
ഊമയായ കൂനിയമ്മ(സുകുമാരി), ഒരു ശ്രീകൃഷ്ണക്ഷേത്രത്തിലെത്തുന്നു. അന്നം പ്രതീക്ഷിച്ച് സ്ഥിരമായി അമ്പലത്തിലെത്തുന്ന അവര്‍, താമസിക്കാതെ അമ്പലത്തിലെ മറ്റ് അന്തേവാസികളുമായി സൌഹൃദത്തിലാവുന്നു, മാത്രവുമല്ല അമ്പലത്തിലെ വിവിധ പുറംജോലികളില്‍ അമ്പലത്തിലെ ജീവനക്കാര്‍ക്ക് ഒരു സഹായവുമായിത്തീരുന്നു. പേരോ, വിലാസമോ ഒന്നുമറിയാത്തതിനാല്‍; അമ്പലത്തിലെ പൂമാല വില്പനക്കാരി അമ്പിളി(കൃഷ്ണ) ഇട്ട പേരാണ് ‘കൂനിയമ്മ’ എന്നത്. ചൊല്ലുസ്വാമി(കൊച്ചു പ്രേമന്) എന്നറിയപ്പെടുന്ന മറ്റൊരു അന്തേവാസിയും കൂനിയമ്മയ്ക്ക് ചില്ലറ സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനുണ്ട്. എന്നാല്‍ കൂനിയമ്മ യഥാര്‍ത്ഥത്തില്‍; തൂക്കിലേറ്റപ്പെട്ട തീവ്രവാദി സെയ്ദ് അഹമ്മദി(മോഹന്‍ലാല്‍)ന്റെ അമ്മ നബീസ ബീവിയാണെന്ന് അറിയുന്നതോടു കൂടി കാര്യങ്ങളെല്ലാം തകിടം മറിയുന്നു.
പുതുമയുള്ള ഒരു പ്രമേയം ചലച്ചിത്രമായി ആവിഷ്കരിക്കുവാനായി എന്നതില്‍ സംവിധായകന് അഭിമാനിക്കാം. നായികാ കഥാപാത്രത്തെ, അതും ഒരു വയസായ സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കുവാന് കാണിച്ച ധൈര്യത്തേയും അഭിനന്ദിക്കണം. അവശയും, ഊമയും, മാനസികമായി തളര്ന്നതുമായ കൂനിയമ്മയെ സുകുമാരി വളരെ നന്നായി അവതരിപ്പിച്ചു. മുഖഭാവങ്ങളിലൂടെ മാത്രം ആശയം പ്രേക്ഷകനിലെത്തിക്കുക അത്ര എളുപ്പമല്ലല്ലോ, അതില്‍ സുകുമാരി വിജയിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് കൊച്ചു പ്രേമന്റേത്. കോമാളി വേഷങ്ങളില്‍ മാത്രം കണ്ടിട്ടുള്ള, അദ്ദേഹത്തിന്റെ മികച്ചൊരു കഥാപാത്രമായി വേണം ഇതിലെ ചൊല്ലുസ്വാമിയെ കണക്കാക്കുവാന്‍. സെയ്ദ് അഹമ്മദിനെ മോഹന്‍ലാലും നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നെടുമുടി വേണു, മനോജ് കെ. ജയന്, മാള അരവിന്ദന്, കൈലാസ് നാഥ് തുടങ്ങിയ മറ്റ് അഭിനേതാക്കളും; കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്.
കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും, വേണ്ടും വിധം പ്രേക്ഷകനുമായി ചിത്രത്തിനു സംവേദിക്കുവാന്‍ കഴിയുന്നില്ലെന്നയിടത്ത് സിനിമ പരാജയപ്പെടുന്നു. ആദ്യഭാഗം കൂനിയമ്മയുടെ വിഷമങ്ങളും, ജീവിതവുമൊക്കെയായി വല്ലാതെ ഇഴച്ചില്‍ അനുഭവപ്പെട്ടു. ഇടവേളയ്ക്ക് ശേഷമുള്ള ഭാഗങ്ങളെങ്കിലും വേഗത്തില്‍ പോവുമെന്നു കരുതി, അവിടെയും കഥ വേഗതയാര്ജിച്ചില്ല. മാത്രവുമല്ല, വളരെ നൊമ്പരപ്പെടുത്തേണ്ട ഭാഗങ്ങളായിട്ടും, പല രംഗങ്ങള്‍ക്കും പ്രേക്ഷകരെ സ്പര്ശിക്കുവാന് കഴിഞ്ഞതുമില്ല. ഇതിലും നന്നായി ഈ ഭാഗങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കുമായിരുന്നു. മനോജ് കെ. ജയന് അവതരിപ്പിച്ച അന്വേഷണോദ്യോഗസ്ഥനെ കൊണ്ട് വെറുതെ കഥ പറയുന്നതുപോലെ സെയ്ദിന്റെ ഭൂതകാലം അവതരിപ്പിച്ചതും സിനിമയുടെ രസം കളഞ്ഞു.
അമ്പലത്തിലെ കൃഷ്ണനാട്ടക്കാരനായി, അതും കൃഷ്ണവേഷത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമായി വിനീതിനെ കൊണ്ടുവന്നതെന്തിനെന്നും മനസിലായില്ല. ഒരു കൃഷ്ണനാട്ടം കലാകാരനെ തന്നെ ഇവിടെ കൊണ്ടുവന്നാല്‍ മതിയായിരുന്നു. ഒ.എന്‍.വി. കുറുപ്പെഴുതി, വി. ദക്ഷിണാമൂര്‍ത്തി സംഗീതം നല്കിയ ഗാനങ്ങളില്‍ “അമ്മേ! നീയൊരു ദേവാലയം...” എന്ന ഗാനം വളരെ മികച്ചു നിന്നു. അര്‍ത്ഥസമ്പുഷ്ടമായ വരികളും, വളരെ ലളിതമായ സംഗീതവും. സിനിമയോട് ഗാനം വളരെ ചേര്‍ന്നു പോവുകയും ചെയ്യുന്നു. മറ്റൊരു ഗാനമായ “മഞ്ജുതര ശ്രീലതികാഗൃഹത്തില്‍...” എന്ന ഗാനവും ശ്രദ്ധേയമായി. മറ്റുള്ള ഗാനങ്ങള്‍ ഇവയുടെയത്രയും നിലവാരത്തിലേക്ക് എത്തിയതുമില്ല. പ്രമേയത്തിലെ പുതുമയ്ക്കും, കൂനിയമ്മയുടെ ഭാഗത്തു നിന്നു കഥ പറയുവാന്‍ ശ്രമിച്ചതിനും; സംവിധായകന് അഭിനന്ദനമര്‍ഹിക്കുന്നു. പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന കുറേയധികം കാര്യങ്ങള്‍, മുഷിച്ചില് തോന്നിപ്പിക്കാതെ സെയ്ദിനെ കൊണ്ടു പറയിക്കുന്നതിലും സംവിധായകന് വിജയിച്ചിട്ടുണ്ട്. കഥാകഥന രീതിയും, ചിത്രം കണ്ടിരിക്കുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ്. എന്നാല്‍, സിനിമ കഴിയുമ്പോള്‍, ഒരു സാധാരണ സിനിമയ്ക്കപ്പുറത്തേക്ക് വളരുവാന്‍ ചിത്രത്തിനായില്ല എന്നതില്‍ നിരാശ തോന്നുകയും ചെയ്യും.
സുകുമാരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, അശോക് ആര്. നാഥിന്റെ സംവിധാനത്തിലുള്ള ‘മിഴികള്‍ സാക്ഷി’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
പടം കണ്ടില്ല.ഹരിയുടെ ഈ റിവ്യൂവിനു വേണ്ടി കാത്തിരിക്കുകയായിരുന്നു
ReplyDelete“ഒ.എന്‍.വി. കുറുപ്പെഴുതി, വി. ദക്ഷിണാമൂര്‍ത്തി സംഗീതം നല്കിയ മറ്റുഗാനങ്ങള്‍ പ്രതീക്ഷിച്ചത്ര നിലവാരത്തിലേക്കെത്തിയില്ല. “
അതു ശരിയാണോ ഹരീ,ചാനലില്‍ ഒക്കെ കാണിക്കുന്ന ഒരു പാട്ടുണ്ടല്ലോ.”അമ്മയെന്ന” എന്നു തുടങ്ങുന്ന..അതു നല്ലതല്ലേ,നല്ല വരികളും സംഗീതവും..
ഹരീ .. ഇനിയിപ്പൊ പറഞ്ഞിട്ട് കാര്യമില്ല.. കഴിഞ്ഞ വെള്ളി വന്നു.. ദേ.. ഇന്നു ഘടോല്ഖജന് അതിനെ തട്ടിമാറ്റി പ്രദര്‍ശനം തുടങ്ങിയിരിക്കുന്നു... ഒരു നൂണ് ഷോയെങ്കിലും ഇട്ടിരുന്നെങ്കില്‍.. ആരും കാണാനുണ്ടായികാണില്ല...
ReplyDeleteടിവിയില്‍ വരും വരെ കാത്തിരിക്കുകയെ രക്ഷയുള്ളു..
ഈ ചിത്രവും അതിലെ പാട്ടുകളിലും ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു :(
ReplyDelete@ മൃദുല്‍,
ReplyDelete:) ഇനി കാണണമെന്നു തോന്നുന്നെങ്കില്‍ കണ്ടു നോക്കൂ. ശരിയാണ്, ഗാനങ്ങളെ പറ്റി ഞാനെഴുതിയത് തെറ്റായിരുന്നു. ഞാന്‍ “അമ്മേ! നീയൊരു ദേവാലയം...” പ്രത്യേകം കുറിച്ചുവെച്ചിട്ടുമുണ്ടായിരുന്നു. ഇപ്പോള്‍ മൃദുല്‍ പറഞ്ഞപ്പോളാണ് ആ പാട്ടിന്റെ കാര്യം ഓര്‍മ്മവരുന്നതും, കുറിപ്പെടുത്തു നോക്കുന്നതും. ഞാന്‍ മാറ്റി എഴുതിയിട്ടുണ്ട്. എങ്കിലും എല്ലാ ഗാനങ്ങളും മികച്ചതെന്നൊന്നും പറയുവാന്‍ കഴിയില്ല കേട്ടോ...
അത്ര നല്ല മാനസികാവസ്ഥയിലായിരുന്നില്ല ഇതെഴുതുവാനിരുന്നത്. അതുകൊണ്ടാവാം വിട്ടുപോയത്! :P ക്ഷമിക്കൂട്ടോ... തിരുത്തിനു നന്ദി. :)
@ ഇട്ടിമാളു,
അതെന്തേ? തിരു.പുരമല്ലേ സ്ഥലം. ആണെങ്കില്‍ ചിത്രം മാറിയിട്ടില്ല. ഇവിടെ നോക്കൂ...
@ കിരണ്‍സ്,
പാട്ടുകളുടെ കാര്യത്തില്‍ ഒരു തിരുത്തുണ്ടേ... ആകെ നാലുഗാനത്തില്, രണ്ടെണ്ണവും നന്നായി... അപ്പോള്‍ പിന്നെ നല്ല ഗാനങ്ങളാണ് എന്നു പറയണം, അല്ലേ? :)
--
ഹരീ..
ReplyDeleteസിനിമ കണ്ടില്ലെങ്കിലും ഈ റിവ്യൂ വായിക്കുമ്പോള്‍ സിനിമ കണ്ട ഒരു സുഖം..അത് നല്ലതായാലും ചീത്തയായാലും..!
ഇവിടെ(ബഹ്റൈന്‍) ദശവതാരം സിനിമയില്‍ 12 നൂറ്റാണ്ടിലെ കഥാപാത്രം ഉണ്ടായിരുന്നില്ല. ഹരിയുടെ ചിത്ര വിശേഷം വായിച്ചപ്പോഴാണ് കഥയെപ്പറ്റി ഒരു ധാരണ കിട്ടിയത്. അതിന് ഇതിലൂടെ പ്രത്യേക താങ്കീസ് പറയുന്നു.
സിനിമയെ ഗൌരവപൂറ്വ്വം വിലയിരുത്തുന്ന താങ്കളുടെ ഉദ്യമത്തിനു അഭിനന്ദനങ്ങള്‍..നന്നായിരിക്കുന്നു.ഇനിയും എഴുതുക.
ReplyDeletes.kumar
ഹരി,
ReplyDeleteനമ്മുടെ ആദ്യത്തെ കമന്റാണ്. റിവ്യൂ നന്നായിട്ടുണ്ട് . പക്ഷെ ഒന്നു കൂടി ആഴത്തില്‍ സംഗതി എന്നൊരു സംശയം ? സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചൊന്നും എഴുതി കാണാത്തത് കൊണ്ടു വന്നതാണേ ഈ സംശയം. അതോ സിനിമയില്‍ എഡിറ്റിംഗ്, ക്യാമറ തുടങ്ങിയവയുടെ "ഉജ്ജ്വലമായ" പ്രകടനം കൊണ്ടു വേണ്ടെന്നു വെച്ചതാണോ?
ഏതിനും
ആശംസകള്‍
വിക്രമാദിത്യന്
ഈ പടം എന്തായാലും കാണണം. ഈ കക്ഷി അല്ലെ (സംവിധായകന്) ബാലചന്ദ്രമേനോന് നായകനായ പടം ചെയ്ത് തുടന്ഗ്യത്?? ജാസി ഗിഫ്റ്റിന്റെ ആദ്യ ഗാനമുള്ള ഒരു ചിത്രം. (തൂവെള്ള തൂകുന്നുഷസ്സില്...)
ReplyDelete@ കുഞ്ഞന്‍,
ReplyDeleteനന്ദി. :) പന്ത്രണ്ടാം നൂറ്റാണ്ടിലെ കഥാപാത്രം ഉണ്ടായിരുന്നില്ലേ? അതു കഷ്ടമായല്ലോ!!! പൈസ തിരിച്ചു തരാന്‍ പറയാമായിരുന്നു... ;)
@ പാര്‍പ്പിടം,
നന്ദി. തുടരുവാന്‍ തന്നെയാണ് എന്റെയും ആഗ്രഹം. :)
@ വിക്രം’സ് ഡര്‍ബാര്‍,
സിനിമയുടെ സാങ്കേതിക വശങ്ങള്, സംഗീതം എന്നിവയൊക്കെ; എന്തെങ്കിലും പ്രത്യേകത തോന്നിയാല്‍; വളരെ നന്നായാലോ, മോശമായാലോ (അതെനിക്കു തോന്നിയാല്‍) പറയാറുണ്ട്. ആശംസകള്‍ക്ക് നന്ദി. :)
@ എക്സെന്‍ട്രിക്ക്,
:) ആണോ? കണ്ടു നോക്കൂ...
--