു.""
ReplyDeleteഹരീ ഒന്നുറക്കെ പറയൂ.. മലയാള സിനിമാക്കാര് കേക്കട്ടെ :) എത്ര പുതുമയുള്ള ത്രെഡ് കിട്ടിയാലും ഇതുവരെയുള്ള ടിപ്പിക്കല്‍ ഫോര്‍മാറ്റില്‍ മാത്രം അവതരിപ്പിക്കാനറിയുന്ന മലയാള സിനിമ ഇതൊന്നു കേള്‍ക്കണം
സിനിമ കാണാന്‍ കഴിഞ്ഞില്ല. ഇവിടെ വന്നിട്ടില്ല
വളരെ വേഗത്തില്‍ പറഞ്ഞാല്‍ മനസ്സിലാകാത്ത ഭാഷയാണ് എനിക്കു ഹിന്ദി.
ReplyDeleteറിവ്യൂന് നന്ദി.എന്തായാലും കാണണമെന്നു കരുതുന്നു.
ഞാന്‍ കണ്ടില്ലാ...കാണും ഉറപ്പ്.... എന്നിട്ട് അഭിപ്രായം പറയാം...എന്തായാലും റിവ്യൂ ഇഷ്ട്ടപ്പെട്ടു... :)
ReplyDelete(മുഴുവന്‍ കേള്‍പ്പിക്കുവാനായി കേള്‍പ്പിക്കാതെ, ചിത്രത്തിനു വേണ്ടത്രയും ഭാഗം മാത്രമെടുത്ത് അല്പസ്വല്പമായാണ് സംവിധായകന് ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.)
ReplyDeleteഇതാണ് ശരിയായ ഗാന ചിത്രീകരണം അല്ലാതെ അഞ്ചും ആറും മിനിട്ട് നീണ്ടുനില്ക്കുന്നതും 'ദൈവമെ ഇതൊന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍' എന്ന് ആശിച്ചു പോകുന്നതുമായ ഗാന ചിത്രീകരണങ്ങള്‍ അല്ല.. ഒടുവില്‍ ഹിന്ദി സിനിമക്കെങ്കിലും അത് മനസിലായല്ലോ..
കണ്ടു കണ്ടു :) മാര്‍ക്ക് ഇച്ചിരി കൂടിയില്ലെ!
ReplyDeleteഅപ്പോ ധൈര്യായിട്ട് കാണാം ല്ലേ?:-)
ReplyDelete"രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരേയും അവജ്ഞയോടെ നോക്കുന്ന ഇന്ത്യയുടെ മാനസികാവസ്ഥ മാറണമെന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന, ഓറോയുടെ അറിയപ്പെടാത്ത അച്ഛനായി അഭിഷേക് ബച്ചനും മോശമായില്ല."
ReplyDeleteഅറിയപ്പെടാത്ത അച്ഛന് എന്നതിലൂടേ ഹരി ഇവിടെ ഉദ്ദേശിചതെന്താണ്?
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-)
ReplyDeleteത്രെഡിലെ പുതുമ അവതരണത്തിലും കൈവരിക്കേണ്ടത് അത്യാവശ്യം തന്നെ. മലയാള സിനിമയും ആ രീതിയിലേക്ക് മാറുമെന്നു കരുതാം. മാര്‍ക്ക് കൂടിയെങ്കില്‍, അതെവിടെ കൂടി, എന്തുകൊണ്ട് കുറയ്ക്കണം എന്നു കൂടി പറയൂ. ഓറോയുടെ അച്ഛനാണ് അമോല്‍ എന്നത് ഓറോയുടെ അമ്മയും അമ്മമ്മയുമല്ലാതെ മറ്റാരും അറിയുന്നില്ല; അതിനാലാണ് അറിയപ്പെടാത്ത അച്ഛന് എന്നു പറഞ്ഞത്.
--
ഈ സിനിമ കാണാന്‍ സാധിച്ചിട്ടില്ല. അമിതാഭ് അഭിനയിച്ചെന്നും ഇല്ലെന്നും വിവാദങ്ങള്‍ ;)എന്തായാലും ഈ പരീക്ഷണം കാണണമെന്നു കരുതിയിരുന്നു, ഈ നിരൂപണം വായിച്ചപ്പോള്‍ എന്തായാലും കാണുമെന്ന് ഉറപ്പിച്ചു,
ReplyDeleteഗുലുമാല് കണ്ടോ ? എന്റെ ആസ്വാദനം ഇവിടെയുണ്ട് : http://cinemaattalkies.blogspot.com
[ഹോ ഈ സൈറ്റ് ഒന്ന് ഓപ്പണ്‍ ചെയ്ത് പോസ്റ്റ് വായിച്ച് വരുമ്പോഴേക്കും സമയം കുറേയെടുക്കും അണ്ണാച്ചി :) ]
പടം കണ്ടു. ഉഗ്രൻ പടം അമിതാബ് ബച്ചന്റെ ഒരോ ഡയലോഗും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. മൈനസ്സ് ആയി എനിക്കു തോന്നിയത് അബിഷേകിന്റെ രാഷ്ട്രീയ കളികൾ മാത്രം. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
ReplyDeleteചിത്രം എനിക്ക് തീരെ ഇഷ്ടമായില്ല. എന്റെ വക ഒരു റിവ്യൂ ഇതാ ഇവിടെ.
ReplyDeletehttp://cinemaniroopanam.blogspot.com/2009/12/paa.html
കണ്ട് കഴിഞ്ഞപ്പോ പാതിരാ ആയോണ്ട് വിസ്തരിച്ചെഴുതാന്‍ തോന്നിയില്ല. ഒരു അപൂര്വ്വരോഗത്തിനേയും ഉപയോഗിച്ചിരിക്കുന്നത് പിരിഞ്ഞവരെ ഒന്നിപ്പിക്കാന്‍. ആ അസുഖത്തിന്റെ ഏതെങ്കിലും അവസ്ഥയെ/അതിനോട് പൊരുത്തപ്പെടുന്നതിനെ/സമൂഹത്തിലേയ്ക്ക് ചേര്ന്നുപോകുന്നതിനെ അങ്ങനെ എന്തെങ്കിലും ഒക്കെയല്ലെ കൂടുതല്‍ യോജിച്ചുപോകുമായിരുന്നത്? ഇങ്ങനെ പിരിഞ്ഞ അച്ഛനേയും അമ്മയേയും യോജിപ്പിക്കാന്‍ ഈ അസുഖം തന്നെ വേണ്ടിയിരുന്നില്ലല്ലോ. ഇവിടെയൊക്കെ ബെഞ്ചമിന്‍ ബട്ടണ്‍ ഒക്കെ വേറിട്ട് നില്‍ക്കുന്നത്. ഇത് റെസിപ്പി മാറിയിട്ടും ഡിഷിന്റെ ടേസ്റ്റ് പഴയത് തന്നെ [ഓഫ്: സണ്‍ഡേ സാമ്പാര്‍ വെക്കാന്‍ പഠിച്ചല്ലോ ;)]ബോളിവുഡ് മൂവികള്‍ക്ക് നല്ല മാര്‍ക്ക് ഇവിടെ പതിവല്ലെ :P എം.പി. കാണിക്കുന്ന ടി.വി. ഡ്രാമ! എത്ര വിശ്വസനീയമാണ്? അതിന്റെ കണ്ടന്റ് ഏത് സാമൂഹികാവസ്ഥയില്‍ ജീവിക്കുന്നവരെ ആയിരിക്കും ബോധവത്ക്കരിച്ചുകാണുക! ഇനിയും എഴുതാന്‍ മടി. എനിക്ക് രണ്ടാമത് കാണാന്‍ തോന്നുന്ന/കണ്ട രംഗങ്ങള്‍ മനസ്സില്‍ നിന്ന് പോകാതെ നില്ക്കുന്ന മൂവികള്‍ ആണ് 7-8 മാര്‍ക്കിന് മുകളില്‍ കയറുക. മൂന്നാം കൊമ്പിന്റെ ഇവാല്യുവേഷന് പ്രൊസീജര്‍ അങ്ങനെയല്ലാത്തോണ്ട് നോ ഇഷ്യൂസ് :P
ReplyDeleteഇഷ്ടായത് കൂടെ പറഞ്ഞില്ലെ incomplete ആവും. എനിക്ക് മാ-പാ-ഓറോ-യേക്കാള്‍ ഇഷ്ടമായത് വിദ്യയും അമ്മയും തമ്മിലുള്ള റിലേഷന്‍ ആണ്. “നിനക്ക് കൊച്ചിനെ വേണോ വേണ്ടയോ” വാഹ്! എന്റമ്മ അങ്ങനെ ഈ ജന്മം പറയില്ല, വെട്ടിനുറുക്കി അടുപ്പിലിടും ;) ഒരു പെണ്ക്കുട്ടിയുണ്ടായിട്ട് വേണം ഓളോട് ഇങ്ങനൊന്ന് പറയാന്‍ :)
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി. :-) ഓറോ-മാ, മാ-അമ്മാമ്മാ ബന്ധങ്ങളാണ് എനിക്കും ഇഷ്ടമായത്. അമ്മയെടുത്ത നിലപാടും വളരെ പ്രസക്തം.
ReplyDelete--
ഈയടുത്ത കാലത്തായി കണ്ടതില്‍ വച്ച് മികച്ച ഒരു ചിത്രം തന്നെയാണ് 'പാ'. വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഅവലോകനവും നന്നായി, ഹരീ