ഒരു പ്രാദേശികഭാഷാ സിനിമയിലെ അഭിനേതാക്കളില്‍ ബഹുഭൂരിപക്ഷവും ചേര്‍ന്നൊരു സിനിമ, ഇങ്ങിനെയൊരു ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘ട്വന്റി 20’. മലയാളം സിനിമ കലാകാരന്മാരുടെ സംഘടനയായ ‘അമ്മ’യ്ക്കുവേണ്ടി നടന് ദിലീപ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി, സിബി കെ. തോമസ് - ഉദയകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി
താരങ്ങളുടെയൊരു ഘോഷയാത്ര തന്നെ ചിത്രത്തിലുണ്ട്.
കഥയും, കഥാപാത്രങ്ങളും | [ 3/10 ] |
|
ഇത്രയും അഭിനേതാക്കളെ ഒരു ചിത്രത്തില്‍ തിരുകിക്കയറ്റുക, അതും ആര്‍ക്കുമാര്‍ക്കും പ്രാധാന്യം കുറയാതെ; തിരക്കഥാകൃത്തിന്റെ പണി എളുപ്പമല്ല. ഈ രീതിയില്‍ നോക്കിയാല്‍ തിരക്കഥ തരക്കേടില്ലെന്നു പറയാം. കഥയില്ലാതെ തിരക്കഥ മാത്രമാവുന്നതിന്റെ കുറവുകള്‍ ചിത്രത്തില്‍ പ്രകടം. ഇടവേളയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ദേവനെന്ന കഥാപാത്രത്തിന്റെ മലക്കം മറിച്ചില്‍ മാത്രമാണ് ഒരു പുതുമയെന്നു പറയാവുന്നത്. മറ്റുള്ളവയെല്ലാം ആര്‍ക്കും എളുപ്പത്തില്‍ ഊഹിക്കാവുന്നതു തന്നെ. പേരറിയാത്ത അഭിനേതാക്കള്‍ അവതരിപ്പിക്കാറുള്ള ചെറുവേഷങ്ങള്‍ ചെയ്യുവാന്‍ പോലും പ്രമുഖരുള്ളതിനാല് എല്ലാ വേഷങ്ങളിലും പ്രേക്ഷകന്റെ ശ്രദ്ധ പതിയും. കോമഡിക്കായി കുറേയധികം പേരെ കുത്തിനിറച്ചിട്ടുണ്ടെങ്കിലും, ഉള്ളുതുറന്നൊരു ചിരിപോലും തിയേറ്ററില്‍ കേള്‍ക്കുവാന്‍ കഴിഞ്ഞില്ല. മമ്മൂട്ടിയുടേയും, മോഹന്‍ലാലിന്റേയും ആരാധകന്മാര്ക്ക് കൈയ്യടിക്കുവാന്‍ തക്കവണ്ണം രംഗങ്ങളും, സംഭാഷണങ്ങളും വിന്യസിച്ചിട്ടുള്ളതിനാല്‍, തിയേറ്റര്‍ ഇടയ്ക്കിടെ ഇളകിമറിയുമെന്നു മാത്രം.
കഥാപാത്രങ്ങള്‍ക്കും, അവ അവതരിപ്പിക്കുന്ന അഭിനേതാക്കളിലും ചിത്രത്തിന്റെ കടിഞ്ഞാണിരിക്കുമ്പോള്, സംവിധായകന് കാര്യമായൊന്നും ചെയ്യുവാനില്ല. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വിഘാതമാവാതെ തന്റെ റോളും ഭംഗിയാക്കിയെന്ന് ജോഷിക്ക് ആശ്വസിക്കാം. ഗാനരംഗങ്ങളിലോ, ആക്ഷന്‍ രംഗങ്ങളിലോ, വൈകാരിക രംഗങ്ങളിലോ സംവിധായകന്റേതായി ഒന്നും കാണുവാന്‍ കഴിഞ്ഞില്ല. അഭിനേതാക്കളെക്കൊണ്ട് കഥാപാത്രങ്ങളെ അറിഞ്ഞഭിനയിപ്പിക്കുന്നതിലും ജോഷി വിജയിച്ചില്ല. ചുരുക്കത്തില്‍, തിരക്കഥാകൃത്ത് എഴുതിവെച്ചത് കൃത്യമായി ക്യാമറയില്‍ പകര്‍ത്തപ്പെടുന്നുണ്ടോ എന്നു നോക്കുന്നൊരാള് മാത്രമായി സംവിധായകന്!
മമ്മൂട്ടിയും, മോഹന്‍ലാലുമുള്‍പ്പടെ ഒട്ടുമിക്ക താരങ്ങളും കഥാപാത്രങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അനിയന് നഷ്ടപ്പെട്ട ദേവരാജ വര്‍മ്മയും, അനിയത്തിയുടെ ദുരന്തമേറ്റുവാങ്ങി നില്ക്കുന്ന അഡ്വ. രമേശ് നമ്പ്യാരും ഇങ്ങിനെയാണോ അവതരിക്കപ്പെടേണ്ടത്? അനിയന്റെയും, അനിയത്തിയുടേയും കാര്യമില്ലായിരുന്നെങ്കില് ഇവര്‍ക്ക് എന്തു വ്യത്യസ്തതയായിരുന്നു ആ കഥാപാത്രങ്ങള്‍ക്ക് നല്കുവാന് കഴിയുക? അപ്പോളും ഇതേ രീതിയില്‍ തന്നെയല്ലേ ഈ കഥാപാത്രങ്ങള്‍ അവതരിക്കപ്പെടുക? ചിത്രത്തിലെ ഒരു അഭിനേതാവിനും വെല്ലുവിളി ഉയര്‍ത്തുവാന്‍ തക്കവണ്ണം ഒരു കഥാപാത്രവും ചിത്രത്തില്‍ വികസിച്ചിട്ടില്ല. ശ്രദ്ധേയമായ ഒരു കഥാപാത്രം പോലും ചിത്രത്തില്‍ ഉണ്ടായതുമില്ല.
പി. സുകുമാറിന്റെ ക്യാമറ, രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, രാജമണിയുടെ പശ്ചാത്തല സംഗീതം ഇവയൊക്കെ തരക്കേടില്ലെന്നു പറയാം. എന്നാല്‍ ‘ട്വന്റി 20’ പോലെയൊരു ചരിത്രസംഭവത്തിനു മികവേകുവാന്‍ ഇത്രയും പോര.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 2/5 ] |
|
ഗിരീഷ് പുത്തഞ്ചേരി എഴുതി; സുരേഷ് പീറ്റേഴ്സ്, ബേണി ഇഗ്നേഷ്യസ് എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് പുതുമയേതുമില്ല. നയന്‍താരയുടെ നൃത്തരംഗത്തിനും വേണ്ടത്ര ജീവന് തോന്നിയില്ല. ശങ്കര്‍ മഹാദേവനും, ജ്യോത്സ്നയും ചേര്‍ന്ന് പാടിയിരിക്കുന്ന ‘ഓ പ്രിയ...’ എന്ന പ്രണയഗാനവും ചിത്രത്തോടിണങ്ങുന്നില്ല. മുന്‍പ് പലതിലും കണ്ടു മടുത്ത ചിത്രീകരണം ഗാനത്തിന്റെ പരാജയം പൂര്‍ണ്ണമാക്കുന്നു. ‘സരിഗമപ...’ എന്ന സംഘഗാനമാണ് തമ്മില്‍ ഭേദം, അത് ടൈറ്റില്‍ ഗാനമായി ഒതുക്കിക്കളയുകയും ചെയ്തു. മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും മാറിമാറി തലകാട്ടുന്ന ആക്ഷന്‍രംഗങ്ങളും മതിപ്പുളവാക്കുവാന്‍ മതിയാവില്ല. ഇവര്‍ കാട്ടുന്ന ഒരു സ്റ്റണ്ടും ആവേശകരമായി തോന്നിയതുമില്ല!
പരസ്യത്തില്‍ പറയുന്നതുപോലെ ‘സെലിബ്രേറ്റ്’ ചെയ്യുവാന്‍ തക്കവണ്ണം ചിത്രത്തെ ‘പാക്ക്’ ചെയ്യുവാന്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിനു സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ, എന്നാല്‍ ആകര്‍ഷകമായ വേഷവിധാനങ്ങള്‍ ഓരോ കഥാപാത്രത്തിനും യോജിക്കുന്ന രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു. പോസ്റ്ററുകളിലും വൈവിധ്യം കാണാമെങ്കിലും; പ്രധാന പോസ്റ്ററിന്റെ പിന്‍ഭാഗം വില്‍ സ്മിത്ത് അഭിനയിച്ച ‘I am Legend’ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നായത് മലയാള സിനിമക്കു തന്നെ നാണക്കേടുണ്ടാക്കുന്ന ഒന്നായി; അതും മലയാളത്തിലെ കലാകാരന്മാരുടെ സംഘടന അണിയിച്ചൊരുക്കിയ ചിത്രത്തില്‍ തന്നെ! ഡിസൈനിംഗ് കര്‍മ്മം നിര്‍വ്വഹിച്ച ‘കൊളിന്‍സ് ലിയോഫില്‍’ ആണ് ഇവിടെ പ്രതിസ്ഥാനത്ത്.
ഒട്ടുമിക്കവാറും എല്ലാ താരങ്ങളേയും അണിനിരത്തുവാന്‍ സാധിച്ചിട്ടുള്ളതിനാല്‍, എല്ലാവരുടേയും ആരാധകരുടെ പിന്തുണയില്‍ ചിത്രം വിജയിച്ചേക്കാം. എന്നാല്‍ നീലക്കുയില്‍ പോലെയോ, ചെമ്മീന്‍ പോലെയോ ഒരു ചരിത്രസംഭവമാകുവാനോ; കിലുക്കം പോലെയോ, അമരം പോലെയോ, ചിത്രം പോലെയോ, ന്യൂഡല്‍ഹി പോലെയോ, കമ്മീഷണര്‍ പോലെയോ വീണ്ടും വീണ്ടും കാണുവാന്‍ തോന്നുന്ന ഒരു ചലച്ചിത്രാനുഭവമാകുവാനോ ‘ട്വന്റി 20’-ക്ക് പാങ്ങില്ല. 20:20 ക്രിക്കറ്റിന്റെ ആവേശം നല്കുന്നു എന്നര്‍ത്ഥത്തിലാണ് ചിത്രത്തിന് ഈ പേരെങ്കില്‍, അവിടെയും ചിത്രം വിജയിക്കുന്നില്ല. നിയമത്തിന്റെ വഴി തേടിയിട്ട് കാര്യമില്ല, നീതി ലഭിക്കണമെങ്കില്‍ കയ്യൂക്കു കാട്ടണമെന്നൊരു തെറ്റായ സന്ദേശവും ചിത്രം നല്‍കുന്നുണ്ട്. മലയാള സിനിമ കലാകാരന്മാരുടെ വിഭവശേഷി ഒരുമിപ്പിക്കുവാന്‍ ‘അമ്മ’യ്ക്ക് കെല്പുണ്ടെങ്കില്, മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ചിത്രങ്ങളെടുക്കുവാന്‍ അത് ഉപയോഗിക്കുകയാണ് വേണ്ടത്. അതല്ലാതെ പണം മാത്രം ലക്ഷ്യമിട്ട് പടച്ചു വിടുന്ന ഇത്തരം സിനിമകള്‍, നല്ല സിനിമയെ തിരിച്ചറിയുവാനുള്ള ആസ്വാദകരുടെ കഴിവിനെപ്പോലും ഇല്ലായ്മ ചെയ്യുകയില്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
Description: Twenty 20 (Twenty Twenty, 20:20, Twenty:20) - A film Directed by Joshiy (Joshy, Joshi); Produced by Dileep for AMMA; Starring Mammootty, Mohanlal, Suresh Gopi, Jayaram, Dileep, Madhu, Kaviyoor Ponnamma, Vijayaraghavan, Siddique, Manoj K. Jayan, Indrajith, Shammi Thilakan, Sukumari, Kavya Madhavan, Nayantara, Bhavana, Gopika, Karthika, Babu Antony, Innocent, SaiKumar, Salim Kumar, Mukesh, Lalu Alex, Sindhu Menon, Radhika, Jagathy Sreekumar, Madhupal etc.; Camera by P. Sukumar; Editing by Ranjan Abraham; Music by Berny Ignatious and Suresh Peter; Lyrics by Gireesh Puthencheri; A Film Review for Chithravishesham (Chitravishesham) by Hareesh N. Nampoothiri aka Haree | ഹരീ; October Release.
--
മലയാളസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്നും, ചരിത്രസംഭവമെന്നും പറയപ്പെടുന്ന; മലയാള സിനിമയിലെ ഒട്ടുമിക്കവാറും എല്ലാ താരങ്ങളും അണിനിരക്കുന്ന; ‘ട്വന്റി 20’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteചിത്രവിശേഷത്തിന്റെ രീതിയില്‍ ചില മാറ്റങ്ങള്‍ പരീക്ഷിക്കുന്നു. റേറ്റിംഗ് കണക്കാക്കുന്നതിലാണ് പ്രധാന പരിഷ്കാരം. റേറ്റിംഗിന്റെ വില, വിശേഷത്തില്‍ പ്രതിഫലിക്കത്തക്കവണ്ണം വിശേഷം അവതരിപ്പിക്കുവാനും ശ്രദ്ധിച്ചിരിക്കുന്നു. കൂടുതല്‍ ചിത്രങ്ങളും വിശേഷത്തില്‍ ചേര്‍ത്തിട്ടുണ്ട്. (ചിത്രങ്ങള്‍ മറ്റ് വെബ്സൈറ്റുകളില്‍ നിന്നുമുള്ളതാണ്. അവരുടെ ചിത്രങ്ങളിലേക്ക് നേരിട്ട് ലിങ്ക് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അതാത് ഉടമകള്‍ക്ക് ക്രെഡിറ്റ് നല്കുവാനും ശ്രദ്ധിച്ചിട്ടുണ്ട്. ഇത് കോപ്പിറൈറ്റ് ലംഘനമാവില്ലെന്നു കരുതുന്നു. നിയമപരമായി ഇത് തെറ്റെങ്കില്‍ എടുത്തുമാറ്റുന്നതാണ്.). വരുത്തിയ മാറ്റങ്ങളെക്കുറിച്ചും, റേറ്റിംഗ് മാനദണ്ഡങ്ങളെക്കുറിച്ചും വിശദമായി വാര്‍ഷിക പോസ്റ്റില്‍ പ്രതീക്ഷിക്കുക. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തീര്‍ച്ചയായും രേഖപ്പെടുത്തുക.
--
ഒരു ആഘോഷസിനിമ എന്ന നിലയില്‍ സംഭവം കൊള്ളാം ഹരീ.ബോറടിച്ചില്ല.ഫുട്ബാള്‍ കളി കാണും പോലെ കാണികളുടെ ആവേശത്തില്‍ നമ്മളും കൂടിയാല്‍ കാശും മുതലാകും.
ReplyDeleteഹരിസാറെ..
ReplyDeleteവിവരണത്തിന് നന്ദി
അടുത്തൊന്നും കാണല്‍ നടക്കില്ല..:(
പടം കണ്ടില്ല.. പക്ഷെ കാണും, എത്ര തറയെന്ന് ആരൊക്കെ പറഞ്ഞാലും കാണും, ചുമ്മാ ഒരു രസത്തിന്.. :)
ReplyDeleteപുതിയ പരിഷ്കാരങ്ങളെ കുറിച്ച്,
1. പുതിയ റേറ്റിങ്ങ് നന്നായി, മാര്‍ക്കിനെ കുറിച്ചുള്ള പരാതികള്‍ ഒരു പരിധി വരെ കുറയും എന്ന് പ്രതീക്ഷിക്കാം.
2. ഡിസൈന്‍: സത്യം പറയണമല്ലോ, പോര! പഴയതിന് കുറച്ച്കൂടി ഒരു “ലുക്ക്” ഉണ്ടായിരുന്നു. ഇപ്പോള്‍ കുറെ കളറൊക്കെ ഇട്ട് ഏതാണ്ട് കോമഡി പടത്തിന്റെ പോസ്റ്റര്‍ പോലെയുണ്ട്.
ഇതെന്റെ അഭിപ്രായമാണേ.. ബാക്കിയുള്ളവരുടെ അഭിപ്രായം കൂടെ നോക്കൂ..
ഓ.ടോ: “ക്വാണ്ടം ഓഫ് സൊളെയ്സ്“ കാണാന്‍ പ്ലാനുണ്ടോ?
പുതിയ മാറ്റങ്ങള്‍ ഇഷ്ടപ്പെട്ടു ഹരീ, നന്നായിട്ടുണ്ട്.
ReplyDelete20:20 യെക്കുറിച്ച്; മലയാള സിനിമ എത്ര നാളായി ഒരേ കുറ്റിയില്‍ കിടന്ന് കറങ്ങാന്‍ തുടങ്ങിയിട്ട്!
അതിന്റെ ബാക്കിതന്നെ 20:20 യും.
നല്ലൊരു മലയാളസിനിമ കണ്ടിട്ട് കാലങ്ങളായി.
"മലയാള സിനിമ കലാകാരന്മാരുടെ വിഭവശേഷി ഒരുമിപ്പിക്കുവാന്‍ ‘അമ്മ’യ്ക്ക് കെല്പുണ്ടെങ്കില്, മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ചിത്രങ്ങളെടുക്കുവാന്‍ അത് ഉപയോഗിക്കുകയാണ് വേണ്ടത്."
ReplyDeleteനല്ല നിരീക്ഷണം ഹരീ !!
അമ്മ എന്ന വാക്കിന് എത്ര അര്‍ത്ഥങ്ങള്‍:
ReplyDeleteവലിയ താരങ്ങള്‍ക്ക് പെറ്റമ്മ, താരോപഗ്രഹങ്ങള്ക്ക് പോറ്റമ്മ, ചെറിയ താരങ്ങള്‍ക്ക് ചിറ്റമ്മ, പെണ്‍താരങ്ങള്‍ക്ക് അമ്മായിയമ്മ, പ്രേക്ഷകന് വെറും ബൊമ്മ
എന്താ ഹരീയുടെ റിവ്യൂ വരാത്തേന്ന് കരുതി.
ReplyDeleteപുതിയ ഡിസൈൻ നന്നായിട്ടുണ്ട്,ഹരീ.
പടം കണ്ടു.ഒരു തവണ കാണാം എന്നല്ലാതെ ഒന്നും തോന്നിയില്ല.
ഞാൻ രണ്ടുദിവസം മുമ്പ് പടം കണ്ടുവന്ന് ഒരു പോസ്റ്റ് ഇട്ടിരുന്നു-കണ്ടിരുന്നോ?
http://vikatasiromani.blogspot.com/2008/11/blog-post_07.html
ഇത് ഉദാത്തമായ കലയാണെന്നൊക്കെ പറഞ്ഞ് ചിലർ കയറുപൊട്ടിക്കുന്നുണ്ടായിരുന്നു.:)
ReplyDeleteആ പോസ്റ്ററിന്റെ സാമ്യം എടുത്തുപറഞ്ഞത് നന്നായി.
ഛായ്... 3.8 ഓ ..!
ReplyDeleteശവനായി പവമായോ ?
ബര്ളീടെ പോസ്റ്റ് വായിച്ച് ഇന്‍ക്രെഡിബിള്‍ ഹള്ക്കിനേപ്പോലെ വളര്‍ത്തി വലുതാക്കിയ ആവേശ് കുമാറിനെ ഒറ്റയടിക്കു ഗള്ളിവര്‍ ആക്കിയ പോലെ.ഇവിടെ വരുമ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്യാനിരുന്ന എന്റെ കരണത്തടിച്ച പോലെയായി (ബാബു നമ്പൂരി സ്റ്റൈല്‍).
നന്ദി കുഞ്ഞാടേ,കുത്തി മറിയാതെ സമാധാനമായി പതുക്കെ കാണാല്ലോ..!
മാറ്റങ്ങള്‍ ഇഷ്ടപ്പെട്ടു..!
എന്നാണാവോ ഒരു മലയാളപടം തീയേറ്ററിൽ പോയി കാണാൻ പറ്റുന്നത്!
ReplyDeleteവിവരണത്തിന് നന്ദി.
ഇതു റിവ്യൂ!!! :) കൊള്ളാം .
ReplyDeleteപടം ബോറഡിക്കില്ല. കോമെഡിയും ക്ളൈമാക്സും വെറുപ്പിക്കും ..
റേറ്റിംഗ് കൊടുക്കുന്ന രീതി കൊള്ളാം. കളറൊന്നും കൊടുത്തില്ലേലും വേണ്ടില്ല, ആ നീലയും മഞ്ഞയും മാറ്റിയേ പറ്റു :@ വളരെ ബോറായിട്ടുണ്ട് :P
ReplyDeleteഈ നാഴികക്കല്ലില്ന്ന് ഇത്രയൊക്കെയെ പ്രതീക്ഷിച്ചിട്ടുള്ളു :) ബാക്കി കണ്ടിട്ട്.
Haree,
ReplyDeleteMost of the reviews about the movie is "not bad". First of all we should appreciate the team for gaining such an opinion for a film, in which they have included almost all the stars in Malayalam and given equal importance to all. It is not at all an easy task.
Joshi and Sibi-Uday team succeeded where Fazil was failed in Harikrishnans, in which he was totaly confused how to direct the two superstars and the result was a pathetic movie.
I think nobody expected a classic Malayalam movie from Sibi-Uday-Joshi team.
അപ്പൊ അങ്ങനെ വന്‍ സംഭവം ഒന്നും അല്ല അല്ലെ. ബെര്ല്യ്ചായന്റെ review കണ്ടപ്പോള്‍ ഒരു power packed comercial joshi film ആണെന്ന് കരുതി. പിന്നെ അമ്മയുടെ മിക്കവാറും എല്ലാ മക്കളും ഉള്ളത് കൊണ്ടു ഒരു ആന ചന്ദം അല്ലെ. അപ്പൊ ഫാന്‍സ് പ്രാന്തന്മാരുടെ ആക്രാന്തം ഒക്കെ തീര്നിട്ട് സമാധാനം ആയിട്ട് ഒരു കൈ നോക്കാം.
ReplyDeleteചിത്രം വലിയ കുഴപ്പം തോന്നിയില്ല. കോമഡിക്കു വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ കുറച്ച് മടുപ്പിച്ചു. സുരാജിന്റെ തമാശകൾ മാത്രമാൺ അല്പമെൻഹിലും ചിരിപ്പിച്ചത്.
ReplyDeleteസിനിമ കണ്ടു. ചിലര്‍ ബ്ലോഗില്‍ കൊട്ടിഘോഷിച്ചതു പോലെ അത്രക്കു മഹത്തരമായതെന്നു പോയിട്ടു, ചുമ്മാ മഹത്തരമായ ഒരു സിനിമ പോലുമല്ല 20-20. ഒരു ശരാശരി മലയാളസിനിമ. കോമഡിയൊക്കെ പറഞ്ഞു ഫലിപ്പിച്ചെടുക്കാന്‍ നടന്മാര് ബദ്ധപ്പെടുന്നതു പോലെ തോന്നി. ഉദാഹരണം ഇന്നസെന്റ് തന്നെ. കോമഡിയില്‍ അല്പമെങ്കില് കൊള്ളാവുന്നതായി തോന്നിയതു സുരാജിന്റെ മാത്രം. അതും കേട്ടു കേട്ടു തുരുമ്പിച്ചവ.
ReplyDeleteശരിയായിട്ടുള്ള ഒരു കഥ പോലുമില്ലാതെ തട്ടിക്കൂട്ടിയ ഒരു സിനിമയെന്നു വേണമെങ്കില്‍ പൊതുവെ പറയാം. സൂപ്പര്‍ താരങ്ങളുടെ ആരാധകരെ ഒട്ടും നിരാശപ്പെടുത്താതിരിക്കാനുള്ള ഞൊടുക്കു വിദ്യകള്‍ പ്രയോഗിച്ചിട്ടുണ്ട്. ടൈറ്റില്‍ സോങൊഴിച്ചാല് ഇത്രയും മോശമായ ഗാനരംഗങ്ങളും, ഗാനങ്ങളും അടുത്ത കാലത്തു മലയാള സിനിമയില്‍ കണ്ടിട്ടില്ല. ദുര്‍ബലമായ ഒരു കഥാ തന്തുവില്‍ കിടന്നു വട്ടം കറങ്ങുന്ന ഒരു സിനിമയായിട്ടെ തോന്നിയുള്ളു. ശക്തമായ ഒരു കഥാപാത്രം പൊലുമില്ല ഇതില്‍. കുറച്ചെങ്കിലും ഭേദപ്പെട്ടതായി തോന്നിയതു സുരേഷ് ഗോപിയുടെത് മാത്രം( ഞാന്‍ ആരുടെയും ആരാധകനല്ല.നോട് ദ പോയിന്റ്).
കൊടുത്ത കാശ് തട്ടീം മുട്ടീം മുതലായിയെന്നെ പറയാന്‍ പറ്റു. ജനം ഇടിച്ചു കേറുനതു ചിത്രത്തിന്റെ മേന്മ കൊണ്ടല്ല പകരം താരാരാധന മൂത്ത് ഭ്രാന്തായതു കൊണ്ട്. അല്ലാതെ ഒരു ശരാശരി തമിഴ് സിനിമ തരുന്ന ആസ്വാദന സുഖം പോലും 20-20 നല്‍കുന്നില്ല.
Watch this!
ReplyDeletehttp://www.youtube.com/watch?v=dyJQHILxk58
അപ്പോള്‍ പ്രതീക്ഷിച്ച പോലെ തന്നെ വീണ്ടും ലവന്മാര് പേപ്പര്‍ വെസ്ടാക്കി അല്ലെ. എന്താണേലും പാഠം കണ്ടിറ്റ് മടങ്ങി വന്നു കമന്റാം.
ReplyDeleteപുതിയ മാറ്റങ്ങള്‍ കൊള്ളാം. ആ സംവിധാനത്തിന്റെയും തിരക്കഥയുടെയും സെക്ഷന്‍സില്‍ എഴുതിയിരിക്കുന്നത് കോപ്പി ചെയ്ത് വെച്ചോ. ഇപ്പോഴത്തെ മിക്കപടങ്ങലുറെ റിവ്യൂ എഴുതുമ്പോഴും , പേരു മാറ്റി പേസ്റ്റ് ചെയ്യാല്ലോ.
@ tk sujith,
ReplyDelete:-) എനിക്കല്പം ബോറടിച്ചു. അപ്പോള്‍ കാണികളുടെ (ഫാന്സിന്റെയെന്നു പറയണം, നമ്മളും കാണികളാണല്ലോ!!!) ആവേശമൊക്കെ കഴിഞ്ഞ് കാണുന്നവരുടെ കാര്യം കട്ടപ്പൊക!
@ പ്രയാസി, നിഷാന്ത്, arun, അയല്ക്കാരന്,
:-) നന്ദി.
@ balu..,..ബാലു,
കാണൂ... :-) എന്റെ ഡിസൈനുകള്‍ മിക്കവയും, മങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുന്നവയാണ്; മനഃപൂര്‍വ്വം കളര്‍ഫുള്‍ ആയി ഒന്നു ചെയ്തു നോക്കിയതാണ്. തലക്കെട്ടുകളുടെ പിന്നില്‍ ഇമേജൊന്നും ഉപയോഗിക്കേണ്ടതില്ലെന്നു തോന്നുന്നു. ചിത്രത്തിന്റെ ഹെഡര്‍ എനിക്ക് തൃപ്തി തോന്നുന്നു. 007 തീര്‍ച്ചയായും കാണും.
@ വികടശിരോമണി,
കണ്ടിരുന്നു. പ്രത്യേകിച്ച് എന്തു പറയാന്‍... മലയാളികളുടെ തലയിലെഴുത്ത്! ഡിസൈനെക്കുറിച്ചുള്ള അഭിപ്രായത്തിനു നന്ദി. :-)
@ റോബി,
:-) മറ്റു പോസ്റ്ററുകളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണോ എന്തോ!
@ kiranz..!!,
‘ശുദ്ധനുണയനും മഹാതോന്ന്യാസി’യുമായ ഒരാളുടെ വാക്കുകേട്ട് ഹള്‍ക്കിനെ വളര്‍ത്താന്‍ ആരാ പറഞ്ഞേ! :-) :-D ;-)
നന്ദി.
@ സതീശ് മാക്കോത്ത്| sathees makkoth,
:-) അതെന്താ, അവിടെങ്ങും തിയേറ്ററില്‍ മലയാളം പടങ്ങള്‍ വരില്ലേ?
@ പേടിത്തൊണ്ടന്‍,
എന്തോ, എനിക്കിച്ചിരെ ബോറടിച്ചു!
@ രുദ്ര,
നന്ദീട്ടോ... :-) അയ്യട, നീലയും മഞ്ഞയും മാറ്റിയാ പിന്നെ ഓപ്ഷന് പച്ചേം, ചുവപ്പുമാ... അതിലും ഭേദല്ലേ, ഇദ്? ;-)
@ dreamer,
ഞാനും ‘മോശം’ എന്നു പറയുന്നില്ല. ശരാശരി ചിത്രമെന്നു പറയാം. ‘ഹരികൃഷ്ണന്‍സ്’ ഇതിലും മെച്ചമാണെന്നാണ് എനിക്കു തോന്നുന്നത്.
@ തോമാച്ചന്™||thomachan™,
ഫാന്‍സ് പ്രാന്തന്മാരുടെ ആക്രാന്തവും കൂടി ചേരുമ്പോളല്ലേ, ട്വന്റി 20 രസിക്കുന്നത്! അതൂടെ ഇല്ലേല് പിന്നെ എന്തു കാണാന്‍! :-) (റഫ: കമന്റ് നമ്പര്‍ 1)
@ കാര്‍വര്‍ണം,
ചെറിയ കുഴപ്പങ്ങള്‍ അവിടെയും ഇവിടെയും അല്ലേ? സുരാജെന്തുവാ തമാശ പറഞ്ഞത്! (സമയമില്ല, അല്ലായിരുന്നെങ്കില്‍ അടി മേടിച്ചിട്ടേ പോവൂന്നുള്ളതോ!!!)
@ യാരിദ്|~|yarid,
ഹൊ! കെട്ടിഘോഷിച്ചത് ഇപ്പോ വായിക്കുമ്പോളൊരു ഞെട്ടല്‍! ഇത് ഈ ചിത്രത്തിനെക്കുറിച്ചു തന്നെയാണോ എന്നേ!!! :-)
@ നിഷാന്ത്,
എന്താണ് ലിങ്ക്? ലോഡാവുന്നില്ല...
@ eccentric,
പേപ്പര്‍ വേസ്റ്റാക്കീന്നു വെച്ചാല്‍, പൈസ കളഞ്ഞൂന്നാണോ? എങ്കില്‍ അവര്‍ പൈസയൊന്നും കളഞ്ഞിട്ടില്ല... (ഗ്രാന്‍ഡ് 1 കോടി കൊടുത്തു ‘അമ്മ’യ്ക്ക്, താരങ്ങളാരും കാശും മേടിച്ചിട്ടില്ല... ആദ്യ ദിവസത്തെ കളക്ഷന്‍ തന്നെ 2.5 കോടിയാണെന്നാണ് കേട്ടത്...) എല്ലാ വിശേഷങ്ങള്‍ക്കും ഇങ്ങിനെ തലക്കെട്ടു കൊടുത്ത് എഴുതുകയുണ്ടാവില്ല.
--
@hari: കൊട്ടിഘോഷിച്ചതു ഹരിയാണെന്നല്ല അര്‍ത്ഥമാക്കിയതു. മറ്റു ചിലര്‍..:)
ReplyDelete" മലയാള സിനിമ കലാകാരന്മാരുടെ വിഭവശേഷി ഒരുമിപ്പിക്കുവാന്‍ ‘അമ്മ’യ്ക്ക് കെല്പുണ്ടെങ്കില്, മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ചിത്രങ്ങളെടുക്കുവാന്‍ അത് ഉപയോഗിക്കുകയാണ് വേണ്ടത് "
ReplyDeleteചില ഓണപ്പതിപ്പുകള്‍ കണ്ടിട്ടില്ലേ, എം.ടിയും പെരുമ്പടവവും മുതല്‍ ചന്ദ്രമതിയും സുസ്മേഷ് ചന്ദ്രോത്തും ഇന്ദു മേനോനും വരെ എഴുതും. എന്നിട്ടെന്തു കാര്യം... എല്ലാരുടേയും സബ്സ്റ്റാന്‍ഡേഡ് കൃതികള്‍ ചേര്‍ന്ന് ഒരു ചവറിനു രൂപം നല്‍കും. ഒരു ദിവസത്തെ വായനകഴിഞ്ഞാല്‍ ട്രാഷിലേയ്ക്ക്.
'ഒഷന്സ് ഇലെവ'നൊക്കെ "അമ്മ" കാണുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
കാശ് പോയാലും കാണണം എന്നുണ്ടായിരുന്നു..എന്താണീ സംഭവം എന്നറിയാന്‍.. കണ്ടോന്ന് ചോദിച്ചാല്‍ ഇല്ല; കേട്ടോന്ന് ചോദിച്ചാല്‍ അതും ഇല്ല.. ആകെയുള്ള സീറ്റിന്റെ ഇരട്ടി പ്ലാസ്റ്റിക്ക് കസേരകള്‍ ഉള്ള ഗാപ്പിലൊക്കെ കൊണ്ടുവന്ന് നിരത്തി.. പിന്നെ അവരുടെ പാട്ടും കൂത്തും കാരണം സ്ക്രീനില്‍ വന്നതുകാണാനൂള്ള ഭാഗ്യം അപൂര്‍വ്വമായെ സിദ്ധിച്ചുള്ളു... ബഹളം കാരണം ഒരു ഡയലോഗ് പോലും നേരെ കേട്ടില്ല.. എന്നാലും ഞാന്‍ 20/20 യുടെ 10/20 കണ്ടു... മാര്‍ക്കും അത്രയെ ഉള്ളു.
ReplyDeleteഓടോ: ഹരിയുടെ നാട് ഹരിപ്പാടാണൊ.. അവിടെന്നാ ഞാന്‍ ഈ ഫിലിം കണ്ടെ.. :)...
ഹരി അതു 20-20 യുടെ ട്രെയ്ലറിന്റെ വേറൊരു വേര്‍ഷനാ. 20-20 + ക്വാണ്ടം ഓഫ് സോളെയ്സ് + ഡോണ്‍ + എക്സെട്രാ... :)
ReplyDeleteസംഭവം കിടുവാണ്.
ചുമ്മാ അതൊന്നു കണ്ടുനോക്ക്!
http://www.youtube.com/watch?v=dyJQHILxk58
Watch in high quality.
ചിത്രവിശേഷം പതിവായി വായിക്കാറുണ്ട്. ആസ്വദിക്കാറുമുണ്ട്. പക്ഷേ കുരുക്ഷേത്രക്ക് അഞ്ചും ഈ പടത്തിനു നാലില്‍ താഴെയും കണ്ടപ്പോള്‍ എന്തോ ഒരു spelling mistake പോലെ. നിരൂപണം നല്ല ബുദ്ധിമുട്ടുള്ള പണിയാണെന്നറിയാം... എങ്കിലും ഈ section തിരിച്ചുള്ള rating അതിനെ കൂടുതല്‍ complicate ആക്കുകയില്ലേ??
ReplyDeleteഹായ് ഇത് വായിച്ചോ? http://howisthemovie.blogspot.com/
ReplyDelete@ യാരിദ്|~|yarid,
ReplyDeleteഅങ്ങിനെ തന്നെയാണെന്ന് ഞാനുമെടുത്തത്... :-)
@ സൂരജ് :: suraj,
‘ഓഷന്‍സ് ഇലെവന്‍, ട്വെല്‍വ്, തേര്‍ട്ടീന്‍’ ഒക്കെയായില്ലേ! അതു കണ്ടിനി ഫോര്‍ട്ടി 40-യുമൊക്കെയായി വരുമോ എന്തോ!
@ ഇട്ടിമാളു,
ഹരിപ്പാടല്ല, ആലപ്പുഴ ടൌണ്‍ തന്നെ... അതെന്തു പറ്റി തിരു.പുരത്ത് ടിക്കറ്റ് കിട്ടാഞ്ഞിട്ടാണോ, ഹരിപ്പാട് വന്നു കണ്ടത്!!! :-)
@ നിഷാന്ത്,
സംഭവം കൊള്ളാം കേട്ടോ... നേരത്തേ കാണുവാന്‍ കഴിഞ്ഞില്ല, ഇപ്പോള്‍ കഴിഞ്ഞു. :-)
@ sameer c thiruthikad,
നന്ദി. :-) അതെന്താണ് സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുവാന്‍? ശരിയാണ്, ഇത് കുറച്ചു കൂടി ബുദ്ധിമുട്ടാണ്. പക്ഷെ, കുറച്ചു കൂടി വിശ്വാസ്യത ഈ രീതിയില്‍ ഉണ്ടാവുമെന്നു തോന്നുന്നു.
@ mansoor,
കണ്ടുവല്ലോ... യോജിപ്പില്ല. :-)
--
ഈ പടം കാണാന്‍ പോകുന്നില്ല. തിരക്കഥ ഉദയ് കൃഷ്ണ, സിബി കെ തോമസ് ആണെന്നറിഞ്ഞ നിമിഷം തന്നെ അത് തീരുമാനിച്ചതാണ്. അത്രയ്ക്ക് മടുപ്പിച്ചുകളഞ്ഞു രണ്ടുപേരും.
ReplyDelete20-20 യെ പറ്റി പ്രിഥ്വിരാജ് കുറച്ചു നാള് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു: " മലയാളസിനിമയിലെ ഇത്രയധികം കഴിവുറ്റ കലാകാരന്മാര് ഒന്നിച്ച് അണി നിരക്കുമ്പോള്‍ ഇവരുടെയൊക്കെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തി ഒരു world class film നാണ് ശ്രമിക്കേണ്ടത് ".
അതിന് ശക്തമായ ഒരു തിരക്കഥയും താരങ്ങളുടെ ഇമേജ് നോക്കാതെ സിനിമ പിടിക്കാന്‍ gutts ഉള്ള ഒരു സംവിധായകനും നിര്‍മ്മാതാവും വേണം. പറയുമ്പോലെ അത്ര എളുപ്പമല്ല; പക്ഷെ ആരെങ്കിലും റിസ്ക് എടുക്കാന്‍ തയ്യാറാവാതെ പറ്റില്ല.
ട്വന്റി 20 എന്ന ചിത്രം നിര്മിചിരികുനത് അമ്മയിലെ അവശരായ കലാകാരന്മാര്ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരനര്ത്ഥം ആണ്. ഒരു ക്ലാസ്സ് ഫിലിം എടുക്കുക അല്ല ഇതിന്റെ പിന്നിലുള്ളവരുടെ ഉദ്ദേശം. ക്ലാസ്സ് ഫിലിം എടുക്കാന്‍ ഇത്രയും വലിയ ഒരു താരനിരയുടെ ആവശ്യം ഒന്നും ഇല്ല. ഈ ചിത്രം ലാഭം മാത്രം മുന്നില്‍ കണ്ടു നിര്‍മിച്ച ഒന്നാണ്. അതുകൊണ്ട് ആ നിലക്ക് പടം വിജയിപ്പിക്കാന്‍ ആയോ അതാണ് നോക്കേണ്ടത്.
ReplyDeleteമാരീചന്റെ റിവ്യൂ :
ReplyDeleteപ്രേക്ഷകരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന സിനിമകള്‍ എല്ലാ ഭാഷയിലും അനേകമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ഭാഷയിലെ സകല താരങ്ങളും ഒരു സംഘടനയുടെ ലേബലില്‍ ഒരുമിച്ചിറങ്ങി പ്രേക്ഷകന്റെ യുക്തിക്ക് വിലപറയുന്ന സംഭവം ഒരുപക്ഷേ, ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും.
ഏറ്റവും ചുരുക്കി, ട്വെന്റി20 എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം കമ്മി. യുക്തിയുടെ മൊട്ടുസൂചിയാഘാതമേറ്റാല്‍ പൊട്ടിത്തകരുന്ന കഥ. അതിനിടയിലും ചിലരുടെയൊക്കെ ഉളളില്‍ കിടക്കുന്ന അധമബോധങ്ങള്‍ക്ക് കൃത്യവും സൂക്ഷ്മവുമായ തിരശീലാഖ്യാനം....
ഹരി, ചിത്രം കണ്ടിട്ട് എനിക്ക് കുഴപ്പം ഒന്നും തോന്നിയില്ല.
ReplyDeleteI too wrote a review..
http://howisthemovie.blogspot.com
@ satheesh haripad,
ReplyDelete:-) പ്രിഥ്വിക്ക് പിന്നേം വിവരമുണ്ട്, ചുമ്മാതാണോ പാട്ടിനെടയ്ക്ക് വായും നോക്കിയേച്ച് പോവേണ്ടി വന്നത്! :-D
@ dreamer,
കാഴ്ചക്കാരന്റെ ഫണ്ട് പോയാലും സാരമില്ല, നമ്മുടെ ഫണ്ട് നിറയട്ടെ, അല്ലേ? ഈ താരങ്ങളെല്ലാവരും കൂടി വഴിയിലിറങ്ങി പിരിച്ചാല്‍, ഇതില്‍ കൂടുതല്‍ കിട്ടുമല്ലോ, മുടക്കൊന്നുമില്ലാതെ... അതുമല്ലെങ്കില്‍, ഇവരുടെയെല്ലാം പ്രതിഫലത്തിന്റെ 1% മറ്റോ ഫണ്ടിലേക്ക് ചേര്‍ക്കാം എന്നു കരുതിയാല്‍ മതിയല്ലോ!
@ സൂരജ്,
:-) മാരീചന്റെ റിവ്യൂവിന് സ്പെഷ്യല്‍ താങ്ക്സ്. തകര്‍ത്തു കളഞ്ഞു; ബട്ട് ഹി ഈസ് എ ‘ബുദ്ധിജീവി...’. :-D
@ bmk,
:-) ഹ ഹ ഹ, അതാണല്ലോ ഞാന്‍ എഴുതിയത്, “അതല്ലാതെ പണം മാത്രം ലക്ഷ്യമിട്ട് പടച്ചു വിടുന്ന ഇത്തരം സിനിമകള്‍, നല്ല സിനിമയെ തിരിച്ചറിയുവാനുള്ള ആസ്വാദകരുടെ കഴിവിനെപ്പോലും ഇല്ലായ്മ ചെയ്യുകയില്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.”. - ചുമ്മാ, തമാശയ്ക്കെടുക്കുക. ആസ്വദിക്കുവാന്‍ കഴിഞ്ഞുവെങ്കില്‍ നല്ലത്, സന്തോഷം. (മാരീചന് എഴുതിയിരിക്കുന്നത് ഒന്നു വായിക്കുന്നതും നന്നായിരിക്കും.)
--
Haree,
ReplyDeleteI don’t think that viewers lost their money by watching this movie. Only a minority are saying negative reports about this movie. Whatever, since acting is their profession I don’t think that by producing such a movie they did something wrong. And it is better than collecting money from the mass, without giving anything like what politicians are doing.
After all who can give guarantee for a class movie in the present Malayalam film industry? If the purpose is profit producing such mass masala entertainers are not at all a fault.
Expecting a class movie from Joshy, Sibi-Udayakrishna team is like going to a non vegetarian restaurant by expecting a good “Sadya”.
പടം ഞായാറാഴ്ച കണ്ടു. ഏകദേശം 2 മണിക്കൂര്‍ ക്യൂവൊക്കെ നിന്ന് നാട്ടുകാരുടെ മുഴുവന്‍ ഇടിയും കൊണ്ട് വളരെ കഷ്ടപ്പെട്ടാണ് ടിക്കറ്റ് ഒപ്പിച്ചത്. ഈ സിനിമയുടെ സൃഷ്ടാക്കളുടെ മുന്‍കാല ചിത്രങ്ങളായ കൊച്ചീരാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്പെക്ടര്‍ ഗരുഡ് ഒക്കെ ഓര്‍ത്ത് ഒരു അറുബോറന്‍ പടം പ്രതീക്ഷിച്ചാണ് കയറിയത്. “വിശേഷ”വും ആ ഒരു ഇമേജ് ആണല്ലോ പടത്തിന് നല്‍കിയത്. അങ്ങനെ ഒരു ബോറന് പടം പ്രതീക്ഷിച്ച് കയറിയിട്ട് പോലും നിരാശപ്പെടേണ്ടി വന്നതിന്റെ കഥയാണ് എനിക്ക് പറയാനുള്ളത്. പേരുകേട്ട വക്കീല്‍ വരെ ചുമ്മാ ആളെ കൊല്ലാന്‍ ഇറങ്ങിയതൊക്കെ കണ്ട് വട്ടായിപ്പോയി..! എന്നിരുന്നാലും 3 നായകന്മാരെ ഒരുമിച്ച് കൊണ്ടുപോകാന്‍ തിരക്കഥാക്കൃത്തുക്കള്ക്ക് സാധിച്ചിട്ടുണ്ട് എന്നത് സമ്മതിക്കേണ്ടി വരും. അതുകൊണ്ട്, അതുകൊണ്ട് മാത്രം ട്വന്റി 20ക്ക് പാസ്സ് മാര്‍ക്ക് കൊടുക്കാം, എല്ലാവരേയും ഒരുമിച്ചൊന്ന് കാണാം എന്ന “മോഡറേഷനോടെ”..
ReplyDeleteസിനിമയുടെ കഥയും കുന്തവുമൊന്നുമല്ല എന്നെ നിരാശനാക്കിയത്. ഇത്രയും മോശം പ്രൊഡക്ഷന്‍ ക്വാളിറ്റി അടുത്തകാലത്ത് മലയാളസിനിമയില്‍ ഞാന്‍ കണ്ടിട്ടില്ല. പലരംഗങ്ങളും ഏതോ 1980ലെ പടം പോലെയൊക്കെയാ തോന്നിയത്. ഇത് ഞാന്‍ കണ്ട തീയറ്ററിന്റെ കുഴപ്പമാണോ എന്നറിയില്ല. എറണാകുളത്ത് സരിതയില്‍ പടം കണ്ട കൂട്ടുകാരനും ഇതേ അഭിപ്രായം പറഞ്ഞത് കൊണ്ട് ഇവിടെ പറഞ്ഞെന്നേ ഉള്ളു. ഗ്രാഫിക്സ് പരമബോറായിരുന്നു. ഒരു മിനിമം സ്റ്റാന്റേഡ് തരാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഗ്രാഫിക്സ് ഉപയോഗിക്കരുതായിരുന്നു.
ചിത്രത്തിന്റെ കഥ വെച്ച് നോക്കിയാല്‍ “നായകന്” എന്ന് പറയാവുന്നത് മോഹന്‍ലാലിനെയാണ്. എന്നാല്‍ മമ്മൂട്ടിയേം സുരേഷ് ഗോപിയേം കഷ്ടപ്പെട്ട് നായകസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സുരേഷ് ഗോപിയേയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പണി കൊടുക്കുന്ന ക്യാരക്ടര്‍ എന്ന നിലയില്‍ പുള്ളിക്കാരന് കസറി. മമ്മൂട്ടിയുടെ വാക്കുകള്‍ കൊണ്ടും മോഹന്‍ലാല്‍ “ഷോ” കാണിച്ചും ആരാധകരെ തൃപ്തിപ്പെടുത്തി!
വാല്‍കഷണം: തിരക്കൊഴിഞ്ഞിട്ട് കാണാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ഇപ്പോ കണ്ടാല്‍ ഒരോളത്തിന് പടം ചിലപ്പോ മുഷിയില്ല. ഈ ബഹളമൊക്കെ അടങ്ങിയിട്ട് കാണാനാണേല്‍.. നിങ്ങളെയോര്‍ത്ത് സഹതാപം തോന്നുന്നു..!
--- അതല്ലാതെ പണം മാത്രം ലക്ഷ്യമിട്ട് പടച്ചു വിടുന്ന ഇത്തരം സിനിമകള്‍, നല്ല സിനിമയെ തിരിച്ചറിയുവാനുള്ള ആസ്വാദകരുടെ കഴിവിനെപ്പോലും ഇല്ലായ്മ ചെയ്യുകയില്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ----
ReplyDeleteനല്ലസിനിമ ആസ്വദിക്കാനുള്ള ജനങ്ങളുടെ കഴിവ് ഇല്ലാതാക്കുന്നു എന്നുമാത്രമല്ല അത്തരം കഴിവുള്ള ചില ഭേദപ്പെട്ട സിനിമകളെ തീയേറ്ററില്നിന്നു പായിക്കാനും (ഉദാഹരണം തലപ്പാവ്, വെറുതേ ഒരു ഭാര്യ) ഈ സംഘടിതശ്രമത്തിനു കഴിഞ്ഞു എന്നത് ഖേദകരമായിപ്പോയി.
ഹരീ ...
ReplyDeleteനിരൂപണത്തോട് പൂര്‍ണമായും യോജിക്കാന്‍ കഴിയുന്നില്ല. ആദ്യത്തെ പതിനഞ്ച് മിനുറ്റ് ഭാഗത്തെ ഹരിശ്രീ അശോകന്, കൊച്ചിന് ഹനീഫ , കല്പന എന്നിവരുടെ വളിപ്പുകള്‍ ഒഴിവാക്കിയാല്‍ സിനിമയിലെ കോമഡി അത്ര മോശം ആണെന്ന അഭിപ്രായം എനിക്കില്ല. പിന്നെ ഹരീ സിനിമ കണ്ട തീയേറ്ററില്‍ ആരും തന്നെ ചിരിച്ചില്ലെന്നതും വിശ്വസിക്കാന്‍ പ്രയാസം [:D] സുരാജിന് സിനിമയില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ ജയറാം- ദിലീപ് കോമ്പിനേഷന്‍ അത്ര മോശമാക്കിയില്ല . പിന്നെ ഇതൊരു കച്ചവട സിനിമ ആണല്ലോ. അപ്പോള്‍ പിന്നെ കലാമൂല്യം വേണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ ?
@ Dreamer,
ReplyDelete:-) അവര്‍ തെറ്റു ചെയ്തു എന്നൊന്നും ഞാനും പറഞ്ഞിട്ടില്ല. പക്ഷെ, ഇതവരുടെ തൊഴില്‍ ആയതിനാലും, കാശുമുടക്കിക്കാണുന്ന പ്രേക്ഷകരോട് നീതി പുലര്‍ത്തുക തൊഴില്‍ പരമായ മാന്യതയായതിനാലും എന്തെങ്കിലുമൊക്കെ കോപ്രായങ്ങള്‍ കാട്ടി കാശുണ്ടാക്കുന്നതിനോട് യോജിക്കുവാന്‍ കഴിയില്ല. ‘Class’ മൂവിയൊന്നും വേണമെന്നില്ല, പക്ഷെ ഇങ്ങിനെയാവരുതെന്നു മാത്രം.
@ Balu..,..ബാലു,
:-) നന്ദി.
@ തകര്‍പ്പന്‍,
സത്യം!
@ ഷമ്മി :),
ചിരിയും, ഉള്ളുതുറന്ന ചിരിയും രണ്ടും രണ്ടാണെന്നേ... ചിത്രത്തിലെ ഉള്ളുതുറന്നു ചിരിച്ച ഒന്നോ രണ്ടോ തമാശകള്‍ ഒന്നു പറയാമോ? ഹ ഹ ഹ... കച്ചവട സിനിമയാണ്, അതുകൊണ്ട് ഞങ്ങള്‍ എന്തു വേണമെങ്കില്‍ കാണിക്കും, സഹിച്ചോണം എന്നാണോ? കച്ചവടസിനിമയിലും കലാമൂല്യമാവാം, അത് ‘അവാര്‍ഡ്’ സിനിമകള്‍ക്ക് മാത്രമുള്ള സംഗതിയല്ല!
--
Haree,
ReplyDeleteWho is cheated here ? Viewers ? I dont think so. I feel this film is a complete entertrainer. And that is why the film collected more than 5 crore in one week (I read it from some news papper). As Shammi told initial scenes are not up to the mark and music is also not upto the mark that are the only drawback I found.
What do you mean by quality films ? I dont think there is a defenition for that. If you like the film then it is a "quality" film for you.
What is the drawback in the story and screen play ? Dialogs between Superstars looks great for me.
അവസാനം ഈ ചിത്രം ഞാനും കണ്ടു.... സാധാരണ ഒരു ചിത്രം കണ്ടാല്‍ ആസ്വാദനമെഴുതുന്ന പതിവ് എനിക്കുമുണ്ട്, എന്നാല്‍ ഈ ചിത്രത്തിന്റെ ആസ്വാദനം നാന് എഴുതുന്നില്ല. ഇതൊരു മഹത്തായ സിനിമ, മുടിഞ്ഞ എന്റര്‍ടൈനര്‍ എന്നൊക്കെ ബ്ലോഗിലൂടെ വിളിച്ചു പറഞ്ഞവരെ കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി ചിത്രം കണ്ടിറങ്ങിയപ്പോള്‍... പഴുതുകളടക്കാതെ ഉണ്ടാക്കിയ കഥ.... നിലവാരത്തില്‍ താഴ്ന്നു പോയ തമാശ രംഗങ്ങള്‍.. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നു ഒന്നു കൂടി വ്യകതമാക്കുന്ന ചിത്രം... സുരേഷ് ഗോപിയുടെ ആന്റണി പുന്നക്കാടന് കൊള്ളാം. പക്ഷേ അല്പം കൂടി നന്നാക്കമയിരുന്നു. ചടുലത വേണ്ടിയിരുന്നു എന്നു തോന്നി.....
ReplyDeleteTwenty 20 is only a cleean entertainer. Nothing new in this films. Joshy, Sibi-Udayan team really used the starpower of malayalam cinema.
ReplyDelete