
6.5
6.0
8.0
3.5
3.0
വന്‍കിട മാഫിയ ഇടപാടുകളെക്കുറിച്ചും അഴിമതിയെക്കുറിച്ചുമെല്ലാം നാം കാണാറും കേള്‍ക്കാറുമുണ്ട്. എന്നാല്‍ അവയൊക്കെ എങ്ങിനെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്നു എന്നത് പലപ്പോഴും ചിന്തിക്കാതെ പോവുന്ന കാര്യമാണ്. തന്റെ കൃഷിയിടം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന മാത്യൂസെന്ന കര്‍ഷകന്റെ കഥയിലൂടെ ഇതുമായി ബന്ധപ്പെട്ട ചിലതൊക്കെ പറയുവാനും ചൂണ്ടിക്കാണിക്കുവാനും ജയിംസ് ആല്‍ബര്‍ട്ടിനു കഴിഞ്ഞിരിക്കുന്നു. തമാശക്കായുള്ള തമാശ രംഗങ്ങളോ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ലാതെ തന്നെ ചെറിയ നര്‍മ്മങ്ങള്‍ സിനിമയില്‍ ഒരുക്കുവാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. അല്പ സമയം മാത്രം തിരശ്ശീലയിലെത്തുന്ന കഥാപാത്രങ്ങള്‍ പോലും പ്രേക്ഷകരുടെ മനസില്‍ തങ്ങുന്ന രീതിയിലാണ് പാത്രസൃഷ്ടി. സിനിമയുടെ കഥ നീങ്ങുന്നത് യുക്തിസഹമായാണ് എന്നതും സമകാലീന ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എടുത്തു പറയേണ്ട മികവാണ്. രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യവും; തികച്ചും സാങ്കേതികമായ കാര്യങ്ങളുടെ വിശദീകരണവും ജയിംസ് ആല്‍ബര്‍ട്ടിനു പറയുവാനുള്ള ആശയങ്ങളുമൊക്കെയായി നിറയുന്ന ഇടതടവില്ലാതെ വരുന്ന സംഭാഷണങ്ങളും ചിത്രത്തിന്റെ രസമല്പം കുറയ്ക്കുന്നുണ്ട്.6.0
8.0
3.5
3.0
6.75
നായക കഥാപാത്രത്തില്‍ മാത്രം കേന്ദ്രീകൃതമായൊരു ഒറ്റയാള്‍ പ്രകടനമായിപ്പോവാതെ, ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്കും അവരര്‍ഹിക്കുന്ന പ്രാധാന്യം നല്കി സിനിമ മുഴുമിപ്പിക്കുവാന്‍ സംവിധായകന് ശ്രദ്ധവെച്ചു. അഭിനേതാക്കളില്‍ നിന്നും തനിക്കു വേണ്ടതു കണ്ടെത്തുവാന്‍ സംവിധായകനായി എന്നതും പ്രശംസാര്‍ഹമാണ്. ഭൂമിയിലെ സ്വര്‍ഗ്ഗമായ മത്യൂസിന്റെ കൃഷിയിടത്തെ അങ്ങിനെതന്നെ കാണികള്‍ക്ക് അനുഭവവേദ്യമാക്കുന്നതില്‍ സംവിധായകന് എത്രകണ്ട് വിജയിച്ചു എന്ന കാര്യത്തില്‍ മാത്രം സംശയമുണ്ട്. മാത്യൂസെന്ന കഥാപാത്രത്തിന് മൃഗങ്ങളോടും കൃഷിയോടുമുള്ള സ്നേഹവും മറ്റും മാത്യൂസിന്റെ തന്നെ വാക്കുകളിലൂടെയാണ് പ്രേക്ഷകര്‍ മനസിലാക്കേണ്ടത്. ഇവയെയൊക്കെയും ദ്യോതിപ്പിക്കുവാന്‍ കഴിയുന്നൊരു ദൃശ്യഭാഷ്യം ചമയ്ക്കുന്നതില്‍ റോഷന് ആന്‍ഡ്രൂസ് പിന്നിലായി.
ഒന്നിനൊന്നു മെച്ചമായ അഭിനയമാണ് ചിത്രത്തിലെ കഥാപാത്രങ്ങളോരോന്നും കാഴ്ചവെയ്ക്കുന്നത്. അത്യാവശ്യം ലോകവിവരവും വിദ്യാഭ്യാസവുമൊക്കെയുള്ള, കാര്‍ഷികവൃത്തി ജീവിതമാര്‍ഗമാക്കിയ ഗ്രാമീണനായ മാത്യൂസിനെ മോഹന്‍ലാല്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ലാലു അലക്സിന്റെ ആലുവ ചാണ്ടിയെന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്, വില്ലനെങ്കില്‍ പോലും അഭിനയത്തില്‍ നായകനേക്കാള്‍ ഒരുപടി മേലെയാണ്. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ആധാരമെഴുത്തുകാരനാണ് മറ്റൊരു ശ്രദ്ധേയമായ വേഷം. മോഹന്‍ലാലിന്റെ സുഹൃത്തായി ശങ്കര്‍, അച്ഛനമ്മമാരായി തിലകനും കവിയൂര്‍ പൊന്നമ്മയും, ജോലിക്കാരനായി അനൂപ് ചന്ദ്രന്, അയല്‍ക്കാരനായി ചേമ്പില്‍ അശോകന്, അകന്നൊരു ബന്ധുവായി ശ്രീനിവാസന് തുടങ്ങിയവരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. നായകന്റെ നിഴലായി നില്ക്കുക എന്നതിലുപരിയായി എന്തെങ്കിലുമൊക്കെ ചെയ്യുവാന്‍ വകയുള്ള നായികമാരായെത്തുന്ന പ്രിയങ്ക നായര്‍, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ക്ക് തങ്ങള്‍ക്കു ലഭിച്ച അവസരം പ്രയോജനപ്പെടുത്തുവാനായി. കുഞ്ചന്‍, സുകുമാരി, മുകുന്ദന്, ഇന്നസെന്റ്, മണിയന്‍പിള്ള രാജു, ശോഭ മോഹന്‍ തുടങ്ങിയവരൊക്കെയാണ് മറ്റ് കഥാപാത്രങ്ങളായെത്തുന്നത്.
സാങ്കേതിക വിഭാഗത്തില്‍ ആര്. ദിവാകരന്റെ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശവും ചിത്രത്തിനുതകുന്നവയാണ്. സ്ഥിരം ശൈലിയിലുള്ള ബഹളങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഗോപി സുന്ദറിന്റെ പിന്നണിസംഗീതം മികവുപുലര്‍ത്തുന്നു. സിറില്‍ കുരുവിള ഒരുക്കിയിരിക്കുന്ന കഥാപരിസരങ്ങള്ക്കൊപ്പം രഞ്ജിത്ത് അമ്പാടിയുടെ ചമയവും സായിയുടെ വസ്ത്രാലങ്കാരവും ചിത്രത്തിനു ചേരുന്നവ തന്നെ. ബിച്ചു തിരുമലയും കൈതപ്രവും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്കിയിരിക്കുന്നു എന്ന് പേരുവിവരങ്ങളില്‍ കണ്ടെങ്കിലും ചിത്രത്തില്‍ ഗാനങ്ങള്‍ ഉണ്ടായിരുന്നില്ല. ദൈര്‍ഘ്യം കുറയ്ക്കുവാനായി അവസാനഘട്ടം എഡിറ്റിംഗിലോ അതല്ലെങ്കില്‍ തിയേറ്ററുകാര്‍ സ്വന്തം നിലയ്ക്കോ ഗാനങ്ങള്‍ ഒഴിവാക്കിയതാവാം. അഞ്ചോ പത്തോ മിനിറ്റ് ആ രീതിയില്‍ കുറയ്ക്കുവാനായെങ്കില് അത്രയും നന്ന് എന്നേ പറയുവാനുള്ളൂ. സംഘട്ടനരംഗങ്ങളൊരുക്കിയ സൂപ്പര്‍ സുബ്ബരായന്‍ അധികമൊന്നും ചെയ്യുവാനില്ല. ഉള്ളത് അതിമാനുഷിക പ്രകടനങ്ങളാവാതെ, ഒരു സാധാരണക്കാരന്റെ ചെറുത്തു നില്പായി തോന്നുന്ന രീതിയില്‍ ചെയ്തിട്ടുണ്ട്.
ഇടയ്ക്കെപ്പോഴോ ഒരു ത്രില്ലറിലേക്ക് ചിത്രം വഴുതുന്നുണ്ടെങ്കിലും, ഒരു ഫാമിലി ഡ്രാമ എന്ന വിശേഷണമാവും ചിത്രത്തിനു കൂടുതല്‍ യോജിക്കുക. ഭൂമാഫിയ, ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാര്‍, അഴിമതിയില്‍ മുങ്ങിയ ഉദ്യോഗസ്ഥവൃന്ദം തുടങ്ങിയവരൊക്കെ ഒരുവശത്തും; മണ്ണിനെ സ്നേഹിക്കുന്ന സാധാരണക്കാരനായ കര്ഷകന്, വികസനം കൊതിക്കുന്ന ശുദ്ധഹൃദയരായ നാട്ടുകാര്‍, പച്ചക്കറി വിലകൂടുന്നതില്‍ പരിതപിക്കുന്ന വീട്ടുകാരി തുടങ്ങിയവരൊക്കെ മറുവശത്തും. ഇവരെയെല്ലാം സമര്‍ത്ഥമായി കൂട്ടിയിണക്കി ഒഴുക്കു നഷ്ടമാവാതെയൊരു കഥ പറയുവാന്‍ ജയിംസ് ആല്‍ബര്‍ട്ടിനായി. കുറവുകളുണ്ടെങ്കിലും, അധികം പരിക്കുകളില്ലാത്ത ഒരു ചിത്രമായി ഒരുക്കിയെടുക്കുന്നതില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസും വിജയിച്ചു. ഇവരിരുവരുടേയും മനസറിഞ്ഞ പ്രകടനങ്ങളുമായി അഭിനേതാക്കളും മികവു പുലര്‍ത്തിയപ്പോള്‍ ഈ വര്‍ഷത്തെ നല്ല ചിത്രങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കുവാന്‍ ഒന്നുകൂടി, ‘ഇവിടം സ്വര്‍ഗ്ഗമാണ്’.
--
Description: Ividam Swargamanu - A Malayalam (Malluwood) film directed by Rosshan Andrrews; Starring MohanLal, Lalu Alex, Thilakan, Sreenivasan, Priyanka Nair, Lakshmi Rai, Lakshmi Gopalaswamy, Sankar, Jagathy Sreekumar, Kaviyoor Ponnamma, Sukumari, Chembil Asokan, Kunchan, Mukundan, Innocent, Manian Pilla Raju, Sobha Mohan, Anoop Chandran; Produced by Antony Perumbavoor; Story, Screenplay and Dialogues by James Albert; Camera (Cinematography) by R. Diwakaran; Editing by Ranjan Abraham; Art Direction by Cyril Kuruwila; Stunts (Action) by Super Subbarayan; Background Score by Gopi Sundar; Sound Effects by ; DTS Mixing by ; Titles by ; Make-up by Ranjith Ambadi; Costumes by Sai; Lyrics by Kaithapram Damodaran Namboodiri, Bichu Thirumala; Music by Mohan Sithara; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Dec 25 2009 Release.
--
'ഉദയനാണ് താര'ത്തിനു ശേഷം റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, കൂടെ ശ്രീനിവാസനും; ഇവരൊരുമിക്കുന്ന ‘ഇവിടം സ്വര്‍ഗമാണ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഈ താഴെ ഇംഗ്ലീഷില്‍ എഴുതിയത് ഒന്നുകൂടി വലുതാക്കി എതെങ്കിലും ഒരു സൈഡ്ല് കാണാന്‍ പറ്റുന്ന രീതിയില്‍ ഇട്ട്ുടെ? എന്തായാലും നിരുപണം നന്നായിട്ടുണ്ട്.
ReplyDeleteകൈപ്പള്ളി ഈ പടത്തെ ഫിലിം ഫോര്‍ സീനിയര്‍ സിറ്റിസന്‍സ് എന്ന് കളിയാക്കിയിരുന്നു,:), പടം നന്നായി എന്നറിയുന്നതില്‍ സന്തോഷം. പെട്ടെന്ന് മലയാള സിനിമ മൊത്തത്തില്‍ ഒന്ന് ഉണര്‍ന്ന പോലെ അല്ലെ ഹരീ?
ReplyDeleteഇത് നല്ല ഒരു ചിത്രമാണെന്ന് അങ്ങോട്ട് സമ്മതിക്കാന്‍ ചിലര്‍ക്കൊക്കെ മടിയുള്ളത് പോലെ.
ReplyDeleteനല്ലതിനെ ജനം എന്നും അംഗീകരിക്കും എന്നതിന്റെ തെളിവാണ് ഇവിടം സ്വര്‍ഗമാണ് എന്ന സിനിമ കളിക്കുന്ന തീയെട്ടരുകള്ക്ക് മുന്നിലെ തിരക്ക്.
ഒരു പ്രമുഖ ബ്ലോഗ്ഗര്‍ പറഞ്ഞത് പോലെ നൂറു ദിവസം ഓടാന്‍ എന്ത് കൊണ്ടും യോഗ്യതയുള്ള സിനിമ.
ഗാനങ്ങള്‍ ഇല്ലാതിരുന്നു എന്നത് പോരായ്മയെക്കളും നല്ലതായി എന്നാണു എനിക്ക് തോന്നിയത്.
ആശംസകള്‍.
ഒരു കണക്കിന് കാസനോവ വൈകിയത് നന്നായി അതല്ലേ നമുക്ക് നല്ലൊരു സിനിമ കിട്ടിയത്.
ReplyDeleteപുതിയ നിയമമൊക്കെ വന്നല്ലോ, ചിത്രത്തിന്റെ പേര് ഉപയോഗിക്കുന്നതിന് കോപ്പിറൈറ്റ് കൊടുക്കേണ്ടി വരുമോ?
പാട്ടുകള്‍ ചെയ്തിട്ട് അത് ഒഴിവാക്കിയത് ശരിയായില്ല എന്ന് തോന്നുന്നു. ഇനി രണ്ടാഴ്ച്ച കഴിഞ്ഞ് പാട്ടും ചിത്രത്തിലുള്പ്പെടുത്തിയെന്ന് പറയുമോ ആവോ?
ഹരി ഭായി അടുത്തത് 3 ഇഡിയറ്റ്സ് തന്നെ അല്ലേ...
ചെലക്കാണ്ടു പോടാ....3 ഇഡിയറ്റ്സ് നല്ല പടം ആണു. ആരുടേയും റിവ്യൂ വായിക്കാനൊന്നും വെയിറ്റ് ചെയ്യണ്ട. പടം താങ്കള്‍ക്ക് ഇഷ്ടപെട്ടിരിക്കും. 2009 ഇല് ഞാന്‍ കണ്ട ഇന്‍ഡ്യന്‍ ഫിലിംസില്‍ ആകെ ഉഗ്രന്‍ എന്നു തോന്നിയ രണ്ടു പടങ്ങളില്‍ ഒന്നാണു 3 ഇഡിയറ്റ്സ്!!! മറ്റേത് ഭ്രമരവും! പിന്നെ 3 ഇഡിയറ്റ്സ് ഫ്രണ്ട്സ് ആയി പോയി കാണുന്നതായിരിക്കും ഇച്ചിരി കൂടി നല്ലത്!
ReplyDeleteകൈപ്പള്ളിക്കു വേണ്ടി മൈ ഡിയര്‍ കുട്ടിച്ചാത്തനോ ഓ ഫാബി യോ ഒന്നു കൂടി റിലീസ് ചെയ്യാന്‍ പറയാം...അല്ല പിന്നേ!
ReplyDeleteപടം കണ്ടില്ല. കണ്ടിരിക്കും.
ReplyDeleteമലയാളത്തില്‍ ക്യാമറാ സെന്‍സും സെന്‍സും ഉള്ള അപൂര്‍വം സംവിധായകരില്‍ ഒരാളാണ് റോഷന് ആന്‍ഡ്രൂസ്. പക്ഷേ, ഫ്രെയിമുകള്‍ തുടച്ചുവെടുപ്പാക്കിയുണ്ടാക്കിയ നോട്ട്ബുക്ക് പരാജയപ്പെടുത്തി മലയാളികള്‍ അദ്ദേഹത്തെ ചതിച്ചുകളഞ്ഞു. ഏതായാലും പുതിയ സിനിമയെ വിജയിപ്പിക്കുമെന്നു കരുതാം.
ത്രീ ഇഡിയട്ട്സിന് റംഗ്ദേ ബസന്തിയുടെ വല്ല ഛായയുമുണ്ടോ?
@ vince =))
ReplyDeleteനല്ല അഭിപ്രായമാണ് കേട്ടത്. കാണാന്‍ സാധിച്ചിട്ടില്ല.
ReplyDeletekollam hari
ReplyDelete3 idiots is Exellentt
mammoottiyodulla hareeyude ishtakkuravu IS reviewil thelinju kaanaam.Haree....IS nalla padam aayirikkaam.Pakshe CN aanu collect cheyyunnathu.
ReplyDeletenalla padam aane ennaane paranju kettathe
ReplyDeletebut korache kaalamayi thante review vaayiche velayiruthal nirthi...
but ithe enthayaalum kaanum...
pinne 3 idiotsnte review..
ReplyDeleteathe MR. Hari..chethan bhagathinte five point someone vaayiche konde irikkuka aane...pinne athine kuriche chethan bhagathumaayi discuss cheythitte.. ayaalkke novel ezhuthaan ariyilaa enne neritte paranjathine shesham review ezhuthum..ok
സിനിമ കണ്ടില്ല... ഇവിടെ ബാങ്കളൂരില് റിലീസ് ഇല്ലാ... നാട്ടില്‍ പോയാല്‍ എന്തായാലും കാണണം ഒരു മാസത്തിനുള്ളില്‍ എന്തായാലും മാറില്ലാ എന്ന് റിവ്യൂ വായിച്ചപ്പോ മനസിലായി....
ReplyDelete3 ഇഡിയറ്റ്സിന്റെ റിവ്യൂ ഇവിടെ ഇട്ടിട്ടുണ്ട് സമയം കിട്ടിയാല്‍ വന്ന് നോക്കൂ....
nallathanennu njanum kettu naatil vannittu kaanam.. to hari
ReplyDeleteറിവ്യൂ/ട്രെയിലേര്‍സ് ഒക്കെ കണ്ടിട്ട് കാണാം എന്നു തോന്നുന്നൂ 'ഇവിടെ സ്വര്‍ഗ്ഗം'. ഏതായാലും ബാംഗ്ലൂര്‍ റിലീസിനു കാത്തിരിക്കുന്നൂ..
ReplyDelete3-ഇഡിയറ്റ്സ് കണ്ടൂ..ഒരു പോസിറ്റീവ് എനര്‍ജി തന്ന പടം. പൊതുവെ ഹിന്ദി സിനിമകള്‍ തീയേറ്ററില്‍ പോയി കാണുന്ന പതിവില്ല..പതിവ് തെറ്റിച്ചത് ആമിര്‍ ഖാനും/രാജൂ ഹിറാനിക്കും വേണ്ടി..മുന്നാഭായി സീരീസിനെക്കാള്‍ ഇഷ്ടമായി..നല്ല ഛായാഗ്രഹണം/കാസ്റ്റിംഗ്/സംഭാഷണം/സോംഗ്സ്...ബൊമ്മന് ഇറാനി തകര്‍ത്തൂ..ഈ ആമിര്‍ ഇത്ര ചെറുപ്പമായതെങിനെ..
വിന്‍സിന്റെ ലിസ്റ്റില്‍ ഞാന്‍ രണ്ടു പേര് കൂടി ചേര്‍ക്കും: നാടോടികള്‍, കേരളാകഫേ..
(ഹരീ: ഇനി ഏതായാലും 3 ഇഡിയറ്റ്സ് റിവ്യൂ എഴുതുമ്പ്പോള് ഒന്നൂടെ കമന്റ് ഇടാന്‍ സമയം കിട്ടിയില്ലെങ്കിലോ.. :) മാപ്പ്...)
-കുട്ടന്‍സ് | S.i.j.i.t.h
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDelete‘3 ഇഡിയറ്റ്സ്’ വിശേഷം പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലോ... ആമിര്‍, മാധവന്, ശര്‍മ്മാന്‍ ജോഷി എന്നിവര്‍ ഒരുമിക്കുന്നു എന്നല്ലാതെ, ‘രംഗ് ദേ ബസന്തി’യുമായി ഒരു ഛായയുമില്ല!
ഇംഗ്ലീഷില്‍ നല്‍കുന്നത് സേര്‍ച്ച് എഞ്ചിനുകള്‍ ലിസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തിലാണ്. അതുകൊണ്ടാണ് അവ ഗ്രേ നിറത്തില്‍ നല്‍കുന്നത്.
--
ചിത്രം കണ്ടു.ലളിതവും അതിലേറെ ഗൌരവതരമായ പ്രമേയം കൈകാര്യം ചെയ്യുന്നു എന്നുള്ളതും ഇവിടം സ്വർഗമാണ് എന്ന ചിത്രത്തെ മികച്ചതാക്കുന്നു.രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ നല്ല സംവിധായകരുടെ നിരയിലേക്കുയർന്ന റോഷൻ ആൻഡ്രൂസ് ഈ ചിത്രത്തിലും നിരാശപ്പെടുത്തിയില്ല.മികച്ച കയ്യടക്കവും അഭിനേതാക്കളെ കൈകാര്യം ചെയ്തതിലുള്ള മികവും എടുത്തുപറയേണ്ടതാണ്.
ReplyDeleteചിത്രത്തിന്റെ ആദ്യഭാഗം ഒരല്പം ഇഴച്ചിൽ ഉള്ളതായി തോന്നി.പക്ഷെ രണ്ടാംപകുതി ആ വിഷമം ഇല്ലാതാക്കി.’ഉദയനാണ് താരം’ പോലെ ആദ്യപകുതിയിൽ പ്രേക്ഷകരെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുകയും പിന്നെ രസിപ്പിക്കുകയും ചെയ്യുന്ന ‘റോഷൻ ആൻഡ്രൂസ്’ ടച്ച് തന്നെ.
തിരക്കഥ തികച്ചും കയ്യടക്കത്തോടെ തന്നെയാണ് ജെയിംസ് ആൽബർട്ട് തയ്യാറാക്കിയിരിക്കുന്നത്.അദ്ദേഹത്തിന് പറയാനുള്ള വ്യക്തിപരമായ ചില കാര്യങ്ങൾ കഥാപാത്രങ്ങളെ കൊണ്ട് പറയിപ്പിച്ചു എന്നുളത് ഒരു പാളിച്ചയായി തോന്നി.
മോഹൻലാൽ ഗ്ലാമർപരിവേഷങ്ങളില്ലാതെ തന്റെ വേഷം ഭംഗിയാക്കി.ഹരി പറഞ്ഞതുപോലെ വില്ലനായ ലാലു അലക്സിനെ എനിക്ക് നായകനെക്കാൾ ബോധിച്ചു.പിന്നെ ജഗതിയുടെ കഥാപാത്രവും.തിലകൻ-മോഹൻലാൽ-കവിയൂർ പൊന്നമ്മ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു എന്നല്ലാതെ അത് തീവ്രമായ കുടുംബചിത്രങ്ങൾ ഒന്നും തരുന്നില്ല.അഛൻ-അമ്മ-മകൻ ബന്ധത്തേക്കാൾ ഒരു പൊതുപ്രശ്നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
കൂട്ടുകാരന്റെ വേഷത്തിൽ എത്തിയ ശങ്കറിന് വലിയ പ്രാധാന്യമൊന്നുമില്ല.പക്ഷെ അദ്ദേഹം മോശമാകിയില്ല.നായികമാരായി എത്തിയ പ്രിയങ്കയും ലക്ഷ്മി ഗോപാലസ്വാമിയും കഥാപാത്രങ്ങളെ ഭംഗിയാക്കിയപ്പോൾ ലക്ഷ്മി റായ് നിരാശപ്പെടുത്തി.
ഛായാഗ്രഹണവും എഡിറ്റിംഗും മോശമായില്ല.പശ്ചാത്തലസംഗീതം ചിലയിടങ്ങളീൽ പ്രശ്നമുള്ളപോലെ തോന്നി.ഒരു ഗാനമെങ്കിലും ഉൾപ്പെടുതാമായിരുന്നു.
എന്തായാലും മലയാളസിനിമ പുതുവർഷത്തെ വരവേല്‍ക്കുന്നത് നല്ല ഒരു ചിത്രത്തോടെയായതിൽ സന്തോഷം.
മലയാളത്തില്‍ ഒരു മാറ്റത്തിന്റെ സൂചന ആയി ഇത്തരം നല്ല സിനിമാ ശ്രമങ്ങളെ കാണണം. പോരായ്മകള്‍ ഇല്ലാത്ത ചിത്രങ്ങള്‍ ഉണ്ടാവില്ലല്ലോ. എന്നിരുന്നാലും ഈ വര്‍ഷം ഭ്രമരത്തിനു ശേഷം വന്ന മോഹന്‍ ലാലിന്റെ ഒരു നല്ല ചിത്രം തന്നെ ആണ് "ഇവിടം സ്വര്‍ഗം ആണ്". സിനിമയുടെ ദൈര്‍ഘ്യം കുറച്ചു കൊണ്ട് ആദ്യ പകുതി കുറച്ചു കൂടെ വേഗത്തില്‍ ആക്കിയിരുന്നെങ്കില്‍ നന്നായേനെ. മാത്യൂസിന്റെ ഫാമില്‍ പരിശോധനക്ക് നായികയെ പോലെ വളരെ ജൂനിയര്‍ ആയ ഒരു വക്കീലിനെ നിയോഗിച്ചത് അവിശ്വസനീയം ആണ്. അത് പോലെ, സിനിമയില്‍ മുക്കാല്‍ ഭാഗത്തും ബുദ്ധിരാക്ഷസന് ആയി വിലസുന്ന ലാലു അലക്സ് അവതരിപ്പിക്കുന്ന ആലുവ ചാണ്ടി, അവസാനം കിഴങ്ങോദരന് ആയി പോകുന്നതും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അവസാന ഭാഗത്തെ കോടതി രംഗങ്ങള്‍ യെസ് യുവര്‍ ഓണര്‍ എന്ന സിനിമയെ ഓര്‍മപ്പെടുത്തുന്നു. എങ്കിലും, അവസാനത്തെ പേരെഴുതി കാണിക്കല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് വരെ അവസാനത്തെ പേരെഴുതി കാണിക്കലിന് കാണികളെ കിട്ടാതിരുന്ന സിനിമാക്കാര് ഇത് മാതൃക ആക്കേണ്ടതാണ്. സൂപ്പര്‍ താര ബഹളങ്ങള്‍ ഇല്ലാത്ത ഇത്തരം ചിത്രങ്ങള്‍ വിജയിപ്പിക്കേണ്ടത് നല്ല മലയാള സിനിമകള്‍ കൂടുതല്‍ ഉണ്ടാകണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാവരുടെയും ആവശ്യം ആണ്.
ReplyDeleteകണ്ടു,ഇന്നലെ.
ReplyDeleteകൊള്ളാം..വല്യ കുഴപ്പമൊന്നുമില്ല.കണ്ടിരിയ്ക്കാം.ചിത്രം സംഭാഷണ പ്രധാനമാണെങ്കിലും ബോറടിപ്പിക്കുന്നില്ല.ഇടവേളയ്ക്കു ശേഷം കാര്യങ്ങള്‍ക്ക് കുറച്ചൂടി ഉണര്‍വ്വും ആവേശവുമൊക്കെ വന്നു.ലാലു അലെക്സിന്റെ ആലുവാ ചാണ്ടി നന്നായി ചിരിപ്പിയ്ക്കുകയും ചെയ്തു ഇടയ്ക്കിടയ്ക്ക്.:)
അമിക്കസ് ക്യുരി എന്ന സംഭവം ഒരു പുതുമയായിരുന്നു..ആദ്യമായിട്ടാ കേള്‍ക്കുന്നേ.
ലക്ഷ്മി റായുടെ സംഭാഷണത്തില്‍ എന്തോ ഒരു കല്ലുകടി,വല്ലാത്ത കൃത്രിമത്വം തോന്നുന്നില്ലേ..?ശബ്ദം കേട്ടിട്ട് പരിചയ സമ്പന്നയായ ആള് തന്നെയാണ് ഡബ്ബ് ചെയ്തതെന്ന് തോന്നുന്നു.
പാട്ടുകള്‍ ഇല്ലാഞ്ഞത് നന്നായി.അതിനു റോഷനൊരു സ്പെഷ്യല്‍ തൂവല്‍ കൊടുക്കാം.:)
തികച്ചും കാലിക പ്രസക്തമായൊരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.സംഭാഷണങ്ങള്‍ ഇടയ്ക്കൊക്കെ മുദ്രാവാക്യങ്ങളായി മാറുന്നുണ്ടെങ്കിലും ആസ്വാദനത്തിനു തടസ്സമാകുന്നില്ല.
താര ജാഡകളൊന്നുമില്ലാതെ ഒരു മോഹന്‍ലാല്‍ ചിത്രം കാണാന്‍ പറ്റിയ സംതൃപ്തിയോടെ തിയേറ്ററിനു പുറത്തിറങ്ങാന്‍ പറ്റി..
പടം കണ്ടു.
ReplyDeleteമോഹന്‍ലാല്‍ ഒഴികെയുള്ളവരൊക്കെ നന്നായിട്ടുണ്ട്.
മോഹന്‍ലാലിന് കാര്യമായി പടത്തില്‍ ഒന്നും ചെയ്യാനില്ല. മാത്രമല്ല, അഭിനയത്തിന്റെ ഫ്ലെക്സിബിലിറ്റി അദ്ദേഹത്തിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ദുഖകരമായ വസ്തുത.
അതേ റോള്‍ മലയാളത്തിലെ ഒരു ശരാശരി നടന് ചെയ്താലും ഒരു കുഴപ്പവും ഉണ്ടാകാനില്ല.
padathinu crtics nalla review idunnundu...kandilla...kaananam...
ReplyDeletepakshe enthanennariyilla theateril oru manushyarum adukkunnilla....karyamaya parasyam koduthaal rakshpedumo avo..eeswaro rakshathu...
അതേ റോള്‍ മലയാളത്തിലെ ഒരു ശരാശരി നടന് ചെയ്താലും ഒരു കുഴപ്പവും ഉണ്ടാകാനില്ല .
ReplyDeleteജയറാം ആയിരുന്നു എങ്കില്‍ ലാലിനേക്കാള്‍ അനായാസമായി അവതരിപ്പിക്കുമായിരുന്നു.
അമ്പതാം വയസില്‍ ഇരുപതാം വയസിലെ മാനറിസങ്ങള്‍ അവതരിപ്പിക്കാന്‍ പോയാല്‍ അത് വമനേഛയുണ്ടാക്കും,
ചിത്രം നന്നായിട്ടുണ്ട്. കാലിക പ്രസക്തമായ വിഷയം അവതരിപ്പിച്ചത് അഭിനന്ദനീയം തന്നെ. പക്ഷെ അത് കുറച്ച അതി ഭാവുകത്വത്തിലേക്ക് പലപ്പോഴും വഴുതി പോകുന്നുണ്ട്. തികച്ചും ഒരു സംവിധായകന്റെ ചിത്രം.
അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ ലാല്‍ അത്ര പോരാ. അനായാസത അദ്ദേഹത്തെ വിട്ടു പോയിട്ട് കാലം കുറെയായി. കൂടെ കൂടെ വാ പൊളിക്കലും വച്ചിരിക്കുന്ന വിഗ് ഇളകാതെ നോക്കലാണ് മിക്കപ്പോഴും മോഹന്‍ ലാല്‍ ചെയ്യുന്നത്. ലക്ഷ്മി റായി മാത്രമാണീ ചിത്രത്തില്‍ മോഹന്‍ ലാലിന്റെ പിന്നില്‍.
മോഹന്‍ ലാലിനു വേണ്ടി സൃഷ്ടിച്ച കഥാപാത്രമാണിതിലെ നായകന്. അദ്ദേഹത്തിന്റെ ഒക്കെ സര്‍ഗ്ഗ ശേഷി അവസാനിച്ചു എന്നതിന്റെ തെളിവാണീ ചിത്രം. റോഷന് ആന്ഡ്റൂസ്സൊക്കെ പുതിയ നടന്മാരെ തേടേണ്ട കാലമായി.
കൈപ്പള്ളി ഈ പടത്തെ ഫിലിം ഫോര്‍ സീനിയര്‍ സിറ്റിസന്‍സ് എന്ന് കളിയാക്കിയിരുന്നു.
ReplyDeleteകൈപ്പള്ളിയേപ്പോലുള്ള തൈക്കിളവന്മാര് വളര്‍ന്നു വരുന്നതല്ലേയുള്ളു. Princess and Frog മാത്രം ആസ്വദിക്കുന്ന പ്രായമാണ്.
ആരെങ്കിലും 'Body Guard' സിനിമയിലെ പാട്ട് കേട്ടോ.........
ReplyDeleteഎങ്കില്‍ ഞാന്‍ അത് കേട്ടു.... ഒറ്റ വാക്കില്‍ പറഞ്ഞാല്‍ 'തനി കൂതറ ' ............
2000 ത്തിനു ശേഷം യൂത്തിനു വേണ്ടി എന്ന പേരില്‍ പുറത്തിറങ്ങിയ ഭൂരിഭാഗം അല്ബങ്ങളുടെയും സിനിമ പാട്ടുകളുടയും same tune , same lyrics ......
അത്യാവശ്യം മ്യൂസിക് സെന്‍സ് ഉള്ള ഡയറക്ടര്‍ ആയിരുന്നു Siddique .................
ഇനി സിനിമ എങ്ങനെ ആണോ എന്തോ ?..................
സമയം ഒരുപാടുള്ളവര്‍ മാത്രം ഇവിടെ ക്ലിക്ക് ചെയ്യുക..........
http://www.musicindiaonline.com/music/malayalam/s/movie_name.12449/
@ ഹരി : സോറി....Topicമായി ബന്ധമില്ലാത്ത കമന്റ് കൊടുത്തതിന്......
enikku ivide malayalam type ( or copy-paste) cheyyan pattunnilla..bakki postsilokke no problem. Anybody knows why? (tried with IE, Mozilla and Flock)
ReplyDeleteHari..This review is good. I was expecting this to be a good movie since the director is Roshan. I liked 'Notebook' so much.