‘തുറുപ്പുഗുലാനു’ ശേഷം ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ‘ഈ പട്ടണത്തില്‍ ഭൂതം’. ഉദയകൃഷ്ണ - സിബി കെ. തോമസ് ടീമിന്റേതാണ് കഥയും തിരക്കഥയും. അപൂര്‍വ്വമായി മലയാളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഫാന്റസി ചിത്രങ്ങളുടെ ഗണത്തിലാണ് ‘ഈ പട്ടണത്തില്‍ ഭൂത’വും ഇടം നേടുന്നത്. കാവ്യ മാധവന്, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, രാജന് പി. ദേവ് എന്നിങ്ങനെ താരങ്ങളുടെ ഒരു നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. എസ്. ബഞ്ചമിന്, കെ. കുട്ടികൃഷ്ണന് എന്നിവരൊരുമിച്ച് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
കഥയും, കഥാപാത്രങ്ങളും | [ 3/10 ] |
|
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’, ‘ഓഫാബി’, ‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’, ‘ഉണ്ണികളേ, ഒരു കഥ പറയാം’ ഇങ്ങിനെ കുറേ സിനിമകളുടെ സങ്കരമാണ് ഈ ചിത്രം. ചിലത് ചിരിപ്പിക്കുമെങ്കിലും ഭൂരിഭാഗം സംഭാഷണങ്ങളും, പ്രത്യേകിച്ച് ഭൂതത്തിന്റേത്, അസഹനീയമാണ്. ഭൂതം, മന്ത്രവാദി പിന്നെ ഒരു കൂട്ടം മനുഷ്യര്‍; ഇവരെ ബന്ധിപ്പിച്ച് കഥയെഴുതുവാനുള്ള ഭാവനാവിലാസമൊന്നും തിരക്കഥാകൃത്തുക്കളില്‍ കാണുവാനില്ല. ഭൂതത്തെ പിടിക്കുവാന്‍ നടക്കുന്ന മന്ത്രവാദിക്ക് പ്രത്യേകിച്ചൊരു ലക്ഷ്യം പോലും കഥാകൃത്തുക്കള്‍ നല്‍കിയിട്ടില്ല. കുറേ ആഭരണങ്ങളും പണവുമൊക്കെ ലോക്കറില്‍ നിന്നുമെടുത്ത് ഗുഹയില്‍ പെട്ടിയിലടയ്ക്കുവാനാണോ ഭൂതവും വടിയുമൊക്കെയായി മന്ത്രവാദി മിനക്കെടുന്നത്? ഇതു രണ്ടും കൈയിലുണ്ടെങ്കില്‍ ഭൂലോകം തന്നെ കാല്‍ക്കീഴിലാവും എന്നും പറഞ്ഞാണ് ചിത്രം തുടങ്ങുന്നത് എന്നു കൂടി ആലോചിക്കണം! എന്നിരുന്നാലും ഇടയ്ക്കിടെ പൊട്ടിപ്പോവുന്ന രസച്ചരട് വീണ്ടും കൂട്ടിയിണക്കി കഥ മുഷിയാതെ മുന്നോട്ടു കൊണ്ടുപോവുന്നതില്‍ ഇരുവരും ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്.
കഥയിലെ കുറവുകള്‍ അതേപടി ചിത്രത്തില്‍ പ്രതിഫലിച്ചിരിക്കുന്നു. ചിത്രത്തിനു പലപ്പോഴും തുടര്‍ച്ച നഷ്ടമാവുന്നുവെന്നു മാത്രമല്ല, ഓരോന്നു കാണുമ്പോഴും ‘ഇതിലെന്തു യുക്തി!’ എന്നു നെറ്റി ചുളിക്കേണ്ടതായും വരുന്നു! നിറം മങ്ങിയ ഗാനരംഗങ്ങളും, അപക്വമായ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ കല്ലുകടിയാണ്; ഇവിടെയൊക്കെ സംവിധായകന് കൂടുതല്‍ ശ്രദ്ധ നല്‍കാമായിരുന്നു. മമ്മൂട്ടിയേയോ കാവ്യ മാധവനേയോ മറ്റ് താരങ്ങളേയോ വേണ്ട പോലെ ഉപയോഗിക്കുന്നതിലും ജോണി ആന്റണി പിന്നിലായി. രണ്ടരമണിക്കൂറോളമുള്ള സിനിമയില്‍ ഇടയ്ക്കിടെ ചില നര്മ്മരംഗങ്ങള് തിരുകി അധികം മുഷിപ്പിക്കാതെ കഥപറഞ്ഞു തീര്‍ത്തു എന്നതുമാത്രം സംവിധായകന്റെ മികവായി പറയാം.
ഭൂതമായും ജിമ്മി എന്ന തെരുവു സര്‍ക്കസുകാരനായും, ഇരട്ടവേഷങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ജിമ്മിയെ അവതരിപ്പിക്കുവാന്‍ മമ്മൂട്ടിക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടില്ല, ഭൂതമാവട്ടെ അവതരിപ്പിച്ചു വന്നപ്പോളൊരു കോമാളിയായിപ്പോവുകയും ചെയ്തു! ‘തുറുപ്പുഗുലാനി’ലെ അച്ഛന് കഥാപാത്രത്തിന്റെ തുടര്‍ച്ചയായി ഇന്നസെന്റിന്റെ കൃഷ്ണേട്ടനെന്ന കഥാപാത്രം. കാവ്യ മാധവന്, രാജന് പി. ദേവ്, സുരേഷ് കൃഷ്ണ തുടങ്ങി മറ്റു നടീനടന്മാര്‍ക്കാര്‍ക്കും കാര്യമായൊന്നും ചെയ്യുവാനില്ല. സുരാജ് വെഞ്ഞാറമ്മൂടിന്റേയും സലിം കുമാറിന്റെയും കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. മഹാദേവന് അവതരിപ്പിച്ച മന്ത്രവാദിയും കണ്ടു ശീലിച്ചതു തന്നെ.
ഫാന്റസി ചിത്രങ്ങളിലെ വിസ്മയകരമായ ദൃശ്യാനുഭവം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഉത്പല്‍ വി. നായനാരുടെ ഛായാഗ്രഹണം തൃപ്തി നല്‍കില്ല. രാജാമണിയുടെ പിന്നണി സംഗീതശകലങ്ങളും ശരാശരി മലയാള സിനിമകളില്‍ നിന്നും ഉയരുന്നില്ല. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനവും മനു ജഗത്തിന്റെ കലാസംവിധാനവും തരക്കേടില്ലെന്നു മാത്രം. ദുര്‍ഗാപ്രസാദിന്റെ പക്വതയുള്ള ഗ്രാഫിക് ഇഫക്ടുകളിലൂടെയാണ് ‘ഈ പട്ടണത്തിലെ ഭൂതം’ അല്പമെങ്കിലും മറ്റു ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 2/5 ] |
|
ഗിരീഷ് പുത്തഞ്ചേരി എഴുതി, നവാഗത സംഗീതസംവിധായകന് ഷാന്‍ റഹ്മാന് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിനൊരു ബാധ്യതയാണ്. കാര്യമായ ചിത്രീകരണമികവോ ശ്രവ്യസുഖമോ ഇതിലെ ഗാനങ്ങള്‍ക്ക് അവകാശപ്പെടുവാനില്ല. പിന്നെയും ഭേദമെന്നു പറയാവുന്നത് വിജയ് യേശുദാസിന്റെ ശബ്ദത്തിലുള്ള “മാമരങ്ങളേ ഒരു മഞ്ഞുകൂട്...” എന്ന ഗാനമാണ്. മാഫിയ ശശി ഒരുക്കിയിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പലയിടത്തും സ്വാഭാവികത നഷ്ടമായി. ബൈക്കിലും കുതിരപ്പുറത്തുമൊക്കെ ചാടിക്കയറുന്ന ഷോട്ടുകള്‍, കുറഞ്ഞ പക്ഷം കയറുകെട്ടിയല്ല സാധ്യമാക്കിയിരിക്കുന്നത് എന്നെങ്കിലും തോന്നിക്കണ്ടേ! മമ്മൂട്ടിക്കു പറ്റുന്ന നൃത്തച്ചുവടുകളൊരുക്കുക എളുപ്പമല്ല എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, ദിനേഷും കൂള്‍ ജയന്തും ചേര്‍ന്ന് തരക്കേടില്ലാതെ നൃത്തരംഗങ്ങള്‍ ഒപ്പിച്ചെടുത്തിട്ടുണ്ട്.
കഥയിലൊരു ഭൂതത്തെ തിരുകിയെന്നതു കൊണ്ടു മാത്രം ഒരു ചിത്രം ഫാന്റസിയാവുമോ? ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് അങ്ങിനെയൊരു ധാരണയാണ് ഉള്ളതെന്നു തോന്നുന്നു. ഭൂതമോ ഭൂതത്തിന്റെ ചെയ്തികളോ കഥയ്ക്ക് ഒരു അനിവാര്യതയേ ആവുന്നില്ല. മുന്‍പിറങ്ങിയിട്ടുള്ള ഭൂതച്ചിത്രങ്ങളില്‍ നിന്നും പുതുതായി എന്തെങ്കിലും ചിത്രത്തില്‍ കാണുവാനുമില്ല. കുട്ടികള്‍ക്കായുള്ള ചിത്രമാണ്, അതിനാലത്രയൊന്നും ഗൌരവത്തില്‍ കഥയോ സംഭവങ്ങളോ വിലയിരുത്തേണ്ടതില്ല എന്നാണെങ്കില്‍ സുരാജിന്റെ കഥാപാത്രം പറയുന്നതു നോക്കുക: “അടുത്ത ജന്മത്തിലിവനെന്റെ അച്ഛനായി ജനിച്ചാല്‍ മതിയായിരുന്നു; എങ്കിലവനെ പട്ടിണിക്കിട്ട് കൊല്ലാമായിരുന്നു”. ഇത്തരം തമാശകളും(?) സലിം കുമാറിന്റെ ചില ഡയലോഗുകളും കുട്ടികളോടു തന്നെയാണോ സംവിധായകന് പറഞ്ഞിരിക്കുക? ഇങ്ങിനെയൊക്കെയുള്ള ചില്ലറ തമാശകള്‍ കൊണ്ട് തൃപ്തരാവുന്നവര്‍ക്ക് അധികം പ്രതീക്ഷകളില്ലാതെ പോയാല്‍ നിരാശപ്പെടേണ്ടി വരില്ലാത്ത ഒരു ചിത്രം, അങ്ങിനെയൊരു ചുരുക്കെഴുത്താവും ഈ ‘ഭൂത’ത്തിന് യോജിക്കുക.
Description: Ee Pattanathil Bhootham - A Malayalam (Malluwood) film directed by Johny Antony; Starring Mammootty, Kavya Madhavan, Innocent, Mahadevan, Janardhanan, Rajan P. Dev, Salim Kumar, Suraj Venjaramoodu, Suresh Krishna, Bindu Panicker, Sajitha Beti, Sphadikom George, Bheeman Raghu, Cochin Haneefa, Baburaj, Undapakru, Thilakan; Produced by S. Benchamin, K. Kuttikrishnan; Story, Screenplay and Dialogues by UdayaKrishna, Sibi K. Thomas; Camera (Cinematography) by Uthpal V. Nayanar; Editing by Ranjan Abraham; Art Direction by Manu Jagadh; Stunts (Action) by Mafia Sasi; Background Score by Rajamany; Effects (Graphics) by Durga Prasad; Titles by ; Make-up by ; Lyrics by Gireesh Puthencheri; Music by Shaan Rahman; Choreography by Dinesh, Cool Jayanth; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 09 2009 Release.
--
ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ‘ഈ പട്ടണത്തില്‍ ഭൂത’മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടൂം.
ReplyDelete--
മെയില്‍ ഫോര്‍വേഡായി കിട്ടിയ ഒരു തമാശ:
ഒരാള്‍: “ഈ തിയേറ്ററിലെന്താണ് ഇത്ര തിരക്ക്?”
മറ്റൊരാള്‍: “‘ഈ പട്ടണത്തില്‍ ഭൂത’മെന്ന പുതിയ ചിത്രം റിലീസായതാണ്.”
ഒന്നാമന്: “ഓഹോ, അതത്ര നല്ല ചിത്രമാണോ?”
രണ്ടാമന്: “അതല്ല. ഈ ചിത്രത്തിന് ഒരാള്‍ ടിക്കറ്റെടുത്തു. അയാളെ കാണുവാനുള്ള തിരക്കാണ്!!!”
:-D
--
ഹഹഹ ആ തമാശ എനിക്കിഷ്ടപ്പെട്ടു!
ReplyDeleteആയുഷ്കാലവും മൈ ഡിയര്‍ കുട്ടിച്ചാത്തനും അല്ലാതെ മലയാളത്തിലിറങ്ങിയ ഒരു ഭൂതപടവും എനിക്കിഷ്ടപ്പെട്ടിട്ടില്ല. ഇത് ഏതായാലും ഒന്നു കണ്ട് നോക്കും.
അപ്പോള്‍ അതും വിട്ടേക്കാം..
ReplyDeletehari ee super starukale vittu aa mahyavenal kaanu
ReplyDeleteishttapedum onnilrnkil nalla oru paatenkilumundu!
തമാശ കൊള്ളാം.....
ReplyDeleteഅപ്പൊ ഈ യുദ്ധത്തിലും ജയം ലാലെട്ടനുതന്നെ അല്ലെ?
ReplyDeleteഇതൊക്കെ ഇനി എന്നാണാവോ ബങ്കളുരുവില്‍ വരിക??
kuttikalkayi oru 100% entertainer
ReplyDeletechildrens ee film 100% etteduthu kazhinju.......sure it will be a block buster....
brahmaram innale odiyath with 17 alukal vachu in kottayam...
boootham all most full in all theater....kori choriyunna mazhayettum priyapetta bhoothatte kanan kuttikal aveshapoorvam oodiyethunnu with family...
1st half 6/10
2nd half 8.5/10
action 9/10
songs 9/10
graphics 9/10
climax 6/10
comedy 8/10
overall 8/10
4 childrens 10/10
4 young 7/10
jayan remix song 10/10 but full venamayirunnu
superb graphics..comedy by suraj ,salim
superb action by mammookka
superb songs with picturization
it will be a mega hit with the help of childrens...
yudhamo?? blessy-ude padavum johny anthonyude padavum cherth vech yudham ennokke paranjath kadannu poyi rayappan chettaa..
ReplyDeletegulanu pakaram "mayavi" analle?? inn my dear kuttichathan tvyil undayirunnu(hindi).. 3D allenkilum ethra rasamane aa cinema.. njanokke janikunnathine mump vanna cinema anenkilum ippozhum ath bore adippikkilla.. kalam ithreyokke purogamichittum oru super "bhoothakadha" kond varaan patiyilla ennath kashtam thanne!
--
System format cheyyunnathinte bhagamayi Keyman uninstall cheythath kond Malayalam ezhuthan patiyilla.. sorry..!
Basil Elias-inte comment aanallo kurach koode nalla thamasha! :D
ReplyDeleteAs expected! :)
ReplyDeletechandu tholkkilla makkale tholpikkanavilla :D
ReplyDeleteമമ്മൂട്ടിയുടെ നൃത്ത വൈഭവത്തെ പറ്റി ഒന്നും പറയാനില്ലേ ഹരി ?
ReplyDeleteജയനെ അനുകരിച്ചു അടിപൊളി ഡാന്‍സ് എന്കനെ ഉണ്ടായിരുന്നു ?
റിവ്യൂ നന്നരുന്നു പക്ഷെ ഹരിയുടെ വിമര്‍ശനവും മാര്‍ക്കും ഒരു ചെര്ച്ചയുമില്യ
--കുട്ടികള്‍ക്കായുള്ള ചിത്രമാണ്, അതിനാലത്രയൊന്നും ഗൌരവത്തില്‍ കഥയോ സംഭവങ്ങളോ വിലയിരുത്തേണ്ടതില്ല.--
ReplyDeleteമലയാളത്തിൽ അടുത്തകാലത്ത് മുതിർന്നവർക്കായി സിനിമ ഇറങ്ങിയിട്ടുണ്ടോ?
Ithrem koothara filminu 4.25 engane koduthu?
ReplyDelete@ അരവിന്ദ് :: aravind,
ReplyDelete:-) ഇടയ്ക്കിടെ ഇപ്പോളിങ്ങനെയുള്ള തമാശകള്‍ വരാറുണ്ട്. ആത്മഹത്യയുടെ കേട്ടിട്ടുണ്ടല്ലോ, അല്ലേ?
@ ഇട്ടിമാളു, ചെലക്കാണ്ട് പോടാ, cALviN::കാല്വിന്, mathilakam friends, റോബി,
:-) വായനയ്ക്കും കമന്റിനും നന്ദി.
@ ramaniga,
‘മധ്യവേനലി’ന്റെ കാര്യം കഴിഞ്ഞ പോസ്റ്റിലെ ഒരു കമന്റില്‍ പറഞ്ഞിരുന്നു. മൂന്നാം ദിവസം ഫസ്റ്റ് ഷോ കാണുവാനെത്തിയപ്പോഴേക്കും അതിന്റെ പ്രദര്‍ശനം നിലച്ചു! :-(
@ രായപ്പന്,
ഇരുവരും ഇരുത്തം വന്ന പ്രഫഷണലുകള്‍, യുദ്ധമായൊന്നും അവര്‍ എന്തായാലും എടുക്കുന്നുണ്ടാവില്ല.
@ BASIL ELIAS,
വികാരം മനസിലായി. Let it be a mega hit. :-)
@ Balu..,..ബാലു,
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ ഇന്നും രസിച്ചു കാണാനൊക്കുന്ന പടം തന്നെ. :-)
@ manu,
നൃത്തം തയ്യാറാക്കിയവരെക്കുറിച്ചു പറഞ്ഞല്ലോ! ഇതുവരെ മമ്മൂട്ടി ചെയ്ത ‘നൃത്ത’ങ്ങളില്‍ വെച്ചു ഭേദം.
@ ajith, manu,
ഈ പറയുന്ന കുഴപ്പങ്ങളെല്ലാം ഉണ്ടെങ്കിലും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണെന്നു തോന്നി. കുട്ടികളെ രസിപ്പിക്കുന്നതില്‍ ഒരു പക്ഷെ വിജയിക്കുകയും ചെയ്തേക്കാം. പിന്നെയും കുറയ്ക്കുവാന്‍ കഴിയുക തിരക്കഥയ്ക്കാണ്. അതെല്ലാതെ മറ്റ് വിഭാഗങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന പോയിന്റുകള്‍ ന്യായമല്ലേ?
--
harietta ..
ReplyDeletenadodigal marakkalle ..
plsss....
if it is not released there ...i can send u a torrent.
again our film makers needs to rethink after watching such an excellent film !!
താനൊരു മമ്മൂട്ടി ഫാന്‍ ആണെന്ന് വീണ്ടും തെളിയിചിരിക്കുന്നു
ReplyDeleteഭൂതം പാവം ഒരു നിര്‍മ്മാതാവിന്റെ ഉറക്കം കെടുത്താതിരുന്നാല്‍ മതിയായിരുന്നു.....
ReplyDeleteBasil Eliasinte commentanu eetavum superb!!!!
ReplyDeleteKashtam.....
"അതെല്ലാതെ മറ്റ് വിഭാഗങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന പോയിന്റുകള്‍ ന്യായമല്ലേ?"
ReplyDelete4.25 കുറച്ചു കൂടുതലായീ എന്നു തന്നെയാണ് കേട്ട കമന്റുകള്‍ വച്ച് എനിയ്ക്ക് തോന്നുന്നത്.
ഒരു ശരാശരി പ്രേഷകന് (എന്നെ സംബന്ധിച്ചിടത്തോളം ) 4.25 എന്നൊക്കെ പറഞ്ഞാല്‍ കുഴപ്പമില്ലാത്ത ഒരു പടം എന്നൊരര്‍ത്ഥം വരില്ലേ?
<3--> മോശം
<4 --> ങാ...പോര..
4-6-> ശരാശരി
6-7-> കൊള്ളാം
>7 -> കിടിലം
Chithrathinu vijayashamsakal...!!!
ReplyDelete@ shino Dubai,
ReplyDelete'നാടോടികള്‍' കണ്ടു കേട്ടോ... പക്ഷെ, തിയേറ്ററില്‍ ഇറങ്ങിയിട്ടില്ല. :-( വളരെയേറെ മികച്ചത് എന്നൊന്നും പറയുവാനില്ലെങ്കിലും, ഒരു നല്ല ചിത്രം. പ്രമേയത്തിലെ പുതുമതന്നെയാണ് എടുത്തു പറയേണ്ടത്. അഭിനയവും സംവിധാനവും കൊള്ളാം, മറ്റുള്ളവയെല്ലാം ശരാശരി...
@ കാടന്‍,
:-) അതൊരു ഒന്നൊന്നര തെളിവെടുപ്പായിപ്പോയി! കൊടുകൈ!
@ തല്ലിപ്പൊളി,
:-) ഉറങ്ങിയിട്ടു വേണ്ടേ, ഉറക്കം കെടുത്താന്‍...
@ Vivek,
:-) മമ്മൂട്ടി ഒരു ചിത്രത്തില്‍ പാടി അഭിനയിച്ചതുപോലെ... ‘വേഷങ്ങള്‍... വേഷങ്ങള്‍...’
@ N.J ജോജൂ,
‘ചിത്രവിശേഷത്തിന് രണ്ട് വയസ്’ എന്നതില്‍ പറഞ്ഞതുപോലെ (അതില്‍ നിന്നും അല്പം മാറ്റങ്ങള്‍ പിന്നീട് കൊണ്ടുവന്നിട്ടുണ്ട്...) ശരാശരി നിലവാരം എന്നത് 3/10, 2/5 എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ചിത്രവിശേഷത്തിന്റെ കണക്കില്‍ നോക്കിയാല്‍, തരക്കേടില്ല എന്നു പറയണമെങ്കില്‍ എല്ലാത്തിനും കൂടി 5-നു മുകളില്‍ മാര്‍ക്ക് നേടണം. അതില്‍ തന്നെ കഥ, സംവിധാനം, അഭിനയം; ഇവയിലേതെങ്കിലും ഒന്നിന് പോയിന്റ് വളരെക്കുറവായാല്, 5-നു മുകളില്‍ റേറ്റിംഗ് വന്നാല്‍ പോലും ചിത്രം നന്നാവണമെന്നുമില്ല. ചിത്രവിശേഷത്തിന്റെ നോട്ടത്തില്‍ ഇത് ഒരു ശരാശരി ചിത്രം മാത്രമാണ്. സിനിമയെന്നാല്‍ കുറേ ചിരിക്കാനുണ്ടായാല് മതിയെന്ന വിനോദലാക്കോടെയെത്തുന്നവരെ ഈ ചിത്രം തൃപ്തിപ്പെടുത്തുമെന്നു കരുതാം. 5-5.50 വരെ കൊടുക്കാമെന്ന കമന്റുകളും ഞാന്‍ കേള്‍ക്കുകയുണ്ടായി. (10/10 കൊടുക്കാമെന്ന ഫാന്‍സിന്റെ കമന്റുകള്‍ പോലെയല്ല... :-)
@ Sureshkumar Punjhayil,
ഇതെന്തിനാണ് ഇപ്പോളൊരു വിജയാശംസകള്‍! അതും ഇവിടെ!!! :-)
--
ഹരീ..റിവ്യൂ നന്നായിരിക്കുന്നു.
ReplyDeleteഈ കഥയിലെ ഏറ്റവും വലിയ കഥയില്ലായ്മ എന്നത് ആ മന്ത്രവാദിയുടെ റോള്‍ തന്നെയാണ്. ഭൂതത്തെ പിടിക്കാനും കുപ്പിയിലടയ്ക്കാനും വേണ്ടി ജന്മമെടുത്തതാണെന്ന് തോന്നും. പുള്ളിക്കാരന് ഒരു ബാങ്കും ജ്വല്ലറിയും തുടങ്ങാന്‍ പ്ലാനുണ്ടെന്ന് നേരത്തെ പറഞ്ഞുവച്ചിരുന്നെങ്കില് ആ ഗുഹയില്‍ കൊണ്ടുവച്ചതിന് ഒരു ലോജിക്ക് ഉണ്ടായേനെ ;-)
ബൈക്കിലും കുതിരപ്പുറത്തും ചാടിക്കയറുന്നത് കണ്ടപ്പോള്‍ രജനീകാന്തിനെ ഓര്‍മ്മ വന്നു.
നൃത്തരംഗം മമ്മൂട്ടിക്കുവേണ്ടി കസ്റ്റമൈസ് ചെയ്ത് വളരെ സിമ്പിള്‍ ആയി ഉപയോഗിച്ചതുകൊണ്ട് മോശമായില്ല.
പുതുമയോ പ്രത്യേകതകളോ ഇല്ലാത്ത ഒരു സിനിമയാണെങ്കിലും കുട്ടികളെ കുറേയൊക്കെ ചിരിപ്പിക്കാന്‍ ഉപകരിക്കും എന്ന് തോന്നി. പക്ഷേ, ഹരി സൂചിപ്പിച്ചതുപോലുള്ള ചില തമാശ ഡയലോഗുകള്‍ കുട്ടികളെ ചിരിപ്പിക്കുമോ അതോ രക്ഷിതാക്കളെ കരയിപ്പിക്കുമോ എന്നതേയുള്ളൂ പ്രശ്നം :-)
hihih...
ReplyDeleteathu kalakki...
***************
ente mun dhaaranakale uuttiyurappikkunna review....
thnkz
അതപഥനം എത്രതോളമാകാമെന്നുള്ള പരിശ്രമത്തിലാണു പത്മശ്രി മമ്മൂട്ടി. വളര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യതിനു ഉത്തരം കണ്ടെത്തുകയാണു മെഗാസ്റ്റാറ്. ശ്രദ്ധിച്ചിട്ടുണ്ടാകും അടുത്തകാലത്തയി മമ്മൂട്ടിയുടെ ഗോഷ്ടികണിക്കല്. കീഴ്താടിയെ ഒരു പ്രത്യേക ശൈലിയില്‍ പിടിചാണു ഈ ഗോഷ്ടി. ഭൂതതിന്റെ പോസ്റ്ററ് ശ്രദ്ധിക്കുക.
ReplyDeleteപലരും അഭിപ്രയപ്പെട്ടതുപോലെ കുട്ടികള്‍ക്ക് ഒരു പക്ഷെ ഇഷ്ടമാകാം ഈ സിനിമ. എന്നാല്‍ കുട്ടികളുടെ സിനിമ എന്നത് മുതിറ്ന്നവര്ക്ക് അരോചകമാകണം എന്ന നിര്‍ബന്ധമില്ലല്ലോ? മുതിര്‍ന്നവര്‍ തന്നെയല്ലേ കുട്ടികളെ ഈ സിനിമ കാണികാന്‍ കൊണ്ടുപോകേണ്ടതും? ഇളം തലമുറയെ തന്റെ പ്രേക്ഷകരാക്കണമെന്നുള്ള മമ്മൂടിയുടെ ഒരു ബിസിനസ് മന:ശസ്ത്രം ഇതിനു പിന്നില്‍ ഒളിചിരിപ്പില്ലേ എന്നു സംശയം.
padam komalitharam thanne.pakshe ithavanayum mammookka lalettane thara pattichu.Bhramaram mookkum kuthi veenappol Bhootham super hit aayi.
ReplyDeleteകോമാളിത്തരം എന്ന് ആരൊക്കെ പറഞ്ഞാലും,പടം ഹിറ്റ് ആയി.വീണ്ടും മമ്മൂക്കയുടെ അടി ലാലേട്ടന്...........................ഭ്രമരം മൂക്കും കുത്തി താഴെ.
ReplyDeleteലാലേട്ടന് തലയൊന്നു പോക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മമ്മൂക്ക പത്തി നോക്കി ഒറ്റയടി അടിക്കും.അതോടെ ലാലേട്ടന് വീണ്ടും അടുത്ത പദത്തില്‍ കാണിക്കാം എന്ന് പറഞ്ഞു പിന്മാറും.പക്ഷെ ഇത്തവണ അങ്ങനെ പറയാന്‍ കക്ഷിക്കിനി പടം ഒന്നുമില്ലല്ലോ.....
ReplyDeleteപ്രിയപ്പെട്ട രഞ്ജു, ലാലേട്ടനിട്ട് മമ്മൂക്ക അടിക്കുമ്പോള്‍ ആ അടികൊണ്ടു വീഴുന്നത് ലാലേട്ടനല്ല, ഞങ്ങള്‍ പാവം പ്രേക്ഷകരാണ്. അതൊന്നു മമ്മൂക്കയോടു പറഞ്ഞുമനസ്സിലാക്കിക്കൊടുക്കണേ. അല്ലെങ്കില്‍ പിന്നെ മമ്മുക്കയുടെ ചവറുകള്‍ കാണാനും ഞങ്ങള്‍ ഉണ്ടായെന്നുവരില്ല.
ReplyDeleteദുബായില്‍ നിന്നും നാട്ടില്‍ അവധിയ്ക്കു വന്ന ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. എന്തായാലും ഒരു സിനിമ എങ്കിലും കാണണം എന്ന് തീരുമാനിച്ച്, ഭ്രമരം വേണോ ഭൂതം വേണോ എന്ന് കണ്‍ഫ്യൂഷനടിച്ച് അവസാനം കുറച്ച് കോമഡിയും ഫാന്റസിയും തന്നെ ആകട്ടെ എന്നും പറഞ്ഞ് അവന് പട്ടണത്തില്‍ ഭൂതം കാണാന്‍ കയറിയത്രെ.
ReplyDeleteഅവന് ഒറ്റവാക്കില്‍ ചിത്രത്തെപ്പറ്റി പറഞ്ഞത് ഇതാണ്. “ഇതിലും വലുതെന്തോ വരാനിരുന്നതാ... അത് ഇങ്ങനെ ഒഴിഞ്ഞു കിട്ടി” എന്ന്.
:)
കുട്ടികള്‍ക്കു മാത്രമുള്ള സിനിമ എന്നാണല്ലോ കേള്‍ക്കുന്നേ???
ReplyDeleteദയവു ചെയ്തു ഈ മമ്മൂട്ടിയും മോഹന്‍ ലാലും വര്‍ഷത്തില്‍ ഒരു പടം വീതം ചെയ്താല്‍ മതി !!!!!!
ReplyDeleteരജനിയെയും കമലിനെയും യേശുദാസിനെയും കണ്ടു പഠിച്ചു കൂടെ ? ഇപ്പോള്‍ അധികം അവസരങ്ങള്‍ കിട്ടാത്ത യുവ നടന്മാര്ക്ക് അത് ഒരു അനുഗ്രഹം ആകുകയും ചെയ്യും, മലയാള സിനിമ രക്ഷപ്പെടുകയും ചെയ്യും !!!!!!!
കനത്ത മഴയില്‍ കളക്ഷന്‍ ചുരുങ്ങിപ്പോയ ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകള്‍ സജീവമായപ്പോള്‍ മമ്മൂട്ടി നായകനായ ‘ഈ പട്ടണത്തില്‍ ഭൂതം’ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ്. മഴയ്ക്ക് ശമനമുണ്ടായതോടെ കുടുംബങ്ങള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിത്തുടങ്ങി.
ReplyDeleteഭൂതത്തിന്റെ വിജയത്തെ മഴ പ്രതികൂലമായി ബാധിക്കുമോയെന്ന് സിനിമാലോകം ആശങ്കപ്പെട്ടെങ്കിലും അതുണ്ടായില്ല. മഴ കുറഞ്ഞതോടെ ഭൂതം വന്‍ കുതിപ്പാണ് നടത്തിയത്. ഭ്രമരത്തെ തള്ളിമാറ്റി ഒന്നാം സ്ഥാനത്തെത്തിയ ഭൂതത്തിന് മിക്ക സെന്ററുകളിലും ഫസ്റ്റ് ഷോ ഹൌസ് ഫുള്ളാണ്. വാരാന്ത്യങ്ങളില്‍ നിറഞ്ഞു കവിയുന്ന ജനക്കൂട്ടമാണ് ഭൂതം കളിക്കുന്ന തിയേറ്ററുകളില്‍.
അതേ സമയം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹന്‍ലാല്‍ - ബ്ലെസി ടീമിന്റെ ഭ്രമരത്തിന് കനത്ത മഴയില്‍ കാലിടറി. കളക്ഷനില്‍ വന്‍ തകര്‍ച്ചയുണ്ടായ ഭ്രമരം മഴയ്ക്ക് ശമനമുണ്ടായിട്ടും നില പരുങ്ങലിലാണ്. പല സെന്ററുകളിലും ഭ്രമരം മാറിയിട്ടുണ്ട്. പുതിയ റിലീസുകള്‍ വന്നതും ഭ്രമരത്തിന്റെ വിജയത്തെ സാരമായി ബാധിച്ചു. റിപ്പീറ്റ് ഓഡിയന്‍സ് ഇല്ലാത്തതാണ് ഈ ബ്ലെസിച്ചിത്രത്തിന് തിരിച്ചടിയായത്.
Justin Aloor , താങ്കള്‍ പറഞ്ഞതിനോട് 100% ഞാന്‍ യോജിക്കുന്നു. ഇവര്‍ക്ക് തങ്ങളുടെ പ്രായത്തിനും പക്വതയ്ക്കും യോജിച്ച ഒന്നോ രണ്ടോ പടങ്ങളില്‍ മാത്രം ഒരു വര്‍ഷം അഭിനയിച്ചാല്‍ പോരേ? അതുകൊണ്ട് ഇവര്‍ മഹാനടന്മാരല്ലാതാകുമോ? ഫാന്‍സിന്റെ എണ്ണവും കുറയാന്‍ പോകുന്നില്ല.
ReplyDeleteആ ഗ്യാപ്പില്‍ ജയസൂര്യയുടേയും പ്രിഥ്വിരാജിനേയുമൊക്കെപ്പോലെയുള്ള ചെറുപ്പക്കാര്‍ക്കും കൂടുതല്‍ അവസരങ്ങളും അംഗീകാരവും ലഭിക്കും. ഇന്ത്യന്‍ സിനിമയിലെ പല മുതിര്‍ന്ന കലാകാരന്മാരും ഇത് ചെയ്തു കഴിഞ്ഞു- ദാസേട്ടന് വരെ .( അദ്ദേഹം കൂടുതല്‍ സെലെക്റ്റീവ് ആയതുകൊണ്ട് മാത്രമാണ് കൂടുതല്‍ ഗായകര്‍ക്ക് അവസരം കിട്ടിയതെന്ന് എനിക്കഭിപ്രായമില്ല. ശക്തമായ മാധ്യമങ്ങളും reality shows ഉം ആണ് കാരണം. പക്ഷേ ഇപ്പോഴും 'ദാസേട്ടന് ശേഷം ആര്?" എന്ന ചോദ്യം അവശേഷിക്കുന്നു. പുതിയ ഗായകര്‍ക്ക് ആര്‍ക്കും ആ ഒരു range ലേക്ക് പോകാനുള്ള കഴിവുണ്ടെന്ന് ഇതുവരെ തോന്നുന്നുമില്ല.)
ഹരീ
ReplyDeleteഇവിടെ സിംഗപൂരിൽ മലയള സിനിമകളൊന്നും അങ്ങനെ വരാറില്ല. ഇപ്പോൾ വന്നതു ഭൂതമാണു. ഹരിയുടെ റിവ്യ്യൂ വായിച്ചെങ്കിലും പോയി കണ്ടു. അത്ര സീരിയസ് ആയൊന്നും എടുക്കുന്നില്ലെങ്കിൽ നല്ല ടയിം പാസ് ആണു സിനിമ. എല്ലാവരും, പ്രത്യെകുചു കോചു കുട്ടികളൊക്കെ നന്നയി തന്നെ enjoy ചെയ്തു.
നല്ല റെസ്പൊൺസ് ആയിരുന്നു. കണ്ടില്ലെങ്കിൽ നഷ്ടമൊന്നുമല്ലെങ്കിലും കണ്ടതുകൊണ്ടു ഒരു കുഴപ്പവുമില്ല.