
പോള്‍ ഫലം | |

നൊമാദ് | ans:
ചിത്രഭൂമി/നാന റിപ്പോര്‍ട്ട് പോലെയുണ്ട് റിവ്യൂ. ഈ സിനിമയില്‍ ആകെ കൂടെ പറയാവുന്ന രണ്ട് +പോയിന്റുകളേ ഉള്ളൂ. ഒരു നല്ല കഥയും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രവും. ബാക്കി എല്ലാം ക്ളീഷേയുടെ ഏറ്റവും കൂടിയ ഡിഗ്രി ആണ്.ഗന്ധര്വ്വന്:
ലൌഡ്സ്പീക്കര് ഒരു വ്യത്യസ്തമായ ചലചിത്രാനുഭവം നല്‍കുന്നുണ്ട്.താരപരിവേഷത്തില്‍ നിന്ന് ഇറങ്ങി വന്ന് മമ്മൂട്ടി എന്ന നടന് ‘മൈക്ക്‘ ആയി അഭിനയിച്ചിരിക്കുന്നു എന്നതു തന്നെ ഈ ചിത്രത്തിന്റെ പ്രത്യേകത.കിരണ്‍ തോമസ് തോമ്പില്‍:
മായബസാര്‍ പരുന്ത് പട്ടണത്തില്‍ ഭൂതം ഡാഡി കൂള്‍ ഒക്കെ കണ്ട് ടോളറന്‍സ് ലെവല്‍ വര്‍ദ്ധിച്ച പാവം പ്രേക്ഷകര്‍ക്ക് ഇത് കൊടും വേനലില്‍ ലഭിച്ച ചാറ്റല്‍ മഴയായി.cloth merchant:
ഒരു വിധ ഹൃദയവുമില്ലാത്ത ഈ സ്പീക്കറെ കാണുന്നതിനേക്കാള്‍ സന്തോഷം ആ മുന്നാഭായിയൊക്കെ ഒന്ന് കൂടി കാണുന്നതാണ്.കണ്ണന്... :
ചവറുസീനുകളും പൂര്‍ണ്ണത ഇല്ലായ്മയും ഒരു സത്യമായി തന്നെ അവശേഷിക്കുമ്പോഴും, കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിലെവിടെയോ ഒന്നു സ്പര്‍ശിക്കുകയും മുഖത്ത് പുഞ്ചിരി വിരിയിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ വിജയം.Balu..,..ബാലു
കണ്ടു. കാശ് പോയില്ല എന്ന സന്തോഷം. അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ കൊണ്ട് കാണിച്ചതില്‍ അതിലും സന്തോഷം.. പിന്നെ എവിടെയൊക്കെയോ ഒരു സന്തോഷം..
‘എ വെനസ്ഡേ’ എന്ന ഹിന്ദിചിത്രത്തിന്റെ പുനരാവിഷ്കാരമാണ് കമലഹാസനും മോഹന്‍ലാലും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ‘ഉന്നൈപ്പോല് ഒരുവന്’. തികച്ചും വ്യത്യസ്തവും പുതുമയാര്‍ന്നതും ശക്തവുമായ ഇതിവൃത്തമാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്. 160 പേരുടെ (30%) പിന്തുണയാണ് ഈ ചിത്രത്തിനുള്ളത്. യഥാര്‍ത്ഥ ചിത്രവുമായി തട്ടിച്ചു നോക്കിയാല്‍ അല്പം പിന്നിലായേക്കാമെങ്കിലും; ഒറ്റയ്ക്കൊരു ചിത്രമായെടുത്താല് മികച്ച ഒരു സിനിമ തന്നെയാണ് ‘ഉന്നൈപ്പോല് ഒരുവനും’. തമിഴ് നടന് പശുപതി മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്ന ‘വൈര’മെന്ന ചിത്രമാണ് പോളില്‍ മൂന്നാമതെത്തിയിരിക്കുന്നത്. 83 പേരുടെ (15%) പിന്തുണ ഈ ചിത്രത്തിനുണ്ട്. നിഷാദ് എം.എ. സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സാങ്കേതികവിഭാഗത്തിലാണ് പ്രധാനമായും പിന്നോക്കം പോവുന്നത്. കഥയിലോ കഥാപാത്രങ്ങളിലോ പുതുമ കൊണ്ടുവരുവാനാവാഞ്ഞതും ഈ ചിത്രത്തിനു തിരിച്ചടിയായി. മറ്റു ചിത്രങ്ങളായ ‘ഡ്യൂപ്ലിക്കേറ്റ്’, ‘ദില്‍ ബോലെ ഹഡിപ്പ!’ എന്നിവ കാര്യമായ സ്വാധീനമുണ്ടാക്കാതെ റമദാന് കാലത്തു കടന്നു പോയി. ഈ ചിത്രങ്ങളുടെ വിശേഷങ്ങളില്‍ വന്ന ചില കമന്റുകള്‍:
Kiranz..!!:
രണ്ട് ശക്തന്മാരായ തെന്നിന്ത്യന്‍ നടന്മാരെ കൂട്ടിയോജിപ്പിച്ചെടുക്കുമ്പോള് ഒരു പുതിയ കഥയെങ്കിലും ആവാമായിരുന്നു.വെനസ്ഡേ കണ്ടതിനാല്‍ അതിന്റെ റീമേക്കാണെന്നറിയുമ്പോള് നിരാശ തന്നെ.യെവന്മാര്ക്കൊന്നും ഒരു പുത്യേ കഥാതന്തു പോലുമില്ലേ.ഛായ്..!വിന്‍സ്:
എ വെഡ്നെസ്ഡേ എന്ന ചിത്രത്തിന്റെ ഫ്രെയിം ടു ഫ്രയിം കോപ്പി ആണു ഇതെന്നു അറിഞ്ഞിട്ടും പിന്നെ പോയി കണ്ടിട്ടു മറ്റതിനേക്കാളും നന്നായില്ല, തിരക്കഥ മാറ്റണമായിരുന്നു എന്നൊക്കെ പറയുന്നതു എന്തര്‍ത്ഥത്തില്‍ ആണുഹേ??Kiranz..!!:
ബിപിന്‍ & വിന്‍സ് കോമ്പിനേഷന്‍ ഓഫ് കമന്റ്സാണീയിടെ ചിത്രവിശേഷത്തില്‍ മികച്ച് ഓഫ്ടോപ്സ് :)
Description: - Poll Analysis of Films released during Ramadan 2009; Poll Analysis in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Oct 11 2009.
--
റമദാന് ചിത്രങ്ങളുടെ പോള്‍ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
പുതിയ ടൈറ്റില്‍ ഇമേജിങ്ങ് എന്തൊ അത്ര പോരെന്നു തോന്നുന്നു.
ReplyDeleteഅതോ പഴശ്ശിരാജയെ ഉള്ക്കൊള്ളാനാണോ ഈ കളര്ടോണിലേക്കൊരു മാറ്റം :)
റമദാന് ഒരു പടവും കണ്ടില്ല...പഴശ്ശിരാജ ദീപാവലിക്ക് വരുന്നുണ്ടെങ്കില്‍ കാണണം..
ReplyDelete