‘
എ വെനസ്ഡേ’, ‘
മുംബേ മേരി ജാന്‍’, ‘
ആമിര്‍’ തുടങ്ങിയ 2008-ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെയും അവ മുന്‍പോട്ടു വെച്ച തീവ്രവാദത്തിനെതിരായ നിലപാടുകളാലും, പക്വമായ നിര്‍വഹണത്താല്‍ കൈവരിച്ച കലാമൂല്യത്താലും; സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. റോണി സ്ക്രൂവാല നിര്‍മ്മിച്ച് യു.ടി.വി. മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്തവയാണ് ഈ ചിത്രങ്ങളെല്ലാം. ഹിന്ദിയില്‍ നീരജ് പാണ്ഡേ സംവിധാനം ചെയ്ത ‘എ വെനസ്ഡേ’യുടെ തമിഴ് പതിപ്പാണ് ചക്രി ടോളറ്റിയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്, മോഹന്‍ലാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘
ഉന്നൈപ്പോല് ഒരുവന്’. (തെലുഗില്‍ ഇതേ ചിത്രം തന്നെ ‘ഈനാട്’ എന്ന പേരില്‍ പുറത്തിറങ്ങുന്നു. മോഹന്‍ലാലിനു പകരം വെങ്കടേഷാണെന്നു മാത്രം.) കമല്‍ ഹാസന്, റോണി സ്ക്രൂവാല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കഥയും, കഥാപാത്രങ്ങളും
| [ 7/10 ]
|
|
നീരജ് പാണ്ഡേയുടെ മൂലകഥയില്‍ കാര്യമായ മാറ്റങ്ങളൊന്നും തിരക്കഥാകൃത്തായ കമല്‍ ഹാസന് ഈ ചിത്രത്തില്‍ വരുത്തിയിട്ടില്ല. ഈര മുരുകന് തയ്യാറാക്കിയ സംഭാഷണങ്ങള്‍ ഏറെയും ഹിന്ദിയുടെ തനി വിവര്‍ത്തനമാണ്. മാറ്റം വരുത്തിയ ചിലത് കല്ലുകടിയുമാണ്. ‘എ വെനസ്ഡേ’ കണ്ടിട്ടുള്ളവരെ ആകര്ഷിച്ചിരുത്തുവാനൊന്നും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുറച്ചെന്തെങ്കിലും മാറ്റവും പുതുമയും കൊണ്ടുവരുവാനൊരു ശ്രമം ആവാമായിരുന്നു. ‘എ വെനസ്ഡേ’യുടെ പരിണാമഗുപ്തിയില്‍, വലിയൊരു റണ്‍വേയുടെ നടുക്ക് നീളത്തിലൊരു ബഞ്ചൊക്കെ കൊണ്ടിട്ടത് അല്പം രസം കുറച്ചെങ്കില്‍, ഇവിടെ ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ തുടക്കത്തില്‍ കുറേ ഒഴിഞ്ഞ ബാഗുകള്‍ പലയിടത്തായി ‘കോമണ്‍ മാന്‍’ സ്ഥാപിക്കുന്നതെന്തിനാണെന്നു മനസിലായില്ല!
നീരജ് പാണ്ഡേ മനോഹരമായി സംവിധാനം നിര്‍വ്വഹിച്ച ‘എ വെനസ്ഡേ’ കണ്ടവര്‍ക്ക് ഒരുപക്ഷെ ഇതിലെ ചക്രി ടോളറ്റിയുടെ സംവിധാനം അത്ര തൃപ്തി നല്കണമെന്നില്ല. മുന്പിറങ്ങിയ ചിത്രത്തിലെ കുറവുകള്‍ പരിഹരിച്ച്, കൂടുതല്‍ മനോഹരമാക്കുവാനുള്ള അവസരം ചക്രി ഉപയോഗപ്പെടുത്തിയതുമില്ല. കമല്‍ ഹാസന്, മോഹന്‍ലാല്‍ എന്നിവരൊഴികെയുള്ള മറ്റ് അഭിനേതാക്കളെ വേണ്ടും വണ്ണം ഉപയോഗിക്കുന്നതിലും സംവിധായകന് പിന്നിലായി. ഒരുപക്ഷെ, ‘എ വെനസ്ഡേ’ കാണാതെ ഇതു കാണുന്നവര്‍ക്ക് ഈ കുറവുകള്‍ അത്ര അനുഭവപ്പെടണമെന്നില്ല. അതിനു തക്കവണ്ണം മികവ് കൈവരിക്കുവാന്‍ ചക്രി ടോളറ്റിക്ക് സാധിച്ചിട്ടുണ്ട്.
നസറുദ്ദീന്‍ ഷാ, അനുപം ഖേര്‍; ആരാണ് മെച്ചമെന്നു പറയുവാന്‍ സാധിക്കാത്ത വിധം മത്സരിച്ചഭിനയിച്ച ഇവരുടെ സ്ഥാനത്താണ് കമല്‍ ഹാസനും, മോഹന്ലാലുമെത്തുന്നത്. ഈ കഥാപാത്രങ്ങളെ മുന്‍ അഭിനേതാക്കളുടെ അനുകരണമാവാതെ, തങ്ങളുടേതായ ഒരു ശൈലിയില്‍ ചെയ്തു വിജയിപ്പിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. ഒരു താരതമ്യമെടുത്താല്‍; നസറുദ്ദീന്‍ ഷായും അനുപം ഖേറും കഥാപാത്രങ്ങളായി ജീവിക്കുകയാണെങ്കില്‍; ഇവിടെ കമല്‍ ഹാസനും മോഹന്‍ലാലും കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നു. ഓരോ നിമിഷവും ഇത് കമലാണ്, ഇത് ലാലാണ് എന്ന് ഇവരെ സ്ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകന് ഓര്‍മ്മിക്കുമെന്നു സാരം. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ മോശമാക്കിയിട്ടില്ലെങ്കിലും, ‘എ വെനസ്ഡേ’യിലെ അഭിനേതാക്കളുമായി താരതമ്യം ചെയ്താല്‍ പലയിടത്തും പിന്നിലാണെന്ന് പറയേണ്ടിവരും.
മനോജ് സോണിയുടെ ഛായാഗ്രഹണം, രാമേശ്വര്‍ എസ്. ഭഗത്തിന്റെ ചിത്രസംയോജനം, തോട്ട തരണിയുടെ കലാസംവിധാനം എന്നിവ ചിത്രത്തിനു മുതല്‍ക്കൂട്ടാണ്. ചിലയിടങ്ങളില്‍ സിനിമ അല്പം മെല്ലെയായതു മാത്രം ചിത്രസംയോജനത്തില്‍ വന്ന ഒരു കുറവായി പറയാം.
പാട്ട്, നൃത്തം, ആക്ഷന്‍
| [ 4/5 ]
|
|
ശ്രുതി കെ. ഹാസന് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ ഇടയ്ക്കിടെ പിന്നണിയായെത്തുന്നു. അപ്പോള്‍ രംഗത്തു കാണുന്നവയുടെ സ്വാഭാവിക ശബ്ദങ്ങള്‍ ഇടകലര്‍ത്തിയുള്ള ഈ സംഗീത ശകലങ്ങള്‍ കാഴ്ചയെ അലോസരപ്പെടുത്തുന്നില്ലെന്നു മാത്രവുമല്ല, ചിത്രത്തിന്റെ സ്വഭാവത്തോടു ചേര്‍ന്നു പോവുന്നുമുണ്ട്.
അധികം പഴയതല്ലാത്ത ചിത്രങ്ങള്‍ വീണ്ടുമെടുക്കുമ്പോള്‍, യഥാര്‍ത്ഥ ചിത്രം കണാത്തവരെ എന്നപോലെ, ആദ്യചിത്രം കണ്ടവരേയും പിടിച്ചിരുത്തുവാന്‍ തക്കവണ്ണം തിരക്കഥ ഒന്നു പുനഃക്രമീകരിക്കുന്നത് നന്നായിരിക്കും. ഇവിടെ അതുണ്ടാവാത്തതിനാല്‍ തന്നെ ‘എ വെനസ്ഡേ’ കണ്ടിട്ടുള്ളവര്‍ക്ക് ഈ സിനിമ ഒരു പുതുമയും സമ്മാനിക്കുന്നില്ല. എന്നു മാത്രവുമല്ല, ‘എ വെനസ്ഡേ’ തന്നെ ആവര്‍ത്തിച്ചു കാണുന്നതാവും ഒരുപക്ഷെ ‘ഉന്നൈപ്പോല് ഒരുവന്’ കാണുന്നതിലും നല്ല തീരുമാനവും. എന്നാല്‍ ‘എ വെനസ്ഡേ’ കാണാത്തവര്‍ക്ക് തികച്ചും പുതുമയുള്ള ഒരു ചിത്രമാകുവാന്‍ വേണ്ടതെല്ലാം ഈ കമല്‍ ഹാസന് / മോഹന്‍ലാല്‍ ചിത്രത്തിലുണ്ട്.
Description: Unnaipol Oruvan - A Tamil (Kollywood) film directed by Chakri Toleti; Starring Kamal Haasan, Mohanlal, Ganesh Venkatraman, Dr. Bharath Reddy, Anuja Iyer, Lakshmi; Produced by Kamal Haasan, Ronnie Screwvala; Story by Neeraj Pandey; Screenplay and Dialogues by Kamal Haasan; Camera (Cinematography) by Manoj Soni; Editing by Rameshwar S. Bhagat; Art Direction by Thotta Tharani; Stunts (Action) by ; Background Score by Shruti K. Haasan; Sound Effects by ; DTS Mixing by ; Titles by ; Make-up by ; Costumes by ; Lyrics by Kamal Haasan, Blaaze, Manyusha Puthran; Music by Shruti K. Haasan; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 18 2009 Release.
--
‘എ വെനസ്ഡേ’യുടെ തമിഴ് പതിപ്പ്, ‘ഉന്നൈപ്പോല് ഒരുവന്റെ’ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
രണ്ട് ശക്തന്മാരായ തെന്നിന്ത്യൻ നടന്മാരെ കൂട്ടിയോജിപ്പിച്ചെടുക്കുമ്പോൾ ഒരു പുതിയ കഥയെങ്കിലും ആവാമായിരുന്നു.വെനസ്ഡേ കണ്ടതിനാൽ അതിന്റെ റീമേക്കാണെന്നറിയുമ്പോൾ നിരാശ തന്നെ.യെവന്മാർക്കൊന്നും ഒരു പുത്യേ കഥാതന്തു പോലുമില്ലേ.ഛായ്..!
ReplyDeleteനന്ദി ഹരീ.ഇനി ഇതിന്റെ റിവ്യൂവും മറ്റ് കാര്യങ്ങളും പ്രതീക്ഷിച്ചിരിക്കേണ്ടല്ലോ..
റിലീസ് ആയ അന്നുതന്നെ അബുദാബി എള്ഡൊറാഡോ തീയ്യേറ്ററില്‍ പോയി പടം കണ്ടു. നിരാശ തോന്നി. മോഹന്‍ ലാല്‍ വല്ലാതെ തടിച്ചിരിക്കുന്നു. വയറെല്ലാം ചാടിയ രൂപം. ഒരിക്കലും പോലീസ് വകുപ്പില്‍ ഇമ്മാതിരി ആളെ എടുക്കാന്‍ പാടില്ലാത്തതാണ്.
ReplyDeleteപടം വല്ലാത്ത ഇഴച്ചില്‍ അനുഭവപ്പെട്ടു. കമല്‍ ഹാസന്റെ അഭിനയം കാട്ടിക്കൂട്ടല് പോലെ തോന്നിച്ചു.
ഫിലിം ഇപ്പൊ കണ്ട് വന്നതെയുള്ളൂ. അത്രക്ക് മോശമായിട്ടൊന്നും തോന്നിയില്ല. കുറെ നാളിനു ശേഷം ഒരു തമിഴ് പടം കണ്ടത് കൊണ്ടായിരിക്കും സാധാരണ കാണുന്ന ഒരു തമിഴ് സിനിമയിൽ നിന്നും വ്യത്യസ്തമായ ഒന്നായി തോന്നി.
ReplyDeleteപക്ഷെ സുരക്ഷിതത്വം കൂടീയ ഏറോഡ്രാമിൽ ഒരു ജീപ്പ് എങ്ങനെ ബോംബുമായി ഒരു പാട് നേരം സൂക്ഷിച്ച് വെക്കാൻ പറ്റി? ആ സിനിമയല്ലെ..പോട്ട്..:)
ഹരീ നാളെ ഈ സിനിമ കാണെണമെന്നു വിചാരിക്ക്കുന്നു,,.. എന്നിട്ട് അഭിപ്രായം പറയാം..
ReplyDeleteലൈബ്രറി ഹാളില്‍ അന്ന് വരാന്‍ പറ്റിയില്ല ട്ടൊ.. :(
എന്താണങ്കിലും കണ്ടിട്ട് അഭിപ്രായം ഇപ്പോള്‍ ആശംസ
ReplyDelete@ Kiranz..!!,
ReplyDeleteശരി തന്നെ. ഞാന്‍ കരുതിയത് അതേ പ്രമേയം, പക്ഷെ മറ്റൊരു തരത്തില്‍ പറയുമെന്നാണ്. പക്ഷെ, ആദ്യം ഇതു കാണുന്നവര്‍ക്ക് ഇഷ്ടമാവുമെന്നു തന്നെ തോന്നുന്നു. ‘എ വെനസ്ഡേ’ തിയേറ്ററില്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
@ Eranadan / ഏറനാടന്‍,
പോലീസ് വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണല്ലോ സിനിമയില്‍ മോഹന്‍ലാല്‍. അപ്പോള്‍ നമ്മുടെ നാട്ടില്‍ തടി അത്ര പ്രശ്നമല്ല. :-) (കയറുമ്പോള്‍ ഫിറ്റ് ആണോ എന്നേ നോക്കാറുള്ളൂ, പിന്നെ ഫിറ്റ്നെസ് സൂക്ഷിക്കുന്നോ എന്ന് ആരു നോക്കാന്‍!)
@ യാരിദ്|~|Yarid,
മോശമെന്നു പറഞ്ഞതുമില്ല. :-) തീര്‍ച്ചയായും വ്യത്യസ്തവുമാണ്. യാരിദ് ‘എ വെനസ്ഡേ’ കണ്ടിരുന്നുവോ?
ആ പറഞ്ഞതില്‍ ചെറിയ പിശകുണ്ട്. വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതല്ല, ഉപേക്ഷിച്ച വിമാനത്താവളമാണ്. ഇന്നത് റേസിംഗിനും മറ്റുമാണ് ഉപയോഗിക്കുന്നത്. (‘എ വെനസ്ഡേ’യില്‍ ജുഹു വിമാനത്താവളമെന്ന് എടുത്തു പറഞ്ഞിരുന്നു. ഇവിടെ പറഞ്ഞ പേര് ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല. ജുഹുവില്‍ ഒരു റണ്‍വേ മാത്രമേ ഉപയോഗയോഗ്യമായുള്ളൂ. മറ്റു റണ്വേകളിലൊന്നിലാണ് തീവ്രവാദികളുമായെത്തുവാന് നിശ്ചയിക്കുന്നത്. അവിടെ റണ്‍വേയ്ക്ക് കുറുകേ ഇവര്ക്കിരിക്കുവാനൊരു ബഞ്ച് സ്ഥാപിച്ചിട്ടുണ്ട്. ഒരിക്കലും അവിടെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ബഞ്ച് കൊണ്ടിടുവാന്‍ സാധിക്കുകയില്ലല്ലോ! ഇവിടെയതിനു പകരം ഓരത്ത് ഒതുക്കിയിട്ടിരിക്കുന്ന ജീപ്പായി. എയറോഡ്രോം ഉപേക്ഷിക്കപ്പെട്ടതുമാണ്. അതാണ് ആ സിനിമയുടെ ക്ലൈമാക്സിലെ പ്രശ്നം ഇവിടെ പരിഹരിച്ചു എന്നു പറഞ്ഞത്.)
@ രമേഷ്,
കാണുക. :-)
@ പാവപ്പെട്ടവന്,
നന്ദി. :-)
--
ഭാഗ്യം....ആരും അനുപം ഖേര്‍ മോഹന്‍ലാലിനേക്കാളും മികച്ച നടനാ എന്നു പറഞ്ഞു കേട്ടില്ല. മഹാ ഭാഗ്യം.
ReplyDeleteഎ വെഡ്നെസ്ഡേ എന്ന ചിത്രത്തിന്റെ ഫ്രെയിം ടു ഫ്രയിം കോപ്പി ആണു ഇതെന്നു അറിഞ്ഞിട്ടും പിന്നെ പോയി കണ്ടിട്ടു മറ്റതിനേക്കാളും നന്നായില്ല, തിരക്കഥ മാറ്റണമായിരുന്നു എന്നൊക്കെ പറയുന്നതു എന്തര്‍ത്ഥത്തില്‍ ആണുഹേ??
നാളെ തൊട്ടു സിക്സ് പാക്കുള്ളവരെയും, നല്ല ശരീര ഭംഗി ഉണ്ടെങ്കിലും മമ്മൂട്ടിയേ പോലെ നടുവു വളയില്ലാത്തവരെയും മാത്രമേ പോലീസില്‍ എടുക്കാവൂ എന്നൊരു വന്‍ നിവേദനം കൊടുക്കണം എല്ലാവരും കൂടി എന്നു അഭ്യര്‍ത്ഥിക്കുന്നു.
എന്തായാലും ഞാന്‍ പടം കണ്ടു.....പാണ്ടികള് കമലിനു വേണ്ടിയും, മലയാളികള്‍ അണ്ണനു വേണ്ടിയും കൈയ്യടിക്കുന്നതു കണ്ടു. ചില സീനില്‍ രണ്ടു പേര്‍ക്കും എല്ലാവരുടേയും കൈയ്യടികള്‍ ഉണ്ടായിരുന്നു. എനിക്കീ പടം ഹിന്ദി വെര്ഷനേക്കാളും ഇഷ്ടപ്പെട്ടു, കാരണം ലാലേട്ടന് തന്നെ. കമലഹാസന് വീണ്ടും താനൊരു ഓവര്‍ ആക്ടര്‍ ആണെന്നു തെളിയിച്ചു. ലാലേട്ടനൊരു കൂക്കയും ഇതില്‍ ചെയ്യാനില്ലായിരുന്നു. ഹിന്ദി കണ്ടിരുന്നതു കൊണ്ട് ലാലേട്ടന്റ്റെ റോള്‍ എന്തായിരിക്കും എന്നറിയാമായിരുന്നു, അതു കൊണ്ടു തന്നെ വലിയ പ്രതീക്ഷ ഒന്നും വച്ചിരുന്നില്ല.
ഒരു ക്ലാസ് പടം എന്നു മാത്രമേ പറയാന്‍ ഉള്ളൂ ഇതിനേ കുറിച്ചു. കാണാത്തവര്‍ കാണുക
കമലഹാസന് വീണ്ടും താനൊരു ഓവര്‍ ആക്ടര്‍ ആണെന്നു ചില സീനുകളില്‍ തെളിയിച്ചു എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ!
ReplyDeleteഎ വെനസ്ഡേ കണ്ടിട്ടില്ല.
ReplyDeleteUPO കാണണമെന്ന് വിചാരിക്കുന്നു....
കിരണ്‍സ് പറഞ്ഞതിനടിക്ക് എന്റെ ഒരു ഒപ്പും കൂടി.
ReplyDeleteഎ വെനസ്ഡേ ഞാനും കണ്ടിട്ടുണ്ട്.
ഷിജു.
Dear Blogger
ReplyDeleteHappy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://www.chithravishesham.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
ഹരീ
ReplyDeleteഇത് A WEDNS DAY ഉടെ frame by frame കോപ്പി ആയിരിക്കും UPO എന്ന് പ്രതീക്ഷിച്ചു
കമല്‍ ഹസന്റെ വസ്ത്രധാരണം മാത്രം ശ്രദ്ധിക്കുക ........ അതില്‍ നസരുദ്ധീന്‍ ഷാ ധരിച്ചതില്‍ നിന്ന് എന്തെങ്കിലും വിത്യാസം കാണാമോ....?
മുറികൈ ഷര്‍ട്ട് , inner banian ...............etc etc
ഇതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല കമലിന് നേരിട്ട് AWD transilate ചെയ്യാമായിരുന്നു
pinne EE 7.0/10.00 namukk AWD -kku nalakam
ReplyDeleteഹരീ... ‘എ വെനസ്ഡേ’ കണ്ടില്ലെങ്കിലും അതിണ്റ്റെ സാരാംശം അറിഞ്ഞിരുന്നു. അതിനാലായിരിക്കും എനിയ്ക്ക് അത്ര സസ്പെന്‍സ് തോന്നിയില്ല. അതിലും പ്രധാനം, എവിടെയൊക്കെയോ ഇഴച്ചില്‍ അനുഭവപ്പെടുകയും ചെയ്തു. സംവിധാനവും അഭിനയവുമെല്ലാം പൊതുവേ നന്നായിരുന്നു. പക്ഷേ, മോഹന്‍ലാലിണ്റ്റെ അഭിനയം അദ്ദേഹം തന്നെ അഭിനയിച്ച Company എന്ന ഹിന്ദി സിനിമയുടെ അതേ ലെവല്‍ തന്നെ എന്ന് തോന്നി. ആകെ ഒരു സീനില്‍ മാത്രം (കമലഹാസണ്റ്റെ കണ്ണില്‍ നിന്ന് കണ്ണുനീര് വരുന്ന ഡയലോഗ് സീന്‍) അഭിനയത്തിണ്റ്റെ മികവ് അനുഭവപ്പെട്ടു. അതല്ലാതെ അഭിനയ സാദ്ധ്യതകള്‍ ഉണ്ടോ എന്നറിയില്ല, എന്തായലും A‘എ വെനസ്ഡേ’ കണ്ടിട്ട് തന്നെ കാര്യം :-)
ReplyDeleteee vince ennu parayunna aal evide cheetha parayan mathram varunnathano?ningal aarau sir Hariyodu "എ വെഡ്നെസ്ഡേ എന്ന ചിത്രത്തിന്റെ ഫ്രെയിം ടു ഫ്രയിം കോപ്പി ആണു ഇതെന്നു അറിഞ്ഞിട്ടും പിന്നെ പോയി കണ്ടിട്ടു മറ്റതിനേക്കാളും നന്നായില്ല, തിരക്കഥ മാറ്റണമായിരുന്നു എന്നൊക്കെ പറയുന്നതു എന്തര്‍ത്ഥത്തില്‍ ആണുഹേ??
ReplyDeleteEnnoke parayan?Athu Hariyude abhi prayam.
Pinne ithu mammotye vachu rmake cheyynam ennu vallathum hari paranjovo?Hari hariyude views paraunnu.Ningalku vaiykkam,abhiprayam parayam ..athu ithu polakunnathu prakrtham anee parayanavo..
@ വിന്‍സ്,
ReplyDelete‘എ വെനസ്ഡേ’യുടെ ഫ്രയിം ടു ഫ്രയിം കോപ്പിയാണ് ഇതെന്ന് അറിയില്ലായിരുന്നു. പിന്നെ, അങ്ങിനെയാണെങ്കില്‍ തന്നെ ആദ്യത്തേതില്‍ നിന്നും നന്നായില്ല എന്നു പറയുന്നതില്‍ തെറ്റെന്താണ്? അതുശരിയാണ്. ചിത്രത്തിലെ പോലീസുകാരെല്ലാവരും കൂടി ചെയ്യുന്നത് ഒറ്റയ്ക്കു ചെയ്താലല്ലേ ലാല്‍ എന്തെങ്കിലും ചെയ്തതായി ആരാധകര്‍ക്കു തോന്നുകയുള്ളൂ! തീര്‍ച്ചയായും, ‘എ വെനസ്ഡേ’ കാണാത്തവര്‍ കാണുക. :-)
@ ചെലക്കാണ്ട് പോടാ, ഷിജു | the-friend,
നന്ദി. :-)
@ Bijoy,
പരസ്പരം ലിങ്ക് ചെയ്തുള്ള പരിപാടിയോട് അത്ര യോജിപ്പില്ലാത്തതിനാല്‍ ഇതിനോട് സഹകരിക്കുന്നില്ല. നിങ്ങളുടെ ബ്ലോഗ് റോളില്‍ ചെര്ക്കുവാനുള്ള മികവ് ഈ ബ്ലോഗിനുണ്ടെങ്കില് ചേര്‍ക്കുക, ഇല്ലെങ്കില്‍ ചേര്‍ക്കാതിരിക്കുക.
@ Munna,
ഫ്രയിം ടു ഫ്രയും കോപ്പിയായി ചെയ്യേണ്ടിയിരുന്നില്ല. തീര്‍ച്ചയായും ഈ റേറ്റിംഗിന് കടപ്പാട് പോവുന്നത് ‘എ വെനസ്ഡേ’യ്ക്കു തന്നെ.
@ സൂര്യോദയം,
അനുപം ഖേര്‍ അവതരിപ്പിച്ചിരിക്കുന്ന രീതിയിലല്ല മോഹന്‍ലാല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശരിതന്നെ. ‘കമ്പനി’യിലെ അതേ ശരീരഭാഷയും മറ്റുമാണ് ലാലിനിതില്. എന്നാല്‍, അനുപം ഖേറിന്റെ രീതിയാണ് കഥയ്ക്കും കഥാപാത്രത്തിനും ഒന്നുകൂടി യോജിക്കുന്നതായി തോന്നിയത്. നസറുദ്ദീന്‍ ഷായാവട്ടെ ഒട്ടും വികാരാധീനനാവാതെയാണ് ഒടുവിലെ രംഗങ്ങള്‍ പോലും കൈകാര്യം ചെയ്തത്. അവിടെയും എനിക്ക് കൂടുതല്‍ മികച്ചതായി തോന്നിയത് നസറുദ്ദീന്‍ ഷായുടെ രീതി തന്നെ. അഭിനയസാധ്യത എന്നു പറയുന്നത് ഏതു ചെറുവേഷത്തിനുമുണ്ട്. രണ്ട് ലക്ഷ്യങ്ങള്‍ക്കായി പരസ്പരം കൊമ്പുകോര്‍ക്കുന്ന (മാനസികയുദ്ധം എന്നു പറയാം) രണ്ടുപേര്‍. രണ്ടുപേരും തോല്ക്കുന്നുമില്ല, കാരണം ആത്യന്തികമായി ഇരുവരുടേയും ലക്ഷ്യം ഒന്നുതന്നെ! ‘എ വെനസ്ഡേ’ തീര്‍ച്ചയായും കാണൂ.
@ bipin,
“എനിക്കീ പടം ഹിന്ദി വെര്ഷനേക്കാളും ഇഷ്ടപ്പെട്ടു, കാരണം ലാലേട്ടന് തന്നെ.” എന്നു വിന്‍സ് പറഞ്ഞതു പോലെ, ഹിന്ദി വേര്‍ഷനാണ് നന്നായെതെന്നും പലര്‍ക്കും തോന്നാം/പറയാം (കാരണം ലാലേട്ടനാണ് എന്നു പറയുന്നില്ല... ;-). മറ്റതിനേക്കാളും നന്നായില്ല എന്നു പറയുന്നത് എന്തര്‍ത്ഥത്തിലാണെന്നു ചോദിക്കുകയും, ഉടന്‍ തന്നെ മറ്റതിനേക്കാളും ഇഷ്ടപ്പെട്ടെന്നും പറയുക. അതു കലക്കി.
(ഏതായാലും വഴക്കു വേണ്ട. വിന്‍സിന്റെ മുന്‍കാല പ്രതികരണങ്ങളെ വെച്ച് ഇതെത്രയോ ഭേദം! :-D)
--
:) പടം ഫ്രെയിം ടു ഫ്രെയിം കോപ്പി ആണു...... തമിഴ് ആണോ ഹിന്ദി ആണോ കൂടുതല്‍ നല്ലതു എന്നു ചോദിച്ചാ തമിഴു കാണൂ അതാ എനിക്കു കൂടുതല്‍ ഇഷ്ടപ്പെട്ടതു കാരണം തമിഴില്‍ ലാലേട്ടന് ഉണ്ട് എന്നേ ഞാന്‍ പറയൂ. അതെ സമയം ഞാന്‍ ഒരു മോഹന്‍ ലാല്‍ ഫാന്‍ അല്ല എങ്കില്‍ ഏതാണു നല്ലതെന്നു അഭിപ്രായം ചോദിച്ചാല്‍ തീര്‍ച്ച ആയും രണ്ടില്‍ ഏതു കണ്ടാലും മതി എന്നേ ഞാന്‍ പറയൂ. ഞാന്‍ ഒരു മോഹന്‍ ലാല്‍ ഫാന്‍ ആണു, അതിലൊരു നാണക്കേടും എനിക്കു തോന്നിയിട്ടില്ല, അതു കൊണ്ട് ഞാന്‍ ആ കാര്യം ഒളിച്ചു വച്ചു സിനിമയെ നന്നാക്കാന്‍ നടക്കുന്നവനാ എന്നു പറഞ്ഞു ആളേ വടി ആക്കാറില്ല.
ReplyDeleteബിപിന്‍ ഭായ്...ഹരിക്കഭിപ്രായം ഉള്ളതു പോലെ തന്നെ മറ്റുള്ളവരുടെ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ ആണു ഹരി പോസ്റ്റ് എ കമന്റ് എന്നും പറഞ്ഞൊരു ക്ണാപ്പ് ഇതിന്റെ അടിയില്‍ വച്ചേക്കുന്നത്.
enthayalum mammoottiyude padam pottumbol mohanlalineyum mohanlalinte padam pottumbol mammoottiyeyum valichizhakkatha oru niroopanam ine ennanundavuka?. ente aadyathe kamantanithu.sorry!
ReplyDeleteVinc sir,
ReplyDelete"കമന്റ് എന്നും പറഞ്ഞൊരു ക്ണാപ്പ്" enna puthiya arivinu thanks.Najn paranajthu ninaglude abhirayam parayumbol kurachu virthiyayttu paranjoode ennu mathram anu.Ningalure abiprayam valychal Hari entho thettu chythathu pole thonum arkum.Athallo Sir abiprayam enathu kondu udeshikuthatu...
(Eni mohal lalinte padnagale patti abiprayam parayunathu thethano avo)
allathe sir lal fan ano allayo ennonnum najn paranjila ...I am I correct?
Ellatilum ee fan annathu kandannu varunnathu atthr analla oru trend ayi eniku thoniytillea.Ithile thanne Loude Spkerinu Hari nalla review anu nalkiyrikunnathu,apo thankaklu vendu hariku Mamotty Fan patttam charithi kodukkan ulla oru avsaram ayi ennu karuthunnu.
Pinee ,ee abhiprayam ennuuathu enthu vlichu parayanullathanu ennu najn karuthunilla.
ഹിന്ദി യുടെ അടുത്ത് എത്തുന്നില്ല തമിഴ് വേര്‍ഷന്‍. പിന്നെ അനാവശ്യ കാമറ ഗിമ്മിക്കുകളോ എഫക്സ്റ്റുസുകളോ ഇതിലില്ല എന്നൊരാശ്വാസം. ഹിന്ദിയില്‍ അനുപംഖേര്‍ ചെയ്തതിന്റെ സൂക്ഷ്മത ഇതില്‍ ലാലിനവകാശപ്പെടാനില്ല. കമ്പനി എന്ന രാംഗോപാല്‍ വര്‍മ്മ ചിത്രത്തില്‍ ചെയ്തതിന്റെ ഒരു കാക്കി വേര്‍ഷന്‍ ആണ് മോഹന്‍ലാല്‍ ഇതില്‍. അല്ലാതെ അങ്ങേരു ഇതില്‍ ഒരു കോണ്ട്രിബൂഷനും ചെയ്യുന്നില്ല.
ReplyDeleteപിന്നെ ഫാന്‍സ്.... :) മോഹന്ലാലമ്മാവന് അപ്പിയിട്ടുവെച്ചാലും അമൃതേത്ത് ആണെന്ന് കരുതി അത് തൊട്ടുതലോടുന്ന മരമണ്ടന്‍ മലയാളികളും വിദേശ മലയാളികളും ഉള്ളിടത്തോളം കാലം ഈ കുടവയറും താങ്ങി അങ്ങേര്‍ക്ക് ‘ഗജനി’ എന്ന സിനിമയുടെ മലയാളം വേര്‍ഷന്‍ വരെ ചെയ്യാം :) :)
സാറന്മാരെ
ReplyDeleteനിങ്ങള്‍ ഈ മമ്മുട്ടിയുടെ പടം ലാലിന്റെ പടം എന്ന് പറയുന്നതാ എനിക്ക് മനസ്സിലാകാത്തത്
ഈ ലാലും മമ്മുട്ടിയും ആണോ ഇതിന്റെ ഒക്കെ സ്ക്രിപ്റ്റും Direction-ഉം ചെയ്തെക്കുന്നത് ........?
നടന് എത്ര നന്നയിട്ടും കഥയും തിരക്കഥയും പോയാല്‍ പോയി മോനെ
അത് കൊണ്ട് UPO പോര എന്ന് ഇവിടെ പറഞ്ഞത് ലാലോ കമലോ അതില്‍ ഉള്ളത് കൊണ്ട് അല്ല ...
മറിച്ചു ഇങ്ങനെ ഒരു കോപ്രായം തമിഴില്‍ ആക്കാന്‍ ഇവര്‍ ആരും വേണ്ടായിരുന്നു കുറച്ച് Dubbing ആര്‍ട്ടിസ്റ്റ് മതിയാരുന്നു എന്നായിരുന്നു
ബോംബയിലെ ഒരു ഭീകരമായ അവസ്ഥ ചെന്നെയില്‍ ഫീല്‍ ചെയ്യാത്തതുകൊണ്ടാണോ എന്ന് അറിയില്ല എനിക്ക് തമിഴ് പടം അത്ര രസിച്ചില്ല... പിന്നെ ഇങ്ങനെയൊക്കെ ചെയ്യാന്‍ കമല്‍ പറയുന്ന കാരണം കുറച്ച് ഓവര്‍ അല്ലേ??? ഹിന്ദിയില്‍ നസറുദീന്‍ ഷാ പറയുന്ന കാരണങ്ങളുടെ ഒരു പഞ്ച് ഇതില്‍ ഇല്ല... അതാണ് എനിക്ക് തോന്നിയത്...
ReplyDelete‘എ വെഡ്നെസ് ഡേ’ കണ്ടിട്ടുണ്ട്...മനോഹരമായ ഒരു ത്രില്ലർ ആണത്..
ReplyDeleteഅനുപം ഖേറും നസ്സറുദ്ദീൻ ഷായും മത്സരിച്ചഭിനയിച്ചിട്ടു മുണ്ട്..അതിന്റെ തമിഴ് വേർഷൻ ഇറങ്ങിയതിൽ സന്തോഷിക്കുന്നു..നാട്ടിൽ പോവുമ്പോൾ കാണണം ..എന്നിട്ടഭിപ്രായം പറയാം !!