
5.0
6.5
7.0
3.0
4.0
പഴയ ‘നീലത്താമര’യിലെ കഥാപാത്രങ്ങള്‍ക്ക് മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം എന്തു സംഭവിച്ചിരിക്കാം എന്നു ചിന്തിച്ചുകൊണ്ടാണ് കഥാകാരന് പുതിയ ‘നീലത്താമര’ പറഞ്ഞു തുടങ്ങുന്നത്. പിന്നീട് പണ്ടു നടന്ന കാര്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലായി യഥാര്‍ത്ഥ കഥ വികസിക്കുന്നു. പൈങ്കിളി സ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്ക്, അതിനപ്പുറം ഒരു വ്യക്തിത്വം ചമയ്ക്കുവാന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കു കഴിഞ്ഞു. ആദ്യ സിനിമയിലുള്ള അനാവശ്യ തന്തുക്കള്‍ ഒഴിവാക്കിയതിലും പ്രതിനായക കഥാപാത്രത്തിന് അധികം ഇടം നല്‍കാതെ സ്വാഭാവികമായി കഥ പറഞ്ഞതിലും രചയിതാവ് അഭിനന്ദനമര്‍ഹിക്കുന്നു. കുഞ്ഞിമാളു കൂട്ടുകാരിയായ അമ്മിണിയോട് അര്‍ത്ഥമന്വേഷിക്കുന്ന safe, sweet തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളില്‍ കാര്യമൊളിപ്പിക്കുന്ന എം.ടി.യുടെ രചനാപാടവം ചിത്രത്തിന് മറ്റൊരു തലം സമ്മാനിക്കുന്നുണ്ട്. സംഭാഷണങ്ങളിലും ഈ മികവ് ദൃശ്യമാണ്. എന്നാല്‍ കഥ തീരുമ്പോള്‍ സിനിമ കാര്യമായൊന്നും അവശേഷിപ്പിക്കുന്നില്ല എന്നയിടത്ത് രചയിതാവ് പരാജയപ്പെടുകയും ചെയ്യുന്നു.6.5
7.0
3.0
4.0
6.38
വിപണനസാധ്യതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കലാപരമായോ ആശയപരമായോ രണ്ടാം വട്ടം പറയേണ്ടുന്ന ഒന്നും തന്നെ ‘നീലത്താമര’യിലില്ല. എം.ടി. വാസുദേവന്‍ നായരെപ്പോലെയൊരു രചയിതാവിനും ഇത്തരമൊരു പ്രമേയത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. ലാല്‍ ജോസിന്റെ സംവിധാനമികവ് ചിത്രത്തെ തീര്‍ച്ചയായും ഒരുവട്ടം കാണാവുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട് എന്നതു മറക്കുന്നില്ല. അനാവശ്യമായി വലിച്ചു നീട്ടാതെ, രണ്ടു മണിക്കൂറില്‍ കഥപറഞ്ഞു തീര്‍ക്കുവാനും സംവിധായകനായി. മനോഹരമായ ദൃശ്യങ്ങളുടെ പൊലിമയും സിനിമയുടെ മികവുയര്ത്തുന്നു. വിജയ് ഉലഗനാഥിന്റെ ക്യാമറയും രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശവും ഇവിടെ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. തുടക്കത്തിലുള്ള ടൈറ്റിലുകളും രസകരമായി തോന്നി. കലാസംവിധാനം നിര്‍വ്വഹിച്ച ഗോകുല്‍ ദാസിന്റെ മികവില്‍, മുപ്പതു വര്‍ഷം മുന്‍പുള്ള കഥ പറയുന്ന ഭാഗങ്ങളില്‍ ഒറ്റ നോട്ടത്തില്‍ തന്നെ കണ്ണില്‍ തടയുന്ന പ്രശ്നങ്ങളധികമൊന്നും കാണുവാന്‍ കഴിഞ്ഞില്ല. കുക്കു പരമേശ്വരന്റെ വേഷവിധാനങ്ങളും ശിവാജി ഗുരുവായൂരിന്റെ മേക്ക്-അപ്പും കഥാപാത്രങ്ങളെ നന്നായി തുണച്ചിട്ടുമുണ്ട്. കുഞ്ഞിമാളുവിന്റെ മുപ്പതുവര്‍ഷം മുന്‍പുള്ള ഫോട്ടോകളുടെ വലുപ്പം, വിവാഹവേളയില്‍ സംവൃത അവതരിപ്പിക്കുന്ന രത്നം അണിയുന്ന ആഭരണങ്ങള്‍ തുടങ്ങിയ ചില കല്ലുകടികള്‍ അവിടെയുമിവിടെയും ഉണ്ടായിരുന്നു എന്നതും പറയാതിരിക്കുവാനാവില്ല.
ശ്രെയ ഗോശാല്‍, വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്ന “അനുരാഗവിലോചനനായി അതിലേറെ മോഹിതനായി...” എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിട്ടുണ്ട്. കഥയോട് ചേര്‍ന്നു പോവുന്ന രീതിയിലാണ് ഗാനരംഗങ്ങളും വിഭാവനം ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഈ ഗാനം ചിത്രത്തോട് നന്നായിണങ്ങുന്നു. രണ്ട് കീര്‍ത്തനങ്ങളുടെ ആവര്‍ത്തനമാണെങ്കിലും, രാത്രിയില്‍ പാട്ടുപാടുന്ന ഭാഗവതരെ സൂചിപ്പിക്കുന്ന സംഗീതശകലങ്ങളും ആകര്‍ഷകമാണ്. “നീലത്താമരേ പുണ്യം ചൂടിയെന്‍...” എന്ന ടൈറ്റില്‍ ഗാനം, “പകലൊന്നുമാഞ്ഞ വീഥിയിലെ...” എന്നീ ഗാനങ്ങളും ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ട്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികളും വിദ്യാസാഗറിന്റെ സംഗീതവും ഈ ഗാനങ്ങളിലൂടെ ഒരിക്കല്‍ കൂടി നമുക്ക് പഴയഗാനങ്ങളുടെയൊരു മധുരം പകരുന്നു. ഗാനങ്ങളുടെ സംഗീതം മനോഹരമായെങ്കില്, മറ്റിടങ്ങളിലുപയോഗിച്ചിരിക്കുന്ന ശബ്ദശകലങ്ങള്‍ക്ക് അത്രത്തോളം മികവ് പറയുവാനില്ല. പലയിടത്തും വളരെ ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദങ്ങള്‍ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.
തലയിണയില്‍ മുഖം പൊത്തി കരയുന്ന കുഞ്ഞിമാളു എഴുനേല്‍ക്കുമ്പോള്‍ കണ്ണുനീരില്‍ കുതിര്‍ന്ന തലവണയെന്ന പോലെ സൂക്ഷ്മാംശങ്ങളിലുള്‍പ്പടെ ശ്രദ്ധ നല്കുവാന് ലാല്‍ ജോസ് ശ്രമിച്ചിട്ടുണ്ട്. അഭിനേതാക്കളൊക്കെയും പുതുമുഖങ്ങളാണെങ്കില്‍ തന്നെയും അവരെ വേണ്ടും വണ്ണം ഉപയോഗിക്കുന്നതില്‍ സംവിധായകന് വിജയിച്ചിരിക്കുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ കേന്ദ്രസ്ഥാനത്തു നില്ക്കുന്ന വാണിജ്യസിനിമകള്‍ മലയാളത്തില്‍ ഇന്ന് അപൂര്‍വ്വതയാണ്. അത്തരത്തിലൊന്ന് പുറത്തിറക്കുവാന്‍ സംവിധായകന് കാട്ടിയ ആര്‍ജവത്തേയും അഭിനന്ദിക്കേണ്ടതുണ്ട്. കുഞ്ഞിമാളുവായെത്തുന്ന അര്‍ച്ചന കവിയുടെ അഭിനയം മികവു പുലര്‍ത്തുന്നു. സ്വപ്നങ്ങളും ആശങ്കകളും പ്രതീക്ഷകളുമുള്ള ഒരു പെണ്‍കുട്ടി; എന്നാല്‍ തിരിച്ചടികളില്‍ മനസു പതറാതെ നില്ക്കുന്ന കുഞ്ഞിമാളുവിനെ അര്‍ച്ചന നന്നായി ഉള്‍ക്കൊണ്ടു തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മാളുവമ്മയായി ശ്രീദേവി ഉണ്ണി, ഹരിദാസായി കൈലേഷ്, രത്നമായി സംവൃത സുനില്‍, അപ്പുക്കുട്ടനായി സുരേഷ് തുടങ്ങിയവരും മോശമായില്ല. അമ്മിണിയായെത്തുന്ന റീമ കല്ലിങ്കല്‍, കുഞ്ഞിമാളുവിന്റെയും രത്നത്തിന്റെയും മുതിര്‍ന്ന കാലത്തെ അവതരിപ്പിച്ചവര്‍ തുടങ്ങിയവര്‍ക്കൊക്കെ തങ്ങളുടെ കഥാപാത്രത്തെ ഇതിലും മികച്ചതാക്കാമായിരുന്നു.
കഥയുടെ ഒരുഭാഗം നോക്കിയാല്‍; ആഗ്രഹിച്ച പെണ്ണിനെ അനുഭവിക്കുകയും ഇഷ്ടപ്പെട്ട പെണ്ണിനെ വരിക്കുകയും ചെയ്ത് വിജയിച്ചു നില്ക്കുന്ന നായകന്, തന്റെ ശരീരത്തോടുള്ള നായകന്റെ കാമം പ്രണയമെന്നു ധരിച്ച് ഇംഗിതത്തിനു വഴങ്ങി വഞ്ചിക്കപ്പെടുന്ന നായിക. എന്നാല്‍ മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം; സമാധാനമില്ലാത്ത ഒരു കുടുംബ ജീവിതം അനുഭവിച്ച് അകാലത്തില്‍ മരണപ്പെട്ട നായകന്, മുറച്ചെറുക്കനുമൊത്ത് മൂന്നു കുട്ടികളുടെ അമ്മയുമായി സന്തോഷത്തോടെ കഴിയുന്ന നായിക. നായകന് വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയാവട്ടെ ‘നല്ല’ ഒരു മനുഷ്യനെ രണ്ടാമതു വിവാഹം കഴിച്ച് സുഖമായി കഴിയുകയും ചെയ്യുന്നു! ഭാര്യാഭര്ത്താക്കന്മാര്ക്കിടല് ഉണ്ടായിരുന്ന അകല്ച മനസിലാക്കിക്കുവാനായി ഹരിദാസ്-രത്നം ദമ്പതികളുടെ ഒരു മകളും സിനിമയിലുണ്ട്. ഒരുപക്ഷെ, രത്നത്തിന്റെ പെരുമാറ്റങ്ങളുടെ പൊരുള്‍ മകള്ക്കറിയുകയില്ല, അത് ആരോടും രത്നം പറഞ്ഞിട്ടുമില്ല. ഇങ്ങനെ ചില കഥാപാത്രങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ രചയിതാവും സംവിധായകനും പറയാതെ പറയുന്ന കുറച്ചു കാര്യങ്ങളും ചിത്രത്തിലുണ്ട്. അവയൊക്കെക്കൂടി ഓര്‍ത്തെടുത്ത് മനസിലാക്കുവാനായാല് ഒന്നു കണ്ടിരിക്കുന്നതില്‍ തെറ്റില്ലാത്ത ഒരു ചിത്രമായി, പുതുതായി വിരിഞ്ഞ ഈ ‘നീലത്താമര’യെ കണക്കാക്കാം.
Description: Neelathamara - A Malayalam (Malluwood) film directed by Lal Jose; Starring ; Produced by Suresh Kumar; Story, Screenplay and Dialogues by M.T. Vasudevan Nair; Camera (Cinematography) by Vijay Ulaganath; Editing by Ranjan Abraham; Art Direction by Gokul Das; Stunts (Action) by ; Background Score by Vidyasagar; Sound Effects by ; DTS Mixing by ; Titles by ; Make-up by Sreejith Guruvayoor; Costumes by Kuku Parameswaran; Lyrics by Vayalar Sharath Chandra Varma; Music by Vidyasagar; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Nov 27 2009 Release.
--
എം.ടി. തിരക്കഥയെഴുതി ലാല്‍ ജോസിന്റെ സംവിധാനത്തില്‍ വിരിഞ്ഞ പുതിയ ‘നീലത്താമര’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
Hari,
ReplyDeleteNalla review,nattil poyittu kananam.
Pineee seetha kalyanathinte review kandilla,jayaram padangale tahzaunathu pathivakki matiyo?(Ex:Parhtna kanda para lokam)
:)
Pinee ee puthya frames..black &white..ithiri kadanu poyille...kanninte adapu therichekkum :)
ReplyDeleteകാണാം കാണാം... :)
ReplyDeleteകാണാന്‍ സാധിച്ചിട്ടില്ല. കാണാനേറെ ആഗ്രഹിക്കുന്ന ചിത്രം.
ReplyDeleteദൃശ്യഭംഗിതന്നെയാണ് ഏറെ ആകര്‍ഷിക്കുന്നത്.കൂടാതെ നിലവിലുള്ള ഫോര്മാറ്റുകള്ക്കെതിരെ നില്ക്കുന്ന ഒരു പുതു സംരംഭം എന്ന നിലയിലും
അവയൊക്കെക്കൂടി ഓര്‍ത്തെടുത്ത് മനസിലാക്കുവാനായാല് ഒന്നു കണ്ടിരിക്കുന്നതില്‍ തെറ്റില്ലാത്ത ഒരു ചിത്രമായി, പുതുതായി വിരിഞ്ഞ ഈ ‘നീലത്താമര’യെ കണക്കാക്കാം.
ReplyDeleteഹൊ ഇതു ഹരി പറഞ്ഞില്ലായിരുന്നെങ്കിൽ നീലത്താമര കാണുന്നത് വലിയ തെറ്റാണെന്ന് കരുതി ഞാൻ കാണില്ലായിരുന്നു.ഹരീ താങ്കളുടെ ഈ ഒരുതരം ഉപദേശ മനോഭാവം മഹാ അലമ്പാണെന്ന് പറയാതെ വയ്യ.
കാണാൻ ആഗ്രഹിച്ചിരിക്കുന്ന ഒരു ചിത്രമാണ്. ഇതുവരെ കാണാൻ കഴിഞ്ഞില്ല. താങ്കളുടെ റിവ്യൂ കൂടി വായിച്ച് കഴിഞ്ഞപ്പോൾ എത്രയും പെട്ടെന്ന് കാണണമെന്ന് ആഗ്രഹിക്കുന്നു.
ReplyDeleteഅഭിപ്രായം അറിയിച്ച ഏവര്‍ക്കും നന്ദി. :-)
ReplyDeleteഉപദേശമനോഭാവമാണ് എനിക്കെന്നൊക്കെ ഒരുവരിയില്‍ പിടിച്ച് അലമ്പു പറയാതെന്നേ... :-) അതിലൊരു ഉപദേശവും ഉദ്ദേശിച്ചിട്ടില്ല. ഒരിക്കല്‍ കാണുന്നതു കൊണ്ടു തെറ്റില്ലെന്ന അഭിപ്രായം മാത്രം.
കാണുവാന്‍ ആഗ്രഹം തോന്നിയവര്‍ എത്രയും പെട്ടെന്നു കണ്ടതിനു ശേഷം അഭിപ്രായം പങ്കുവെയ്ക്കുമെന്നു കരുതട്ടെ... ലേ-ഔട്ട് എനിക്കും അത്ര പിടിച്ചിട്ടില്ല. സമയം പോലെ മാറ്റാം. :-)
--
മൂന്നാമത്തെ പടിയുടെ ഇളക്കം വിട്ടുകളഞ്ഞതെന്താ ഹരീ?
ReplyDeleteപറയാതെ വയ്യ...ഹരിയുടെ മികച്ച റിവ്യുകളില്‍ ഒന്ന്...
ReplyDeleteഹരീ തീരെ വായിക്കാൻ വയ്യല്ലൊ ഈ കറുപ്പിനു മുകളിലുള്ള കുഞ്ഞക്ഷരങ്ങൾ. എളുപ്പം വായിക്കാവുന്ന രീതിയിലാക്കൂ. ഹരീയുടെ റിവ്യൂകൾ ലോകം മുഴുവൻ, ഒരുപാടു പേർ വായിയ്ക്കുന്നതണെന്ന് അറിഞ്ഞിട്ടും ഇങ്ങനെയൊരു ശിക്ഷ......
ReplyDelete“അനുരാഗവിലോചനനായി അതിലേറെ മോഹിതനായി...” എന്ന ഗാനം വിലക്ഷണ മലയാള ഉച്ചാരണം മൂലം കല്ലുകടിക്കുന്നു . ഇറക്കുമതി ചെയ്ത NRI ഗായകര്‍ക്ക് ശരിയായ മലയാള ഉച്ചാരണം പറഞ്ഞു കൊടുക്കാനെങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. മരിച്ചു കൊണ്ടിരിക്കുന്ന ഭാഷയുടെ ശവപ്പെട്ടിയില്‍ ഇവരുടെ വക ഒരു ആണി കൂടി ....
ReplyDeleteharee ..
ReplyDeletemy eyes are paining.. please change the font.
Best of luck and salute to ur efforts for last 3 years.. keep it up..
:-)
ReplyDeleteമൂന്നാമത്തെ പടിയുടെ ഇളക്കം, അതത്ര പറയേണ്ടതുണ്ടോ? (പഴയ ചിത്രവും കണ്ടിട്ടുള്ളതു കൊണ്ടാവാം.) ഗാനങ്ങള്‍ പാടുന്നവരുടെ ഉച്ചാരണ വൈകല്യം പലപ്പോഴും ഉയര്‍ന്നുവരുന്ന പരാതിയാണ്. മലയാളത്തിന്റെ ഉച്ചാരണം എവിടുത്തെ രീതിവെച്ചാണ് ശരിയെന്നു പറയുന്നത്? ആലപ്പുഴക്കാരുടെയാണ് ശരിയായ മലയാളം ഉച്ചാരണമെന്നു ഞാന്‍ പറയും, ശരിയാണോ? ;-) ഇത് പുതിയൊരു രീതിയായി കണക്കാക്കുന്നതാവും ഭേദം! :-) (ഉച്ചാരണ വൈകല്യം ഓരോ വാക്കുകള്‍ മാത്രമായെടുത്താല്‍ പറയുവാനുണ്ടോ? ഉച്ചാരണ രീതി സാധാരണ കേള്ക്കാറുള്ളതല്ല, പ്രത്യേകിച്ചും ഗാനങ്ങളില്‍, എന്നതു ശരി.)
തീര്‍ച്ചയായും കറുത്ത നിറം മാറ്റുന്നതാണ്. അല്പം സമയം തരു... :-)
അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വളരെ നന്ദി. :-)
--
ബാക്ക്ഗ്രൌണ്ട് മാറ്റുന്നവരെ ചിത്രവിശേഷം ബഹിഷ്ക്കരിക്കുന്നു! അല്ലെ തന്നെ 16 മണിക്കൂര്‍ സിസ്റ്റത്തിന്റെ മുന്നിലെന്ന് പറഞ്ഞപ്പോ കണ്ണുഡോക്ടര് തലയ്ക്കിട്ട് ഒന്നു തന്നതാ. ഇനിയിപ്പോ ഈ പരിഷ്ക്കാരത്തില്‍ കൂടുതല്‍ പെയിന്‍ എടുക്കാന്‍ വയ്യ. റ്റാറ്റ
ReplyDeletehari u have mised an un written story of ammini who had a seduction with her sister's husband(it lies hidden),the writer portrays it beautifully.although ur review is good
ReplyDeleteനിലാവിന്റെ ചാരുതയില്‍ വിരിഞ്ഞ്ഞ്ഞ മറ്റൊരു മനോഹര ‘നീലത്താമര'.
ReplyDeleteനന്നായി ഹരീ. ചിത്രം “ഒന്ന്” കാണണം എന്നുണ്ട്.
ReplyDeleteI second Ethiran. വെള്ളെഴുത്ത് (ബ്ലോഗര്‍ അല്ല) അടിച്ചു തുടങ്ങി. അല്പം കൂടി വലിയ അക്ഷരവും ആകാം. സിനിമയൊക്കെ ഇനി നാട്ടില്‍ വന്നിട്ട്. thanks for the review.
ReplyDeleteനല്ല റിവ്യൂ ഹരീ
ReplyDeleteകറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങളായതുകൊണ്ട് മുഴുവന്‍ വായിക്കാന്‍ സാധിക്കുന്നില്ല :)
ReplyDeleteശരി അപ്പൊ ഒന്ന് പരീക്ഷിക്കാല്ലെ?
ReplyDeleteഹരീ, റിവ്യൂവിന് നന്ദി.
ReplyDeleteഏതായാലും കാണണം.
30 വര്‍ഷങ്ങള്‍ക്ക് ശേഷം നീലത്താമര വീണ്ടും വിരഞ്ഞതല്ലേ.
ഇവിടെ ഷാര്‍ജ്ജയിലെ കുളങ്ങളില്‍ ഇനിയും നീലത്താമര വിരിഞ്ഞിട്ടില്ല...!
പഴശ്ശിരാജയുടെ പടയോട്ടം കാരണം താമരക്കുളം താറുമാറായിക്കിടക്കുവാ.. ഇപ്പോഴും പഴശ്ശിരാജയുണ്ട് ഇവിടെ...
അയാള്‍ അടുത്തൊന്നും നാട് വിടുന്ന ലക്ഷണം കാണുന്നില്ല..
താമരവിരിഞ്ഞാല് കണ്ട് അഭിപ്രായം രേഖപ്പെടുത്താം...
ഓഫ് ടോപ്പിക്കേ: പിന്നെ ‘അനുരാഗവിലോചനനെ..” പറ്റി അഭിപ്രായം പറയണം എന്നുണ്ട്. പക്ഷെ ശ്രേയാ ഘോശാല്‍ ഫാന്‍സ് ഇനിയും പ്രശ്നമുണ്ടാക്കിയാലോന്ന് ഭയന്ന് അതിന് മുതിരുന്നില്ല. :) രണ്ട് ദിവസം മുന്‍പ് പറഞ്ഞ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഇവിടെ കമന്റ് 147 മുതല്‍ 173 വരെ വായിക്കാം. അത് തന്നെയാണ് എന്റെ അഭിപ്രായംസ്.... നോ ചെയ്ഞ്ച്... :)
ബാക്കി പടം കണ്ടിട്ട്.... :)
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-)
ReplyDeleteഅമ്മിണിയുടെ കഥ മനഃപൂര്‍വ്വം വിട്ടു കളഞ്ഞതാണ്. എല്ലാം കൂടി എഴുതി അതിന്റെ രസം കളയേണ്ടെന്നു കരുതി. രചയിതാവിന്റെ മികവ് വിശേഷത്തില്‍ അല്ലാതെ തന്നെ (sweet, safe എന്നതിനെക്കുറിച്ചു പറഞ്ഞതില്‍, അവസാന പാരഗ്രാഫില്‍)വന്നിട്ടുണ്ടല്ലോ. അമ്മിണിയെ ഇതിലും നന്നാക്കുവാന്‍ അഭിനേതാവിന് കഴിയുമായിരുന്നു എന്നഭിപ്രായം വന്നതും, ഇങ്ങിനെയൊരു കഥ ആ കഥാപാത്രത്തില്‍ ഒളിഞ്ഞിരിക്കുന്നതിനാലാണ്.
അഭിലാഷങ്ങളുടെ ഓഫ് ടോപ്പിക്കിലൂടെ ഒന്നു പോയി നോക്കി. നാടന്‍ പെണ്‍കുട്ടിയുടെ ശബ്ദത്തിന് ശ്രേയ ഘോശാലിന്റെ മോഡേണ്‍ വോയിസ് ചേരുന്നില്ല എന്നെഴുതി കണ്ടു. ആ ഗാനം നായകന്-നായിക പാടുന്നതല്ല; കാസറ്റിട്ട് നായകന് കേള്‍ക്കുന്നതും കേള്‍പ്പിക്കുന്നതുമാണ്. മലയാളത്തില്‍ ഗായികമാരില്ലാഞ്ഞൊന്നും ആവില്ല, അങ്ങിനെയങ്ങ് സംഭവിച്ചതാവും. അനുരാഗവിലോചനന്‍ എന്നു പറഞ്ഞതിനോട് ആദ്യം എനിക്കും അല്പം അകല്ച തോന്നിയിരുന്നു, വിലോചന മാത്രമല്ലേ കേട്ടിട്ടുള്ളൂ. ഇപ്പോള്‍ കുഴപ്പമില്ല, ആ വാക്ക് ഇഷ്ടമായി. :-)
--
പടം എന്തായാലും കാണും. പാട്ടുകളിലുള്ള ദ്രിശ്യഭംഗി മനോഹരം തന്നെ
ReplyDelete‘വോയ്സ് ചേരുന്നില്ല‘ എന്നൊന്നും എവിടെയും എഴുതിയിട്ടില്ല ഹരീ, “ഉച്ചാരണം“ ശരിയാക്കിയിരുന്നേല് സൂപ്പറായേനേ എന്നാണ് പറഞ്ഞത്. വോയ്സൊക്കെ ഗായികയെപ്പോലെതന്നെ വളരെ വളരെ മനോഹരം ... കേള്‍ക്കാന്‍ കാതിന് ഇമ്പമുള്ള സ്വരം... :) ഗ്രേറ്റ് വോയ്സ്...!. പിന്നെ, ഒരേവരിയില്‍ തന്നെ അക്ഷരങ്ങള്‍ “സ്വാപ്പ് ചെയ്ത് പാടിയിട്ടും” അത് റീ റിക്കോഡ് ചെയ്യാന്‍ പറ്റിയില്ലേ എന്നായിരുന്നു ആദ്യത്തെ സംശയം. “ങാ.. ഇങ്ങനെയൊക്കെ മതീ“ ന്ന് കരുതിയിട്ടല്ലേ? പണ്ടത്തെ കാലത്തുള്ളപോലെ ഒറ്റ ടേക്കില്‍ ഫുള്‍ സോങ്ങും റിക്കോഡ് ചെയ്യലൊന്നുമല്ലല്ലോ ഇപ്പോഴുള്ള രീതി. ഒരു വരി പാടുന്നത് തിരുവനന്തപുരത്തും അടുത്തവരി ചെന്നയിലും ബാക്കിയൊക്കെ അമേരിക്കയിലും ഒക്കെ പാടുന്ന കാലമാ ഇത്... :)
ReplyDeleteപിന്നെ എല്ലാരും പറയുന്നത് ഒന്നൂടെ പറയാം എന്ന് കരുതുന്നു. യുദ്ധകാലടിസ്ഥാനത്തില്‍ ബ്ലോഗിന്റെ ടമ്പ്ലേറ്റ് കളര്‍ & അദര്‍ ക്-ണാപ്പ്സ് പഴയ പോലെയാക്കുക...! ഇതെന്താ ഇവിടെ കരിദിനം ആചരിക്കുവാണോ? :) വേറെ കളറൊന്നും കിട്ടിയില്ലേ? ആദ്യത്തെത് വായിക്കാന്‍ തന്നെ നല്ല സുഖമായിരുന്നു. നീലത്താമരയെ ഈ കരിങ്കുളത്തില്‍ വിരിയിച്ചത് ശരിയായില്ല...
കഷ്ടപ്പെട്ടാ വായിക്കുന്നത്...; Ctrlഉം +ഉം അടിച്ച് ഫോണ്ട് ഒക്കെ വലുതാക്കി വായിക്കേണ്ടിവരുന്നു...
ഇങ്ങനെ ശിക്ഷിക്കരുത്.... പ്ലീസ്... :)
യ്യോ! ഈ അവിലാഷിനു ബയസ്സായോ?!!
ReplyDeleteആ കറുത്ത കണ്ണാടിയെടുത്തു മാറ്റി വച്ചിട്ട് ബായ്ക്ക് അവിലാഷേ :))
[തമാശിച്ചതാണേ..ഞാൻ ഓടി...]
കതിരോന്മാഷു പറഞ്ഞതും അഭിലാഷ് പറഞ്ഞതും അപ്പീൽ ചെയ്യുന്നു
“‘വോയ്സ് ചേരുന്നില്ല‘ എന്നൊന്നും എവിടെയും എഴുതിയിട്ടില്ല ഹരീ” - അങ്ങിനെ തന്നെ എഴുതിയിട്ടില്ല; പക്ഷെ, “ബ്ലൌസും മുണ്ടും ഒക്കെ ഇട്ട് നടക്കുന്ന ഒരു തനിനാടന്‍ മലയാളി പെണ്‍കൊടി ഗാനത്തില്‍ ഇടക്ക് രഞ്ചിനി ഹരിദാസിന്റെ ഭാഷ ഉപയോഗിക്കുന്നത്...”, “എന്നൊക്കെയുള്ള മോഡേണ്‍ മലയാളിപെണ്കൊടിയുടെ വാക്കുകള്‍ ചിത്രത്തിലെ “കുഞ്ഞുമാളു” വിനെ കൊണ്ട് പാടിക്കണമായിരുന്നോ...” ഇതൊക്കെ വായിച്ചപ്പോള്‍ തോന്നിയത് നായിക പാടുന്നു എന്നാണ് അഭിലാഷങ്ങള്‍ മനസിലാക്കിയിരിക്കുന്നത് എന്നാണ്. അങ്ങിനെയല്ല എന്നു സൂചിപ്പിച്ചുവെന്നു മാത്രം.
ReplyDelete--
ഇന്നലെ കണ്ടു. ഒരു സിമ്പിള്‍ സിനിമ. ഇപ്പോഴത്തെ “യോ യോ” പിള്ളേര്‍ക്ക് ഇതൊക്കെ പിടിക്കുമോ എന്തൊ.. എനിക്കിഷ്ടമായി. :-)
ReplyDeleteരണ്ട് മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ത്തല്ലോ, മാത്രമല്ല, ആവശ്യമില്ലാതെ സെന്റിയടിപിച്ച് കുളമാക്കിയതുമില്ല. ടൈറ്റില്‍സ് എഴുതിയ രീതി നല്ല രസമുണ്ടായിരുന്നു. പാട്ടുകള്‍ തീയറ്ററില്‍ കേള്‍ക്കുന്ന സുഖം ഒന്ന് വേറെ തന്നെ!
ഹരീ, സീനില്‍ ഗായിക പാടുന്നതായി കാണിക്കുന്നില്ല എന്നൊക്കെ മനസ്സിലായിരുന്നു, ഗാനം ഇഷ്ടമായതുകൊണ്ട് ആ വീഡിയോ ഞാന്‍ കുറേ തവണ കണ്ടിട്ടുണ്ട്. സീനില്‍ പാടിയാലും ഇല്ലങ്കിലും എം.ടിയുടെ ‘ഈ കഥയുടെ‘ ഭാഗമായി ചിത്രീകരിച്ച പാട്ടില്‍ മലയാളം ശരിയായി ഉപയോഗിക്കാമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്.
ReplyDeleteതിരുത്താവുന്ന കാര്യമായിരുന്നു അത് എന്നതിനാലാണ് “അതെന്താ ചെയ്യാതിരുന്നത്?” എന്ന് ചോദിച്ചുപോകുന്നത്. “റ” യും ‘ന’ യുടെയും ‘ര’ യുടെയും ഉച്ചാരണം പലസ്ഥലത്തും ഗായിക ശരിയായിപാടിയിരിക്കുന്നതിനാല്, തെറ്റായി പാടിയ ഭാഗങ്ങളൊക്കെ കറക്റ്റ് ചെയ്യാമായിരുന്നു എന്ന് ഞാനിപ്പോഴും പറയുന്നു. ലാല്‍ജോസിനോട് ചോദിക്കാനുള്ള ചോദ്യം മനസ്സില്‍ ശങ്കര്‍ സിമന്റിട്ട് ഒന്നൂടി ഉറപ്പിക്കുകയാണ്.
പിന്നെ, കുറേ കാലം കഴിഞ്ഞാല്‍ റിയാലിറ്റി ഷോകളില്‍ കേള്‍ക്കാവുന്ന ചില ഡയലോഗ്സ്:
ReplyDeleteജഡ്ജ് : “ങാ... നന്നായി മോളെ.. പക്ഷെ... ചില ഭാഗങ്ങളില്‍ വാക്കുകള്‍ ശരിയായല്ല ഉച്ചരിച്ചത്..”
കുട്ടി: “ഏതാ സര്?”
ജഡ്ജ് : “നീ പല്ലവിയില്‍ ‘അറിയാതിന്നെന്തേയെന്തേ ഇതളനക്കം...പുതുമിനുക്കം... ചെറുമയക്കം...”
എന്നാണ് പാടിയത്. ശരിക്കും “ചെരു മയക്കം” എന്നാണ് ഒറിജിനലില്‍ അപ്പോ അങ്ങിനെ തന്നെ പാടണ്ടേ?”
കുട്ടി: “സാര്‍, അത് സിനിമയില്‍ ഗായിക പാടുന്നതല്ല, ടേപ്പ് റിക്കോര്‍ഡറില്‍ കേള്‍ക്കുന്നതാണ്...”
ജഡ്ജ് : “അതോണ്ട്? ഒറിജിനലിലുള്ള പോലെ പാടണം.. അത് മാറ്റാന്‍ നമുക്ക് അവകാശമില്ല..”
കുട്ടി: “സോറി സര്... തെറ്റിപ്പോയി”
ജഡ്ജ് : “പിന്നെ നീയെന്തുവാ പാടിയത്?
“ഒന്നായി വന്നിരുന്നു വെറുതേ.. പടവില്‍...” എന്നോ.. എന്തുവാ കുട്ടീ ഇത്, കോണ്സണ്ട്രേഷന് വേണം പാടുമ്പോ..
“ഒന്നായ് വന്നിറുന്നു വെരുതേ...” എന്ന് തന്നെ പാടണം... റ യും രയും ഒക്കെ അങ്ങിനെ തന്നെ പാടണം...”
കുട്ടി: “സോറി സര്...”
ജഡ്ജ് : “ഏതായാലും.. ഇങ്ങനെയുള്ള ‘മിസ്റ്റേക്ക്സൊക്കെ’ അടുത്ത പാട്ടില്‍ ക്ലിയര്‍ ചെയ്യണം..ശ്രുതിയും ഭാവവും ലയവും സംഗതികളൂം ഒക്കെ ശരിയായിരുന്നു കേട്ടോ.. എന്നാലും ഉച്ചാരണം ഒറിജിനലില്‍ ഉള്ളത് പോലെയല്ലാത്തതിനാല്‍ മുപ്പതില്‍ 17 മാര്‍ക്ക് തരുന്നു മോളെ..“
ഹരി നോക്കിക്കോ, ഫ്യൂച്ചര്‍ പ്രഡിക്ഷനാണ്.
ഇത് ഇങ്ങനെത്തന്നെയേ വരൂ. ഹയ്യോ... മലയാളഭാഷയുടെ ഗതി...
ന്റെ ദൈവേ.... :)
എന്ന്...
ഭയങ്കര ടെന്ഷനോടെ...
അഭിലാഷങ്ങള്‍
ശ്ശ് ശ്ശ്.... :)
ReplyDelete'സീനില്‍ ഗായിക പാടുന്നതായി കാണിക്കുന്നില്ല', 'സിനിമയില്‍ ഗായിക പാടുന്നതല്ല' എന്നൊക്കെ എഴുതിയതില്‍ ‘ഗായിക’ എന്നത് ‘നായിക’ എന്ന വായിക്കണേ.. എന്താന്നറിയില്ല... എന്റെ കീബോഡിന്റെ പ്രശ്നമാ... ഭയങ്കര ഫാസ്റ്റാ കീബോഡ്... :) :) അല്ലാതെ....
എന്നാ ഞാന്‍ പോട്ടെ.. ഇനി ബാക്കി പുരാണം ചിത്രം കണ്ടിട്ട് പറയാം...:)
നീലതാമരേ .. എന്ന പാട്ടിനും അനുരാഗവിലോചനനായി എന്ന പാട്ടിനും കിടിലന്‍ കൈ അടിയായിരുന്നു... പടം കഴിഞ്ഞപ്പോ പലസ്ഥലങ്ങളില്‍ നിന്നും ഇത്തിരി കൂവലും, പ്രതീക്ഷിച്ചതൊന്നും കാണാതതുകൊണ്ടാവാം... :)
ReplyDeleteവെറുതേ ഒരു രസത്തിന്...
ReplyDeleteLyrics: Vayalar Sarath Chandra Varma
Music: Vidyasagar
Singers: Shreya Ghoshal, V. Sreekumar
Direction: Lal Jose
==
അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി,
പടിമേലെ നില്ക്കും ചന്ദ്രനോ തിടുക്കം.
അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി,
പടിമേലെ നില്ക്കും ചന്ദ്രനോ തിടുക്കം.
പതിനേഴിന് പൌര്‍ണമി കാണും അഴകെല്ലാമുള്ളൊരു പൂവിന്
അറിയാതിന്നെന്തേയെന്തേയിതനക്കം, പുതുമിനുക്കം, ചെറുമയക്കം!
അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി,
പടിമേലെ നില്ക്കും ചന്ദ്രനോ തിടുക്കം.
പലനാളായ് താഴെയിറങ്ങാന്‍, ഒരു തിടുക്കം.
കളിയും ചിരിയും നിറയും കനവില്‍ ഇളനീരൊഴുകി കുളിരില്‍!
തണലും വെയിലും പുണരും തൊടിയില്‍, മിഴികള്‍ പായുന്നു കൊതിയില്‍!
കാണാതുള്ളിലുള്ള ഭയമോ? കാണാനേറെയുള്ള രസമോ?
ഒന്നായ് വന്നിരുന്നു വെറുതേ, പടവില്‍!
കാത്തിരിപ്പൂവിങ്ങല്ലേ? കാലമിന്നു മൌനമല്ലേ?
മൌനം തീരില്ലേ?
അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി,
പടിമേലെ നില്ക്കും ചന്ദ്രനോ തിടുക്കം.
പലനാളായ് താഴെയിറങ്ങാന്‍, ഒരു തിടുക്കം.
പുഴയും മഴയും തഴുകും സിരയില്‍, പുളകം പതിവായ് നിറയെ!
മനസിന് നടയില്‍ വിരിയാനിനിയും മറന്നു നീ നീലമലരെ!
നാണം പൂത്തു പൂത്തു കൊഴിയേ, ഈണം കേട്ടു കേട്ടു കഴിയേ,
രാവോ യാത്രപോയി തനിയേ, അകലേ!
രാക്കടമ്പിന്‍ ഗന്ധമോടെ, രാക്കിനാവിന് ചന്തമോടെ,
വീണ്ടും ചേരില്ലേ?
അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി,
പടിമേലെ നില്ക്കും ചന്ദ്രനോ തിടുക്കം.
പലനാളായ് താഴെയിറങ്ങാന്‍, ഒരു തിടുക്കം.
--
ഹ ഹ....
ReplyDelete“അറിയാതിന്നെന്തേയെന്തേയിതനക്കം, പുതുമിനുക്കം, ചെറുമയക്കം!“
“അറിയാതിന്നെന്തേയെന്തേയിതനക്കം....“
ഏതനക്കം??
ഹരീ, വയലാറിന്റെ മോന്റെ തെറി കിട്ടണ്ട... “ഇതളനക്കം“ എന്നാണ് പുള്ളി എഴുതിയത്...
മ്മടെ ശ്രേയക്കുട്ടി അത് പാടിയോ ഇല്ലയോ എന്നതൊക്കെ വേറെ വിഷയം...
യെവടെ പാടാന്‍... അവിടെ “ള” കേള്‍ക്കാനേയില്ല... :)
ലിറിക്സ് വയലാറിന്റെ മോന് എഴുതിയത് പോലെ തന്നെ കൊടുക്കൂ പ്ലീസ്... :)
(ഞാന്‍ പറഞ്ഞ ഫ്യൂച്ചര്‍ ഇഷ്യൂസ് ഇപ്പോഴേ തുടങ്ങീസ്... സന്തോഷായി മകനേ സന്തോഷായി..)
ഇനി ഇതിന് ശ്രേയാ ഫാന്‍സ് അസോസിയേഷന് ഇഷ്യൂ ഉണ്ടാക്വോന്നറിയില്ല..
ശ്രേയ “ള” പാടീട്ടുണ്ട്...പാടീട്ടുണ്ട്...
ചെവി യില്‍ അല്പം വെളിച്ചണ്ണയൊഴിച്ചാല്... ക്ലിയറായിക്കേള്ക്കാം...
സത്യായിട്ടും... :)
ഹരീ, റിവ്യൂ ഇഷ്ടപ്പെട്ടു. പഴയ ത്രികോണപ്രേമം പുതിയ കുപ്പിയില്‍ വരുന്നതു കാണാന്‍ വലിയ താല്പ്പര്യമില്ലതന്നെ.
ReplyDeleteഞാന്‍ ശ്രേയാ ഘോഷലിന്റെ ഫാന്‍ ക്ലബ്ബില്‍ ചേര്‍ന്നിട്ടില്ല. ബനാറസ്-ലെ “ചാന്തു തൊട്ടില്ലേ...” കേട്ട് വളരെ ഇഷ്ടമായി. അക്ഷരത്തെറ്റില്ലാതെ അതിമനോഹരമായ് അതു പാടിയതു കേള്‍ക്കാന്‍, അതിനോടൊപ്പം അവരുടെ ശബ്ദബംഗിയും. മലയാളമറിയാവുന്ന സംഗീതസംവിധായകന്റെ ഗുണമായിരുന്നതെന്ന് ഇപ്പോള്‍ ബോധ്യമായി. വിദ്യാസാഗര്‍ ഒരു ഉച്ചാരണസഹായിയെയും കൂട്ടിയിരുന്നെങ്കില്‍ ഇതിലെ കല്ലുകടി ഒഴിവാക്കാമായിരുന്നു.
പുതുമുഖനടിനടന്മാരെ അവതരിപ്പിച്ചപ്പോള്‍ പുതുമുഖ ഗായകരെയും ഉള്‍പ്പെടുത്താമായിരുന്നു. സ്റ്റാര്‍ സിംഗര്‍ ജൂനിയറില്‍ വന്ന പാര്‍വ്വതി ജയദേവന്റെ ശബ്ദവും ആലാപനവും “അനുരാഗവിലോചനനായ്” -ല്‍ നന്നായിരുന്നേനെ എന്നു തോന്നുന്നു.
അറിയാതിന്നെന്തേയെന്തേയിതനക്കം / യിതളനക്കം - രണ്ടായാലും വലിയ പ്രശ്നമുണ്ടെന്നു തോന്നുന്നില്ല. ഈ അനക്കങ്ങളെന്തേ? / ഈ ഇതളനക്കങ്ങളെന്തേ? - ഇത്രമാത്രം വ്യത്യാസം. എന്തേ + ഇത് + അനക്കം - ഇത് അനക്കമാണ്, അത് അറിയാത്തതെന്തേ? വയലാര്‍ ശരത്ത് സംഗീതത്തിനൊപ്പിച്ച് എഴുതിയത് ഇങ്ങിനെയാവാനും മതി. ഗായിക ‘ള’ പാടാത്തതാണ് എന്നുറപ്പിക്കണമെന്നില്ല! :-) പക്ഷെ, ‘ള’ ചേര്‍ത്താല്‍ പാട്ട് ശരിയാവില്ല. അതുകൊണ്ട് (അര്ത്ഥക്ലിഷ്ടത / വികലാര്‍ത്ഥം വരാത്തതിനാലും...) വരികള്‍ തല്കാലം അങ്ങിനെ പോട്ട്.
ReplyDeleteതീര്‍ച്ചയായും. മറ്റു പലയിടങ്ങളിലും ശ്രേയ ഘോശാലിന്റെ മലയാളത്തില്‍ പ്രശ്നങ്ങളുണ്ട്. സ്വപ്നാടകന് പറഞ്ഞതിനോട് യോജിക്കുന്നു, പുതു ഗായികയേയും ഉള്‍പ്പെടുത്താമായിരുന്നു. (വി. ശ്രീകുമാര്‍ പുതിയ ഗായകനാണല്ലോ, അല്ലേ?)
--
“ഇതളനക്കം” എന്നാണ് ശ്രേയ പാടാൻ ശ്രമിയ്ക്കുന്നത്. അതാണ് അർത്ഥവത്തും. പക്ഷെ ശരത് ചന്ദ്രവർമ്മയുടെ ഗാനത്തിൽ ആരു നോക്കും യുക്തി? യശോദയ്ക്ക് അങ്ങോട്ടു വെണ്ണ തരാമെന്നു പറയുന്ന കണ്ണനേയും കാളിയനെക്കൊന്നിട്ടാണോ കണ്ണനു കറുപ്പുനിറം കിട്ടിയതും എന്നൊക്കെ എഴുതിയ ആളാ. വിഢിത്തത്തിൽ കൈതപ്രത്തിന്റെ അനിയൻ തന്നെ.
ReplyDelete“കാത്തിരിപ്പൂ വിങ്ങലല്ലെ” എന്നാണു പാടുന്നത്. ‘കാത്തിരിപ്പിൻ വിങ്ങൽ’ ആണെങ്കിൽ മനസ്സിലാക്കാം. പിന്നെ അയാളുടെ സിരയിൽ പുഴയും മഴയും തഴുകുന്നണ്ട്ത്രേ! പുഴ സിരകളെ തഴുകുക എന്നൊക്കെയുള്ള പ്രയോഗങ്ങൾ കുറെ കട്ടിയാണേ. പിന്നെ ‘കനവിൽ ഇളനീരൊഴുകീ കുളിരിൾ’ എന്ന്. ‘കുളിരിൻ‘ എന്നായിരുന്നെങ്കിൽ എന്തെങ്കിലും അർത്ഥം ഉണ്ടായിരുന്നു.
പാട്ടു ഹിറ്റായി. നദി കടന്നു കഴിഞ്ഞ് അതിന്റെ ആഴത്തെക്കുറിച്ച് വേവലാതി വേണ്ടല്ലൊ.
ശ്രേയയ്ക്കു പറഞ്ഞുകൊടുക്കാനൊന്നും ആരും മിനക്കെട്ടില്ല. ‘മനസിൻ ന്നടയിൽ’ എന്നൊക്കെയാണ് പാവം തട്ടിവിടുനത്. ര-റ പ്രശ്നങ്ങൾ വേറേ.
ഇങ്ങനെ ഒരു കഥക്ക് ഇന്നത്തെ കാലത്ത് പ്രസക്തി ഉണ്ടോ എന്നുള്ളതാണ് പ്രശ്നം. എം.ടിയുടെ ഒരു തിരകഥ സിനിമ ആക്കണം എന്ന ശക്തമായ ആഗ്രഹം കൊണ്ടാകണം ലാല്‍ ജോസ് ഈ ചിത്രം ചെയ്തത്. പുതുമകള്‍ ഒന്നും സമ്മാനിക്കുന്നില്ലെങ്കില്‍ മുല്ലയുടെ ഗതി തന്നെ ആയിരിക്കും ഈ താമരക്കും.
ReplyDeleteoru malayalam cinema theatreil pooyi kandittu kureey kaalam aayi. Pazhassi Raajayum, Angel Johnum super aanu kaanendathaanu enna review kittiyathu kondu randum skip cheythu. enthaayaalum ee padam kaananam. koothara aanengil koodi Archana Kavi ye onnu mothathil kaanan kaasu mudakkunnathil thettilla.
ReplyDeleteMalayaala cinemakku kureey kaalam aayi menayulla oru pen kutty naayika aayi vannittu!!! vaayil noottampathu pallum, bharanikalum okkey aanallo malayala cinimayil ippol nayikaa sankalppam!!!
റിവ്യൂ ഇഷ്ടായി...
ReplyDeleteപടം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു...
ലളിതം സുന്ദരം...
നല്ല സംഭാഷണങ്ങള്‍, നല്ല കഥാപാത്രങ്ങള്‍, നല്ല തിരക്കഥ...
കാവ്യഭംഗിയുള്ള വള്ളുവനാടന്‍ ദൃശ്യങ്ങള്‍...
മുന്‍പ് പറഞ്ഞുകേട്ടിട്ടുള്ള കഥ തന്നെയെങ്കിലും, അവയില്‍ നിന്നൊക്കെ വ്യത്യസ്തമായി വളരെ ബോള്‍ഡും റിയലിസ്റ്റിക്കുമായി പറഞ്ഞുപോയിരിക്കുന്നു...അതിരുകടന്ന വികാരപ്രകടനങ്ങളോ, മനം മടുപ്പിക്കുന്ന തമാശകളോ ഇല്ല എന്നുള്ളതും ആശ്വാസമായി..
മൊത്തത്തില്‍ ഒരു നല്ല നോവല്‍ വായിക്കുന്ന അനുഭവം..
പിന്നെ ഈ പറഞ്ഞ വി. ശ്രീകുമാര്‍ തന്നെയാണ് മുല്ലയിലെ “കനലുകളാടിയ...” എന്ന ഗാനവും ആലപിച്ചിരിക്കുന്നത്.
ReplyDeleteഹരീ.. റിവ്യൂ വായിച്ചു.. നനായിട്ടുണ്ട്. ചിത്രം എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു.. കുറെ നാളുകള്‍ ആയി ഇതുപോലെ കേരള ഭംഗി കണ്ടിട്ട്.. നന്നായി. പക്ഷെ.. എടുത്തു അടിച്ച പോലെ ചിത്രം തീര്‍ന്നു പോയത് അങ്ങ് സുഖിച്ചില്ല.. അതിനുപകരം.. കുഞ്ഞിമാളുവും രത്നവും കൂടി ക്ഷേത്രത്തില്‍ പോകുന്ന വഴിക്ക് ആ കുളത്തില്‍ ഒരു നീലത്താമര പൂത്തു നില്ക്കുന്നതു കാണിച്ചാണ് തീര്ന്നിരുന്നതെങ്ങില് എന്ന് ആഗ്രഹിച്ചുപോയി. കുഞ്ഞിമാളുവിന്റെ ജീവിതം തുടങ്ങുന്നതും ആ വീട്ടില്‍നിന്നു പുറത്ത്താകുന്നതും ഒരു നീലതാമാരയില് നിന്നല്ലേ.... അതുപോലെ തന്നെ രത്നവും.. എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു. കേരളകാഫെയിലെ പുറംകാഴ്ചകള്‍ പോലെ അല്ലെങ്കിലും...
ReplyDeleteപിന്നെ ആ അമ്മവേഷം ചെയ്യുന്ന കഥാപാത്രത്തിന്റെ(ശ്രീദേവി ഉണ്ണി) പേരു എന്താണ്? അവര്‍ പറയുന്നു അവരെയും കുഞ്ഞിമാളു എന്നാണ് വിളിക്കുന്നത് എന്ന്.. പക്ഷെ അവരെ പാറു അമ്മ / പാറു കുട്ടി അമ്മ എന്നൊക്കെ വിളിക്കുന്നത് കേട്ടു.... ഇനി എനിക്ക് മനസിലാകാഞ്ഞിട്ടാണോ എന്തോ.... ആ.....
@Jinu : Reviews
ReplyDeleteമാളു അമ്മ എന്നല്ലേ? ചെറുപ്പത്തില്‍ കുഞ്ഞിമാളു എന്നാണ് വിളിച്ചിരുന്നതെന്നാ പറയുന്നത്.
@ കണ്ണന്
ReplyDeleteഓ! അങ്ങനെ ആണല്ലേ... ഈ മാളു അമ്മയെ ആണല്ലേ ഞാന്‍ പാറു അമ്മ എന്ന് കേട്ടത്.. thnx. v much..
നീലത്താമര കണ്ടു. നല്ല പടം.
ReplyDeleteവളരെ മൃദുവായ ഒരു പടം.
വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതം പല സ്ഥലത്തും പരിധി വിടുന്നുണ്ട്. ജോണ്‍സന്റെ നനുത്ത സഗീതമായിരുന്നു ഈ പടത്തിനു കൂടുതല്‍ യോജിക്കുക.
സംവൃതയുടെ ആഭരണത്തെപ്പറ്റി:
അത് പ്രധാനമായും ഇളക്കത്താലിയും, മൂന്നിതളുള്ള നെക്ക്ലേസും ആണ്. അത് ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ആഭരണങ്ങള്‍ തന്നെയാണ്.
ഓടോ:
ആരോ, ബാക്ക് സ്പ്പേസ്, ഡിലീറ്റ്, ഹോം ഈ keys ഒന്നും സപ്പോര്‍ട്ട് ചെയ്യാത്ത ഈ കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്യല്‍ വല്യ കഷ്ടമാണ് കെട്ടോ. നോട്ട് പാഡില്‍ ടൈപ്പ് ചെയ്ത് കോപ്പി പേസ്റ്റ് ചെയ്യാമെന്ന് വച്ചാലൊ അതുമില്ല. :(
ഓ.ടോയ്ക്ക് മറുപടി: തീപ്പുലി 3.5.5 ഉപയോഗിച്ചാണ് ഞാനിതില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്. കോപ്പി പേസ്റ്റ്, ആരോ, ബാക്ക് സ്പ്പേസ്, ഡിലീറ്റ്, ഹോം ഒക്കെ എനിക്കാവുന്നുണ്ട്.
ReplyDeleteകാത്തിരിപ്പുവിങ്ങലല്ലേ = കാത്തിരിക്കുന്നത് വിങ്ങലല്ലേ; അര്‍ത്ഥം പ്രശ്നമുണ്ടോ? ഇതളനക്കം എന്നു മുഴുവന്‍ ആ രീതിയില്‍ പാടുമ്പോള്‍ താളത്തില്‍ നിര്‍ത്തുവാന്‍ കഴിയുകയില്ലെന്നു തോന്നുന്നു. ഇതളനക്കം തന്നെയാണ് കൂടുതല്‍ അര്‍ത്ഥവത്ത് എന്നത് ശരിതന്നെ. ഗായികയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നാണ് എനിക്കു തോന്നുന്നത്.
ReplyDeleteചിത്രം അവസാനിക്കുന്നത് ഇവരുടെ കഥ തുടരുന്നു എന്നൊരു രീതിയിലാണ്. അതാവാം സംവിധായകന് ഉദ്ദേശിച്ചത്, ഒരു അര്‍ദ്ധവിരാമം. സംവൃതയുടെ ആഭരണങ്ങള്‍, മുല്ലപ്പൂ അണിഞ്ഞിരിക്കുന്ന രീതി ഇവയൊന്നും മുപ്പതു കൊല്ലം മുന്പത്തേതാണെന്നു തോന്നിയില്ല. പ്രത്യേകിച്ചും ആ നെക്ലേസ് കണ്ടിട്ട് ഇന്ന് മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും മറ്റും ഉപയോഗിക്കുന്ന തരത്തിലൊന്നായാണ് തോന്നിയത്. അതിന്റെ തിളക്കവും വല്ലാതെ കൃത്രിമമായി തോന്നി.
ഓ.ടോയില്‍ പറഞ്ഞ പ്രശ്നങ്ങള്‍ പുതിയ കമന്റ് ഫോമിന്റെ പ്രശ്നമാകുവാന്‍ സാധ്യത കുറവാണ്. ഗൂഗിള്‍ ക്രോം / മോസില്ല ഫയര്‍ഫോക്സ് ഇതില്‍ രണ്ടിലും ഈ ബ്ലോഗ് നന്നായിത്തന്നെ പ്രവര്‍ത്തിക്കും. (Followers വിഡ്ജറ്റ് ഉള്ളതിനാല്‍ IE-യില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. IE-യിലും ഇനി ശരിയായിത്തന്നെ ദൃശ്യമാവേണ്ടതാണ്.)
--
ഓ.ടോയില്‍ പറഞ്ഞ പ്രശ്നങ്ങള്‍ എനിക്കും ഉണ്ട്. ഞാന്‍ ഫയര്‍ഫോക്സ് തന്നെയാണ് ഉപയോഗിക്കുന്നത്. ഹരിയുടെ മറ്റു ബ്ലോഗിലും(ഗ്രഹണം) ഇതേ പ്രശ്നം ഉണ്ട്. പക്ഷേ IE6 ഉപയോഗിക്കുമ്പോള്‍ പ്രശ്നമില്ല.
ReplyDeleteഓ.ടോ. Sorry, തീപ്പുലി അല്ല, തീ-കുറുക്കന്. തെറ്റിനു പരന്ത്രീസ് പുണ്യാളനു ക്ഷമാപണം. :)
ReplyDeleteTesting...
ReplyDeletethis comment is from Firefox 3.5.5
backspace, home, end, arrow keys are not working..
In IE 6, showing as operation aborted whn loading the page.
ReplyDeleteHaree,
ReplyDeletepadam kandilla...
haree parayunna aabharanam ilakkathaali aanennu thonnunnu.
athu pandu pandu pandeyulla keralathinte thanathaaya oru sambhavamaanu.
ee aduth kurachu kooduthal prachaaram kittiyittund enneyulloo
this is my first comment in chithravishesham.
ReplyDeleteI saw neelathamara. not bad.
direction,camera work, editing, art, etc... better than the old version.
But I think the script is better in the old one.
pazhaya neelathamarayil oru prameyam undaayirunnu. pazhayakaalathe veettuvelakkaarikalude pothuvaaya avastha...
aaa avastha orutharathil allengil mattoru tharathil innum nilanilkunnu enathu sathyam...eathu kaalathum prasakthiyulla aa prameyathine cinemayil konduvaran puthiya script inu kazhinjittilla ennu thonnunnu.
Regarding problems; I checked it in Google Chrome 4.0.223.16, Firefox 3.5.5 and in IE 8.0. In all browsers the comment box is working perfectly without any errors. I tried it in another system as well. I am not sure, why a few readers are experiencing problems with it. As followers widget is removed, the blog gets loaded in IE. But it is not displaying correctly! :-( It seems, widgets and IE are not very friendly!
ReplyDeleteഇളക്കത്താലി കേരളത്തിന്റെ തനതാണ്. പക്ഷെ, ചിത്രത്തില്‍ കാണിച്ചത് അതു തന്നെയോ എന്നാണ് സംശയം. മൊത്തത്തില്‍ നവവധുവിന്റെ ഒരുക്കം ആ കാലത്തേതായി തോന്നിയില്ല.
ഇന്നത്തെ തലമുറയ്ക്ക് ദഹിക്കുന്ന രീതിയില്‍ പഴയതിനെ ഒന്നു പുതുക്കിയിട്ടുണ്ട്. പ്രമേയപരമായി തിരക്കഥയില്‍ വ്യത്യാസമൊന്നുമില്ല. പുതിയ തിരക്കഥ പഴയതിനേക്കാള്‍ നന്നായി എന്നു തന്നെ തോന്നുന്നു.
--
ഇത് വായിച്ചിരുന്നോ??
ReplyDelete“സ്വയം വലിയ ശരികളും തമാശക്കാരുമായി അഭിരമിക്കുന്ന, അവതരിക്കുന്ന പുതിയ മലയാളിയുടെ ഒപ്പമിരുന്ന് റിലീസിന് ചിത്രം കാണുവാൻ ഇറങ്ങിപ്പുറപ്പെടുന്നത് വലിയ ഒരു സാഹസം തന്നെയായി തുടരുകയാണ്. തീയ്യേറ്ററിൽ ഫോണീലൂടെ ബിസ്സിനസ്സ് ഡീൽ ഒരുക്കുന്നവർ, വാക്കുകളിലും വാചകങ്ങളിലും അശ്ലീലത്തിന്റെ ദ്വയാര്‍ത്ഥ സാദ്ധ്യതകൾ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നവർ, സംവിധായകൻ അര്‍ത്ഥവത്തായി ഒരുക്കുന്ന ചെറിയ മൗനവും ആസനത്തിൽ മൂലക്കുരുവിനേക്കാൾ വലിയ വേദനയായി അനുഭവിക്കുന്നവർ. താൻ ആഗ്രഹിച്ച വഴിയേ അല്ലാതെ കഥ എങ്ങാനും നടന്ന് പോയാൽ തൊണ്ടയുടെ ചൊറിച്ചിൽ മാറ്റാൻ വെമ്പൽ കൊള്ളുന്ന പ്രേക്ഷകാ, കാഴ്ചക്കും ഒരു സംസ്ക്കാരമുണ്ട് എന്ന് വല്ലപ്പോഴും ഓർക്കുന്നത് നല്ലതാണ്.“
ദാ, ഈ മുകളില്‍ പറഞ്ഞിരിക്കുന്ന ദുഃഖസത്യം നിലനില്ക്കുമ്പോള് ഇന്നത്തെ തലമുറയ്ക്ക് ദഹിക്കുമെന്ന് പറയുന്നത് ശരിയാകുമെന്ന് തോന്നുന്നില്ല.. :(
‘ചിത്രനിരീക്ഷണം’ സ്ഥിരമായി വായിക്കുന്ന ഒരു ബ്ലോഗ് തന്നെ. ഒരു ചിത്രത്തിനു മാത്രമല്ല, മിക്കവാറും എല്ലാ ചിത്രങ്ങള്‍ക്കും ഈ പറഞ്ഞതൊക്കെ കാണുന്നതും അനുഭവിക്കുന്നതുമാണ്. അങ്ങിനെയെങ്കില്‍ എല്ലാ ചിത്രങ്ങളും ഇന്നത്തെ തലമുറയ്ക്ക് ദഹിക്കുന്നില്ലെന്ന് കരുതേണ്ടിവരും! - “കഥ പറയുന്ന കാലം മനസിലാക്കി അല്പം വിട്ടുവീഴ്ചകള്‍ക്ക് പ്രേക്ഷകരും തയ്യാറായിരിക്കണമെന്നു മാത്രം.” എന്നു വിശേഷത്തില്‍ പറഞ്ഞതും ശ്രദ്ധിക്കുമല്ലോ!
ReplyDelete--
ഇന്ന് ഇന്ത്യയില്‍ ഉള്ള ഗായികമാരില്‍ ഏറ്റവും നല്ല ശബ്ദം ശ്രേയയുടേത് തന്നെയാണു അതു കൊണ്ടാവാം വിദ്യാസാഗര്‍ ആ മധുര ശബ്ദം ഇതില്‍ ഉപയോഗിചത്. പിന്നെ ഹരിയുടെ ബ്ലൊഗ് വായിക്കാന്‍ ഞാന്‍ കണ്ടെതിയ വഴി ആദ്യം വായിക്കേണ്ട ഭാഗം മുഴുവനായി മൌസ് കൊണ്ട് സെലെക്റ്റ് ചെയ്യുക അപ്പോല്‍ നീലയില്‍ വെള്ള നിറതില് ഒപ്പിച് വായിക്കാം
ReplyDeleteറിവ്യൂ വായിച്ചു.സിനിമ കാണാന്‍ യോഗമില്ല :(
ReplyDeleteമലയാളത്തില്‍ നല്ല സിനിമകള്‍ ഒന്നും ഇറങ്ങുന്നില്ലല്ലൊ എന്ന് ആശ്വസിച്ചിരിക്കയായിരുന്നു :)
പിന്നെ നല്ല മലയാളം പറയുന്നത് ആലപ്പുഴക്കാര് അല്ല പത്തനംതിട്ടക്കാര് ആണ് :)
(ദൈവമേ ഇങ്ങനൊക്കെയാണ് താക്കറെമാര്‍ ഉണ്ടാകുന്നത് )
ഹിന്ദിയില്‍ 'paa'റിലീസാകുന്നുണ്ട് :)റിവ്യൂ പ്രതീക്ഷിക്കുന്നു.എന്നു വച്ചാല്‍ കഥ കുറച്ചൊക്കെ മനസ്സിലായാല്‍ അവിടെച്ചെന്ന് കണ്ണ് മിഴിച്ചിരിക്കേണ്ടല്ലൊ എന്ന്..
ഹരീ
ReplyDeleteഞാനും എഴുതീ ഒരു റിവ്യൂ
http://nishkkalankan.blogspot.com/2009/12/blog-post.html
:-)
കേരള കഫെ,നീലത്താമര ഏതു കാണണമെന്നു സംശയിച്ചൊടുവില് നീലത്താമര കഴിഞ്ഞ ദിവസം പോയിക്കണ്ടു.ദൃശ്യങ്ങളും,ഗാനങ്ങളും നായകനും നായികയും ഒക്കെ കൊള്ളാമെങ്കിലും എന്തോ എവിടെയോ ഒരു പോരായ്മ തോന്നി.മനസ്സിലൊന്നും ബാക്കി വെയ്ക്കാതെ സിനിമ ഠപ്പേന്നു കഴിഞ്ഞതു പോലെ..:(
ReplyDeleteഅവസാനമായപ്പോള്‍ എങ്ങനെയോ രണ്ടു മണിക്കൂറെങ്കിലും തികച്ച് സിനിമയൊന്നു തീര്‍ക്കാന്‍ സംവിധായകന് കഷ്ടപ്പെടുന്ന പോലെയാണു തോന്നിയത്..
:-) ഇനിയാര്‍ക്കും സെലക്ട് ചെയ്ത് വായിക്കേണ്ടി വരികയില്ലെന്നു കരുതട്ടെ... കഥ മനസിലായാല്‍ അവിടെ കണ്ണ് മിഴിച്ചിരിക്കേണ്ടന്നോ, കൊട്ടിയതാണോന്നൊരു ഡൌട്ട് ഇല്ലാതില്ല... :-P ഹൊ! ‘കേരള കഫെ’യോ ‘നീലത്താമര’യോ എന്നു സംശയിച്ചൊടുവില് ‘നീലത്താമര’ കണ്ടുവെന്നോ? രണ്ടു വിശേഷങ്ങളും വായിച്ചിട്ട് അങ്ങിനെ കാണുവാനാണോ തോന്നിയത്! :-O
ReplyDelete--
kollam hari,puthya layout :)
ReplyDeleteപുതിയ ലേ ഔട്ട് തകര്‍പ്പന്‍.. :)
ReplyDeleteചിത്രനിരീക്ഷണത്തിലെ കാര്യം സൂചിപ്പിച്ചെന്നേ ഉള്ളൂ.. ഇത് പോലുള്ള ‘പാവം സിനിമ”കളെ ആണല്ലോ ഈ “കോഴി”കള്‍ കൂടുതലായി ഉപദ്രവിക്കുന്നത്.. :)
ആദ്യ സീനില്‍ ഒരു നായികയെ കയ്യടിയോടെ സ്വീകരിക്കുന്നത് ഞാന്‍ കണ്ടത് ആദ്യമായാണ്... മലയാള സിനിമയില്‍ അര്‍ച്ചനാ കവി ഒരു തരംഗമാകും.. അതിനെയും തമിഴ് കൊത്തിയെടുത്ത് പറക്കാതിരുന്നാല്‍ മതിയായിരുന്നു.....
ReplyDeleteസിനിമാഭ്രാന്തനില് റിവ്യൂ എഴുതാതിരുന്നത് എനിക്ക് വെത്യ്സഥമായി ഒന്നും പറയാനില്ലാത്തതിനാലാണ്...
എന്തായാലും പുതിയ ലേഔട്ട് കൊള്ളാം കലക്കി....
now its very nice to read.... after i read all comments....... thank you haree
ReplyDeleteThanks for this review.
ReplyDeleteDid not watch ‘neelattamara’ yet but really enjoyed this article. Comments and Discussions under this review are very interesting and informative too. Nice to read this site. Hope to see the film reviews of latest Hindi movies too.
Regards,
Rajeev.P
Hari,my big father kanunille..atho jayaram chiranggale thazyunathu seelamakiyo :)
ReplyDelete(Seetha kalyanam)
avasanam onnum bakkiyilla... gathi ketta malayala cinima nalukalile ashwasam ennu mathram... pinne... pinne ...nayika kollam
ReplyDeleteഇവിടെ Bangalooril ഈ ആഴ്ചയാണ് റിലീസ് ആയതു.................
ReplyDeleteഈ കമന്റ് ഹരി വായിക്കുമോ എന്ന് അറിയില്ല എന്നാലും ജിജ്ഞാസ കൊണ്ട് ചോദിക്കുകയാണ്........
ഹരി പറഞ്ഞത് പോലെ Sweet , Safe എന്നീ പ്രയോഗങ്ങള്കു പിന്നില്‍ നിഗൂഡമായ എന്തോ ഒന്ന് ഉള്ളത് പോലെ തോന്നിയില്ല ( എനിക്ക് മനസ്സിലകതതാണോ എന്ന് അറിയില്ല ).
റീമയുടെ അഭിനയം വളരെ നന്നായി എന്നാണ് എനിക്ക് തോന്നിയത്...
ആത്മഹത്യാ ചെയ്തത് എന്തിനാണെന്ന് ആദ്യം മനസ്സിലയില്ലെങ്ങിലും , പിന്നേ ആലോചിച്ചപ്പോള്‍ ജീവിത വിരക്തി (ചൊവ്വ ദോഷം മുതലായവ) കൊണ്ടാണെന്ന് മനസ്സിലായി.......
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDelete"...അര്‍ത്ഥമന്വേഷിക്കുന്ന safe, sweet തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളില്‍ കാര്യമൊളിപ്പിക്കുന്ന എം.ടി.യുടെ രചനാപാടവം..." - ഇതില്‍ നിഗൂഢമായെന്തോ ഒളിപ്പിച്ചു എന്നു ധ്വനിയുണ്ടോ?
--
ammini enthinu athmahatya cheythunnu manasillayilla
ReplyDelete