നവംബര്‍ 20, 2008: ‘ചിത്രവിശേഷം’ തുടങ്ങിയിട്ട് ഇന്നേക്കിത് രണ്ടാം വര്‍ഷം. ചിത്രവിശേഷത്തിന്റെ തുടക്കത്തെപ്പറ്റിയും, ചിത്രവിശേഷം എന്നതിന്റെ ഉദ്ദേശത്തെ പറ്റിയും ‘
ചിത്രവിശേഷത്തിന് ഒരു വയസ്’ എന്ന പോസ്റ്റില്‍ കഴിഞ്ഞ വര്‍ഷം സൂചിപ്പിച്ചിരുന്നു. ഓരോ വിശേഷത്തിനും കമന്റ് ചെയ്യുന്നവര്‍ അധികമില്ലെങ്കിലും, വായനക്കാരുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വളര്‍ച്ച വളരെ പ്രോത്സാഹനം നല്കുന്ന ഒന്നാണ്. യോജിപ്പുകളും, വിയോജിപ്പുകളും രേഖപ്പെടുത്തി ഈ ബ്ലോഗിനെ മുന്നോട്ടു നയിക്കുന്നവര്‍ നല്കുന്ന ഊര്‍ജ്ജവും ചെറുതല്ല. ലിങ്കുകളായും, ഫീഡുകളായും ചിത്രവിശേഷത്തെ കൂടുതല്‍ പേരിലെത്തിക്കുന്ന ബ്ലോഗുകളേയും, അഗ്രിഗേറ്ററുകളേയും, വെബ് സൈറ്റുകളേയും വിസ്മരിക്കുവാനും കഴിയില്ല. ഏവരുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്, മൂന്നാം വര്‍ഷത്തിലെ യാത്ര ഇവിടെ ആരംഭിക്കുന്നു.
ചിത്രവിശേഷത്തിലെ റേറ്റിംഗിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ പരാതി കേട്ടിട്ടുള്ളത്. മോശമായി എഴുതിയിരിക്കുന്ന സിനിമകളുടെ റേറ്റിംഗ്, നല്ലതെന്ന് എഴുതിയിരിക്കുന്നതിനേക്കാള്‍ ചിലപ്പോള്‍ കൂടി നില്ക്കുന്നു; മറ്റു പല സൈറ്റുകളും നല്ല റേറ്റിംഗ് നല്‍കിയിരിക്കുന്ന സിനിമകള്‍ക്ക് ചിത്രവിശേഷത്തിലെ റേറ്റിംഗ് കുറഞ്ഞുപോവുന്നു, ചിലപ്പോള്‍ കൂടിപ്പോവുന്നു; റേറ്റിംഗിന്റെ മാനദണ്ഡം എന്തെന്ന ചോദ്യം ഇടയ്ക്കിടെ ഉയരുന്നു, അപ്പോളൊക്കെ അതെങ്ങിനെയെന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നു. ഇതൊക്കെക്കൊണ്ടുതന്നെ ഇപ്പോള്‍ പിന്തുടരുന്ന റേറ്റിംഗ് രീതിയിലൊരു മാറ്റമാവാം എന്നു തോന്നുന്നു. ചിത്രവിശേഷത്തില്‍ ഇനിമുതല്‍ നല്കുന്ന റേറ്റിംഗ് താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാവും. പൂര്‍ണ്ണമായും സാങ്കേതികമായ വിലയിരുത്തലാവില്ല ഇവിടെ പിന്തുടരുക, ആസ്വാദകപക്ഷത്തു നിന്നാവും ഓരോ ഘടകവും വിലയിരുത്തപ്പെടുക.
- കഥയും, കഥാപാത്രങ്ങളും: കഥ, തിരക്കഥ, സംഭാഷണം, കഥാപാത്രങ്ങള്‍ക്ക് കഥയിലുള്ള പ്രാധാന്യം, അവതരണരീതി ഇതൊക്കെയാണ് ഇവിടെ വിലയിരുത്തുക.
- സംവിധാനം: ഓരോ കഥാപാത്രത്തിനും ഇണങ്ങുന്ന അഭിനേതാക്കളെയാണോ ഉപയോഗിച്ചിരിക്കുന്നത്, തൃപ്തികരമായി അവരെക്കൊണ്ട് അതാത് കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ടോ, കഥാകഥന രീതി, പ്രേക്ഷകന്റെ താത്പര്യം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ, എല്ലാത്തിനുമുപരി ചിത്രത്തെ ആസ്വാദനക്ഷമമായി ഒരുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇവയൊക്കെയാണ് ഇവിടെ നോക്കുക.
- അഭിനയം: അഭിനേതാക്കള്‍ക്ക് കഥാപാത്രങ്ങളെ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് ഇവിടെ നോക്കുന്നത്. ഓരോ കഥാപാത്രത്തിനും കഥയിലുള്ള പ്രാധാന്യത്തിനനുസരിച്ചാവും, ആകെക്കൂടിയുള്ള മികവ് നിര്‍ണ്ണയിക്കുക.
- സാങ്കേതികം: ക്യാമറ, എഡിറ്റിംഗ്, ശബ്ദലേഖനം, കലാസംവിധാനം, വിഷ്വല്‍/സൌണ്ട് ഇഫക്ടുകള്‍, പിന്നണിസംഗീതം തുടങ്ങിയ സാങ്കേതികമേഖലകളിലുള്ള മികവാണ് ഇവിടെ പരിശോധിക്കുന്നത്. ഇവയോരോന്നും ഉപയോഗിച്ചിരിക്കുന്നതിലെ വൈദഗ്ദ്ധ്യത്തേക്കാളുപരി വേണ്ടത്, വേണ്ടപ്പോള്‍, വേണ്ടരീതിയില്‍, ഉപയോഗിച്ചിട്ടുണ്ടോ എന്നതിനാണ് പ്രാധാന്യം നല്‍കുക.
- പാട്ട്, നൃത്തം, ആക്ഷന്‍: ഇവയൊക്കെ ഒരു സിനിമയില്‍ ആവശ്യത്തിന് ഉപയോഗിച്ചാല്‍ പ്രയോജനം ചെയ്യും. കൂടുതലായാല്‍ അതുപോലെ ദോഷവും.
- മറ്റുള്ളവ: നിര്‍മ്മാണം, വസ്ത്രാലങ്കാരം, മേക്കപ്പ്, ഡിസൈന്‍ തുടങ്ങിയവയാണ് ഇവിടെ പരിഗണിക്കുക. ചിത്രത്തിന്റെ വിജയം, ഈ ഘടകങ്ങളുടെ മികവിനേയും ആശ്രയിച്ചിരിക്കുന്നു.
കഥയും, കഥാപാത്രങ്ങളും - 10 പോയിന്റ്
സംവിധാനം - 10 പോയിന്റ്
അഭിനയം - 10 പോയിന്റ്
സാങ്കേതികം - 10 പോയിന്റ്
പാട്ട്, നൃത്തം, ആക്ഷന്‍ - 5 പോയിന്റ്
മറ്റുള്ളവ - 5 പോയിന്റ്
10 പോയിന്റ് നല്‍കിയിട്ടുള്ള ഘടകങ്ങള്‍ക്ക് 3 പോയിന്റും, 5 പോയിന്റ് നല്‍കിയിരിക്കുന്ന ഘടകങ്ങള്‍ക്ക് 2 പോയിന്റുമാവും ഓരോ ചിത്രത്തിനും തുടക്കത്തില്‍ നല്‍കുന്നത്. ഇതില്‍ നിന്നും ചിത്രത്തിന്റെ നിലവാരത്തിനനുസരിച്ച് പോയിന്റുകള്‍ കൂട്ടിയും, കുറച്ചുമാണ് യഥാര്‍ത്ഥത്തിലുള്ള പോയിന്റ് കണക്കാക്കുന്നത്. ഉദാഹരണത്തിന് ഒരു ചിത്രത്തിന്റെ അഭിനയത്തിന് 3 പോയിന്റ് ആണ് നല്കിയിരിക്കുന്നതെങ്കില്, അഭിനേതാക്കളെല്ലാവരും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ടെന്നും; 4, 5, 6 എന്നിങ്ങനെ മുകളിലേക്ക് പോയാല്‍ ചില അഭിനേതാക്കളെങ്കിലും മികച്ചു നിന്നുവെന്നും; 2, 1 എന്നിങ്ങനെ താഴേക്ക് പോയാല്‍ പലരും നന്നായില്ല എന്നും അര്‍ത്ഥമാക്കാം.
ഇതിനു മുന്‍പ് പോസ്റ്റ് ചെയ്തിരിക്കുന്ന രണ്ട് ചിത്രങ്ങളുടെ(ട്വന്റി 20, ക്വാണ്ടം ഓഫ് സോളസ്) റേറ്റിംഗ് ഇപ്രകാരം നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. ഈ രീതിയിലുള്ള റേറ്റിംഗ് കുറ്റമറ്റതാണെന്ന് പറയുവാന്‍ കഴിയുകയില്ലെങ്കിലും, മുന്‍പ് പിന്തുടര്ന്നു വന്നിരുന്ന രീതിയെ അപേക്ഷിച്ച് കൂടുതല്‍ വിശ്വസനീയമാവുമെന്ന് കരുതുന്നു. ചിത്രങ്ങളുടെ വിശേഷമെഴുതുമ്പോള്, ഈ വിഭാഗങ്ങള്‍ക്ക് ഇതേ രീതിയില്‍ ഊന്നല്‍ നല്കുവാനും ശ്രമിക്കുന്നതാണ്. ‘ട്വന്റി 20’-യെക്കുറിച്ചുള്ള പോള്‍ഫലം ഈ റേറ്റിംഗിന് അനുകൂലമാണെന്നതിനാല്‍ ഈ രീതി പൊതുവെ സ്വീകാര്യമാണെന്ന് കരുതുന്നു.
വിശേഷം അവതരിപ്പിക്കുന്ന രീതി | |
|
വിശേഷത്തില്‍ കഥ പറയുന്നു എന്നതാണ് മറ്റൊരു പ്രധാന ആരോപണം. ഒട്ടുമിക്കവാറും മറ്റെല്ലാ സൈറ്റുകളിലും വരുന്ന പ്രിവ്യൂകള്‍, റിവ്യൂകള്‍ എന്നിവയുമായി താരതമ്യം ചെയ്താല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാവും. വളരെ ചുരുക്കി, പരിണാമഗുപ്തി വെളിവാക്കാത്ത രീതിയില്‍; കഥയെക്കാളുപരി കഥാപാത്രങ്ങളേയും, അവ അവതരിപ്പിച്ചവരേയും പരിചയപ്പെടുത്തുന്ന രീതിയാണ് ചിത്രവിശേഷം തുടര്‍ന്നു വന്നിരുന്നത്. എന്നിരുന്നാലും, പലയിടത്തും പ്രതിപാദിച്ചിട്ടുള്ള കഥ വീണ്ടുമിവിടെ എടുത്തെഴുതേണ്ടതില്ല എന്നു ചിന്തിക്കുമ്പോള്‍ ഒരു മാറ്റമാവാം എന്നു കരുതുന്നു. ഇനി മുതല്‍ കഥയും, കഥാപാത്രങ്ങളുമെന്ന ഭാഗത്ത് അവയുടെ വിലയിരുത്തലിന് മുന്‍തൂക്കം നല്കുവാനാണ് ശ്രമിക്കുക. ‘ട്വന്റി 20’, ‘ക്വാണ്ടം ഓഫ് സോളസ്’ എന്നിവയുടെ വിശേഷത്തില്‍ ഈ മാറ്റം ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ | |
|
ചിത്രവിശേഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ചില സിനിമകളെക്കുറിച്ചുള്ള ചിത്രവിശേഷത്തിന്റെ വിലയിരുത്തലുകള്‍ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികളിലും, ഫോറങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നതും കണ്ടിട്ടുണ്ട്. സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചിത്രവിശേഷം ചിലപ്പോഴെങ്കിലും ഒരു നിമിത്തമാവാറുണ്ട് എന്നത് സന്തോഷം നല്കുന്ന കാര്യമാണ്. മുന്‍പ് പലരും കമന്റിലൂടെ സൂചിപ്പിച്ചതുപോലെ, ഇപ്പോള്‍ ഏതു സിനിമയാണ് കാണുവാന്‍ നല്ലതെന്ന് തീരുമാനിക്കുവാന്‍ ചിത്രവിശേഷം ഉതകാറുണ്ടെന്നതും അഹ്ലാദകരമാണ്.
ചിത്രവിശേഷത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ഒരു ആകെത്തുക ‘സൌദി ടൈംസ്’ എന്ന പേരില്‍ സൌദിയില്‍ പുറത്തിറങ്ങുന്ന മാസികയുടെ ചില ലക്കങ്ങളില്‍ ‘ടാക്കീസ് ടാക്ക്’ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ബ്ലോഗിനെ ‘സൌദി ടൈംസി’ന്റെ എഡിറ്റര്‍ക്ക് പരിചയപ്പെടുത്തിയ ശ്രീ. സുനിലിനോടും, വിശേഷങ്ങള്‍ മാസികയില്‍ പ്രസിദ്ധീകരിക്കുവാന്‍ തയ്യാറായ മാഗസീന് എഡിറ്റര്‍ ശ്രീ. ദീപക് കലാനിയോടുമുള്ള നന്ദി പ്രകാശിപ്പിക്കുവാനും ഈ അവസരം ഉപയോഗിക്കുന്നു.
ബ്ലോഗ് സ്പോട്ട് ഡൊമൈനില്‍ നിന്നും http://www.chithravishesham.com എന്ന പുതിയ ഡൊമൈനിലേക്കുള്ള മാറ്റം, പോസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ തയ്യാറാക്കിയ പുതിയ ബ്ലോഗ് രൂപഘടന എന്നിവ ശ്രദ്ധിച്ചിരിക്കുമല്ലോ. കൂടുതല്‍ മികച്ച ഒരു ബ്ലോഗനുഭവം ഇവ സാധ്യമാക്കുമെന്നു കരുതുന്നു. ചിത്രവിശേഷം കൂടുതല്‍ മികച്ചതാക്കുന്നതിലേക്ക് അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഏവരുടേയും പിന്തുണ ഈ മൂന്നാം വര്‍ഷത്തിലും പ്രതീക്ഷിച്ചുകൊണ്ട്... ഒരിക്കല്‍ കൂടി ഏവര്‍ക്കും നന്ദി.
വായിക്കുക... വരിക്കാരാവുക...
Description: Chithravishesham (Chitravishesham) celebrating second anniversary. A Film / Movie / Cinema Review blog maintained by Hareesh N. Nampoothiri aka Haree | ഹരീ featuring Malayalam, Hindi, Tamil and English Film Reviews in Malayalam. Thanking all readers and supporters of this blog. Details on new rating system followed in Chithravishesham. Suggestions and comments are welcome.
--
സിനിമാവിശേഷങ്ങളുമായി ചിത്രവിശേഷം രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. ചിത്രവിശേഷത്തോടൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട്, രണ്ടാം പിറന്നാള്‍ പോസ്റ്റ്... :-)
ReplyDelete--
congrats buddy... keep it up
ReplyDeleteരണ്ടാം പിറന്നാളാശംസകൾ...:)
ReplyDeleteമൂന്നാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍...
ReplyDeleteപിറന്നാളാശംസകൾ.മനോഹരമായ ഡിസൈനിങ്ങിന് അഭിനന്ദനങ്ങൾ.
ReplyDeleteഹരീ,
ReplyDeleteആശംസകൾ. കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് ഹരിയും ചിത്രവിശേഷവും എത്തിച്ചേരട്ടെ.
ഹരി പാലാ
JPB പോങ്ങുമ്മൂടൻ :)
പിറന്നാള്‍ ആശംസകള്‍ .....
ReplyDeleteപ്രിയപ്പെട്ട ഹരീ,
ReplyDeleteഞാന്‍ ചിത്രവിശേഷത്തിന്റെ ഒരു സ്ഥിരം വായനക്കാരനാണ്. ഇതുവരെ ഒരു കമന്റ് പോലും ഇവിടെ ഇട്ടിട്ടില്ലെങ്കിലും എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സൈറ്റാണ് ഇത്. ഹാര്‍ദ്ദവമായ രണ്ടാം പിറന്നാള്‍ ആശംസകള്‍!!!
സസ്നേഹം,
ജയകുമാര്‍
ആശംസകള്‍ :)
ReplyDeleteനിരൂപണങ്ങളുടെ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടു ചിത്രവിശേഷം ഇനിയും ഒരുപാടു പിറന്നാളുകള്‍ ആഘോഷിക്കട്ടെ എന്നാശംസിക്കുന്നു. നിരൂപണം നടത്തിയ സിനിമകളുടെ ഒരു ലിസ്റ്റ് Qucik Access Link ആയി ഇട്ടാല്‍ വളരെ ഉപകാരമായിരിക്കും.
ReplyDeleteആശംസകള്‍.
ReplyDeleteപിറന്നാള്‍ ആശംസകള്‍
ReplyDeleteപുതിയ ഡിസൈന്‍ കലക്കി
വണ്ടി ഇനിയും മുന്നോട്ട് തന്നെ.. ഞാന്‍ ആദ്യം മുതലേയുള്ള യാത്രക്കാരനാ.. ലസ്റ്റ് സ്റ്റോപ്പ് വരെയും ഇതില്‍ കാണുകയും ചെയ്യും..!
ReplyDeleteഡിസൈന്‍ വീണ്ടും പുതുക്കിയോ? ഇപ്പോള്‍ കാണാന്‍ ഒരു സ്റ്റൈല്‍ ഒക്കെ ഉണ്ട്..
ആശംസകള്‍ ഹരീ :-)
ReplyDeleteഎന്റെ ചില സജഷന്‍സ്: ചിത്രവിശേഷം ഒരു സമ്പൂര്‍ണ്ണ മൂവീ സൈറ്റ് ആക്കാവുന്നതേയുള്ളൂ.
അന്യഭാഷാ ചിത്രങ്ങളും അല്പം കൂടി ഉള്‍പ്പെടുത്തുക. (ഹിന്ദി, തമിള്‍ എങ്കിലും). ചില ഡൂക്കിലി മലയാളം പടങ്ങള്‍ റിവ്യൂ ചെയ്യുന്ന റ്റൈമില്‍ മീഡിയോക്കര്‍ അന്യഭാഷാ പടം റിവ്യൂ ചെയ്താല്‍ സമയം മുതലാവില്ലേ?
ട്രെയ്ലര് കിട്ടുമോ പടത്തിന്റെ? പോസ്റ്റില്‍ ചേര്‍ക്കാന്‍?
പിന്നെ എന്‍ ആര് ഐസിനു വേണ്ടി :
പുറത്തിറങ്ങിയ ലേറ്റസ്റ്റ് മൂവി ഡി വി ഡികളുടെ വിവരം പോസ്റ്റാന്‍ പറ്റുമോ?
ഒരു വീക്കിലി റ്റോപ്പ് റ്റെന്‍ മൂവി സോംഗ് ലിസ്റ്റും കിട്ടിയാല്‍ ഉപകാരമായിരുന്നു. ഏത് പാട്ടാണ് നല്ലത് എന്നൊന്നും അറിയാന്‍ ഒരു വഴിയുമില്ലേ.
ഏതായാലും സൈറ്റ് ഗംഭീരമായിരിക്കുന്നു!:-)
പിറന്നാള്‍ ആശംസകള്‍ !
ReplyDeleteഒരു പോര്‍ട്ടല്‍ സെറ്റപ്പിലേക്കു മാറിയതു നന്നായി. ഒരു ബ്ലോഗ് എന്നതിലുപരി, ഒരു സിനിമാ നീരുപണ പോര്‍ട്ടല്‍ എന്ന നിലയിലേക്കു വളരാനും അതിന്റെ ഫലങ്ങള്‍ അനുഭവിക്കാനും ഉള്ള നിലവാരത്തിലുള്ളതാണ് ഹരിയുടെ എഴുത്ത്. ഇഗ്ലീഷില്‍, ഇന്ത്യക്കാരുടെതായി ബ്ലോഗായി തുടങ്ങി നല്ല പോര്‍ട്ടലുകള്‍ ആയി മാറിയ ധാരാളം സംഭവങ്ങള്‍ കണ്ടിട്ടുണ്ടു. മലയാളത്തില്‍ സിനിമാ നീരുപണ വിഭാഗത്തില്‍ ആ നിലയിലേക്കു ഉയാരാനുള്ള എല്ലാം ഇവിടെ ഉണ്ടു. എല്ലാ ആശംസകളും !!
Keep the good work going !!
അഭിനന്ദനങ്ങള്‍, ഹരി.
ReplyDeleteഒരു പുതിയ ചിത്രം കാണുന്നതിനെക്കുറിച്ച് ആരെങ്കിലും തിരക്കിയാല്‍ ഹരിയുടെ അഭിപ്രായമറിയട്ടെ എന്ന് പറയാറുണ്ട്, ഞാന്‍.
ആശംസകള്‍ ഹരീ..
ReplyDeleteഅരവിന്ദ് മുകളില്‍ പറഞ്ഞതെല്ലാം
ചെയ്യാവുന്നവയാണ്.
പുതിയ ഡൊമെയ്ന്‍ നെയിമിലേക്കുള്ള
മാറ്റം അതിന്റെ തുടക്കമാവട്ടെ.
ആശംസകള്‍ !
ReplyDeleteരണ്ടു മെഴുകുതിരികള്‍ കത്തിച്ച്, കേക്കും മുറിപ്പിച്ച്..ഹാപ്പി ബര്‍ത്ത്ഡേ പാടിക്കോട്ടേ....
ALL THE PRAYERS AND WISHES TO MY DEAREST BROTHER.
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍!!!
ReplyDeleteഒരു ബ്ലോഗ് അതും മുടക്കവും മടുപ്പുമില്ലാതെ രണ്ടു വര്‍ഷം തുടര്‍ച്ചയായി നിലനിര്‍ത്തുക എന്നത് നിസ്സാരകാര്യമല്ല..സിനിമാ ആസ്വാദനം എന്ന കര്‍മ്മം നിറവേറ്റുന്ന വളരെക്കുറച്ചു ബ്ലോഗ്ഗുകളെ മലയാളത്തിലുള്ളൂ..(ജയന് പണ്ടേ എഴുത്തു നിര്‍ത്തി..റോബി വിദേശസിനിമകളുടെ തട്ടകത്തിലും..)..കമന്റിടാറില്ലെങ്കിലും ഹരീയുടെ ചിത്രവിശേഷത്തില്‍ സ്ഥിരം വായനക്കാരനാണു ഞാന്‍....നല്ല സിനിമകളെക്കുറിച്ച് (മോശവും..!!!) തുടര്‍ന്നും എഴുതുക..
ReplyDeleteപണ്ട് മാതൃഭൂമി ആഴ്ചപതിപ്പില്‍ കോഴിക്കോടനും,അശ്വതിയും മറ്റും എഴുതാറുള്ള നിരൂപണങ്ങള്‍ വായിക്കാറുണ്ടായിരുന്നൂ..ഗൃഹലക്ഷ്മിയുടെ ചിത്രങ്ങളെ പൊക്കി പറയുമായിരുന്നെങ്കില്‍ കൂടിയും ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാവുന്ന ലാളിത്യം ആ ലേഖനങ്ങല്ക്കുണ്ടായിരുന്നൂ..അതേ ലാളിത്യം ഹരീയുടെ പോസ്റ്റുകള്ക്കുണ്ട്...കൂടാതെ വായനക്കാരുടെ നേരിട്ടുള്ള ഇടപെടലുകളും...ചിത്രവിശേഷം നൂറു വര്‍ഷങ്ങള്‍ തികയ്ക്കട്ടെ..
ഒ.ടോ : സംവിധായകരും, എഴുത്തുകാരും, നിര്‍മ്മാതാക്കളും ഈ പോസ്റ്റുകള്‍ ഇടയ്ക്കെങ്കിലും വായിച്ചിരുന്നെങ്കില്‍ ...
പുതിയ ലേ ഔട്ട് നന്നായിട്ടുണ്ട്..അന്യഭാഷാചിത്രങ്ങളേക്കൂടി കൂടുതല്‍ ഉള്‍പ്പെടുത്തുക (ഹരീക്കു പിന്നെ സിനിമ കാണാനേ നേരമുണ്ടാവൂ.. ;) )
ചിത്രവിശേഷം നല്ല സിനിമകള്‍ കാണാനും, അല്ലാത്തവ മാറ്റി നിര്‍ത്താനും ഈ തിരക്കുള്ള ജീവിതത്തില്‍ സഹായിക്കുന്നു, ചിത്രം കാണാതെ തന്നെ അതിനെപറ്റി ഒരു ചെറിയ വീക്ഷണവും കിട്ടാന്‍ സഹായിക്കുന്നു, നല്ല തമിഴ് ചിത്രങ്ങളുടെ നിരൂപണവും പ്രതീക്ഷിക്കുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍
ആയിരമായിരമാശംസകള്‍, ഹൃദയത്തില്‍ നിന്ന്!!!
ReplyDeleteസസ്നേഹം
ദൃശ്യന്‍
പിറന്നാള്‍ ആശംസകള്‍ നേരുനൂട്ടോ. വയസ്സ് ഒന്നു കൂടിയപ്പോള്‍ സിനിമ release ആയി അധികം താമസികാതെ തന്നെ review ഉം വരാന്‍ തുടങ്ങി അല്ലോ. i mean twety 20 ഒക്കെ എന്ത് പെട്ടെന്നാ review വന്നത് . പണ്ടൊക്കെ അല്പം കൂടെ delay ഉള്ള പോലെ തോനിയിരുനു. ഇനിയിപ്പോ ആക്രാന്തം മൂലം എനിക്ക് തോനിയതാണോ ആവോ?? എന്നാലും ഈ release day ഇല് തന്നെ ticket ഒപ്പികുന്ന വിദ്യ കൂടെ വിശേഷത്തില്‍ എഴുതണംടോ മാഷേ :D ;) :)
ReplyDeleteഅപ്പൊ ഒരിക്കല്‍ കൂടെ എല്ലാ ഭാവുകങ്ങളും...
Haree,
ReplyDeleteMabrook....
I don’t understand why you are not reviewing some notable other language movies in this blog? You can easily avoid reviewing waste films such as Apporva, Thavalam, Velipadukal etc. No one is interested to read those reviews (I think!). Readers will be much interested if you review films like Subramaniapuram (Tamil), Wednesday (Hindi)etc.
എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം തുടർന്നും കാമ്പുള്ള ലേഖനങ്ങലും ചിത്രവിശേഷങ്ങളും പ്രതീക്ഷിക്കുന്നു.ദയവു ചെയ്ത് ചില സിനിമാ വാരികകളെപ്പോലെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് വലിയ തോതിൽ വാനോളം പുകഴ്ത്തുകയും അതുവായിച്ച് തീയേറ്ററിൽ പ്രേക്ഷകൻ കയറി കാശുകളയുകയും ച്ചെയ്യുന്ന അവസ്തയും അഹ്റ്റുപോലെ ചിത്രം പരാജയപ്പെടുമ്പോൾ കുറ്റം പറയുകയും ചെയ്യുന്ന തലത്തിലെക്ക് പോകരുത്.
ReplyDeleteരണ്ടാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന ഏവര്‍ക്കും പ്രത്യേകം നന്ദി.
ReplyDelete@ Jay,
വായിച്ചതിനു ശേഷം അഭിപ്രായം എഴുതുവാനും ശ്രമിക്കൂ; ഓരോ ബ്ലോഗ് പോസ്റ്റും വായനക്കാരുടെ അഭിപ്രായം കൂടി ചേരുമ്പോഴാണ് പൂര്‍ണ്ണമാവുന്നത്. :-)
@ Sameer C Thiruthikad,
എന്താണ് Quick Access Link എന്നതുകൊണ്ട് ഉദ്ദേശിച്ചത്? Archive-ന്റെ സ്റ്റൈല്‍ മാറ്റുവാനാണോ? ഏതെങ്കിലും ഉദാഹരണം കാണിച്ചു തരുമോ?
@ അരവിന്ദ് :: aravind,
മലയാളം സിനിമകള്‍ കഴിവതും റിവ്യൂ ചെയ്യുക എന്നൊരു ഉദ്ദേശമുണ്ട്. ‘പാര്ത്ഥന് കണ്ട പരലോകം’ ഒഴിവാക്കിയതാണ്, പക്ഷെ അതിന്റെ അഭിപ്രായം ഇവിടെ ചോദിക്കുകയുണ്ടായി! അതേ കെട്ടിടത്തിലുള്ള മറ്റൊരു തിയേറ്ററില്‍ ചിത്രം കാണുവാന്‍ കയറിയപ്പോള്‍, പാര്ത്ഥന് കാണുവാന്‍ ഒരുവിധം നല്ല ആള്തിരക്കും! അന്യഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നതാണ്. പക്ഷെ ഇറങ്ങിക്കഴിഞ്ഞ് വൈകിയാണ് ഞാന്‍ കാണുന്നതെങ്കില്‍ പിന്നെ എഴുതുവാന്‍ മടിയാവും, അതാണ്. :-) സുബ്രഹ്മണ്യപുരം, എ വെനസ്ഡേ, ആമിര്‍ ഇവയൊക്കെ കണ്ടതാണ്. ട്രൈലറുകള്‍ യുട്യൂബില്‍ നിന്നല്ലാതെ ചേര്‍ക്കുവാന്‍ കഴിയില്ലല്ലോ! സോംഗ് ലിസ്റ്റ്, ഡി.വി.ഡി. മൂവി ലിസ്റ്റ്.. ഹമ്മേ! :-)
@ തക്കുടു,
:-) നാവ് പൊന്നായിരിക്കട്ടെ... :-D
@ കുട്ടന്‍സ്,
മാതൃഭൂമിയിലെ ഏറ്റവും അവസാനപേജിലെ, ഒറ്റ പേജ് നിരൂപണങ്ങള്‍ എന്റെയും പ്രിയപ്പെട്ടവയായിരുന്നു. സിനിമാപ്രവര്‍ത്തകര്‍ ചിലരെങ്കിലും ഇവയൊക്കെ വായിക്കുന്നുണ്ടാവില്ലേ?
@ തോമാച്ചന്™||thomachan™,
:-) മിക്കവാറും ചിത്രങ്ങള്‍ക്കും ടിക്കറ്റ് കിട്ടാതിരിക്കുവാനും മാത്രം തിരക്കുണ്ടാവാറില്ല. ഒറ്റയ്ക്കാണ് മിക്കവാറും സിനിമകള്‍ക്കും പോവുന്നത്. തിരക്കുണ്ടെങ്കില് തന്നെ ഒരു ടിക്കറ്റ് ഒപ്പിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ! ബാല്‍ക്കണി തന്നെ വേണമെന്ന് നിര്‍ബന്ധവുമില്ല... :-D
@ Dreamer,
I'm including such reviews, to avoid them. :-) Will try to include more other language movie reviews.
@ paarppidam,
അങ്ങിനെയൊരു തലത്തിലേക്ക് മാറുവാന്‍ ഇവിടെ അവസരമില്ലല്ലോ! ഇറങ്ങുന്നതിനു മുന്‍പോ, ഇറങ്ങി ഹിറ്റ്/ഫ്ലോപ്പ് ആയ ശേഷമോ ഇവിടെ എഴുതാറില്ല. ഇറങ്ങി ഒന്നോ രണ്ടോ ആഴ്ചകള്ക്കുള്ളിലല്ലേ വിശേഷങ്ങള്‍ പറയാറ്. എഴുതുന്നത് എന്റെ മനസാക്ഷിക്ക് ബോധ്യമുള്ളവയായിരിക്കും; അതില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല. :-)
--
രണ്ടാം പിറന്നാള്‍ ആശംസകള്‍ . അധികം കമന്റാറില്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം വന്ന എല്ലാ പോസ്റ്റും സബ്സ്ക്രൈബ് ചെയ്ത് വായിക്കുന്നുണ്ട്.
ReplyDeleteസിനിമകള്‍ സെലക്റ്റീവായി കാണാന്‍ സഹായിക്കുന്നതിലൂടെ വളരെ കാശ് ലാഭിച്ചുതരുന്നു എന്ന നിലയ്ക്കും ഹരീയേട്ടന്റെ സേവനം വളരെ വലുതാണ് കേട്ടോ. അതിനും ഒരു സ്പെഷല്‍ താങ്ക്സ് :)
പുതിയ ഫോര്‍മാറ്റ് നന്നായിട്ടുണ്ട്.ഇപ്പോള്‍ സ്കോറിങ് അല്പം കൂടി ഒബ്ജക്റ്റീവ് ആയി. എന്നിരുന്നാലും സിനിമാസ്വാദനം ആത്യന്തികമായി ഒരു വ്യക്തിഗതാനുഭവമാണെന്ന് മറക്കുന്നില്ല.
ആശംസകള്‍ ഒരിക്കല്‍ കൂടി.
ആശംസകള്‍...
ReplyDeleteall the very best
ReplyDeleteBy Quick Access Link, what I meant was something like the left side list on http://www.malayalamfun.com
ReplyDeleteBut with the large number of movies you are reviewing, I am not sure if that is possible. I wish I had an option in your site to find out a particular movie by it's name without having to remember it's release date (Archive). Remember... people do read your reviews even after a long time they are written.
ഹരീ ലേറ്റായെങ്കിലും എന്റെ ആശംസകള്‍ സ്വീകരിച്ചാലും. എത്രവേഗമാ കാലചക്രം തിരിയുന്നതല്ലേ?! ചിത്രവിശേഷം മൂന്നാം വയസ്സിലേക്ക് കടന്നുവല്ലേ. എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു..
ReplyDeleteചിത്രവിശേഷത്തിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍!
ReplyDeleteഇത്തിരി വൈകി അല്ലെ ഞാന്‍.. ആശംസകള്‍..
ReplyDelete:)
ReplyDelete