‘കാഴ്ച’യിലൂടെയും ‘തന്മാത്ര’യിലൂടെയും തന്റെ മികവു തെളിയിച്ച ബ്ലെസിയുടെ ചിത്രങ്ങള്‍ പ്രതീക്ഷയോടെയാണ് മലയാളസിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘
പളുങ്കി’ലും, ‘
കല്‍ക്കട്ട ന്യൂസി’ലും പിന്നോക്കം പോയെങ്കിലും നല്ലൊരു തിരിച്ചുവരവാണ് ബ്ലെസി ‘ഭ്രമര’ത്തിലൂടെ നടത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം അഭിനയസാധ്യതയുള്ള ഒരു വേഷത്തില്‍ മോഹന്‍ലാലിനെ കാണുവാന്‍ കഴിയുന്നതിന്റെ സന്തോഷവും ഇതിനുണ്ട്. ഭൂമിക, ലക്ഷ്മി ഗോപാലസ്വാമി, സുരേഷ് മേനോന് തുടങ്ങിയവര്‍ കൂടി അഭിനേതാക്കളായെത്തുന്ന ഈ ചിത്രം; രാജു മല്യത്ത്, എ.ആര്. സുല്‍ഫിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.
കഥയും, കഥാപാത്രങ്ങളും | [ 5/10 ] |
|
കുട്ടിക്കാലത്ത് ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുക, തെറ്റു ചെയ്തവര്‍ ചതികാട്ടി രക്ഷപെടുക, ഇരുകൂട്ടരും വലുതായി വീണ്ടും കണ്ടുമുട്ടുക; ഇത്രയുമൊക്കെ പലപ്പോഴും നാം കണ്ടിട്ടുള്ളതു തന്നെ. എന്നാല്‍ വിധി പിന്നെയും അതേ ചെയ്യാത്ത തെറ്റിന്റെ പേരില്‍ പിന്നെയും ഒരാളെ ശിക്ഷിക്കുന്നതില്‍ അല്പം പുതുമയുണ്ട്. ചതി ചെയ്തവര്‍ അതിന്റെ ശരിയായ വ്യാപ്തി പിന്നീട് മനസിലാക്കുന്നതും കണ്ടതായി ഓര്‍മ്മയിലില്ല. കുട്ടിക്കാലത്ത് വില്ലത്തരം കാട്ടിയവര്‍ പിന്നീടും തനി വില്ലന്മാരായി തുടരുന്ന പതിവും ഈ ചിത്രത്തില്‍ മാറുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വവും അവയുടെ മികവും എടുത്തു പറയേണ്ടതു തന്നെ. എന്നാല്‍ ഇത്രയുമൊക്കെ മാത്രമാണ് ‘ഭ്രമര’ത്തിനുള്ളത്. ഇടവേളയാവുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇതിങ്ങിനെയാവും, അല്ലെങ്കില്‍ അങ്ങിനെ എന്നു ചിന്തിച്ചു തുടങ്ങും; അതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന്‍ ചിത്രത്തിനു കഥയും തിരക്കഥയുമൊരുക്കിയ ബ്ലെസിക്കു കഴിഞ്ഞിട്ടില്ല.
പ്രമേയത്തിലെ കുറവുകള്‍ ഒരുപരിധിവരെ മറയ്ക്കുവാന്‍ ബ്ലെസിയുടെ സംവിധാനത്തിനായി. വിഷയം കൈകാര്യം ചെയ്തിരിക്കുന്നതില്‍ പ്രകടിപ്പിച്ചിരിക്കുന്ന കൈയ്യടക്കമൊന്നു കൊണ്ടാണ്, കാര്യമായൊന്നും പറയുന്നില്ലെങ്കില്‍ കൂടി ചിത്രം ആസ്വാദ്യകരമായി അനുഭവപ്പെടുത്തുന്നത്. അഭിനേതാക്കളുടേയും സാങ്കേതികവിദഗ്ദ്ധരുടേയും സര്‍ഗാത്മകത വേണ്ടുംവണ്ണം സംയോജിപ്പിച്ച് ഒരു നല്ല ദൃശ്യവിരുന്നൊരുക്കുന്നതിലും സംവിധായകന് ലക്ഷ്യം കണ്ടു. ചില കഥാപാത്രങ്ങള്‍ക്ക് നിശ്ചയിച്ച കലാകാരന്മാരുടെ കാര്യത്തില്‍ സംവിധായകനോട് വിയോജിക്കേണ്ടി വരുന്നു. ഇവരെ ചിത്രത്തിനുതകുന്ന കഥാപാത്രങ്ങളായി മാറ്റിയെടുക്കുന്നതിലും ബ്ലെസി മനസുവെച്ചില്ല. ബ്ലെസിയുടെ മുന്‍ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ കാഴ്ചയ്ക്കും തന്മാത്രയ്ക്കും ശേഷമാവും ഭ്രമരത്തിനു സ്ഥാനം.
വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിന്റെ പ്രതിഭ പ്രയോജനപ്പെടുത്തുന്ന ഒരു കഥാപാത്രമായി, ഇതിലെ ശിവന്‍കുട്ടിയുടേത്. വിധി ഒരുക്കിയ ദുരന്തങ്ങളില്‍ മനസു പതറുമ്പോഴും, ആത്മബലം കൈവെടിയാതെ സ്വയം നിയന്ത്രിക്കുവാന്‍ പാടുപെടുന്ന ശിവനെ മോഹന്‍ലാല്‍ മനോഹരമാക്കി. ലാലിനേക്കാള്‍ മികച്ചൊരു അഭിനേതാവിനെ ഈ കഥാപാത്രത്തിനായി സങ്കല്പിക്കുവാന് നമുക്കാവില്ല. അല്പം മേനിപ്രദര്‍ശനമല്ലാതെ മറ്റൊന്നും നായികയായെത്തുന്ന ഭൂമിക ചൌളയ്ക്ക് ചിത്രത്തില്‍ ചെയ്യുവാനില്ല. ഭൂമികയുടെ രൂപഭാവങ്ങള്‍ കഥാപാത്രവുമായി യോജിച്ചു പോവുന്നതുമില്ല. ഉണ്ണിയെന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് മേനോന്റെ അഭിനയവും മികച്ചതെന്നു പറയുവാനില്ല. ഉണ്ണിയുടെ സുഹൃത്തായ ഡോക്ടറെ അവതരിപ്പിച്ച വി.ജി. മുരളീകൃഷ്ണന് മോശമായില്ല. ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കെ.പി.എ.സി. ലളിതയുടെ അമ്മവേഷത്തിന് ആവര്‍ത്തനവിരസത അനുഭവപ്പെടുന്നു. മദന്‍ ബാബു, ജയലക്ഷ്മി എന്നിവരുടെ അയല്‍ക്കാര്‍ വേഷം തികച്ചും അനാവശ്യമെന്നു തന്നെ പറയണം.
മലയാളസിനിമ പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് ‘ഭ്രമരം’ നല്‍കുന്നത്. ക്രയിന്‍ ഷോട്ടുകള്‍ ധാരാളമായി ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നു. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നും കാണിക്കുക എന്ന രീതി വിട്ട് പുറത്തു നിന്നും കാണുന്നരീതിയിലാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനു ക്യാമറ ചലിപ്പിച്ച അജയന് വിന്‍സന്റ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. സന്ദര്‍ഭങ്ങള്‍ക്കുതകുന്ന രീതിയിലുള്ള പ്രശാന്ത് മാധവിന്റെ കലാസംവിധാനവും ചിത്രത്തിനുതകുന്നു. മോഹന്‍ സിത്താരയുടെ പശ്ചാത്തല സംഗീതവും മുരുകേശിന്റെ ഇഫക്ടുകളും അജിത്ത് എ. ജോര്‍ജ്ജിന്റെ ശബ്ദമിശ്രണവും ചിത്രത്തിന്റെ സ്വഭാവത്തിനു യോജിച്ചവ തന്നെ. ഇതിനെല്ലാം പുറമേ വിജയ് ശങ്കറിന്റെ ചിത്രസംയോജനമികവുകൂടിയായപ്പോള്‍ സാങ്കേതികപരമായി ചിത്രം വളരെ മികവു പുലര്‍ത്തി.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 3/5 ] |
|
അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്കിയവയാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള “അണ്ണാറക്കണ്ണാ വാ...” എന്ന ഗാനം ചിത്രത്തില്‍ നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ജി. വേണുഗോപാല്‍, സുജാത എന്നിവര്‍ ആലപിച്ചിരിക്കുന്ന “കുഴലൂതും പൂന്തെന്നലേ...” എന്ന ഗാനത്തിനു ചിത്രത്തില്‍ പ്രാധാന്യമൊന്നുമില്ലെങ്കിലും, ദൃശ്യചാരുതകൊണ്ടും ശ്രവണസുഖം കൊണ്ടും ആസ്വാദ്യകരമാണ്. ത്യാഗരാജന് ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ക്ക് പുതുമയൊന്നുമില്ല പക്ഷെ അമാനുഷിക പ്രകടനങ്ങളൊഴിവാക്കി, അധികം വലിച്ചു നീട്ടാതെയുള്ള ഈ രംഗങ്ങള്‍ ആശ്വാസകരമായിരുന്നു.
സംവിധാനത്തില്‍, അഭിനയത്തില്‍, സാങ്കേതിക മേഖലയിലൊക്കെ ചിത്രത്തിനുള്ള മികവിനു സമമായി മലയാളസിനിമയില്‍ എടുത്തു പറയാവുന്ന ചിത്രങ്ങള്‍ കുറയും. ഈ മികവ് ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളസിനിമയുടെ ചരിത്രത്തിലൊരു നാഴികക്കല്ലാവുമായിരുന്നു ഈ ചിത്രം. അത്രയ്ക്കൊന്നും മികവ് കൈവരിക്കുവാനായില്ലെങ്കിലും, ബ്ലെസിയുടെ മുന്ചിത്രങ്ങള് ആസ്വദിച്ച്, കലാമൂല്യമുള്ളൊരു വാണിജ്യചിത്രം പ്രതീക്ഷിച്ചെത്തുന്നവരെ ഈ ചിത്രം നിരാശപ്പെടുത്തില്ല.
പിന്കുറിപ്പ്: ആരാധകര്‍ ശ്രദ്ധിക്കുക, ഇതില്‍ ലാല്‍ അവതരിപ്പിക്കുന്നത് സാധാരണക്കാരനായ ഒരു മനുഷ്യനെയാണ്. അങ്ങിനെ കാണുന്നത് ദഹിക്കില്ലെങ്കില്‍, ‘സാഗര്‍ എലിയാസ് ജാക്കി’യോ മറ്റോ ഒന്നുകൂടി കാണുന്നതാവും ഭേദം. സിനിമകണ്ടുകൊണ്ടിരുന്ന ചെറുതല്ലാത്ത പങ്ക് ‘ആരാധക’രുടേയും പ്രതികരണം അനുഭവിക്കേണ്ടി വന്നതുകൊണ്ടാണ് ഇതു കൂടി എഴുതുന്നത്.
Description: Bhramaram - A Malayalam (Malluwood) film directed by Blessy; starring MohanLal, Bhoomika Chawla, Suresh Menon, V.G. Muralikrishnan, Lakshmi Gopalaswami, Madan Babu, Murali Krishnan, Baby Niveditha; Produced by Raju Malliath and A.R. Zulfikar; Story, Screenplay and Dialogues by Blessy; Camera (Cinematography) by Ajayan Vincent; Editing by Vijay Shankar; Art Direction by Prasanth Madhav; Stunts (Action) by Thyagarajan; Background Score by Mohan Sithara; Effects by Murukesh; Titles by ; Make-up by Ranjith Ambadi; Lyrics by Anil Panachooran; Music by Mohan Sithara; Choreography by Santhi; Audio Recording by Ajith A. George; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 25 2009 Release.
--
ബ്ലെസിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടും; ‘ഭ്രമര’ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹരിയുടെ ഭ്രമര റിവ്യൂ കാത്തിരിക്കുക ആയിരുന്നു.ഞാന്‍ വായിച്ച ആദ്യ നിരൂപണവും ഇത് തന്നെ.
ReplyDeleteഇന്നലെ ആദ്യ ഷോ ക്ക് ശേഷം അഭിപ്രായങ്ങള്‍ തുരു തുരെ കേട്ടിരുന്നു.പൊതുവേ നല്ല അഭിപ്രായമാണ്.
ക്യാമറയും മോഹന്‍ലാലും എടുത്തു പറയേണ്ടി ഇരിക്കുന്നു എന്നാണ് പൊതുവേ ഉള്ള കമന്റ്.
ഒരു യാത്രക്കിടയില്‍ സിബി സാര്‍ (മലയില്‍)ആണ് ഇതൊരു പ്രതീക്ഷ തരുന്ന ചിത്രമായിരിക്കും എന്ന് പറഞ്ഞത്.
ക്യാമറ വളരെ നന്നായി ഇരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഏതായാലും വളരെ നാള്‍ക്കു ശേഷം കാണാന്‍ ആഗ്രഹം തോന്നുന്ന ഒരു ചിത്രം എന്നതില്‍ സന്തോഷം.
ഇവിടെ (ബാംഗ്ലൂര്‍)റിലീസ് ഇല്ല എന്നതില്‍ വിഷമം ഉണ്ട.കൊയംബടൂരിലേക്ക് വിട്ടാലോ എന്നൊരു ആലോചന ഇല്ലാതെ ഇല്ല.
ഹരീ,
ReplyDeleteഇത് ഞാന്‍ നേരത്തെ വായിച്ചതാണല്ലോ സ്വതന്ത്രന്റെ ബ്ലോഗില്‍...........നാണമില്ലേ മനുഷ്യാ കട്ട് പേസ്റ്റ് ചെയ്ത് ഇവിടെ ഇടാന്‍....സര്‍ഗ്ഗാത്മകത ഇല്ലാതെ റിവ്യൂ എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുന്നു.
ഷെയിം ഷെയിം പപ്പി ഷെയിം.
ഹെയ് മിസ്റ്റര്‍..
ReplyDeleteഎന്തിനാ വെറൊരാല് എഴുതിയതു കൊപ്പി അടിക്കുന്നതു
http://swathathran.blogspot.com/2009/06/bhramaram.html
സ്വതന്ത്രന്റെ പോസ്റ്റ് ഒന്ന് മുപ്പതിഒന്പതു എ എം എന്ന് കാണുന്നു.
ReplyDeleteഹരിയുടെത് എലെവെന്‍ ഫിഫ്ടി എ എം എന്നും .
ഈ ലോകത്ത് ഇത്ര പച്ചക്കുള്ള കോപ്പി അടിയും ഉണ്ടല്ലേ?
അതു ശരിയല്ല . ഹരി അങ്ങനെ കോപ്പിയടിക്കാറില്ല. എനിക്കറിയാം . കേസ് CBI യെ കൊണ്ട് അന്വേഷിപ്പിക്കണം
ReplyDeletedixon അണ്ണാ സൂപ്പര്‍ ആയിട്ടുണ്ട്. കോപ്പി അടിക്കുമ്പോള്‍ പഴയ ചിത്രവിശേഷം ലിങ്കുകള്‍ മാറ്റിയിട്ട് കോപ്പീ ചെയ്തൂടേ?
ReplyDelete@ cloth merchant,
ReplyDeleteബാംഗ്ലൂരില്‍ ഉടനിറങ്ങുമായിരിക്കും... അങ്ങിനെ യാത്ര ചെയ്തു കാണാനും മാത്രം ഉണ്ടെന്നു തോന്നുന്നില്ല. ഇറങ്ങുമ്പോള്‍ കാണൂ... നന്ദി. :-)
@ dixon,
“നാണമില്ലേ മനുഷ്യാ കട്ട് പേസ്റ്റ് ചെയ്ത് ഇവിടെ ഇടാന്‍” - ഹൊ! എന്താ ഡയലോഗ്! :-D
@ swathanthran,
:-) ഞാന്‍ ചിരിക്കണോ കരയണോ?
@ cloth merchant, അനൂപ് അമ്പലപ്പുഴ, കണ്ണന്...
നന്ദി. :-)
ഏതായാലും എനിക്ക് കോപ്പിയടിക്കാനായി ചിത്രവിശേഷം ഉപയോഗിക്കുന്ന ഇമേജ് ടെമ്പ്ലേറ്റില്‍, ചിത്രവിശേഷം ലോഗോ സഹിതം ഒരു ഹെഡര്‍ ഇമേജ് വരെയുണ്ടാക്കിത്തന്ന സ്വതന്ത്രനോട് ഞാനെങ്ങിനെയാണ് നന്ദി പറയേണ്ടത്! ഏതായാലും ആ പേജ് ഇപ്പോള്‍ ബ്ലോഗില്‍ നിന്നും നീക്കിയിട്ടുണ്ട്. അനീതിയുള്ളിടത്ത് കലാപമുണ്ടാക്കുവാന്‍ വെമ്പുന്ന സ്വതന്ത്രനെന്ന അജ്ഞാത സുഹൃത്തിനു നന്ദി.
--
ഭ്രമരം പൊതുവേ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.ഈ അഭിപ്രായം കൂടി ആയപ്പോള്‍ ഉറപ്പായി
ReplyDeleteവണ്ട് പാറി പറക്കട്ടെ......
ReplyDelete‘പളുങ്കി’ലും, ‘കല്‍ക്കട്ട ന്യൂസി’ലും പിന്നോക്കം പോയി എന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല. പളുങ്കിന്റെ റിവ്യൂ ഒരിക്കല്‍ കൂടി വായിച്ചു. എന്തൊക്കെയോ മുന്‍വിധികളോടെ എഴുതിയതു പോലെ തോന്നി.
ReplyDeleteഹരീ ..
ReplyDeleteകഥ കേള്‍ക്കുമ്പൊള്‍ താഴ്വാരം ഓര്‍മ്മ വന്നപോലെ..
ഇതിന്റെ റിവ്യൂ ആദ്യം വായിചതു `thatsmalayalam'-ഇല് ആണ്.
പിന്നീടാണു ഹരിയുടെ റിവ്യൂ നോക്കിയത്. എന്തായാലും രണ്ടും ഒരേപോലെ.ഒരേ വാചകങ്ങള്‍ തന്നെ!
ഇവിടെ പിന്നെ ആരു ആരുടെ കോപ്പി ചെയ്തു എന്നൊരു ചൊദ്യമില്ല. വളരെ ചുരുക്കതിലാണു എഴുത്തെങ്കിലും റിവ്യൂ നന്നാവുന്നുണ്ട്. Keep it up. Thanks
നന്ദി ഹരി.
ReplyDeleteനന്നായി, ഹരീ.
ReplyDeleteഅജിത്,
ReplyDeleteദാറ്റ്സ്മലയാളത്തിലെ അജിത് പരാമര്‍ശിച്ച ആ റിവ്യുവിന്റെ ലിങ്ക് ഒന്ന് തരാമോ? ഹരീയുടെയും ആ റിവ്യുവിന്റെയും വാചകങ്ങള്‍ ഒന്ന് തന്നെയാണെന്ന് പറഞ്ഞ ആ റിവ്യുവിന്റെ.
പളുങ്ക് കണ്ടില്ല. കല്‍ക്കട്ട ന്യൂസ് തിരക്കഥ അത്ര മെച്ചമല്ലായിരുന്നു എങ്കിലും സംവിധാനം, കലാസംവിധാനം, ക്യാമറ എന്നിവ മറക്കാന്‍ കഴിയില്ല.. ഭ്രമരം നല്ലതാണെന്ന് കേട്ടു.. കാണണം.
ReplyDelete--
പതിവില്ലാത്ത ആരോപണമാണല്ലോ ഹരീഷേട്ടാ നേരിടുന്നത്?? എന്തായാലും കോപ്പിയടിക്കേണ്ട ആവശ്യം “ചിത്രവിശേഷത്തി”ന് ഇല്ല എന്ന് ഈ ബ്ലോഗ് വായിക്കുന്നവര്‍ക്കറിയാം..
This comment has been removed by the author.
ReplyDeleteവായിച്ചു. താങ്കളുടെ കാഴ്ച ഇനിയും തുടരട്ടെ.
ReplyDeleteദാറ്റ്സ്മലയാളത്തിലെ റിവ്യൂ വായിക്കണം എന്നുള്ളവര്‍ അവരുടെ ഹോം പേജ് തന്നെ നോക്കിയാല്‍ മതി :) ലിങ്ക് ഇവിടെ ഇടീക്കുക എന്നതാണ് ഈ കഥാനായകന്റെ അവതാരോദ്ദേശ്യം എന്ന് തോന്നുന്നു.
ReplyDeleteമോഹന്‍ ലാല്‍ ബ്ലെസി ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയപേരുകളൊക്കെ അതുപോലെ കോപ്പി അടിച്ചിരിക്കുന്നു. ആരു ചെയ്താലും മഹാ മോശമായിപ്പോയി.
"‘കാഴ്ച’യിലൂടെയും ‘തന്മാത്ര’യിലൂടെയും തന്റെ മികവു തെളിയിച്ച ബ്ലെസിയുടെ ചിത്രങ്ങള്‍ പ്രതീക്ഷയോടെയാണ് മലയാളസിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. "
ReplyDeleteuvvu uvvu... vere onnum parayunnilla thalkalam ;)
മലയാള സിനിമയില്‍ അന്ന്യം നിന്നുകൊണ്ടിരിക്കിന്ന നല്ല ചലച്ചിത്രകാരന്മാരില് ഒരാള്‍ എന്നനിലയില്‍ ബ്ലെസി യില്‍ നിന്നും പ്രക്ഷകര്‍ കുറച്ചധികം പ്രതീക്ഷിക്കും എന്നത് തികച്ചും ശരിയാണ്. But Palunku& Culcutta News were not up to the expectations. It is good to know that Bramaram is not a bad movie. ബ്ലെസി ഇനി ഇതിലും നല്ല ചിത്രങ്ങള്‍ എടുക്കട്ടെ. സ്വന്തം തിരക്കഥ മാത്രമേ സംവിധാനം ചെയ്യു എന്ന വാശി ഉപേക്ഷിച്ചാല്‍ അതിനു സാധിക്കും എന്ന് തോന്നുന്നു (അദ്ദേഹത്തിന്റെ തിരക്കഥകള്‍ എല്ലാം മോശമാണെന്ന് അര്‍ഥമില്ല).
ReplyDeleteDon’t care about the copy cats. You carry on… Haree
@ അരുണ്‍ കായംകുളം, ചെലക്കാണ്ട് പോടാ, ഉറുമ്പ് /ANT, ശ്രീ, കുഞ്ഞിക്കണ്ണന് വാണിമേല്‍,
ReplyDeleteവായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. :-)
@ Babu Kalyanam,
മുന്‍വിധിയുടെ കാര്യം പറഞ്ഞതു വ്യക്തമായില്ല. പിന്നോക്കം പോയി എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. നന്ദി. :-)
@ Ajith,
താഴ്വാരവുമായി ബന്ധമൊന്നുമില്ല... ചില വാചകങ്ങളിലെ ആശയങ്ങള്‍ക്കുള്ള സാമ്യം ശ്രദ്ധിച്ചു. പക്ഷെ വരി അതേ പോലെ കണ്ടില്ല. നന്ദി. :-)
@ Balu..,..ബാലു,
ഇവിടെയും തിരക്കഥ തന്നെ പ്രശ്നം. മറ്റെല്ലാം വളരെ മികച്ചു നില്ക്കുന്നു.
@ അരവിന്ദ് :: aravind ,
ഇതെന്താണ് കമന്റ് ഡിലീറ്റിയെ!
@ ഗുപ്തന്, വക്കാരിമഷ്ടാ,
:-) ചില വരികളിലെ ആശയങ്ങള്‍ക്കുള്ള സാമ്യമാവാം അജിത്ത് ഉദ്ദേശിച്ചത്.
@ cALviN::കാല്വിന്,
ശെടാ... ഇപ്പോഴത്തെ പിന്നെ ഏതു സംവിധായകനേയാണ് കാല്വിന് മികച്ചതായി പറയുന്നേ? എന്തായാലും ആ രണ്ടു ചിത്രങ്ങളും വളരെ മികവു പുലര്‍ത്തിയവ തന്നെ.
@ Shaju,
അങ്ങിനെ, തന്റെ തിരക്കഥകള്‍ മാത്രമേ സംവിധാനം ചെയ്യൂ എന്നു ബ്ലെസി പറഞ്ഞിട്ടുണ്ടോ? ഇപ്പോഴത്തെ സംവിധായകരില്‍ ഭൂരിഭാഗവും സ്വന്തം തിരക്കഥയാണ് സിനിമയാക്കുന്നത്. അല്ലെങ്കില്‍ തിരക്കഥാകൃത്തുക്കള്‍ സംവിധായകരായി മാറുന്നു. രണ്ടു പ്രതിഭകള്‍ ചേരുമ്പോളുണ്ടാവുന്ന റിസള്‍ട്ട് അതിനാല്‍ തന്നെ ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ ഉണ്ടാവുന്നില്ല... കാലം മാറുമ്പോള്‍ ഈ അവസ്ഥയും മാറുമായിരിക്കും. നന്ദി. :-)
--
അതെ. ഇത്രയെ ഉള്ളൂ കാര്യം ..ഒറ്റ കമന്റില്‍ എല്ലാം കോപ്ലിമെന്റ്സ് ആക്കിയത് കണ്ടോ.അതാണ് ഡിക്സണ്‍ പാല. അനീതി എവിടെ ഉണ്ടൊ അവിടെയെല്ലാം ഒരു ഉളുപ്പുമില്ലാതെ ഡിക്സണ്‍ പാലയുമുണ്ട്.:)
ReplyDeleteഅപ്പോള്‍ എല്ലാം പറഞ്ഞപോലെ .എഴുത്ത് തുടരുക. റ്റാറ്റാ.....
ഹരീ... ഈ റിവ്യൂ കൂടി വായിച്ചിട്ടാണ് സിനിമ കാണാന്‍ പോയത്... :-)
ReplyDeleteഒരല്‍പ്പം വൈകിയാണെങ്കിലും ഒരു റിവ്യൂ എഴുതണമെന്ന് തോന്നാന്‍ കാരണം, മറ്റ് പല റിവ്യൂകളിലും പറയാത്ത അഭിപ്രായങ്ങള്‍ തോന്നിയതിനാലാണ്... http://cinemaniroopanam.blogspot.com/
ബ്ലെസി അങ്ങനെ പറഞ്ഞു എന്നല്ല ഉദ്ദേശിച്ചത്. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എല്ലാം സ്വന്തം തിരക്കഥകള്‍ മാത്രം ആയതുകൊണ്ട് പറഞ്ഞതാണ്. എങ്ങിനെയലലും നല്ല സിനിമകള്‍ ഉണ്ടായാല്‍ മതി.
ReplyDeleteഹരീ, ആ സിനിമകളേക്കാളും “ബ്ലെസിയുടെ ചിത്രങ്ങള്‍ പ്രതീക്ഷയോടെയാണ് മലയാളസിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.“ എന്നത് വായിച്ചാണ് വിയോജിച്ചത്... മലയാളസിനിമാപ്രേക്ഷകർ ഒക്കെ അത്രയ്ക്കും അധഃപതിച്ചോ?
ReplyDeleteമലയാളത്തിൽ പടം എടുക്കാൻ അറിയാവുന്ന സംവിധായകർ ഇപ്പോൾ ലാൽജോസും റോഷൻ ആൻഡ്ര്യൂസും പുതിയ പാസഞ്ചറിന്റെ സംവിധായകനും മാത്രമേ ഉള്ളൂ എന്നാണ് എനിക്കു തോന്നുന്നത്... ഡ്രാമയുടെ പ്രേതം വിട്ടുമാറിയിട്ടില്ലെങ്കിലും പ്രിയനന്ദനും കൊള്ളാം...
Babu Kalyanam പറഞ്ഞതിനോട് പൂർണയോജിപ്പ് പളുങ്കിലും കൽക്കട്ടാ ന്യൂസിലും പുറകോട്ട് പോയി എന്നു പറയുന്നതിനോട് യോജിക്കുന്നില്ല.. പണ്ടേ പുള്ളി പുറകിൽ തന്നെ ആയിരുന്നു ;)
ReplyDeleteഞായറാഴ്ച രാവിലെ സിനിമ കണ്ടിറങ്ങിയപ്പോഴാണ് ലോഹിതദാസിന്റെ മരണ വാര്‍ത്ത അറിഞ്ഞത്. അതിന്റെ ഷോക്കിലായിപ്പോയി.
ReplyDeleteതരക്കേടില്ലാത്തൊരു പടമെന്ന ഫീല്‍ തന്നെയാണ് എനിക്കും ഈ സിനിമ സമ്മാനിച്ചത്. പക്ഷെ, പ്രശ്നങ്ങള്‍ കുറേയധികമുണ്ടുതാനും. ശിവന്‍കുട്ടിയെ ഒരു സ്കിസോഫ്രീനിയ രോഗിയായിട്ടാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷെ, പലപ്പോഴും അതങ്ങിനെയല്ലാതാകുന്നു. ഉണ്ണിക്കൃഷ്ണനോടുള്ള പെരുമാറ്റത്തിലൊന്നും പലപ്പോഴും ശിവന്‍കുട്ടി തികഞ്ഞ സ്വബോധത്തോടെയാണു പെരുമാറുന്നത്. ശിവന്‍കുട്ടിയുടെ പെരുമാറ്റം പലപ്പോഴും മെയിന്‍ തീമുമായി യോജിക്കുന്നില്ല.
പിന്നെ എടുത്തുപറയേണ്ടത് ലൊക്കേഷന്‍ സിലക്ഷനാണ്. യൂണിറ്റ് വാഹനം കയറിച്ചെല്ലില്ലാത്ത സ്ഥലം ഇതു രണ്ടാം തവണയാണ് ബ്ലെസി തിരഞ്ഞെടുക്കുന്നത്. ഇതിനു മുമ്പ് പളുങ്കിലും ഇതു ചെയ്തിരുന്നെങ്കിലും അതിന്റെ തീവ്രത പ്രേക്ഷകരിലെത്തിയിരുന്നില്ല. കാട്ടുകല്ലുകള്‍ നിറഞ്ഞ വഴിയിലൂടെയുള്ള ജീപ്പ് ചെയ്സിംഗ് ഒരു പുതിയ അനുഭവം തന്നെയായിരുന്നു.
പിന്നെ ഇതിലെ ശബ്ദലേഖനം എടുത്തുപറയേണ്ട ഒന്നാണ്. ഹൈറേഞ്ചില്‍ മാത്രം കാണപ്പെടുന്ന ഒരിനം ജീപ്പുണ്ട്. ഫ്രണ്ടുള്ള ജീപ്പെന്നു ഞങ്ങള്‍ പറയും. ഫ്രണ്ട് ഗിയര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കയറ്റങ്ങളും വഴികളും താണ്ടാനാകൂ. ആ ജീപ്പുകള്‍ എന്ജിന് ഓഫാക്കാതെ നിറുത്തിയിടുമ്പോള്‍ ഉണ്ടാകുന്ന ഒരിമ്പലുണ്ട്. വണ്ടിരമ്പുന്നതിന്റെ മറ്റൊരു രൂപം. ഇടുക്കിയില്‍ നിന്നു പോന്ന ശേഷം ഞാനാശബ്ദം കേട്ടത് ഈ സിനിമ കണ്ടപ്പോഴാണ്. ശബ്ദത്തിന്റെ സാന്നിധ്യം ഇങ്ങനെ പലസ്ഥലങ്ങളിലും പീല്‍ ചെയ്തു.
പിന്നെ പച്ചക്കറിച്ചന്ത മുഴുവന്‍ കയറ്റിപ്പോകുന്ന പാണ്ടിബസും, വഴിയില്‍ പെട്ുപോകുമ്പോഴുള്ള ലോറിയില്‍ കയറലും ഒക്കെ ചില ഓര്‍മകളിലേക്കു കൊണ്ടുപോകുകയും ചെയ്തു. ഇത് എന്റെ വ്യക്തിപരമായ അനുഭവം മാത്രമാണ്.
ഭ്രമരം പൊതുവെ അത്ര മികച്ച സിനിമയൊന്നുമല്ലെങ്കിലും ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥയില്‍ ഇതു ഏറെ മികച്ച സിനിമയായ ഭ്രമരം വിജയിക്കേണ്ടത് വലിയൊരു ആവശ്യമാണ്. മോഹന്‍ലാലിലെ നടനേയും നല്ല സിനിമയേയും സ്നേഹിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.
റിവ്യൂ നന്നായിട്ടുണ്ട് .. കാണേണ്ട പടം തന്നെ എന്ന് തോന്നുന്നു..
ReplyDeleteHari thanks for review tomarrow bramaram releses here in uae am gona watch
ReplyDeletei can't believe Hari that u still dont know that the movie kazhcha was lifted..from an iranian movie "bashu the little stranger" which was made in 1986.
ReplyDeleteഹരീ നന്ദി .
ReplyDelete@indiancooleo,
ReplyDeleteHave you seen that movie, Bashu the little stranger?
After watching that movie, I didn't feel Kazhcha was lifted from that. Rather felt some similarities that I feel was mere coincidence.
@ സൂര്യോദയം,
ReplyDeleteവായിച്ചു. പക്ഷെ, ചില പോയിന്റുകള്‍ രേഖപ്പെടുത്തിയെന്നല്ലതെ ഒരു ‘റിവ്യൂ’വയി എഴുതുവാന്‍ ശ്രമിച്ചതായി തോന്നിയില്ല. അത്രയും മതി, അല്ലേ? :-)
@ cALviN::കാല്വിന്,
:-) തീര്‍ച്ചയായും. ബ്ലെസിയുടെ ചിത്രങ്ങളില്‍ എനിക്ക് പ്രതീക്ഷയുണ്ട്. കാഴ്ചയും തന്മാത്രയും എനിക്കിഷ്ടപ്പെട്ട ചിത്രങ്ങളായിരുന്നു.
@ ടി.സി.രാജേഷ്,
ഒരു രോഗാവസ്ഥയിലാണ് ശിവന്‍കുട്ടി എന്നു കണക്കാക്കേണ്ടതുണ്ടോ? പക തോന്നാത്ത, എന്നാല്‍ ഇനിയും ചെയ്യാത്ത തെറ്റിന്റെ പേരില്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുവാന്‍ വയ്യാത്ത ഒരു അവസ്ഥ... കമന്റിലെ മറ്റു കാര്യങ്ങള്‍ പങ്കുവെച്ചതിനു നന്ദി. :-)
@ അബ്കാരി, jithin, Ranji Ajay,
നന്ദി. :-)
@ indiancooleo, കണ്ണന്...,
ഈ പറഞ്ഞ ചിത്രം ഞാന്‍ കണ്ടിട്ടില്ല. പക്ഷെ വിക്കിയില്‍ അതിനെക്കുറിച്ച് വായിച്ചിരുന്നു. പ്രമേയത്തില്‍ അടിസ്ഥാനപരമായ ചില സമാനതകള്‍ കാണാമെങ്കിലും, അവസാന ഭാഗങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഇനി, അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ‘കാഴ്ച’ ബ്ലെസി ചെയ്തത് എന്നതുകൊണ്ട് ആ ചിത്രത്തിനോ, ബ്ലെസിക്കോ എന്തെങ്കിലും കുറവുവരുന്നുണ്ടോ?
--
@kannan
ReplyDeletei have seen bashu a little stranger
The core of the movie is same... some parts its pure plaigiarism
@Hari- Being a smartie blessy just changed the climax. i heard there was a disagreement with producer about the climax.. i am not against inspiration..some great movies was born because of inspiration..but blessy never mentioned about his inspiration about kazhcha.. that part i do not like. anwayz i like kazhcha.. its a kind of few movies in malayalam gets under your skin...
watch bashu in youtube
http://www.youtube.com/watch?v=0UOqwP7vtiY
@indiancooleo
ReplyDeleteഅങ്ങനെ പറയുകയാണെങ്കില്‍ ബ്ലെസിയുടെ പളുങ്കും മജീദിയുടെ സോങ് ഓഫ് സ്പാരോസും തമ്മില്‍ അടിസ്ഥാനപരമായ സമാനതകളുണ്ട്. എന്നുവെച്ച് മജീദി അത് പളുങ്കില്‍ നിന്നും പൊക്കിയതാണെന്ന് ആരേലും പറയുമോ?
അതുപോലെ സല്മാന് റുഷ്ദിയുടെ ഫ്യൂറി എന്ന കഥ മനുഷ്യനെപ്പോലെ പെരുമാറുന്ന പാവകളെക്കുറിച്ച് പറയുന്നു. തികച്ചും ഫിക്ഷന്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇതേ പശ്ചാത്തലം സേതുവിന്റെ ഒരു കഥയിലുമുണ്ട്. പക്ഷേ ആദ്യം പുറത്തിറങ്ങിയത് സേതുവിന്റെ കഥയാണ്. എന്നുവെച്ച് റുഷ്ദി അതില്‍ നിന്നും ഇന്‍സ്പയേഡായി എന്ന് പറയാന്‍ പറ്റുമോ? ഒരു പക്ഷേ ആദ്യം ഇറങ്ങിയത് ഫ്യൂറി ആയിരുന്നെങ്കില്‍ സേതുവിനേ പലരും ക്രൂശിച്ചേനേ.
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരേ ചിന്തകള്‍ പല കാലഘട്ടങ്ങളില്‍ പലരുടെ മനസ്സില്‍ ഉടലെടുക്കാം. തികച്ചും യാഥിര്‍ശ്ചികമായി തന്നെ. അങ്ങനെ ഒരു യാഥിശ്ചികമായ സമാനത മാത്രമേ എനിക്ക് കാഴ്ചയില്‍ കാണാന്‍ കഴിഞ്ഞൊള്ളു.
ഹരി ഭായ് ....
ReplyDelete"നാടോടികള്‍ "എന്ന തമിഴ് ചിത്രം കണ്ടോ ? ഒന്നു കാണാന്‍ അഭ്യര്‍ഥന .
നല്ല ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു.
പ്രസിദ്ധമായ സിനിമകളെ പറ്റി മാത്രമേ റിവ്യൂ എഴുതൂ എന്നുണ്ടോ? മലയാളി, പ്രമുഖന് , മധ്യവേനല്‍, ഡോക്ടര്‍ പേഷ്യന്റ് എന്നീ സിനിമകളെ കുറിച്ച് ഉള്ള റിവ്യൂ വായിച്ചാല്‍ കൊള്ളാം എന്നുണ്ട് !!!!! സാധിക്കുമോ?
ReplyDelete@ indiancooleo,
ReplyDeleteതീര്‍ച്ചയായും. ബ്ലെസി ആ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആ ചിത്രമെടുത്തതെങ്കില് അതു പറയേണ്ടതാണ്. എന്നാല്‍ അങ്ങിനെയൊരു മാന്യത മലയാളത്തില്‍ ഒരാളും സാധാരണ കാട്ടാറില്ല എന്നതാണ് സങ്കടകരം!
@ കണ്ണന്...
ബ്ലെസി ആ സിനിമ കണ്ടിട്ടേയില്ല എന്നു കരുതുവാന്‍ കഴിയുമോ? :-) സിനിമയുടെ ആദ്യഭാഗങ്ങള്‍ വായിച്ചപ്പോള്‍ വളരെ സമാനതകള്‍ ഉള്ളതായി തോന്നി.
@ ഷിനോ ..,
അത് കേരളത്തില്‍ റിലീസായിട്ടുണ്ടോ? എങ്ങും അതിനെക്കുറിച്ചു കണ്ടില്ല...
@ Justin Aloor,
:-) പ്രസിദ്ധമായ സിനിമകളോ! ഡോ. പേഷ്യന്റ് ആദ്യദിനം തന്നെ കണ്ടിരുന്നു. പക്ഷെ, അതിനെക്കുറിച്ചിനി വിശേഷവും കൂടിയെഴുതി സമയം കളയേണ്ടതുണ്ടെന്നു തോന്നിയില്ല. വെറും ചവറ്, നല്ലതായി ഒന്നും കാണുവാന്‍ കഴിഞ്ഞില്ല. ‘മധ്യവേനല്‍’ കാണുവാന്‍ പോയിരുന്നു. പക്ഷെ, പടത്തിന് ആളില്ലാത്തതിനാല്‍ ഫസ്റ്റ് ഷോ പോലും ഓടിക്കുന്നില്ല! :-( ചിത്രം നല്ലതെന്ന് ചിലയിടങ്ങളില്‍ നിന്നും കേട്ടിരുന്നു. (അടുത്തു തന്നെയുള്ള തിയേറ്ററില്‍ ഡോ. പേഷ്യന്റ് ഷോ ഓടുന്നുണ്ട്, അതിനാളുമുണ്ട്!) പിന്നെ, സമയം വേണ്ടേ... അതുകൊണ്ട് ചിലതൊക്കെ ഒഴിവാക്കുന്നുവെന്നു മാത്രം... അതല്ലാതെ പ്രസിദ്ധമായ സിനിമകള്‍ എന്നൊരു വേര്‍തിരിവില്ല!
--
Hariyetta, njaan ithavana late aayi :(
ReplyDeleteEnthayalum santhosham nalla padam ennu kettathil. Pinne calvinod poornamayum viyojikkunnu. 4 padangale cheythulluvenkilum naalum vyathyasthanakkan saadhicha samvidhayakan enna nilayk theerchayaayum malayaliyude puthan pratheeksha aanu blessy. Enikk palunk ozhike ullava ishtapettu. athil aadyathe randennam valare valare ishtapettu.
Pinne, enthoottade ee copyadi comedy okke. ee manushyan kayyile kasu kalanju ulla padamokke kandu review tharunnath kondanu nammalude kaasu pokandirikkane ennorkkoo..
haree bhai, watch "Pasanga". Its tooo nice.
കാഴ്ചക്കും തന്മാത്രകും ഹരി എത്രവീതം മാര്‍ക്ക് നല്‍കും ?
ReplyDelete10 / 10 കൊടുകുമോ ?
അല്ലെകില്‍ 10 മാര്‍ക്കും കൊടുകാവുന്ന 5 പടന്കളുടെ പേര് പറയാമോ ?
അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചതാണ് .
@ Eccentric,
ReplyDelete:-) നന്ദി, വീണ്ടും വരിക.
@ കാടന്‍,
‘കാഴ്ച’യ്ക്കും ‘തന്മാത്ര’യ്ക്കും 10/10 ഏതായാലും കൊടുക്കില്ല. ചിത്രവിശേഷത്തില്‍ 8-8.5 വരെ വന്നിട്ടുള്ള ചിത്രങ്ങളുണ്ട്. വരട്ടെ, 10/10 കൊടുക്കാവുന്ന ചിത്രങ്ങള്‍ വല്ലതും വരുമോയെന്നു നോക്കാം... :-)
--
അപ്പൊ 10/10 കൊടുകവുന്ന ചിത്രങ്ങള്‍ ഇതുവരെ മലയാളത്തില്‍ ഉണ്ടായിട്ടില്ലേ ?
ReplyDeleteഎന്നാല്‍ ഇനി ഉണ്ടാകുമെന്ന് പ്രതിശ വേണ്ട
കാല്വിന് , താങ്കള്‍ പറഞ്ഞത് ശരിയാണ്..ബ്ലെസ്സി അത്ര നല്ല സംവിധായകനൊന്നുമല്ല. ജോണി ആന്റണി, വിനയന് എന്നിവരുടെ അടുത്തുപോലും എത്തില്ല-സമ്മതിച്ചു.
ReplyDeleteകഴിവുള്ളവരെ എന്നാണാവോ നമ്മള് അംഗീകരിക്കാന്‍ പഠിക്കുന്നത്?
പിന്നെ കഥ മോഷണത്തിന്റെ കാര്യം. ബ്ലെസ്സിയുടെ ഗുരുവായ പദ്മരാജന് പോലും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.( 'ഇന്നലെ' യും ' മൂന്നാമ്പിറയും' തമ്മിലുണ്ടായ വിവാദം ഓര്‍ക്കുക) . എന്തിനധികം പറയുന്നു; നമ്മുടെ ഓസ്കാര്‍ ജേതാവായ A R റഹ്മാന് എനിഗ്മയുടെ റ്റ്യൂണ്‍ അതുപോലെ എടുത്ത് തമിഴ് പാട്ടിലിട്ട് ഹിറ്റാക്കിയിട്ടില്ലേ? അതുകൊണ്ട് ഇവരൊക്കെ കഴിവില്ലാത്തവരാണെന്ന് പറയാന്‍ പറ്റുമോ?
;) പാസഞ്ചറിന്റെ സംവിധായകന്റെ കാര്യം ഇപ്പോള്‍ പറയാന്‍ വരട്ടേ...രണ്ടു മൂന്ന് പടങ്ങള്‍ കൂടി കഴിഞ്ഞിട്ട് തീരുമാനിക്കാം; ആരംഭശൂരത്വം ആണോന്ന് നോക്കാം.
മലയാളത്തിലെ എറ്റവും മികച്ച climax കളില്‍ ഒരെണ്ണം 'കാഴ്ച്' യിലേതാണെന്നതിന് സംശയമില്ല. ബ്ലെസ്സിയുടെ കഴിവ് ഇനിയും കാലം തെളിയിക്കും; നമുക്ക് കാത്തിരുന്നു കാണാം.
ഭ്രമരം കണ്ടു.നല്ല ചിത്രം.മലയാള തറകള്‍ കണ്ടു മനം മടുത്തിരിക്കുകയായിരുന്നു.ഒരാശ്വാസം തന്നെ ഈ ചിത്രം.കുറച്ചു കൂടി തിരക്കഥയില്‍ ശ്രദ്ധിച്ചിരുന്നെങ്ങില് ഒരു മാസ്റ്റര്‍ പീസ് ആവുമായിരുന്നു ഇത് .മോഹന്‍ലാല്‍ തകര്‍ത്തു.
ReplyDeleteകഥാപാത്രങ്ങള്‍ക്ക് അനുയോഗ്യരായ നടീ നടന്മാര്.ജയാനന്ന്റെ തിരിച്ചു വരവ് ഗംഭീരം.
ലൊക്കേഷന്‍ സെലെക്ഷനില്‍ ബ്ലെസ്സിക്ക് നൂറു മാര്‍ക്ക്.
സാമ്പത്തികമായും ചിത്രം വിജയിച്ചതില്‍ സന്തോഷം.അല്ലെങ്ങില്‍ പിന്നെയും മലയാള സിനിമ ഭൂതങ്ങള്‍ക്ക് ചുറ്റും കറങ്ങിയേനെ.
ഭ്രമര്ത്തിന് 6.25 മതിയോ. ഒരു7.5 എങ്കിലും കൊടുക്കാമായിരുന്നു.
ReplyDelete