‘
ബിഗ് ബി’-യുടെ വിജയം മുതല്ക്കു തന്നെ അമല്‍ നീരദിന്റെ സംവിധാനത്തിലൊരു മോഹന്‍ലാല്‍ ചിത്രം ഏവരും കാത്തിരുന്നതാണ്. ‘
ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിന്റെ പുനരാവിഷ്കരണവുമായി ‘
സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്’ എന്ന ചിത്രമാണ് അമല്‍ മോഹന്‍ലാലിനുവേണ്ടി ഒരുക്കുന്നത് എന്നു കൂടി കേട്ടപ്പോള്‍ ആരാധകരുടേയും ഒപ്പം സിനിമാപ്രേമികളുടേയും പ്രതീക്ഷകള്‍ ഇരട്ടിച്ചു. സി.ബി.ഐ. ചിത്രങ്ങളിലൂടെ പ്രശസ്തനായ എസ്.എന്‍. സ്വാമിയുടെ തിരക്കഥ; ഭാവന, ശോഭന, മനോജ് കെ. ജയന് തുടങ്ങിയ നീണ്ട താരനിര; ഇവയൊക്കെ ആ പ്രതീക്ഷകളെ വാനോളമെത്തിച്ചു. ഉയരങ്ങളിലെത്തുന്തോറും വീഴ്ചയുടെ ആക്കവും കൂടുമല്ലോ, സത്യത്തില്‍ ആ അവസ്ഥയിലാണ് ഈ സിനിമയും സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകരും!
കഥയും, കഥാപാത്രങ്ങളും | [ 1/10 ] |
|
ഈ ചിത്രത്തിനൊരു കഥയില്ല, കഥാപാത്രങ്ങളേയുള്ളൂ; ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാല്‍ കഥാപാത്രമേയുള്ളൂ, സാഗര്‍ അഥവാ ജാക്കി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം. പഴയ സിനിമയുടെ പച്ചയിലാണ് ആ കഥാപാത്രം തന്നെ ജീവിക്കുന്നത്, അപ്പോള്‍ മറ്റു കഥാപാത്രങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ! പണ്ടെങ്ങോ ഒരു സി.ബി.ഐ. സിനിമയ്ക്ക് കഥയെഴുതി രക്ഷപെട്ടെന്നു കരുതി തന്നെ ഇനിയും ഇങ്ങിനെ പീഡിപ്പിക്കരുതെന്ന് ദയനീയമായി കേഴുകയാണ് എസ്.എന്‍. സ്വാമി ഈ ചിത്രത്തില്‍. അവിടെയുമിവിടെയുമുള്ള ചില സംഭാഷണശകലങ്ങള്‍ മാത്രം കൊള്ളാമെന്നു പറയാം, പിന്നെ ചില പുതുമയുള്ള നമ്പരുകളും. എന്നാല്‍ ഈ അബദ്ധം നികത്തുവാനായി പല രംഗങ്ങളിലെ സംഭാഷണങ്ങളും ചളമാക്കിയിട്ടുമുണ്ട്!
ഓരോ ഷോട്ടുമെടുക്കുന്നത് സംവിധായകന് ആസ്വദിക്കുന്നുണ്ടാവാം, പക്ഷെ അത് പ്രേക്ഷകര്‍ക്കു കൂടി ആസ്വദിക്കുവാന്‍ കഴിയണം എന്നിടത്താണ് സംവിധായകന്റെ വിജയം. അമല്‍ നീരദ് ഇവിടെ തീര്‍ത്തും പരാജയപ്പെടുന്നു. മനോഹരമായ ഷോട്ടുകളും, പ്രകാശവിന്യാസവുമൊക്കെ കയ്യടിക്കത്തക്കതാണ്, പക്ഷെ അവയുപയോഗിച്ച് പറയുവാനൊന്നുമില്ലെങ്കില്‍ സിനിമയാവുന്നതെങ്ങിനെ! പരസ്യച്ചിത്രങ്ങളോ, ആല്‍ബങ്ങളോ മറ്റോ എടുക്കുന്നതാവും അമലിന് കുറച്ചുകൂടി ചേരുക. കുടയും പിടിച്ച് മഴയത്ത് ശവം കാണുവാന്‍ വരുന്ന രംഗം ‘ബിഗ് ബി’യെ ഓര്‍മ്മപ്പെടുത്തി. ഏതാണ്ട് അഞ്ചു മിനിറ്റോളമുണ്ട് ആ സീന്‍, എന്നാല്‍ ആകെ കുറേപ്പേരെ നോക്കിപ്പേടിപ്പിക്കുന്നതല്ലാതെ കാര്യമായൊന്നും അവിടെ നടക്കുന്നില്ല. തീര്‍ത്തും അനാവശ്യമായ ഇത്തരം ഷോട്ടുകള്‍ കുറച്ചൊന്നുമല്ല പ്രേക്ഷകരെ മടുപ്പിക്കുന്നത്. ഷോട്ടിനു വേണ്ടി ഷോട്ടുകളും, സ്റ്റൈലിനു വേണ്ടി സ്റ്റൈലുകളും ചേര്‍ത്ത് സിനിമപിടുത്തം ആസ്വദിക്കുക മാത്രമേ അമല്‍ ഇതില്‍ ചെയ്തിട്ടുള്ളൂ. തനിക്കാകെ അറിയാവുന്നത് ഇങ്ങിനെ കുറേ സ്ലോ മോഷന്‍ കാണിക്കാനും, വേണ്ടാത്ത സ്റ്റൈല്‍ കാട്ടുവാനും മാത്രമാണെന്ന ആരോപണത്തിന് അടിവരയിടുന്നു അമല്‍ നീരദ് ഈ ചിത്രത്തിലൂടെ.
കാര്യമായ കഥയോ സംവിധാനമികവോ ഇല്ലാത്ത ചിത്രങ്ങള്‍ പോലും മോഹന്‍ലാലിന്റെ പ്രകടനത്തിന്റെ പച്ചയില്‍ മാത്രം കണ്ടിരിക്കാവുന്നതാവാറുണ്ട്. ഇവിടെ അതുമുണ്ടായില്ല. സാഗര്‍ / ജാക്കി എന്ന കഥാപാത്രത്തിന് പ്രത്യേകിച്ചെന്തെങ്കിലുമൊരു വ്യത്യസ്തത കൊണ്ടുവരുവാന്‍ ലാലിനായില്ല. തടിയും കുടവയറും തൂങ്ങിയ കവിളുകളുമൊക്കെയായി പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലായിരിക്കുന്നു ലാലിപ്പോള്‍. ഒരു ജഗജില്ലിയായ അധോലോക നായകന്റെ ശരീരഭാഷ കൊണ്ടുവരുവാനെങ്കിലും ലാലിനു ശ്രമിക്കാമായിരുന്നു. ഭാവനയാണ് ലാലിന്റെ നായികയായെത്തുന്നത്. ചെറിയ വേഷമൊന്നുമല്ല ഭാവനയ്ക്കിതില്, CNN എന്ന അന്താരാഷ്ട്ര ചാനലിന്റെ റിപ്പോര്‍ട്ടറാണ്, അതും മലയാളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍! ഈ രൂപത്തിലുള്ള മോഹന്‍ലാലിനെയൊക്കെ പ്രണയിച്ചു നടക്കേണ്ട ഭാവനയുടെ അവസ്ഥയില്‍ സത്യം പറഞ്ഞാല്‍ സഹതാപമുണ്ട്. പിന്നെ, CNN റിപ്പോര്ട്ടറായാലും നിരത്തിലെ പൂക്കച്ചവടക്കാരിയായാലും ഒരേ രീതിയില്‍ മാത്രം അഭിനയിക്കുവാനറിയാവുന്ന ഭാവനയ്ക്ക് ഇതൊക്കെയേ പറഞ്ഞിട്ടുള്ളൂ എന്നത് മറ്റൊരു സത്യം! ഇരുവരേയും കുറിച്ച് ‘ഛോട്ടാമുംബൈ’-യില്‍ പറഞ്ഞതിനപ്പുറമൊന്നും ഇവിടെയും പറയുവാനില്ല. റൊസാരിയോ, നൈന എന്നീ വില്ലന്‍ കഥാപാത്രങ്ങളായി സമ്പത്ത്, സുമന്; സാഗറിന്റെ ഉറ്റ സുഹൃത്തായി മനോജ് കെ. ജയന്; മറ്റുവേഷങ്ങളില്‍ നെടുമുടി വേണു, ശോഭന, ജഗതി ശ്രീകുമാര്‍, ഗണേഷ് കുമാര്‍, സോന നായര്‍, ശ്രീരാമന്, ശിവാജി ഗുരുവായൂര്‍, വിനായകന്; അതിഥി താരമായി ബാല ഇവരൊക്കെ തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്കൊക്കെ പുറമേ ഒരു ഗാനരംഗത്തില്‍ ചുവടുവെയ്ക്കുവാനായി ജ്യോതിര്‍മയിയും ചിത്രത്തിലുണ്ട്.
സാങ്കേതിക തികവിന്റെ കാര്യത്തില്‍ ഈ ചിത്രം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നിലവാരമാപിനിയായി കണക്കാക്കാം. സ്ലോ മോഷന്‍ സ്ഥാനത്തും അസ്ഥാനത്തും തിരുകിയിട്ടുണ്ട് എന്നതിനാലല്ല ഇതു പറയുന്നത്, സാങ്കേതികമായി കഴിയുന്നത്ര തികവ് കൊണ്ടുവരുവാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതിനാലാണ്. അമല്‍ നീരദിന്റെ ഛായാഗ്രഹണം തന്നെയാണ് സിനിമയെ ഇത്രത്തോളം സാങ്കേതികമായി മികച്ചതാക്കുന്നത്. കൂട്ടത്തില്‍ ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും വിവേക് ഹര്ഷന്റെ ചിത്രസംയോജനവും വളരെ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇഫക്ടുകളുടെ അനാവശ്യമായ ഉപയോഗവും ആവര്‍ത്തനങ്ങളും സാങ്കേതികത്തികവിന്റെ മാറ്റു കുറയ്ക്കുന്നു. സാധാരണയൊരു ചിത്രത്തില്‍ ഇഫക്ട് കാണുമ്പോലെയാണ് അമല്‍ നീരദിന്റെ ചിത്രത്തില്‍ മര്യാദയ്ക്കുള്ള ഷോട്ടുകള്‍ എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 1/5 ] |
|
“ഒസാമ, ഒസാമ...” എന്നൊരു ചിത്രത്തില്‍ ജ്യോതിര്‍മയി ചില ചുവടുകള്‍ വെയ്ക്കുന്നതാണ് ഇതിലെ നൃത്തം. ദീപിക പദുക്കോണും കരീനയും പ്രിയങ്കയും ഒരൊറ്റ ഗാനത്തില്‍ അല്പവസ്ത്രം ധരിച്ച് ഐറ്റം ഡാന്‍സിനെത്തുന്ന ബോളിവുഡ് ചിത്രങ്ങള്‍ കണ്ടാശ തീര്‍ക്കുന്ന പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ ഇതു പോര! റിയ ജോയി എഴുതി (!) ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ (!) ആകെ ബഹളമയം. എവിടെയൊക്കെയോ കണ്ടുമറന്ന ഷോട്ടുകളിലൂടെയാണ്; എം.ജി. ശ്രീകുമാര്‍, ശ്രെയ ഗോശാല്‍ എന്നിവര്‍ പാടിയിരിക്കുന്ന “വെണ്ണിലവേ, വെണ്ണിലവേ...” എന്ന ഗാനം പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ തെക്കു വടക്കു നടക്കുകയും, ഭാവന കൂട്ടത്തിലോടുകയും ചെയ്യുന്ന ഈ ഗാനരംഗം, ഇടയ്ക്കിടെ പ്രേക്ഷകര്‍ മനോധര്‍മ്മമായി നല്കിയ ചില റിമിക്സ് ട്യൂണുകള്‍ (കൂവലെന്നും പറയാം) കൂടെ ചേര്‍ന്നപ്പോള്‍ ആകര്‍ഷകമായി തോന്നി. നായകന്റെ വെടിയേറ്റ് എവിടെയൊളിച്ചിരിക്കുന്ന വില്ലന്മാരും വീഴുകയും, ഒരു മറയുമില്ലാതെ നില്ക്കുന്ന നായകന് ഒരു വെടിപോലുമേല്ക്കാതിരിക്കലും; അനല്‍ അരശുവിന്റെ സ്വപ്നസമാനമായ ഇത്തരം ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമാണ് മോഹന്‍ലാലിനെ റീലോഡു ചെയ്തിറക്കിയിരിക്കുന്ന ഈ ചിത്രം.
മനോഹരമായ ടൈറ്റിലുകള്‍, പോസ്റ്ററുകള്‍ ഇവയൊക്കെയൊരുക്കിയ കൊളിന്‍സ് ലിയോഫില്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. പ്രേക്ഷകരെ തിയേറ്ററികളിലേക്ക് ആകര്‍ഷിക്കുവാന്‍ പോസ്റ്ററുകള്‍ക്ക് കഴിയും. ഇതിനു പുറമേ ചിത്രത്തിനു വേണ്ടി രണ്ട് വെബ്സൈറ്റുകളാണ് (ഒന്ന്, രണ്ട്) ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍, ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം, മലയാള സിനിമയില്‍ സമാനതകളില്ലാത്ത നിര്‍മ്മാണനിലവാരം പുലര്‍ത്തുന്നുമുണ്ട്. ഇവ പ്രയോജനപ്പെടുത്താന്‍ കഥാകൃത്തിനോ സംവിധായകനോ ആയില്ല എന്നത് തീര്‍ത്തും നിരാശാജനകമാണ്.
മോഹന്‍ലാല്‍, അമല്‍ നീരദ്, എസ്.എന്‍. സ്വാമി എന്നിവരുടെ വിപണിമൂല്യം ഇടിക്കുവാന്‍ മാത്രമേ ഈ ചിത്രം ഉതകുന്നുള്ളൂ. യുക്തിയുടെ കണികപോലുമില്ലാത്ത നിരവധി സംഭവങ്ങള്‍ ഈ ചിത്രത്തിലുടനീളം കാണാം. വില്ലനെ തറപറ്റിക്കുവാന്‍ തോക്കുപേക്ഷിക്കുന്നതൊക്കെ എത്ര കണ്ടു മടുത്തതാണ്! ‘ബിഗ് ബി’-യില്‍ ചെയ്തതുപോലെ ഏതെങ്കിലുമൊരു ഇംഗ്ലീഷ് സിനിമ കോപ്പിയടിക്കുകയാണ് ഇതിലും ഭേദം. മോഹന്‍ലാലിനോടുള്ള താരാരാധനയാല്‍ ചിന്താശക്തിപോലും മരവിച്ചു പോയ ഒരുപറ്റം ആരാധകരുടെ ബലഹീനത മുതലെടുത്ത് കാശുണ്ടാക്കുക എന്നതിനപ്പുറമൊന്നും ഈ ചിത്രം ഉദ്ദേശിക്കുന്നില്ല. എന്നിവര്‍ക്കു തിരിച്ചറിവുണ്ടായി ഇത്തരം സിനിമകള്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെടുന്നുവോ അന്നുമാത്രമേ ഒരു നല്ല സൂപ്പര്‍സ്റ്റാര്‍-വാണിജ്യചിത്രം മലയാളത്തില്‍ പ്രതീക്ഷിക്കേണ്ടതുള്ളെന്നു തോന്നുന്നു. അഭിനയത്തോടോ, കലയോടോ, തന്നെ ഈവിധം ഉയര്‍ത്തിയ പ്രേക്ഷകരോടോ, കുറഞ്ഞപക്ഷം സ്വന്തം മനസാക്ഷിയോടോ മോഹന്‍ലാലിന് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ദയവായി ഇത്തരം വേഷം കെട്ട് സിനിമകള്‍ തിയേറ്ററിലെത്തിക്കരുത്. സങ്കേതിക ജ്ഞാനമുണ്ടായാല്‍ പോര, അവയെങ്ങിനെ സിനിമയുടെ സാധ്യതകളാക്കി മാറ്റാമെന്നു കൂടി സംവിധായകന് ചിന്തിക്കേണ്ടതുണ്ട്. അവിടെയാണ് സിനിമയൊരു കലാരൂപമാവുന്നത്. ഈയൊരു തിരിച്ചറിവ് അമല്‍ നീരദിനും ഉണ്ടാവേണ്ടതാണ്. ഇരുവരും ഇത്തരം സിനിമകളാണ് തുടര്‍ന്നും പ്രേക്ഷകര്‍ക്കു വെച്ചു നീട്ടുന്നതെങ്കില്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ കരിമഷിയിലെഴുതേണ്ട പേരുകളാവും ഇരുവരുടേയും എന്നതില്‍ തര്‍ക്കത്തിനിടമില്ല!
Description: Sagar Alias Jacky Reloaded- A Malluwood (Malayalam) film directed by Amal Neerad; starring Mohanlal, Bhavana, Shobhana, Manoj K. Jayan, Sampath, Suman, Jagathy Sreekumar, Ganesh Kumar, Nedumudi Venu, Vinayakan, Sreeraman, Sivaji Guruvayur, Sona Nair, Jyothirmayi, Bala, Pranav Mohanlal.; Produced by Antony Perumbavoor; Story, Screenplay and Dialogues by S.N. Swamy; Camera (Cinematography) by Amal Neerad; Editing by Vivek Harshan; Art Direction by Joseph Nellickal; Stunts (Action) by Anal Arasu; Background Score by ; Make-up by ; Lyrics by Riya Joy; Music by Gopi Sundar; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. March 26 2009 Release.
--
അമല്‍ നീരദിന്റെ സംവിധാനത്തിലൊരു മോഹന്‍ലാല്‍ ചിത്രം, ‘സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്’. ഈ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
അങ്ങനെ പവനായി ശവമായി....!!!!
ReplyDeleteഇരുപതാം നൂറ്റാണ്ടിന്റെ സ്ക്രിപ്റ്റ് തന്നെ ചവറായിരുന്നു. ഹരി കറക്ട് ആയി പറഞ്ഞ പോലെ പണ്ടേങ്ങോ ഒരു സിബിഐ ഡയറിക്കുറിപ്പ് എഴിതിപ്പോയതിന് എസ്.എന്‍ സ്വാമിയെ എത്ര കാലം മലയാള സിനിമ സഹിക്കണം?
ReplyDeleteഅമല്‍ നീരദിനെ പരമാവധി ഡയറക്ടര്‍ ഓഫ് സിനിമാട്ടോഗ്രഫി ആക്കാം... വേറേ ഒരു മനുഷ്യനും ഇതു പോലെ സ്റ്റൈലിഷ് ഷോട്ടും കൊണ്ട് ഇറങ്ങാറുണ്ടല്ലോ... വികെ രാജിവ് അങ്ങനെ ആരാണ്ട്... ( എസ്.എന്‍ സ്വാമിയോടൊപ്പം പോസിറ്റീവ് എടുത്ത കക്ഷി.)
ഇവര്‍ക്കൊക്കെ അല്പം സ്ക്രിപ്റ്റ് സെന്‍സ് ഉണ്ടായിരുന്നെങ്കില്‍ മലയാള സിനിമയില്‍ നല്ല സിനിമകള്‍ ഉണ്ടായേനെ...
ബിഗ് ബി തന്നെ കണ്ടു വട്ടായില്ലെന്നെയുള്ളൂ. അമല്‍ നീരദ് അതോടെ പഠിയ്ക്കുമെന്നാ കരുതിയത് . ആ പ്രതീക്ഷയും പോയി
ReplyDeleteഅസ്സലായി എഴുതിയിരിക്കുന്നു ഹരി. നന്നായി.
ReplyDeleteഅമല്‍ നീരദ് അത്ര വിപണിമൂല്യമുള്ള സംവിധായകനല്ലല്ലോ മൂല്യം ഇടിയാന്‍.
പടം ഏതായാലും കണ്ടില്ല. ഏതായാലും ഇനി കാണുന്നില്ല . രണ്ടു മണിക്കൂര്‍ ലാഭിക്കാമല്ലോ. മുകളില്‍ കാണുന്ന ചിത്രം കാണുമ്പൊ അച്ഛന് മകളെ PSC പരീക്ഷ എഴുതിക്കാന്‍ കൊണ്ട് പോകുന്നത് പോലെയുണ്ട്
ReplyDeleteമോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ഇങ്ങിനെ ഒരു പാതകം ചെയ്യും എന്ന് വിചാരിച്ചില്ല!
ReplyDeleteposters-ഉം shooting reports-ഉം ഒക്കെ കണ്ടപ്പോഴേ തോന്നിയിരുന്നു ദുബായ് ടൈപ്പ് ഒരു പടപ്പായിരിക്കും ഇതെന്ന്.
റിവ്യൂ കലക്കിയിട്ടുണ്ട്, പിന്നെ 'കൂട്ടുകാരന്റെ' കമന്റ്ഉം 'ക്ഷ' പിടിച്ചു!!
/ മോഹന്‍ലാലിനോടുള്ള താരാരാധനയാല്‍ ചിന്താശക്തിപോലും മരവിച്ചു പോയ ഒരുപറ്റം ആരാധകരുടെ ബലഹീനത മുതലെടുത്ത് കാശുണ്ടാക്കുക എന്നതിനപ്പുറമൊന്നും ഈ ചിത്രം ഉദ്ദേശിക്കുന്നില്ല./
ReplyDeleteതാനാരാടോ കാടടച്ചു വെടി വക്കാന്‍?? ലാലേട്ടനോടുള്ള താരാരധനയാല് ചിന്താശക്തി പോലും മരവിച്ചു പോവുകയേ?? ചിന്താ ശക്തി ഉണ്ടെന്നു കാണിക്കാന്‍ കഥകളിയും കണ്ടു അഡോബിയിലും റ്റെമ്പലെറ്റും ഉണ്ടാക്കി നടക്കണോ? ആരാധകരെ ഒരുമാതിരി ഊശി ആക്കി സംസാരിക്കരുത്.
/ബിഗ് ബി’-യുടെ വിജയം മുതല്ക്കു തന്നെ അമല്‍ നീരദിന്റെ സംവിധാനത്തിലൊരു മോഹന്‍ലാല്‍ ചിത്രം /
എന്തു വിജയം?? ബിഗ് ബീ ഒരു വട്ടം ഫുള്‍ കണ്ടവര്‍ ഈ ബ്ലോഗുലകത്തിലുണ്ടെങ്കില് മുന്നോട്ടു വരണേ. അപൂര്‍വ്വ ജീവികളെ ഒന്നു പരിചയപ്പെട്ടിരിക്കാനാ.
/തടിയും കുടവയറും തൂങ്ങിയ കവിളുകളുമൊക്കെയായി പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലായിരിക്കുന്നു ലാലിപ്പോ/
മമ്മൂട്ടിയുടെ മായ ബസാറും, ലവ് ഇന്‍ സിംഗപ്പൂരും പൊട്ടിയതു മമ്മൂട്ടിക്കു ചട്ടുകാല് ഉള്ളതു കൊണ്ടാണെന്നും, റോമിയോയും, കളേര്സും പൊട്ടിയതു ദിലീപ് കുള്ളന്‍ ആയതു കൊണ്ടാണെന്നും പറഞ്ഞാല്‍ എങ്ങനെ ഇരിക്കും?? ഈ പല്ലു കൊഴിഞ്ഞ സിംഹത്തെ കാണാന്‍ ആണു നൂറില്‍ പരം തിയേറ്ററുകള്‍ ജനം ഹൌസ് ഫുള്‍ ആക്കിയത്. ഇതിലും തടിയും തൂങ്ങിയ കവിളുകളും വച്ചാണു മോഹന്‍ ലാല്‍ മലയാള സിനിമ കണ്ട വന്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.
റിവ്യൂ എഴുതുമ്പോള്‍ ഒരു മാതിരി തൊലിഞ്ഞ വര്‍ത്തമാനം പറയരുത്.
nice review rightly said!
ReplyDeletesee arjunkrishna review also.
hihihihihihihihihi :))))))
ReplyDeleteചുമ്മാ വായിൽ തോന്നുന്നതു കോതക്കു പാട്ടു എന്നു എഴുതി വിടാതെ ,തനിക്കെന്നല്ലാ ആർക്കും വിമർശ്ശിക്കാൻ അവകാശമുണ്ടെന്നറിയാം,അതിങ്ങനെ വൃത്തികെടെഴുതി ദുരുപയൊഗം ചെയ്യരുതു,സിനിമ എന്നതു ഒരു മായക്കഴ്ച ആണു,അതിനെ യാഥാർത്ഥ്യവുമായി താരതമ്യം ചെയ്യരുതു.ശരീരഭങ്ഗി ഉള്ള ആൾക്കാരുടെ പടം കാണാൻ വല്ല അന്യ ഭാഷ ചിത്രങ്ഗളുംകണ്ടു സായൂജ്യമടയ്
ReplyDeleteഞാനീ നാട്ടുകാരല്ലേയ്.............
ReplyDeleteമാഷേ കണ്ടു...
ReplyDeleteSagar Alias Jacky wasn’t a total disappointment for me as I didn’t expect anything from SN Swami. One time watchable just for Amal Neerad’s technical showoff.
ബിഗ് ബി എനിക്ക് ഇഷ്ടപ്പെട്ടിരിന്നു. അന്ന് അതൊരു പുതുമയായിരിന്നു. അതിന്റെ അത്ര പോരാ. പിന്നെ ലൌ ഇന്‍ സിംഗപ്പൂര്‍ ഒക്കെ കണ്ടവര്‍ക്ക് ഇത് കണ്ടുതീര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. :)
FUCk OFf.........
ReplyDeleteFilm is a pakka entertainer..If you want real story n all try to produce n direct a film by yourself..idiot......
You gave 4.4 to Red Chillies and less than that to SAJ..On what what basis "genius" you r rating a film.....It is far far better than Red Chillies and even than Big B.....
ReplyDeleteDon't give such rubbish reviews.....
Can you please tell me the story of Rajamanicjyam or Annan Thampy or Chotta Mumbai..but without that these films became super hits....Why??Bcoz they provides Entertainment..So please don't give such rubbish reviews.....
To see Lalettan only 1000 shows has now became house ful in all the centres...First time in the history of Malayalam film,the movie is released all over around 512 theatres......Now it became all time hit......
"തടിയും കുടവയറും തൂങ്ങിയ കവിളുകളുമൊക്കെയായി പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലായിരിക്കുന്നു ലാലിപ്പോള്‍. ഒരു ജഗജില്ലിയായ അധോലോക നായകന്റെ ശരീരഭാഷ കൊണ്ടുവരുവാനെങ്കിലും ലാലിനു ശ്രമിക്കാമായിരുന്നു."
ReplyDeleteഅതേതാണ് ആ ഭാഷ? സിനിമകളില്‍(അത് ഹോളീവുഡായാലും ബോളീവുഡ് ആയാലും) കണ്ടിട്ടുള്ള അധോലോക നായകന്റെ ‘ശരീരഭാഷയെ‘ കുറിച്ചുള്ള അറിവുമാത്രമല്ലേ ഉള്ളു നമുക്ക്...ആ സ്ഥിതിക്ക് ചലച്ചിത്രത്തിലെ അധോലോക നായകന്(?) അങ്ങനെയായിരിക്കണം ഇങ്ങനെയായിരിക്കണം എന്നൊക്കെ വാശി പിടിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. പിന്നെ കുറച്ചുകൂടി മെലിഞ്ഞ് നല്ല മസിലൊക്കെ അധോലോക നായകനു നിര്‍ബന്ധമാണെന്ന് എനിക്ക് ഇതുവരെ അറിയില്ലായിരുന്നു. പിന്നെ എന്നെ പോലുള്ള ഉന്നത ആസ്വാദന നിലവാരമില്ലാത്ത കൂതറ മലയാളി പ്രേക്ഷകര്‍ക്ക് മോഹന്‍ലാലിന്റ്റെ ഈ അധോലോക നായകനെ കണ്ടാലും കയ്യടിക്കാന്‍ തോന്നും...ക്ഷമിച്ചുകളയൂ.....
കഥയും തിരക്കഥയുമില്ലാതെ വെറും ദൃശ്യകസര്ത്തുകളില് മലയാളി പ്രേക്ഷകനെ പറ്റിക്കാം എന്നു കരുതിയ അമല്‍ നീരദും സ്വാമിയണ്ണനും പാഠം പഠിക്കുമെന്നുള്ളത് വേറെ കാര്യം....
തൊട്ട് മുകളിലെ കമന്റ് കണ്ടിട്ട് ഇത് പറയാതിരിക്കാന്‍ തോന്നിയില്ല..
ReplyDeleteഓര്‍മ്മ വന്നത് ഉദയനാണ് താരത്തില്‍ ശ്രീനിവാസന്റെ ഡയലോഗ് ആണ്. “എന്റെ ഫുള്‍ ഫിഗരും ക്ലോസ്സപ്പും കാണാനാണ് എന്റെ ആരാധകര്‍ തീയറ്ററില്‍ വരുന്നത്.” (ഇങ്ങനെ തന്നെ ആണോ എന്നറിയില്ല എന്നാലും അര്‍ത്ഥം ഇതുതന്നെ.)
ഇവരൊക്കെക്കൂടി മലയാള സിനിമ കുട്ടിച്ചോറാക്കും...
ഒരു യഥാര്‍ത്ഥ മോഹന്‍ലാല്‍ ആരാധകന് പ്രതികരിച്ചതിങ്ങനെ...
http://aromal.blogspot.com/2007/12/blog-post.html
കുറച്ചുനാള്‍ മുന്‍പാണ്..പക്ഷെ ഇന്നും പ്രസക്തം...
എന്റെ പ്രതികരണം “മാറുന്ന മലയാളി“ക്കല്ല Vivekനു ആണ്
ReplyDeleteHaree,
ReplyDeleteAndharaya Mohan Lal fansinte comments ignore cheyyuka..malayala cinemaye nasippikkan irangiyirikkunnavar aanu avar. keep up your good work.
Joy
നല്ല സുന്ദരന്‍ റിവ്യൂ.. പലരും പറഞ്ഞെങ്കിലും അമല്‍ നീരദിന്റെ സിനിമ എന്ന ഒരൊറ്റ considerationനിലാ ഈ പടം കാണാന്‍ പോയത്. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു കേറുമ്പോള്‍.. പക്ഷെ എന്ത് ചെയ്യാന്‍.. എന്നിട്ടും Disappointed! ഒരു ക്ലൈമാക്സ് പോലുമില്ലാത്ത സിനിമ! ചില കിടിലന്‍ ഡയലോഗുകളും അന്യായ ക്യാമറാവര്ക്കുമല്ലാതെ ഒരു കുന്തവുമില്ല.. സഹായികളുമായി ലാലേട്ടന് നടന്ന് വരുന്നത് കാണുമ്പോള്‍ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച് നിര്‍ത്തിയ കൊമ്പനാനയെ ഓര്‍ത്തുപോയി. സ്ക്രീന്‍ പകുതി ലാലേട്ടന്.. എന്തൊരു സ്ക്രീന്‍ പ്രെസെന്‍സ്!!!
ReplyDeleteസാഗര്‍/ജാക്കി എന്ന ക്യാരക്ടര്‍ വില്ലന്മാരുടെ മണ്ടത്തരം കൊണ്ട് സ്റ്റാര്‍ ആവേണ്ട ഗതികേട് കൂടിയായപ്പോള്‍ തൃപ്തിയായി. 2-3 കിലോമീറ്റര്‍ ദൂരത്ത് നിന്ന് പോലും കൃത്യമായി വെടിവെച്ചിടുന്ന ഷാര്‍പ് ഷൂട്ടറിന് ഒരു ഫുട്ബോള്‍ ഗ്രൌണ്ട് പോലെ തുറസായ സ്ഥലത്ത് നില്ക്കുന്ന ഒരു “ആന”യെ വെടിവെച്ചിടാന്‍ വയ്യ എന്ന് പറയുമ്പോള്‍.. ആറ് വില്ലന്മാരുണ്ടായിട്ടെന്താ?? ആകെ കൊള്ളാമെന്ന് തോന്നിയത് സമ്പത്തിന്റെ റൊസാരിയോ ആണ്. അവനെ എനിക്ക് ഇഷ്ടമായി. ബാക്ക്ഗ്രൌണ്ട് സ്കോര്‍ പോലും പ്രതീക്ഷിച്ച effect ഇല്ലായിരുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു നല്ല അവസരം കളഞ്ഞ് കുളിച്ചു. In this world of villains, we need a hero എന്ന caption മാറ്റി In this world of villains, WHO needs such a hero?? എന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു..
ഈ പോസ്റ്റ് എടുക്കാന്‍ നോക്കിയപ്പോള്‍, എന്തോ "adtxn.com" എന്ന് തുടങ്ങുന്ന ഒരു സൈറ്റ്-ലേക്ക് redirect ആയി പോകുന്നു. മുന്‍പേജിലെ ഏതോ പരസ്യം ആവണം വില്ലന്‍. അല്ലെങ്കില്‍ ടെമ്പ്ലേറ്റില്‍ കടന്ന് കൂടിയ ഏതോ malicious സ്ക്രിപ്റ്റ്... അത് ഒന്ന് നോക്കണേ, ഇല്ലെങ്കില്‍ ആരും ഇവിടെ വരാതെ ആകും. ഞാന്‍ പിന്നെ ഉഡായിപ്പ് ഒക്കെ കാണിച്ച് എങ്ങനെയും എത്തിപ്പെട്ടു എന്നെ ഉള്ളൂ. റിവ്യൂ കൊള്ളാം. അതിന് ആരാധകര്‍ അസഹിഷ്ണുക്കള്‍ ആകേണ്ട കാര്യം എന്ത് എന്നാണ് മനസ്സിലാകാത്തത്.
ReplyDeleteI am using Firefox 3.0.8, with extensions Adblock Plus, Firebug and Google Notebook.
ReplyDeleteഅതേയ്, ന്യൂ മീഡിയയുടെ എന്തൊക്കെയോ എക്സ്പയറായെന്നു പറഞ്ഞുള്ള ഒരു സൈറ്റിലേക്കു റീ ഡയറക്റ്റു ചെയ്തു പോവുകയാ ലിങ്ക്. ശ്രദ്ധിക്കുമല്ലോ.
ReplyDeletekarakalanja mamooty fan aya hareeil ninnu mohanlal padathinte oru nalla review njan pratheshikunnilla.
ReplyDeleteennalum etraku vendirunnillya
/ബിഗ് ബി’-യുടെ വിജയം മുതല്ക്കു തന്നെ അമല്‍ നീരദിന്റെ സംവിധാനത്തിലൊരു മോഹന്‍ലാല്‍ ചിത്രം /
ReplyDeleteഎന്തു വിജയം?? ബിഗ് ബീ ഒരു വട്ടം ഫുള്‍ കണ്ടവര്‍ ഈ ബ്ലോഗുലകത്തിലുണ്ടെങ്കില് മുന്നോട്ടു വരണേ. അപൂര്‍വ്വ ജീവികളെ ഒന്നു പരിചയപ്പെട്ടിരിക്കാനാ.
mamooty fan aya hareeku enkaneyallathe ezhuthan patumoo ?
mamooty cheythal super mohanlal cheythal chavaru
/തടിയും കുടവയറും തൂങ്ങിയ കവിളുകളുമൊക്കെയായി പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലായിരിക്കുന്നു ലാലിപ്പോ/
മമ്മൂട്ടിയുടെ മായ ബസാറും, ലവ് ഇന്‍ സിംഗപ്പൂരും പൊട്ടിയതു മമ്മൂട്ടിക്കു ചട്ടുകാല് ഉള്ളതു കൊണ്ടാണെന്നും, റോമിയോയും, കളേര്സും പൊട്ടിയതു ദിലീപ് കുള്ളന്‍ ആയതു കൊണ്ടാണെന്നും പറഞ്ഞാല്‍ എങ്ങനെ ഇരിക്കും?? ഈ പല്ലു കൊഴിഞ്ഞ സിംഹത്തെ കാണാന്‍ ആണു നൂറില്‍ പരം തിയേറ്ററുകള്‍ ജനം ഹൌസ് ഫുള്‍ ആക്കിയത്. ഇതിലും തടിയും തൂങ്ങിയ കവിളുകളും വച്ചാണു മോഹന്‍ ലാല്‍ മലയാള സിനിമ കണ്ട വന്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.
azhakulla chakkayil chullayillya
റിവ്യൂ എഴുതുമ്പോള്‍ ഒരു മാതിരി തൊലിഞ്ഞ വര്‍ത്തമാനം പറയരുത്.
very good comment
/ഒരു ജഗജില്ലിയായ അധോലോക നായകന്റെ ശരീരഭാഷ കൊണ്ടുവരുവാനെങ്കിലും ലാലിനു ശ്രമിക്കാമായിരുന്നു/
ReplyDeleteee jakajilliyaya atho1okanayakanai haree udyashichathu davooth Ibrahimineyanoo ?
muparu തടിയും കുടവയറും തൂങ്ങിയ കവിളുകളുമൊക്കെയായി പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലlalo alle ?
Exactly...
ReplyDeleteEnte review ivide und www.puzhu.blogspot.com
Ivide kidannu bahalam undakkunna mohan lal fans prathanmaaril ethra per padam kandu? Lalettante kazhinja 5 varshathe chithrangalil ethra ennam nallath ennu vilikkam?
Laalettante nalla cinemakal parayanemenkil kazhinja noottandilekk pokanda avastha aanu ippol :(
Inganathe pranthan fansinu vendi angeru swantham kazhivu nasippikkunnu ennanu ente abhiprayam
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. ബ്ലോഗുലകത്തിലെങ്കിലും ഇത്ര baised ആയ വായനക്കാര്‍ ഉണ്ടാവില്ലെന്ന് കരുതിയതാണ്. പക്ഷെ ചില കമന്റുകള്‍ കണ്ടപ്പോള്‍ ഇവിടെയും അത്തരം ആരാധന തലയ്ക്കു പിടിച്ച ജനം ഉണ്ടെന്നു മനസിലായി.
ReplyDeleteഹരി ഒരു മമ്മൂട്ടി ഫാന്‍ ആണോ എന്നെനിക്കറിയില്ല, പക്ഷെ ഈ സിനിമയെക്കുറിച്ച് ഹരി എഴുതിയത് ശരിയാണെന്നാണ് എനിക്ക് തോന്നിയത്. അതിനോടുള്ള എതിര്‍പ്പ് വേറൊരു മമ്മൂട്ടി ചിത്രത്തിനെ തെറി വിളിച്ചുകൊണ്ടായതു നിര്‍ഭാഗ്യകരം എന്നേ പറയാനാവൂ. ഇത്രക്കും ആരാധന വേണോ? നിങ്ങള്‍ സിനിമയാണോ അതോ മോഹന്‍ലാലിനെ ആണോ കാണുന്നത്?
ഇടയ്ക്കൊരു കമന്റ് കണ്ടു, നല്ല കഥ വേണമെങ്കില്‍ സ്വയം പടം പിടിക്കണമെന്ന്. അതൊരു വലിയ മണ്ടത്തരം ആണെന്ന് പറയാതെ വയ്യ. ഇക്കണക്കിനു പോയാല്‍ ആര്‍ക്കും ഒരു അഭിപ്രായം പറയാന്‍ പറ്റില്ലല്ലോ.
കോഴിമുട്ട കെട്ടതാണെന്ന് പറഞ്ഞാല്‍ "നിങ്ങള്‍ക്ക് ഇതുപോലൊരു മുട്ടയിടാന്‍ കഴിയുമോ" എന്ന് കടക്കാരന് ചോദിച്ചാല്‍ നിങ്ങള്‍ എന്ത് മറുപടി കൊടുക്കും?
എന്റെ ഈ സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഈ രീതിയിലായത് ഞാനൊരു കറതീര്‍ന്ന മമ്മൂട്ടി ഫാന്‍ ആയതുകൊണ്ടാണെന്ന് ആശ്വസിക്കേണ്ടവര്ക്ക് അങ്ങിനെയാവാം. ഞാനെതിരല്ല. പക്ഷെ, ഒരു അഭിനേതാവിനോടും എനിക്ക് ആരാധനയില്ല, ഇനി ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ തന്നെ അത് അന്ധമായ ഇഷ്ടവുമല്ല. പക്ഷപാതപരമായി ഞാനിന്നുവരെ ഒരു വിശേഷവും എഴുതിയിട്ടില്ല എന്നെനിക്ക് ഉറപ്പിച്ച് പറയുവാന്‍ കഴിയും. അതാത് സമയത്ത്, ഓരോ സിനിമ കണ്ടു കഴിയുമ്പോഴും എന്റെ മനസില്‍ തോന്നുന്നത് അതുപോലെ എഴുതുകയാണ് പതിവ്. വിശ്വസിക്കേണ്ടവര്‍ക്ക് വിശ്വസിക്കാം, അല്ലാത്തവര്‍ക്ക് ഇതു പറഞ്ഞാശ്വസിക്കാം. രണ്ടായാലും എനിക്ക് ഒരുപോലെ. :-)
ReplyDelete@ പിള്ളാച്ചന്, ശ്രീ, arun, വിന്‍സ്, ഇട്ടിമാളു, joe, ടി.സി.രാജേഷ്, കണ്ണന്..., Joy, kaddan, manu,
:-) വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
@ ശ്രീഹരി::Sreehari,
ചവറാണെന്നു പറയുവാനൊരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു എന്നതാണ് ഈ നൂറ്റാണ്ടിലെ സാഗറും, ഇരുപതാം നൂറ്റാണ്ടും തമ്മിലുള്ള വ്യത്യാസം. പോസിറ്റീവ് എന്ന ചിത്രം പിന്നെയും ഭേദമായാണ് എനിക്കു തോന്നിയത്. :-)
@ vadavosky,
ഉള്ള വിപണിമൂല്യം ഇടിയും എന്നുദ്ദേശം. നന്ദി. :-)
@ കൂട്ടുകാരന് | Friend,
ഹ ഹ ഹ... ആ കമന്റിഷ്ടമായി. :-)
@ My Days,
I saw the review by AK. But I liked this comment by 4n009r than the original post. :-)
@ Vivek,
The new rating system followed here is very transperent and only because of the new system the film scored 3.6. If it was like the old way, I will be giving something around 1.5 or 2.
@ മാറുന്ന മലയാളി,
അടുത്തതെങ്കില്‍ മോഹന്‍ലാലിനെ വെച്ച് ‘ഗജിനി’യുടെ മലയാളമെടുക്കാം. എന്താ, തടിയുള്ളവര്‍ക്ക് മൊബൈല്‍ കമ്പനി മുതലാളി ആയിക്കൂടേ, അവര്‍ക്കെന്താ പ്രതികാരം വീട്ടിക്കൂടേ! ഈ സൂര്യയും അമീറുമൊക്കെ മണ്ടന്മാര് തന്നെ! ഒരു സിനിമയ്ക്കു വേണ്ടി ശരീരം കഥാപാത്രത്തിനിണങ്ങുന്ന രീതിയിലാക്കിയിരിക്കുന്നു!
സാഗറിന്റേതു പോലെയുള്ള പരിപാടികള്‍ക്ക് നടക്കുന്നവരുടെ ജീവിതസാഹചര്യവും, ടെന്‍ഷനുകളുമൊക്കെ വെച്ചു നോക്കുമ്പോള്‍ ഇങ്ങിനെയാകുവാന്‍ തരമില്ല. മാത്രവുമല്ല ജാക്കി മേടയിലിരുന്ന് കല്പിക്കുകയല്ല ഇതില്‍, നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുകയാണ്. അപ്പോളെന്തായാലും ഇങ്ങിനെ പൊണ്ണത്തടി വരുമെന്നു തോന്നുന്നില്ല.
@ Balu..,..ബാലു,
അതാണ് കാര്യം. പടം തല്ലിപ്പൊളി ചവറാണെന്നറിഞ്ഞു കയറി കണ്ടിട്ടും, ആസ്വദിക്കുവാനാവുന്നില്ല! ഹല്ല, മനോജ് കെ. ജയന്റെ കഥാപാത്രത്തിനെ കൊന്നതുപോലെ, സാഗറിനേയും നിഷ്പ്രയാസം കൊല്ലാവുന്നതല്ലേയുള്ളൂ... അത്രയ്ക്ക് കെയറൊന്നുമെടുത്തല്ല സാഗര്‍ സഞ്ചരിക്കുന്നതും. അങ്ങിനെയൊരു ക്യാപ്ഷനും ഉണ്ടായിരുന്നോ, അതറിയില്ലായിരുന്നു!
@ ആര്യന്, jinsbond007,
വെബ്സൈറ്റിന്റെ പ്രശ്നങ്ങള്‍ തീര്‍ത്തതാണല്ലോ... ഞാന്‍ IE, Mozilla Firefox 3, Google Chrome മൂന്നിലും വീണ്ടും ടെസ്റ്റ് ചെയ്തു, പ്രശ്നമൊന്നുമില്ലാതെ കാണിക്കുന്നുണ്ട്.
@ Eccentric,
I saw your review and I commented too. As you rightly said, he is spoiling his talent trying to satisfy his so called 'fans'.
@ അപ്പൂട്ടന്,
എന്റെ ആരാധനയെക്കുറിച്ച് ഈ കമന്റിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. പക്ഷപാതം കാണിക്കുന്നുണ്ടോ ഇല്ലയോയെന്ന് ഇരുവരുടേയും ചിത്രങ്ങളുടെ വിശേഷങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മനസിലാവും. മാധ്യമങ്ങളിലൂടെയും മറ്റും പറഞ്ഞു പറഞ്ഞ് മച്ചില്‍ കയറ്റിയ ഒരു പടത്തെക്കുറിച്ചെഴുതുമ്പോള് അല്പം കൂടുതല്‍ വിമര്ശനാത്മകമായേക്കാം, അത്രമാത്രം. മുട്ടയുടെ ഉദാഹരണം രസിച്ചു. നന്ദി :-)
പിന്നെ സ്വന്തം കഥയും കൊണ്ട് ഏതെങ്കിലും കഴിവുള്ളവന് ചെന്നാലും, അത് ഫാന്‍സിന് സുഖിക്കുന്ന രീതിയില്‍ മാറ്റിമറിക്കുമെന്നാണ് കേട്ടുകേള്‍വി. പിന്നെ, അധികം മിനക്കെടാതെ മുടക്കുമുതല്‍ തിരിച്ചു കിട്ടുമ്പോള്‍ അതു ചെയ്യുന്നതല്ലേ കൂടുതലെളുപ്പം. എന്നിട്ടിങ്ങനെ നേടിയ കളക്ഷന്റേയും ഹൌസ് ഫുള്ളായ ദിവസങ്ങളുടേയും കണക്കു പറഞ്ഞു മേനി നടിക്കുവാനും ഫാന്സുകള് ധാരാളം. പിന്നെന്തുവേണം!
--
Haree...
ReplyDeleteIf you have taken me wrong, just to clarify.
I was not pointing anything against you, it was my thoughts on seeing comments as though you are a Mammootty fan.
Either way, I'm not bothered even if you are one :) The review was about this film. This film looked trash on promos even. So, the review on the right side in that aspect.
Just one more.... sure to make the Lal fans unhappy.
ReplyDeleteSagar Alias Jacki or
Sagar Elias Jacki????
The Malayalam titles all show the second one.
And Mohanlal has been pronouncing it out as though he meant something like Sachin Ramesh Tendulkar.
മോഹന്‍ലാല്‍ പറഞ്ഞു പറഞ്ഞു അത് സാഗര്‍ അഥവാ ജാക്കി എന്നതില്‍ നിന്നും സാഗര്‍ ഏലിയാസ് ജാക്കി എന്നായി. ഇരുപതാം നൂറ്റാണ്ടില്‍ പോലും ലാല്‍ അങ്ങിനെയാണ് പറയുന്നത്. ഇതിന്റെ ശരിയായ അര്‍ത്ഥം അദ്ദേഹം ഇനിയും മനസിലാക്കിയിട്ടില്ലേ എന്നൊരു സംശയം.
Big B kandathinu shesham hareeyude comment
ReplyDelete/മലയാളിക്ക് ഇതുവരെ അപരിചിതമായിരുന്ന ചിത്രീകരണശൈലിയും സംവിധാനവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. വളരെ മനോഹരമായ ഛായാഗ്രഹണവും (സമീര്‍ താഹിര്‍), ചിത്രസംയോജനവും (വിവേക് ഹര്ഷന്) ഈ ശൈലിയുടെ മാറ്റ് കൂട്ടുന്നുമുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്കും വെടിവെയ്പ് രംഗങ്ങള്‍ക്കും, മലയാള സിനിമകളില്‍ സാധാരണ കാണാത്തത്രയും സ്വാഭാവികത നല്കുവാന് സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്. കുറച്ചുകൂടി ആഴം തിരക്കഥയ്ക്ക് നല്കുവാന് ശ്രമിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാക്കാമായിരുന്നു ഈ ചിത്രം. സിനിമയുടെ പുതുശൈലികള്‍ ആസ്വദിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിയുന്നവര്‍ക്കും, ഒരു നല്ല അനുഭവമാവും ഈ ചിത്രം എന്നതില്‍ തര്‍ക്കമില്ല./
rating etathu 2.5/5
eeni Sagar alias Jacky kandathinu shesham
/സങ്കേതിക ജ്ഞാനമുണ്ടായാല്‍ പോര, അവയെങ്ങിനെ സിനിമയുടെ സാധ്യതകളാക്കി മാറ്റാമെന്നു കൂടി സംവിധായകന് ചിന്തിക്കേണ്ടതുണ്ട്. അവിടെയാണ് സിനിമയൊരു കലാരൂപമാവുന്നത്. ഈയൊരു തിരിച്ചറിവ് അമല്‍ നീരദിനും ഉണ്ടാവേണ്ടതാണ്. ഇരുവരും ഇത്തരം സിനിമകളാണ് തുടര്‍ന്നും പ്രേക്ഷകര്‍ക്കു വെച്ചു നീട്ടുന്നതെങ്കില്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ കരിമഷിയിലെഴുതേണ്ട പേരുകളാവും ഇരുവരുടേയും എന്നതില്‍ തര്‍ക്കത്തിനിടമില്ല!/
/പരസ്യച്ചിത്രങ്ങളോ, ആല്‍ബങ്ങളോ മറ്റോ എടുക്കുന്നതാവും അമലിന് കുറച്ചുകൂടി ചേരുക.തീര്‍ത്തും അനാവശ്യമായ ഇത്തരം ഷോട്ടുകള്‍ കുറച്ചൊന്നുമല്ല പ്രേക്ഷകരെ മടുപ്പിക്കുന്നത്. ഷോട്ടിനു വേണ്ടി ഷോട്ടുകളും, സ്റ്റൈലിനു വേണ്ടി സ്റ്റൈലുകളും ചേര്‍ത്ത് സിനിമപിടുത്തം ആസ്വദിക്കുക മാത്രമേ അമല്‍ ഇതില്‍ ചെയ്തിട്ടുള്ളൂ./
rating - 3.6/10
mamooty fan akunathil tetillya athu samathikanulla chakuttam venam
allathe enkaneyalla prathikarikendathu
/എന്റെ ഈ സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഈ രീതിയിലായത് ഞാനൊരു കറതീര്‍ന്ന മമ്മൂട്ടി ഫാന്‍ ആയതുകൊണ്ടാണെന്ന് ആശ്വസിക്കേണ്ടവര്ക്ക് അങ്ങിനെയാവാം./
അമൽ നീരദ് എടുത്തത് കൊണ്ട് കാണണമെന്നുണ്ടായിരുന്നു. പക്ഷേ ബാലുവിന്റെ അഭിപ്രായവും, ഇതും വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു ഇനിയിപ്പോ പോവണ്ടാന്ന്.. ഞങ്ങൾ 2 പേർ കാണണമെൻകിൽ 80 രൂപ വേണം. വേണ്ടാന്ന് വെച്ചാൽ ആ കാശിനു 4 കിലോ അരി വാങ്ങാം.. ഹി ഹി :)
ReplyDeleteകമന്റുകളും ലിൻകുകളും ഒക്കെ വായിച്ചു.. കിടിലം തന്നെ.. പ്രത്യേകിച്ചും സവ്യസാചിയുടെ!
കറകളഞ്ഞ മോഹൻലാൽ ആരാധകരോട് ഒരു ലാലേട്ടൻ ഡയലോഗ്.. “എന്താടോ നന്നാവാത്തത്?” :)
I proudly admit that am a Mohanlal Fan...But not at all a blind fan.....
ReplyDeleteIf i was a blind fan i would have even talk abt Red Chillies.....One of the most hated films from MohanLal in recent times....According to me this is the only way i can describe abt Red Chillies.....
To Kannan and Joy,
Please understand that am not a blind fan of lalettan....
Pinne Oru suhruthinte comment kandu
udhayananu thaarathil Sreenivaasan parayunnathu....
Suhruthae onnu chodhichottae Love In Singapore enna film thankalu kando..Athile oru pattu scene ondu...60 vayasaya kilvan penpillarude idayil vannu fashion show kaanikkunnathu..Serikkum paranjal sahathapam thonni poyi athu kandittu.....
Any way all of us had our own personal review abt each n every film....The ultimate truth is that SAJ is breaking all the records in thetres and will continue to rule theatres....It isthe frst block buster of 2009
@ അപ്പൂട്ടന്,
ReplyDeleteI didn't take your comment wrongly, I too was just clarifying. Regarding the name if it's correctly pronunced and written it should be 'സാഗര്‍ അലിയാസ് ജാക്കി'. But I thought it's better following the title. As you said, many thinks (not sure about Lal (-:) it's a three word name.
@ manu,
ശരിയാണ്. ‘ബിഗ് ബി’ എടുത്തപ്പോള്‍ അതൊരു പുതുശൈലിയായിരുന്നു. മാത്രമല്ല ‘ഫോര്‍ ബ്രദേഴ്സി’ന്റെ തനിപ്പകര്‍പ്പായതിനാല്‍ അതില്‍ എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നു താനും. പക്ഷെ, രണ്ടാമത്തെ ചിത്രത്തിലും അമലിന് തന്റെ സാങ്കേതിക മികവു തന്നെയേ എടുത്തുപറയുവാനുള്ളൂ. ഇപ്പോളതിന് പുതുമോടിയുമില്ല. മമ്മൂട്ടി / മോഹന്‍ലാല്‍ ഫാനല്ലാത്ത ഞാന്‍ അവരാരുടെയെങ്കിലും ഫാനാണെന്ന് സമ്മതിക്കേണ്ടതില്ല. അങ്ങിനെ സമ്മതിക്കാതിരിക്കുവാനും എനിക്ക് ചങ്കൂറ്റമുണ്ട്. :-)
@ നന്ദന്,
ആഹ, അരിയുടെ വിലയൊക്കെ പഠിച്ചു പോയല്ലോ... :-) ലാലേട്ടന്റെ ഡയലോഗ് ശരിക്കും ചേരും...
@ Vivek,
:-) ‘ലൌ ഇന്‍ സിംഗപ്പൂറി’നെക്കുറിച്ച് ഇവിടെ വന്നത് വായിച്ചിരുന്നുവോ? ‘റെഡ് ചില്ലീസി’ല്‍ കുറഞ്ഞപക്ഷം മോഹന്‍ലാല്‍ വൃത്തിയായി അഭിനയിക്കുകയെങ്കിലും ചെയ്തിട്ടുണ്ട്. (ഈ ചിത്രമായിരുന്നു ആദ്യം വന്നിരുന്നെങ്കില്‍, അങ്ങിനെയാവണമെന്നില്ല തോന്നല്‍. രണ്ട് കഥാപാത്രങ്ങളും തമ്മില്‍ പേരിലല്ലാതെ വ്യത്യാസമൊന്നുമില്ലെന്ന് സാരം.)
--
ഹരീ,
ReplyDeleteഇവിടെ വന്ന കമന്റില്‍ ചിലത് വായിച്ചപ്പോല് തോന്നിയത്...
സിനിമ എന്നത് ഒരു കലാരൂപം ആയി തന്നെ എല്ലാവരും കാണേണം എന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ലല്ലോ...
നാല്പത് രൂപ കൊടുത്ത് ടിക്കറ്റെടുത്ത് സിനിമ കാണുന്ന കുറേ പേര്‍ക്ക് കഥയോ തിരക്കഥയോ ഒരു തീമോ പോലും ഇല്ലാതെ സൂപ്പര്‍താരങ്ങളുടെ സ്ലൈഡ് ഷോ കാണാനാണ് ഇഷ്ടം എങ്കില്‍ അങ്ങിനെയും ആയിക്കൂടെ?
നല്ല സിനിമ കാണേണം എന്നുള്ളവര്‍ കയറാതിരിക്കുക പ്രശ്നം തീര്‍ന്നല്ലോ...
ഒരു മോഹന്‍ലാല്‍ ഫാന്‍ എന്ന നിലയില്‍ എനിക്ക് കാണാന്‍ "തൂവാനത്തുമ്പികളും" "നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും" "ചിത്രവും" "നാടോടിക്കാറ്റും" ഒക്കെ ഉണ്ട്... അത് ഒക്കെ എത്ര തവണ കണ്ടാലും മടുക്കാനും പോകുന്നില്ല..
വൈ ഷുഡ് വീ ബോദര്‍?
ഇന്നത്തെ മലയാളം സിനിമ ഇങ്ങനെ ആണേല്‍ ആയിക്കോട്ടെ... അത്രേം കാശൂ ലാഭം ..
പിന്നല്ലാതെ!
സത്യന് അന്തിക്കാട് നാടോടിക്കാറ്റിന്റെ നാലാം പാര്‍ട് എടുക്കാന്‍ ഉദ്ദേശം ഉണ്ടെന്ന് വായിച്ചു..
ReplyDeleteകാണണ്ടായെന്ന് ഉറപ്പിച്ചു... നാടോടിക്കാറ്റിലെ കഥാപാത്രങ്ങള്‍ ആണെങ്കിലും സിനിമ "ഇന്നത്തെ ചിന്താവിഷയം " പോലെ ആവാനാണ് സാദ്ധ്യത"
Haree, thanks for an unbiased review.
ReplyDeleteThe comment by Appoottan about Egg is a quote by Mr. George Bernad Shaw “Although I cannot lay an egg, I am a very good judge of omelettes”
പ്രിയ ഹരീ,
ReplyDeleteസിനിമയെക്കുറിച്ച് കേട്ടതത്രയും മോശം അഭിപ്രായങ്ങൾ തന്നെ. എങ്കിലും ഞാനിത് കാണുന്നുണ്ട്. കേട്ടറിയുന്നതിലും നല്ലതാണല്ലോ കണ്ട്/കൊണ്ടറിയുന്നത്. :)
ഈ റിവ്യൂവിനെക്കുറിച്ച് എനിക്ക് പരാതിയില്ല. എന്നാൽ - "തടിയും കുടവയറും തൂങ്ങിയ കവിളുകളുമൊക്കെയായി പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലായിരിക്കുന്നു ലാലിപ്പോള്‍. “ - ഈ ഒരു പ്രയോഗത്തോട് എനിക്ക് വിയോജിപ്പ് തോന്നുന്നു. മലയാള സിനിമയിൽ മോഹൻലാൽ ഈ തലത്തിലേയ്ക്ക് വളർന്നത് അദ്ദേഹത്തിന്റെ ശരീരഭംഗികൊണ്ടോ മുഖസൌന്ദര്യം കൊണ്ടോ ആയിരുന്നില്ലല്ലോ? ആ നടന്റെ അഭിനയമികവ് മാത്രമല്ലേ അതിനുള്ള പ്രധാന കാരണം. പ്രായമാവുന്നത് ഒരു നടന്റെയും കുറ്റമല്ല. പിന്നെ അധോലോകനായകന്‍ നിയതമായ ഒരു ശരീരഭാഷ ഉണ്ടോ? ഉണ്ടെങ്കിൽ ആ ചേഷ്ടകൾ എങ്ങനെ ആവും? ജീവിതത്തിലിന്നുവരെ ഒരു അധോലോകനായകനെ പോട്ടെ അധോലോകവില്ലനെ പോലും നേരിൽ കാണാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. :)
എന്തായാലും ഹരീ, സിനിമ അസഹനീയമാണെങ്കിൽ പ്രേക്ഷകർ അത് നിരസിക്കും. അങ്ങനെ നേരിടുന്ന പരാജയത്തിൽ നിന്ന് ഇവരൊക്കെ പാഠം പഠിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. വെറുതെ.
/തടിയും കുടവയറും തൂങ്ങിയ കവിളുകളുമൊക്കെയായി പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലായിരിക്കുന്നു ലാലിപ്പോള്‍./
ReplyDeleteഈ കമന്റ് എത്രത്തോളം സത്യമാണെന്ന് സിനിമ കണ്ടുതന്നെ അറിയണം പോങ്ങുമൂടന്ജീ..
തീയറ്ററിന്റെ മുന്നില്‍ കണ്ട ഒരു ബോര്‍ഡിലെ വാചകം.. Big B was not enough.. So here comes the "biggest" Don.. ഫാന്‍സ് പറയുന്നത് എത്ര ശരി.. ഇതിലും “വലുതാവാന്‍“ മമ്മൂട്ടി ചത്താലും പറ്റത്തില്ല..! ;)
സാഗര്‍ എലിയാസ് ജാക്കി എന്ന ഡയലോഗ് ഇരുപതാം നൂറ്റാണ്ടിലെ ഏറെ പ്രശസ്തമായ ഡയലോഗല്ലേ.. മൊബൈല്‍ റിങ്ങ്ടോണുകളുടെ രൂപത്തില്‍ ആ ഡയലോഗും സി.ബി.ഐ മ്യൂസിക്ക് പോലെ ഒരു ബ്രാന്‍ഡ് ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതാവാം അങ്ങനെ ഉപയോഗിച്ചത്.. പേരെഴുതി കാണിച്ച സ്റ്റൈലിനിടയില് spelling ശ്രദ്ധിക്കാന്‍ പറ്റിയില്ല. alias തന്നെയായിരുന്നു എന്ന് തോന്നുന്നു.
@ Pongummoodan
ReplyDeleteI agree with your pint friend...If the film is not gud, the audience will decide the fate of the film. Bcoz of any particular review the film is not going to be a debacle or a super hit. Let the audience decide the fate....
Aarenkilum onno rando allenkil oru kootam aalkaaro film kaanenda ennu vicharichal onnum sambhavikkilla....
ഒരു സിനിമയെക്കുറിച്ചുള്ള നിരൂപണം അല്ലെങ്കിൽ ആസ്വാദനക്കുറിപ്പ് വായിച്ച് ആ സിനിമ കാണണമോ വേണ്ടയോ എന്ന നിലപാട് അപൂർവ്വം ചില വായനക്കാരെങ്കിലും എടുക്കാറുണ്ട്. ഞാനൊരു നിരൂപകനല്ലെങ്കിലും ‘ലൌ ഇൻ സിംഗപ്പൂർ’ എന്ന സിനിമയുടെ ആസ്വാദനക്കുറിപ്പ് എഴുതിയപ്പോൾ അതിന് ലഭിച്ച ചില കമന്റുകൾ ‘ നന്നായി. ഇനി ഈ സിനിമ കാണേണ്ടതില്ലല്ലോ‘ എന്നാണ്. അങ്ങനെ ഒരു തീരുമാനം ആരും എടുക്കരുതെന്നാണ് എന്റെ പക്ഷം. കാരണം പോങ്ങുമ്മൂടൻ സിനിമ ആസ്വദിക്കുന്നതും വിലയിരുത്തുന്നതും പോങ്ങുമ്മൂടന്റെ ബുദ്ധിയും ആസ്വാദനനിലവാരവും ഉപയോഗിച്ചാണ്. അതുപോലെ തന്നെ ശ്രീ.ഹരീ-യും.
ReplyDeleteഇന്നുവരെ ഒരു നിരൂപകന്റെയോ വിമർശകന്റെയോ എഴുത്തുകാരന്റെയോ വിലയിരുത്തലുകൾ ഒരു സിനിമയുടെ വിജയത്തെയോ പരാജയത്തെയോ സ്വാധീനിച്ചുവെന്ന് ഞാൻ കരുതുന്നില്ല. നിരൂപണം നടത്തുന്നത് നിരൂപകരുടെ ജോലി. സിനിമ നിർമ്മിക്കുന്നത് സിനിമാപ്രവർത്തകരുടെ ജോലി, അത് കാണണോ വേണ്ടയോ എന്ന് തീരുമാനിച്ച് പ്രവർത്തിക്കേണ്ടത് നമ്മൾ പ്രേക്ഷകരുടെ ജോലി.
എത്രയോ തുകകൾ നമ്മൾ അനവശ്യമായി പാഴാക്കുന്നു. സിനിമ ഇഷ്ടപ്പെടുന്നവർ നല്ലതോ ചീത്തയോ എന്ന അഭിപ്രായം കേട്ട് സിനിമ കാണാൻ നിൽക്കണോ? കാണുന്നത് ചീത്ത സിനിമയാണെങ്കിൽ അവിടെയും നമുക്കൊരു അറിവ് ലഭിക്കുന്നില്ലേ? കുറഞ്ഞ പക്ഷം എന്തുകൊണ്ട് അത് മോശമായി എന്ന അറിവെങ്കിലും. അങ്ങനെ നോക്കിയാൽ ഒരു സിനിമ കാണുന്നതും നഷ്ടമല്ലെന്ന് ഞാൻ പറയും. :)
“ സാഗറിന്റേതു പോലെയുള്ള പരിപാടികള്‍ക്ക് നടക്കുന്നവരുടെ ജീവിതസാഹചര്യവും, ടെന്‍ഷനുകളുമൊക്കെ വെച്ചു നോക്കുമ്പോള്‍ ഇങ്ങിനെയാകുവാന്‍ തരമില്ല. മാത്രവുമല്ല ജാക്കി മേടയിലിരുന്ന് കല്പിക്കുകയല്ല ഇതില്‍, നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുകയാണ്. അപ്പോളെന്തായാലും ഇങ്ങിനെ പൊണ്ണത്തടി വരുമെന്നു തോന്നുന്നില്ല. “ - ശ്രീ.ഹരീ ‘മാറുന്ന മലയാളിക്ക് ‘ കൊടുത്ത ഈ മറുപടിയോടുള്ള വിയോജിപ്പിച്ച് പ്രകടിപ്പിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.
ഹരീ, പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്ടനും പ്രഗത്ഭനായ ബാറ്റ്സ്മാനുമായ ‘ഇൻ സമാം ഉൽ ഹഖി’ന്റെ തടി ഓർമ്മയുണ്ടോ? ഒരു കായികതാരത്തിന്റെ ശരീരപ്രകൃതി അദ്ദേഹത്തിന് അവകാശപ്പെടുവാൻ സാധിക്കുമോ? മേടയിലിരിക്കാതെ കളിക്കളത്തിലിറങ്ങി വർഷങ്ങളോളം കസർത്ത് നടത്തിയിട്ടും അങ്ങേർ ഉരുളക്കിഴങ്ങ് പോലെ ഇരുന്നു. :) അധോലോക നായകർക്ക് 6 പൊതി മസിലിന്റെ ആവശ്യമൊന്നുമില്ല ഹരീ. നന്ദി.
സാഗര്‍ ഏലിയാസ് ജാക്കി ... സിനിമ ഷൂട്ടിങ് തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച സിനിമ. ആകെ ഒരു ബഹളം...ഫാന്‍സ് . 2 വെബ് സൈടെസ്..... ... മീഡിയ... എന്ന് വേണ്ട ആകെ കോലാഹലങ്ങള്‍ ....
ReplyDeleteഫാസുകാരെ പോലെ തന്നെ സാധാരണ സിനിമ പ്രേക്ഷകരും ഒത്തിരി പ്രതിക്ഷിച്ചു .....പക്ഷേ എല്ലാ പ്രതിക്ഷകളെയും തകിടം മറിക്കുന്ന റിപ്പോര്‍ട്ടുകളും , റിവ്യുകലുമാണ് കാണാന്‍ സാധിക്കുന്നത് ....
ഇതില്‍ മോഹന്‍ലാലിനോ , ആശിരവാദിനോ, മാക്സ് ലാബിനോ ഒന്നും നഷടപ്പെടനില്ല... കാരണം ജാക്കി തന്നെ അല്ലേ..ഇതിന്റെ എല്ലാം മുതലാളി....
നഷ്ടം പാവം സാധാരണക്കാര്‍ക്ക് .... കരിഞ്ചന്തയില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ... ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോയ കുട്ടികള്‍ക്ക് .... അവരുടെ മാതാപിതാക്കള്‍ക്ക് .....
ജാക്കിയും , സാഗറും, O.M.R ഉം ഒകെ തിയറ്ററില്‍ നിന്നും പൊക്കോട്ടെ ....
ഞങള്‍ക്ക് ഓര്‍മ്മിക്കാന്‍ ... കിലുക്കത്തിലെ ജോജിയും ..... നാടോടിക്കാറ്റിലെ ദാസനും മതി......
ഇപ്പോള്‍ ഒരു ഡയലോഗ് ഓര്‍മ്മ വരുന്നു ......
എന്തൊക്കെ ബഹളങ്ങള്‍ ആയിരുന്നു.............. മലപ്പുറം കത്തി, വടിവാള്‍ …. ........
അവസാനം പവനായി ശവമായി ....................
സാഗര്‍ അലിയാസ് ജാക്കി എന്ന ഈ ചിത്രം ചെന്നൈല് തന്നെ നാല് തീയടരില്‍ റിലീസ് ചെയ്തു, എല്ലായിടത്തും ആദ്യത്തെ ദിവസം ഹൌസ് ഫുള്‍ ആയിരുന്നു. എന്നാല്‍ ഈ ആഴ്ച (ഇന്ന് ബുധന്‍ ആണ്) ചിത്രത്തിന് ആളില്ല. ചെന്നയിലെ മലയാളികള്‍ കണ്ടു തീര്‍ന്നു എന്നല്ല അതിന്റെ അര്‍ഥം. എല്ലാരും തിരക്കില്‍ നല്ലത് മാത്രമേ കാണാന്‍ പോകൂ. അത് കൊണ്ട്ട് തന്നെ ഇങ്ങനത്തെ പന്ന പടങ്ങള്‍ക്ക് ഇനിഷ്യല്‍ കളക്ഷനെ ഉണ്ടാവൂ എന്ന് ലാലേട്ടനും ആന്റണി പെരുമ്പാവൂരിനും ഒക്കെ അറിയാം.
ReplyDeleteഇത് വലിയ ഹിറ്റ് ആണ് എന്നൊക്കെ പറയുന്ന മണ്ടന്‍ ഫാന്സിനൊട് പറയട്ടെ, ഒരു ചിത്രം ഇനിഷ്യല്‍ കളക്ഷന്‍ കൊണ്ട്ട് ഹിറ്റ് എന്ന് അവകാസപ്പെടാന് പറ്റുമോ എന്നെനിക്ക് അറിയില്ല. ഒരു പക്ഷെ മുടക്കിയ കാസ് തിരിച്ച് കിട്ടിയേക്കും. പക്ഷെ രണ്ടു മാസം കഴിഞ്ഞു ഈ ചിത്രം ബി ക്ലാസ് തീയടരില്‍ എങ്കിലും ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല.
നല്ല ചിത്രങ്ങള്‍ എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അത് മലയാളം സിനിമ ആണെന്കില് എന്തോ ഒരു അഭിമാനം കൂടി കിട്ടുകയും ചെയ്യും. പഴയ "തൂവനതുമ്പികളും" "നമുക്ക് പാര്‍ക്കാനും" ഒക്കെ വീണ്ടും വീണ്ടും കാണുമ്പോഴും ഒരു കാഴ്ചയോ തന്മാത്രയോ ഒക്കെ ഉണ്ടാകണം എന്ന് ആഗ്രഹിച്ച് കൂടെ?
പിന്നെ മലയാള സിനിമയില്‍ താരപ്പോലിമയെക്കാള് കഴിവിനാണ് എന്നും മുന്‍തൂക്കം നല്‍കിയിരുന്നത്. ഈ നടന്മാര്ക്ക് കഴിവുണ്ട് എന്ന് പറഞ്ഞ ഇവരുടെ മോശം പ്രകടനം അംഗീകരിച്ച് കൊടുക്കേണ്ടതില്ലല്ലോ? ഇത്തരത്തിലുള്ള മണ്ടന്‍ ഫാന്‍സ് കാരണം കേരളം ഒരു തമിഴ് നാടും കഴിവുള്ള "ലാലേട്ടനും മമ്മൂട്ടിയും" ഒക്കെ ഒരു വിജയകാന്ത്, രജനീകാന്ത് ലൈന്‍ ഇല് ആയി തുടങ്ങിയിരിക്കുന്നു. ഇങ്ങനെ കുറെ നാള് കഴിഞ്ഞ നിങ്ങള്‍ ഫാന്‍സിനും വേണ്ടാതാകും ഇവരെ, അപ്പോള്‍ നഷ്ടം മലയാളസിനിമയ്ക്ക് തന്നെ..
നല്ലൊരു തിരക്കഥ കൃതിനു ഇന്ന് ഈ താരങ്ങളെ വച്ച് ഒരു ചിത്രം രചിക്കുക എന്നത് എളുപ്പമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തെന്നാല്‍ അവര്‍ ഫാന്‍സിനു കയ്യടിക്കാനും തമ്മിലടിക്കാനുമുള്ള സീന്‍സ് ഉള്‍പ്പെടുത്താനുള്ള മല്പിടുതതിലാണ്. അത് കൊണ്ട്ട് തന്നെ നിങ്ങള്‍ യഥാര്‍ത്ഥ ഫാന്‍ ആണെന്കില് മോശം പടം മോശം എന്ന് അന്ഗീകരിക്കാനുള്ള മനസ്സ് കാണിക്കൂ... അഞ്ചാറു പടം നിരത്തി പോട്ടുമ്പോഴെങ്കിലും ഈ താരങ്ങളുടെ ബോധം തെളിയും എന്ന് പ്രതീക്ഷിക്കാം.
@ ശ്രീഹരി::Sreehari,
ReplyDeleteതീര്‍ച്ചയായും. എനിക്ക് അങ്ങിനെ ഒരു നിര്‍ബന്ധവുമില്ല. ഈ രീതിയില്‍ ചിന്തിച്ചാല്‍ ഇതു മാത്രമല്ല, ജീവിതത്തിലെ പല കാര്യങ്ങളും അര്‍ത്ഥശൂന്യമായിപ്പോവും. :-)
@ Mujeeb,
Thank you. :-)
@ പോങ്ങുമ്മൂടന്,
:-) ഹ ഹ ഹ... ഇന്‍സമാമിന്റെ ഉദാഹരണം വരുമെന്ന് മുന്‍കൂട്ടി കണ്ടിരുന്നു. ശരി, ഇനിയുമുണ്ടോ അങ്ങിനെയാരെങ്കിലും? പോങ്ങുമ്മൂടന് അങ്ങിനെ നിയതമായ ശരീരഭാഷ ഇല്ല എന്നു വിശ്വസിക്കുന്നതുപോലെ ഞാന്‍ അങ്ങിനെയൊന്നുണ്ട്, അതിതല്ല എന്നും വിശ്വസിക്കുന്നു. അത്രതന്നെ! പ്രേക്ഷകര്‍ നിരസിക്കും, പക്ഷെ ഫാന്‍സിന്റെ പണമടിച്ച് മുടക്കുമുതല്‍ തിരിച്ചു പിടിക്കും. ബിസിനസെന്ന നിലയില്‍ നോക്കുമ്പോള്‍ ഇത് വിജയം തന്നെയാണ്. അതുകൊണ്ട് ഈ കലാപരിപാടി ഇങ്ങിനെ തന്നെ തുടരും.
നിരൂപണങ്ങള്‍ വായിച്ച് തീരുമാനം എടുക്കുന്നതും എടുക്കാത്തതും ഓരോ വായനക്കാരന്റേയും ഇഷ്ടം. തുടര്‍ച്ചയായി ഒരാളെഴുതുന്നതു വായിക്കുമ്പോള്‍, നമുക്ക് നമ്മുടെ ഇഷ്ടവുമായി ഒത്തുനോക്കി തീരുമാനമെടുക്കുവാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. പക്ഷെ, അത് ഒരു സിനിമയുടെ വിജയപരാജയങ്ങളെ സ്വാധീനിക്കുവാന്‍ സാധ്യതയേയില്ല. എന്തുകൊണ്ട് സിനിമ മോശമായി നല്ലതായി എന്നൊക്കെ ചിന്തിക്കാനാണോ പ്രേക്ഷകര്‍ സിനിമയ്ക്ക് പോവുന്നത്!
“അധോലോക നായകര്‍ക്ക് 6 പൊതി മസിലിന്റെ ആവശ്യമൊന്നുമില്ല ഹരീ. നന്ദി.” - പക്ഷെ ശരീരം ചക്കത്തടിപോലെ ഇരിക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. പൊങ്ങുമ്മൂടന് ആവശ്യമില്ല എന്നു വിശ്വസിക്കുന്നതുപോലെ, ഞാനിതും വിശ്വസിക്കുന്നു. :-)
@ Balu..,..ബാലു,
ഇംഗ്ലീഷ് സ്പെല്ലിംഗ് അതു തന്നെ. അതു മലയാളത്തില്‍ ഉച്ചാരണം നല്കുമ്പോള് എങ്ങിനെയാണ് എന്നതാണ് ഡൌട്ട്. ഏലിയാസ്, എലിയാസ്, അലിയാസ് ഇങ്ങിനെ പലതും കാണുന്നു. :-)
@ Vivek,
:-) Initial collection has nothing to do with the total quality of the film. Why it's releasing in many theatres together? Think...
@ പ്രവാചകന്,
:-) തീര്‍ച്ചയായും. നഷ്ടം സാധാരണ പ്രേക്ഷകര്‍ക്ക് മാത്രം (അത് ഫാനായാലും, സാധാരണ പ്രേക്ഷകനായാലും.)
@ Eccentric,
:-) ഇനീഷ്യല്‍ കളക്ഷന്‍ മാത്രമേ ഇത്തരം സിനിമകള്‍ ഉന്നം വെയ്ക്കുന്നുള്ളൂ. കുറച്ചു തിയേറ്ററുകളിലിറക്കിയിട്ട്, പടം പൊട്ടയാണെന്ന് നാലുപേര്‍ പറഞ്ഞു തുടങ്ങിയാല്‍ പിന്നെ ഒരു കളക്ഷനും ഉണ്ടാവില്ലെന്ന് ഇവര്‍ക്ക് നന്നായറിയാം. എന്നിട്ട് ഇറക്കിയ എണ്ണം പറഞ്ഞും, ഇനിഷ്യല്‍ കണക്ഷന്റെ കണക്കുപറഞ്ഞും ഞെളിയുന്ന ഫാനുകള്‍ക്ക് ഒരു കുറവുമില്ല!
--
ഹരീ പൊതുവെ മോഹന്‍ലാല്‍ പടത്തിനോട് ഒരു ഡിപ്ലോമാറ്റിക് attitude ആണ് കാണിക്കാറ് [അല്ലെന്ന് ചുമ്മാ വാദിക്കണ്ട ;) ഇതിലെ റേറ്റിംഗ് കൂടുതല്‍ കണ്ട് കരഞ്ഞ് പോയ എത്രയോ പടങ്ങള്‍] ഏതായാലും ഈ റിവ്യൂ നന്നായി! :) മോഹന്‍ലാലിന്റെ തടിയല്ല പ്രശ്നം, പണ്ടത്തെ പടത്തിലൊക്കെ ഒരു ചാമിംഗ് ലുക്ക് ഉണ്ടായിരുന്നു, മുഖത്ത് എക്സ്പ്രഷന്‍സിന്.. ഇപ്പോ എന്തോ :(
ReplyDeleteപ്രിയ ഹരീ,
ReplyDeleteഎനിക്കുള്ള മറുപടിയിൽ താങ്കൾ ആദ്യം തന്നെ അട്ടഹസിച്ച് ചിരിക്കയാണ് ചെയ്തത്. ആസ്വാദനമോ ആക്ഷേപിക്കലോ? രണ്ടായാലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. :)( അട്ടഹാസമല്ല, വെറുമൊരു പുഞ്ചിരി മാത്രം )
താങ്കളോട് ആശയസംവാദത്തിലേർപ്പെട്ട് വിജയം കൈവരിക്കണമെന്ന ആഗ്രഹത്തോടെ അല്ല ഞാൻ താങ്കളുടെ ഈ പോസ്റ്റിൽ കമന്റിയത്. ജീവിതത്തിൽ എവിടെയെങ്കിലും വിജയിച്ചുകൊള്ളാമെന്ന് ആർക്കും ഞാൻ വാക്ക് നൽകിയിട്ടുമില്ല. :) ( വീണ്ടും പുഞ്ചിരി മാത്രം )
ഇൻസമാം ഉൽ ഹഖിന്റെ ഉദാ: പറയുമെന്ന് താങ്കൾ മനസ്സിലാക്കിയെന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. തുടർന്നും താങ്കൾ ചോദിച്ച പോലെ പലരുടെയും പേരുകൾ എനിക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. എന്നാൽ അവയും താങ്കൾ ഊഹിച്ചവയാണെങ്കിൽ ഞാൻ വെറും ‘ശശി’ തരൂർ ആയില്ലേ? അതുകൊണ്ട് വേണ്ട മോനേ. താങ്കൾ ചിത്രവിശേഷവുമായി മുന്നേറുക. :) നന്ദി. സന്തോഷം.
അവസാനിപ്പിക്കുമ്പോൾ ഒന്ന് പറയട്ടെ, ഞാൻ താങ്കളുടെ പോസ്റ്റിൽ പറഞ്ഞ അഭിപ്രായങ്ങൾ വളരെ ആത്മാർത്ഥമായി കുറിച്ചതാണ്. അല്ലാതെ ഒരു തർക്കത്തിന് തയ്യാറായതല്ല. അങ്ങനെ തോന്നിയെങ്കിൽ അത് എന്റെ പരാജയമാണ്.
അല്ലെങ്കിൽ തന്നെ ഹരീ, ഒന്നോർത്തോൽ എനിക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? വെറുതേ വടി വെട്ടി കൊടുക്കുക, നിക്കറ് താഴ്ത്തി തിരിഞ്ഞ് നിന്ന് അടി വാങ്ങുക. എനിക്കിത് വരണം :)
ReplyDelete@Eccentric
ReplyDeleteNalla film nallathanennum cheetha film cheetha anennum angeegarikan ee mandan faninu oru bhdhimuttu illa.....I never said that SAJ is one of the greatest ever Malayaalm film ever released.Also i never said that it is a gud film. I just told that it is a pakka entertainer. I went to nuts when i saw the rating given to RC and SAJ. When comapred to Red Chillies the film is better.
Pinne nalla cinemeya snehikkunna oru nalla film aswadhakan thannae anu njaan. Lalettante films aya Thaandavam, Vamanapuram. Mister Brahmachari thudangiya kur padangal njaan ithu varae kandittae illa....Praja half an hour njaan kandittu ennae thannae sappichu njaan film stop cheythu.
Orikkalum inganaethae filmne prothsahippukkana alalla njaan..Aa rating kandittu kalichu vannthanu....
Ee mandan faninodu kshamikkuka...
Pinne film super hit anu alleyo..history n audience will prove that..Let us wait n see....
@ രുദ്ര,
ReplyDeleteഎന്ത് ഡിപ്ലോമസി! :-) ഞാനില്ലേ തര്‍ക്കിക്കാന്‍...
@ പോങ്ങൂമ്മൂടന്,
:-) ആസ്വദിക്കല്‍ മാത്രം, നോ പരിഹാസം. പൈങ്ങൂമ്മൂടന് ഇന്‍സമാമിനെ ഉദാഹരിക്കുമെന്നല്ല, ആ പേര് ഉയര്‍ന്നു വന്നേക്കുമെന്ന് ഇവിടെ വിശേഷത്തിലും കമന്റിലും തടിയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തോന്നിരുന്നു എന്നുമാത്രം. പിന്നെ, ഇതിലെന്ത് ജയം/തോല്‍വി! ഹെന്റമ്മേ, ആശയസംവാദമോ! പൈങ്ങുമ്മൂടന് അധോലോകനായകന്‍ തടിയായാലും തെറ്റില്ല എന്നു വിചാരം, എനിക്ക് ഫിറ്റ് ആയിരിക്കണമെന്നും. ദാറ്റ്സ് ആള്. :-) ഞാന്‍ പോസ്റ്റും മറുപടിക്കമന്റുകളും കുറിച്ചതും ആത്മാര്‍ത്ഥമായി തന്നെ. ഞാനും ഒരു തര്‍ക്കം ഉദ്ദേശിച്ചിട്ടില്ല.
--
ഇതൊക്കെ കൂടി കാണണം....
ReplyDeletehttp://news.google.co.in/news?ned=ml_in&topic=e&ncl=1240924001
This comment has been removed by the author.
ReplyDeletepathetic language friend. plz don't create a fan war in ur posts.
ReplyDeleteVery good and correct review about the actor and film. Good work !!
ReplyDeletevivek bhaai,
ReplyDeleteningalkulla utharam ente mun commentil thanne und. initial collection kanditt padam hit aanennu parayunnathinte logic ne aanu njaan chodyam cheythath. And i dint call you a mandan fan.
Ee parayunna njaanum lalettante padangal kaanan pokunna aalu thanne aanu. but enth pottatharamanenkilum ath mohan lal cheythal nannavum ennu viswasikkunna koottathilalla.
Angane andhamaya aaradhakarude chila comments kandu. Athond paranju poyatha.
ഹരീ,
ReplyDeleteരണ്ടു ദിവസമായി സാഗര്‍ റിവ്യൂ വന്നോ എന്നറിയാന്‍ ചിത്രവിശേഷം എടുത്തു നോക്കിയാല്‍ എറര്‍ മെസേജ് വന്ന് പേജ് റീഡയറക്റ്റ് ചെയ്യപ്പെടുമായിരുന്നു. ഞാന്‍ പ്രതീക്ഷിച്ച റിവ്യൂ തന്നെ. പലയിടത്തു നിന്നും സമാനമായ അഭിപ്രായങ്ങള്‍ വായിച്ചിരുന്നു.
2 ഹരിഹര്‍ നഗറിനെ പറ്റി നല്ല അഭിപ്രായമാണ് ഇതുവരേക്കും വായിച്ചത്. കാണാന്‍ പോകുന്നില്ലെ?
:)
ഓരു ഫിലോസഫി പറഞ്ഞെന്നേ ഉള്ളൂ ഹരീ :)
ReplyDelete2 ഹരിഹര്‍ നഗറിന്റെ റിവ്യൂ വരാന്‍ കാത്തിരിക്കുന്നു.... പെട്ടെന്നാവട്ടെ.... :)
മൂന്നാലു ദിവസം മുന്‍പ് ഒരറുബോറന്‍ ദിവസം നീങ്ങിക്കിട്ടാന്‍ പോയി ജാക്കി കണ്ടു...“കണ്ടു കൊടുത്തു” എന്നു പറയുന്നതാവും നല്ലത്. 40 രൂപയും 3 മണിക്കൂറും പോയതു മിച്ചം. രണ്ടാമത്തെ പാട്ടായപ്പൊ കുറേനേരം ഇരുന്നുറങ്ങുവേം ചെയ്തു.
ReplyDeleteരണ്ടു രണ്ടേകാല്‍ മണിക്കൂറ് മോഹന്‍ ലാല്‍ തെക്കു വടക്ക് ബ്ലേയ്സറും സൂട്ടും മാറിമാറിയിട്ടു നടക്കുന്നത് സ്ലോമോഷനിലും സ്റ്റോപ് മോഷനിലും ലൂസ് മോഷനിലുമൊക്കെയാക്കി കാണിക്കുന്നതാണ് “സിനിമ” എന്ന് ധരിച്ചുവച്ച ഒരു മണ്ടന്റെ ഈ 5 കോടി-വഹിപ്പ് പടം പൊളിഞ്ഞു പാളീസാവണേ എന്നു മാത്രമാണ് ഈ ഭാഗത്തെ ലാല്‍ ഭാന്‍സിന്റെ പ്രാര്‍ത്ഥന.
ഉണ്ടാക്കിയ പേരുമുഴുവനും കുറേ തൊലിഞ്ഞ പടങ്ങളിറക്കി കളഞ്ഞുകുളിക്കുന്ന ലാലേട്ടനെപ്പറ്റി എന്തര് പറയാന്‍ ?!
ഇങ്ങേര് സ്ക്രിപ്റ്റ് കേക്കുന്നത് പോയിട്ട് കഥയെങ്കിലും അറിഞ്ഞേച്ചാണോ ഡേറ്റ് കൊടുക്കുന്നത് ???
To Vivek
ReplyDeleteVivek,
Thangalude post vayichappol enikku thonniyathu vivekam thangalkku peril mathrame ullu ennanu enna karyam khedapoorvam ariyikkatte
Vivekam illatha 2 karyangal aanu thangal paranjathu
1. Mammoottiyude Love In Singapore pattile appearance 60 vayassukaraneppole undu ennathu. First of all, Mammoottykku 60 vayasu aayittilla, 57 mathram. Mohanlalinu 51 - um. Athu avarude Real age. Screen Age enna oru karyam undu. Athu yathartha ageil ninnum valare vyathyasam aanu. Mohan Lal faninte kannadi oori vachu thangal onnu nokkoo. LIS-le mammottiyude kathapathrathinu ethra vayassundu? 40 or 42? Jackiyile Lalino? 45 or 50? Mammoottiyeyum Mohanlalineyum valiya parichayam illatha orale iva randum kanichittu vayassu chodikkoo, appol thangalkku yatharthyam manassilakum
2. Sagar Elias Jacky yude Box office status. Ee padathinthe budjet thangalkku ariyamo? ariyunnavarodu chodichu nokkoo. The film has already become a colossal flop!
കമന്റുകള്‍ മൊത്തം വായിച്ചില്ല. അതിനു മുമ്പ് തന്നെ കമന്റ് ഇടാന്‍ തോന്നി. ഒരു കാര്യം വ്യക്തമായി. ബ്ളോഗര്കുലം മോഹന്‍ലാല്‍ ഫാനന്മാരെക്കോണ്ട് നിറഞ്ഞ് കിടക്കുകയാണ്. വെറും ഫാനന്മാരല്ല, തങ്ങളുടെ "ആരാധനാപാത്രത്തിന്റെ" ചിത്രം പോളിയാണെന്ന് ലോകം മുഴുവന്‍ വിധിയെഴുതിയിട്ടും അത് സമ്മതിക്കാത്ത കൂപമണ്ടൂകങ്ങള്‍. ഇതും കൂട്ടി ഞാന്‍ വായിക്കുന്ന അഞ്ചാമത്തെ SAJ നിരൂപണമാണ്. ഹരി നന്നായി എഴുതി. വെറുതെ അങ്ങ് വിമര്‍ശിക്കുകയല്ല ഹരി ചെയ്തത്. പോയിന്റ് പോയിന്റ് ആയി. അതിന് ചിലരുടെ പ്രതികരണം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. രജനീകാന്തിന്റെ പടങ്ങള്‍ പോളിയുന്നത് ഇപ്പൊ തമിഴ്നാട്ടില്‍ ഒരു വാര്‍ത്തയല്ല. അവര്‍ക്കും നല്ല പടങ്ങള്‍ മതി. എന്നിട്ട് നല്ല ആസ്വാദകരുടെ നാടായ കേരളം ഇപ്പോ അവരെ കണ്ട് പഠിക്കുകയാണ്. ഫാനന്മാര് തമ്മിലടി. മമ്മൂട്ടിക്ക് സര്‍വകലാശാല D-Lit കൊടുത്തപ്പോ, പറ്റൂല.ലാലേട്ടനും കൊടുക്കണം. ലാലിന് ലഫ്. പദവി കൊടുത്തപ്പോ മമ്മൂട്ടി ഫാനന്മാര് പ്രശ്നമൊന്നും ഉണ്ടാക്കിയതായി വാര്‍ത്തയില്ല. ഇനി ഇവര്‍ക്കാര്‍ക്കെങ്കിലും പദ്മശ്രീയോ വല്ലതും കിട്ടിയാല്‍ ഇവന്മാര് പാര്‍ലമെന്റില്‍ ബോംബ് വയ്ക്കുമല്ലോ, മറ്റേ ആള്‍ക്കും കൊടുക്കാന്‍. ഹും. ഇനി ലാലിനും മമ്മൂട്ടിക്കും വേണ്ടി അമ്പലം കൂടി പണിയുമ്പോ മലയാളിയുടെ അധഃപതനം പൂര്‍ത്തിയാവും. ഏറ്റവും വേദനാജനകം ഈ ഫാനന്മാരും നോക്കുന്നത് ജാതിയും മതവുമാണെന്നുള്ളതാണ്. ഭാരതം ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ നില്ക്കുന്നു. ഇവിടെ ആളുകള്‍ ജാതി, മതം എന്നിവയുടെ പേരു പറഞ്ഞ് അടിക്കുന്നു. പോരാഞ്ഞിട്ടാണ് ഇപ്പോ ആളുകളുടെ പേരിലും(മോഹന്‍ലാലും മമ്മൂട്ടിയും മനുഷ്യരാണ്).
ReplyDeleteyesterday i saw "our heros's" performance(spoke few words after recieveing award) on a stage during an award (the usual lifetime/popular award. hell! who cares....) function:
ReplyDeleteas if he is a deity making appearance before his devotees........
what the heck he thinks of him self..
This 'avthar' of him(in film or public) further blurrs the colorful images of our latettan in his golden days(chithram, thalavattom, kilukkam...and many more)
will he get out of this zombie life before its too late??
or will i(we) ever learn not to care??
Tom.
ലലേട്ടനെ ഏറ്റവും സ്നേഹിക്കുകായും ആദരിക്കുകയും ചെയ്യുന്ന ഒരു പ്രക്ഷകനാണ് ഞാന്‍.. എന്നെ പോലെയുള്ള ലക്ഷക്കണക്കിന് ആരാധകരുടെ സ്നേഹവും ആദരവും നിലനില്‍ക്കണം എങ്കില്‍ ഇത്തരം 'തല്ലിപൊളി' ചിത്രങ്ങളില്‍ അഭിനയിക്കരുത്... പ്ലീസ്....
ReplyDeleteസില്‍മാ എന്നു വെച്ചാല്‍ തന്നെ സംബന്ധിച്ചിടത്തോളം സൂപ്പര്‍സ്റ്റാറുകളുടെ സ്ലൈഡ്ഷോ തന്നെ ആണെന്നും , കഥയും സാഹിത്യവുമൊക്കെ പ്രതീക്ഷിച്ചു സില്‍മക്കു വരുന്നവന് അതിനു പകരം ലൈബ്രറിയില്‍ പോയിരുന്നു പുസ്തകം വായിക്കണമെന്നും അമല്‍ നീരദ് സാര്‍ ഒരു ഇന്റര്‍ വ്യൂവില്‍ പറഞ്ഞിരിക്കുന്നു.
ReplyDeleteTo Joy,
ReplyDeleteVazhiyae pokunna naatukarodu enikku Vivekam undo illayo ennu dharippikkenda responsibility enikkila......
Thankal Malayalam filmsinte accnt manager (especially "SAJ") anennu enikku ippolanu manasilayathu....
Pinne entae arivu vanchu SAjinte muthal mudakku ennu parayunnathu 6Cr anu...Within 2 weeks itself, Mudakkiya paisa Producersinu thirichu kitti...Ithu veruthae parayunnathalla..Theatresil ninnulla collection report kandittu parayunnathanu...Ini thankal KEralathil ulla ella theatrsinteyum accnt manager ano???