ഡാഡി കൂള്‍ (Daddy Cool)

Published on: 8/11/2009 10:38:00 PM
Daddy Cool - Film Review in Malayalam by Haree for Chithravishesham. A film by Aashiq Abu starring Mammootty, Master Dhananjai, Richa Palod etc.
മമ്മൂട്ടി, മാസ്റ്റര്‍ ധനഞ്ജയ് എന്നിവര്‍ ഡാഡിയും മകനുമായെത്തുന്ന ചിത്രമാണ് ‘ഡാഡി കൂള്‍’. ബോസ് കുര്യന്‍, ആല്‍‌വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം, കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബു. ബിപിന്‍ ചന്ദ്രന്റെയാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍. റിച്ച പാലോഡ്, ബിജു മേനോന്‍, രാധിക തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍. പേരിനൊപ്പം സംവിധാ‍യകന്‍ കൂടി ‘കൂളാ’യപ്പോള്‍ ചിത്രമൊരു ‘പൂളാ’യി എന്നൊരൊറ്റ വാചകത്തില്‍ ‘ഡാഡി കൂളി’ന്റെ വിശേഷം ചുരുക്കാം.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ചിത്രം നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍; ടൈറ്റില്‍ ഡിസൈനര്‍ സംവിധായകനോട്: “സാര്‍, ഇതിന്റെ കഥ, തിരക്കഥ ആരാണ്?
സംവിധായകന്‍ ചോദ്യഭാവത്തിലൊന്നു നോക്കി: “അങ്ങിനെയൊരാള്‍ വേണോ?
ഡിസൈനര്‍ ദയനീയമായി: “സാ‍...ര്‍...
സംവിധായകന്‍: “ബിപിന്‍ ചന്ദ്രനാകെ ചെയ്തത് ഡയലോഗെഴുത്താണ്. പിന്നാരാ! തത്കാലം എന്റെ പേരു വെച്ചോ...
ബിപിന്‍ ചന്ദ്രന്റെ ചില ഡയലോഗുകള്‍ രസിപ്പിക്കുമെന്നതൊഴിച്ചാല്‍ ഈ വിഭാഗത്തില്‍ പരിഗണിക്കുവാന്‍ മറ്റൊന്നുമില്ല. അച്ഛനേയും മകനേയും ഇവരോടു ബന്ധപ്പെട്ടവരേയും പരിചയപ്പെടുത്തലാണ് സിനിമ മുഴുവന്‍. പരിചയപ്പെടുത്തലോടെ മിക്കവരുടേയും റോള്‍ തീരുകയും ചെയ്യും. അങ്ങിനെ പരിചയപ്പെടുത്തിപ്പെടുത്തി ക്ലൈമാക്സില്‍ വില്ലനെയും പരിചയപ്പെടുത്തുന്നതോടെ സിനിമയ്ക്ക് ശുഭാന്ത്യം!

 സംവിധാനം [ 2/10 ]

വളയത്തിലൂടെ ചാടി ചാടി ഒടുവില്‍ വളയമില്ലാതെ ചാടുക എന്നഭ്യാസത്തെക്കുറിച്ച് കേട്ടിട്ടുണ്ട്, അതു കാണണമെന്നുള്ളവര്‍ക്ക് ഈ ചിത്രം കാണാം. തിരക്കഥയില്ലാതെയും ചിത്രം പിടിക്കാമെന്ന് കാണിച്ചു തരുന്നു സംവിധായകനായ ആഷിക് അബു‍. ചില കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റൊന്നും സംവിധായകന്റെ മികവായി പറയുവാനില്ല.

 അഭിനയം [ 5/10 ]

മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഏറ്റവും കുറവ് ദേഹമനങ്ങി അഭിനയിച്ച ചിത്രമിതാവാം. വേഷവിധാനത്തിന്റെയും മേക്കപ്പിന്റെയും ബലത്തില്‍ മമ്മൂട്ടി ശരിക്കും ‘കൂളാ’യിട്ടുണ്ട് ഇതില്‍. അല്പമൊന്ന് അധ്വാനിച്ച് ആ വയറുകൂടി കുറച്ചിരുന്നെങ്കില്‍ കുറച്ചു കൂടി കൂളാവുമായിരുന്നു. പണിപ്പെട്ട് നൃത്തം ചെയ്തില്ല, അത്രയും ആശ്വാസം! ഡാഡിക്കൊപ്പം പ്രാധാന്യമുള്ള പയ്യന്‍സിനെ മാസ്റ്റര്‍ ധനഞ്ജയ് തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ചവച്ചു തുപ്പുന്നതുപോലെയുള്ള മലയാളം പറച്ചില്‍ അരോചകമാണ്. മമ്മൂട്ടിയുടെ സഹപ്രവര്‍ത്തകരായെത്തുന്ന ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, ബാബുരാജ്; ഇവരെല്ലാവരും നന്നായി തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പോലീസുകാര്‍ക്കിടയിലെ സൌഹൃദം രസകരമായി ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇളയ സഹോദരിയായെത്തുന്ന രാധികയേക്കാള്‍ ചെറുപ്പം തോന്നിക്കുന്ന റിച്ച പാലോഡിന്റെ ആനി, മമ്മൂട്ടി അവതരിപ്പിക്കുന്ന ആന്റണി സൈമണിന്റെ ഭാര്യയെന്നു വിശ്വസിക്കണമെങ്കില്‍ കാണികള്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടത്. സുരാജ് വെഞ്ഞാറമ്മൂട്, അനൂപ് ചന്ദ്രന്‍ എന്നിവരെയൊക്കെ കഴിയാവുന്നത്രയും പാഴാക്കിയിട്ടുണ്ട്. ഗോവിന്ദ് പത്മസൂര്യ അവതരിപ്പിച്ച ക്രിക്കറ്റ് താരം ശരിക്കുമൊരു (മനഃപൂര്‍വ്വമാവാം) കോമാളിയായാണ് തോന്നിയത്. ഒരൊറ്റ രംഗത്തിലെത്തുന്ന രാജന്‍ പി. ദേവുള്‍പ്പടെ ചിത്രത്തിലിനിയുമുണ്ട് അഭിനേതാക്കള്‍, പേരിനു പറയാമെന്നല്ലാതെ മറ്റൊന്നുമവര്‍ക്ക് ചിത്രത്തില്‍ ചെയ്യുവാനില്ലെന്നു മാത്രം.

 സാങ്കേതികം [ 3/5 ]

സമീര്‍ താഹയുടെ ഛായാഗ്രഹണവും വി. സാജന്റെ ചിത്രസംയോജനവും തരക്കേടില്ലാതെ പോവുന്നു. സുരേഷ് കൊല്ലം നിര്‍വ്വഹിച്ച കലാസംവിധാനം അഭിനന്ദനീയമാണ്. ക്രൈംബ്രാഞ്ച് ഓഫീസും കസേരകളുമൊക്കെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കാവാതെ, യാഥാര്‍ത്ഥ്യബോധത്തോടെ ചെയ്തിട്ടുണ്ട് എന്നതാണ് പ്രധാനമായും കണ്ട മേന്മ. സമീറ സനീഷ് നിര്‍വ്വഹിച്ചിരിക്കുന്ന വസ്ത്രാലങ്കാരത്തിനും ചിത്രത്തെയും നായകനേയും കൂളാക്കുന്നതില്‍ പ്രധാനപങ്കുണ്ട്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ, വേണുഗോപാല്‍ ആര്‍. എന്നിവരുടെയാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍. ബിജിബാലിന്റെ ഈണങ്ങള്‍ രസമുണ്ട്. എന്നാല്‍ ഹരിഹരന്‍ പാടുന്ന “കഥയൊരാവര്‍ത്തന...” എന്ന പ്രധാനഗാനത്തിന്റെ പോലും വരികള്‍ ശുഷ്കം. “ലൈഫെന്നാല്‍ കല്ലിവല്ലി, വൈഫെന്നാല്‍ കല്ലിവല്ലി, സെയ്ഫാകാന്‍ ജസ്റ്റ് സേ കല്ലിവല്ലി!” (അറബിവാക്കായ കല്ലിവല്ലിക്ക് ‘പോ പുല്ല്!’ എന്നര്‍ത്ഥം.) എന്നൊക്കെയാണ് വരികളുടെ പോക്ക്. മറ്റു ഗാനങ്ങളുടെ ഗതിയും വ്യത്യസ്തമല്ല. ഹരികുമാറും സംഘവും ചേര്‍ന്നൊരുക്കിയിരിക്കുന്ന ചിത്രത്തിലെ നൃത്തരംഗങ്ങള്‍ക്കും പറയത്തക്ക മികവില്ല. ചിത്രത്തിന്റെയൊടുവിലെത്തുന്ന “ഡാഡി കൂള്‍...” എന്ന ഗാനമൊക്കെ സാമാന്യം തരക്കേടില്ലാതെ ബോറാക്കിയിട്ടുണ്ട്! അനല്‍ അരശുവിന്റെ സംഘട്ടന രംഗങ്ങള്‍ അവയുടെ മിതത്വം കൊണ്ട് ശ്രദ്ധേയമായി. ക്ലൈമാക്സ് രംഗത്തില്‍, ആളുടെ മേല്‍ കൊള്ളരുതെന്ന നിര്‍ബന്ധത്തോടെ നായകനും വില്ലനും തലങ്ങും വിലങ്ങും നടത്തുന്ന വെടിവെപ്പു മാത്രം ഇതിനൊരപവാദമാണ്.

 ആകെത്തുക [ 3.25/10 ]

ഈ പ്രായത്തിലും ഇങ്ങിനെയൊക്കെ അഭിനയിക്കുവാന്‍ തന്റേടം കാട്ടുന്ന മമ്മൂട്ടിയെ സമ്മതിക്കണം. “ഫിലിമെന്നാല്‍ കല്ലിവല്ലി, ഫാന്‍സെന്നാല്‍ കല്ലിവല്ലി, പടം ബോറായാല്‍ ജസ്റ്റ് സേ കല്ലിവല്ലി!” എന്നൊന്ന് സിനിമയിലെ വരികള്‍ മാറ്റിയെഴുതിയാല്‍ നായകന്റെയും സംവിധായകന്റെയും മനസിലിരുപ്പായി!

പിന്‍‌കുറിപ്പ്: ഒരച്ഛനും മകളുമായുള്ള സ്നേഹബന്ധത്തിന്റെ കഥപറയുന്ന ‘അഭിയും ഞാനും’ എന്ന തമിഴ് ചിത്രം വെറുതേ ഒന്നോര്‍ത്തുപോയി ഇതുകഴിഞ്ഞിറങ്ങിയപ്പോള്‍. പ്രകാശ് രാജിനെയും ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത രാധ മോഹനേയും പൂവിട്ടു തൊഴണം ഇവിടുത്തെ പടം പിടുത്തക്കാര്‍.

Description: Daddy Cool (DaddyCool) - A Malayalam (Malluwood) film directed by Aashiq Abu; Starring Mammooty, Master Dhananjai, Richa Pallod, Biju Menon, Radhika, Sai Kumar, Vijayaraghavan, Govind Padmasurya, Lena, Suraj Venjaramood, Anoop Chandran, Baburaj; Produced by Bose Kurian USA, Alwin Antony; Story, Screenplay and Aashiq Abu; Dialogues by Bibin Chandran; Camera (Cinematography) by Sameer Thahir; Editing by V. Saajan; Art Direction by Suresh Kollam; Stunts (Action) by Anal Arasu; Background Score by ; Sound Effects by Rajesh, Jithendran, Charles; DTS Mixing by ; Titles by ; Make-up by ; Costumes by Sameera Saneesh; Lyrics by Anil Panachooran, Santhosh Varma, Venugopal R.; Music by Bijibal; Choreography by Harikumar; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Aug 07 2009 Release.
--

50 comments :

 1. Hari This is not good review from you.This movie having above average tag among public is worst for you.thatsmalayalam.com,webduniya,indiaglitz have given positve reviews sify makes it an average affair.indulekha,rediff write review like you did.
  so mixed responses among critics also.I dont know why but respect ur views.

  ReplyDelete
 2. തരക്കേടില്ല എന്നാണ് ഞാനും കേട്ടത്..
  എന്തായാലും പോസ്റ്ററിലും ചിത്രീകരണത്തിലുമൊക്കെ ഒരു പുതുമ കാണുന്നുണ്ട്..

  ReplyDelete
 3. നിരാശാജനകമായ റിവ്യൂ ആണിത്‌.... പല സ്ഥലങ്ങളില്‍ നിന്നും വളരെ പോസിറ്റീവായ റെസ്പൊണ്‍സാണ് കിട്ടുന്നത്‌..... ഒരു പുതുമ ഫീല്‍ ചെയ്യുന്നുണ്ട്‌...

  ReplyDelete
 4. ഹരി എഴുതിയ റിവ്യൂ വിശ്വസിക്കാതിരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല !!!! മലയാള സിനിമ-യുടെ ഇന്നത്തെ അവസ്ഥ വെച്ച് ഇങ്ങനെ ഒക്കെ ആയില്ലെങ്കിലേ അദ്ഭുതം ഉള്ളു !!!! പത്തു കൊല്ലത്തിനുള്ളില്‍, ഹിന്ദി സിനിമ മറാട്ടി സിനിമയെ വിഴുങ്ങിയത് പോലെ, തമിഴ് സിനിമ മലയാള സിനിമയെ വിഴുങ്ങും !!!!!

  ReplyDelete
 5. justin പറഞ്ഞത് യാഥാര്‍ത്ഥ്യം ആവാന്‍ എല്ലാ സാധ്യതകളും കാണുന്നുണ്ട്, പുതിയ നടന്മാരില്‍ pritviraj ആണ് ഒരു പ്രതീക്ഷ ഉള്ളൂ അവനെയാനെങ്കില്‍ കല്ലെറിയാന്‍ മലയാളികള്‍ കാത്തിരിക്കുന്നത് പോലെ തോന്നും........ ഏതായാലും അവനു ഭാവി ഉണ്ട് അതും തമിഴില്‍ ആയിരിക്കും

  ReplyDelete
 6. "ചവച്ചു തുപ്പുന്നതുപോലെയുള്ള മലയാളം പറച്ചില്‍ അരോചകമാണ്."

  :-) ഹഹ...എനിക്കും പിള്ളേരുടെ വലിയ വായിലുള്ള സംസാരം കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞു വരും.
  ബ്ലെസ്സിയുടെ (ഭ്രമരമല്ല) പടത്തിലെ പിള്ളേര്‍ അല്പം നോര്‍മലാണ്.

  ഇതിപ്പം കുറേ പേരായല്ലോ പറയുന്നു മലയാളം സിനിമാക്കാര് പോയി തമിഴ് സിനിമാക്കാരെ പൂവിട്ട് തൊഴണം എന്ന്..
  അത്രക്ക് കേമം പടങ്ങളാണോ?

  നല്ല വിദ്യാഭ്യാസവും ലോക പരിചയവും അനുഭവസമ്പത്തും സര്‍‌വ്വോപരി കലാവാസനയുമുള്ളവര്‍ക്ക് ഭയങ്കര സ്കോപ്പ് ഉള്ള ഒരു ഫീല്‍ഡാണ് മലയാള സിനിമാ ലോകം. അല്പം കഴിവുണ്ടെങ്കില്‍ ശരിക്കും ര‌ക്ഷപെടാം, ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍. എന്നിട്ടും മൂളയുള്ളവര്‍ റിസ്കെടുക്കുന്നില്ലാത്തത് സിനിമാ ലോകത്തെ അവിശുദ്ധ കൂട്ടുകെട്ടുകളും അടിച്ചമര്‍ത്തലും ലോബിയിംഗും ഒക്കെ മൂലമാണോ?

  ReplyDelete
 7. ഹരി തന്നെ ആണോ ഇ റിവ്യൂ എഴുതിയത് ? അതോ ഏതെങ്കിലും മോഹന്‍ലാല്‍ ഫാന്‍സ്‌ ഭീക്ഷിനി പെടുത്തി എഴുതിച്ചതാണോ?
  പൊതുവേ നല്ല അഭിപ്രയമാന്നു സിനീമയെ പറ്റി കെട്ടതു , അത് കൊണ്ട് ചോദിചതാ.............

  ReplyDelete
 8. അരവിന്ദ്, ഒരുകാലത്ത്‌ ഏറെ പ്രതീക്ഷയോടെ കുറെ നല്ല സംവിധായകര്‍ മലയാളത്തില്‍ വന്നിരുന്നു അവരുടെ ഒക്കെ പേര് പോലും ഇപ്പോള്‍ കേള്‍കുന്നില്ല ഉദാ:- George Kithu (Adhaaram , Savidham) Ajayan (perumthachan), Suresh Unnithaan (Jaadhakam), Sunder Daas (sallapom), director for film "English Medium", ഇവരൊക്കെ കലാ വാസന ഇല്ലാത്തവരാണോ?

  ReplyDelete
 9. satyam abhiyum njaanum enthu nalla padam annu.

  ithu padam kandavarellaam fool ayenna thonunne

  ReplyDelete
 10. ഉദാ:- George Kithu (Adhaaram , Savidham) Ajayan (perumthachan), Suresh Unnithaan (Jaadhakam), Sunder Daas (sallapom), director for film "English Medium", ഇവരൊക്കെ കലാ വാസന ഇല്ലാത്തവരാണോ?

  mansoor, ഇവരുടെയൊക്കെ തിരക്കഥകള്‍ എഴുതിയവര്‍ ആര്‍? ലോഹി,എം.ടി,ശ്രീനി അല്ലേ?

  ReplyDelete
 11. kidialm revioew hari..
  film is realy boring

  ReplyDelete
 12. ഹരി ....
  ഞാന്‍ പടം കണ്ടു ..ഒരു പുതുമ ഉണ്ട് ....

  പടം ഫസ്റ്റ് ഹാഫ് വളരെ ഇഷ്ട പെട്ടു... സെക്കന്റ്‌ ഹാഫ് വലിച്ചു നീട്ടി ..എന്ന അഭിപ്രായം ഉണ്ട് .....................എനിക്ക് വളരെ പോസിറ്റീവ് കമന്റ്സ് ആണ്
  ഇത് വളരെ മോശം ആയ റിവ്യൂ ആയിപോയി ......

  ReplyDelete
 13. ഡാഡി കൂൾ കണ്ടാൽ നമ്മൾ ഫൂൾ ആകുമോ? ഈ വീക്കെന്റിൽ പോകണമെന്നുണ്ട്‌, പയ്യൻസുള്ള സിനിമയല്ലെ, മകൻ ആസ്വദിക്കും എന്നു വിശ്വസിക്കുന്നു.

  ReplyDelete
 14. haree review nannayi........ fansukarude idayil ninn rakshappeda itharam review njanhale vallathe help cheyyarund

  athinidayil pracharicha oru thamasha (Just for a Horror veruthe oru thamashakk)

  മമ്മുട്ടി ആയിരുന്നു വാനപ്രസ്ഥം സിനിമയില്‍ അഭിനയിചതെന്കില്‍
  ! കേരളത്തില്‍ കഥകളി നിരോധിക്കും
  ! മമ്മുട്ടിക്ക്‌ ഏറ്റവും നല്ല comedian ഉള്ള ദേശീയ അവാര്‍ഡ് കിട്ടും
  ! കലാമണ്ഡലം പൂട്ടും
  !....................................
  !...................................
  ! എന്നാലും ഫാന്‍സുകാര്‍ പറയും " പടം അടിപൊളി ......... മമ്മുട്ടി കലക്കി "

  ReplyDelete
 15. മമ്മുട്ടി ആയിരുന്നു വാനപ്രസ്ഥം സിനിമയില്‍ അഭിനയിചതെന്കില്‍
  ! കേരളത്തില്‍ കഥകളി നിരോധിക്കും
  ! മമ്മുട്ടിക്ക്‌ ഏറ്റവും നല്ല comedian ഉള്ള ദേശീയ അവാര്‍ഡ് കിട്ടും
  ! കലാമണ്ഡലം പൂട്ടും


  hahaha...njaan aarudeyum fan alla...ennalum comment ishtayi.

  ReplyDelete
 16. സങ്കുചിതന്‍
  ഗുഡ് പായിന്റ്. :-)

  മന്‍‌സൂര്‍ ശരിയാണ്, ഇതൊക്കെ താരതമ്യേനെ നല്ല പടങ്ങളായിരുന്നു. എന്നിട്ടവര്‍ എവിടെ എന്നു തന്നെയാണ് ഞാനും ചോദിച്ചത് :-)
  ഈ കഴിഞ്ഞ ആഴ്ച ഞാന്‍ ഇത്രേ പടം കണ്ടു..അസഹ്യം തന്നെ ആയിരുന്നു!
  ൧. എബ്രാഹാം ലിങ്കന്‍ (കണ്ട എനിക്ക് തൊഴി തരണം)
  ൨. ഷേക്സ്പിയര്‍ എം എ (കുറേ ഓടിച്ചു വിട്ടു..ഇടക്ക് കക്കൂസിലും പോയി..എന്നിട്ടും കഥ മനസ്സിലായി)
  ൩.ജൂലൈ ഫോര്‍ (താരതമ്യേനെ കടിച്ചു പിടിച്ചിരുന്നു കാണാം)
  ൫. റ്റൈം (എന്റമ്മോ..സുരേഷ് ഗീപിയെ കെട്ടിയിട്ടടിക്കേണ്ട പടം...ഇവനോടൊന്നും ദൈവം പൊറുക്കില്ല..ഹോ ഹെന്നാ പാവാപിനയം!)
  ൬. അണ്ണന്‍ തമ്പി - ഒള്ളത് പറേണമല്ലോ..റ്റൈം പാസ്സ് പടം
  ൭. ഹലോ - മമൂട്ടി പടം ഭേദം, എന്നാലും ലാല് മോശമാക്കിയില്ല.
  ൧൦. ദി വില്ലോ ട്രീ - മജിദ് മജീദിയുടെ ഇറാനിയന്‍ പടം (വെറുതേ ഞാന്‍ വെറും കഞ്ഞിയല്ല എന്ന് അറിയിക്കാനാ)

  ഭയങ്കര മലയാളം പടങ്ങള് തന്നെയാണപ്പാ. മടുത്തു.

  ReplyDelete
 17. @ Aravind,
  Comment kollaam ketto.
  @Haree,
  Abhiyum naanum is a copy of father of the bride.
  http://www.imdb.com/title/tt0101862/plotsummary

  Oru pandikkum malayali undakkunna stdil cinema undakkan kazhiyilla,
  undenkil parayoo thirakkatha pole oru cinema allenkil kazhcha pole oru cinema thamizhil undo?
  parayu..

  ReplyDelete
 18. puthiya montha polathe patta padangalkku nalla review idaam alle? athengane yuvathalamoraye udharikkanamallo, puthiyamontha is a biggest patta padam

  ReplyDelete
 19. priya Haree,

  I am a regular reader of your reviews and I appreciate most of them..

  But...ithu valare chalam aayippoyi...che.........
  orumathiri kooli ezhuthukareppole....

  athirikkatte....aara kasu thannathu..para..njan aarodum parayilla...

  ReplyDelete
 20. padam nannaayilla ennuthanneya enikku kittiya report.....
  ***********************************

  padathinte peru enikku thanna first impressione support cheyyunna review...
  scene-sum enne marichu chindikkaan prerippichonnumilla....
  enthaayaalum njaan ee reviewne maanikkunnu....
  *****************************************

  [mammootty fans, alpam polum serious aayi cinemaye kaanaathavar okkeyaavum 'nalla certificate' kodukkunne ennath ente personal opinion....]

  ReplyDelete
 21. മികസഡ് റെസ്പോണ്‍സ് ആണ് കേള്‍ക്കുന്നത്...കളര്‍ഫുള്‍ മൂവിയെന്നും കേട്ടു....

  ഏറ്റവും ഇഷ്ടമായത്...

  ചിത്രം നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍; ടൈറ്റില്‍ ഡിസൈനര്‍ സംവിധായകനോട്: “സാര്‍, ഇതിന്റെ കഥ, തിരക്കഥ ആരാണ്?”
  സംവിധായകന്‍ ചോദ്യഭാവത്തിലൊന്നു നോക്കി: “അങ്ങിനെയൊരാള്‍ വേണോ?”
  ഡിസൈനര്‍ ദയനീയമായി: “സാ‍...ര്‍...”
  സംവിധായകന്‍: “ബിപിന്‍ ചന്ദ്രനാകെ ചെയ്തത് ഡയലോഗെഴുത്താണ്. പിന്നാരാ! തത്കാലം എന്റെ പേരു വെച്ചോ...”

  ReplyDelete
 22. കണ്ടിരിക്കവുന്ന പടമാണെന്നാണു കടുത്ത ലാല്‍ ഫാന്‍സുകാരനായ എന്റെ അനുജന്റെ മൊഴി. മൊത്തത്തിലുള്ള റിപ്പോറ്ട്ടും അതുതന്നെയാണു. എന്നാല്‍ ഹരിയുടെ മാര്‍ക്ക് ഭൂതത്തിനും താഴെ. ഇനി റിവ്യുവിനും റിവ്യു വേണ്‍ടിവരുമോ? ഹരിയുടെ വിശ്വസ്യത കളഞ്ഞു പോകരുത്...

  ReplyDelete
 23. hariyil ninnum njangal pratheekshikkunnath sathyasanthamaya cinema niroopanamaanu.
  pakshe ithu oru mohanlal faninte agraham vivarichathu poleyay...!

  ReplyDelete
 24. ഹരീ... താങ്കളുടെ നിരീക്ഷണത്തോട്‌ ഭൂരിഭാഗവും യോജിക്കുന്നു... എണ്റ്റെ റിവ്യൂവിലും ഏതാണ്ട്‌ ഇതൊക്കെ തന്നെയാണ്‌ പറഞ്ഞിരിക്കുന്നത്‌. പയ്യന്‍സിണ്റ്റെ 'മലയാളം ചവച്ചു തുപ്പുന്ന' കാര്യം ഞാന്‍ വിട്ടുപോയതാണ്‌. കഥയും തിരക്കഥയും മോശമാണെങ്കിലും അത്യാവശ്യം ടൈം പാസ്‌ എന്ന് ഞാന്‍ പറയാനുള്ള കാര്യങ്ങള്‍ ആ റിവ്യൂവില്‍ വിശദമാക്കിയിട്ടുണ്ട്‌ :-)
  http://cinemaniroopanam.blogspot.com/2009/08/blog-post.html

  ReplyDelete
 25. @ Vinu,
  May be it is an average movie, but in my opinion it is below average.

  @ ആദര്‍ശ്║Adarsh,
  കണ്ടു നോക്കൂ... :-)

  @ പിള്ളാച്ചന്‍, Justin Aloor, Mansoor, Unnikmr, സങ്കുചിതന്‍, karlose, ബ്രിബിന് മാത്യു |bribin, Eccentric, King, Akash, ചെലക്കാണ്ട് പോടാ,
  :-) നന്ദി.

  @ അരവിന്ദ് :: aravind,
  ഡയലോഗുകളേക്കാളേറെ അവ പറയുന്നതാണ് ഇഷ്ടമാവാത്തത്. തമിഴ് സിനിമകളില്‍ കുറവുകളില്ലെന്നല്ല. പുതുമയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ കാണിക്കുന്ന ധൈര്യം, അവയുടെ അവതരണം അതൊക്കെയാണ് ആ ചിത്രങ്ങള്‍ പ്രിയപ്പെട്ടതാക്കുന്നത്. എങ്ങിനെയെങ്കിലും തല്ലിക്കൂട്ടി ഒരു പടമെടുക്കുക (അങ്ങിനെയുള്ള ചിത്രങ്ങളുമുണ്ട്. ഇടയ്ക്ക് ‘സര്‍‌വ്വം’ എന്നൊരു പടം കണ്ടിരുന്നു. ഹമ്മേ!) എന്നൊരു രീതി കുറേയെങ്കിലും മാറിവരുന്നുണ്ട്. തീര്‍ച്ചയായും ലോബിയിംഗൊക്കെ നന്നായി തന്നെയുണ്ട് ഇവിടെ. അതല്ലെങ്കില്‍ പലരും ഫീല്‍ഡില്‍ നിന്നും ഔട്ടാവേണ്ട കാലം എന്നേ കഴിഞ്ഞു! (നടന്മാര്‍ മാത്രമല്ല) എന്നാലും ഈ മലയാളം പടങ്ങളൊക്കെ ഒറ്റയാഴ്ചയില്‍ കണ്ടുകളഞ്ഞല്ലോ! ആത്മഹത്യാശ്രമത്തിനു കേസെടുക്കണോ? :-)

  @ കാടന്‍,
  ശെടാ, മോഹന്‍ലാല്‍ ഫാന്‍സിന്റെ ഭീഷണിപ്പെടുത്തലില്‍ പേടിച്ച് ഇങ്ങിനെ വിശേഷമെഴുതിയാല്‍, മമ്മൂട്ടി ഫാന്‍സിനോടുള്ള പേടി ഞാനെങ്ങിനെ മാറ്റും! :-D

  @ അപ്പൂട്ടന്‍,
  മകനിഷ്ടമാവുമോയെന്തോ! കണ്ടു നോക്കൂ... :-)

  @ Munna,
  :-) ഹ ഹ ഹ... തമാശ ഇഷ്ടമായി. നന്ദി.

  @ Jemsheed,
  I do not think 'Abhiyum Njanum' is an exact replica of 'Father of the Bride'. The director may got inspired from the EN film, but he adapted the story well and presented it very convinsingly. Don't you heard about any good films in Tamil released recently! :-O I don't know how to equate films!

  @ ധനേഷ് മാങ്കുളം,
  ഓരോരുത്തര്‍ക്കും ഓരോന്നു നല്ലതെന്നു തോന്നും. അല്ലാതെന്തു പറയാന്‍! നന്ദി. :-) വിരലിലെണ്ണാവുന്ന തമാശകളുടെ കാര്യം വിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്.

  @ rajbabu,
  ഹൊ! കടുത്ത ലാല്‍ ഫാന്‍ ഒരു മമ്മൂട്ടി പടം കണ്ടിരിക്കാമെന്നു പറഞ്ഞാല്‍ സിനിമയുടെ ഗുണനിലവാരമുയരുമോ! :-) പിഴവാര്‍ക്കും പറ്റാം, വിശേഷത്തില്‍ പറഞ്ഞിരിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ കമന്റുകളിലൂടെ തീര്‍ച്ചയായും തിരുത്തുക.

  @ malayaali,
  തോന്നിയ കാര്യം അതുപോലെ പറയുന്നതല്ലേ സത്യസന്ധത!

  @ സൂര്യോദയം,
  രസമുള്ള സംഭവങ്ങളുണ്ട് ചിത്രത്തില്‍, പക്ഷെ പലതും അവതരിപ്പിച്ചു വന്നപ്പോള്‍ ചളമായി. (ടെലിവിഷന്‍ ഇന്റര്‍‌വ്യൂ, റിച്ചയുടെ ആദ്യത്തെ ഒറ്റയാള്‍ പ്രകടനം; ഇതൊക്കെ ഉദാഹരണം.) ടൈം പാസായിപ്പോലും എനിക്കു തോന്നിയില്ല എന്നതാണ് സത്യം. നന്ദി. :-)
  ഓഫ്: ലിങ്ക് നല്‍കുമ്പോള്‍ A-ടാഗ് ഉപയോഗിച്ച് ഹൈപര്‍ലിങ്കായി നല്‍കുന്നത് നന്നായിരിക്കും.

  ഇത്രയുമൊക്കെ വിശേഷത്തെ എതിര്‍ത്തിട്ടും, സിനിമ നല്ലതാണ് എന്നു സ്ഥാപിക്കുവാനുതകുന്ന ഒരു പോയിന്റുപോലും ആരും എഴുതി കണ്ടില്ലല്ലോ!
  --

  ReplyDelete
 26. മമ്മൂട്ടിയുടെ സുവർണകിരീടത്തിൽ മറ്റൊരു പൊൻ‌തൂവൽ കൂടി :-)
  2009 ഇൽ മമ്മൂട്ടിയുടെ ഏതെങ്കിലും പടം കൊള്ളാമായിരുന്നോ?

  ലവ് ഇൻ സിംഗപ്പൂർ, പട്ടണത്തിൽ ഭൂതം, ഡാഡി ഫൂൾ...
  കലക്കുന്നുണ്ട്.

  കഴിഞ്ഞ വർഷം അതിലും അടിപൊളി മായാബസാർ, പരുന്ത്, അണ്ണൻ തമ്പി, രൌദ്രം...

  ഫാൻസിനു ഇനിയും പ്രതീക്ഷകൾ ബാക്കിയോ? :)

  ReplyDelete
 27. ബാങ്കളൂരില്‍ കഴിഞ്ഞ ആഴ്ച്ച ഭ്രമരം വന്നു... ഇന്നലെ കണ്ടു.... കണ്ട ഉടനെ ബ്ലസ്സിയുടെ അസി ആയി ഈ പടത്തില് വര്ക്ക് ചെയ്ത ഒരുത്തനെ എന്റെ കസിന്‍(പുള്ളിയും ഈ ഫീല്‍ഡിലാ) വിളിച്ച് പടത്തിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞു... അപ്പോ കൂട്ടത്തില്‍ ലാലിന്റെ മോളായി അഭിനയിച്ച കുട്ടിയെപറ്റി ചോദിച്ചു.... അപ്പഴാ അറിഞ്ഞേ.... ബ്ലസ്സിയുടെ വരുന്ന 2 പടത്തിന്റെ പ്രൊഡ്യൂസറിന്റെ മോളാ ആകുട്ടി.... പിന്നെ എന്ത് ചെയ്യും....

  ReplyDelete
 28. "അല്പമൊന്ന് അധ്വാനിച്ച് ആ വയറുകൂടി കുറച്ചിരുന്നെങ്കില്‍ "

  ഇവിടെയും വയറ് തന്നെയാണല്ലോ ഹരിയുടെ പ്രശ്നം....വയറുള്ളവരെ ഇങ്ങനെ കുറച്ച് കാണരുത് ഹരീ....കുടവയര്‍ തറവാടിത്തത്തിന്‍റെ ലക്ഷണമാണെന്നാ പറയാറ്.........:)

  ReplyDelete
 29. ഞാന്‍ പടം കണ്ടു. വെറുതെ ഒരു നേരം പോക്കിന് കണ്ടിരിക്കാന്‍ പറ്റിയ കളര്‍ഫുള്‍ ചിത്രം. കുട്ടികള്‍ക്കൊക്കെ ഇഷ്ടപ്പെടും. എനിക്കിഷ്ടപ്പെട്ടത്: കോപ്പി അടിച്ചതാനെന്കിലും രസകരമായ പോസ്ററുകള്‍, ടയിട്ടില്സ്, മമ്മൂട്ടിയുടെ മടിയനായ ഭര്‍ത്താവ് വേഷം, ശ്രീശാന്തിനെ കളിയാക്കിയുള്ള ക്രിക്കറ്റര്‍, വില്ലന്മാരുടെ സെന്റിമെന്റല്‍ സൈഡ്. :)

  ReplyDelete
 30. അയ്യോ... സിനിമയുടെ അവസാനമുണ്ടായിരുന്ന ഡാഡികൂള്‍ എന്ന ഒച്ചപ്പാട്‌ പാട്ടായിരുന്നോ?.
  പോലീസുകാരന്‍ കൊന്ന മനുഷ്യന്‍ കുറ്റവാളി എന്ന മഹത്തായ സന്ദേശമാണ്‌ ഈ സിനിമ നല്‍കുന്നത്‌. തലങ്ങും വിലങ്ങും വെടിവെച്ച്‌ സ്ലോമോഷനില്‍ നടക്കുന്ന അച്ഛനാണ്‌ മകന്റെ ഹീറോ. മക്കളെ ഈ പടം കാണിക്കും മുമ്പ്‌ രണ്ടുവട്ടം ആലോചിക്കുക. പടം എനിക്കിഷ്ടമായില്ലെങ്കിലും പടത്തിലെ മമ്മൂട്ടി എന്ന ചെത്തുപയ്യനെ ഇഷ്ടമായി. റിലീസ്‌ ചെയ്‌ത്‌ ഒരാഴ്‌ച കഴിഞ്ഞിട്ടും കോഴിക്കോട്‌ അപ്‌സര ഹൗസ്‌ഫുള്ളായിരുന്നു.

  ReplyDelete
 31. പടം കണ്ടില്ല; കേട്ടിടത്തോളം different ആയ ഒരു പടം ആണ്. ആതുകൊണ്ട് കാണണം എന്നുണ്ട്.

  ഉള്ളത് പറയാമല്ലോ; താങ്കളുടെ റിവ്യൂ സ്ഥിരമായി വായിക്കാറുണ്ടെങ്കിലും റേറ്റിങ്ങ് ഞാന്‍ അത്ര കാര്യമാക്കാറില്ല.
  ഈ പട്ടണത്തില്‍ ഭൂതത്തിന് 'തിരക്കഥ'യേക്കാള്‍ റേറ്റിങ്ങ് നല്‍കിയ മഹാനാണല്ലോ ഹരി. താങ്കളുടെ റിവ്യൂ വായിച്ച് ഞാന്‍ തിരക്കഥ കാണാന്‍ തീയേറ്ററില്‍ പോയില്ല. (അതോര്‍ത്ത്, പിന്നീട് DVD ഇല്‍ മനോഹരമായ ആ പടം കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി). ഹിന്ദിയിലേയും തമിഴിലേയും ഏത് കൂതറപ്പടത്തിനും താങ്കള്‍ റേറ്റിങ്ങ് കൂടുതല്‍ കൊടുക്കാറുണ്ട്.( ശിവാജിക്കൊക്കെ 6.0 !!!!!!!)

  പാട്ടുകളെപ്പറ്റിയുള്ള ഹരിയുടെ കമന്റിനോട് പൂര്‌ണ്ണമായി യോജിക്കാനാവില്ല. " കഥയൊരാവര്‍‌ത്തനം.." , " daddy my daddy" എന്നീ ഗാനങ്ങള്‍ വള്രെ മനോഹരമായിട്ടാണ് ബിജിപാല്‍ compose ചെയ്തിരിക്കുന്നത്. കേള്‍ക്കുന്തോറും കേള്‍ക്കുന്തോറും കൂടുതല്‍ ഇഷ്ടപ്പെടും (ഋതുവിലെ ഗാനങ്ങള്‍ പോലെ). " daddy my daddy" വളരെ മാന്യമായ ഒരു അടിപോളി പാട്ടാണ്. കുട്ടികള്‍ ( ശ്വേതയും കൂട്ടരും) professional singer's നെ വെല്ലുന്ന പെര്‍ഫെക്ഷനിലാണ് പാടിയിരിക്കുന്നത്.
  പിന്നെ എന്ന ഗാനത്തിലെ 'കല്ലിവല്ലി' എന്ന ഭാഗം, അലസനായ നായകന്റെ ഒരു attittude വച്ച് പാട്ടിന് ദോഷമൊന്നും ചെയ്യുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. കേള്‍ക്കാന്‍ വളരെ ഇമ്പമുള്ള ഗാനമാണത്.

  ReplyDelete
 32. weblokam, thatsmalayalam: excellent, nowrunning: good, sify: average, haree, indulekha, rediff: bad, still confusing.

  ReplyDelete
 33. Hi Hari,

  You may want to have a look at this review as well. As far I know Mr.Velu Nair(VN) is the Rajiv Masand of Kerala.I've been following his reviews for more than 4 yrs and he never let me down.

  http://www.nowrunning.com/movie/6352/malayalam/daddy-cool/review.htm

  I feel you are so concerned about the story than the packaging. Did u like the movie Subramaniapuram? What was the big story in that movie.it's the presentation that made it a hit. Did u expect a Piravi or Kodiyettam when you went for this movie. It's made purely to entertain the audience. I'm happy if it does that with some logic in it.
  by the way me too was fooled by your Review on the movie Thirakkatha.Luckily got to see the CD print later.

  sorry, friend. I'm gonna watch this movie.

  ReplyDelete
 34. @ cALviN::കാല്‍‌വിന്‍,
  ഫാന്‍സിനു പ്രതീക്ഷ കുറയുന്നേയില്ലല്ലോ! അവര്‍ക്കിതും പക്കാ എന്റര്‍ടൈന്മെന്റ് / വെരി കളര്‍ഫുള്‍ / ഡൈനാമിക് / യൂത്ത്ഫുള്‍... (വിശേഷണങ്ങള്‍ ഇനിയുമുണ്ട്...) പടമല്ലേ!

  @ രായപ്പന്‍,
  പാവം കുട്ടി! എല്ലാരും അച്ഛന്റെ കുറ്റത്തിന് അതിനെ കുറ്റം പറഞ്ഞു, അല്ലേ? :-)

  @ മാറുന്ന മലയാളി,
  :-) ഹേയ്, അതും കൂടി കുറച്ചിരുന്നെങ്കില്‍ ശരിക്കുമൊരു ചെത്ത് പയ്യനാവില്ലായിരുന്നൊ മമ്മൂട്ടി! അതുകോണ്ടു പറഞ്ഞതാന്നേ...

  @ Sameer C Thiruthikad,
  :-) ടൈറ്റിത്സ് തുടക്കം രസം തോന്നി, പിന്നെ അതു പോയി! മറ്റുള്ളവയൊന്നും എനിക്ക് ഇഷ്ടം തോന്നിയവയല്ല.

  @ jithin,
  :-) 50-50!

  @ The Scripting Guy,
  Thank you. :-)

  @ ഷാഫി,
  :-) ഷാഫി പറഞ്ഞ രീതിയിലൊരു ചിന്ത പോയില്ല. ആ പറഞ്ഞ പോയിന്റും വാലിഡാണ്. ഹീറോയായ അച്ഛന്റെ ഡെഫനിഷന്‍ അല്പം കുഴപ്പം പിടിച്ചതു തന്നെ.

  @ Satheesh Haripad,
  :-) ഹ ഹ ഹ... മഹത്വമൊക്കെ കണക്കാണ്. പിന്നെ ‘പട്ടണത്തില്‍ ഭൂതം’ റേറ്റ് ചെയ്തിരിക്കുന്നത് ‘തിരക്കഥ’ റേറ്റ് ചെയ്തതുമായി തികച്ചും വ്യത്യസ്തമായാണ്. Anniversary Post-കളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ വ്യത്യാസങ്ങള്‍ അവയില്‍ പറഞ്ഞിട്ടുണ്ട്. അവ തമ്മിലൊരു താരതമ്യം അര്‍ത്ഥമില്ല. ടി.വി./കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുന്നതും തിയേറ്ററില്‍ കാണുന്നതും രണ്ടും രണ്ടാണ് എന്നും ഓര്‍ക്കുക. “ബിജിബാലിന്റെ ഈണങ്ങള്‍ രസമുണ്ട്.” എന്നാണ് എഴുതിയിരിക്കുന്നത്. വരികള്‍ക്ക് പറയത്തക്ക മികവൊന്നുമില്ല, ‘കല്ലിവല്ലി’ എന്നു വന്നതുകൊണ്ടല്ല അങ്ങിനെ പറഞ്ഞതും. ഒന്നോ രണ്ടോ പ്രാവശ്യത്തില്‍ കൂടുതല്‍ കേള്‍ക്കുവാന്‍ എനിക്കു തോന്നിയില്ല. അങ്ങിനെ കേട്ടിഷ്ടപ്പെട്ട സതീഷിനെ സമ്മതിക്കണം! :-)

  @ Abdul,
  If they are confusing, better you watch it and then make a decision. :-)

  @ kumar,
  Yes, you may follow the reviewer of your taste. And in a film package even if the story is not a big issue, the screenplay is surely something unavoidable. I do know, it is made to entertain and not to enlighten; and it failed to entertain me. That's all! (Regarding 'Thirakkatha', check my reply to Satheesh Haripad.) Sure, you should watch it and then if you think it is entertaining do comment it here. It may help a few other readers to make a decision. Thank you. :-)
  --

  ReplyDelete
 35. ഒാരോ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പുറം വാതില്‍ കാണിച്ചു കൊടുക്കുന്നഏറ്‍പ്പാടിനു ഒരു പുതുമയുണ്ടല്ലോ.
  (നല്ലൊരു കഥ/പ്രമേയം അതിലൂടെ വിരിയുന്നുണ്ടെങ്കില്‍ അസ്സലാവും. )

  ReplyDelete
 36. @Hari,
  Regarding father fo the bride,of course nobody can make exact original right?..
  Oru pichakarneyum kurachu pattukalum ittituund abhiyum naanil..
  Njanithokke paranjath daddy cool nallathanenn parayanalla.
  one more thing,what i felt about the songsin daddy cool is especially 'Kadhayoru' was composed so differently and its matches the situation perfectly,thats the talent of composer.You cant keep hearaing all the songs all the time.sometimes you have to go with the movie.
  'Daddy my daddy' is also composed in a funstyle..that also matches the situation..allthe avide 'olathumbathiunnu' pole venam ennano avashyappedunne.?
  Kurachu different ayathinokke chevi kodukku..at least ingane public ayitt parayumbozhenkilum..

  @ hari and @ kalvin
  Sathyam paranjal moono naalo kollathinidakku oru bhramaram alle kittiyullu mohanlainu..mammootty fannsinu oru ore kadalenkilum kittiyirunnu kazhinja varsham..

  ReplyDelete
 37. @ Jithendrakumar/ജിതേന്ദ്രകുമാര്‍,
  :-) ശരി തന്നെ.

  @ Jemsheed,
  You read the post and the previous comment from me? I said Bijibal's composition IS FINE, but lyrics are not good enough. പിന്നെ, നന്നല്ലെങ്കില്‍ ‘ഡിഫറന്റി’നു ചെവികൊടുക്കേണ്ടതില്ല. അതു നന്നായില്ലെന്നു തോന്നിയാല്‍ പബ്ലിക്കായി പറയുകയുമാവാം.
  --

  ReplyDelete
 38. ഹരീ മോനെ ........... ശ്യാമ പ്രസാദിന്‍റെ പടമാണെന്ന് പറഞ്ഞ ഋതു കാണാന്‍ പോവണ്ട പക്കാ പൊളിയ മോനെ ............... നീ എങ്ങാനും ചിത്രവിശേഷത്തില്‍ ഇതിന്‍റെ റിവ്യൂ ഇട്ടാല്‍ നിന്നെ ഞാന്‍ കൊല്ലും

  ReplyDelete
 39. സത്യം പറയാം ഹരി, ഡാഡി കൂള്‍ എനിക്കങ്ങു രസിച്ചു. പയ്യനേയും കൊണ്ടാണു പോയത്‌. വലിയ അപകടമൊന്നും എനിക്കു തോന്നിയില്ല. പിന്നെ, നികേഷിനെ വധിക്കുന്നതും ബാബുരാജിന്റെ തുണ്ടുകാണലും ക്രിക്കറ്റ്‌ കണ്ട്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ കര്‍ത്തവ്യം മറക്കുന്നതും വീടുവിട്ടിറങ്ങുന്ന നായകി തൊട്ടടുത്ത ഫ്‌ളാറ്റിലേക്കു പോകുന്നതുമൊക്കെ ഇന്നത്തെ അവസ്ഥയില്‍ സൂപ്പര്‍ സറ്റയറാണ്‌. ഇത്തരമൊരു സിനിമയില്‍ അത്‌ മനോഹരമായി ചോര്‍ത്തുവയ്‌ക്കാന്‍ സംവിധായകനു സാധിച്ചിരിക്കുന്നു. പിന്നെ, തിരക്കഥ, അരവിന്ദനും അടൂരും ജോണ്‍ എബ്രഹാമും ഉള്‍പ്പെടെ പല സംവിധായകരും പണ്ടുകാലത്ത്‌ തിരക്കഥ ഇല്ലാതെയാണു സിനിമ പിടിച്ചിരുന്നതെന്നു കേട്ടിട്ടുണ്ട്‌. ഇതും അങ്ങിനെയാണെങ്‌േകില്‍ ദൃശ്യങ്ങള്‍ മനസ്സില്‍ കണ്ട്‌ അവ ഒരുക്കാന്‍ സാധിച്ച ആഷിക്‌ അബു മഹാനായ സിനിമാക്കാരന്‍തന്നെ. (എന്നു കരുതി, അടൂര്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരുമായി താരതമ്യം ചെയ്യുകയാണെന്നു കരുതരുതേ...)

  ReplyDelete
 40. @hari,
  vayichu ..athu kodna paranje..
  "of course nobody can make exact original right?..
  Oru pichakarneyum kurachu pattukalum ittituund abhiyum naanil..
  Njanithokke paranjath daddy cool nallathanenn parayanalla."
  Njan thanne onninum force cheyyuniilla.. karanam thanoru pandithanlle..

  ReplyDelete
 41. Munna is right..
  Please rithu vinte review idaruthe...

  ReplyDelete
 42. @ Munna,
  :-) കണ്ടു, താമസിയാതെ എഴുതണമെന്നു കരുതുന്നു.

  @ ടി.സി.രാജേഷ്,
  :-) എനിക്കൊട്ടുമേ രസിച്ചില്ല! നികേഷിനെ വധിക്കുന്നെന്ന ലെവലില്‍ കാണാന്‍ സിനിമാല കണ്ടാല്‍ പോരേ!

  @ Jemsheed,
  I was talking about Bijibal's music and now you are talking about something else! Even if it is an exact replica he adapted it well and he made it really well. The relation between father and the daughter is well portrayed and it communicates well with the audience.
  --

  ReplyDelete
 43. ഹരീ,
  സിനിമാലയെന്നല്ല, ടി.വിയിലെ വാര്‍ത്താവതരണമല്ലാതെ മറ്റൊരു കോമഡി ഷോയും ഞാന്‍ കാണാറില്ല.
  പിന്നെ, ഋതുവിന്റെ നിരൂപണം ഞാന്‍ കാത്തിരിക്കുകയാണ്‌. അത്‌ ഇടരുതെന്ന്‌ ഇവിടെ ചിലര്‍ ഭീഷണിപ്പെടുത്തിയതിന്റെ കാരണം മനസ്സിലായില്ല.

  ReplyDelete
 44. ഞാനും കണ്ടു.. കാശ് പോയെന്നൊന്നും തോന്നിയില്ല.. തിയേറ്ററില്‍ നിന്ന് ഇറങ്ങികഴിയുമ്പോള്‍ ഓര്‍ത്തിരിക്കാനും ഒന്നും ബാക്കിയില്ല... എനിക്കേറ്റവും ഇഷ്ടായത് അതിന്റെ ടൈറ്റില്‍സ് കാണിക്കുന്നത്.. അതു കണ്ടിട്ട് ഇറങ്ങി പോരാരുന്നില്ലെ എന്നൊന്നും ചോദിക്കല്ലെ.. ഒന്നുമില്ലെങ്കിലും നല്ല ചുള്ളന്‍ മമ്മുട്ടിയെ കണ്ടിരിക്കാലൊ..

  ReplyDelete
 45. Padam kandu...first half kollam..second half kandappo katha engane theerkum ennu orthu kathakrithu vishamichu poyi ennu enikku thonunnu..
  oru doubt..wireless trace cheyyan pattilla ennu paranju sreekanth enna katha pathrathe vijaya raghavan kaliyakunudu...at the same time why dont they tace the location of the call to sreekanth's mobile(sim mattiyalum vilicha call ethu location il ninannu ennu ariyan pattumennu kaliyakunna aalku ariyille)?

  pinne mamootty vacha otta vedi polum villan nte methu kollunilla...pazhaya pole "idichu kolendi" vannu!!!ennano malayala cinema nadanmar mariyadhakku vedi vakkan padikunathu!!!!

  ReplyDelete
 46. ഞാനും ഇന്നലെ ഡാഡീ കൂള്‍ കണ്ടു, വലിയ ബോറഡിയില്ലാതെ കണ്ടിരിക്കാവുന്ന പടം എന്നാണ്‍ തോന്നിയത്.

  ഹരീ പറഞ്ഞ പോലെ കഥയില്ലാ കഥ തന്നെ.. എന്നാലും വളരെ സഹിക്കബിള്‍! മമ്മൂട്ടിയുടെ ഭാര്യയായി വന്ന അവതാരത്തിന്റെ അഭിനയവും(?!) പിന്നെ ഇടക്ക് ചെറുക്കന്‍റെ 'അധിക പ്രസംഗവും മാത്രമേ ബി.പി കൂട്ടിയുള്ളൂ.. അടുത്തകാലത്ത് അനുഭവിക്കേണ്ടി വന്ന ചില പീഢനങ്ങളുമായി (ഇവര്‍ വിവാഹി.., ഡോ. പേഷ്യന്റ്, ലവ് ഇന്‍ സിങ്ഗപോര്) വെച്ച് നോക്കുമ്പോ ഇതെന്ത് ഭേദം!!

  ReplyDelete