1990-ല്‍ പുറത്തിറങ്ങിയ സിദ്ദിഖ്-ലാല്‍ ചിത്രമായ ‘
ഇന്‍ ഹരിഹര്‍നഗറി’-ന്റെ രണ്ടാം ഭാഗമാണ് ലാല്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘
2 ഹരിഹര്‍നഗര്‍’ എന്ന ഈ ചിത്രം. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന് എന്നിവരവതരിപ്പിക്കുന്ന നാല്‍വര്‍സംഘത്തിന്റെ നായികയായി മായ എന്ന വേഷത്തില്‍ ലക്ഷ്മി റായും ചിത്രത്തിലുണ്ട്. പി.എന്‍. വേണുഗോപാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊപ്പിച്ചൊരു നിറക്കൂട്ടിലാണ് ഒരുക്കിയെടുത്തിരിക്കുന്നത്.
കഥയും, കഥാപാത്രങ്ങളും | [ 8/10 ] |
|
ആദ്യചിത്രത്തോടു ചേര്‍ന്നുപോവുന്ന വിധത്തില്‍ വിശ്വസിനീയമായൊരു കഥ മെനയുവാന്‍ ലാലിന് കഴിഞ്ഞിരിക്കുന്നു. ഒന്നാം ഭാഗത്തിലെന്നതുപോലെ ഈ ചിത്രത്തിലും കഴിയുന്നിടത്തൊക്കെ നര്‍മ്മം വിതറുവാന്‍ തിരക്കഥയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. തമാശകളില്‍ ഭൂരിഭാഗവും സാന്ദര്‍ഭികമായ സംഭാഷണങ്ങളിലൂടെയും ഭാവങ്ങളിലൂടെയും സൃഷ്ടിക്കുന്നവയായതിനാല്‍ തന്നെ അവ ചിത്രത്തോട് ചേര്‍ന്നു പോവുന്നുമുണ്ട്. സലിം കുമാര്‍, അറ്റ്ലസ് രാമചന്ദ്രന് തുടങ്ങിയവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും, ഇവരെ ഉപയോഗിച്ചുള്ള ചില രംഗങ്ങളും മാത്രമാണ് ഇതിനൊരു അപവാദം. ചിത്രത്തിന്റെ ഒടുവില്‍ അപ്രതീക്ഷിതമായ, എന്നാല്‍ അവിശ്വസിനീയമായി തോന്നാത്ത, ഒരു ക്ലൈമാക്സ് ഒരുക്കുവാനും ലാലിന് കഴിഞ്ഞു. തല്ലിയും കൊന്നുമൊന്നുമല്ല ഒടുവില്‍ വില്ലനുമേല്‍ നായകര്‍ വിജയം നേടുന്നതെന്നതും ഒരു പുതുമയായി. ചിത്രം ഇത്രത്തോളം ആസ്വാദ്യകരമാക്കുന്നതില്‍ ലാലിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ക്കുമുള്ള പങ്ക് ചെറുതല്ല.
വളച്ചുകെട്ടൊന്നുമില്ലാതെ ലളിതമായി കഥപറഞ്ഞുപോവുകയാണ് ലാല്‍ ഇതില്‍ ചെയ്തിരിക്കുന്നത്. തിരക്കഥയുടെ രസം കളയാതെ ഓരോ രംഗവും പകര്‍ത്തുന്നതില്‍ ലാല്‍ വിജയിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു കഥാപാത്രത്തിന് അനാവശ്യ പ്രാധാന്യം വരാതിരിക്കുവാനും ലാല്‍ ശ്രദ്ധവെച്ചിരിക്കുന്നു. ഒരു നല്ല തിരക്കഥയെ എപ്രകാരമൊരു മികച്ച സിനിമയാക്കിമാറ്റാമെന്ന് ഇതില്‍ കാണാം. ഇങ്ങിനെയൊക്കെയെങ്കിലും, സിദ്ദിഖിനൊപ്പം സംവിധാനം ചെയ്തു വിജയിച്ച മുന്‍കാല ചിത്രങ്ങളിലെന്നപോലെ എത്രവട്ടം കണ്ടാലും ചിരിച്ചുപോവുന്ന മികവ് ചിത്രത്തിനുണ്ടെന്നു തോന്നുന്നുമില്ല.
മഹാദേവന്, ഗോവിന്ദന്‍കുട്ടി, അപ്പുക്കുട്ടന്, തോമസുകുട്ടി എന്നിവരെ യഥാക്രമം മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന് തുടങ്ങിയവര്‍ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയമെടുത്താല് സിദ്ദിഖാണ് കൂട്ടത്തില്‍ മികച്ചുനിന്നതെങ്കില്‍, അപ്പുക്കുട്ടന്റെ മണ്ടത്തരങ്ങളിലൂടെ ജഗദീഷാണ് പ്രേക്ഷകരെ കൈയ്യിലെടുത്തത്. മുകേഷ്, അശോകന് തുടങ്ങിയവര്‍ അല്പം നിറം മങ്ങിയതായി തോന്നിച്ചു. ആദ്യ ചിത്രത്തിലെ ‘മായ’യായ ഗീത വിജയന്റെ സ്ഥാനത്ത്, അതേ പേരില്‍, ഇവിടെ ലക്ഷ്മി റായാണ്. പുതിയ മായയെ മോശമാവാതെ അവതരിപ്പിക്കുവാന്‍ ലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. വിനീത്, ജനാര്ദ്ദനന്, സലിം കുമാര്‍, കൊച്ചുപ്രേമന്, രോഹിണി, ലെന, റീന ബഷീര്‍ തുടങ്ങിയ മറ്റു താരങ്ങള്‍ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. കഴിഞ്ഞ സിനിമയിലെ തുടര്‍ച്ചയായുള്ള, അപ്പ ഹാജ അവതരിപ്പിച്ച പോലീസ് വേഷവും രസകരമായി. വില്ലന്‍ വേഷത്തിലെത്തുന്ന സുദീപ് തോയും തന്റെ വേഷം നന്നായി ചെയ്തിരിക്കുന്നു.
വേണുവിന്റെ ഛായാഗ്രഹണം, വി. സാജന്റെ ചിത്രസംയോജനം തുടങ്ങിയവയ്ക്ക് എടുത്തുപറയത്തക്ക മികവൊന്നുമില്ലെങ്കിലും ചിത്രത്തോട് ചേര്‍ന്നുപോവുന്നു. ചിത്രത്തിനുതകുന്ന രീതിയില്‍ ചുറ്റുപാടുകളൊരുക്കുവാന്‍ കലാസംവിധാനം നിര്‍വ്വഹിച്ച പ്രശാന്തിനായി. തുടക്കത്തിലെ ടൈറ്റിലുകളിലും മറ്റും കണ്ട പുതുമയും ഊര്‍ജ്ജവും തുടര്‍ന്ന് ചിത്രത്തില്‍ കാണുവാനില്ല. കുറച്ചുകൂടി സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരുന്നെങ്കില്‍ ഇനിയും ആകര്‍ഷകമാകുമായിരുന്നു ഈ ചിത്രം.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 3/5 ] |
|
“ഏകാന്തചന്ദ്രികേ...”, “ഉന്നം മറന്നു തെന്നിപ്പറന്ന...” ബിച്ചു തിരുമല രചിച്ച ഈ ഗാനങ്ങള്‍ ചിത്രത്തില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. എസ്. ബാലകൃഷ്ണന് സംഗീതം നല്കിയ ആദ്യചിത്രത്തിലെ ഗാനങ്ങള്‍ റീമിക്സ് ചെയ്ത് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത് അലക്സ് പോളാണ്. അധികം കസര്‍ത്തുകള്‍ റീമിക്സെന്ന പേരില്‍ ചേര്‍ക്കാത്തതിനാല്‍ ഇവ രണ്ടും കേട്ടിരിക്കാം. സിനിമയുടെ ഒടുവില്‍ ചേര്‍ത്തിരിക്കുന്ന “അടവുകള്‍ പലതും പയറ്റിയ കാലം...” എന്ന ഗാനമാണ് ഈ ചിത്രത്തില്‍ ശ്രദ്ധേയമായത്. ‘2 ഹരിഹര്‍നഗറി’ലെ താരങ്ങള്‍ക്കൊപ്പം, ‘ഇന്‍ ഹരിഹര്‍നഗറി’ലെ താരങ്ങളായ ഗീത വിജയന്, കവിയൂര്‍ പൊന്നമ്മ, രേഖ തുടങ്ങിയവരും ഇതില്‍ തലകാണിക്കുന്നുണ്ട്. ഗാനരംഗങ്ങളില്‍ ഇടയ്ക്കിടെ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകളിട്ട പ്രസന്നയ്ക്ക് കാര്യമായി അധ്വാനിക്കേണ്ടി വന്നിട്ടില്ല. ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, ക്ലൈമാക്സ് രംഗത്തിലെ കൂട്ടത്തല്ലിനു പോലും എന്തെങ്കിലും പുതുമ നല്കുവാന് ആക്ഷന്‍ രംഗങ്ങളൊരുക്കിയ മാഫിയ ശശി ശ്രമിച്ചതായി തോന്നിയില്ല.
‘ഇന്‍ ഹരിഹര്‍നഗറി’ലെ രംഗങ്ങള്‍ മിന്നിമായുകയും, ഒരു കോമഡി ഫീലോടെ ചിത്രത്തില്‍ സഹകരിച്ചവരുടെ പേരുകള്‍ തുള്ളിനില്ക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ തുടക്കത്തിലെ ടൈറ്റിലുകള്‍ ആകര്‍ഷകമായി ചെയ്തിരിക്കുന്നു. സാബു കൊളോണിയ ഒരുക്കിയിരിക്കുന്ന പോസ്റ്ററുകളും, ഗ്രാഫിക്കുകളും; സുനില്‍ ഗുരുവായൂരിന്റെ നിശ്ചലച്ചിത്രങ്ങളും ചിത്രത്തിന്റെ കൌതുകം നിലനിര്‍ത്തുവാന്‍ പര്യാപ്തമാണ്. നാല്‍വര്‍ സംഘത്തില്‍ ഓരോരുത്തരുടേയും സ്വഭാവത്തിനനുസൃതമായി ഒരുക്കിയെടുത്ത മേക്കപ്പ്-മാന്‍ പി.എന്‍. മണിയും അഭിനന്ദനമര്‍ഹിക്കുന്നു.
തിയേറ്ററുകള്‍ നിറഞ്ഞോടിയ ഒരു ഉഗ്രന്‍ ചിത്രത്തിനൊരു തുടര്ച്ചയെടുക്കുക എന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. പലപ്പോഴും അത്തരം ചിത്രങ്ങള്‍ക്ക് അതേ മായാജാലം വീണ്ടും ആവര്‍ത്തിക്കുവാന്‍ സാധിക്കാറുമില്ല. കഥാപാത്രത്തിന്റെ തുടര്‍ച്ച മാത്രമേയുള്ളൂവെങ്കിലും ‘സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്’ എന്ന ചിത്രം ഈ പറഞ്ഞതിന് ഏറ്റവും പുതിയ ഒരു ഉദാഹരണമാണ്. അങ്ങിനെയുണ്ടാവാതിരിക്കുവാന് ലാല്‍ ഈ ചിത്രത്തില്‍ വളരെ ശ്രദ്ധിച്ചിട്ടുള്ളതായി കാണാം. അതില്‍ അദ്ദേഹം നല്ലൊരുപരിധിവരെ വിജയിച്ചിട്ടുമുണ്ട്. ‘എച്ച്യൂച്ച്മി, കാക്ക തൂറിയെന്നാ തോന്നുന്നേ...’ തുടങ്ങി എപ്പോഴും ഓര്‍മ്മയില്‍ നില്ക്കുന്ന, എപ്പോള്‍ കണ്ടാലും ചിരിച്ചു പോവുന്ന രംഗങ്ങളുടെ അഭാവമാണ് എടുത്തുപറയാവുന്ന ഒരു കുറവ്. ‘തോമസൂട്ടീ... വിട്ടോട...’ തുടങ്ങിയ പഞ്ച് ഡയലോഗുകളുടെ ഉപയോഗവും വിരളം, പുതിയതായി എന്തെങ്കിലും ഡയലോഗുകള്‍ കാണുവാനുമില്ല. എന്നാല്‍ ചിത്രം കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനും ഇതൊന്നുമൊരു കുറവായി തോന്നുവാന്‍ സാധ്യതയില്ല. ആദ്യചിത്രം ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍, രണ്ടരമണിക്കൂറോളം എല്ലാം മറന്നു ചിരിക്കുവാനുള്ളത് ഈ ചിത്രത്തിലുണ്ട്. ചിത്രമൊരുക്കിയ ലാലിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.
Description: 2 Hariharnagar (To Hariharnagar) - A Malluwood (Malayalam) film directed by Lal; starring Mukesh, Siddique, Jagadish, Asokan, Lakshmi Rai, Sudeep Tho, Vineeth, Janardanan, Kochu Preman, Appa Haja, Rohini, Lena, Reena Basheer, Atlas Ramachandran; Produced by P.N. Venugopal; Story, Screenplay and Dialogues by Lal; Camera (Cinematography) by Venu; Editing by V. Saajan; Art Direction by Prasanth; Stunts (Action) by Mafia Sasi; Background Score by ; Make-up by P.N. Mani; Lyrics by Bichu Thirumala; Music by Alex Paul; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 01 2009 Release.
--
‘ഇന്‍ ഹരിഹര്‍നഗറി’നൊരു രണ്ടാം ഭാഗം, ലാലിന്റെ സംവിധാനത്തില്‍; ‘2 ഹരിഹര്‍നഗറി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഇത് ഹരീ 'കാണണ്ട എന്ന് പറഞ്ഞാലും' കാണാന്‍ ഉദ്ദേശിച്ചിരുന്ന പടം ആണ് ;-)
ReplyDeleteഇനി ധൈര്യമായി കാണാന്‍ പോകാം!
വേണ്ട വേണ്ട... പറ്റില്ല്ല.... ഞാന്‍ സമ്മതിക്കില്ല.. :(
ReplyDeleteഎനിച്ചും കാണണം... എനിച്ചും കാണണം.... :(
നല്ല റിവ്യൂ ഹരീ...
പടം നന്നാവും എന്നൊരു നേരിയ പ്രതീക്ഷയേ പ്രിവ്യൂ എഴുതിയപ്പോള്‍ ഉണ്ടായിരുന്നുള്ളൂ... എന്തോ നന്നായേക്കാം എന്നൊരു തോന്നല്‍...
അപ്പോ ഒരു നല്ല സിനിമ അല്ലേ? നന്നായി.... 7.2 ഉള്ളൂ ? ഒരു 8 എങ്കിലും പ്രതീക്ഷിച്ചു...
{ കുറച്ചുകൂടി സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരുന്നെങ്കില്‍ ഇനിയും ആകര്‍ഷകമാകുമായിരുന്നു ഈ ചിത്രം.}
സ്റ്റൈലിഷ് പടങ്ങള്‍ വേണ്ടായേ..... ( ബിഗ് ബി, സാഗര്‍, ...)
നല്ല തിരക്കഥ ഉണ്ടായാല്‍ മതി....
ഇത്തരം സിനിമകള്‍ റിവ്യൂ ചെയ്യുമ്പോള്‍ സാങ്കേതികം തുടങ്ങിയ പരിപാടികളുടെ റേറ്റിംഗ് മൊത്തം റേറ്റിംഗിനെ ബാധിക്കുന്നതിനോട് വല്യേ യോജിപ്പില്ല.... ( മുന്‍പും ഇവിടെയാരോ പറഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു...)
സബ്ജക്ടിന് അനുസരിച്ച് ട്രീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തന്നെ ധാരാളം...
പടം കാണാത്തോണ്ട് കൂടുതല്‍ അഭിപ്രായം പറയുന്നില്ല.....
ഹരീ,
ReplyDelete>>>വില്ലന്‍ വേഷത്തിലെത്തുന്ന മജീദും (?)<<<
വില്ലന്‍ വേഷത്തിലെത്തുന്നത് ലാല്‍ തന്നെയാണെന്ന് എവിടെയോ വായിച്ചിരിന്നു. അപ്പോ ലാലല്ലല്ലെ.
പടം കാണാന്‍ തീരുമാനിച്ചു. പക്ഷെ എന്നാണാവോ. വിഷുവിന് നാട്ടില്‍ പോവുമ്പോള്‍ കാണാം. :)
ഹരീക്കിനി തിരക്കിന്റെ ദിവസങ്ങളായിരിക്കുമല്ലോ. ഐ.ജി, സമസ്ത കേരളം, ദിലീപ് - ഫാസില്‍ ചിത്രം, ഭാഗ്യദേവത എല്ലാം വരിയായി നില്‍ക്കുവല്ലെ. റിലീസ് ചെയ്യാന്‍. ;)
മജീദല്ല ഹരീ.സുദീപ് തോ എന്നാണ് അങ്ങേരുടെ പേര്.നടന് അനൂപ് ചന്ദ്രന് ആണ് ആശാന് ഡബ്ബ് ചെയ്തത്.
ReplyDeleteമുംബൈയിലെ നാടക നടനാണ് സുദീപ് തോ.
ReplyDeleteമുകളില്‍ തന്നെ സ്കോറ് നല്കിയതുപകാരമായി... അതുമാത്രം നോക്കി...ബാക്കി റിവ്യൂ നോക്കാതെ കണ്ണടച്ച് സ്ക്രോള്‍ ചെയ്തു....
ReplyDeleteഅടുത്താഴ്ച എന്തായാലും കാണാന്‍ പോവും...ഇത് കണ്ടട്ടേ ഇനി ഒരു അറമ്പാതവൊള്ളൂ...വിത്ത് ഫ്യാമിലി
;))
ബാക്കി അപ്പ പറയാം..
കിലുക്കം കിലുകിലുക്കത്തിനും സാഗര്‍ ഏല്യാസ് ജാക്കിക്കൊക്കെ സംഭവിച്ച പോലെ ദയനീയമാവുമോ ഇതുമെന്നു പേടിച്ചിരിക്കുവാരുന്നു...സ്കോര്‍ 7.2 എന്നറിഞ്ഞ സ്ഥിതിക്ക് ഇനിയെപ്പം ഓടിപ്പോയിക്കണ്ടൂന്നു ചോദിച്ചാ മതി...:)
ReplyDeletesanthoshamaayi...ithenkilum nannayi ennu kettallo. Laal aayirunno appo sidhique lal padangalile main genius? karanam avar pirinjathinu sesham irangiya sidhique padangalonnum enikkathra sukhichittilla
ReplyDelete:-))
ReplyDelete‘2 ഹരിഹര്‍നഗറി’ലെ താരങ്ങള്‍ക്കൊപ്പം, ‘ഇന്‍ ഹരിഹര്‍നഗറി’ലെ താരങ്ങളായ ഗീത വിജയന്, കവിയൂര്‍ പൊന്നമ്മ, ഗൗതമി തുടങ്ങിയവരും ഇതില്‍ തലകാണിക്കുന്നുണ്ട്.ഇന്‍ ഹരിഹര്‍ നഗറില്‍ എവിടെയാ ഹരീ ഗൌതമി?രേഖ അല്ലേ അതിലുണ്ടായിരുന്നത്?അതോ ഇനി എന്റെ ഓര്‍മ്മത്തെറ്റാണോ?
ReplyDelete@ arun,
ReplyDeleteഞാന്‍ ഒരു പടവും കാണണ്ടായെന്നു പറയാറില്ലല്ലോ! :-P
@ ശ്രീഹരി::Sreehari,
:-) നന്ദി.
സാങ്കേതികവും മറ്റുള്ളവയും പാട്ടും നൃത്തവും ആക്ഷനുമെല്ലാം സിനിമയെ അനുഭവത്താക്കുന്ന ഘടകങ്ങള്‍ തന്നെ. എന്നാല്‍ കഥ, സംവിധാനം, അഭിനയം ഇവ നന്നായെങ്കില്‍ മാത്രമേ ഇവയ്ക്ക് പ്രാധാന്യം വരുന്നുള്ളൂവെന്നു മാത്രം. ഇത്തരം ചിത്രങ്ങളില്‍ ആദ്യ മൂന്നു ഘടകങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെങ്കില്‍, അതിന്റെ പോയിന്റ് മാത്രമെടുക്കുക. (8+8+7 = 25/30 = 8.3/10) ഈ രീതിയില്‍ ആര്‍ക്കും കണക്കുകൂട്ടാവുന്നതല്ലേയുള്ളൂ? സാഗര്‍/ജാക്കിക്ക് ഈ രീതിയില്‍ ആദ്യ മൂന്നുഘടകങ്ങള്‍ എടുത്തു നോക്കിയാല്‍ (1+2+3 = 6/30 = 2.0/10). പിന്നെ, ആദ്യ മൂന്നു ഘടകങ്ങള്‍ക്കൊപ്പം മറ്റുള്ളവയും നന്നാവാമല്ലോ? സ്റ്റൈലിഷ് (സബ്ജക്ടിനു യോജിച്ച രീതിയില്‍) ആവുന്നതും, സാങ്കേതികവിഭാഗങ്ങളില്‍ മികച്ചു നില്ക്കുന്നതും സിനിമ കൂടുതല്‍ ആസ്വാദ്യകരമാക്കും, അല്ലേ?
@ ഹു :: Hu,
:-) നന്ദി.
ഇത്രയുമേയുള്ളോ റിലീസ് ചെയ്യാന്‍? ചിലതൊക്കെ ഒഴിവാക്കണം.
@ tk sujith,
എവിടെയും അദ്ദേഹത്തിന്റെ പേരു കണ്ടില്ല. പിന്നെ കണ്ടത് ഈ പേരാണ്, സംശയമായതുകൊണ്ടാണ് (?) ഇട്ടത്. തിരുത്തിനു നന്ദി. :-) ശബ്ദം മനസിലായി, അനൂപ് ചന്ദ്രന്റേത്.
@ suraj::സൂരജ്,
അറമ്പാതവൊള്ളൂ = ???
അപ്പോള്‍ കണ്ടിട്ടുവന്ന് വിശേഷം പറയൂ... :-)
@ Rare Rose,
ഓടിച്ചെന്നാല്‍ ടിക്കറ്റ് കിട്ടുമോ ആവോ! തിരു.പുരത്തൊക്കെ തിയേറ്ററുകാര്‍ തന്നെ കരിഞ്ചന്തയിലാണ് ടിക്കറ്റ് വില്‍ക്കുന്നതെന്നാണ് ജനസംസാരം! കണ്ടിട്ട് അഭിപ്രായം പറയൂ.
@ Eccentric,
നന്ദി. :-) അങ്ങിനെ കരുതേണ്ടതില്ല. രണ്ടുപേരും ചേരുമ്പോള്‍ മറ്റൊരു രീതിയിലാവുമല്ലോ സിനിമയുടെ ചര്‍ച്ചകള്‍ മുന്നേറുക.
@ Babu Kalyanam | ബാബു കല്യാണം,
:-)
@ ലേഖാവിജയ്,
സോറി, രേഖ തന്നെ. തിരുത്തിയിട്ടുണ്ട്. നന്ദി. :-)
--
നന്നായി എന്നറിയുന്നത് തന്നെ സന്തോഷം, നല്ല റിവ്യൂ
ReplyDelete:)
Thanks for the review. നല്ല പദമാണെന്ന് കേട്ടിരുന്നു. ഇനി കണ്ടുകളയാം.
ReplyDeleteഹരീ ...കമന്റ് തിരുത്താനുള്ള ഓപ്ഷന് കിട്ടിയേ പറ്റൂ....:)
ReplyDelete7.2 ഇത്തിരി കടന്ന കയ്യല്ലേ, ജഗദീഷിന്റെ തമാശയ്ക്കു വേണ്ടിയുള്ള, അരോചകമുണ്ടാക്കുന്ന തമാശകളെ ഒന്നാം ഭാഗത്തെ ഓര്‍ത്താണോ വെറുതെ വിട്ടത്, പിന്നെ ഒരു ചെറിയ പഞ്ച് ഡയലോഗ് പടത്തിലുണ്ട് -മഹാദേവന്റെ- “നിങ്ങളെ ഒരാന കുത്താന്‍ വരുന്നു എന്നു വിചാരിക്കുക...!!!!”
ReplyDeleteലാൽ വിശ്വാസമർപ്പിക്കാവുന്ന ഒരു സംവിധായകനാണെന്നു തന്നെയാണ് എനിക്കെന്നും തോന്നിയിട്ടുള്ളത്. ലാലിലെ നടനേയും ഒരുപാടിഷ്ടപ്പെടുന്നു. ബഹുമാനം തോന്നിയിട്ടുള്ള ഒരു ബഹുമുഖപ്രതിഭ
ReplyDeleteഹൊ... ഒരുത്തീന്നെടുത്താല് മൂന്നോടത്തീല്.. രണ്ടണ്ണം കണ്ട് കാശ് പോയതിന്റെ ക്ഷീണം തീര്‍ക്കാനാ പിന്നെയും പോയെ.. ഇതൊത്തു.. എന്നാലും ജഗദീഷ് ഇത്തിരി ഓവര്‍ ആയീലെന്നൊരു സംശയം.. ആ വില്ലനാ സൂപ്പര്‍.. അവനെ എനിക്ക് പെരുത്തിഷ്ടായി..
ReplyDeleteഇപ്പൊ ഞാന്‍ ഹരിയുടെ ബ്ലോഗ് വായിക്കുന്നത്, ആദ്യം പേജ് ലോഡ് ആയി വരുമ്പോ തന്നെ സ്റ്റോപ്പ് ബട്ടണ്‍ പ്രസ് ചെയ്യും...അപ്പോള്‍ പിന്നെ ഫുള്‍ ആയി ലോഡ് ആകില്ല, എന്നാല്‍ എനിക്ക വായിക്കാം, കമന്റാം...
ReplyDeleteഈ പടം കാണുന്നുണ്ട്..ഞാനും അമ്മച്ചിയും അച്ചാച്ചനും കൂടെ പോകും. ഏട്ടനെ (കുറൂറു) കൊണ്ട് പോകില്ല ;)
കുറേനാളുകള്‍ക്കു ശേഷം ഒരു തമാശപ്പടം കണ്ടിട്ട് ചിരിക്കാന്‍ കഴിഞ്ഞു. അതു തന്നെ വലിയ കാര്യമല്ലേ? :)
ReplyDeleteഎന്റെര്‍റ്റൈനര്‍ ലേബലില്‍ കുറേ വര്‍ഷങ്ങളായി പുറത്തുവരുന്ന നനഞ്ഞ പടക്കങ്ങളില്നിന്നൊക്കെ വേറിട്ടുനില്‍ക്കുന്നൊരു സിനിമ.
കണ്ടു. മനസ്സറിഞ്ഞ് ചിരിച്ചു. :)
സാധാരണ പഴയ സൂപ്പര്‍ ഹിറ്റ് പടതിന്റെ രണ്ടാം ഭാഗം കാണാന്‍ പേടിയാണ്.. വെറുതെ സമയവും കാശും നഷ്ടം.. എന്നാല്‍ 2 ഹരിഹര്‍നഗര്‍ തകര്‍പ്പന്‍ തന്നേ... കാഴ്ചക്കാരെ ബോര് അടിപ്പിക്കാത്ത ഒരു ചിത്രം സംവിധാനം ചെയ്ത ലാലിന് അഭിവാദ്യങ്ങള്‍..
ReplyDelete{OT@ലക്ഷ്മി: ലാലിലെ നടനെ എനിക്ക് ഒട്ടും ഇഷ്ടപ്പെടാറില്ല. ഭയങ്കര ഓവര്‍-ആക്റ്റിങ്ങ് ആയിട്ടാണ് എപ്പൊഴും എനിക്കു തോന്നാറ്. ഉദാ: "ബ്ലാക്ക്", പിന്നെ പേരു മറന്ന ഒരു പടം (ജയസൂര്യയും, ലാലും, മൈക്കിള്‍ ജാക്സണെപ്പോലെ സലിം കുമാറും ഒക്കെയുള്ള ഒരെണ്ണം). ഇപ്പറഞ്ഞത് എന്റെ വിനീതാഭിപ്രായം മാത്രം.
ReplyDeleteവാല്‍ക്കഷ്ണം: അലക്സ് പോള്‍ ലാലിന്റെ അനിയനാണെന്ന് എനിക്ക് കഴിഞ്ഞയാഴ്ചയാണ് മനസ്സിലായത്.}
@മാണിക്കന് ചേട്ടന്,
ReplyDeleteലാല്‍ ഒരു പടം വൃത്തിയായി ചെയ്തു... കളിയാട്ടം...അതിലെ വില്ലന്‍ ആ മാനറിസങ്ങള്‍ ചേരുന്നുണ്ടായിരുന്നു.. പക്ഷേ മറ്റുള്ള ക്യാരക്ടറുകളില്‍ ലാല്‍ സ്വയം ഇമിറ്റേറ്റ് ചെയ്യാന്‍ ശ്രമിച്ചു കുളമായതാണ്.
ലക്ഷ്മി പരിഭവിക്കരുത് :)
ഹരീ,
ReplyDeleteറിവ്യൂ കൊള്ളാം. ഉന്നം മറന്ന് തെന്നി പറന്ന നാന്‍വര്‍ സംഘം രണ്ടാം വരവിലും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ രസിപ്പിച്ച് കാശു വാരുക എന്ന ലാലിന്റെ ഉന്നം തെറ്റിയിട്ടില്ല! പക്ഷെ ‘റാംജിറാവ് സ്പീക്കിംഗ്’ തുടങ്ങിവെച്ച ‘ഒരു കൂട്ടം സുഹൃത്തുക്കള്‍, ഒരു ദിവസം ഒരു സംഭവം, തുടര്‍ന്ന് പ്രശ്നങ്ങള്‍, കൂട്ടയോട്ടം’ എന്ന മട്ടിലുള്ള പടങ്ങളുടെ ശ്രേണിയിലേക്ക് ഒന്നു കൂടി എന്നതില്‍ കവിഞ്ഞ് ഒന്നും തന്നെ പ്രേക്ഷകന് നല്കാന് ലാലിനും ടീമിനും കഴിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോ. മുഷിപ്പില്ലാതെ കണ്ടിരിക്കാമെന്നതാണ് പ്രധാന പ്ലസ് പോയന്റ്.
എന്റെ അഭിപ്രായം ഞാന്‍ സിനിമാക്കാഴ്ച യില്‍ പോസ്റ്റിയിട്ടുണ്ട്.
സസ്നേഹം
ദൃശ്യന്‍
മാഷേ..ദൃശ്യന്റെ റിവ്യൂ ആണ് കൂടുതല്‍ നന്നായതെന്നു തോന്നി.
ReplyDeleteമാഷ് കൊടുത്ത മാര്‍ക്ക് ലേശം കൂടുതലല്ലേ? പ്രത്യേകിച്ച് ഇപ്പോള്‍ ഇത്ര ഡീറ്റൈല്‍ഡായി റിവ്യൂ ചെയ്യുമ്പോള്‍...
എന്റെര്റ്റൈന്മെന്റ് വാല്യൂ ഉണ്ടെന്നുള്ളതു സത്യം...പക്ഷേ ഇതൊരു ശരാശരി ചിത്രം മാത്രമല്ലേ....
@മാണിക്കന് ചേട്ടന്,
ReplyDeleteലാല്‍ ഒരു പടം വൃത്തിയായി ചെയ്തു... കളിയാട്ടം...അതിലെ വില്ലന്‍ ആ മാനറിസങ്ങള്‍ ചേരുന്നുണ്ടായിരുന്നു.. പക്ഷേ മറ്റുള്ള ക്യാരക്ടറുകളില്‍ ലാല്‍ സ്വയം ഇമിറ്റേറ്റ് ചെയ്യാന്‍ ശ്രമിച്ചു കുളമായതാണ്.
ലക്ഷ്മി പരിഭവിക്കരുത് :)
ഇതിൽ പരിഭവത്തിന്റെ പ്രശ്നമൊന്നുമില്ല ശ്രീഹരി. ഞാനെന്റെ അഭിപ്രായം പറഞ്ഞു. എനിക്കിഷ്ടമുള്ള ലാൽ പടങ്ങളിൽ കളിയാട്ടത്തിനു പുറമേ കന്മദം, മഴ എല്ലാമുണ്ട്. ഒരു പക്ഷെ നിങ്ങൾ സൂചിപ്പിച്ച പോലുള്ള പടങ്ങൾ ഞാൻ കാണാത്തതിന്നാലാവും.
@ ശ്രീ, Manu, ഇട്ടിമാളു, Jithu,
ReplyDeleteനന്ദി. :-)
@ Paachu / പാച്ചു,
:-) 7.2 കൂടുതലാണോ? ഒരു സിനിമയുടെ രണ്ടാം ഭാഗം എന്നൊരു ആനുകൂല്യം കൂടി കൊടുത്തുവെന്നു മാത്രം. അത് കഥാകൃത്തിന്റെ സ്വാതന്ത്ര്യം കുറയ്ക്കുമല്ലോ?
@ lakshmy,
:-) ലാലിനെ നടന് ചില വേഷങ്ങള്‍ ചേരും, ചിലത് ചേരില്ല.
@ മേരിക്കുട്ടി(Marykutty),
അതെന്താണ് കുറുറുവുമായി ഉടക്കിയോ? :-) (എങ്കില്‍ ഒരു പണി കൊടുക്കാം, പുള്ളിയെ സാഗറിനു വിടൂ... ;-P)
@ കണ്ണന്...,
:-) അതെയതെ, അതൊക്കെ തന്നെ വലിയ ഭാഗ്യം!
@ ദൃശ്യന്‍ | Drishyan,
സിനിമാക്കാഴ്ച വായിച്ചു കേട്ടോ... നന്നായിട്ടുണ്ട്. ചില ഭാഗങ്ങളില്‍ നമ്മള് രണ്ടാളും രണ്ടറ്റത്താണ് എന്നു മാത്രം. :-) പറഞ്ഞതു ശരിതന്നെ, പക്ഷെ അത്, രണ്ടാം ഭാഗമെന്ന ഒരു ഘടകം നിലനില്‍ക്കെ തന്നെ വൃത്തിയായി ചെയ്തു എന്നതിനാലാണ് കഥയ്ക്കും സംവിധാനത്തിനും പോയിന്റ് കൂടിയത്.
@ കണ്ണന്...,
:-) ശരിയാണ്. ഒറ്റയ്ക്കൊരു സിനിമയായെടുത്ത് നോക്കിയാല്‍ ഇതിന് അല്പം പോയിന്റ് കൂടുതലാണ്. ആദ്യം പോയിന്റിട്ടപ്പോള് 6.2-6.5 എന്നോ മറ്റോ ആണ് വന്നത്. പക്ഷെ, അതിന്റെ എന്റര്‍ടൈന്‍മെന്റ് വാല്യു അതിലും കൂടുതലാണെന്നു തോന്നി. അതിനു കാരണം തിരക്കഥയും സംവിധാനവുമാണല്ലോ, അതുകൊണ്ട് അവയ്ക്ക് ഒരു പോയിന്റ് വീതം കൂടുതലിട്ടു. അപ്പോള്‍ 7.2 ആയി. ശരാശരി ചിത്രം എന്നതിലും മികവുണ്ട് എന്നു തന്നെയാണ് എനിക്കു തോന്നുന്നത്.
--
“ഉദാഹരണമായി നിങ്ങളെ ഒരു ആന കുത്താന്‍ വരുന്നു എന്ന് സങ്കല്പിക്കുക....” :)
ReplyDelete2 ഹരിഹര്‍ നഗര്‍ കണ്ടു. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ നിന്നും സിദ്ദിഖിനെയും ലാലിനെയും വെവ്വേറെ വിലയിരുത്താന്‍ കഴിഞ്ഞു. സിദ്ദിഖ് തന്നെ ഇവരില്‍ മികച്ചവന്‍ എന്ന് ചിത്രം കണ്ടപ്പോള്‍ മനസ്സിലായി. ലാല്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്നാണു എനിക്ക് തോന്നുന്നത്.
ReplyDeleteനല്ല ഒരു ചിത്രം.... ഈ ചിത്രം ഒരു പക്കാ എന്റര്‍ടൈനറാണ്...
ReplyDeletepadam ippo kanditt varunna vazhiya..ishtaayi :)
ReplyDeleteഞാനും ഒരു ആസ്വാദനം എഴുതി. വായിചു നോക്കണേ...
ReplyDeleteസത്യം പറഞ്ഞാല്‍ അതൊരു കൂതറ പടമായിരുന്നു. ലോജിക് എന്ന ഒരു സാധനം ഏഴയലത്തു കൂടീ പോകാത്ത പടം. :(
ReplyDelete“അപ്പുക്കുട്ടന്റെ മണ്ടത്തരങ്ങളിലൂടെ ജഗദീഷാണ് പ്രേക്ഷകരെ കൈയ്യിലെടുത്തത്. “
അതാണ് ഏറ്റവും അസഹനീയമായുള്ളത്. മണ്ടത്തരത്തിനുവേണ്ടി മണ്ടത്തരം കാണിക്കുക എന്നു പറഞ്ഞാല്‍ ഇതാണ്. തമാശക്കു വേണ്ടി, കുടുംബസ്ഥനായ, ദന്ത ഡോക്ടറായ ഒരാളെ ഇങ്ങനെ മണ്ടനാക്കുക എന്നു പറഞ്ഞാല്‍...??!!!
യഥാര്‍ത്ത ജീവിതത്തില്‍ മണ്ടനായ ഒരാള്‍ പോലും ഇമ്മാതിരി മണ്ടത്തരം കാണിക്കുമോ ? സംശയമാണ്.
ഹരിയോട് കഴിഞ്ഞ 2 പടങ്ങളുടെ കാര്യത്തില്‍ യോജിയ്ക്കാനെ കഴിയുന്നില്ല.പ്രത്യേകിച്ച് റേറ്റിംഗ്. രണ്ടും കണ്ടു കഴിഞ്ഞ് വേണമല്ലൊ എഴുതാന്‍ അതു കൊണ്ടു വൈകിപ്പോയി. കൂടുതല്‍ ഇവിടെ: http://arangu.blogspot.com/2009/05/blog-post.html
ReplyDelete@ ശ്രീലാല്‍, പിള്ളാച്ചന്, Eccentric, നന്ദകുമാര്‍,
ReplyDeleteനന്ദി. :-)
@ prajesh,
പടം ഇഷ്ടമായില്ല എന്നുമുണ്ടോ?
@ അനൂപ് :: anoop,
:-) വായിച്ചു. പക്ഷെ, ഞാനിവിടെ എഴുതിയതില്‍ തന്നെ ഉറച്ചു നില്ക്കുന്നു.
--
I saw the movie just a week back only. I totally agree with Nandakumar. It really disappointed me. No logic at all. The innocent friendship of the old pals has been destroyed. One can say its normal in the course of time. But the reunion scenes suggests otherwise. Its totally unbelievable that Asokan's wish of dividing the fortune was not accepted by other three despite of being such good friends. And in a way it suggests that Asokan dind't tell his exact position to his friends. I'm not saying its impossible, but some reasons should have been given. Jagadeesh was as usual pathetic. Siddique's hairstyle... no comments at all. Asokan nannayi cheythu ennu thonni. Aaana Kuthan vannal...hotelile ottam okke totally thara aayirunnu. I read ur blog for the last 2 years and I felt that its matching with my tastes also. But I felt u being a little soft on this review. pazaya malayalam movie review site ee padathe kurich enthu paranjene ennu oru chintha......
ReplyDelete"അപ്പുക്കുട്ടന്റെ മണ്ടത്തരങ്ങളിലൂടെ ജഗദീഷാണ് പ്രേക്ഷകരെ കൈയ്യിലെടുത്തത്"
ReplyDeleteഎന്തൊരു അക്രമ സ്റ്റേറ്റ്മെന്റാണിത്!!!
മേയ്ക്കപ്പും ജഗദീഷിന്റെ ഈച്ച വളിപ്പുകളുമാണ് പടത്തിലെ ഏറ്റവും ബോറ്.
ഞാന്‍ കഴിഞ്ഞ വ്യാഴാഴ്ച ഈ പടം പോയി കണ്ടു എന്റെ കൂടപ്പെറപ്പേ.. സംഗതി മലയാളത്തില്‍ ഇറങ്ങുന്ന പടങ്ങള്‍ വച്ചുനോക്കുമ്പോള്‍ പാവപ്പെട്ട പ്രേക്ഷകന് പച്ചെയെങ്കില് പച്ച എന്നാലോചിച്ച് സിനിമ കാണാനുള്ള ആഗ്രഹം തീര്‍ത്ത്, പടം ഹിറ്റാക്കുമായിരിക്കും. പക്ഷെ, എന്ത് പടമാ ഹരീ ഇത്??
ഇന്‍ എവിടെ കിടക്കുന്നു? റ്റു എവിടെ കിടക്കുന്നു??
യാതോരു ലോജിക്കുമില്ലാത്ത കഥ. 90 ദിര്‍ഹം പോയിക്കിട്ടി. :(
ഹരീ, ഞാനും ഇന്നലെയാണ് ഈ സിനിമ കണ്ടത്. വിശാലമനസ്കന്റെ അ്ഭിപ്രായം തന്നെയാണ് എനിക്കും. കാക്കക്കറുമ്പനെന്നോ മറ്റോ പേരുള്ള ഒരു പ്രിയദര്ശന് സിനിമയില്‍ കണ്ട ജഗദീഷല്ലേ ഇത്. അതിനപ്പുറം ആ കഥാപാത്രത്തില്‍ എന്താണ് കോമഡിയുള്ളത്. എനിക്ക് പല സീനിലും ചിരിക്കാനേ തോന്നിയില്ല. ഇടവേളയ്ക്കുശേഷം അറുബോറ്. ഇഴഞ്ഞു നീങ്ങുന്നുവെന്നു മാത്രമല്ല,. കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം എത്ര നിസ്സാരമായിട്ടാണ് അവസാനം കൈകാര്യം ചെയ്യുന്നത്. ഇത് ഒരു രണ്ടാംഭാഗത്തിനുവേണ്ടി മാത്രം ഉണ്ടാക്കിയ സിനിമയാണ്. ഇന്‍ ഹരിഹര്‍ നഗറിന്റെ ഏഴയലത്തുപോലും ഈ സിനിമ നില്‍ക്കില്ല. പണം കൈക്കലാക്കാന്‍ വില്ലന്‍ ഇത്രമാത്രം നാടകങ്ങളൊക്കെ കളിക്കണമായിരുന്നോ എന്നൊരു ചോദ്യം വളരെ പ്രസക്തമാണ്. ഒരു തനി ബുദ്ദൂസ് സിനിമ....
ReplyDeleteoru sinima aavumbo othtiri logic onnum expect cheyyalle
ReplyDeletevishalBhayya & Rajesh ...
We saw the film with our kids (5 & 7years ) ...
Yesterday I heard the young one saying that .. "appa , I won't be thomaskutty , I will be govidankutti only !"
Why ?
"because he won't have friends for some time..
He hide in between a song ,,,
cheated his frieds ... Who helped him when he was a small boy (" kunjarnnappo")
If it can convay such a message -" we should not cheat our friends " - to a 5 year old boy i think it is a nice , clean film .
pinne vimarsikkuvane orupad parayaam , avarkka swarnam vitt vallodathum sthalam medich itta poranjo ?
locaril vachchathu dead money alle ...?
ennokke ?
Bhagyadevathede katha kettu ...
ippazum sreedhanathe chuttippatti nilkkunnu!
Santhyettante pazhe films okke orthu nokye ...
Dendistintha mandaththaram kanichchoode ?
ReplyDeleteAyalum oru manushyanalle ?
Will u please tell me people belonging to which category can do & say blunders?
7.2 for an unbelievable(in terms of story) movie?..of course the movie was an entertaining one..
ReplyDeleteonce you get out of the theatre whats ther in your mind..ake oru vediyum pokayum..enthokkeyo nadannu..first partinte ezhayalathilla..chumma ellavarum koode othukoodi..2.5 manikkkoor angane thalli..
Ithinte ettavum mosham kadhayum thirakkathayum thanneyalle..?
cinemayil mathrame kanoo ithram kootaaya friend ithrem valya drama kanikkunnath athum kurachu cashinu..so believable right?
This blog is so interesting.. bizarre... :)
Thanks