
ഒരുപിടി പുതുമുഖതാരങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ‘ഗോള്‍’ എന്ന ചിത്രത്തിനു ശേഷം കമല്‍ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ‘മിന്നാമിന്നിക്കൂട്ടം’. പുതുമുഖങ്ങളല്ലെങ്കിലും, മലയാളസിനിമയിലെ പുതുനിര നായികാനായകന്മാരെ അണിനിരത്തിയിരിക്കുന്ന ചിത്രമാണിത്. കഥ, തിരക്കഥ, സംഭാഷണം; ചിത്രത്തിനു വേണ്ടി ഇതൊക്കെ തയ്യാറാക്കിയിരിക്കുന്നതും കമല്‍ തന്നെ. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാഖി റാം. യുവതീയുവാക്കന്മാരായ കഥാപാത്രങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും; ‘ചോക്ലേറ്റ്’ പോലെയോ, ‘പോസിറ്റീവ്’ പോലെയോ, ചിത്രത്തിനു യുവത്വം അവകാശപ്പെടുവാനാവുമോ എന്ന കാര്യം സംശയമാണ്.
അഭിലാഷ്(നരേന്) - ചാരുലത(മീര ജാസ്മിന്), മാണിക്കുഞ്ഞ്(ജയസൂര്യ) - റോസ് മേരി(റോമ) എന്നിങ്ങനെ രണ്ട് പ്രണയജോടികള്‍; സിദ്ദു(ഇന്ദ്രജിത്ത്) - മുംതാസ്(സംവൃത സുനില്‍) എന്ന ദമ്പതികള്‍; പാര്‍ത്ഥസാരഥി(അനൂപ് ചന്ദ്രന്), കല്യാണി(രാധിക) എന്നിങ്ങനെ മറ്റു രണ്ടുപേര്‍; ഇത്രയും പേര് ഒരു സോഫ്റ്റ്വേര്‍ കമ്പനിയില്‍ ജോലി നോക്കുന്നു. ഇവര്‍ അടുത്ത സുഹൃത്തുക്കളുമാണ്. അഭിലാഷുമൊത്തുള്ള തന്റെ ബന്ധത്തില്‍ നിന്നും ചാരുലത ചില പ്രത്യേക കാരണങ്ങളാല്‍ പിന്മാറുന്നു. സുഹൃത്തുക്കള്‍, ചാരുവിനെ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന് ശ്രമിക്കുന്നു. എന്നാല്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുവാനായിരുന്നു ചാരുലതയുടെ തീരുമാനം.
ഇവരുടെ സൌഹൃദവും, സ്നേഹബന്ധവും പറഞ്ഞുതരാനാണ് സംവിധായകന് ഇടവേളവരെയുള്ള ഒന്നരമണിക്കൂര്‍ ഉപയോഗിച്ചിരിക്കുന്നത്. ചാരുലതയ്ക്ക് സംഭവിച്ചതെന്ത് എന്നൊരു ആകാംഷ പ്രേക്ഷകനില്‍ ഉണര്‍ത്തുവാന്‍ സാധിക്കുന്നുണ്ടെങ്കിലും, ഇത്രയും നീട്ടിപ്പരത്തി പറഞ്ഞത് ചിത്രത്തിന്റെ ആകര്‍ഷണീയത കുറച്ചു. കുറച്ചു കൂടി വേഗതയില്‍ പറഞ്ഞുതീര്‍ക്കുവാന്‍ ശ്രമിക്കാവുന്നതായിരുന്നു. ചാരുലതയായി മീര ജാസ്മിന് തന്റെ സ്വാഭാവികമായ അഭിനയപാടവം പ്രദര്‍ശിപ്പിക്കുന്നുണ്ട്; എന്നാല്‍ പലയിടത്തും നരേന് അഭിലാഷിനെ കൈവിട്ടുപോയി. ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അനായാസതയോടെ തങ്ങളുടെ കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. റോമ, സംവൃത സുനില്‍, രാധിക എന്നിവരും മോശമായില്ല. അനൂപ് ചന്ദ്രനെ ആ റോളിലേക്ക് കൊണ്ടു വരേണ്ടിയിരുന്നില്ല. സാധാരണ ചെറുവേഷമെങ്കിലും, ശ്രദ്ധേയമായി ചെയ്യുവാന്‍ അദ്ദേഹത്തിനു കഴിയാറുണ്ട്. എന്നാല്‍ ഈ കഥാപാത്രത്തിനായി അദ്ദേഹത്തെ വേണ്ടും വണ്ണം ഉപയൊഗപ്പെടുത്തിയതായി കരുതുവാന്‍ വയ്യ.
സായികുമാര്‍, ജനാര്ദ്ദനന്, മാമുക്കോയ, ടി.ജി. രവി, ബാലചന്ദ്രന് ചുള്ളിക്കാട്, മണിക്കുട്ടന് തുടങ്ങിയവരും ചിത്രത്തില്‍ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചാരുലതയുടെ സ്നേഹധനനായ അച്ഛനെ സായികുമാര്‍ നന്നായി ഉള്‍ക്കൊണ്ടു തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. കഥയില്‍ മണിക്കുട്ടന്റെ കഥാപാത്രവും, ആ കഥാപാത്രമെത്തുന്ന രംഗങ്ങളും ഒരധികപറ്റായി തോന്നി. മാഫിയ ശശി ഒരുക്കിയിരിക്കുന്ന സംഘട്ടനത്തിനും പ്രത്യേകതകളൊന്നുമില്ല. ഇതിലും നന്നായി നരേനും, ഇന്ദ്രജിത്തിനും മറ്റും സംഘട്ടനം വഴങ്ങും. അനില്‍ പനച്ചൂരാന് എഴുതി, ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളില്‍; “കടലോളം വാത്സല്യം...”, “താരാജാലം...” എന്നിവ ചിത്രത്തോടു ചേര്‍ന്നു പോവുന്നു. മറ്റുള്ളവ കേള്‍വിക്കും, സിനിമയ്ക്കും നന്നെന്നു തോന്നിയില്ല.
പുലി വരുന്നേ, പുലി വരുന്നേ എന്നു പ്രതീക്ഷിച്ചിരുന്നിട്ട്, ഒടുവില്‍ വന്നതൊരു എലി; ഈ പറഞ്ഞതുപോലായിപ്പോയി ചിത്രത്തിന്റെ ക്ലൈമാക്സ്. ചാരുലതയുടെ ഒളിച്ചോട്ടവും, തിരിച്ചുവരവും, പുനഃസമാഗമവും എല്ലാം കണ്ടു കഴിഞ്ഞ് പ്രേക്ഷകന് പറയും, “ഇതൊക്കെ സിനിമയില്‍ നടക്കും! ജീവിതത്തില്‍ ഇതു വല്ലതും നടക്കുമോ!!!”. കൂടുംബങ്ങളെ, സ്ത്രീ പ്രേക്ഷകരെ, യുവാക്കളെ, താരാധകരെ എന്നിങ്ങനെ ഒരു പ്രത്യേക വിഭാഗത്തെ കണ്ടുകൊണ്ട് തയ്യാറാക്കിയ ഒരു ‘ഫോര്‍മുല’ ചിത്രമല്ല ഇത്. ചിത്രത്തിന്റെ ഗുണമായും, ദോഷമായും ഇതു തന്നെ ചൂണ്ടിക്കാട്ടാം. ഇടയ്ക്കിടെ ഇതൊന്ന് തീര്‍ന്നിരുന്നെങ്കില്‍ എന്നു വിചാരിച്ചു പോവുമെങ്കിലും, മൊത്തത്തില്‍ കാണികള്‍ക്കൊരു നിരാശയാവില്ല ഈ ചിത്രം.
Description: Minnaminnikkoottam Film (Cinema/Movie) Review by Hareesh N. Nampoothiri aka Haree | ഹരീ. Story, Screenplay, Dialogues and Direction by Kamal. Produced by Rakhi Ram. Starring Meera Jasmine, Narein, Indrajith, Jayasurya, Roma, Anoop Chandran, Samvritha Sunil, Radhika, Sai Kumar, Mamukkoya, Janardhanan, T.G. Ravi, Balachandran Chullikkad, Manikkuttan. Malayalam Movie. July 2008 Release.
--
ഒരുപിടി പുതുനിര നായികാനായകന്മാരെ അണിനിരത്തി, സംവിധായകന് കമല്‍ ഒരുക്കിയിരിക്കുന്ന പുതിയചിത്രം ‘മിന്നാമിന്നിക്കൂട്ട’ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteമലയാളം, അന്യഭാഷാ സിനിമകള്‍ എന്നിവയുടെ റിവ്യൂകളുമായി മറ്റൊരു ബ്ലോഗ്. ബ്ലോഗ് ഇംഗ്ലീഷിലാണ്, അതിനാലാവാം അധികം പേര് അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. താത്പര്യമുള്ളവര്‍ക്ക് പ്രശാന്ത് എഴുതുന്ന ആ ബ്ലോഗ് ഇവിടെ നോക്കാം.
--
sambavam kai vitt poyennu kettu...kaanan othilla ith vare :-(
ReplyDeleteorunalla padam polum varunnillallo mashe
NB: jane tu ya jane na onnu kandu nokk..jus super narration though its usual story
Haree....I am a new visitor in your blog. Kollaam...good attept keep it up.
ReplyDeleteIn one interview Kamal said that, most of the time he is forced to direct such movies....and he is not satisfied ....ennu. Athil enthengilum anthmarthatha undoo...?What you think
അപ്പോള്‍ ഇതും അലമ്പാണോ? പക്ഷേ ഞാന്‍ കാണും..മാടമ്പി കണ്ട സ്ഥിതിക്ക് ഏതും കാണാം :)
ReplyDeleteജിഹേഷ്.... തന്നെ പോലുള്ളവര്ക്കാ പണ്ടു ചാവണേനു മുന്നം കുരോസാവയും സത്യജിത് റായിയും പടം എടുത്തു വച്ചേക്കുന്നത്, ഡിവിഡി കിട്ടും.
ReplyDeleteമിന്നാമിനിക്കൂട്ടത്തിന്റെ കുറേ ക്ലിപ്പിങ്ങ്സ് കണ്ടു ആ പന്നന്‍ കമല്‍ പടം എടുപ്പു നിര്‍ത്തി വേറെ വല്ല പണി നോക്കേണ്ട സമയം കഴിഞ്ഞു.
അതു പോലെ തന്നെ മീരാ ജാസ്മിന്റെ ഒടുക്കത്തെ അഭിനയവും. ഹോ ഇവളൊക്കെ എന്നാ കൊടുത്തിട്ടാണോ സിനിമയില്‍ ചാന്‍സ് കിട്ടുന്നത്. ഇത്രയും ഓവറും, മുഖം കൊണ്ട് ഗോഷ്ടിയും കാണിക്കുന്ന ഒരു നടി മലയാളത്തില്‍ ഉണ്ടായിട്ടില്ല.
@ എക്സെന്‍ട്രിക്ക്,
ReplyDeleteകാണുവാന്‍ ഇനിയും അവസരമുണ്ടല്ല്ലൊ! കാണുവാന്‍ ശ്രമിക്കാം.
@ ഡ്രീമര്‍,
നന്ദി. :) സ്ഥിരം വായനക്കാരനാവുമെന്നു കരുതുന്നു. :) ഇതിന്റെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും അദ്ദേഹത്തിന്റെ തന്നെയാണല്ലോ! അപ്പോള്‍ പിന്നെ, അതില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് അറിയില്ല. ഇനി കഥയെഴുതിയതും ഈ പറയുന്ന ‘ഫോഴ്സി’ന്റെ കീഴിലിരുന്നാണെങ്കില്, ശരിയായിരിക്കാം.
@ ജിഹേഷ്,
കാണൂ... :)
@ വിന്‍സ്,
:)
--
ഹ ഹ ഹ.. അതു ശരി..
ReplyDeleteഅപ്പോ അങ്ങിനെയാണ് സംഗതികളുടെ കിടപ്പുവശം! ആക്ച്വലി, ഞാൻ എന്റെ പേരുവച്ച് ഗൂഗുളിൽ സർച്ച് ചെയ്യുകയായിരുന്നു. അപ്പോ ഗൂഗ്ഗിൾ പറയുകയാ:
“അഭിലാഷിമൊത്തുള്ള തന്റെ ബന്ധത്തില്‍ നിന്നും ചാരുലത ചില പ്രത്യേക കാരണങ്ങളാല്‍ പിന്മാറുന്നു!!!“..
അതേത് ചാരുലത!? അതും, ഞാനെന്ത് കുറ്റം ചെയ്തിട്ട്! :) എന്നൊക്കെ ചിന്തിച്ച് ആ ലിങ്കിൽ ക്ലിക്കിയപ്പോ ഹരിയുടെ പറമ്പിൽ എത്തി. അപ്പോ ഇവിടെ മുഴുവൻ മിന്നാമ്മിന്നിക്കൂട്ടം.
ഏതായാലും, റിവ്യു ഇഷ്ടപ്പെട്ടു ഹരി.
OFF: വിൻസേ, ഇയാൾ മോഹൻലാലിന്റെ ഇഷ്ടപ്പെടുന്നതിന്റെ അതേ അളവിൽ മീരാ ജാസ്മിനെ വെറുക്കുന്നു എന്ന് തോന്നുന്നല്ലോ! അതെന്താ അങ്ങിനെ? നിഷ്കളങ്കമായ ഫേസ് അല്ലേ? അഭിനയത്തിനു അത്ര ഭയങ്കര പ്രശനമുണ്ടോ? എനിക്കെന്തോ അങ്ങിനെയൊന്നും തോന്നുന്നില്ല അതോണ്ട് ചോദിച്ചതാ. ഓരോരാൾക്കും ഒരോ ടേസ്റ്റ് അല്ലേ!:) ബട്ട്, ലാലിന്റെ കാര്യത്തിൽ സേം സേം ...
:-)
ഹരി മാഷെ ,ചിത്രം കണ്ടു ... ജയസൂര്യയുടെ കോമഡി മാത്രം ആണ് ഇഷ്ടപെട്ടത് ... ക്ലൈമാക്സ് കണ്ടപ്പോള്‍ ............. സത്യത്തില്‍ കമല്‍ എന്ന സംവിധായകന്റെ തകര്‍ച്ച ആണ് കണ്ടത് എന്ന് തോന്നി
ReplyDeleteഞാനും കണ്ടു.. ജയസൂര്യയുടെ കലാപരിപാടികള്‍കൊണ്ട് നാല്പത് രൂപ മുതലാവണമെന്നു പറയുന്നത് ഇത്തിരി കൂടുതലാ അല്ലെ..
ReplyDeleteഎന്നാലും കണ്ടിരുന്നു.. പിന്നെ ആലോചിക്കാന്ഓ ഓര്‍ത്തിരിക്കാനോ ഒന്നുമില്ലാതെ ഇറങ്ങി പോന്നു..
സാരമില്ല .. ഇനിയിപ്പൊ പ്രതീക്ഷിക്കാന്‍ ഏതാ ഉള്ളെ..അല്ല, എതു പുലിയാ ഇനി ഇറങ്ങാനിരിക്കുന്നതെന്ന്..?
ഹരീ.. ചിത്രം കണ്ടു. ഹരിയെ വീണ്ടും മാര്‍ക്കിടാന്‍ പഠിപ്പിക്കേണ്ടി വരുമെന്നാ തോന്നണേ.... ഇതിനും നാലു മാര്‍ക്കോ??? :P
ReplyDeleteഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന എനിക്കീ ചിത്രം കണ്ടിട്ട് കഥാപാത്രങ്ങളാരും ഈ മേഖലയില്‍ ജോലി ചെയ്യുന്നവരായി തോന്നിയില്ല. (എണ്റ്റെ കുഴപ്പമായിരിക്കാം!!!) . കുറെ മൊബൈലും, കമ്പ്യൂട്ടറും കാണിച്ചാല്‍ മാത്രം ഐ.ടി മേഖലയാകില്ല. ഹരീന്ദ്രന്‍ ഒരു നിഷകളങ്കന്‍ എന്ന ചിത്രത്തിലും ഇമ്മാതിരി കുറെ വിഡ്ഢിത്തങ്ങള്‍ കണ്ടു. കഥയിലും തിരക്കഥയിലും കുറച്ചു കൂടി മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കില്‍ ഒരു നല്ല ചിത്രമായി മാറാമായിരുന്നു എന്നു തോന്നി. കഥഗതിയെ ബാധിക്കുന്ന അനാവശ്യ കഥാപാത്രങ്ങള്‍ കല്ലുകടിയുമായി. കമല്‍ എന്ന സംവിധായകന് എന്തു പറ്റി എന്ന ചോദ്യം മനസ്സിലുണരുകയാണ്. ആരോ ഇവിടെ പറഞ്ഞ പോലെ മാണിക്കുഞ്ഞായി ജയസൂര്യ കലക്കി. അദ്ദേഹത്തിണ്റ്റെ നല്ല കാലം തുടങ്ങി എന്നു തോന്നുന്നു. പക്ഷേ മീരാജാസ്മിന് ഒട്ടും ഇണങ്ങാത്ത കഥാപത്രമായി ഇത്. ഈ ചങ്ങാതിക്കൂട്ടത്തിന് ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരെ അടുത്തറിയാന്‍ കഴിയാത്തത് ഈ ചിത്രത്തിണ്റ്റെ പതനത്തിന് ആക്കം കൂട്ടി. കഥാപാത്രങ്ങളെ പൂറ്ണ്ണമായും ഉള്‍ക്കൊള്ളാതെയുള്ള ഈ പരീക്ഷണം തീറ്ത്തും പരാജയമായി.
യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല, സൂപ്പറ് താരങ്ങള്‍ അടക്കി വാഴുന്നു എന്ന പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. യുവതാരങ്ങളും, സൂപ്പറ് താരങ്ങള്‍ ചെയ്യുന്ന പോലെയുള്ള ഗൃഹപാഠം ചെയ്യാന്‍ തയ്യാറായല്‍, അവരെ അകറ്റി നിറ്ത്താന് ആറ്ക്കുമാവില്ല. മമ്മൂക്കയോ ലാലോ ഒരു കഥാപാത്രത്തെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നിവറ് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ചെറിയ ചലനങ്ങള്‍ മുതല്‍ അവരുടെ ജീവിതരീതിവരെ സസൂഷ്മം ശ്രദ്ധിക്കുന്ന ഇവരില്‍ നിന്നും നല്ലകാര്യങ്ങള്‍ പഠിക്കാതെ, മുറവിളി കൂട്ടിയിട്ടെന്തു കാര്യം.
@ അഭിലാഷങ്ങള്‍,
ReplyDeleteഅഭിലാഷിമൊത്തുള്ള എന്നത് അഭിലാഷുമൊത്തുള്ള എന്നു തിരുത്തിയിട്ടുണ്ട്. :) ഹൊ! ഒരു നിമിഷത്തേക്ക് സ്വപ്നലോകത്തെ അഭിലാഷഭാസ്കരന് ആയെന്നു പറ! :P വിശേഷം ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)
@ നവരുചിയന്‍,
എന്തൊക്കെയോ എനിക്കും ഇഷ്ടപ്പെട്ടു. അതൊക്കെ വിശേഷത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ! :)
@ ഇട്ടിമാളു,
:) ഹ ഹ ഹ... ഇപ്പോ തുടര്‍ച്ചയായി സിനിമയൊക്കെ കാണുന്നുണ്ടല്ലോ... നല്ലത്. ഇനിയൊരു ഭാര്യ വരുന്നുണ്ട്, വെറുതെയാന്ന് പേരില്‍ തന്നെയുണ്ട്... എങ്ങിനെയാവുമെന്ന് കണ്ടറിയണം.
@ ജയകൃഷ്ണന്,
ഹ ഹ ഹ... ആ പാഠം ഞാന്‍ പഠിക്കുന്നില്ല. ജയകൃഷ്ണന് ഇതിലും മോശം ചിത്രങ്ങള്‍ കണ്ടിട്ടില്ല എന്നു വേണം പറയുവാന്‍. 4/10 എന്നാല്‍ ബിലോ ആവറേജ്, ഈ ചിത്രം അങ്ങിനെ തന്നെയല്ലേ? പുവര്‍ എന്നു പറയുവാനൊക്കില്ല എന്നാണ് എനിക്കു തോന്നുന്നത്. ഐ.ടി. മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതില്ല, പക്ഷെ അതിലെ മാനസിക പിരിമുറുക്കങ്ങള്‍ ഇവരുടെ വ്യക്തിജീവിതത്തില്‍ പ്രതിഫലിക്കുമല്ലോ, ആ രീതിയില്‍ ചിന്തിക്കേണ്ടതായിരുന്നു. ശരിയാണ്, അതൊരു പോരായ്മയാണ് ഈ ചിത്രത്തിന്റെ. അതു വിശേഷത്തില്‍ പറയുവാന്‍ വിട്ടുപോയി, അല്ലെങ്കില്‍ എനിക്ക് അങ്ങിനെ അപ്പോള്‍ തോന്നിയില്ല. കഥഗതിയെ ബാധിക്കുന്ന അനാവശ്യ കഥാപാത്രങ്ങള്‍ കല്ലുകടിയുമായി. - കഥാഗതിയെ ബാധിക്കുന്നവ എങ്ങിനെ അനാവശ്യമാവും? കഥാഗതിയെ ബാധിക്കാത്തത് എന്നല്ലേ ഉദ്ദേശിച്ചത്? മീരയ്ക്ക് ഇതിലെ കഥാപാത്രം ഇണങ്ങുന്നില്ല എന്നു തോന്നിയില്ല. യുവതാരങ്ങള്‍ക്ക് ഇങ്ങിനെയുള്ള കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാത്ത, കമലിനെപ്പോലെയുള്ള പരിചയസമ്പന്നരായ സംവിധായകരെയാണ് ഈ കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ടതെന്നു തോന്നുന്നു.
--
കഥാഗതിയെ ബാധിക്കാത്തത് എന്നാണ് ഉദ്ദേശിച്ചത്. ഒരു ചെറിയ അക്ഷരപിശാച്!!! ശരാശരിക്കു താഴെയുള്ള ചിത്രം എന്നത് ശരിയാണ്. പക്ഷേ 4 കൂടുതലാണ്. "മിഴികള്‍ സാക്ഷി"!!!!
ReplyDeleteഅപ്പോള്‍ അതും കാണണ്ട ല്ലേ?
ReplyDeleteകഴിഞ്ഞാഴ്ച മാടമ്പി കാണാന്‍ പോയി. റ്റിക്കറ്റ് കിട്ടാതെ പോന്നു. ഫ്രന്റിലെ വരിയില്‍ കുറാച്ച് സീറ്റുണ്ട് ന്ന് പറഞ്ഞു. പക്ഷെ, ചാലക്കുടി സുരഭിയില്‍ ജാഗ്രത അങ്ങിനെ തൊട്ടടുത്തിരുന്ന് കണ്ടത് ഓര്‍മ്മ വന്നപ്പോള്‍ തിരിച്ച് പോന്നു. (കയ്യെത്തിച്ചാല്‍ തൊടാവുന്ന ഡിസ്റ്റന്‍സില്‍ ഇരുന്നോണ്ട്, പാര്‍വ്വതിക്ക് ഒരാനയുടെ തടിയല്ലാരുന്നോ!)
അപ്പോള്‍, ഈ പ്രതീക്ഷയോടെയിരുന്ന ഈ പടവും കാണണ്ട ല്ലേ? കമല്‍.. പാപീ!