ചട്ടമ്പിനാട് (ChattambiNadu)

Published on: 12/26/2009 10:23:00 AM
ChattambiNadu - A film by Shafi starring Mammootty, Lakshmi Rai, Vinu Mohan. Film Review by Haree for Chithravishesham.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത ‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിനു ശേഷം മൂവരും വീണ്ടും ഒരുമിക്കുകയാണ് ‘ചട്ടമ്പിനാടി’ലൂടെ. ചട്ടമ്പികളുടെ ആധിക്യത്താല്‍ ചട്ടമ്പിനാടായി മാറിയ ചെമ്പട്ട്നാട്ടിലെത്തുന്ന മറ്റൊരു കൊടിയചട്ടമ്പിയായ മല്ലയ്യയുടെ കഥയാണിത്. സിദ്ദിഖ്, വിനു മോഹന്‍, ലക്ഷ്മി റായ് തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൌഷാദ്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പ്ലേഹൌസ് റിലീസ് തിയേറ്ററുകളിലെത്തിച്ചിരിക്കുന്നു. ‘രാജമാണിക്യ’ത്തിന്റെ ചുവടുപിടിച്ച്, കന്നഡ കലര്‍ന്ന മലയാളം അല്ലെങ്കില്‍ മലയാളം കലര്‍ന്ന കന്നഡ സംസാരിക്കുന്ന നായകനായാണ് മമ്മൂട്ടി എത്തുന്നത്. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ മുന്‍‌ചിത്രം ‘മായാവി’യുടെ ബോക്സ്‌ഓഫീസ് വിജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യം ഇരുവര്‍ക്കും ഉണ്ടാവാമെങ്കിലും, അത്രത്തോളമൊക്കെ ‘ചട്ടമ്പിനാടി’ന് എത്തിപ്പിടിക്കുവാന്‍ കഴിയുമോ എന്ന്‍ സംശയമാണ്.

2.0
5.0
6.0
3.0
3.0
4.75
ഇത്രയേറെ പറഞ്ഞു പഴകിയ കഥ തന്നെ വീണ്ടും ഒരു നാണവുമില്ലാതെ തല്ലിക്കൂട്ടിയെടുക്കുവാന്‍ ബെന്നി പി. നായരമ്പലം കാണിക്കുന്ന തൊലിക്കട്ടി അപാരം. ആവര്‍ത്തന സ്വഭാവമില്ലാത്ത ഒരു കഥാപാത്രം, അതല്ലെങ്കില്‍ ഒരു കഥാസന്ദര്‍ഭം; അത്രയെങ്കിലും ചേര്‍ക്കാതെ എങ്ങിനെയിങ്ങിനെ രചന നിര്‍വ്വഹിക്കുവാന്‍ കഴിയുന്നു! സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍ എന്നിവരുടെ ഇടയ്ക്കിടെ സാന്ദര്‍ഭികമായെത്തുന്ന ചില നര്‍മ്മരംഗങ്ങള്‍ മാത്രമാണ് ചിത്രത്തില്‍ അല്പമെങ്കിലും ആശ്വാസം നല്‍കുന്നതായുള്ളത്. സംവിധായകന്‍ ഷാഫിയുടെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളെടുത്താല്‍ പിന്നില്‍ നിന്ന് ഒന്നാമതായി കൂട്ടാവുന്ന ഒന്നാണിത്. 'മായാവി'യിലും ‘ചോക്ലേറ്റി’ലും കണ്ട ഉണര്‍വ്വ് ‘ചട്ടമ്പിനാടി’ലെത്തുമ്പോള്‍ ഷാഫിക്ക് കൈമോശം വന്നിരിക്കുന്നു. ഇതേ ജനുസ്സില്‍ പെട്ട മുന്‍ മലയാളസിനിമകള്‍ വരച്ചിട്ട വഴിയിലൂടെ ഒട്ടും ദിശമാറാതെ ഷാഫി സംവിധാനകര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്. ഒരുപക്ഷെ, സൂപ്പര്‍സ്റ്റാര്‍ ഇമേജിന്റെ ചട്ടക്കൂടുകളിലേക്ക് സംവിധായകന്‍ ഒതുങ്ങിയതാവാനും മതി.

‘രാജമാണിക്യ’ത്തിലെ ബെല്ലാരി രാജ എന്ന കഥാപാത്രം പ്രേക്ഷകരില്‍ കൌതുകമുണര്‍ത്തിയെങ്കില്‍, മല്ലയ്യയായുള്ള മമ്മൂട്ടിയുടെ പ്രച്ഛന്നവേഷം സഹതാപമാണ് തോന്നിപ്പിക്കുക. നെറ്റിയിലൊരു ഗോപിയുണ്ട്, വെള്ളവസ്ത്രം മാത്രം ധരിച്ചാണ് നടപ്പ്, വാചകമടിയില്‍ കന്നഡയുണ്ട്; ഇങ്ങിനെയുള്ള നമ്പറുകളുടെ മറ നീക്കിയാല്‍ മമ്മൂട്ടിയെ മാത്രമേ മല്ലയ്യയുടെ സ്ഥാനത്ത് കാണുവാനാകൂ. ആഴമില്ലാതെ ഉപരിപ്ലവമായ ചില മാറ്റങ്ങള്‍ കൊണ്ടു മാത്രം വ്യത്യസ്തത കൈവരിക്കുവാനാവില്ലല്ലോ! ലക്ഷ്മി റായുടെ നായിക വേഷത്തിന് ഒരല്പം പ്രധാന്യമൊക്കെ ചിത്രത്തിലുണ്ട്, ചില്ലറ ഡയലോഗുകളും പറയുവാനുണ്ട്. പല മുന്‍‌കാല കഥാപാത്രങ്ങളുടേയും നിഴലാണെങ്കില്‍ തന്നെയും സിദ്ദിഖും മനോജ് കെ. ജയനും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. സായികുമാര്‍, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, നവാസ്, മീനാക്ഷി, മൈഥിലി, സ്ഫടികം ജോര്‍ജ്ജ്, ടി.ജി. രവി, കലാശാല ബാബു, ശോഭ മോഹന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിങ്ങനെ നീളുന്ന മറ്റ് അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്നു. വിനു മോഹന്റെ കൃത്രിമത്വം തോന്നിക്കുന്ന അഭിനയവും, സുരാജിന്റെ ചിണുങ്ങലുകളും മാത്രം പലപ്പോഴും അസഹ്യമായി തോന്നി.

ചിത്രത്തിനുതകുന്ന കഥാപരിസരങ്ങള്‍ ഒരുക്കുന്നതില്‍ ജോസഫ് നെല്ലിക്കലും അവയൊക്കെയും മികവോടെ പകര്‍ത്തുന്നതില്‍ മനോജ് പിള്ളയും വിജയിച്ചിട്ടുണ്ട്. ചിത്രത്തിനു വേഗത നഷ്ടമാവാതെ കാക്കുവാന്‍ ചിത്രസന്നിവേശം നിര്‍വ്വഹിച്ച വി. സാജനുമായി. സ്ഥിരം കാണിക്കാറുള്ള ഇഫക്ടുകളുമായി മുരുകേഷും പിന്നണിയിലുണ്ട്. മിക്കവാറും എല്ലാ മലയാളസിനിമകളിലേയും പോലെ നായികമാരെല്ലാവരും ബ്യൂട്ടിപാര്‍ലറില്‍ നിന്നും നേരിട്ടിറങ്ങിയാണ് അഭിനയം. എന്നാണോ മലയാളസിനിമകളിലെ വസ്ത്രാലങ്കാരവും ചമയവുമൊക്കെ കഥാപാത്രത്തിനും സന്ദര്‍ഭത്തിനും ഇണങ്ങുന്ന രീതിയില്‍ കാണുവാന്‍ കഴിയുക! വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതി അലക്സ്‌പോള്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളില്‍ റിമി ടോമി ആലപിച്ചിരിക്കുന്ന “ചെങ്കദളി കുമ്പിളിലെ...” എന്നു തുടങ്ങുന്ന ഗാനം മാത്രം ശരാശരി നിലവാരം പുലര്‍ത്തുന്നു. നായികയെ അവതരിപ്പിക്കുന്നതിനോടൊപ്പം മല്ലയ്യയുടെ ചട്ടമ്പിനാട്ടിലേക്കുള്ള വരവും ദൃശ്യവല്‍ക്കരിക്കുന്ന ഈ ഗാനം സിനിമയോട് ചേര്‍ന്നു പോവുന്നുമുണ്ട്. ഈ ഗാനരംഗത്തിലെ നൃത്തസംവിധാനവും ആകര്‍ഷകമാണ്. അനല്‍ അരശു ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ അതിമാനുഷികങ്ങളെങ്കിലും കണ്ടിരിക്കാം. അധികം വലിച്ചു നീട്ടി മടുപ്പിക്കാതെ ഒതുക്കത്തില്‍ അവസാനിപ്പിക്കുന്നുണ്ട് എന്നതും ആശ്വാസകരം.

മമ്മൂട്ടി, അദ്ദേഹത്തെ വെച്ചുള്ള ചില്ലറ നമ്പരുകള്‍; ഇവ കണ്ടാല്‍ മതി സായൂജ്യം നേടുവാന്‍ എന്നുള്ളവര്‍ക്ക് മാത്രം ‘ചട്ടമ്പിനാടി’ലൂടെ ഒരു യാത്രയാവാം. അതല്ലാത്തവര്‍ക്ക് സമയം കൊല്ലുവാന്‍ ‘രാജമാണിക്യ’മോ ‘മായാവി’യോ ഒന്നുകൂടി സി.ഡി.യിട്ടു കാണുകയാവും നന്ന്. മുടക്കുമുതല്‍ തിരിച്ചു ലഭിക്കുന്നതുകൊണ്ടു മാത്രം പടച്ചിറക്കുന്ന ഇത്തരം സിനിമാക്ലോണുകളെ അവഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ‘ചട്ടമ്പിനാട്’ ഓര്‍മ്മപ്പെടുത്തുന്നു. അതങ്ങിനെയാവാത്തിടത്തോളം കാലം തന്നെയും പിന്നെയും ഇതൊക്കെ തന്നെ നമുക്ക് കണ്ടുകൊണ്ടിരിക്കാം!
--
Description: ChattambiNadu - A Malayalam (Malluwood) film directed by Shafi; Starring Mammootty, Vinu Mohan, Lakshmy Rai, Mythily, Meenakshi, Vijayaraghavan, Siddhique, Salim Kumar, Suraj Venjarammood, Kalabhavan Navas, Manoj K. Jayan, Saikumar, TG Ravi; Produced by Noushad, Anto Joseph; Story, Screenplay and Dialogues by Benny P. Nayarambalam; Camera (Cinematography) by Manoj Pillai; Editing by V. Saajan; Art Direction by Joseph Nellikkal; Stunts (Action) by Anal Arasu; Background Score by ; Effects by Murukesh; DTS Mixing by ; Titles by ; Make-up by ; Costumes by Pattanam Rasheed; Lyrics by Vayalar Sarathchandra Varma; Music by Alex Paul; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Dec 24 2009 Release.
--

39 comments :

 1. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ‘ചട്ടമ്പിനാടി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. chattambinaadinu puthumayilla enna kaaryam angeekarikkunnu.pakshe mammoottiyude prakadanathe kurachu kaanunnathu sariyaano?mammootty valare nannaayi thanne perform cheythu.haree...thaankal eeyideyaayi valare valare mosham....

  thaankalude aa kannada maattiyaal thaankal oru mandan ennu ee review vaayicha sesham aalukal parayum...

  ReplyDelete
 3. സത്യം പറയുന്നത് ഒരു കുറ്റമാണോ?

  ReplyDelete
 4. സത്യം പറയുന്നത് കുറ്റമല്ല...പക്ഷെ ആരാധന മൂത്ത് അന്ധരായവര്‍ക്ക് ഇഷ്ടപ്പെടില്ല...!
  ഹരിയുടെ റേറ്റിംഗ് മോശമാണെന്ന് പറഞ്ഞ് ഒരു നൂറു കമന്റും ഇടും...

  ReplyDelete
 5. oh innu padam kanam ennu karuthi irikuvarunnu..loka prshata cinema nirupakan,mahanaya hari yude abhiprayam arinjappol vendennu vechu..

  ReplyDelete
 6. ഹരിയുടെ നിരൂപണ രീതി മാറ്റണം എന്നണ് എനിക്കു തോന്നുന്നത്, അതായത് വാണിജ്യ ലക്ഷ്യങ്ങള്‍ മാത്രം നോക്കി എടുക്കുന്ന സിനിമകളെ അതിന്‍റെ രീതിയുലും നല്ല സിനിമ മാത്രം ലക്ഷ്യമാക്കി എടുക്കുന്നതിനെ അതിന്‍റെ വശങ്ങള്‍ നോക്കിയും എഴുതണം, രണ്ടിന്‍റെയും ലക്ഷ്യങ്ങള്‍ സാധൂകരിക്കുന്നുണ്ടോ എന്നാണ് ഒരു നിരൂപകന്‍ വിലയിരുത്തേണ്ടത്. ബെര്‍ലി തോമസ് മികച്ച ഒരു ഉദാഹരണമാണ്

  ReplyDelete
 7. ഈ പടം കണ്ടില്ലായിരുന്നു... ഇനി കാണാന്‍ പോകുവാന്‍ ഒന്ന് ആലോചിക്കേണ്ടി വരും.
  അപ്പൊ 'ഇവിടം സ്വര്‍ഗമാണ്' മുന്നിലെത്തും അല്ലെ...?

  ReplyDelete
 8. Hari again doing the same thing. You are saying that CN is in first place from behind?!! Didnt u see lollypop? or purposefully Ignore that to put such a comment. anyway Happy to see ur rating compared to paleri and pazhashiraja. but I think you will rate the other super star film which released along with this above pazhashi and paleri to get more comments and response.
  Once I said this you told me that to get more comments write replies in the same way as the posts. and you were exactly doing that in pazhashiraja & palerimanikyam reviews.

  ReplyDelete
 9. അഭിപ്രായങ്ങള്‍ക്ക് നന്ദി. വാണിജ്യ സിനിമ / വാണിജ്യേതര സിനിമ ഈ വേര്‍തിരിവ് മാറണം എന്ന പക്ഷമാണ് ലേഖകനുള്ളത്. വാണിജ്യമെന്ന പേരില്‍ എന്തുവേണമെങ്കില്‍ പടച്ചുവിടാം എന്നത് അംഗീകരിക്കുവാനാവില്ല. മറ്റൊരാളെയും ഉദാഹരണമാക്കി എഴുതുവാന്‍ ഉദ്ദേശമില്ല. സിനിമ എടുക്കുന്നവരുടെ മുന്‍പിലുള്ള ലക്ഷ്യം നല്ല സിനിമ എന്നതാവണം, അതല്ലാതെ കുറേ ആരാധകരേയും ഉത്സവക്കാലമായതുകൊണ്ട് മാത്രം തിയേറ്ററില്‍ പോയി സിനിമകാണുവാന്‍ തീരുമാനിക്കുന്നവരേയും മണ്ടന്മാരാക്കി കാശുണ്ടാക്കുക എന്നതാവരുത്.
  --

  ReplyDelete
 10. പ്രേക്ഷകരെ രസിപ്പിക്കുക എന്നുള്ളതാണല്ലോ ഒരു വാണിജ്യ സിനിമയുടെ ലക്ഷ്യം, അത് ഒരിക്കലും അവനെ വിഡ്ഡി ആക്കിയിട്ടാവരുത്, അങ്ങനെയുള്ള സിനിമകളെ പ്രേക്ഷകര്‍ ചവറ്റു കൊട്ടകളിലേക്ക് തള്ളിയിട്ടുണ്ട്, രണ്ട് രണ്ടര മണിക്കൂര്‍ സിനിമ കാണുന്നവനെ രസിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഒരു സംവിധായകന്‍ വിജയിച്ചു എന്നു പറയാം, അങ്ങനെയുള്ള സിനിമകളില്‍ ചിലപ്പോള്‍ ലോജിക്കിനും മറ്റും പ്രാധാന്യം കിട്ടിയില്ല എന്നു വരും എങ്കിലും അത് ബോറടിപ്പിക്കാതിരിക്കുന്നുണ്ടെങ്കില്‍ അതൊക്കെ പ്രേക്ഷകര്‍ ക്ഷമിച്ചെന്നു വരും, ഇവിടത്തെ മിക്ക സൂപ്പര്‍ ഹിറ്റ് സിനികളിലേയും നായകന്‍ 5-10 പേരെ ഇടിച്ചു നിരപ്പാക്കാറുണ്ടല്ലോ, ഒന്നു മുട്ടുകുത്തി വീണാല്‍ നിവര്‍ന്ന് നില്‍ക്കാന്‍ വേറേ ആള്‍ കൈപിടിക്കതെ എഴുന്നാല്‍ക്കാന്‍ കഴിയാത്തവരാണ് നമ്മെളെല്ലാവരും, എന്നിട്ടും ഇരുമ്പ് ദണ്ഡ് കൊണ്ട് ഇടിച്ചു നിരത്തിയാലും വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് വില്ലന്‍മാരെ അടിച്ചു നിരപ്പാക്കുന്ന നായകരെ നാം സഹിക്കുന്നു. അതു കൊണ്ട് തന്നെ വാണിജ്യ ലക്ഷ്യം വെച്ച് എടുത്ത സിനിമയാലും, അല്ല കലാമേന്‍മ ലക്ഷ്യം വെച്ചായാലും ആത്യന്തികമായി സംവിധായകന്‍ അതില്‍ വിജയിച്ചോ എന്ന് നോക്കിയാവണം നിരൂപണം എന്നാണ് ഉദ്ദേശിച്ചത്. പിന്നെ ബെര്‍ളിയെ ചുമ്മ ഉപമിച്ചത് മാത്രമാണ്. don't be seriuos.
  Ividam sargamaanu will be one of the best of the year and chirstmas winner.

  ReplyDelete
 11. പടം കണ്ടില്ല പക്ഷെ വായിച്ചിട്ട് തോന്നുനത് ഇതുവരെ ഹരി എഴുതിയതില്‍ വെച്ച് നട്ടെലുള്ള റിവ്യൂ അന്നെനാണ്. പടം കാണാന്‍ ഭാഗ്യം (?) കിട്ടിയാല്‍ ബാക്കി പറയാം.

  ReplyDelete
 12. Berly Thomas nalla udhaharanam aanu. Mammunni filmsinte reviews pulli ezhuthunnathu vaayichaal berlikkum kudumbathinum chilavinu kodukkunnathu mammunni aanennu thoonni poovum.

  ReplyDelete
 13. മന്‍സൂര്‍ ഭായി ....

  ഒന്നുകില്‍ കഥ എന്തേലും പുതിയതാവണം.
  അല്ലേല്‍ കഥ പറയുന്ന രീതി പുതിയതാവണം
  കഥാ പശ്ചാത്തലം എങ്കിലും....
  കണ്ടു മടുക്കാത്ത ഒരൊറ്റ രംഗം പോലും ചടംബിയില്‍ ഇല്ല.
  ഇഷ്ടപ്പെടുന്നവര്‍ ഉണ്ടാവാം. എങ്കിലും ഒരു കലാശ്രിഷ്ടിയില്‍ അത് ഉണ്ടാക്കുന്നവന്റെ എന്തെങ്കിലും ഒരു സംഭാവന വേണം .. വേണ്ടേ ???

  ReplyDelete
 14. ഹരിയുടെ റേറ്റിംഗുകളില്‍ മമ്മൂട്ടിസിനിമകള്‍ താഴെയും മോഹന്‍ലാല്‍ സിനിമകള്‍ മുകളിലുമാവുന്നതെന്തുകൊണ്ട്? പഴശ്ശിരാജയും എയ്ഞ്ചല്‍ ജോണും പോലെ? ചട്ടമ്പിനാടിന്റെ ട്രെയ്ലര്‍ കണ്ടപ്പഴേ മനസ്സിലായി തല്ലിപ്പൊളി പടമായിരിക്കുമെന്ന്. എന്നാല്‍ ഇവിടം സ്വര്‍ഗ്ഗമാണ് അത്രമെച്ചമാണെന്ന് തോന്നുന്നില്ല.

  ReplyDelete
 15. ഹരി പഴശ്ശിരാജയ്ക്ക് കൊടുത്ത മാര്‍ക്ക് 6 പണ്ട് കാണാകണ്മണിക്ക് കൊടുത്തതും 6 പിന്നെ എയ്ജല്‍ ജോണ്‍ അതിനും 5 എന്തു പറ്റി പുതിയ ഹരിക്ക് എന്നു മനസ്സിലാകുന്നില്ല, പിന്നെ ശ്രീ ജീ ഞാന്‍ ചട്ടമ്പിനാടിനെ ഉദ്ദേശിച്ച് എഴുതിയതല്ല പൊതുവെ പറഞ്ഞതാണ്

  ReplyDelete
 16. മന്‍സൂര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..ഇത്തരം മാസ്സ് മസാല പടങ്ങളെ അതിന്റെ അര്‍ത്ഥത്തില്‍ തന്നെ വിലയിരുത്തണം..

  ReplyDelete
 17. ബെര്‍ളിയെ കുറ്റം പറയുന്നതെന്തിനാ? വിന്‍സിന്റെ പോസ്റ്റു കണ്ടാല്‍ ഇയാള്‍ക്കും ഇയാളുടെ മുന്‍ തലമുറക്കും വരെ ചിലവിനു തരുന്നത് ലാലുണ്ണി ആണെന്ന് തോന്നുമല്ലോ..

  ReplyDelete
 18. ആര്‍ ആര്‍ക്ക് ചിലവിനു തരുന്നു എന്നതല്ല ഇവിടെ വിഷയം, ഒരിക്കലും വിന്‍സിനെ പോലെയുള്ള ഒരു ഭ്രാന്തന്‍ ആരാധകന് (അദ്ദേഹത്തിന്‍റെ പ്രൊഫൈല്‍ നോക്കിയാല്‍ അറിയാം) ഒരു സിനിമയയെ നല്ല സിനിമയോ മോശം സിനിമയോ എന്നു വിലയിരുത്താന്‍ ആവില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഇതുവരെ മലയാളത്തില്‍ ഇറങ്ങിയതും ഇനി ഇറങ്ങാന്‍ പോവുന്നതുമായ എല്ലാസിനിമകളും മോഹന്‍ ലാലിന്‍റേത് ഒഴികെ തല്ലിപ്പൊളി സിനികളാണ്

  ReplyDelete
 19. കാക്കാ കൂട്ടം പറന്നിറങ്ങിയേക്കുകയാണല്ലോ മമ്മുണ്ണിയുടെ സപ്പോര്‍ട്ടിനു!!!

  ReplyDelete
 20. അഭിപ്രായങ്ങള്‍ക്ക് നന്ദി. :-)
  വാണിജ്യസിനിമകളെയും കലാമൂല്യമുള്ള സിനിമകളേയും വേര്‍തിരിച്ചു കാണണം എന്നു വാദിക്കുമ്പോള്‍ തന്നെ; ‘കേരളവര്‍മ്മ പഴശ്ശിരാജാ’യ്ക്കും ‘കാണാകണ്മണി’യ്ക്കും ഒരേ പോയിന്റെങ്ങിനെവന്നുവെന്ന് ചോദ്യം! വാണിജ്യം/വാണിജ്യേതരം എന്നിങ്ങിനെ ചിത്രങ്ങളെ തരം തിരിക്കുന്നില്ലെങ്കിലും, സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സിനിമകളെ വേര്‍തിരിച്ചു കണ്ടു തന്നെയാണ് പോയിന്റ് നല്‍കുന്നത്. ഒരു സിനിമയും മറ്റൊന്നുമായൊരു താരതമ്യം റേറ്റിംഗിലൂടെ ഉദ്ദേശിച്ചിട്ടില്ല. റേറ്റിംഗ് മാത്രം നോക്കാതെ എഴുതിയിരിക്കുന്നതില്‍ കൂടി ശ്രദ്ധ പതിയ്ക്കുക. അങ്ങിനെ താരതമ്യത്തിനാണെങ്കില്‍, ‘കേരളവര്‍മ്മ പഴശ്ശിരാജാ’യ്ക്ക് 6 കൊടുത്ത സ്ഥിതിക്ക്, ‘അവതാറി’നു നല്‍കുവാന്‍ പത്തു മാര്‍ക്ക് മതിയാവില്ലല്ലോ!
  --

  ReplyDelete
 21. ഷൂട്ടിങ്ങ് റിപ്പോര്‍ട്ട് കണ്ടപ്പോഴെ മുതല്‍ ഇത് കാണണമെന്നു താല്‍പ്പര്യമില്ലായിരുന്നു. ആദ്യറിപ്പോര്‍ട്ട് കേട്ടപ്പോഴും. ഇനിയേതാലും കാണുന്നില്ല; ഒരു അവസരം വീണു കിട്ടിയാലല്ലാതെ.

  ReplyDelete
 22. റിവ്യുവിനോട്‌ യോജിക്കാന്‍ കഴിയുന്നില്ല. കാരണം, നല്ലൊരു എന്റര്‍ടെയിനറായി കാണാന്‍ കഴിയുന്ന ചിത്രം...

  ReplyDelete
 23. ഒരു വിധ മുന്‍വിധിയുമില്ലാതെ ഈ ചിത്രം കണ്ടു.ഇതെന്റെ വിധി എന്നാശ്വസിക്കുന്നു .
  മമ്മൂട്ടിയെ കൊണ്ട് മിമിക്രി ചെയ്യിപ്പിക്കുന്നത് എപ്പോഴാണാവോ നമ്മുടെ സംവിധായകര്‍ ഒന്ന് നിര്‍ത്തുക.

  ReplyDelete
 24. ഡിയര്‍ വിന്‍സ്, ഞാന്‍ ആരുടെയും ആരാധകനല്ല മമ്മൂട്ടിയുടെ ചിത്രങ്ങളെക്കാള്‍ ലാലിന്‍റെ ചിത്രങ്ങള്‍ ഇഷ്ടപ്പെടുകയും റിലീസ് ദിവസം തിയറ്റിറില്‍ പോയി കാണ്ടവനാണ്, ഇപ്പോള്‍ തിയറ്റിറില്‍ പോയി കാണുന്ന പതിവ് ഇല്ല എന്നു തന്നെ പറയാം, cd ഇറങ്ങിയാല്‍ വാങ്ങിക്കാണും അത്ര തന്നെ. പിന്നെ ആ പ്രയോഗം അത് ഇവിടെ വേണ്ടായിരുന്നു. അതിനെതിരെ ഇവിടെ വന്നു കമന്‍റ് ഇടുന്ന ബുദ്ധിജീവികളാരും പ്രതികരിച്ചും കണ്ടില്ല. ദയവ് ചെയ്ത് ആ മഞ്ഞ കണ്ണട മുഖത്ത് നിന്നു എടുത്തു മാറ്റൂ

  ReplyDelete
 25. കാക്കാകൂട്ടം പ്രയോഗം മനസ്സിലായി..എല്ലാത്തിലും വര്‍ഗീയത കാണുന്ന നിന്നെപ്പോലത്തെ ആലവലതികള്‍ ആണ് കേരളത്തിന്റെ ഇന്നത്തെ ശാപം..വിന്‍സേ ലാല്‍ ഫാന്‍ ആണെങ്കില്‍ എനിക്കും ഇത് പോലെ തിരിച്ചു പറയാമല്ലോ..പക്ഷെ എന്റെ നിലവാരം വിന്സിന്റെതല്ലതതിനാല്‍ ഞാനത് പറയുന്നില്ല..

  ReplyDelete
 26. cont....... ഒന്നുമില്ലെങ്കിലും താന്‍ ഒരു കോണ്‍ഗ്രസ്സ്കാരനെല്ലെ. അങ്ങനെയൊരാളില്‍ നിന്നും വരേണ്ട വാക്കുകളല്ല, പിന്നെ മമ്മു സഖാക്കന്‍ജമാരുടെ കൂടെ പോയ നാള്‍ മുതല്‍ വിട്ടതാണ് ജയ് ഹിന്ദ്

  ReplyDelete
 27. Vincentine poleyulla kootharakalanu innu keralathinte shaapam..
  Pinne hariyude review..mammooty padangal ayalkoru krimikadiyaan..

  ReplyDelete
 28. kaananam ennu vichaarichathaanee...but mahaanum lokaprashstha niroopakanum 21am noottandile ariyappedunna budhi jeeviyumaya HARI yude review vaayichathine shesham kaananda ennu vechu...mathiyaa....

  ReplyDelete
 29. വിശേഷത്തോടുള്ള യോജിപ്പുകള്‍ക്കും വിയോജിപ്പുകള്‍ക്കും വളരെ നന്ദി. :-)
  പരസ്പരം പരിഹസിച്ചുള്ള കമന്റുകള്‍ കൊണ്ട് ആര്‍ക്കെന്തു പ്രയോജനം!
  --

  ReplyDelete
 30. പ്രതീക്ഷിച്ചത് പോലെ തന്നെ. ഈ റിവ്യൂവിന്റെ കമന്റ് ബോക്സ് “ചട്ടമ്പിനാട്” ആവുമെന്ന് ആദ്യമേ തോന്നി.. :D

  ReplyDelete
 31. Nallaaaa kachara padam... raja manikyam puthiya kuppeelu irakkiyathu...athilappuram onnum illaa...cheyyatha kuttathinu natu vitu pokunna mammoty yum natile veetu vilkaninrikunna manoj k jayanum villain siddiq um... kashtam...!!!

  ReplyDelete
 32. ആവര്‍ത്തനം ആണെന്ന് പെട്ടെന്ന് ആര്‍ക്കും മനസ്സിലാവാതെ പടം എടുക്കാന്‍ സത്യം പറഞ്ഞാല്‍ ഒരു മിടുക്കൊക്കെ വേണം. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആകര്‍ഷകമായ ലേബലോടെ നിറച്ചു വിറ്റഴിക്കാന്‍ അറിയുന്ന സിനിമാക്കാരുടെ നിരയിലേക്ക് ഷാഫിയും ബെന്നി പി നായരമ്പലവും കൂടെ. ഇതിനു മുന്‍പും, രസതന്ത്രം, വേഷം തുടങ്ങിയ വളിച്ച വീഞ്ഞുകള്‍ ഇവിടെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അത് കൊണ്ട്, ഇതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. എന്റെ അഭിപ്രായത്തില്‍, കുറ്റം പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. എങ്ങനെ എങ്കിലും തട്ടി കൂട്ടി ഒരു സിനിമ എടുക്കുന്ന കഷ്ടപ്പാട് അവര്‍ക്കേ അറിയൂ. അഭിപ്രായം പറഞ്ഞു കേട്ട് സിനിമ ഇഷ്ടമായില്ലെങ്കില്‍, കാണാതിരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ടല്ലോ.

  വാല്‍ക്കഷണം: ഈ കുറ്റം പറയുന്നവരും പരസ്പരം ചീത്ത വിളിക്കുന്നവരും, ഇതൊക്കെ ചെയ്യുന്ന നേരത്ത് നല്ല നല്ല കഥകള്‍ ആലോചിച്ചു ഉണ്ടാക്കിയാല്‍ നമ്മുടെ സിനിമ രക്ഷപ്പെടും.

  ReplyDelete
 33. dear mr. justin aloor രസതന്ത്രം അതു പോട്ടെ എന്നു വെക്കാം കാരണം ബോറടിക്കാതെ കണ്ടിരിക്കാം, പക്ഷെ ഇന്നത്തെ ചിന്താവിഷയം എന്‍റമ്മോ..... കുറേ സ്കിറ്റ് മനസ്സില്‍ കാണുക അത് ഷൂട്ട് ചെയ്യുക അവസാനം എല്ലാം കൂടെ എഡിറ്റ് ചെയ്ത് ഒന്നാക്കി ഒരു സിനിമ ആക്കി .........അതിന് കേരള സര്‍ക്കാര്‍ മികച്ച ജനപ്രീതിയും കലാമേന്മക്കും ഉള്ള അവാര്‍ഡും കൊടുത്തു, ഞാന്‍ വിചാരിച്ചു സത്യന്‍ അന്തിക്കാട് ഈ അവാര്‍ഡിന് എന്‍റെ ഈ സിനിമ അര്‍ക്കുന്നില്ല എന്നു പറഞ്ഞ് നിരസിക്കാനുള്ള മാന്യത എങ്കിലും കാണിക്കുമെന്ന്. എവിടെ എല്ലവരും ടീവീല് മറ്റും വന്നു ഇന്‍റര്‍വ്യൂവില്‍ വലിവായിലെ വര്‍ത്താനം പറയുമെന്നെല്ലതെ....... ദീപസ്തംഭം മഹാശ്ത്യര്യം...........

  ReplyDelete
 34. Vargeeya alavalaathikale ...Poyi thulayoo...

  ReplyDelete
 35. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരാണ്, പത്ത് മുപ്പത് കൊല്ലമായി ഫീല്‍ഡിലുണ്ട്; പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, ചില സമയത്ത് രണ്ടിനും ബോധമില്ല.
  ഭ്രമരം വന്നപ്പോള്‍ വല്ലാതെ സന്തോഷിക്കുകയും നല്ല സിനിമയുടെ തിരിച്ചു വരവിനെ ആഘോഷിക്കുകയും ചെയ്തു..അപ്പോള്‍ ദാ പിറകെ വരുന്നു കുറേ കൂതറ പടങ്ങള്‍- ഭഗവാന്‍, എയ്ഞ്ചല്‍ ജോണ്‍....
  മറ്റേയാള്‍ പഴശ്ശിരാജയും മാണിക്യവുമൊക്കെ കൊണ്ട് വന്ന് പിന്നേയും കൊതിപ്പിച്ചു- ഇപ്പോള്‍ ദാ അതിന്റേയും കേട് തീര്‍ന്നു.

  ഒറ്റ മാര്‍ഗമേ ഉള്ളൂ.. വയോവൃദ്ധ സൂപ്പര്‍സ്റ്റാറുകള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് തീരുമാനിക്കണം. അതെങ്ങനെയെന്നറിയണമെങ്കില്‍ അയലത്തെ രജനീകാന്തിനേയും കമലഹാസനേയും കണ്ട് പഠിക്കാവുന്നതാണ്. എന്തായാലും ഇവിടെ ഇപ്പോള്‍ നടന്മാരുടെ ഒരു കുറവുമില്ല. നല്ല ചുറുചുറുക്കുള്ള ആണ്‍കുട്ടികള്‍ ആവശ്യത്തിനുണ്ട്. അവര്ക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയും സ്വന്തം കഴിവുകള്‍ തെളിയിക്കാനുള്ള നല്ല ചിത്രങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

  ------

  ഹരീ..താങ്കളുടെ സൈറ്റില്‍ ഫാന്‍സ് ബാധകളുടെ വല്ലാത്ത അപഹാരം തുടങ്ങിയിട്ടുണ്ട്. ജ്യോത്സ്യനെ കണ്ട് ഒരു യന്ത്രം തരപ്പെടുത്തുന്നത് നന്നായിരിക്കും.

  പതിവില്ലാതെ, ഇവിടക്കൊടുത്തിരിക്കുന്ന ചില കമന്റുകള്‍ വായിച്ചപ്പോള്‍ വല്ലാത്ത സഹതാപവും വിഷമവും തോന്നി.ആരായാലും,വര്‍ഗീയപരമായ കമന്റുകള്‍ ഇടുന്നത് തടഞ്ഞേ പറ്റൂ. ഇങ്ങനെയുള്ള രണ്ടോ മൂന്നോ സന്ദര്‍ശകര്‍ കുറഞ്ഞാലും ഹരിയുടെ സൈറ്റിന് ഒരു ചുക്കും സംഭവിക്കില്ല.

  ReplyDelete
 36. shaffiyude kayyil ninnum kazhcha poloru padam pradeekshichaarum pokilla..ini athanu pulli cheythirikkunnathenkilum parayum shaffiyennu paranjappol ithallapradeekshichathennu......Oro padam oro sensil kaananam...sensode kaanandathu sensodeyum non-sensode kaanandathathu athu poleyum.i think shaffi done his role decently in chattambinaadu......its an entertainer..nothing more to think...let's enjoy

  ReplyDelete
 37. കൊല്ലത്തില്‍ ഒരു സിനിമയില്‍ വച്ചു മാത്രം അഭിനയിക്കാന്‍ പറയാന്‍ എളുപ്പമാ....ഈ പറയുന്ന യോഗ്യന്മാര്‍ക്ക് ജോലി ഉണ്ടെങ്കില്‍ വര്‍ഷത്തില്‍ ആറുമാസമേ ജോലി ചെയ്യാവൂ എന്നു വക്കാന്‍ കഴിയുമോ??? കമല ഹാസനും രജനികാന്തിനും വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചെയ്താല്‍ മതി പതിഞഞ്ചു മലയാള സിനിമയില്‍ ഒരു കൊല്ലം അഭിനയിക്കുന്ന കാശു കിട്ടും.

  മോഹന്‍ ലാലും മമ്മൂട്ടിയും ചെയ്യേണ്ടത് നല്ല ചിത്രങ്ങള്‍ മാത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നുള്ളതാണു. അതിനവര്‍ക്കു കഴിയുകയും ചെയ്യും, ചിത്രത്തിന്റെ എണ്ണം കുറയത്തും ഇല്ല. പക്ഷെ അതെപ്പോളും ഇവര്‍ ക്ത്രംചെയ്യുന്നില്ല എന്നു മാത്രം!

  ReplyDelete