വിജി തമ്പിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘നമ്മള് തമ്മില്‍’. 2004-ലോ മറ്റോ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്. അതിന്റേതായ ന്യൂനതകള്‍, ഇപ്പോള്‍ വിപണിയിലില്ലാത്ത മൊബൈലുകളുടെ രൂപത്തിലും തിയേറ്ററുകളില്‍ കാണുവാന്‍ കിട്ടാത്ത സിനിമകളുടെ രൂപത്തിലുമൊക്കെ, ഇതില്‍ കാണാം. സംവിധായകന്റെ കഥയ്ക്ക്, അലക്സ് ഐ. കടവില്‍, മോഹന്‍ വടക്കേടത്ത് തുടങ്ങിയവര്‍ തിരക്കഥയും ജോണ്‍പോള്‍ സംഭാഷണവും ഒരുക്കിയിരിക്കുന്നു. 2009-ലെന്നല്ല 2004-ല്‍ ഇറങ്ങിയിരുന്നെങ്കിലും സിനിമ നന്നായി ഓടുമായിരുന്നു, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്കാണെന്നു മാത്രം.
കഥയും, കഥാപാത്രങ്ങളും | [ 0/10 ] |
|
ചിത്രീകരിച്ചത് 2004-ലായിരുന്നെങ്കിലും വിജി തമ്പി ഇതിന്റെ കഥ എഴുതിയത് ബാലരമ വായിച്ചു നടന്ന പ്രായത്തിലായിരിക്കണം. ഓരോരുത്തരും എഴുതിമടുത്ത് ഇടയ്ക്കുവെച്ച് ഇട്ടിട്ടു പോയതുകൊണ്ടാവും തിരക്കഥയ്ക്ക് രണ്ടുപേരും, സംഭാഷണത്തിന് മറ്റൊരാളുമൊക്കെ ആയിപ്പോയത്. ഇനി ഇവരെല്ലാം ചേര്‍ന്നാണ് ഇതെഴുതിയതെങ്കില്‍, ഇവരുടെ പ്രതിഭയെ നമിച്ചേ മതിയാവൂ!
കൂടുതല്‍ പറയുവാനില്ല. വിജി തമ്പിയെക്കൊണ്ട് ഇത്രയുമൊക്കെയേ സാധിക്കൂവെന്ന് പലചിത്രങ്ങളിലൂടെയും അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. പിന്നെ, ഇതിന്റെ കഥ എഴുതുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും അദ്ദേഹത്തിന്റെ ചുമലിലായതിനാല്‍ മാനുഷിക പരിഗണനയെങ്കിലും നല്‍കേണ്ടതാണ്.
പൃഥ്വിരാജും ഇന്ദ്രജിത്തുമൊക്കെ അഭിനയം പഠിച്ചു തുടങ്ങിയത് ഈ ചിത്രത്തിലാവണം. ഗീതു മോഹന്‍ദാസിന്റെ അനു എന്ന കഥാപാത്രത്തിന് എന്തോ സാരമായ തകരാറുള്ളതുപോലെ തോന്നിച്ചു. രമ്യ നമ്പീശനെയൊക്കെ ബാലതാരമായി കാണുവാനൊരു കൌതുകമുണ്ട്! സുഹാസിനി, രേവതി തുടങ്ങിയവരെയൊക്കെ തന്നെക്കൊണ്ടാവുന്ന രീതിയില്‍ വിജി തമ്പി പാഴാക്കിയിട്ടുണ്ട്. ബാലചന്ദ്രമേനോന്റെയും സിദ്ദിഖിന്റെയും കഥാപാത്രങ്ങള്‍ക്കു മാത്രം അല്പം വ്യക്തിത്വം തോന്നിച്ചു. ജഗതി ശ്രീകുമാറിന്റെ പ്രിന്‍സിപ്പാള്‍ വേഷത്തിനും അല്പം വ്യത്യസ്തതയൊക്കെ അവകാശപ്പെടാം.
ക്യാമ്പസിന്റെ നിറമോ അഴകോ ഫ്രയിമുകളില്‍ കൊണ്ടുവരുവാന്‍ സഞ്ജീവ് ശങ്കറിന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടില്ല. ഗാനരംഗങ്ങള്‍ക്കു പോലും പറയത്തക്ക ആകര്‍ഷണീയതയില്ല. ഗിരീഷ് മേനോന്റെ കലാസംവിധാനവും ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനവും ചിത്രത്തിനെന്തെങ്കിലും മികവു നല്‍കുന്നതായി അനുഭവപ്പെട്ടില്ല.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 2/5 ] |
|
ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിലതൊക്കെ ആകര്‍ഷകമെങ്കിലും ചിത്രത്തിനുതകുന്നില്ല. യേശുദാസും സുജാതയും ചേര്‍ന്നു പാടിയിരിക്കുന്ന “ജൂണിലെ നിലാമഴയില്‍...”, സുജാത പാടിയിരിക്കുന്ന “പ്രിയനേ...” എന്നീ ഗാനങ്ങള്‍ ശ്രദ്ധേയമാണ്, പക്ഷെ ഇവരണ്ടും അനവസരത്തില്‍ വരുന്നതിനാല്‍ പ്രേക്ഷകന്റെ മടുപ്പു കൂടുന്നതേയുള്ളൂ. “കബഡി കബഡി...”, “പൊട്ടുതൊട്ടു...” എന്നീ ഗാനങ്ങള്‍ ചിത്രത്തോടു ചേര്‍ന്നു പോകുന്നവയാണ്, പക്ഷെ വരികളും സംഗീതവും ഈ ഗാനങ്ങളെ പിന്നിലാക്കുന്നു. നൃത്തവും ആക്ഷന്‍രംഗങ്ങളും സിനിമയിലെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് മെച്ചമെന്നു കരുതാം.
ക്യാമ്പസ് ചിത്രമെന്നൊക്കെ പേരിട്ടാണ് ഈ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്ററുകളിലല്ലാതെ ഓരോ ഫ്രയിമിലും അങ്ങിനെ എഴുതിക്കാണിക്കുകയാണെങ്കില്‍ പ്രേക്ഷകര്‍ക്ക് താനൊരു ക്യാമ്പസ് ചിത്രമാണ് കാണുന്നതെന്ന് ഓര്ത്തിരിക്കാമായിരുന്നു. മറ്റു മേഖലകളിലെന്ന പോലെ നിര്‍മ്മാണത്തിലും ചിത്രം പിന്നില്‍ തന്നെ.
ഈ ചിത്രം ഇപ്പോള്‍ പൊടി തട്ടിയെടുക്കാതെ, പെട്ടിയില്‍ തന്നെയിരുന്നിരുന്നെങ്കില്‍ എത്രയോ നന്നായേനേ! അത്രയെങ്കിലും സ്നേഹം മലയാള സിനിമയോട് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കാണിക്കാമായിരുന്നു!
Description: Nammal Thammil - A Malluwood (Malayalam) film directed by Viji Thampi; starring Prithviraj, Indrajith, Geethu Mohandas, Balachandra Menon, Suhasini, Revathi, Siddique, Jagathy Sreekumar; Produced by ; Story by Viji Thampi; Screenplay by Alex I. Kadavil and Mohan Vadakkedathu; Dialogues by Johnpole; Camera by Sanjeev Sankar; Editing by Sreekar Prasad; Art Direction by Gireesh Menon; Background Score by ; Make-up by ; Lyrics by Gireesh Puthencheri; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. March 27 2009 Release.
--
പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, ‘നമ്മള് തമ്മില്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
സാധാരണ ഹരി ഒരു മയത്തില്‍ ഒക്കെയേ ഏതു സിനിമയെക്കുറിച്ചും പറയാറുള്ളൂ... അപ്പോ ഇതിന്റെ അവസ്ഥ ഊഹിക്കാം :) കഥക്ക് 0/10!!!!
ReplyDeleteവിജി തമ്പിയുടെ പടത്തില്‍ നിന്നും അല്ലെങ്കിലും എന്ത് പ്രതീക്ഷിക്കാന്‍....
ഇതിനി പൃഥ്വീരാജിന്റെ മാര്‍ക്കറ്റ് കളയാന്‍ വേണ്ടി വല്ലവരും കുത്തിപ്പൊക്കി റിലീസ് ചെയ്യിച്ചതെങ്ങാനും ആണോ? ;)
:-)
ReplyDelete(കമന്റ്-ലേയ്ക്കുള്ള ലിങ്കിന്റെ സ്ഥാനത്ത് ഒരു broken-link image icon ആണ് വരുന്നത്)
ആദ്യമായി(ഗസ്സ്) ഹരീ മൊട്ടയിട്ടേ ;) കീപ് ഇറ്റ് അപ്. മൊട്ടയിടേണ്ടത്ത് മൊട്ട തന്നെ ഇടണ്ടേ!!
ReplyDeleteഹഹ... ഹരിയേട്ടാ, എന്ത് പറ്റി അല്പം കടുത്ത ഭാഷയിലാണല്ലോ വിമര്‍ശനം. സാധാരണ എത്ര മോശമാണെലും ഈ ലൈന്ഇല് കണ്ടിട്ടില്ല :)
ReplyDeleteഇത് കാണണം എന്ന് കരുതിയതായിരുന്നു. ഭാഗ്യം. 200 രൂപ ലാഭിച്ചു.(ഇവിടെ, ബാംഗ്ലൂരില്‍,, ടിക്കറ്റി നൊക്കെ തീ വിലയാണ്. 45 രൂപയക്ക് സിനിമ കാണണമെങ്കില്‍ മൈലുകള്‍ വണ്ടിയോടിക്കണം..)
ReplyDeleteശനിയാഴ്ചക്ക് മുമ്പ് ഈ പോസ്റ്റിട്ടിരുന്നേല് എന്റെ കാശ് പോവുമായിരുന്നൊ..:(
ReplyDeleteഗീതുവിന്റെ കഥാപാത്രം കുരങ്ങന് ജന്മമാണെന്ന് തോന്നുന്നു.. ആരെകണ്ടാലും ചാടി മേലുകേറുന്നതിനെ വേറെന്താ പറയാ..
ആകെ ഗുണം ഏതിലെ ആണെന്നറിയാതെയാണെങ്കിലും ഞാന്‍ സൂക്ഷിക്കുന്ന പ്രിയനെ എന്ന ആ പാട്ട് ഇതിലെ ആണെന്ന് അറിഞ്ഞതു മാത്രം..
(സാഗര്‍..ജാക്കി..???)
ഹരീ,
ReplyDeleteസാഗര്‍ അലിയാസ് ജാക്കി കണ്ടില്ലെ. റിവ്യൂ പലയിടത്തും വായിച്ചു. കാണണ്ട എന്നും തീരുമാനിച്ചു. എന്നാലും ഹരിയുടെ റിവ്യൂ വായിക്കാനൊരാഗ്രഹം.നമ്മള് തമ്മില്‍ ഇത്രയൊക്കെയെ കാണൂ എന്ന് പ്രതീക്ഷയുണ്ടായിരുന്നു. ;)
പോസ്റ്ററില്‍ ജോണ്‍പോള്‍ എന്നു കണ്ടപ്പോള്‍ ലേശം പ്രതീക്ഷിച്ചുപോയി. പക്ഷെ തലവെയ്ക്കുന്നതിനു മുന്‍പ് ഇവിടെ റിവ്യൂ കണ്ടു. ഭാഗ്യം...
ReplyDeleteഹരി ഈ പടം കാണുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. അല്ലെങ്കില്‍ ഞായറാഴ്ച രാവിലെതന്നെ (അതോ അതിനുമുമ്പേ ആവേശംമൂത്ത് കണ്ടിരുന്നോ?) മുന്നറിയിപ്പു തരുമായിരുന്നു.
ReplyDeleteഇട്ടിമാളുവിന്റെ ആ കമന്റ് കലക്കി. ഗീതുവിന്റെ കഥാപാത്രത്തിന് ആരെ കണ്ടാലും ചാടിക്കയറാന്തോന്നും. മരംകയറ്റം പഠിച്ച പെണ്ണ്!
ക്ളൈമാക്സാണ് അസഹനീയം. ഇനിയും ആരെങ്കിലും പടം കാണാന്‍ പോകുന്നെങ്കില്‍ ക്ളൈമാക്സ് തുടങ്ങും മുമ്പ് (ബാലചന്ദ്രമേനോനെ കാറിടിച്ചിടുന്ന ഉടന്‍) ഇറങ്ങിപ്പോരണം.
@ ശ്രീഹരി::Sreehari,
ReplyDelete:-) ആര്‍ക്കറിയാം. പൃഥ്വിരാജിന് അതിനും മാത്രം മാര്‍ക്കറ്റുണ്ടോ!
@ ദിവാസ്വപ്നം,
എന്റെ ഡൊമൈന്‍ സെര്വ്വര് ഡൌണാണ്. അതുകൊണ്ട് തത്കാലത്തേക്ക് ഗൂഗിള്‍ സൈറ്റ്സിലാണ് ബ്ലോഗിനാവശ്യമായ ഇമേജുകള്‍. ചില ഇമേജുകള്‍, ചില അവസരങ്ങളില്‍ ലോഡാവുന്നില്ല, എന്താണോ പ്രശ്നം! :-(
@ പൊടിക്കുപ്പി,
ഗസ്സ് കറക്ടാട്ടോ... ഈ രീതി തുടങ്ങിയേപ്പിന്നെ ആര്‍ക്കും 0 കൊടുത്തിട്ടില്ല.
@ Eccentric,
കണ്ടിട്ട് ഉടനേ എഴുതിയതോണ്ടാവും... :-)
@ മേരിക്കുട്ടി(Marykutty),
അപ്പോ ആലപ്പുഴ വരുമ്പോളത് ചിലവാക്കാം... :-D
@ ഇട്ടിമാളു,
ആഹ... അതിനു മുന്‍പേ കണ്ടിരുന്നെങ്കില്‍ ഇവിടെ വന്ന് ഒരു കമന്റിട്ടൂടായിരുന്നോ! x-(
@ ഹു :: Hu,
ഇതെന്തു പേരപ്പാ! ഏതായാലും ഹുവിന്റെ ആഗ്രഹം സാധികാനൊത്തു. :-)
@ കണ്ണന്...,
:-) ഭാഗ്യവാന്... ഒരു ലോട്ടറി കൂടി എടുത്തോളൂ...
@ ടി.സി.രാജേഷ്,
ആഹ, മാഷും കണ്ടായിരുന്നോ... :-D ആക്ച്വലി ഞാന്‍ സാഗറിനെ കാണാന്‍ പോയതാ... ബട്ട് ടിക്കറ്റ് കിട്ടിയില്ല... ആരാധകരുടെ തിരക്കേ... പിന്നെ, എന്തായാലും സിറ്റിവരെ പോയതല്ലേയെന്നോര്ത്ത് ഇതിനു കയറി. ഇനി സാഗറോടുന്നതുകോണ്ട് ഒരു നല്ല സിനിമ പൊട്ടിപ്പോവണ്ട, ചിത്രവിശേഷത്തിലെഴുതി ഇത്തിരി പബ്ലിസിറ്റി കൊടുത്തേക്കാമെന്നും കരുതി. എന്തു ചെയ്യാന്‍, സമ്മതിക്കേണ്ടേ! :-)
--
ഹരി അതിനും മുമ്പെ കണ്ടിരിക്കുമെന്നാ ഞാന്‍ കരുതിയെ... ഈ ശനി ഞായര്‍ സിനിമയ്ക്കായ് ഉഴിഞ്ഞു വെച്ച് കാശ് പോയി കരഞ്ഞു വിളിച്ച് അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കടയപ്പം തിന്ന് വീണ്ടും കാശ് കളഞ്ഞ്.. എന്താ പറയാ.. കുറച്ചു കാലത്തേക്ക് സിനിമകാണലിനു അവധികൊടുത്താലൊ ന്ന് വിചാരിക്കാ... :(
ReplyDelete