സംവിധായകന് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രമുഖരായ പത്ത് സംവിധായകര്‍ ഒന്നിക്കുന്ന ചിത്രമാണ് ‘
കേരള കഫെ. വ്യത്യസ്ത ചിത്രങ്ങളിലായി മമ്മൂട്ടി, ശ്രീനിവാസന്, സുരേഷ്ഗോപി, ജ്യോതിര്‍മയി, സിദ്ദിഖ്, ശ്വേത മേനോന്, സലിം കുമാര്‍, കല്പന, ദിലീപ്, നവ്യ നായര്‍, സുരാജ് വെഞ്ഞാറമ്മൂട്, സോന നായര്‍, പൃഥ്വിരാജ്, റഹ്മാന്, ജയസൂര്യ, ജഗതി ശ്രീകുമാര്‍, നിത്യ മേനോന്, അനൂപ് മേനോന്, മീര നന്ദന്, തിലകന്, റീമ കല്ലുങ്കല്‍, ശാന്താദേവി, ധന്യ മേരി വര്‍ഗീസ്, കനി എന്നിങ്ങനെ ഒരു വന്‍താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ‘
കയ്യൊപ്പും’ ‘
തിരക്കഥ’യും പുറത്തിറക്കിയ ക്യാപിറ്റല്‍ തിയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചുമതലകളും നിര്‍വ്വഹിക്കുന്നത്. റയില്‍വേ സ്റ്റേഷനിലെ ‘കേരള കഫെ’ എന്ന ഭക്ഷണശാലയില്‍ കേന്ദ്രീകരിച്ച് പത്തു കഥാപാത്രങ്ങളിലൂടെ പത്തുയാത്രകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
6.75
7.75
7.13
3.98
4.00
7.40
കേരള കഫെ (രഞ്ജിത്ത്)
മലയാള സിനിമകളില്‍ പൂര്‍ണത എന്നതൊരു അപൂര്വ്വതയാണെങ്കില് ഈ ചിത്രത്തിന്റെ ഏറ്റവും എടുത്തു പറയേണ്ടുന്ന മികവെന്നത് ഓരോ ഷോട്ടിലും അനുഭവിച്ചറിയാവുന്ന ഈ പൂര്‍ണതയാണ്. അത്രയും മനോഹരമായാണ് മുക്കാല്‍ പങ്ക് ഹൃസ്വചിത്രങ്ങളും സിനിമയില്‍ വന്നു പോവുന്നത്. ചിത്രസംയോജകന്‍ വിജയ് ശങ്കറാണ് രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ ഈ ചിത്രങ്ങളെയെല്ലാം കൂട്ടിയിണക്കിയിരിക്കുന്നത്. ഭക്ഷണശാലയിലെ രംഗങ്ങള്‍ മനോജ് പിള്ളയുടെ ക്യാമറ പകര്‍ത്തിയിരിക്കുന്നു. ഇങ്ങിനെയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതില്‍ രഞ്ജിത്തിന് തീര്‍ച്ചയായും അഭിമാനിക്കാം. അത്രയും വൈദഗ്ദ്ധ്യത്തോടെ രഞ്ജിത്ത് ഈ ചിത്രം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടുവില്‍ ഓരോ ചിത്രത്തിന്റെയും സംവിധായകരേയും പിന്നണിപ്രവര്ത്തകരേയും പരിചയപ്പെടുത്തുമ്പോള്‍ പിന്നണിയില്‍ കേള്‍ക്കുന്ന, റഫീഖ് അഹമ്മദെഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന “കഥയമമ, കഥയമമ...” എന്ന ഗാനം മികവുപുലര്‍ത്തുന്നു. അനാവശ്യ ഗാന-നൃത്ത-സംഘട്ടനങ്ങള്‍ ചിത്രത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയതിലും രഞ്ജിത്ത് അഭിനന്ദനമര്‍ഹിക്കുന്നു. കഥയിലെ കഥാപാത്രങ്ങള്‍ വന്നുപോവുന്നു എന്നല്ലാതെ ‘കേരള കഫെ’എന്ന റയില്‍വേ കാന്റീന് പറയത്തക്ക പ്രാധാന്യം ചിത്രത്തില്‍ വരുന്നില്ല എന്നതു മാത്രം ഒരു കുറവായി പറയാം. റയില്‍വേ സ്റ്റേഷനിലെ ഒരു കാന്റീനാവാതെ മറ്റേതൊരു പൊതുസ്ഥലവും ഇതിനു പശ്ചാത്തലമാക്കാം. ഒടുവില്‍ എല്ലാ കഥയിലേയും ഏതെങ്കിലുമൊക്കെ കഥാപാത്രം കേരള കഫെയില്‍ ഉണ്ടാവുന്നതിനും വിശ്വാസ്യത കുറവുണ്ട്. പല ചിത്രങ്ങളേയും കേരള കഫെയുമായി ബന്ധിപ്പിക്കുന്ന കണ്ണികള്‍ തീരെ ദുര്‍ബലമാണ്. കുറച്ചു കൂടി മികച്ചൊരു രീതിയില്‍ ഈ കഥകളെ കൂട്ടിയിണക്കാമായിരുന്നു.
(കഥയും കഥാപാത്രങ്ങളും: 7 | സംവിധാനം: 9 | അഭിനയം: 8 | സാങ്കേതികം: 4.5 | പാട്ട്, നൃത്തം, ആക്ഷന്‍: 4)
1. നൊസ്റ്റാള്‍ജിയ (എം. പത്മകുമാര്‍)

എം. പത്മകുമാര്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘നൊസ്റ്റാള്‍ജിയ’യാണ് ‘കേരള കഫെ’യിലെ ആദ്യചിത്രം. ദിലീപ്, നവ്യ നായര്‍, സുധീഷ്, സുരേഷ് കൃഷ്ണ, ബാബു നമ്പൂതിരി തുടങ്ങിയവര്‍ കഥാപാത്രങ്ങളായെത്തുന്ന ഈ ഹൃസ്വചിത്രം; പുറത്തിരുന്ന് നാടിന്റെ ഭംഗികള്‍ വര്‍ണിക്കുകയും, നാട്ടിലെത്തുമ്പോള്‍ കുറ്റങ്ങളിലും കുറവുകളിലും പരിതപിക്കുകയും ചെയ്യുന്ന ഒരു പ്രവാസിയുടെ കഥയാണ്. കഥയില്‍ എന്തെങ്കിലും ചെയ്യുവാനുള്ള ദിലീപ്, തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പിന്നിലായത് ചിത്രത്തിന്റെ രസം കുറയ്ക്കുന്നു. ‘കേരള കഫെ’യിലെ ചിത്രങ്ങളില്‍ ഏറെയൊന്നും മതിപ്പു തോന്നിപ്പിക്കാത്ത ഒന്നാണിത്.
(കഥയും കഥാപാത്രങ്ങളും: 6 | സംവിധാനം: 6 | അഭിനയം: 5 | സാങ്കേതികം: 3)
2. ഐലന്‍ഡ് എക്സ്പ്രസ്സ് (ശങ്കര്‍ രാമകൃഷ്ണന്)

ശങ്കര്‍ രാമകൃഷ്ണന് രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘ഐലന്‍ഡ് എക്സ്പ്രസ്സ്’ രണ്ടാമതായെത്തുന്നു. ഒരു കൂട്ടം കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയതിനു ശേഷം, ഒടുവിലവരെ മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു ഈ ചിത്രത്തില്‍. അഭിനേതാക്കളില്‍ പൃഥ്വിരാജ്, കനി, മണിയന്‍പിള്ള രാജു, സുകുമാരി, ജയസൂര്യ തുടങ്ങിയവര്‍ മികവു പുലര്‍ത്തി. റഹ്മാന് അവതരിപ്പിച്ച കഥാപാത്രവും പരിസരങ്ങളും വിശ്വസിനീയമായി തോന്നിയില്ല. പൃഥ്വിരാജിനു നല്‍കിയിരിക്കുന്ന ചില സംഭാഷണങ്ങളിലെങ്കിലും കൃത്രിമത്വം അനുഭവപ്പെടുകയും ചെയ്തു. സംവിധാനത്തിലെ പരിമിതികള്‍ മറയ്ക്കുവാന്‍ അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും കഴിഞ്ഞു എന്നതാണ് ഈ ഹൃസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
(കഥയും കഥാപാത്രങ്ങളും: 8 | സംവിധാനം: 7 | അഭിനയം: 8 | സാങ്കേതികം: 4)
3. ലളിതം ഹിരണ്മയം (ഷാജി കൈലാസ്)

സ്ഥിരം ശൈലിവിട്ട്, സ്വപ്ന ചിത്രം സംവിധാനം ചെയ്യുവാനുള്ള അവസരമാണ് ‘കേരള കഫെ’ എന്ന് രഞ്ജിത്ത് മുന്പെവിടെയോ പറഞ്ഞതോര്‍ക്കുന്നു. അത്തരത്തിലൊരു അവസരം ഷാജി കൈലാസിനും നല്‍കിയത് നല്ലതു തന്നെ, തനിക്ക് സ്ഥിരം തട്ടകം വിട്ടുള്ള ഈ ശൈലിയും വഴങ്ങുന്നില്ല എന്ന് അദ്ദേഹം മനസിലാക്കുമെങ്കില്‍! സുരേഷ് ഗോപിയുടേയും ധന്യ മേരി വര്‍ഗീസിന്റെയും മറ്റും അഭിനയം ദയനീയം. ജ്യോതിര്‍മയി കുറേയൊക്കെ മിതത്വം പാലിച്ച് ആദ്യമൊക്കെ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നുണ്ടെങ്കിലും, ഒടുവിലാവുമ്പോഴേക്കും ജ്യോതിര്മയിക്കും പിഴയ്ക്കുന്നു. ഞെക്കിപ്പഴുപ്പിച്ച ഒരു കഥകൂടി ചേരുമ്പോള്‍, ഈ ഹൃസ്വചിത്രം ഒഴിവാക്കുന്നതായിരുന്നു സിനിമയുടെ മൊത്തത്തിലുള്ള മികവുയര്ത്തുവാന് സഹായകമായിരുന്നിരിക്കുക. സാങ്കേതിക മേഖല മാത്രമാണ് ഇതില്‍ മികച്ചത് എന്നു പറയാവുന്നത്.
(കഥയും കഥാപാത്രങ്ങളും: 4 | സംവിധാനം: 4 | അഭിനയം: 4 | സാങ്കേതികം: 3.5)
4. മൃത്യുഞ്ജയം (ഉദയ് അനന്തന്)

ഉദയ് അനന്തന് ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല! ഉദയ് അനന്തന് കണ്ടൊരു ദുഃസ്വപ്നമോ മറ്റോ ആവാം. എന്തായാലും ഹരി നായരുടെ ഛായാഗ്രഹണവും സംജത്തിന്റെ ചിത്രസന്നിവേശവും പട്ടണം റഷീദിന്റെ മേക്ക്-അപ്പും ഔസേപ്പച്ചന്റെ സംഗീതവുമെല്ലാം ചേര്‍ന്ന് പ്രമേയത്തിനു ചേരുന്നൊരു സ്വഭാവം ചിത്രത്തിനു നല്‍കുന്നുണ്ട്. തിലകനും റീമ കല്ലിങ്കലും ഫഹ്ദ് ഫാസിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല.
(കഥയും കഥാപാത്രങ്ങളും: 4 | സംവിധാനം: 5 | അഭിനയം: 6 | സാങ്കേതികം: 3.5)
5. ഹാപ്പി ജേര്‍ണി (അഞ്ജലി മേനോന്)

രസകരമായൊരു പ്രമേയത്തിന് മോശമല്ലാത്തൊരു ദൃശ്യഭാഷ്യം ചമയ്ക്കുവാന്‍ ‘ഹാപ്പി ജേര്‍ണി’യിലൂടെ അഞ്ജലി മേനോന് സാധിച്ചു. സ്ത്രീലമ്പടനായ ഉദ്യോഗസ്ഥനായി ജഗതി ശ്രീകുമാര്‍ മികവുപുലര്ത്തിയപ്പോള്, കൂട്ടുവേഷങ്ങളിലെത്തുന്ന നിത്യ മേനോന്, മുകുന്ദന് എന്നിവര്‍ തങ്ങളുടെ ഭാഗം മോശമാവാതെ കാത്തു. ശബ്ദത്തിലൂടെ മാത്രമുള്ള ബിന്ദു പണിക്കരുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
(കഥയും കഥാപാത്രങ്ങളും: 6 | സംവിധാനം: 7 | അഭിനയം: 8 | സാങ്കേതികം: 3)
6. അവിരാമം (ബി. ഉണ്ണികൃഷ്ണന്)

ഭാര്യാഭര്‍തൃ ബന്ധത്തിലുണ്ടാവേണ്ട തിരിച്ചറിവുകളും മനസിലാക്കലുകളും പരസ്പര സ്നേഹവും ശക്തമായി അവതരിപ്പിക്കുവാന്‍ രചയിതാവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന് ‘അവിരാമ’ത്തില്‍ സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ നായകവേഷത്തെ സിദ്ദിഖ് തരക്കേടില്ലാതെ അവതരിപ്പിച്ചപ്പോള്‍ ശ്വേത മേനോന്റെ ഭാര്യവേഷം ഇനിയുമേറെ മികച്ചതാക്കാമായിരുന്നു. സാങ്കേതികവിഭാഗത്തിന്റെ മികവ് ഈ ചിത്രത്തിലും ശ്രദ്ധേയമാണ്.
(കഥയും കഥാപാത്രങ്ങളും: 8 | സംവിധാനം: 7 | അഭിനയം: 5 | സാങ്കേതികം: 3.5)
7. ഓഫ് സീസണ് (ശ്യാമപ്രസാദ്)

ജോഷ്വ ന്യൂട്ടന് രചന നിര്‍വ്വഹിച്ച് ശ്യാമപ്രസാദ് ഒരുക്കിയിരിക്കുന്ന ‘ഓഫ് സീസണി’ല്‍ സുരാജ് വെഞ്ഞാറമ്മൂടാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങള്‍ കുറേ ചിരിക്കുന്നുണ്ടെങ്കിലും ആ ചിരി പ്രേക്ഷകരിലെത്തിക്കുവാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിഞ്ഞിട്ടില്ല. സുരാജിന് ഈ രീതി വിട്ടൊരു കഥാപാത്രത്തെ ചെയ്തു വിജയിപ്പിക്കുവാന്‍ അറിയില്ലെന്നു തോന്നുന്നു. ഹൃസ്വചിത്രം എന്നതിനേക്കാള്‍ സുരാജിന്റെ മിമിക്രി പകര്‍ത്തിയിരിക്കുന്നു എന്നോ മറ്റോ പറയുന്നതാവും കൂടുതല്‍ നല്ലത്. ചിത്രത്തിന്റെ ഒടുവില്‍ കേള്‍പ്പിക്കുന്ന “മാനസ മൈനേ വരൂ...” എന്ന ഗാനത്തിന്റെ ആധുനികരൂപത്തിനും പറയത്തക്ക ആകര്‍ഷണീയതയില്ല! ‘കേരളാ കഫെ’യുടെ മികവിനെ പിന്നോട്ടടിക്കുന്ന ചിത്രങ്ങളിലൊന്നായി ഇതിനെയും പെടുത്താം.
(കഥയും കഥാപാത്രങ്ങളും: 4 | സംവിധാനം: 5 | അഭിനയം: 4 | സാങ്കേതികം: 3)
8. ബ്രിഡ്ജ് (അന്‍വര്‍ റഷീദ്)

അന്‍വര്‍ റഷീദിന്റെ സ്ഥിരം ശൈലിയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് ‘ബ്രിഡ്ജ്’ എന്ന ഈ ഹൃസ്വചിത്രം. ഉണ്ണി ആര്. രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം ശ്രദ്ധേയമാവുന്നത് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാന്താദേവി, സലിം കുമാര്‍, കല്പന എന്നിവരിലൂടെയാണ്. ‘കേരള കഫെ’യിലെ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഛായാഗ്രഹണമാണ് ഈ ചിത്രത്തില്‍ കാണുവാന്‍ കഴിയുക. സുരേഷ് രാജന് പകര്‍ത്തിയിരിക്കുന്ന ഓരോ ദൃശ്യവും ഒന്നിനൊന്നു മെച്ചം. ഹൃദയസ്പര്‍ശിയായ തിരക്കഥ ഒരുക്കിയ ഉണ്ണിയും അതു ഭംഗിയായി ദൃശ്യഭാഷ്യയില് പകര്‍ത്തിയ അന്‍വര്‍ റഷീദും ഇവിടെ അഭിനന്ദനമര്‍ഹിക്കുന്നു.
(കഥയും കഥാപാത്രങ്ങളും: 8 | സംവിധാനം: 8 | അഭിനയം: 8 | സാങ്കേതികം: 4.5)
9. മകള്‍ (രേവതി)

കുട്ടികളെ ചരക്കുകളായി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവരാണ് രേവതിയുടെ ‘മകള്‍’ എന്ന ഹൃസ്വചിത്രത്തിലെ പ്രതിപാദ്യം. ദീദി ദാമോദരന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും. സോന നായര്‍, അഗസ്റ്റ്യന്‍, ശ്രീനാഥ് എന്നിവര്‍ മോശമാവാതെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍, മറ്റുള്ളവര്‍ അല്പം പിന്നിലായി. മനസില്‍ തൊടുന്ന രീതിയില്‍ ഈ കഥ പറയുവാന്‍ രേവതിക്കു കഴിഞ്ഞു എന്നതാണ് ഈ ഹൃസ്വചിത്രത്തെ പ്രേക്ഷകരോടടുപ്പിക്കുന്നത്.
(കഥയും കഥാപാത്രങ്ങളും: 8 | സംവിധാനം: 8 | അഭിനയം: 6 | സാങ്കേതികം: 3)
10. പുറംകാഴ്ചകള്‍ (ലാല്‍ജോസ്)

‘കേരള കഫെ’യിലെ ചിത്രങ്ങളില്‍ ഏറ്റവും ശക്തമായ തിരക്കഥ ലാല്‍ജോസ് സംവിധാനം ചെയ്ത ‘പുറംകാഴ്ചകളു’ടേതാവണം. സഹയാത്രികരെ മനസിലാക്കുന്നതില്‍ നമുക്കുള്ള മുന്‍വിധികളും, അതെത്രമാത്രം പൊള്ളയായി മാറാമെന്നും ഈ ചിത്രം കാട്ടിത്തരുന്നു. തികഞ്ഞ കൈയ്യടക്കത്തോടെയാണ് ലാല്‍ജോസ് ഇതില്‍ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധായകന്റെ മനസറിഞ്ഞ് മമ്മൂട്ടിയും ശ്രീനിവാസനുമടങ്ങുന്ന അഭിനേതാക്കള്‍ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കുക കൂടി ചെയ്തപ്പോള്‍ മികച്ചൊരു ഹൃസ്വചിത്രമായി ഇതു മാറുന്നു. തീര്‍ത്തും അപ്രസക്തമായ മറ്റൊന്നിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചുവിട്ട്, ഒരൊറ്റ ഷോട്ടിലൂടെ അവളുടെ/അവന്റെ ഊഹങ്ങളെയെല്ലാം തകര്‍ത്തൊരു ഞെട്ടല്‍ സമ്മാനിക്കുന്ന ‘പുറംകാഴ്ചകള്‍’ തന്നെയാവണം ‘കേരള കഫെ’ എന്ന പൂര്ണചിത്രത്തെ ഓരോരുത്തരുടേയും മനസില്‍ മായാതെ പതിപ്പിക്കുന്നത്.
(കഥയും കഥാപാത്രങ്ങളും: 9 | സംവിധാനം: 8 | അഭിനയം: 8.5 | സാങ്കേതികം: 3.5)
മലയാളസിനിമയില്‍ വരുന്ന പരീക്ഷണങ്ങളില്‍ പ്രതീക്ഷ വെയ്ക്കുന്ന പതിവ് ‘
ട്വന്റി 20’-യോടെ അവസാനിപ്പിച്ചതാണ്. എന്നാല്‍ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ ‘കേരള കഫെ’ എന്ന പരീക്ഷണം പുതിയൊരു അനുഭവമാണെന്നു മാത്രമല്ല, ഓര്‍മ്മയില്‍ സൂക്ഷിക്കത്തക്കതുമാണ്. ഓരോ ചിത്രത്തിനു ശേഷവുമുയരുന്ന കൈയ്യടിയും, ഒടുവില്‍ കണ്ടുകഴിഞ്ഞ ചിത്രങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷണം നടത്തി സംവിധായകരെ പരിചയപ്പെടുത്തുമ്പോള്‍ വീണ്ടുമുയരുന്ന കൈയ്യടിയും - ഇതിനപ്പുറമൊരു അംഗീകാരം രഞ്ജിത്തിനും സുഹൃത്തുക്കള്‍ക്കും കിട്ടുവാനില്ല. ഇങ്ങിനെയൊരു ചിത്രം മലയാളത്തിനു നല്കുവാന് ധൈര്യം കാണിച്ച രഞ്ജിത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍.
വിശേഷകവാക്യം
ഒന്നുകൂടി കാണുവാന്‍ ആഗ്രഹം തോന്നുന്ന ഒരു മലയാളസിനിമ കണ്ട കാലം മറന്നു; അങ്ങിനെയൊരു ആഗ്രഹം തോന്നിപ്പിക്കുവാന്‍ ‘കേരള കഫെ’യ്ക്കു കഴിഞ്ഞിരിക്കുന്നു!
അനുബന്ധം
• Kerala Cafe - Official Site
Description: Kerala Cafe - A Malayalam (Malluwood) film conceived by Ranjith; directed by Ranjith, M. Padmakumar, Sankar Ramakrishnan, Shaji Kailas, Uday Ananthan, Anjali Menon, B. Unnikrishnan, Syamaprasad, Anwar Rasheed, Revathy, Laljose; Starring Mammootty, Sreenivasan, Sona Nair, Augustine, Sreenath, Santhadevi, Salim Kumar, Kalpana, Suraj Venjarammood, Siddique, Swetha Menon, Jagathy, Nithya Menon, Mukundan, Thilakan, Reema, Meera Nandan, Anoop Menon, Suresh Gopi, Jyothirmayi, Dhanya Mary Varghese, Prithviraj, Kani, Jayasurya, Sukumari, Manian Pillai Raju, Rahman, Dileep, Navya Nair, Suresh Krishna, Sudheesh, Babu Namboothiri; Produced by Ranjith; Story by ; Screenplay and Dialogues by ; Camera (Cinematography) by ; Editing by ; Art Direction by ; Stunts (Action) by ; Background Score by ; Sound Effects by ; DTS Mixing by ; Titles by ; Make-up by ; Costumes by ; Lyrics by Rafeeq Ahmed; Music by Bijibal; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Oct 30 2009 Release.
--
പത്തു സംവിധായകര്‍, പത്തു യാത്രകള്‍, ഒരൊറ്റ സിനിമ - മലയാളത്തില്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംരംഭം. രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് തയ്യാറാക്കിയ ‘കേരള കഫേ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteറേറ്റിംഗ് : ചിത്രത്തെ 11 ഭാഗങ്ങളായി തിരിക്കാം; പത്ത് ഹൃസ്വ ചിത്രങ്ങളും, എല്ലാം ഒരുമിപ്പിക്കുന്ന കേരള കഫേയിലെ രംഗങ്ങള്‍ ചേര്‍ന്ന പതിനൊന്നാമതൊരു ഭാഗവും. ആദ്യ പത്തിന്റെ വില ഒരുമിച്ച് പത്തിലേക്ക് മാറ്റിയതിനു ശേഷം, പതിനൊന്നാമത്തേതിന്റെ റേറ്റിംഗ് പ്രത്യേകം കൂട്ടി, മൊത്തം തുകയെ പത്തിലേക്ക് മാറ്റിയാണ് റേറ്റിംഗ് കണക്കാക്കിയിരിക്കുന്നത്.
ഒടുവില്‍ ഇങ്ങിനെ ലഭിക്കും:
65.0/100 = 6.50/10 + 7/10 = 6.75/10
65.0/100 = 6.50/10 + 9/10 = 7.75/10
62.5/100 = 6.25/10 + 8/10 = 7.13/10
34.5/50 = 3.45/5 + 4.5/5 = 3.98/5 #
4.0/5 = 4.00/5 #
# ഇവ രണ്ടും ഉപവിഭാഗങ്ങളായി കണക്കാക്കുന്നതിനാല്‍ ഒരുമിച്ച് 7.98/10 എന്നാണ് റേറ്റിംഗില്‍ എടുത്തിരിക്കുന്നത്.
--
അപ്പോല്‍ പ്രതീക്ഷയ്ക്കു വകയുണ്ട്`... പോയി നാട്ടിലേയ്ക്കുള്ള ടിക്കെറ്റ് എടുക്കട്ടേ.....
ReplyDeleteഒരു അവസരം കിട്ടുമ്പോൾ ഇത് കണ്ടിരിക്കും....
ReplyDeleteനല്ല റിവ്യൂ...
ചൂടോടെ നല്കിയ റിവ്യുവിന് നന്ദി.സന്തോഷം.
ReplyDeletegood review !
ReplyDeleteകൊള്ളാം ഹരീ.അപ്പോൾ അക്കൗണ്ട് ലിസ്റ്റിൽ തീയറ്റിൽ കാണണ്ട പടങ്ങൾ രണ്ട്.പോരട്ട്..പോരട്ട്..!
ReplyDeleteആദ്യ ദിവസം തന്നെ ഈ സിനിമ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തികച്ചും വ്യത്യസ്ഥമായൊരു അനുഭവമായിരുന്നു ഈ സിനിമ. ഒരുപാടു നാളുകള്‍ക്കു ശേഷമാണ് ഫാന്‍സു ഗുണ്ടകളുടെ തെറിവിളിയും കൂവലും പാട്ടും പാലൊഴിക്കലുമില്ലാതെ ഒരു സിനിമ ആസ്വദിക്കാന്‍ കഴിഞ്ഞത്.
ReplyDeleteഈ പത്തു സിനിമകളിലെ മോശം സിനിമകള്‍ എന്നു പറയാവുന്നവ ആദ്യ പകുതി വന്നത് ആളുകളില്‍ ചെറിയൊരു നിരാശയുണ്ടാക്കി എങ്കിലും; പകുതിക്കുശേഷം സിനിമയുടെ തലം പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. അന്‍വര്‍ റഷീദിന്റെ സിനിമ തന്നെയായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. റിയലി ടച്ചിങ്ങ്. കാമറ അതി ഗംഭീരം.
മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന് ആ ഇമേജിനുള്ളില്‍ നിന്നു പുറത്തു കടന്ന് കഥാപാത്രമാകാന്‍ കഴിഞ്ഞു എന്നുള്ളത് നിസ്സാര കാര്യമല്ല. (ഇതില്‍ ദിലീപ് മാത്രമാണ് ചെറിയൊരു അപവാദം, ദിലീപിനു പകരം വേറെ ഏതെങ്കിലും ഒരു നടനൊ പുതുമുഖമോ ആയിരുന്നെങ്കില്‍ ആ കഥാപാത്രം കൂടുതല്‍ മികവാര്ന്നേനെ)
എന്റെ സെലക്ഷന് :
1) ബ്രിഡ്ജ് - അന്‍വര്‍ റഷീദ്
2) പുറം കാഴ്ചകള്‍ - ലാല്‍ ജോസ്
3) മകള്‍ - രേവതി
4) അവിരാമം - ഉണ്ണികൃഷ്ണന്. ബി
5) ഹാപ്പി ജേണി - അഞ്ജലി മേനോന്
6) നോസ്റ്റാല്‍ജിയ - പത്മകുമാര്‍
7) ഓഫ് സീസന് - ശ്യാമപ്രസാദ്
8) ഐലന്റ് എക്സ്പ്രസ് - ശങ്കര്‍ രാമകൃഷ്ണന്
9) മൃതുഞ്ജയം - ഉദയ്
10) ലളിതം ഹിരണ്മയം - ഷാജി കൈലാസ്
ഹരി പറഞ്ഞ പോലെ, ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒന്നു കൂടി’ കാണുവാന്‍ തോന്നുന്ന ഒരു സിനിമ. :)
പടം കണ്ടില്ല. ഇന്നോ നാളെയോ കാണും.
ReplyDeleteഅഭിപ്രായം അപ്പോള്‍ ഇടാം.
ഈ റിവ്യൂ എഴുതാന്‍ കുറച്ചു കഷ്ടപ്പെട്ടിട്ടുണ്ടെന്നു തോന്നിയതു കൊണ്ട് അഭിനന്ദിക്കാതെ ഒഴിഞ്ഞുമാറാന്‍ കഴിയുന്നില്ല.
ഹാറ്റ്സ് ഓഫ് ഹരീ... :)
റിലീസാവുന്നതിനും മുന്‍പെ അബുദാബി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഇതിന്റെ അണിയറപ്രവര്‍ത്തകരും നടീനടന്മാര്ക്കുമൊപ്പം ‘കേരള കഫെ’ കാണുവാന്‍ ഭാഗ്യമുണ്ടായി.
ReplyDeleteഇതില്‍ ഏറ്റവും ഹൃദ്യമായത് അന്‍വര്‍ റഷീദ് ചെയ്ത ‘ബ്രിഡ്ജ്’ആണ്. പിന്നെ ലാല്‍ജോസിന്റെ ‘പുറം കാഴ്ചകള്‍’.
നല്ലൊരു റിവ്യൂ ചെയ്ത ഹരി അഭിനന്ദനം അര്‍ഹിക്കുന്നു. ഭാവുകങ്ങള്‍..
അൻവർ റഷീദ് കഴിവുള്ള സംവിധായകൻ ആണെന്ന് മുൻപേ തോന്നിയിട്ടുണ്ട്. കച്ചവടസാധ്യതയ്ക്ക് വേണ്ടിയുള്ള കോമ്പ്രമൈസുകൾക്കുള്ളിൽ നിന്ന് പുള്ളിക്ക് പുറത്ത് വരാൻ സാധിച്ചെന്നറിയുമ്പോൾ സന്തോഷം.
ReplyDeleteഇടവിട്ടിടവിട്ട് തീയേറ്റരില്‍ നിന്നുയര്‍ന്ന കൂക്ക് വിളികളും ,
ReplyDeleteതോട്ടടിതിരുന്നു ഉറങ്ങുന്നവരുടെ ഭീമമായ എണ്ണവും
കണക്കിലെടുത്താല്‍ ,എന്ത് ഭുദ്ധിജീവി നിരൂപണങ്ങള്‍
ഈ സിനിമായെക്കുറിച്ചുവന്നാലും ഒരാഴ്ചയില്‍ കൂടുതല്‍
ഈ സിനിമ തീയേറ്റരില്‍ ഉണ്ടാകുന്ന കാര്യം സംശയമാണ് .
എന്റെ റിവ്യൂ ഇവിടെ ഉണ്ട്
http://swathathran.blogspot.com/2009/10/kerala-cafae-review.html
ഹരീ സിനിമ കണ്ടില്ല. പക്ഷെ, ഹരിയുടെ വിലയിരുത്തല്‍ വല്ലാതെ കണ്‍ഫ്യൂഷനിലാക്കുന്നു. പകുതി സിനിമകളെപ്പറ്റി മാത്രമേ ഹരി അല്പമെങ്കിലും നല്ല അഭിപ്രായം പറഞ്ഞിട്ടുള്ളു. പതിനൊന്നാം ഘടകമായ കേരള കഫേയാകട്ടെ അത്ര പ്രാധാന്യമുള്ളതായും പറയുന്നില്ല. പക്ഷെ, റേറ്റിംഗില്‍ വളരെ ഉയര്‍ന്ന മാര്‍ക്കും. പല ഹ്രസ്വസിനിമകളും പൂര്ണതയിലെത്തിയില്ലെന്ന് ഹരിയുടെ വിലയിരുത്തല്‍ പറയുമ്പോള്‍ ചിത്രം മൊത്തത്തില്‍ പൂര്‍ണതയിലെത്തിയെന്ന് തുടക്കത്തില്‍ പറയുന്നു. ഇതെന്താ ഇങ്ങനെ?
ReplyDeleteഹരീ നന്ദി, പഴശ്ശിരാജയ്ക്ക് വച്ച കാശ് എടുത്ത് ഞാനിത് രണ്ടു പ്രാവശ്യം കാണും. നാട്ടില്‍ എത്തുമ്പോഴേയ്ക്കും ഇത് തിയേറ്ററില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കുന്നു.
ReplyDeleteആശംസകള്‍, ഹരീ... ഇത്രയും മിനക്കെട്ട് ഇങ്ങനെ ഒരു റിവ്യൂ ഒരുക്കിയതിന്. ഒപ്പം നന്ദിയും.
ReplyDeleteവളരെ നല്ല റിവ്വ് യു. ഇത്തവണ സിനെമാ കാണുന്നതിനു മുന്‍പെ ഹരിയുടെ റിവ്വ് യു വായിച്ചു. എന്തായാലും കാണണം
ReplyDeleteനന്ദി..ഇത്രയും വിശദമായ റിവ്യൂ പങ്കുവെച്ചതിന്...സിനിമ എന്തായാലും കാണണം...
ReplyDeleteപൂര്‍ണത എന്നതുകൊണ്ട് 'perfection' എന്നാണുദ്ദേശിച്ചത്. സിനിമ നല്ലതോ മോശമോ ആവാം, പക്ഷെ ചെയ്തുവെയ്ക്കുന്നതിലെ പെര്ഫക്ഷന് മലയാളസിനിമയ്ക്ക് പലപ്പോഴും അന്യമാണ്. മൂന്നു ചിത്രങ്ങളാണ് ശരാശരിയിലും താഴെയുള്ളത്, മറ്റ് മൂന്നെണ്ണം വളരെ മികച്ചു നില്ക്കുമ്പോള്, നാലെണ്ണം ശരാശരി നിലവാരമെങ്കിലും പുലര്‍ത്തുന്നു. അവയ്ക്കെല്ലാം പ്രത്യേകം വിലയിട്ട്, മൊത്തമെടുത്തപ്പോള് കിട്ടിയത് 7.40 എന്ന വിലയാണ്! സ്വതന്ത്രന്റെ അഭിപ്രായത്തെ മാനിക്കുന്നു, ഇതൊരു ‘ഭുദ്ധിജീവി’ നിരൂപണമല്ല എന്നു മാത്രം പറയുന്നു. നന്ദകുമാറിന്റെ ലിസ്റ്റില്‍ ‘ഐലന്റ് എക്സ്പ്രസ്’-ന്റെ സ്ഥാനത്തോടു മാത്രമേ വിയോജിപ്പു പറയുവാനുള്ളൂ. ‘മകള്‍’ക്കു ശേഷമെങ്കിലും ഞാന്‍ ‘ഐലന്റ് എക്സ്പ്രസ്’ ചേര്‍ത്തേക്കും.
ReplyDeleteആശംസകളും സന്തോഷവും പങ്കുവെച്ച, അഭിപ്രായമറിയിച്ച ഏവര്‍ക്കും നന്ദി. :-)
--
i have seen dis movie at middle east film festival i like this movie its a good effort because we can see the diffrence in the approach by all the directors i think all of them will come with good movies if they were given an chance to work in their own style. anwer rasheed is the one who really surprised me i never expected a short film like dis from him. and happy journey good effort. kudoos to them. shaji kailas and shyama prasad really disappointed me
ReplyDeleteറിവ്യൂ ആകാംക്ഷ കൂട്ടുന്നു
ReplyDeleteഅഭിപ്രായം പടം കണ്ട ശേഷം:)
റിവ്യൂ വായിച്ചു... വളരെ നന്നായി...
ReplyDeleteഎന്റെ പോയിന്റ് നില ഇങ്ങനെ ആണ്..
1.പുറംകാഴ്ചകള്‍
2.ബ്രിഡ്ജ്
3.മകള്‍
4.ഹാപ്പി ജേര്‍ണി
5.അവിരാമം
6.നൊസ്റ്റാള്‍ജിയ
7.മൃത്യുഞ്ജയം
8.ഓഫ് സീസണ്
9.ലളിതം ഹിരണ്മയം
10.ഐലാന്‍ഡ് എക്സ്പ്രസ്സ്
ഞാനും ഒരു റിവ്യൂ എഴുതി... http://jinureviews.blogspot.com/2009/10/blog-post_30.html ...
അല്ലപിന്നെ...
ചേതോഹരമായ സിനിമ. താങ്കൾ പറഞ്ഞ കുറവുകളൊക്കെ ഉണ്ടെങ്കിലും മലയാള സിനിമയിൽ അടുത്തകാലത്തൊന്നും ഇത്ര വ്യത്യസ്തമായ തീമുകളും ആവിഷ്കാരവും കണ്ടിട്ടില്ല. എന്റെ സെലക്ഷൻ:
ReplyDelete1.ബ്രിഡ്ജ്
2.പുറംകാഴ്ച്ചകൾ
3.മകൾ
4.ഹാപ്പിജേണി
5.ലളിതം ഹിരണ്മയം
6.അവിരാമം
7.ഓഫ് സീസൺ
8.നൊസ്റ്റാൾജിയ
9.ഐലന്റ് എക്സ്പ്രസ്
10.മൃത്യുഞ്ജയം
ഈ ചിത്രത്തിന് തരക്കേടില്ലാത്ത വ്യൂവര്‍ഷിപ്പ് ലഭിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം...
ReplyDeleteഇനിയും ഇത്തരം നല്ല പരീക്ഷണങ്ങള്‍ വരട്ടെ....
ചിത്രം കണ്ട് വന്ന് ബാക്കി പറയാം....
saw the film(s) yesterday.
ReplyDeletei thought almost all the films were peripheral in dealing with the themes.
no film had depth.
there was a possibility in ISLAND EXPRESS to achieve thematic depth. but the script writer failed.
i expected some one would try to put in a poetic experience instead of the cliche capsule-stories...
it was disappointing...
BRIDGE and PURAM KAZHCHAKAL were average.
all other films are hopeless...
Inne kandu cinema..oru puthuma unde...alppam polum bore adichillaa....aa mruthujayavum, dileepum pinne nammude budhi jeevi syama prasideneyum onne maatti nirthiyirunnu enkil
ReplyDeletemalaya cinema irangaatha saayippinte nattil ninnum oru 2 weeks breaksine vannappol nalla kore malayala cinema kaanan patti....
PAZHASSIRAJA..pinnne daa ippol KERALA CAFE....santhosham..
pinne chela comment kandu ningalude reviewil , pazhassi rajakke vecha cash konde ithe 2 thavana kaanum ennokke....enganeyum thalakke vatte pidicha fansukaarundo ee naattil kashtam...
anyway best wishes
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-) ‘ഐലന്‍ഡ് എക്സ്പ്രസ്സി’ന്റെ കാര്യത്തിലാണ് പലര്‍ക്കും വിയോജിപ്പുള്ളത്. ഒരുപക്ഷെ, അതു കൈകാര്യം ചെയ്ത രീതിയാവാം അതിനു കാരണം; ചിലര്‍ക്കിഷ്ടപ്പെടാം, ചിലര്ക്കിഷ്ടപ്പെടാതിരിക്കാം. ഒരു ബന്ധവുമില്ലാത്ത കുറേ കഥാപാത്രങ്ങളെ ഒരിടത്തു കൂട്ടിമുട്ടിക്കുന്നത്, അതെനിക്ക് നന്നേ ഇഷ്ടമായി. ‘കേരള കഫെ’യില്‍ ചിത്രങ്ങള്‍ കൂട്ടിയിണക്കിയിരിക്കുന്നതിനേക്കാള് വിശ്വസിനീയതയുണ്ട് അതിന്. ഒരു ചലച്ചിത്രസമാഹാരത്തിനുള്ളില് മറ്റൊന്ന്.
ReplyDeleteWhen you expect something and if it fail to deliver upto your expectations; you will be disappointed! :-) I don't think the film is a bad attempt.
--
ഡിസ്കഷന് വേളയിലും ഷൂട്ടിങ്ങിലും എഡിറ്റിങ്ങ് ടേബിളിലും വളരെ നല്ല അഭിപ്രായമാണ് ഐലന്റ് എക്സ്പ്രസിനെകുറിച്ച് ഉണ്ടായിരുന്നത് എന്ന് പിന്നീടറിയാന്‍ കഴിഞ്ഞു.
ReplyDeleteഅതൊരു നല്ല സബ്ജക്റ്റ് ആണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ കൃത്യമായി അത് കമ്മ്യൂണിക്കേറ്റ് ചെയ്തതില്‍ സംവിധായകന് പരാജയപ്പെട്ടു എന്നാണെനിക്ക് തോന്നുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് ബോദ്ധ്യപ്പെടുത്തുന്നതിലെ ലിമിറ്റേഷന്‍ ആവാം. വ്യത്യസ്ഥ സ്ഥലങ്ങളിലെ വ്യത്യസ്ഥ ആളുകളുടെ ജീവിത പരിസരം, ചിന്തകള്‍ അവസാനം അതിനെ കൃത്യമായി കൂട്ടിയിണക്കുന്നത് ഒകെ നല്ലതു തന്നെയെങ്കിലും, സംഭാഷണമില്ലായ്മയും കൂടുതലായിപോയ നരേഷനും ചിത്രത്തെ മന്ദഗതിയിലാക്കി. പക്ഷെ ക്യാമറ വര്‍ക്ക്, കോസ്റ്റൂംസ്, ഒക്കെ എടുത്തു പറയേണ്ടതു തന്നെ. പറഞ്ഞ വിഷയത്തിലല്ല, അത് കമ്മ്യൂണിക്കേറ്റ് ചെയ്തതിലാണ് അതിന്റെ പരാജയം എന്ന് എനിക്കു തോന്നുന്നു.(എക്സിക്യൂഷന്) അതുകൊണ്ടാണ് എന്റെ സെലക്ഷനില്‍ അത് അവസാന ഭാഗത്ത് വരുന്നത്. ഒരു ചെറിയ-കാര്യമാത്രപ്രസക്തമല്ലാത്ത വിഷയമായിരുന്നിട്ടും ‘ഹാപ്പി ജേര്‍ണി’ പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ തന്നെ നന്നായി രസിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു ലൊക്കേഷന്‍ (ബസ്സ് മാത്രം) രണ്ടേ രണ്ടു കഥാപാത്രങ്ങള്‍, ആവര്‍ത്തിച്ചു വരുന്ന ഫ്രെയിംസ് ഒക്കെ ആയിരുന്നിട്ടു കൂടിയും.
ഒരുപാട് നാളുകള്‍ക്കുശേഷമാണ് ഒരു നല്ല സിനിമയെകുറിച്ച് ഒരുപാടാളുകള്‍ ഒരുമിച്ച് നല്ല അഭിപ്രായം പറയുന്നതെന്ന് തോന്നുന്നു.:) ബോക്സോഫീസില്‍ ചിത്രം പരാജയമായിരിക്കും എങ്കിലും അതല്ലല്ലോ ഒരു നല്ല ചിത്രത്തിന്റെ മാനദണ്ഡം.
കേരള കഫെ ഇന്ന് കാണും.എന്നിട്ട് റിവ്യു വായിക്കാം.
ReplyDeleteപത്തു കഥകള്‍ ഒറ്റയടിക്ക് കണ്ടത് കൊണ്ട് എല്ലാ കഥയും തലക്കകത്ത് കേരാത്തത് കൊണ്ടാക്കാം ഹരിക്ക് പിന്നെയും കാണാന്‍ തോന്നുന്നത്
ReplyDeleteCinemayku 7.40 mark engil..... reviewinu 9 mark njan nalkunnu....... Hari.... Namichirikkunnu....
ReplyDeleteഹരി , എന്തായാലും ഞാന്‍ ഇത് കാണും .. ബാംഗ്ളൂര്‍ റിലിസ് ആയോ എന്ന് അറിയില്ല ...
ReplyDeleteമലയാളത്തില്‍ ഇങ്ങനെയൊരു സിനിമ ഇറങ്ങിയത് എന്തൊരാശ്വാസമാണ്. ഇഷ്ടപ്പെടാത്തവയേക്കാള് ഇഷ്ടപ്പെട്ടവയാണ് കൂടുതല്‍.
ReplyDeleteസിനിമ കണ്ടിറങ്ങിയിട്ടും പിറ്റേന്നും അതിന്റെ സന്തോഷം മാറുന്നില്ല.
നന്ദകുമാറിന്റെ നിരീക്ഷണങ്ങളോട് യോജിക്കുന്നു. എങ്കിലും, ഒരു അപകടത്തില്‍പെട്ടവരുടെ അസ്വാഭാവികമായ പെരുമാറ്റരീതികള്‍ എന്നരീതിയിലാണ് ഈയൊരു ശൈലിയിലുള്ള സംവേദനത്തെ ഞാന്‍ കണ്ടത്. പുലിക്കുട്ടി ആളു തമാശക്കാരി/ക്കാരന് ആണല്ലോ! :-) അഭിപ്രായമറിയിച്ച ഏവര്‍ക്കും നന്ദി.
ReplyDelete--
hari paranjathu pole malaylathile vyathyasthamaya nallayoru cinema. puramkazhchakalum bridgum valare nannayi..
ReplyDeletehmm...enthu cheyyam innale family umaayi movie kaanan poyappol first show kazhinje erangi vannavar 7 per..ithe flopilekke pokum ennu thonnunuu....nalla oru cinemayayirunu....enikke valare ishtapettu
ReplyDeleteeppol eranagunna ella moviekalum pazhassirajayude bahalathil mungipokumennu thonnunuu..pinne athum HIT aayi kanunnathe oru santhoshamaanee...(Cheriya oru Mammootty Fan anee..he he)
ഐലന്റ് എക്സ്പ്രക്സ് ആണ് എനിക്കും ബോറടിച്ചത് ഹരീ. അന്‍വര്‍ റഷീദ് ആണ് താരം !
ReplyDeleteഅങ്ങനെ ഞാനും പടം കണ്ടു. തീര്‍ച്ചയായും വീണ്ടും കാണാന്‍ തോന്നുന്ന സിനിമ തന്നെ. ഉള്ള ഏക പാട്ടിന്റെ വരികളും സംഗീതവും ആലാപനവും ഹൃദ്യം. രഞ്ജിത്ത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
ReplyDeleteഎന്റെ റേറ്റിങ്ങ്:
Excellent
---------
പുറംകാഴ്ചകള്‍
ബ്രിഡ്ജ്
Very Good
---------
ഐലന്റ് എക്സ്പ്രെസ്സ്
ഹാപ്പി ജേണി
Good
----
മകള്‍
Above Average
-------------
അവിരാമം
Average
-------
മൃത്യുഞ്ജയം
നൊസ്റ്റാല്‍ജിയ
ഒഴിവാക്കാമായിരുന്നത്
----------------
ഓഫ് സീസണ്
ലളിതം ഹിരണ്മയം
Kuzhappamilla
ReplyDeletenalloru approach thanne...
Anoop Thomas
Jobsomega.com
വ്യത്യസ്തരായ കഥാകൃത്തുക്കളുടെ ഒരു ചെറുകഥാ സമാഹാരം വായിച്ച അനുഭവം ആണ് കേരള കഫെ കണ്ടപ്പോള്‍ തോന്നിയത്. അവിരാമം, നൊസ്റ്റാള്‍ജിയ എന്നീ ചിത്രങ്ങളില്‍ കേരള കഫെയേ കഥയുമായി ബന്ധിപ്പിച്ച പോലെ എല്ലാ സിനിമകള്‍ക്കും എന്തെങ്കിലും ഒരു ബന്ധം ഉണ്ടായിരുന്നെങ്കില്‍, കഫെ എല്ലാ സിനിമകളിലും ഒരു കഥാപാത്രം ആയിരുന്നെങ്കില്‍, ഗംഭീരം ആയിരുന്നേനെ. അവസാനം എല്ലാ കഥകളിലെയും ചില കഥാപാത്രങ്ങള്‍ കഫെയില്‍ നിന്ന് മൂടിലെ പൊടി തട്ടി പോകുന്നതൊഴിച്ചാല്‍ കഫെ-ക്ക് മൊത്തം സിനിമയില്‍ ഒരു പ്രാധാന്യവും ഇല്ല. ഏറ്റവും ഇഷ്ടപ്പെട്ടത് പുറം കാഴ്ചകള്‍ തന്നെ ആണ്. പിന്നെ ബ്രിഡ്ജ്. ഐലന്‍ഡ് എക്സ്പ്രസ്സ് എന്ന സിനിമ കണ്ടിട്ട് സത്യത്തില്‍ വലുതായൊന്നും മനസ്സിലായില്ല. അത് തന്നെയാവാം സംവിധായകന് ഉദേശിച്ചതും. ആര്‍ക്കും മനസ്സിലാവാത്തത് ആണ് ഏറ്റവും നല്ല സിനിമ എന്നായിരിക്കും അദ്ദേഹത്തിന്റെ ധാരണ. ഇത് പോലെ ഉള്ള സംരംഭങ്ങള്‍ ഇനിയും വരട്ടെ. അവയില്‍ ജയരാജ്, റോഷന് ആന്ഡ്ര്യുസ് എന്നിവര്‍ക്കും അവസരം കിട്ടട്ടെ. രഞ്ജിത് അഭിനന്ദനം അര്‍ഹിക്കുന്നു. Hats Off
ReplyDeleteവിഖ്യാത ചലച്ചിത്രകാരൻ തർക്കോവ്സ്കി തന്റെ "Sculpting in Time" എന്ന പുസ്തകത്തിൽ എഴുതുന്നു:
ReplyDeleteI have to admit that even when professional critics praised my work I was often left unsatisfied by their ideas and comments-at least, I quite often had the feeling that these critics were either indifferent to my work or else not competent to criticise: so often they would use well-worn phrases taken from current cinema journalese instead of talking about the film's direct, intimate effect on the audience.
സിനിമകളെ ഗൗരവമായി എടുക്കുന്ന മിക്ക ബ്ലോഗുകളുടെയും ഒരു ലൈൻ ഏകദേശം ഇപ്രകാരമാണ്:
കഥ തരക്കേടില്ല : 5.5 മാർക്ക്, തിരക്കഥ മോശം: 3.45 മാർക്ക്, സംവിധാനം കുറേക്കൂടി നന്നാവാമായിരുന്നു : 4.05 മാർക്ക്, ഒന്നാന്തരം ഫോട്ടോഗ്രാഫി: 8 മാർക്ക് എന്നിങ്ങനെ.
ഇങ്ങനെ ഒക്കെ നമുക്ക് പല കമ്പാർട്ടുമന്റുകളാക്കി ഒരു സിനിമയെ വിലയിരുത്തുവാൻ സാധിക്കുമോ?
ഇയിടെ ഒരു സമാന്തര സിനിമയെ റിവ്യൂ ചെയ്ത ബ്ലോഗർ എഴുതിയിരിക്കുന്നത് കണ്ടു, ആ സിനിമയിൽ ക്യാമറ മന്ദഗതിയിലാണ് ചലിച്ചതെന്നും അതിനാൽ അതിന്റെ സിനിമാറ്റോഗ്രാഫി കഴിഞ്ഞ യുഗത്തിന്റേതാണെന്നും മറ്റും! ചടുലമായ ക്യാമറ ചലനങ്ങളാണു പോലും നമ്മുടെ കാലത്തിന്റെ മുഖമുദ്ര!! കാലാതീതനെന്നു പോലും വിശേഷിപ്പിക്കാവുന്ന സംവിധായകൻ തർക്കോവ്സ്കി മുതൽ സമകാലീക ലോക സിനിമയുടെ പ്രമുഖ സംവിധായകനായ സായ് മിംഗ് ലിയാംഗ് വരെയുള്ളവരുടെ സിനിമകളിൽ ക്യാമറയുടെ ചലനവും, എഡിറ്റിംഗ് കത്രികയുടെ ഉപയോഗവും വല്ലപ്പോഴും മാത്രം കാണാവുന്ന സംഗതികളാണ്.
ഞാൻ പറഞ്ഞു വരുന്നത് ഇത്രമാത്രം: ഒരു സിനിമയെ സമഗ്രമായിത്തന്നെ കാണുവാൻ ശ്രമിക്കുന്നതാവും ആ സിനിമയെ പൂർണ്ണമായും മനസ്സിലാക്കുവാനും ആസ്വദിക്കുവാനും അതിന്റെ 'ഫീൽ' നമ്മിലേക്ക് ആവാഹിക്കുവാനുമെല്ലാം നമ്മെ സഹായിക്കുന്നത്. ഇങ്ങിനെ ചെയ്യുമ്പോൾ ഒരു സിനിമയെ ക്രിറ്റിക്കലായി കാണുവാനും സാധിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു സിനിമയുടെ വിവിധ ഘടകങ്ങൾ ആ സിനിമക്ക് സംവിധായകൻ കൽപ്പിച്ചിരിക്കുന്ന അർത്ഥതലം കൈവരിക്കുവാൻ സഹായകരമാകുന്ന ഘടകങ്ങൾ മാത്രമാണ്. അവക്ക് ഓരോന്നിനും വ്യത്യസ്തമായ നിലനിൽപ്പുണ്ടെന്ന് കരുതുക വയ്യ. ഒരു സുന്ദരിയെ അവളുടെ പൂർണ്ണരൂപത്തിൽ കാണുന്നത്ര സുഖകരമായ കാഴ്ച അല്ലല്ലോ പോസ്റ്റുമോർട്ടം ടേബിളിൽ തുണ്ടം തുണ്ടമാക്കപ്പെട്ട അവളുടെ ശവശരീരം കാണുക എന്നത്!
കഴിഞ്ഞ IFFKയിൽ ഒരു നല്ല ചിത്രം കണ്ട് പുറത്തുവന്ന ഞാൻ കണ്ടത് പുറത്ത് പടിമേൽ വിഷണ്ണനായി ഇരിക്കുന്ന എന്റെ സുഹൃത്തിനെയാണ്. എന്താ, ചിത്രം ഇഷ്ടപ്പെട്ടില്ലേ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഞാനാകെ കൺഫ്യൂസ്ട് ആണ്. ഈ ചിത്രം ഏതു ജനുസ്സിൽ (genere) പെട്ടതാണെന്ന് എനിക്ക് പിടികിട്ടുന്നില്ല. അതറിഞ്ഞിട്ടു വേണമല്ലോ ചിത്രം നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കാൻ!!
കുറെക്കാലത്തിനുശേഷമാണ് സംതൃപ്തിയോടെ ഒരു മലയാളസിനിമ കണ്ടത്.
ReplyDeleteഎന്റെ മുന്‍ഗണനാക്രമം
1.ബ്രിഡ്ജ്
2.പുറംകാഴ്ചകള്‍
3.മകള്‍
4.ഹാപ്പി ജേര്‍ണി
5.ഐലന്റ് എക്സ്പ്രസ്
6.അവിരാമം
7.മൃത്യുഞ്ജയം
8.നൊസ്റ്റാള്‍ജിയ
ലളിതം ഹിരണ്മയവും ഓഫ് സീസണും ഒഴിവാക്കാമായിരുന്നു.
Justin Aloor പറഞ്ഞതു പോലെ കേരള കഫെ എല്ലാ ചിത്രങ്ങളിലും ഒരു കഥാപാത്രമായിരുന്നെങ്കില്‍ നന്നായിരുന്നേനേ; പക്ഷെ അത് ‘അവിരാമ’ത്തിലെ പോലെ കാന്റീന് ബോയോട് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ പറയുന്ന രീതിയിലാവരുത് എന്നാണ് എനിക്ക് തോന്നുന്നത്.
ReplyDeleteshoonyan പറഞ്ഞതിനോട് യോജിക്കുന്നു. ചിത്രവിശേഷം തുടങ്ങിയപ്പോള്‍ അങ്ങിനെ സമഗ്രമായ വിലയിരുത്തലുകളും മൊത്തത്തിലൊരു റേറ്റിംഗ് നല്‍കുകയുമായിരുന്നു പതിവ്. പക്ഷെ, അതിനെത്രമാത്രം വിശ്വസിനീയതയുണ്ട് എന്നതാണ് പ്രശ്നം. കാരണം ഒരാള്‍ക്ക് സുന്ദരിയായി തോന്നുന്ന ഒരുവളെ മറ്റൊരാള്‍ക്ക് സുന്ദരിയായി തോന്നണമെന്നില്ലല്ലോ! അതുകൊണ്ടാണ് ഇങ്ങിനെ വിഭാഗം തിരിച്ച് മാര്‍ക്ക് നല്കി തുടങ്ങിയത്. അതാവുമ്പോള്‍ എന്തുകൊണ്ടാണ് റേറ്റിംഗ് കൂടിയത് എന്നൊരു ധാരണ വായനക്കാരനുണ്ടാവുമല്ലോ! രണ്ടും രണ്ട് രീതി എന്നു കണ്ടാല്‍ മതിയാവും; രണ്ടിനും അതിന്റേതായ ഗുണവശങ്ങളുമുണ്ട് പോരായ്മകളുമുണ്ട്. കുറ്റമറ്റ ഒരു റേറ്റിംഗ് എന്നത് സാധ്യമായ ഒന്നല്ലല്ലോ!
അഭിപ്രായമറിയിച്ച ഏവര്‍ക്കും വളരെ നന്ദി. :-)
--
ബ്രിഡ്ജ് എന്ന ചിത്രത്തിലെ വേലക്കാരിയുടെ റോള്‍ ചെയ്ത സ്ത്രീ അമ്പരപ്പിക്കുന്നു.... dialogue presentation ന്റൈ കാര്യത്തിലും expression ന്റൈ കാര്യത്തിലും പുതിയ തലമുറയിലെ നടികള്‍ക്ക് അവര്‍ ഒരു മോഡല്‍ ആയിരിക്കട്ടെ....
ReplyDeleteഞാനും കണ്ടു.
ReplyDeleteഹൃദയം പറയുന്നു മികച്ചത് പുറം കാഴ്ചകളെന്ന്. തലച്ചോറ് പറയുന്നത് ബ്രിഡ്ജാണ് ഏറ്റവും നല്ലതെന്ന്. ഏതായാലും ഏതാണ്ടെല്ലാം ഇഷ്ടപ്പെട്ടു.
മകള്‍, ഹാപ്പി ജേണി, ഐലന്റ് എക്സ്പ്രസ്, അവിരാമം എന്നിവ നന്നായി. ഐലന്റ് എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത് മനോഹരമായാണ്. സമയക്കുറവ് എന്ന പരിമിതിയെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ക്ലൈമാക്സിലുണ്ടായ ഞെട്ടല്‍ ചിത്രത്തെ മൊത്തത്തില്‍ ഇഷ്ടപ്പെടാനുള്ള കാരണമായി. ഹാപ്പി ജേണി് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ 'sleeping beauty and aeroplane' എന്ന ചെറുകഥയുടെ പാരഡിയാണെന്ന് തോന്നിച്ചു. ഏതായാലും ജഗതി തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ലളിതം ഹിരണ്മയത്തില് എന്‍.എസ് മാധവന്റെ "ശേഷം' ചുവക്കുന്ന പോലെ.
ഓഫ് സീസണ് ഒഴിവാക്കാമായിരുന്നു എന്നല്ല, നന്നാക്കാമായിരുന്നു.
ഇതു വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നു.
സ്വ.ലെയുടെ വിശേഷത്തിനായി കാത്തിരുന്നു മടുത്തു. ഹരി സെലെക്റ്റീവായി എന്നു തോന്നുന്നു. പണ്ട് ഏത് ചവറ്പടത്തിന്റെയും വിശേഷം റിലീസിന്റെ അന്നു തന്നെ ഇടുമായിരുന്നു. ഇത്ര selective ആകേണ്ടിയിരുന്നില്ല. സ്വ.ലെ കണ്ടോ
ReplyDeleteഎന്തായാലും ഒരു പുതുമയുണ്ടല്ലെ..
ReplyDeleteശ്യാമപ്രസാദ് ഓഫ് സീസണിൽ എന്താ പറയാൻ ഉദ്ദേശിച്ചത്.. ? എനിക് ഏറ്റവും ബോറായി തോന്നിയത് ആ ഫിലിം ആയിരുന്നു.. പിന്നെ മൃത്യുഞ്ജയം..റീമ കല്ലിങ്കലിന്റെ ആ ഭാഷ അൺസഹിക്കബിൽ തന്നെ.. ഋതു കണ്ടപ്പോൾ അത് ആ ഫിലിമിന്റെ സ്റ്റൈൽ എന്നു കരുതി.. മകളും ബ്രഡ്ജും മനസ്സിൽ വല്ലതെ കൊളുത്തി വലിക്കുന്നു..
ഹരി.. സ്വ.ലേ.. പോയി കാണെന്നെ.. അവസാനത്തെ അഞ്ചു മിനിറ്റ് ഒഴിച്ച് ബാക്കി കുഴപ്പമില്ല... :)
സ്വ.ലെ ഒട്ടും സുഖിച്ചില്ല... ലാസ്റ്റ് 5 മിനിറ്റ് പറയുകെയേ വേണ്ട. ചില കൊമഡികള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. നിരാശപെടുത്തി എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteJinu : Reviews-ന്റെ അഭിപ്രായത്തോടു യോജിക്കുന്നു. വേലക്കാരിയുടെ റോള്‍ ചെയ്ത സ്ത്രീ അഭിനയിക്കുകയാണെന്നേ തോന്നിയില്ല! ഷാഫി പറഞ്ഞതു പോലെ ക്ലൈമാക്സിലെ ഞെട്ടല്‍ തന്നെയാണെന്നു തോന്നുന്നു ‘ഐലന്റ് എക്സ്പ്രസിനേ’യും അതുപോലെ തന്നെ ‘പുറംകാഴ്ചകളേ’യും ആകര്‍ഷകമാക്കുന്നത്.
ReplyDeleteസെലക്ടീവാവുന്നതിന്റെ പ്രശ്നമല്ല, നല്ല സിനിമ / ചീത്ത സിനിമ എന്ന അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുന്നുമില്ല; സിനിമ ഇറങ്ങി ആദ്യ ദിവസങ്ങളില്‍ സമയം ലഭിച്ചില്ല. ആദ്യ ആഴ്ചയിലെങ്കിലും കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനു ശ്രമിക്കാറില്ല.
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
--
റിവ്യൂ നന്നായിട്ടുണ്ട് ഹരീ.
ReplyDeleteകേരള കഫേയുടെ ബാംഗളൂര്‍ റിലീസിനായി കാത്തിരിക്കുന്നു. മലയാള സിനിമയിലെ പുതിയ പരീക്ഷണം വിജയം കണ്ടു എന്നതില്‍ വളരെ സന്തോഷം. പടം സാമ്പത്തികമായി വിജയമാണോ?
എന്തായാലും ഈ ചിത്രം കണ്ടിട്ട് ബാക്കി കമന്റിടാം.
കേരളാ കഫെ കണ്ടു...
ReplyDeleteബ്രിഡ്ജും പുറംകാഴ്ച്ചകളും മകളും നൊമ്പരമായി...
ഹാപ്പി ജേണി ശരിക്കും രസിപ്പിച്ചു...
അവിരാമവും തരക്കേടില്ല, ഐലന്റ് എക്സപ്രസ്സ് ആദ്യം മനസ്സിലായില്ലെങ്കിലും അവസാനം എല്ലാവരെയും ലിങ്ക് ചെയ്യിച്ചത് വളരെ ഇഷ്ടമായി....
ഓഫ് സീസണ് , നൊസ്റ്റാള്‍ജിയ, ലളിതം ഹിരണമയം അത്ര സുഖിപ്പിച്ചില്ല...
ഒട്ടും പിടികിട്ടാതെ കിടക്കുന്ന ഒന്നുണ്ട് മൃത്യുജ്ഞയം....
athe. valare..valare nalla chithramaanu kerala cafe. ettavum nallathu bridge.
ReplyDeleteപടം കണ്ടു...ആസ്വദിച്ചു കണ്ടു ....ഓഫ് സീസണ് മാത്രം അത്രയ്ക്ക് അങ്ങട് പോരാ തോന്നി..
ReplyDeleteവളരെ നല്ല ആസ്വാദനക്കുറിപ്പ്. ഇത്തരം പരീക്ഷണചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയും വിജയിക്കുകയും ചെയ്യട്ടെ.
ReplyDeleteബ്രിഡ്ജ്, പുറംകാഴ്ചകള്‍, ഹാപ്പി ജേര്‍ണി, അവിരാമം എന്നീ ചിത്രങ്ങള്‍ വളരെ നന്നയി. ലളിതം ഹിര്ണ്മയം, മൃതുഞ്ജയം, ഐലന്റ് എക്സ്പ്രെസ്സ് എല്ലാം ഇഴച്ചില്‍ വന്നു. ഐലന്റ് എക്സ്പ്രെസ്സ് നല്ല പ്രമേയമായിരുന്നുവെങ്കിലും നല്ല രീതിയില്‍ കണ് വേ ചെയ്ത്ലില്ല എന്നഭിപ്രായമുണ്ട്.
തുടരുക,.
(ഞാനും ഇതേ തട്ടകത്തിലുള്ള ഒരു ബ്ലോഗറാണ്. സമയം കിട്ടുമ്പോള്‍ ബ്ലോഗ് സന്ദര്‍ശിക്കുമല്ലോ)
സസ്നേഹം
കഴിഞ്ഞ ആഴ്ച ബാംഗ്ലൂരില്‍ പടം കണ്ടു. ഹരി പറഞ്ഞതുപോലെ വീണ്ടും ഒരു പ്രാവശ്യം കൂടി കാണാന്‍ തോന്നുന്നു. അത്രയ്ക്ക് ഇഷ്ടമായി എല്ലാ ചിത്രങ്ങളും ( ഷാജി കൈലാസിന്റെ ചിത്രം ഒഴിച്ച്.)
ReplyDeleteഏറ്റവും ഇഷ്ടപ്പെട്ടത് ബ്രിഡ്ജു, പുറം കാഴ്ചകള്‍, ഐലന്റ് എക്സ്പ്രെസ്സ്, ഹാപ്പി ജേര്‍ണി എന്നിവയാണ്. പത്മകുമാറിന്റെ 'നൊസ്റ്റാള്‍ജിയ' നല്ല ഒരു തീം ആയിരുന്നെങ്കിലും ദിലീപിന്റെ അഭിനയം അതിന്റെ രസം കെടുത്തി.
അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതായി തോന്നിയത് ജഗതി (ഹപ്പി ജേര്‍ണി) ആണ്. ഒരു സീരിയസായ സംഭവം പ്രേക്ഷകര്‍ക്ക് നന്നായി രസിക്കുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.ഈ ചിത്രം തീര്‍ന്നപ്പോളാണ് തീയേറ്ററില്‍ ഏറ്റവും കൂടുതല്‍ കയ്യടി കേട്ടത്.
ഐലന്റ് എക്സ്പ്രെസ്സ് ആണ് എറ്റവും മികച്ച സ്ക്രിപ്റ്റ് ആയിട്ട് തോന്നിയത്. പ്രിഥ്വിരാജിന്റെ dialogue delivery ആണിതിന്റെ ഹൈലൈറ്റ്; ആദ്യ ഡയലോഗ് തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തും - " ജീസസ്, ഫ്രാങ്കെന്‍സ്റ്റീന്‍, മംഗലശേരി നീലകണ്ട്ഠന്..." . അവസാനം പ്രതീക്ഷിക്കാത്ത തരത്തില്‍ എല്ലാ കഥാപാത്രങ്ങളേയും ഒന്നിപ്പിച്ച്തും നന്നായി. ഹരി പറഞ്ഞതുപോലെ സംഭാഷണങ്ങളില്‍ എനിക്ക് ക്രിത്രിമത്ത്വം തോന്നിയില്ല; കാരണം കഥപറയുന്നയാള്‍ ഒരു സാഹിത്യകാരനാണ്. ഒപ്പം അയാളുടെ മൂഡും ശ്രദ്ധിക്കേണ്ടതാണ്.
അന്‍വര്‍ റഷീദ് ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞു. തകര്‍പ്പന്‍!! ഓരോ ഷോട്ടിലും ഒരു Master Touch ഫീല്‍ ചെയ്തു.
ഇനിയും കൂടുതല്‍ എഴുതണമെന്നുണ്ട്. സമയമില്ലാത്തതിനാല്‍ തല്ക്കാലം പിന്‍വാങ്ങുന്നു.
Kerala Cafe --> A Must Watch
Though a bit late(I only saw it yesterday, here in chennai), superb film(s) and superb review.
ReplyDeleteMay go for it one more time.