സീരിയല്‍/സിനിമ അഭിനേതാവായ അനൂപ് മേനോന് തിരക്കഥയും, സംഭാഷണവും തയ്യാറാക്കി; രാജീവ് നാഥ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പകല്‍ നക്ഷത്രങ്ങള്‍’. സംവിധായകന്റെ ആശയത്തില്‍ നിന്നുമാണ് അനൂപ് സിനിമ മെനഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, അനൂപ് മേനോന് തുടങ്ങിയവരൊക്കെയാണ് ഇതിലെ പ്രധാന അഭിനേതാക്കള്‍. ഛായാ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമ, സുരേഷ് ഗോപി സിനിമ, അല്ലെങ്കില്‍ സംവിധായകന്റെ സിനിമ എന്ന വിശേഷണങ്ങളൊന്നും ഈ ചിത്രത്തിനു ചേരില്ല. ഇവരെല്ലാവരുടെയും സിനിമയാണിത് എന്നതാണ് ഈ ചിത്രത്തിന്റെ മികവിനാധാരം.
കഥയും, കഥാപാത്രങ്ങളും | [ 5/10 ] |
|
മരിച്ചവരും നമുക്കിടയിലുണ്ട്, മരിച്ചവരാണ് എണ്ണത്തില്‍ കൂടുതല്‍, അതിനാല്‍ അവരുടെ ജീവിതമോ നമ്മുടെ ജീവിതമോ യഥാര്‍ത്ഥം? ഇത് മരിച്ചു പോയവരുടെ ലോകമോ, ജീവിച്ചിരിക്കുന്നവരുടെ ലോകമോ? എന്നിങ്ങനെ മരണവും ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ആധാരമാക്കിയാണ് ചിത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി മരണമടഞ്ഞ അച്ഛന്റെ കഴിഞ്ഞ കാലങ്ങളിലൂടെയുള്ള മകന്റെ യാത്രയുമാണ് സിനിമ. ഒരു ത്രില്ലര്‍ എന്ന രീതിയിലാണ് ചിത്രത്തെ കാണുന്നതെങ്കില്‍, ‘പകല്‍ നക്ഷത്രങ്ങള്‍’ ഒരു വിജയമാണ് എന്നു പറയുവാനില്ല. പ്രേക്ഷകനെ ഉലയ്ക്കുവാനുള്ള ശക്തിയുള്ളതല്ല പരിണാമഗുപ്തിക്കായി സൂക്ഷിച്ചിരിക്കുന്ന രഹസ്യം പോലും!
ഒട്ടുമിക്ക കഥാപാത്രങ്ങളും അവരവരുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നത് ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ചില കഥാപാത്രങ്ങളൊക്കെ മരിച്ചവരോ/ജീവിച്ചിരിക്കുന്നവരോ ആയ ചിലരെയൊക്കെ പ്രതിനിധാനം ചെയ്യുന്നു എന്നും മനസിലാക്കാം. (പോലീസ് ഉദ്യോഗസ്ഥാനായ തിലകന് എന്ന കഥാപാത്രം ഒരു ഉദാഹരണം.) ‘ജീനിയസുകളുടെ കൂട്ടം’ എന്നതില്‍ ഇവരെയൊക്കെ യഥാര്ത്ഥനാമത്തിലും, അല്ലാതെയും ചേര്‍ത്ത്; ഇവര്‍ക്കൊക്കെ ഒരു അരവിന്ദന്/പത്മരാജന്/ജോണ്‍ എബ്രഹാം തലത്തിലുള്ള ജീനിയസ് പട്ടം കല്പിച്ചു നല്കുവാന് തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ടോ എന്നൊരു കൌതുകവും ചിത്രം കഴിയുമ്പോള്‍ തോന്നിയേക്കാം.
അഭിനേതാക്കളെ ചിത്രത്തിനുതകുന്ന രീതിയില്‍ അഭിനയിപ്പിച്ചെടുക്കുവാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നീണ്ട സംഭാഷണങ്ങളും, സംഭാഷണങ്ങള്‍ക്ക് വേണ്ടിയുള്ള സംഭാഷണങ്ങളും ചിത്രത്തില്‍ കുറവല്ല. എന്നാല്‍ അവയൊന്നും പ്രേക്ഷകനെ മടുപ്പാവാത്ത രീതിയില്‍ ചിത്രീകരിക്കുവാന്‍ രാജീവ് നാഥിനു സാധിച്ചു. സാധാരണയായി ചിത്രങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സംഭാഷണങ്ങളല്ല ചിത്രത്തിലുള്ളതെന്നതും മടുപ്പു തോന്നാതിരിക്കുവാന്‍ കാരണമാണ്. തിരക്കഥയും, സംഭാഷണങ്ങളും തയ്യാറാക്കിയ അനൂപ് മേനോന് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിന്റെ ആദ്യപാതിയുടെ സൌന്ദര്യം രണ്ടാം പാതിക്ക് ഇല്ലാതെ പോയി. കുറച്ചു കൂടി ഗഹനമായി, പ്രേക്ഷകനില്‍ ഉദ്വേഗമുണര്‍ത്തുന്ന രീതിയില്‍ ഇടവേളക്ക് ശേഷമുള്ള ഭാഗം സംവിധാനം ചെയ്തിരുന്നെങ്കില്‍ ഇനിയും മികച്ചതാക്കാമായിരുന്ന ഒരു ചിത്രമായിരുന്നു ഇത്.
സിദ്ദാര്‍ത്ഥന്‍ എന്ന ഉജ്വലപ്രതിഭയെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ടു തന്നെ അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വൈദ്യനാഥന് എന്ന ആത്മാക്കളോടു സംസാരിക്കുവാന്‍ കഴിയുന്ന ശാസ്ത്രജ്ഞനായെത്തിയ സുരേഷ് ഗോപിയും മോശമായില്ല. റീന ബഷീര്‍, അനൂപ് മേനോന്, ലക്ഷ്മി ഗോപാലസ്വാമി, കല്പന തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. ആത്മാവായി തിരികെയെത്തുന്ന സിദ്ധാര്‍ത്ഥന്റെ ഭാഗം മാത്രം ഏച്ചു കെട്ടിയതായി അനുഭവപ്പെട്ടു. ആ ഭാഗത്തെ മോഹന്‍ലാലിന്റെ സംഭാഷണങ്ങളും, ഉച്ചാരണവും, അഭിനയവും; ഇവയൊക്കെ കൃത്രിമമായി തോന്നി.
രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം, കെ. ശ്രീനിവാസിന്റെ ചിത്രസംയോജനം എന്നിവ കാര്യമായ പുതുമയൊന്നും ചിത്രത്തിനേകുന്നില്ല; തരക്കേടില്ലാതെ പോയിട്ടുണ്ട്, അത്രമാത്രം. പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ച ശരത്തിന്റെ ശ്രമങ്ങള്‍ തൃപ്തികരം. ‘ഡാഫൊഡില്‍’ എന്ന വീടും, പരിസരവുമൊക്കെ ‘ജീനിയസ്’ എന്ന ബിംബത്തെ പരിപോഷിപ്പിക്കുന്ന രീതിയിലാണ് സാബുറാം(കലാസംവിധാനം) ഒരുക്കിയിരിക്കുന്നത്. (ചുറ്റുപാടുകളിലെ അത്തരം ബിംബങ്ങളാണൊ ജീനിയസിന്റെ ലക്ഷണം എന്നൊരു മറുചോദ്യത്തിണ് ഇവിടെ സാധ്യതയുണ്ട്, അതു മറക്കുന്നില്ല.)
പാട്ട്, നൃത്തം, ആക്ഷന്‍ | [ 2/5 ] |
|
ഗാനങ്ങളോ, നൃത്തമോ, ആക്ഷന്‍ രംഗങ്ങളോ ചിത്രത്തിന് അനിവാര്യതയല്ല. “പകരുക നീ, പകരുക നീ...” എന്നൊരു ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. രഞ്ജിത്ത് എഴുതി ഷെഹ്ബാസ് അമന് സംഗീതം നല്കിയ ഈ ഗാനം ചിത്രത്തോട് ചേരുന്നെങ്കിലും, ഉദ്ദേശിച്ച ഫലമുണ്ടായിട്ടില്ല. കുറച്ചു കൂടി നല്ല വരികളും, സംഗീതവും ആ ഭാഗത്തെ ഗാനം അര്‍ഹിക്കുന്നു.
സിനിമ മുന്നോട്ടു വെയ്ക്കുന്ന ആശയമോ, പുതുമയോ പ്രതിഫലിപ്പിക്കുന്ന രീതിയിലല്ല ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ആദ്യ വാരമായിട്ടു കൂടി തിയേറ്ററില്‍ ആളുകള്‍ നന്നേ കുറവ്. ഒരു മികച്ച ത്രില്ലറായി ചിത്രത്തെ മാറ്റുവാന്‍ കഴിയാത്തതും, ചിത്രത്തിനുണ്ടാവേണ്ടിയിരുന്ന നിഗൂഢത പോസ്റ്ററുകളില്‍ പോലും കാണുവാനില്ലാത്തതുമാവാം പ്രേക്ഷകരെ തിയേറ്ററില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. നരകയറിത്തുടങ്ങിയ കുറ്റിത്താടിയിലെത്തുന്ന മോഹന്‍ലാലിന്റെ രൂപഭാവാദികള്‍ക്ക് ചിത്രത്തില്‍ വ്യത്യസ്തതയുണ്ട്. കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയിരിക്കുന്ന മേക്കപ്പ് കലാകാരന്മാര് ഏല്പിച്ച ജോലി വൃത്തിയായി ചെയ്തിട്ടുണ്ടെന്നുള്ളത് സ്പഷ്ടം.
മലയാള സിനമയോട് പ്രണയം തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുരോഗമിക്കുന്നത്. മലയാളസിനിമയുടെ ഭൂരിഭാഗം പ്രേക്ഷകരും, ചിത്രം സംവേദിക്കുന്ന തലത്തില്‍, ചിത്രത്തെ ഉള്‍ക്കൊള്ളുവാനുള്ള പക്വത നേടിയിട്ടുണ്ടോ എന്നൊരു സംശയം അവശേഷിക്കുന്നു. അന്യഭാഷകളിലെ പുതുമകളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ മടി കാട്ടാതിരിക്കുകയും, മലയാളസിനിമയുടെ കാര്യത്തില്‍ മുഖം തിരിക്കുകയും ചെയ്യുന്ന മലയാളികളെ മനസിലാക്കുക പ്രയാസം. ‘അവാര്‍ഡ് ചിത്രം’ എന്ന മുന്‍വിധിയാണ് ഇത്തരം ചിത്രങ്ങള്‍ ഒഴിവാക്കുവാനുള്ള പ്രേരണയാവുന്നതെന്നു തോന്നുന്നു. തമാശപ്പടങ്ങള്‍ കണ്ടു ചിരിച്ചാസ്വദിക്കുവാന് മാത്രമറിയാവുന്ന പ്രേക്ഷകസമൂഹമായി ചുരുങ്ങുകയാണ് നമ്മള്. ആസ്വാദനശീലങ്ങളെ മാറ്റുവാന്‍ തക്കവണ്ണം ശക്തമായ പ്രമേയങ്ങള്‍ കൂടുതലായി മലയാളസിനിമയില്‍ ഉണ്ടാവേണ്ടത് തീര്‍ച്ചയായും ആവശ്യമാണ്. അവയുടെ വ്യാവസായികമായ വിജയം മലയാളസിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയും. ആ നിലയില്‍ അനൂപ് മേനോന് എന്ന തിരക്കഥാകൃത്തിന് കൂടുതല്‍ മികച്ച സിനിമകള്‍ മലയാള സിനിമയ്ക്ക് നല്കുവാന് കഴിയുമെന്നു കരുതാം.
Description: Pakal Nakshatrangal (Pakal Nakshathrangal) a Malayalam Film by Rajeev Nath; Starrning Mohanlal, Suresh Gopi, Anoop Menon, Lakshmi Gopalaswami, Nishanth Sagar, Manianpillai Raju, Kalpana, Reena Basheer, K.B. Venu, Murukan, N.L. Balakrishnan, Jagannathavarma, Balachandran Chullikkad, Jayaraj Varier; Camera by Ramachandra Babu, Art Direction by SabuRam, Editing by K. Sreenivas, Lyrics by Ranjith, Music by Shemas Aman, Background Score by Sarath, Produced by Chaya Films. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. November 28 2008 Release.
--
അനൂപ് മേനോന് തിരക്കഥയും, സംഭാഷണങ്ങളുമെഴുതി; രാജീവ് മേനോന് സംവിധാനം ചെയ്തിരിക്കുന്ന ‘പകല്‍ നക്ഷത്രങ്ങള്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
അപ്പോ ഇത് കാണേണ്ട ഒരു സിനിമ തന്നെ അല്ലേ ഹരീ.. നിരൂപണത്തിന് നന്ദി...ഈ സിനിമ കാണാന്‍ ശ്രമിക്കുന്നതാണ്..
ReplyDeleteനല്ല സിനിമ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
ReplyDeleteഅപ്പോൾ കണ്ടുനോക്കട്ടെ...
ReplyDelete*ഷെമാസ് അമന് സംഗീതം നല്കിയ
ReplyDeleteഷഹ്ബാസ് അമൻ
never heard about such a film before!!!....
ReplyDeletewill try to seee
നന്ദി ഹരീ. എപ്പോഴെങ്കിലും കാണാൻ പറ്റുമായിരിക്കുമെന്ന് കരുതുന്നു.
ReplyDeleteHaree,
ReplyDeleteI think the lack of proper advertisement also affected the movie badly. Though it is a film with top stars like Mohanlal and Suresh Gopi, most of the people are not aware about the movie.
നല്ലൊരു സിനിമയായിരിയ്ക്കുമെന്നാൺ പ്രതീക്ഷ.കണ്ടിട്ട് വിശേഷങ്ങൾ ആരെങ്കിലും അറിയിയ്ക്കുമല്ലൊ.
ReplyDeleteപരസ്യം കൊടുക്കുന്നതിലുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റിയാൽത്തന്നെ മലയാളം സിനിമകളുടെ ശനിദശ കുറെയൊക്കെ മാറിക്കിട്ടും
@ പാതാള ഭൈരവന്, ഞാന്‍, വികടശിരോമണി,
ReplyDeleteനന്ദി. :-)
@ Dinkan-ഡിങ്കന്,
തിരുത്തിനു നന്ദി. :-)
@ ശ്രീഹരി::Sreehari,
:-) അധികമാര്‍ക്കും ഇങ്ങിനെയൊരു ചിത്രമുള്ളതായി തന്നെ അറിയില്ല!
@ സതീശ് മാക്കോത്ത്| sathees makkoth,
നന്ദി. :-)
@ Dreamer,
എന്താണ് അവര്‍ ആവശ്യത്തിന് പരസ്യം നല്‍കാതിരുന്നത്? ആ...
@ ഭൂമിപുത്രി,
:-) ശെടാ, ഞാന്‍ പറഞ്ഞ വിശേഷം കണ്ടില്ലേ? :-P പരസ്യങ്ങള്‍ക്ക് എന്തു നിയന്ത്രണമാണ്?
--
Anoop Menonte thirakkatha manoharam...dialogues athimanoharam...Nalla reethiyil direct cheythirunnel oru classic janichene...
ReplyDeleteprathyekichu Suresh Gopi's character, athinte mannerisms onnum nannaayi samvedhikkaan directorkku kazhinjilla...
mothathil koottikkizhichu nokkumpol oru nalla cinema ennu parayaam....
അപ്പൊ അനൂപ് മേനോന് ഗോല്ലാം ലെ . പക്ഷെ ഫിലിം ഭയങ്കര flop ആകും എന്നാണല്ലോ കേട്ടെ. ഇത്തരം different subject ഒക്കെ വിജയിപിക്കാന്‍ പിന്നെ fans അണ്ണന്മാരും ഉണ്ടാകില്ലലോ. കഷ്ടായിനല്ലണ്ട് എന്താ പറയ?? ബാഗ്ലൂര് വന്നാല്‍ കാണണം
ReplyDeleteHari;s comments has genarated some interest to watch this film -- will tell after that -- thanks for the review
ReplyDeletemissed.. :(
ReplyDeletebangalore vannu :):)
ReplyDeleteകാണണം എന്ന് വിചാരിച്ചാലും ....നല്ല ചിത്രങ്ങള്‍ മിക്കത് രണ്ടാഴ്ചക്കുള്ളില്‍ തിയേറ്റര്‍ വിട്ടുപോകുന്ന കാഴ്ച ആണ് .....ഫിലിം ഫെസ്റിവല്‍ നു വേണ്ടി... പടം പ്രദര്‍ശനം നിര്‍ത്തി വച്ചിരുന്നു .. അത് കഴിഞ്ഞു പിന്നെ വന്നതും ഇല്ല ....റിവ്യൂ കേട്ടപ്പോള്‍ കാണണം എന്നുണ്ട് .....(റിവ്യൂ ഒക്കെ വായിക്കാറുണ്ട് കമന്റ് ഇടാന്‍ പറ്റാറില്ല ....നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങള്‍ ....)
ReplyDelete:)
ReplyDelete