‘ബാലേട്ടന്’, ‘
യേസ് യുവര്‍ ഓണര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകന് വി.എം. വിനു സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ‘മകന്റെ അച്ഛന്’. സംവിധായകന്റെ ഒടുവിലിറങ്ങിയ ‘
സൂര്യന്’ എന്ന ചിത്രം, സംവിധായകനില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന വിശ്വാസം തകര്‍ത്ത ഒന്നായിരുന്നു. ‘യേസ് യുവര്‍ ഓണര്‍’ എന്ന ചിത്രത്തിന്റേതെന്നപോലെ, ശ്രീനിവാസന് തിരക്കഥകളുടെ സ്വഭാവത്തിലുള്ള ഒരു ചിത്രമാണ് ‘മകന്റെ അച്ഛന്’ എന്ന ഈ ചിത്രവും. ശ്രീനിവാസന്, വിനീത് ശ്രീനിവാസന്, സുഹാസിനി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ജി.പി. വിജയകുമാര്‍. നവാഗതനായ സംജത് നാരായണന്റേതാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും.
കഥയും, കഥാപാത്രങ്ങളും | [ 6/10 ] |
|
തിരക്കഥ നന്നായാല്‍ തന്നെ ചിത്രം പകുതി നന്നായി എന്നത് അടിവരയിട്ടു പറയുന്നു ഈ ചിത്രം. അച്ഛനും, മകനും തമ്മിലുള്ള ആശയവിയോജിപ്പുകളാണ് കഥയിലെ പ്രധാന വിഷയമെങ്കിലും; എന്‍ട്രന്‍സിന് രക്ഷകര്‍ത്താക്കള്‍ നല്കുന്ന അമിതപ്രാധാന്യം, സര്‍ക്കാര്‍ ഓഫീസിലെ അഴിമതിയുടെ ആഴവും പരപ്പും, ഭക്തി വിപണനം ചെയ്യുന്ന ആള്‍ദൈവങ്ങളുടെ തട്ടിപ്പ് എന്നിവയൊക്കെയും അധികമാവാത്തെ രീതിയില്‍, കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളാക്കി അവതരിപ്പിക്കുവാന്‍ തിരക്കഥാകൃത്തിനായി. ഓരോ കഥാപാത്രത്തെയും കഥയില്‍ ചേര്‍ത്തിരിക്കുന്നതിന് എന്തെങ്കിലുമൊരു ഉദ്ദേശം കാണുവാനുണ്ട്. ചില രംഗങ്ങളിലെ സംഭാഷണങ്ങളില്‍ മാത്രം അല്പം കൃത്രിമത്വം അനുഭവപ്പെട്ടു. ആസ്വാദനത്തെ പരിമിതപ്പെടുത്തില്ലെങ്കിലും, ഒരു ഘട്ടം കഴിഞ്ഞാല്‍ ചിത്രത്തിന്റെ പരിണാമഗുപ്തി പ്രവചനീയമാണ് എന്നതും ഒരു കുറവായി പറയാം.
സംവിധാനമികവിലല്ലെങ്കിലും, വി.എം. വിനു സംവിധാനം ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ മികച്ചത് എന്നു തന്നെ ഈ ചിത്രത്തിനെ പറയാം. എന്നിരുന്നാലും പലയിടത്തും രംഗങ്ങള്‍ക്ക് ഒഴുക്ക് അനുഭവപ്പെടുന്നില്ല. ഉദാഹരണത്തിന്; റിയാലിറ്റി ഷോയില്‍ പങ്കെടുക്കുവാനായി അച്ഛന്റെ അനുവാദം വാങ്ങിത്തരുവാന്‍ മകന് അമ്മയെ കൈയിലെടുക്കുവാന്‍ ശ്രമിക്കുന്ന രംഗം; അതിന്റെ ഒടുവിലെ അമ്മയായ രമ(സുഹാസിനി)യുടെ ചിരിയൊന്നും സ്വാഭാവികമായി രംഗത്തോടു ചേര്‍ന്നു പോവുന്നില്ല. ചിത്രത്തിന്റെ അവസാനരംഗത്തിനും എടുത്തു പറയുവാനും മാത്രം മേന്മയൊന്നും അവകാശപ്പെടുവാനില്ല. വൈകാരികമായി പ്രേക്ഷകനെ കൈയിലെടുക്കുന്നുണ്ടെങ്കിലും, ഒരു മികച്ച അനുഭവമായി തീരുവാന്‍ അവസാന ഗാനരംഗത്തിനു സാധിക്കുന്നില്ല. കുറച്ചുകൂടി മികച്ചൊരു ട്രീറ്റ്മെന്റ് ചിത്രം അര്‍ഹിക്കുന്നു.
അഭിനേതാക്കളെല്ലാവരും തന്നെ തന്താങ്ങളുടെ കഥാപാത്രങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തിയുള്ള അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച സ്വാമി ഹിമവല്‍ ചൈതന്യ, ഇതിനു മുന്‍പ് മലയാളസിനിമയില്‍ വന്നിട്ടുള്ള കള്ളസന്യാസി കഥാപാത്രങ്ങളുടെ അതേ സ്വഭാവത്തിലുള്ളതാണെങ്കില്‍ തന്നെയും, ശ്രദ്ധേയമായി. സലിം കുമാര്‍ അവതരിപ്പിച്ച കൃഷ്ണന്‍കുട്ടി എന്ന പ്യൂണ്‍ കഥാപാത്രവും, തിലകന് വേഷമിട്ട കെ.സി. ഫ്രാന്‍സിസ് എന്ന എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ തക്കവണ്ണം മികച്ചതായി. ഒരു കോമഡി നടന് എന്നതിലുപരിയായി, ഒരു സ്വഭാവനടനായി സലിം കുമാറിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നതില് സംവിധായകനും പ്രശംസ അര്‍ഹിക്കുന്നു. ശ്രീനിവാസന്, സുഹാസിനി എന്നിവരുടെ കഥാപാത്രങ്ങള്‍ മോശമായില്ലെങ്കിലും, ഏറെയൊന്നും മികവ് പറയുവാനില്ല. അഭിനയത്തില്‍ സ്വാഭാവികത കൈവരിക്കുവാന്‍ വിനീത് ശ്രീനിവാസന് ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു.
പി.സി. മോഹനന്റെ എഡിറ്റിംഗിലെ വീഴ്ചകളാണ് രംഗങ്ങളുടെ ഒഴുക്കില്ലായ്മയ്ക്ക് പ്രധാനകാരണം. ഓരോ സീനിലേയും, ഓരോ ഷോട്ടും വേര്‍തിരിച്ചറിയുവാന്‍ കഴിയുന്ന രീതിയിലാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. മനോജ് പിള്ളയുടെ ക്യാമറ, സാബുറാമിന്റെ കലാസംവിധാനം എന്നിവ തരക്കേടില്ലാതെ പോവുന്നു. “ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍...” എന്ന ഗാനരംഗം (ഒരു സ്റ്റേജ് ഷോയുടെ നേര്ചിത്രമാവണം കാണിക്കേണ്ടത് എന്നു ശഠിക്കാതെയിരുന്നാല്‍) രസകരമായിരുന്നു. എന്നാല്‍ ക്ലൈമാക്സ് രംഗത്തിലെ ഗാനരംഗത്തിന് അത്രയ്ക്ക് കൊഴുപ്പു നല്കുവാന് സാധിച്ചതുമില്ല. സാങ്കേതികവിഭാഗത്തിലെ പോരായ്മകള്‍ ചിത്രത്തെ അല്പം പിന്നിലാക്കുന്നുണ്ട്.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 4/5 ] |
|
ചിത്രത്തിനുതകുന്ന രീതിയില്‍ ഗാനങ്ങള്‍ക്ക് സംഗീതം നല്കുന്നതില് എം. ജയചന്ദ്രന് വിജയിച്ചിട്ടുണ്ട്. അനില്‍ പനച്ചൂരാന് എഴുതി വിനീത് ശ്രീനിവാസന് പാടിയിരിക്കുന്ന “ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍...” എന്ന ഗാനം ശ്രദ്ധേയമായി. സിനിമയോട് ഈ ഗാനം നന്നായി ചേര്‍ന്നു പോവുന്നുമുണ്ട്. ഈ ഗാനരംഗത്തിലെ നൃത്തസംവിധാനവും മികവു പുലര്‍ത്തി. കൈതപ്രമെഴുതി, കാവാലം ശ്രീകുമാര്‍ പാടിയിരിക്കുന്ന “ഹിമവല്‍സ്വാമി ശരണം...” എന്ന ഗാനം ഒരു ഗാനമായി ചേര്‍ക്കാതെ, ആശ്രമത്തില്‍ നടക്കുന്ന ഒരു ഭജനയായി പലപ്പോഴായി ഉപയോഗിച്ചിരിക്കുന്നു. അര്‍ഹിക്കുന്ന പ്രാധാന്യമേ ഈ ഗാനത്തിന് ചിത്രത്തില്‍ നല്‍കിയിട്ടുള്ളൂ. “ഈ വെണ്ണിലാവിന്റെ...” എന്ന അവസാന ഗാനമെഴുതിയിരിക്കുന്നത് കൈതപ്രം, പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസന്. ഈ ഗാനം അല്പം കൂടി മികച്ചതാവാമായിരുന്നെന്നു തോന്നി, വരികള്‍ക്കും പറയത്തക്ക എടുപ്പില്ല.
കഥാപാത്രങ്ങളുടെ സ്വഭാവത്തിനും, ജീവിതരീതികള്‍ക്കും ചേരുന്ന രൂപഭാവങ്ങളും, വേഷവിധാനവും നല്കുവാന് അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. പോസ്റ്ററുകള്‍ക്കും മറ്റും കാര്യമായ പുതുമയൊന്നും കാണുവാന്‍ കഴിഞ്ഞില്ല. ശ്രീനിവാസന് - വിനീത് ശ്രീനിവാസന് എന്നിവര്‍ അച്ഛനും, മകനുമായി അഭിനയിക്കുന്നു എന്നതിനെ വേണ്ട രീതിയില്‍ പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തുന്നതിലും ഇതിന്റെ പ്രവര്‍ത്തകര്‍ പിന്നിലാണ്. അല്പം കൂടി മികച്ച മാര്‍ക്കറ്റിംഗ് ചിത്രം ആവശ്യപ്പെടുന്നു.
വി.എം. വിനുവെന്ന സംവിധായകന് തീര്‍ച്ചയായും ഒരു നല്ല തിരിച്ചുവരവാണ് ഈ ചിത്രം. സംവിധായകന്റെ മുന്ചിത്രങ്ങള് കണ്ടിട്ടുള്ളവര്‍ പ്രതീക്ഷിക്കുന്നതിലും മികച്ചൊരു ചിത്രമൊരുക്കുവാന്‍ അദ്ദേഹത്തിനായി എന്നതാണ് ഇതിനാധാരം. ഒരു കഥാപാത്രത്തിലോ, കഥാഗതിയിലോ ചിത്രം വട്ടം കറങ്ങുന്നില്ല എന്ന നിലയില്‍ ചിത്രം മികവുപുലര്‍ത്തുമ്പോഴും, ഇനിയുമിതിനെ മെച്ചപ്പെടുത്തുവാന്‍ സാധ്യതകളുണ്ടായിരുന്നു എന്നതും പ്രസ്താവ്യമാണ്. ‘അടുത്ത വീട്ടിലെ പയ്യന്’ ഇമേജിലൂടെ വിനീത് ശ്രീനിവാസന് ഒരു നടനായി മലയാളസിനിമയില്‍ സാന്നിധ്യമുറപ്പിക്കുന്നുണ്ട് ‘മകന്റെ അച്ഛനി’ലൂടെ. തുടര്‍ന്നു വരുന്ന ചിത്രങ്ങളില്‍ വി.എം. വിനുവിനും, വിനീത് ശ്രീനിവാസനും പ്രചോദനമാകുവാന്‍; മലയാളസിനിമകളിലെ മരുപ്പച്ചയായ ഈ ചിത്രത്തിനു കഴിയുമെന്നു കരുതാം.
Description: Makante Achan - A Malluwood (Malayalam) film directed by V.M. Vinu; starring Sreenivasan, Suhasini, Vineeth Sreenivasan, Thilakan, Salim Kumar, Jagathy Sreekumar, Varadha, Janardanan, Bindu Panicker; Produced by G.P. Vijayakumar; Camera by Manoj Pillai; Editing by P.C.Mohanan; Art Direction by Saburam; Lyrics by Kaithapram Damodaran Namboothiri, Anil Panachooran; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 22 2009 Release.
--
വി.എം. വിനുവിന്റെ സംവിധാനത്തില്‍; ശ്രീനിവാസന്, വിനീത് ശ്രീനിവാസന് എന്നിവര്‍ അച്ഛനും മകനുമായി വേഷമിടുന്ന ‘മകന്റെ അച്ഛന്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ബാലേട്ടന് കണ്ടതോടെ ഈ വി എം വിനു അണ്ണന്റെ ഒരു സിനിമയും കാണാന്‍ തോനിയിടില്ല. yes your honour കൊള്ളാം എന്ന് കേട്റെന്കിലും കാണാന്‍ സാധിച്ചില്ല. അപ്പൊ ഇതു എന്തായാലും ഒരു കൈ നോക്കാം.. ശ്രിനിവാസന്, വിനീത് ശ്രിനിവാസന്, പിന്നെ നമ്മുടെ സുഹാസിനി ചേച്ചി ഒക്കെ അല്ലെ. നമ്മുടെ സുപറുകള് ഈയിടെ പടച്ചു വിടുന്ന ഓരോ സാധനങ്ങലെക്കള് എന്ത് കൊണ്ടും നന്നാവുമായിരിക്കും അല്ലെ??
ReplyDeleteharee makante achan athra nalla nilavaram ullathayi thonniyilla, rangangal paladum izhang neengunnu,pazha sentiMENTAL formula.. . . . .
ReplyDeleteblog valare nannavunnund . . .
SLUMDOG udan oru review pratheekshikkunnu
യേസ് യുവര്‍ ഓണര്‍ സഹിക്കബിള്‍ പടമാണെന്ന് തോന്നിയിട്ടുണ്ട്.
ReplyDeleteഅങ്ങനെ പ്രത്യേകിച്ച് നന്നായിട്ടുമില്ല, തീരെ മോശമായിട്ടുമില്ല..ആ ഒരു റ്റൈപ്പ്.
ആ ഒരു ധൈര്യത്തില്‍ ഇത് ഡി വി ഡി ഇറങ്ങുമ്പോള്‍ കാണാം എന്ന് കരുതുന്നു.
അണ്ണാ, ‘പരിണാമഗുപ്തി‘ ഇങ്ങനെയൊക്കെ എഴുതുവാണെ ബ്രാക്കറ്റില്‍ അതെന്തുവാന്ന് കൂടെയെഴുതണെ :( . ചാന്ദ്നിചൌക്ക് എന്നെ ഓവര്‍ടേക്ക് ചെയ്ത് കണ്ടപ്പൊളെ ഓര്‍ത്തതാ യെന്തോ കുഴപ്പമുണ്ടല്ലോന്ന്. അത് ഒരു 2 മാര്ക്കുള്ളതിനുണ്ട്. 5 എന്നൊക്കെ പറയുമ്പോ ഒരു ആവറേജ് എങ്കിലും ആവുംന്ന് പ്രതീക്ഷിക്കും. തല്ലിപ്പൊളിഹിന്ദിസിനിമകള്ക്ക് മാര്‍ക്ക് കൂട്ടികൊടുക്കുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.........
ReplyDeleteതോമാച്ചന് പറഞ്ഞ പോലെ "ബാലേട്ടന്" കണ്ടതോടെ പിന്നെ ആ വഴിക്കു പോയിട്ടില്ല.... ഈ വേഷം ബസ് കണ്റ്റക്ടര് ഒക്കെ പുള്ളിയുടേത് തന്നെ അല്ലേ?
ReplyDeleteഇതു നല്ല ചിത്രമാണെങ്കില്‍ നല്ലത്...
മലയാളികള്‍ക്കു സഹിക്കാന്‍ മറ്റൊരു നടന് കൂടി...വിനീത് ശ്രീനിവാസന്
ReplyDelete@ തോമാച്ചന്™||thomachan™,
ReplyDelete‘ബാലേട്ടന്’ അത്ര മോശമായിരുന്നോ? ഇപ്പോളിറങ്ങുന്ന പല ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അത് സഹിക്കാവുന്ന ഒരു ചിത്രമായിരുന്നു. കാണാവുന്ന ഒരു ചിത്രമായാണ് ഇതും അനുഭവപ്പെട്ടത്. :-)
@ Munna,
ഇഴച്ചില്‍ അനുഭവപ്പെട്ടില്ല. സെന്റിമെന്റല്‍ ഫോര്‍മ്മുല ഉപയോഗിച്ചതുകൊണ്ട് മോശമെന്നു പറയണമെന്നില്ല. പ്രമേയത്തില്‍ പുതുമയൊന്നും അവകാശപ്പെടുവാനില്ല, എങ്കിലും സിറ്റുവേഷന്‍സ് ഒക്കെ നന്നായി ഒരുക്കിയിട്ടുണ്ട്. അത്ര നിലവാരം വിശേഷത്തിലും പറയുന്നില്ലല്ലോ! :-) ‘സ്ലംഡോഗ് മില്ലനെയര്‍’ കാണുവാന്‍ സാധിച്ചില്ല.
@ അരവിന്ദ് :: aravind,
:-) ആ ഒരു ധൈര്യത്തില്‍ ഇതു കാണൂ...
@ പൊടിക്കുപ്പി,
അണ്ണീ, ‘ഗുപ്തിപരിണാം’ എന്നും പറയാം. :-P ചാന്ദ്നി ചൌക്കിന്റെ തിരക്കഥയാണു മോശമായത്. അതിനു 1/10 ആണ് കൊടുത്തത്. മറ്റു മേഖലകളില്‍ സിനിമ എബൌവ് ആവറേജ് / ആവറേജ് നിലവാരം പുലര്‍ത്തുന്നുണ്ട്. തിരക്കഥ പോയപ്പോഴേ മനസിലായില്ലേ സിനിമയുടെ ഗതി?
@ ശ്രീഹരി::Sreehari,
:-) തന്നെ, തന്നെ. അങ്ങിനെ ചില സിനിമകളും അദ്ദേഹത്തിന്റേതായുണ്ട്. വേഷം പിന്നെയും സഹിക്കാം, ബസ് കണ്ടക്ടര്‍ അന്യായമായിപ്പോയി!
@ വിന്‍സ്,
ഹൊ! ലാലിനെയൊഴികെ മറ്റെല്ലാവരേയും മലയാളം സിനിമയില്‍ നിന്നുതന്നെ കെട്ടുകെട്ടിക്കണമെന്നാണെന്നു തോന്നുന്നല്ലോ വിന്‍സിന്റെ ആഗ്രഹം! :-)
--
കണ്ടു. ബാലേട്ടനെക്കാളും നല്ലത് തന്നെ ; യെസ് യുവറോണറിന്റെ ഹാംഗ് ഓവര്‍ ഉണ്ടെങ്കിലും കണ്ടിരിക്കാം. ഹരീച്ചേട്ടന് പറഞ്ഞ പോലെ പ്രവചനീയമായ കഥാന്ത്യം. പിന്നെ മിഡില്ക്ലാസിന്റെ ആകുലതകളും ട്രെന്റുകളും കൊണ്ട് തമാശയൊപ്പിക്കാനുള്ള ശ്രമവും, ഓരോ സീനിലും ആളുകളെ ഉപദേശിക്കുന്ന ലൈനിലുള്ള ഡയലോഗുകളും (ശ്രീനിവാസന്റെ ഹാള്‍ മാര്‍ക്ക്) മടുത്തുതുടങ്ങി. സുഹാസിനിയെപ്പോലുള്ള കാലിബറുള്ളവര്ക്കൊന്നും ചെയ്യാനുള്ള റോളല്ലായിരുന്നു അത്. എങ്കിലും അവരെ വീണ്ടും കണ്ടതില്‍ വലിയ സന്തോഷം.
ReplyDeleteചെക്കന് സൈക്കിളീന്നൊക്കെ ഒത്തിരി ഭേദപ്പെട്ടിട്ടുണ്ട്.
വളരെ പ്രതീക്ഷകളോടെ കണ്ടതു കൊണ്ടായിരിക്കാം പടം എനിക്കത്ര ഇഷ്ടപ്പെട്ടില്ല.വളരെ predictable ആയ story.climax ഒക്കെ പരമാവധി ബോറാക്കിയിരിക്കുന്നു.ആകെയുള്ള ആശ്വാസം അച്ചന്റെയും മകന്റ്റെയും കൊംബിനേഷന്‍ സീനുകള്‍ മാത്രം.. പിന്നെയാ പാട്ടും. എന്തായാലും കാണാന്‍ കൊള്ളാവുന്ന വേറെ പടങ്ങളൊന്നുമില്ലാത്തതു കൊണ്ടു ഇതു ഹിറ്റാകും എന്നു തോന്നുന്നു.
ReplyDeleteഹരി....എല്ലാ മികച്ച നടന്മാരുടെയും യുഗം അവസാനിക്കും. മലയാള സിനിമയിലെ എല്ലാ അതികായകര്‍ക്കും പിന്തുടര്ച്ചക്കാര് ഉണ്ടായിട്ടുണ്ട്. പക്ഷേ മോഹന്‍ ലാലിനും മമ്മൂട്ടിക്കും ശേഷം പ്രിഥ്വിരാജ്, ജയസൂര്യ, വിനീത് ശ്രീനിവാസന് തുടങ്ങിയ ഊളന്മാര്ക്കായിരിക്കുമല്ലോ സ്ഥാനം എന്നുള്ളതില്‍ വിഷമം ഉണ്ട്.
ReplyDeleteഇപ്പോള്‍ മലയാള സിനിമയില്‍ മൂന്നോ നാലോ നടന്മാര് മാത്രമേ ഉള്ളു, അതില്‍ ഒന്നാം സ്ഥാനം ലാലേട്ടനു തന്നെ. പക്ഷെ അതായിരുന്നില്ല വിനീതിനെ സഹിക്കണം എന്നു പറഞ്ഞതിന്റെ അര്‍ത്ഥം. ദിലീപും ഗ്യാങ്ങും മലയാള സിനിമയെ നശിപ്പിക്കാന്‍ തുടങ്ങിയതിനു ശേഷം ആണു മോഹന്‍ ലാലും, മമ്മൂട്ടിയും ഒക്കെ ഹരിഹരന് പിള്ളയിലും, ലവ് ഇന്‍ സിംഗ്ഗപ്പൂരിലും, മായ ബസാറിലും അഭിനയിക്കാന്‍ തുടങ്ങിയത്.
ഹരി മോഡറേഷന് കൊടുത്തല്ലെ മാര്ക്കിട്ടെ...
ReplyDeleteഞാന്‍ കണ്ട ദിവസം വന്നു നോക്കിയിരുന്നു.. അപ്പോ റിവ്യു കണ്ടില്ല..
സത്യം പറയട്ടേ,
ReplyDeleteഎനിക്കീ പടത്തെപ്പറ്റി വല്യ പ്രതീക്ഷയില്ല. എങ്കിലും ഹരിയുടെ റിവ്യൂ വായിച്ചതുകൊണ്ട് സി.ഡി.കിട്ടിയാല്‍ കാണും.
ആ ‘ഒത്തൊരുമിച്ചൊരു..‘ പാട്ടില്‍ ആ ചെക്കന്റെ ഗോഷ്ടി കണ്ടോ?? ഭയങ്കര ബോറായിട്ടില്ലേ?
വി.എം.വിനൂനൊന്നും റേയ്ഞ്ചില്ല. പഠിപ്പ് തികഞ്ഞില്ല!
ബാലേട്ടന് ഭയങ്കര ഹിറ്റൊക്കെയായി. പക്ഷെ, അതും എനിക്കിഷ്ടായില്ല. പാട്ടുകളും ചില സീനുകളും കൊള്ളാം, ത്രേ ഉള്ളൂ.
@ suraj::സൂരജ് said...,
ReplyDelete:-) നന്ദി.
@ manadan,
:-) അതിമോഹം ആപത്തെന്നു കേട്ടിട്ടില്ലേ? നന്ദി.
@ വിന്‍സ്,
:-) ഓ.കെ.
@ ഇട്ടിമാളു,
ഏത് വിഭാഗത്തിനു മോഡറേഷന് കൊടുത്തു എന്നാണ് തോന്നുന്നത്? :-)
@ Visala Manaskan,
അപ്പോളീ ‘സത്യം പറയട്ടേ’ എന്നില്ലാതെ പറയുന്നതൊക്കെ കളവാണോ? ;-) അതൊരു ഗോഷ്ടി പാട്ടുതന്നെയാന്നേ...
--
ചിത്രം കണ്ടു. ഇതു പോലൊരെണ്ണം എന്റെ ബ്ലോഗിലും എഴുതി ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ അല്ലെ...?
ReplyDeletehttp://manichimizh.blogspot.com/2009/03/makante-achan.html