ക്രേസി ഗോപാലന്‍ (Crazy Gopalan)

Published on: 12/28/2008 12:21:00 AM
 Crazy Gopalam: Malayalam Film directed by Deepu; Starring Dileep, Radha Varma, Biju Menon, Manoj K. Jayan etc. in the lead roles.
ദീപു കരുണാകരന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ക്രേസി ഗോപാലന്‍’. ഉള്ളാട്ടില്‍ ശശിധരന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ദിലീപ്, രാധ വര്‍മ്മ, മനോജ് കെ. ജയന്‍, ബിജു മേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ‘സി.ഐ.ഡി. മൂസ’, ‘ഇന്‍സ്പെക്ടര്‍ ഗരുഡ്’ തുടങ്ങിയ കോമഡി-ത്രില്ലര്‍ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ‘ക്രേസി ഗോപാല’ന്റെ സ്ഥാനം.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

ഊഞ്ഞാലാടി എന്ന ഗ്രാമത്തിലെ ഒളിമോഷ്ടാവായ ഗോപാലന്‍ (ദിലീപ്)‍, കൊച്ചിയിലെത്തുന്നതോടെയാണ് കഥയുടെ തുടക്കം. അവിടെ കണ്ടുമുട്ടുന്ന ലക്ഷ്മണന്‍ (സലിം കുമാര്‍), ലടാങ്ക് വാസു (ജഗതി ശ്രീകുമാര്‍) എന്നിവര്‍ക്കൊപ്പം തന്റെ ലക്ഷ്യത്തിലെത്തുവാന്‍ മോഷണം വഴിയാക്കുകയാണ് ഗോപാലന്‍. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിനു വിഷയമാവുന്നത്. യുക്തിസഹമല്ലാത്ത യാദൃശ്ചികതകളിലൂന്നിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. കഥയെന്നു പറയുവാനൊന്നുമില്ലെങ്കിലും, തിരക്കഥയുടെ പച്ചയില്‍ പ്രേക്ഷകരെ തിയ്യേറ്ററിലിരുത്തുന്നതില്‍ ദീപു വിജയിച്ചിട്ടുണ്ട്. ഹാസ്യതാരങ്ങളെ, കേവലം ഏച്ചുകെട്ടിയ ഹാസ്യരംഗങ്ങളിലേക്കല്ലാതെ, ചിത്രത്തോട് ചേരുന്ന കഥാപാത്രങ്ങളായി ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതും ദീപുവിന്റെ മികവായി പറയാം. ഹാസ്യമെന്ന പേരില്‍ പറയുന്ന സംഭാഷണങ്ങളില്‍ ഭൂരിഭാഗവും കേട്ടു-കേട്ടു പഴകിയവയാണെങ്കിലും, ചില പുതുമകള്‍ അവിടെയുമിവിടെയും കാണാം. ആളുമാറിപ്പോവുക, ബാഗ് മാറിപ്പോവുക, കെണിയില്‍ പെടുത്തുവാന്‍ വന്നു കെണിയില്‍ ചാടുക എന്നിങ്ങനെയുള്ള സ്ഥിരം പരിപാടികളും ചിത്രത്തിലുടനീളമുണ്ട്.

 സംവിധാനം [ 3/10 ]

തട്ടിക്കൂട്ട് കഥയിലധിഷ്ഠിതമായി വികസിപ്പിച്ച തിരക്കഥ, ദീപു സംവിധാനം ചെയ്ത് കാണുവാന്‍ കൊള്ളാവുന്ന പരുവത്തിലാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഇടമുറിയാതെയുള്ള സംഭാഷണം പ്രേക്ഷകര്‍ക്ക് തലവേദനയാണ് സമ്മാനിക്കുക. അഭിനേതാക്കളെക്കൊണ്ട് തരക്കേടില്ലാതെ കഥാപാത്രങ്ങളെ അഭിനയിപ്പിച്ചെടുത്തിട്ടുണ്ട് എന്നതാണ് സംവിധായകന്റെ നേട്ടമായി പറയാവുന്നത്. മറ്റെന്തെങ്കിലുമൊരു പുതുമയോ, ആകര്‍ഷകത്വമോ ചിത്രത്തിനു നല്‍കുവാന്‍ സംവിധായകനായിട്ടില്ല.

 അഭിനയം [ 5/10 ]

‘സി.ഐ.ഡി. മൂസ’-യുടെ അതേ ശൈലിയിലാണ് ദിലീപ് ഈ ചിത്രത്തിലെ ഗോപാലനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോളേക്കും കഥാപാത്രത്തിന് അര്‍ഹിക്കുന്ന ഗൌരവം നല്‍കുവാനും ദിലീപിനു കഴിഞ്ഞിട്ടുണ്ട്. പുതുമുഖമായ രാധ വര്‍മ്മയും മോശമായില്ല. ചിത്രത്തില്‍ എടുത്തു പറയേണ്ട ഒരു കഥാപാത്രം മനോജ് കെ. ജയന്‍ അവതരിപ്പിച്ച ബേബി ജോണ്‍ എന്ന പ്രതിനായക കഥാപാത്രമാണ്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയ മറ്റു താരങ്ങളും കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തെ ഒരു പരിധിവരെ രക്ഷിച്ചെടുത്തിരിക്കുന്നത് എന്നു പറയാം.

 സാങ്കേതികം [ 2/10 ]

ഡി. കണ്ണന്റെ ഛായാഗ്രഹണം, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, രാജാമണിയുടെ പശ്ചാത്തലസംഗീതം എന്നിവയ്ക്കൊക്കെയും ശരാശരി നിലവാരം മാത്രമാണുള്ളത്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

അനില്‍ പനച്ചൂരാന്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരെഴുതി രാഹുല്‍ രാജ് ഈണം നല്‍കിയിരിക്കുന്ന രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത് (കണ്ടത്!). രണ്ടു ഗാനങ്ങളും മനസില്‍ നില്‍ക്കുന്നില്ല, ചിത്രത്തില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തുന്നുമില്ല. മാഫിയ ശശി ഒരുക്കിയിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ മികച്ചു നിന്നു. ഗോപാലന്റെ ഓട്ടം രസകരമായി, എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്ന ചടുലതയോടെ അവതരിപ്പിക്കുവാന്‍ ദിലീപിനു കഴിഞ്ഞിട്ടുണ്ട്.

 മറ്റുള്ളവ [ 3/5 ]

ചിത്രത്തിന്റെ പേരും, പോസ്റ്ററുകളും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കും. തുടക്കത്തിലെ ടൈറ്റിലുകളും രസകരമായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ടൈറ്റിലുകളുടെ ‘ഫ്രഷ്നസ്’ ചിത്രത്തിന്റെ മറ്റൊരു മേഖലയിലും ഉണ്ടായില്ല എന്നത്, ഒടുവില്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുവാനാണ് സാധ്യത.

 ആകെത്തുക [ 3.4/10 ]

ചിത്രത്തിന്റെ പല ഭാഗങ്ങളും കണ്ടാല്‍, കാണുന്നവര്‍ നാണിക്കും. ഏറ്റവും അരോചകമായി തോന്നിയത് ഗോപാലനെ കോടതിയില്‍ ഹാജരാക്കിയുള്ള വിസ്താരരംഗമാണ്. കാട്ടിക്കൂട്ടുന്നതിന് അല്പമെങ്കിലും നിലവാരം വേണമല്ലോ! ദ്വയാര്‍ത്ഥത്തിലുള്ള ചില തമാശ ഡയലോഗുകളും സഹിക്കുവാന്‍ പ്രയാസം. കുട്ടികളുമൊത്ത് ചിത്രം കാണുവാനെത്തുന്നവരുടെ നെറ്റിചുളിക്കും ഇത്തരം രംഗങ്ങളും, സംഭാഷണങ്ങളും. നല്ലതെന്ന് അഭിപ്രായമുള്ള മറ്റു ക്രിസ്തുമസ് ചിത്രങ്ങളൊന്നുമില്ലാത്തതിനാലും, കണ്ടിരിക്കുവാന്‍ സാധിക്കും എന്നൊരു ഗുണം ഗോപാലനുള്ളതിനാലും, ദിലീപിന്റെ ആരാധകര്‍ക്കൊപ്പം സാധാരണ പ്രേക്ഷകരും കണ്ടിഷ്ടപ്പെടുന്ന ചിത്രമായി ‘ക്രേസി ഗോപാലന്‍’ മാറുവാനാണ് സാധ്യത.

Description: Crazy Gopalam - A film directed by Deepu Karunakaran, starring Dileep, Radha Varma, Manoj K. Jayan, Biju Menon, Jagathy Sreekumar, Salim Kumar, Harisree Asokan, Janardanan, Indrans, Kochu Preman. Produced by Sasitharan Ullattil, Camera by D. Kannan, Art Direction by Joseph Nellikkal, Background music by Rajamani, Stunts by Mafia Sasi. Songs penned by Girish Puthancheri and Anil Panachooran. Music by Rahul Raj. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. December 24 2008 Christmas Release.

27 comments :

 1. ‘ക്രേസി ഗോപാലന്‍’ എന്ന ക്രിസ്തുമസ് ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ചുരുക്കിപ്പറഞ്ഞാല്‍ വല്യേ ഗുണമില്ല.
  കാണേണ്ടാത്ത സിനിമയുടെ ലിസ്റ്റില്‍ ഒന്നു കൂടെ...
  ദിലീപിന്റെ ഗ്രാഫ് താഴോട്ട് തന്നെ അപ്പോ അല്ലേ?

  ReplyDelete
 3. ഹരീ ഈ പ്രത്യേക കമന്റ് സെറ്റപും , കൂടെ വേറ്ഡ് വെരിയും... മൂന്നലു തവണ എങ്കിലും ശ്രമിച്ചു ഒരു കമന്റിടാന്‍... നാലു തവണ വേര്‍ഡ് വെരി എന്റര്‍ ചെയ്തു.. എന്തൊക്കെയോ എറര്‍ മെസ്സേജ്.. ഒന്നു ശ്രദ്ധിക്കുമല്ലോ

  ReplyDelete
 4. ഹരീ..അഞ്ചിനു മുകളിൽ റേറ്റിംഗ് ഉള്ള ചിത്രങ്ങൾ റിവ്യൂ ചെയ്യുമ്പോൾ അത് ഒരു ഫീഡാക്കി അപ്ഡേറ്റ്സ് ഇടാൻ പറ്റുവോ :)

  ഒരു ചെറിയ പ്രതീക്ഷ പോലും വെച്ചു പുലർത്താൻ ഈ ദിലീപൊന്നും സമ്മതിക്കുകേലല്ലേ :)

  “Your request could not be processed. Please try again.“ ഓ പിന്നേ..എന്റെ പട്ടി/ഛായ് അല്ല ഞാൻ തന്നെ ഒന്നൂടെ ട്രൈ ചെയ്യും..കിട്ട്യാക്കിട്ടി..!

  ReplyDelete
 5. ദിലീപിന്റെ മറ്റൊരു പഴംകഥ... !!

  പുതുവത്സരാശംസകള്‍....!

  ReplyDelete
 6. കമന്റിടൽ ശൈലി ന്നുമാറ്റൂ മാഷേ.

  എഴുത്ത് നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ.ഫിലിം ഫെസ്റ്റിവെൽ നടക്കുന്ന അതേ കുറിച്ച് ഗൌരവമായ ചർച്ചനടാക്കുന്ന കേരളത്തിൽ പ്രേക്ഷകർക്ക് വേണ്ടത് ഇമ്മാതിരികോപ്രായങ്ങൾ തന്ന്n അല്ലെ?

  ReplyDelete
 7. "നല്ലതെന്ന് അഭിപ്രായമുള്ള മറ്റു ക്രിസ്തുമസ് ചിത്രങ്ങളൊന്നുമില്ലാത്തതിനാലും, കണ്ടിരിക്കുവാന്‍ സാധിക്കും എന്നൊരു ഗുണം ഗോപാലനുള്ളതിനാലും, ദിലീപിന്റെ ആരാധകര്‍ക്കൊപ്പം സാധാരണ പ്രേക്ഷകരും കണ്ടിഷ്ടപ്പെടുന്ന ചിത്രമായി ‘ക്രേസി ഗോപാലന്‍’ മാറുവാനാണ് സാധ്യത."

  വളരെ ശരി.. അപ്പോള്‍ “ലോലിപ്പോപ്പ്” ഉപേക്ഷിച്ചല്ലേ?? ഗജിനി കണ്ടിരുന്നു. തമിഴ് കാണാത്തവര്‍ക്ക് ഒരു വിരുന്നായിരിക്കും..

  ReplyDelete
 8. /സി.ഐ.ഡി. മൂസ’, ‘ഇന്‍സ്പെക്ടര്‍ ഗരുഡ്’ തുടങ്ങിയ കോമഡി-ത്രില്ലര്‍ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ‘ക്രേസി ഗോപാല’ന്റെ സ്ഥാനം/

  കോമഡി ത്രില്ലറോ ഭൂലോക തറ ചിത്രങ്ങളോ?? കാമഡി ത്രില്ലറ് ഫൂ....

  ReplyDelete
 9. @ sreehari-s,
  :-) നന്ദി.

  @ ശ്രീഹരി::Sreehari,
  കമന്റ് ഓപ്ഷന്‍ ശരിയായല്ലേ പ്രവര്‍ത്തിക്കുന്നത്? ഞാന്‍ IE, Mozilla, Chrome; മൂന്നിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ടെസ്റ്റ് ചെയ്തതാണല്ലോ... മറ്റൊരു പേജിലെത്തി കമന്റിടുന്നതിലും എളുപ്പമല്ലേ ഇത്? വേഡ് വെരിഫിക്കേഷന്‍ സ്പാമുകള്‍ കുറയ്ക്കാനായാണ് ഇട്ടിരുന്നത്. ഏതായാലും അത് ഒഴിവാക്കിയിട്ടുണ്ട്. പകരം 40 ദിവസത്തിനു മുകളില്‍ പഴക്കമുള്ള പോസ്റ്റുകളുടെ കമന്റിന് മോഡറേഷനിട്ടു.

  @ Kiranz..!!
  കിരണ്‍സ് ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമായി മനസിലായില്ല. ഇതും കമന്റില്‍ വന്ന മെസേജാണോ? അത്, ഗൂഗിള്‍ സെര്‍വ്വറിന്റെ കുഴപ്പാണേ... ഞാനൊന്നും ചെയ്യാനില്ല! :-)

  @ ലേഖാവിജയ്,
  കാണണമെന്ന് കരുതുന്നു. :-)

  @ ...പകല്‍കിനാവന്‍...daYdreamEr...,
  ആശംസകള്‍ തിരികേയും... :-)

  @ paarppidam,
  കമന്റിന്റെ കാര്യം ശ്രീഹരിയോടു പറഞ്ഞതു ശ്രദ്ധിക്കുമല്ലോ... ഫിലിം ഫെസ്റ്റിവല്‍ മാത്രമോ, അന്യഭാഷാ ചിത്രങ്ങളിലെ നല്ല ചിത്രങ്ങളും മലയാളികള്‍ അംഗീ‍കരിക്കും. പക്ഷെ, മലയാളത്തിലെ സംവിധായകരും, നിര്‍മ്മാതാക്കളുമൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് ഇത്തരം ചിത്രങ്ങളാണ് മലയാളിക്ക് വേണ്ടതെന്നാണ്. എന്തു ചെയ്യാം! പിന്നെ, മാറ്റിപ്പിടിക്കുന്ന ചിത്രങ്ങള്‍ക്ക് തിയേറ്ററുമില്ല, സാമ്പത്തികമായി വിജയിക്കുന്നുമില്ല!

  @ Balu..,..ബാലു,
  ‘ലോലിപ്പോപ്പ്’ കാണുവാനൊരു ധൈര്യം വരുന്നില്ല! :-)

  @ വിന്‍സ്,
  :-) വിഭാഗമതു തന്നെ, പിന്നെ ആസ്വാദകര്‍ക്കു തീരുമാനിക്കാം...
  --

  ReplyDelete
 10. എന്ത് വൃത്തികെട്ട സിനിമയാണിത്. തട്ടിക്കൂട്ട് കഥയും പ്രേക്ഷകരെ കരയിപ്പിക്കുന്ന വളിച്ച് ജോക്കും. ഹരി ഈ സിനിമയെ തന്നെയാണൊ കോമഡി ത്രില്ലറെന്നു പറഞ്ഞതു? അതോ സിനിമ മാറിപ്പോയൊ?

  ReplyDelete
 11. sreehari-s ഉം ശ്രീഹരി::Sreehari ഉം ഞാന്‍ തന്നെ. കമന്റിടാന്‍ ഒരു ശ്രമം നടത്തിയതിന്റെ ചില പ്രോബ്ലംസ്. ഹരിയുടെ ബ്ലോഗ് വായിക്കുംബോള്‍ ഞാന്‍ ഓള്‍റേഡി ലോഗിന്‍ഡ് അല്ല എന്നു കരുതൂ. അപ്പോള്‍ ഇവിടെ കമന്റ് ഇടാന്‍ ശ്രമിക്കുമ്പോള്‍ ആദ്യത്തെ തവണ പരാജയപ്പെടുന്നു. ഒരിക്കല്‍ കൂടെ ശ്രമിച്ചാല്‍ ശരി ആകും. ഈ കമന്റ് സെറ്റപ് ഉള്ള എല്ലാ ബ്ലോഗിലും ഇതു തന്നെ ആണ് അവസ്ഥ. സം ബഗ്...

  ReplyDelete
 12. സിനിമ relese ആയ്കുന്നതിന്റെ തൊട്ടുമുന്‍പത്തെ ദിവസം ഹരിശ്രീ അശോകന്‍ ഒരു ഇന്റെര്‍വിയൂയില്‍ പറഞ്ഞതു നല്ലപോലെ ഓര്‍ക്കുന്നു ഹോളിവൂഡ്‌ സിനിമകളെ പോലും വെല്ലുന്ന തരത്തില്‍ ദിലീപ് ഒരു റൈസിംഗ് ഇതില്‍ ചെയ്തിടുണ്ട് എന്ന് അങ്ങനെ വല്ലതും ഉണ്ടോ ചേട്ടാ? പിന്നെ ഇതിലെ എല്ലാ രന്ഗലുമ് ദിലീപ് dupe ഇല്ല്ലാതെ ആണ് ചെയ്തത് പോലും! പടം അഞ്ചു പൈസക്ക്‌ കൊള്ളില്ല എങ്കിലും ഇവന്മാരുടെ ബടായിക്ക് ഒരു കുറവും ഇല്ല.........

  ReplyDelete
 13. കണ്ടില്ല ,കാണാന്‍ ഉള്ള ധൈര്യം ഇതു വരെ കിട്ടിടില്ല .... :)

  ReplyDelete
 14. ഞാന്‍ ഇത് ചിലപ്പോള്‍ കണ്ടെന്നിരിക്കും.:)

  ReplyDelete
 15. ഇത്തവണ ക്രിസ്‌മസ്‌ വന്‍ലാഭമായി. നാലഞ്ചു മണിക്കൂര്‍ സമയമല്ലേ ലാഭിച്ചുകിട്ടിയത്‌.

  ReplyDelete
 16. ഓ ഇതിന്റെ trailer കണ്ടിട്ട് തന്നെ എനികൊരു സുഖം തോന്നിയില്ല. ഇപ്പൊ മാഷിന്റെ review കൂടെ കണ്ടപ്പോള്‍ എന്റെ ഊഹം തെറ്റിയില്ല എന്ന് മനസില്‍ ആയി

  ReplyDelete
 17. ലോലിപോപ്പ് കണ്ട് കാശ് പോയോ ന്ന് നോക്കാന്‍ വന്നതാ.. രക്ഷപ്പെട്ടല്ലെ..

  ReplyDelete
 18. ഇവനെയൊന്നും പറഞ്ഞിട്ട്‌ ഒരു കാര്യോമില്ല ചേട്ടായിമാരെ.....കാശ്‌ കൊടുത്ത്‌ ഇത്‌ കാണുന്ന നമ്മള്‍ക്ക്‌ ഒരു awardഉം കിട്ടുന്നില്ലല്ലോ...അതാ എന്റെ വിഷമം....ഗജനി കാണാന്‍ എന്റെ cousin വിളിച്ചതാ....പറ്റിയില്ല.നാളെ പോകാം!

  ReplyDelete
 19. @ യാരിദ്‌|~|Yarid,
  സാങ്കേതികമായി അതിന്റെ genre കോമഡി-ത്രില്ലര്‍ തന്നെയല്ലേ?

  @ ശ്രീഹരി::Sreehari,
  ലോഗ്-ഇന്‍ ചെയ്തിട്ടില്ലെങ്കില്‍, ബ്ലോഗര്‍ ലോഗ്-ഇന്‍ പേജിലേക്ക് എത്തിച്ചേരും. അവിടെ ലോഗ്-ഇന്‍ ചെയ്താല്‍ മതിയല്ലോ, അല്ലേ?

  @ Ajeesh. k. g,
  ഏത് ഹോളിവുഡ് പടമെന്നു കൂടി പറയാമായിരുന്നു. പത്തോ പതിനഞ്ചോ കൊല്ലം മുന്‍പുള്ള ചിത്രമാവും പുള്ളി ഉദ്ദേശിച്ചത്! :-)

  @ നവരുചിയന്‍,
  ഇങ്ങിനെ പേടിച്ചാലോ! ;-) :-P

  @ kaithamullu : കൈതമുള്ള്,
  2008-ലെ ദിലീപിന്റെ അവസാനപടമല്ലേ... ഇല്ലെന്നു പറഞ്ഞു പോയാലെങ്ങിനെയാ... ;-)

  @ tk sujith, തോമാച്ചന്‍™||thomachan™, വക്രബുദ്ധി,
  നന്ദി... :-)

  @ ഇട്ടിമാളു,
  നമ്മടെ കാശ് പോയോ?

  @ സഞ്ചാരി,
  സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് ഒന്നപേക്ഷിച്ചാലോ? ഇതൊക്കെ കണ്ട് സമാധാനത്തോടെ ക്ഷമിച്ചിരിക്കുന്നതിനേ... :-D

  2008-ലെ മികച്ച മലയാള ചലച്ചിത്രമേത്? പോള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാവരും അഭിപ്രായം രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. (ഒരിക്കല്‍ രേഖപ്പെടുത്തിയാല്‍ മതി കേട്ടോ... (-:) ചിത്രവിശേഷം റേറ്റിങ്ങ് 4 അല്ലെങ്കില്‍ 4-ല്‍ കൂടുതല്‍ ഉള്ള ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
  --

  ReplyDelete
 20. Crazy gopalan kaanunnavar crazzy aanu ennaakum aa title kondu arthamaakkunnathu :)

  Hari, I think am reaching here after a long gap.. The theme and over all appearance of the blog looks good..

  ReplyDelete
 21. enthado lollypop kanunnille poliyanu ennu arinjo paia kalayanda alle

  ReplyDelete
 22. haree ithupoleyulla thara chitrathe vellapoosi kaanikanda valla karyvumundo thanikku

  ReplyDelete
 23. thallippoli padam verenthu parayana....

  ReplyDelete
 24. @ beautifulminds.in,
  Thank you. :-)

  @ EDAKKADANS,
  ‘ലോലിപ്പോപ്പ്’ കാണാതെ ഉപേക്ഷിച്ച ചിത്രമാണ്.

  @ Sureshkumar Punjhayil, manadan
  നന്ദി. :-)

  @ sankar,
  ആര് വെള്ളപൂശി? മോശമെന്ന അഭിപ്രായം തന്നെയല്ലേ വിശേഷത്തിലും പറഞ്ഞിരിക്കുന്നത്?
  --

  ReplyDelete