സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്'07‍

Published on: 4/09/2008 10:00:00 PM
Kerala State Film Awards 2007
ഏപ്രില്‍ 8, 2008: തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പു മന്ത്രി എം.എ. ബേബി രണ്ടായിരത്തിയേഴിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആസാമീസ് സംവിധായകനായ ജാനു ബറുവ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. എം.ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങള്‍’ എന്ന സിനിമയാണ് മികച്ച സിനിമ. മികച്ച സംവിധായകനായും അദ്ദേഹത്തെയാണ് ജൂറി കണ്ടെത്തിയത്. ‘പരദേശി’യിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായും, ‘ഒരേ കടലി’ലെ അഭിനയത്തിന്‌ മീര ജാസ്മിന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

വാര്‍ത്ത:
മലയാള മനോരമ
മാതൃഭൂമി
ഇന്ദുലേഖ


സിനിമ
• അടയാളങ്ങള്‍ (സംവിധാനം: എം.ജി. ശശി)

കാണാത്തതുകൊണ്ട് ആവുമെന്ന് സമാധാനിക്കാം.

സംവിധായകന്‍
• എം.ജി. ശശി (ചിത്രം: അടയാളങ്ങള്‍)

ആദ്യചിത്രമാണ്. സംവിധാനം എങ്ങിനെയാണെന്നു പോലും ആര്‍ക്കുമറിയാത്തതുകൊണ്ട് കുഴപ്പമില്ല.

കലാമൂ‍ല്യമുള്ള ജനപ്രിയ ചിത്രം
കഥ പറയുമ്പോള്‍ (സംവിധാനം: എം. മോഹനന്‍)

‘അറബിക്കഥ’, ‘ചോക്ലേറ്റ്’, ‘മാ‍യാവി’, ‘ഹലോ’ ഇവയേക്കാളൊക്കെ ജനപ്രീതി ‘കഥ പറയുമ്പോള്‍’ നേടിയിട്ടുണ്ടോ? പിന്നെ, ‘അറബിക്കഥ’യില്‍ ഒരിക്കലും കലാമൂല്യം കാണുവാന്‍ ഈ ജൂറിക്കു കഴിയില്ലല്ലോ!

രണ്ടാമത്തെ ചിത്രം
ഒരേ കടല്‍ (സംവിധാനം: ശ്യാമപ്രസാദ്)

‘അടയാളങ്ങള്‍’ കാണാത്തതുകൊണ്ട് (ഇനി കാണേണ്ടിവരുമെന്നും തോന്നുന്നില്ല. കഴിഞ്ഞ കൊല്ലത്തെ മികച്ച ചിത്രവും(ദൃഷ്ടാന്തം), മികച്ച സംവിധായകന്റെ ചിത്രവും(രാത്രിമഴ) ഇതുവരെ കണ്ടിട്ടില്ല!) ഇതും സമ്മതിക്കാം.

നടന്‍
• മോഹന്‍ലാല്‍ (ചിത്രം: പരദേശി)

ഉം... മമ്മൂട്ടിക്കിത്തവണയും തലയില്‍ വരയില്ലാതെപോയി!

നടി
• മീര ജാസ്മിന്‍ (ചിത്രം: ഒരേ കടല്‍)

ഇതിനാര്‍ക്കും എതിര്‍പ്പുണ്ടാവാന്‍ വഴിയില്ല. പിന്നെ, എന്തൊക്കെയായാലും കഴിഞ്ഞ കൊല്ലം ‘മധുചന്ദ്രലേഖ’യിലെ അഭിനയത്തിന് ഉര്‍വ്വശി വാങ്ങിയ അവാര്‍ഡ് തന്നല്ലോ ഇത്!

ബാലതാരം
• ജയശ്രീ ശിവദാസ് (ചിത്രം: ഒരിടത്തൊരു പുഴയുണ്ടായിരുന്നു)

ആവോ! എന്നാലും ‘അതിശയന്’‍, ‘ആനന്ദഭൈരവി’ എന്നിവയിലഭിനയിച്ച പയ്യന്‍സിനൂടെ എന്തേലും കൊടുക്കാമായിരുന്നു. :)

കഥാകൃത്ത്
• പി.ടി. കുഞ്ഞിമുഹമ്മദ് (ചിത്രം: പരദേശി)

ഹെന്റമ്മേ! മികച്ച സിനിമയിലും, മികച്ച രണ്ടാമത്തെ സിനിമയിലുമൊന്നും കഥയില്ലേ?

തിരക്കഥാകൃത്ത്
• സത്യന്‍ അന്തിക്കാട് (ചിത്രം: വിനോദയാത്ര)

ഉവ്വുവ്വേ! ചിലപ്പോള്‍ ഒരു കഥയുമില്ലാതെ ശൂന്യതയില്‍ നിന്നും തിരക്കഥ രചിച്ചതിനാവും അവാര്‍ഡ്. ഇനി ‘ഒരേ കടലി’ലിനെങ്ങാനും കൊടുക്കാമെന്നു വെച്ചാല്‍ അതാരെഴുതിയതാണെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടുമില്ല!

ഗാനരചയിതാവ്
• റഫീക് അഹമ്മദ് (ചിത്രം: പ്രണയകാലം)

ഇതു സമ്മതിച്ചു. വരികള്‍ക്കൊക്കെ ഒരു സുഖമുണ്ടായിരുന്നു. ഒന്നുമില്ലേലും പ്രണയമെന്നു കേട്ടപ്പോഴുടനേ പോയി കൃഷ്ണനേം, രാധേം വിളിച്ചോണ്ടു വന്നില്ലല്ലോ!

സംഗീതം
• എം. ജയചന്ദ്രന്‍ (ചിത്രം: നിവേദ്യം)

‘നിവേദ്യ’ത്തിലെ പാട്ടുകള്‍ മാത്രമേ ജൂറി കേട്ടുള്ളോ?

പശ്ചാത്തലസംഗീതം
• ഔസേപ്പച്ചന്‍ (ചിത്രം: ഒരേ കടല്‍)

ഇതു സമ്മതിക്കുന്നു. ‘ഒരേ കടലി’ലും ഗാനങ്ങളുണ്ടായിരുന്നു, അതു ജൂറി കേട്ടില്ലേ? ‘പ്രണയകാല’ത്തിലെ ഗാനങ്ങളും ഔസേപ്പച്ചന്റെ തന്നെയായിരുന്നേ...

ഗായകന്‍
• വിജയ് യേശുദാസ് (ചിത്രം: നിവേദ്യം, ഗാനം: “കോലക്കുഴല്‍ വിളികേട്ടോ...”)

കേട്ടിട്ടുണ്ട്. പക്ഷെ, മറ്റു പലതും ഞങ്ങള്‍ കേട്ടു, ജൂറി കേട്ടില്ല!

ഗായിക
• ശ്വേത (ചിത്രം: നിവേദ്യം, ഗാനം: “കോലക്കുഴല്‍ വിളികേട്ടോ...”)

‘ഒരേ കടലി’ലെ “യമുനവെറുതേ... രാപ്പാടുന്നു...” ഇതിനല്ലേ ശ്വേതയ്ക്കു നല്‍കേണ്ടത്?

നവാഗതസംവിധായകന്‍
• ബാബു തിരുവല്ല (ചിത്രം: തനിയെ)

ആദ്യത്തെ ചിത്രം സംവിധാനം ചെയ്ത സംവിധായകനല്ലേ നവാഗതസംവിധായകന്‍? മികച്ച സംവിധായകനെന്ന അവാര്‍ഡ് നേടിയ എം.ജി. ശശിയും നവാഗതനല്ലേ? അവാര്‍ഡ് വിതരണമാണല്ലോ അല്ലേ? ഒരാള്‍ക്ക് ഒന്നുമാത്രം!

രണ്ടാമത്തെ നടന്‍
• മുരളി (ചിത്രങ്ങള്‍: ??? പ്രണയകാലം, വീരാളിപ്പട്ട്)

ഏതു സിനിമയ്ക്കാണോ എന്തോ! രണ്ടിലേയും അച്ഛന്‍ വേഷങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. സാധാരണ അഭിനയമെന്നതിനപ്പുറം എന്താണാവോ ജൂറി കണ്ടത്!
(മുരളിയെ അവാര്‍ഡിനര്‍ഹമാക്കിയ ചിത്രങ്ങള്‍ ആദ്യം മാധ്യമങ്ങളില്‍ ഉണ്ടായിരുന്നില്ല. അതാണ് ആദ്യത്തെ കമന്റ് അങ്ങിനെയായത്!)

രണ്ടാമത്തെ നടി
• ലക്ഷ്മി ഗോപാലസ്വാമി (ചിത്രം: തനിയെ)

കൊള്ളാം! ഗീതു മോഹന്‍‌ദാസ്, നന്ദിത ദാസ്, പത്മപ്രിയ (നാലു പെണ്ണുങ്ങള്‍), കാവ്യ മാധവന്‍ (നാലു പെണ്ണുങ്ങള്‍, നാദിയ കൊല്ലപ്പെട്ട രാത്രി) ഇവരെയൊക്കെ കവച്ചുവെയ്ക്കുന്ന അഭിനയമായിരുന്നു ‘തനിയെ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടേതെന്നത് പുതിയ അറിവായിരുന്നു.

പ്രത്യേക ജൂറി പുരസ്കാരം
• ജഗതി ശ്രീകുമാര്‍ (ചിത്രങ്ങള്‍: പരദേശി, വീരാളിപ്പട്ട്, അറബിക്കഥ)

‘വീരാളിപ്പട്ടി’ലെ വേഷം അവാര്‍ഡ് നല്‍കുവാനും മാത്രം, അത്ര മെച്ചമാണെന്നൊന്നും തോന്നിയില്ല. പിന്നെ ‘പരദേശി’യിലെ അഭിനയം നന്നായിരുന്നു. ‘അറബിക്കഥ’യിലേത് കുഴപ്പമില്ല.

പ്രത്യേക ജൂറി പരാമര്‍ശം
• ടി.ജി. രവി (ചിത്രങ്ങള്‍: അടയാളങ്ങള്‍, ഒറ്റക്കയ്യന്‍)

ഇങ്ങിനെയെങ്കിലും അദ്ദേഹത്തെ ഓര്‍ത്തതു നന്നായി. ‘പരദേശി’യിലെ അദ്ദേഹത്തിന്റെ കഥാപാത്രം കണ്ടില്ലേ? അതോ, ‘പരദേശിയി’ലെ മോഹന്‍ലാല്‍ വരുന്ന സീനുകള്‍ മാത്രമേ ജൂറി കണ്ടുള്ളോ, അഥവാ കാണിച്ചുള്ളോ?

നൃത്തസംവിധാനം
• ബൃന്ദ (ചിത്രം: വിനോദയാത്ര)

‘വിനോദയാത്ര’യിലാരാ അതിനു നൃത്തം ചവുട്ടിയേ? മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന നിലയില്‍ നോക്കിയാല്‍; ‘ചോക്ലേറ്റി’ലും, ‘പ്രണയകാലത്തി’ലും മറ്റുമാണെന്നു തോന്നുന്നു സംവിധാനം ചെയ്യുവാനും മാത്രം നൃത്തമുള്ളത്.

ഡോക്യുമെന്ററി ചിത്രം
• ബിഫോര്‍ ദ ബ്രഷ്‌ ഡ്രോപ്‌സ്‌ (സംവിധാനം: വിനോദ് മങ്കര)

എവിടെ കാണാന്‍ പറ്റും? ഇത് ഇംഗ്ലീഷിലുള്ളതാണോ? ഇംഗ്ലീഷിലുള്ളതിലാണെങ്കില്‍, മലയാ‍ളിയാണോ സിനിമ പിടിക്കുന്നതെന്നാണോ നോക്കുന്നേ? മലയാളമാണെങ്കില്‍, ഈ ചിത്രത്തിനു മലയാളത്തില്‍ പേരൊന്നും തപ്പിയിട്ടു കിട്ടിയില്ലേ? ‘രാജരവിവര്‍മ്മ’ എന്നുതന്നെയങ്ങ് പേരിട്ടാല്‍ മതിയായിരുന്നല്ലോ!

കുട്ടികളുടെ ചിത്രം
• കളിയൊരുക്കം (ചിത്രം: സുനില്‍)

ഈ ചിത്രങ്ങളൊക്കെ അവാര്‍ഡിനു വേണ്ടി മാത്രം എടുക്കുന്നതാണോ? ‘അതിശയനെ’യൊക്കെയാണ് കുട്ടികളുടെ ചിത്രം എന്നും പറഞ്ഞ് ഞങ്ങള്‍ കാണാറുള്ളതേ, അതുകൊണ്ടു ചോദിച്ചതാണ്.

ഛായാഗ്രാഹകന്‍
• എം.ജെ. രാധാകൃഷ്‌ണന്‍ (ചിത്രം: അടയാളങ്ങള്‍)


ചമയം
• പട്ടണം റഷീദ്‌ (ചിത്രം: പരദേശി)

എല്ലാവരേയും അപ്പൂപ്പന്മാരാക്കിയതിനാലാവും!

വസ്‌ത്രാലങ്കാരം
• എസ്‌.ബി. സതീഷ്‌ (ചിത്രം: നാലു പെണ്ണുങ്ങള്‍)


കലാസംവിധാനം
• രാജശേഖരന്‍ (ചിത്രം: നാലു പെണ്ണുങ്ങള്‍)


ചിത്രസംയോജനം
• വിനോദ് സുകുമാരന്‍ (ചിത്രം: ഒരേ കടല്‍)

ആ ‘ബിഗ് ബി’ ചിത്രസംയോജനം ചെയ്ത വിനോദ് ഹര്‍ഷനേയും കൂടി ഒന്നു പരിഗണിക്കാമായിരുന്നു.

ശബ്ദലേഖനം
ടി. കൃഷ്‌ണനുണ്ണി (ചിത്രം: ഒറ്റക്കയ്യന്‍)


ഡബ്ബിങ്ങ്‌
• സീനത്ത്‌ (ചിത്രം: പരദേശി)

ശ്വേത മേനോനു ശബ്ദം നല്‍കിയതിനാണെന്നു തോന്നുന്നു.

മികച്ച പ്രൊസസിങ് ലാബ്
• പ്രസാദ് ഫിലിം ലബോറട്ടറി


സിനിമാഗ്രന്ഥം
• ശലഭച്ചിറകുകള്‍ (രചന: എന്‍.പി. സജീഷ്)


ചലച്ചിത്രലേഖനം
• കെ.പി. ജയകുമാര്‍


ആരൊക്കെയായിരുന്നു ജൂറിയില്‍?
അധ്യക്ഷന്‍
• ജാനു ബറുവ (സംവിധായകന്‍)

അംഗങ്ങള്‍
• പാര്‍വതി മേനോന്‍ (സംവിധായിക)
• സുമ ജോസണ്‍ (സംവിധായിക)
• യു.എ. ഖാദര്‍ (കഥാകാരന്‍)
• ദിനേശ് ബാബു (ഛായാഗ്രാഹകന്‍, സംവിധായകന്‍)
• ജി. രാജശേഖരന്‍ ഐ.എ.എസ്.
• മുഖത്തല ശിവജി (സംഗീതജ്ഞന്‍)
• കെ. ശ്രീകുമാര്‍


അംഗങ്ങളെല്ലാവരും തന്നെ അവരവരുടെ മേഖലകളില്‍ നന്നായി അറിയപ്പെടുന്നവരാകയാല്‍, കൂടുതലൊന്നും എഴുതുന്നില്ല! മികച്ച രണ്ടാമത്തെ നടന്‍, നടി എന്നീ പുരസ്കാരങ്ങള്‍ ഒഴിവാക്കി പകരം മികച്ച സഹനടന്‍, സഹനടി എന്നാക്കണമെന്ന ജൂറിയുടെ നിര്‍ദ്ദേശം ഗവണ്മെന്റ് അംഗീകരിച്ചുവത്രേ. ഇതുരണ്ടും സത്യത്തില്‍ ഒന്നാണോ? മികച്ച രണ്ടാമത്തെ ചിത്രം എന്നതിനു പകരം, മികച്ച ലഘുചിത്രം എന്നു പറയുന്നതുപോലെയുള്ള വ്യത്യാസം ഇതിനില്ലേ?


Description: Kerala State Film Awards 2007 announced. 'Adayalangal' directed by M.G. Sasi elected as the best film. The director got the award for the best director as well. Mohanlal(Paradesi) and Meera Jasmine(Ore Kadal) won the best actor and best actress award respectively. Sathyan Anthikkad(Vinodayathra) is the best screenplay writer and P.T. Kunjimuhammad(Paradesi) is the best story writer.
--

24 comments :

 1. രണ്ടായിരത്തിയേഴിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു... അവാര്‍ഡ് വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  നിങ്ങളെങ്ങിനെയൊക്കെ ‘ചിത്രവിശേഷ’ത്തിലെത്താറുണ്ട്? പോളില്‍ പങ്കെടുക്കുവാന്‍ മറക്കണ്ട.
  --

  ReplyDelete
 2. ഹ,ഹ,ഹ,ഹ.....
  ഇന്നലെ ഉച്ചമുതല്‍ നോക്കാന്‍ തുടങ്ങിയതാ. ഇപ്പം കണ്ടുകിട്ടി. ഹരിയുടെ ഏതാണ്ട്‌ എല്ലാ അഭിപ്രായങ്ങളോടും ഈയുള്ളവനും യോജിക്കുന്നു.
  നാലുപെണ്ണുങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയതിനെപ്പറ്റി ഒന്നും ഏഴുതിക്കണ്ടില്ല. പിന്നെ ഏ.കെ.ജി എന്നൊരു സിനിമ കഴിഞ്ഞവര്‍ഷം ഇറങ്ങിയതായികണ്ടു. അവാര്‍ഡിനില്ലായിരുന്നോ ആവോ? ഉണ്ടായിരുന്നെങ്കില്‍ മികച്ച ഡബ്ബിംഗ്‌ ആര്‍ട്ടിസ്‌റ്റായി ശ്രീകുമാറിനു ശബ്ദം നല്‍്‌കിയ നാടകനടന്‍ കണ്ണൂര്‍ വാസൂട്ടി തിരഞ്ഞെടുക്കപ്പെട്ടേനെ.
  പിന്നെ ഇത്തവണത്തെ ജൂറിക്കുമുന്നില്‍ മികച്ച നടനെ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നില്ല. സ്‌കൂള്‍ കലോല്‍സവത്തില്‍ നിന്ന്‌ ഫ്രാന്‍സിഡ്രസ്‌ ഏടുത്തുമാറ്റിയതില്‍ പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്ന്‌ അത്‌ സിനിമാ അവാര്‍ഡിലേക്കു ചേര്‍ത്തതായി പറയുന്നുണ്ട്‌. പരദേശിയിലെ മോഹന്‍ലാലിനു പകരം ആ മല്‍സരത്തിന്‌ മറ്റാരുമുണ്ടായിരുന്നില്ല!
  ഒരേകടലിലെ പാട്ടുകേട്ടപ്പോള്‍ അത്‌ മുഴുവന്‍ പശ്ചാത്തല സംഗീതമായി ജൂറി ധരിച്ചുവശായെന്നും കേള്‍ക്കുന്നു...

  ReplyDelete
 3. ഹരി, കളിയൊരുക്കം കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി ജനങ്ങളുടെ സഹകരണത്തോടെ നിര്‍മ്മിച്ചതാണ്. കണ്ണപുരം പഞ്ചായത്ത് നിര്‍മ്മിച്ചതു കൊണ്ടു തന്നെ ഇതു മുഖ്യധാരാ സിനിമ പോലെ തിയറ്ററുകളില്‍ വരുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ, ഇതിന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ നടന്നിരുന്നു. ഇതില്‍ അഭിനയിച്ച മുഴുവന്‍ കുട്ടികളും ഈ പഞ്ചായത്തില്‍ നിന്നുള്ളവര്‍ തന്നെ. കുട്ടികള്‍ക്ക് കളിക്കാനായി ഗ്രൌണ്ട് ഇല്ലാത്തതിനാല്‍ അവര്‍ മുന്‍‌കൈയ്യെടുത്ത് ഗ്രൌണ്ട് നിര്‍മ്മിക്കുന്നതു, ആ ഗ്രൌണ്ട് മുതിര്‍ന്നവര്‍ കയ്യേറുന്നതുമാണ് ഈ സിനിമയിലെ ഇതിവൃത്തം.

  ReplyDelete
 4. ഹരീ, നന്നായിരിക്കുന്നു. ഞാനും സിനിമാക്കാഴ്ചയില്‍ അവാര്‍ഡുകളെ പറ്റി എഴുതണോ എന്ന് ചിന്തിച്ചു. പിന്നെ ആ സമയം കൊണ്ട് ഇത്തിരി നേരം കിടന്നുറങ്ങാമെന്ന് കരുതി :-).
  അടയാളങ്ങള്‍ ടി.വിയിലെ വന്ന ഭാഗങ്ങള്‍ പണ്ട് കണ്ടപ്പോഴേ കാണണം എന്ന് തോന്നിയ ചിത്രമായിരുന്നു. എത്ര മികച്ചതാണെന്ന് കണ്ടാലേ അറിയൂ. ‘കലാമൂ‍ല്യമുള്ള‘ ജനപ്രിയ ചിത്രം എന്ന നിലയില്‍ ‘മായവി’, ‘ഹലോ’ എന്നിവയെ ഒട്ടും പരിഗണിക്കാനാവില്ലല്ലോ. അറബിക്കഥ ആയിരുന്നു എന്‍‌റ്റെയും ചോയ്‌സ്. മികച്ച നടനുള്ള അവാര്‍ഡ് ഒരു കോമഡിയായാണ് തോന്നിയത്. മോഹന്‍ലാലിന്‍‌റ്റെ ‘മികച്ച’ വേഷങ്ങളില്‍ ഏറ്റവും മോശമായാണ് പരദേശിയിലെ വേഷം എനിക്ക് തോന്നിയത്. അത് ഞാന്‍
  ഇവിടെ .രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിശയനിലെ ബാലതാരം ‘അഭിനയിച്ചത് കൊണ്ടാവും അവാര്‍ഡ് നല്‍കാഞ്ഞത്. ടിവിയില്‍ കണ്ട ചില രംഗങ്ങളില്‍ ‘ഒരിടത്തൊരു പുഴയുണ്ടായിരുന്നു‘വിലെ പെങ്കൊച്ച് തരക്കേടില്ല എന്ന് തോന്നി. നടനും കഥാക്കൃത്തിനും ഉള്ള അവാര്‍ഡുകള്‍ CONSOLATION എന്ന രീതിയിലേ കാണാന്‍ കഴിയൂ. എന്തൊക്കെ ആയാലും ഏറ്റവും രസകരമായ് തോന്നിയത് തിരക്കഥാക്കൃത്തിനുള്ള അവാര്‍ഡ് തന്നെ!

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 5. /ഉം... മമ്മൂട്ടിക്കിത്തവണയും തലയില്‍ വരയില്ലാതെപോയി!/

  മമ്മൂട്ടി ഫസ്റ്റ് റൌണ്ടിലേ ഔട്ട് ആയി പോയിരുന്നു. മാത്രം അല്ല തലയില്‍ വര ഉണ്ടായിട്ടെന്തു കാര്യം ഏതു പടത്തിനാണു പുള്ളിക്കു അവാര്‍ഡ് കൊടുക്കേണ്ടിയിരുന്നത്?? ഒരേ കടലിലെ വളിച്ച അഭിനയത്തിനോ??? പഷ്ട്ട്.

  അവാര്‍ഡിന്റ്റ്റെ വിശദ വിവരങ്ങള്‍ മനോരമയില്‍ ഉണ്ട്, മുരളിക്കൊക്കെ ഏതു പടത്തിനാണു, ടി ജി രവീയുടെ ഏതൊക്കെ പടങ്ങള്‍ കണ്‍സിഡര്‍ ചെയ്തു എന്നൊക്കെ അതില്‍ വിശദമായിട്ടുണ്ട്.

  പിന്നെ മുകളിലുള്ള ചില യോഗ്യന്മാരുടെ കമന്റു വായിച്ചാ തോന്നും കഴിഞ്ഞ കൊല്ലം മല മറിച്ച നടന്മാര്‍ വേറെ ഉണ്ടായിരുന്നെന്നു.

  ReplyDelete
 6. ജയകുമാറിന്റെ സ്നിമാ ലേഖനം ആരെങ്കിലും വായിച്ചോ?
  അതു കിട്ടാന്‍ വകുപ്പുണ്ടോ?

  ReplyDelete
 7. my malayalam keyman is not working.
  "എന്തൊക്കെ ആയാലും ഏറ്റവും രസകരമായ് തോന്നിയത് തിരക്കഥാക്കൃത്തിനുള്ള അവാര്‍ഡ് തന്നെ!"

  ReplyDelete
 8. kala samvidhaanatthekkurichh
  comment onnnum kandilla.
  maRannu poyO. enthayaalum
  baakki comments palathum kurikku kollunnathaanu

  ReplyDelete
 9. @ വക്രബുദ്ധി,
  നന്ദി മാഷേ... :)
  അവാര്‍ഡിനു പരിഗണിച്ച മുഴുവന്‍ ചിത്രങ്ങളുടെയും പേരുവിവരം കൂടി എവിടെയെങ്കിലും പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. ഒരുപക്ഷെ പത്രക്കുറിപ്പില്‍ ഉണ്ടായിരുന്നിരിക്കാം. ബാക്കിയുള്ള കമന്റിന് ഒരു വലിയ ചിരി! :D

  @ കണ്ണൂരാന്‍,
  ശരിയാണ്. ഇപ്പോള്‍ പറഞ്ഞപ്പോള്‍ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കാണുവാന്‍ എവിടെയും കിട്ടാത്തതിനാല്‍ അങ്ങിനെ പറഞ്ഞതാണ്. എനിക്കു തോന്നുന്നു അവര്‍ക്ക് സാമ്പത്തികലാഭം ഉണ്ടാക്കുക എന്നൊരു ലക്ഷ്യമില്ലെങ്കില്‍, ഓണ്‍ലൈനായി എവിടെയെങ്കിലും പ്രദര്‍ശിപ്പിക്കുന്നത് നന്നായിരിക്കുമെന്ന്. ഒന്നുമില്ലെങ്കിലും, കുറേപ്പേര്‍ കാണുകയെങ്കിലും ചെയ്യുമല്ലോ. കമന്റിന് നന്ദി. :)

  @ ദൃശ്യന്‍,
  എഴുതൂ. കുറച്ചുകൂടി ശാസ്ത്രീയമായി വിശകലനം ചെയ്തെഴുതുവാന്‍ മാഷ്ക്ക് കഴിയുമല്ലോ. :) ഉറക്കവും നല്ലതാണ്, ശരീരത്തിന്. ;)
  ‘മായാവി’, ‘ഹലോ’ ജനപ്രിയതയുടെ കാര്യത്തില്‍ ‘കഥ പറയുമ്പോഴ’ത്തേക്കാള്‍ മുന്‍പിലാണെന്നേ ഉദ്ദേശിച്ചുള്ളൂ. ‘അറബിക്കഥ’ കലാമൂല്യത്തിന്റെ കാര്യത്തിലെന്നതു പോലെ. :)

  @ വിന്‍സ്,
  :) വിന്‍സിനോട് പറഞ്ഞിട്ടു കാര്യമില്ലല്ലോ.. ;) മനോരമ, മാതൃഭൂമി ലിങ്കുകള്‍ തുടക്കത്തില്‍ കൊടുത്തത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഞാനിത് തയ്യാറാക്കുന്ന സമയത്ത് അവിടെ മുരളിയെ അവാര്‍ഡിനര്‍ഹമാക്കിയ ചിത്രങ്ങളെക്കുറിച്ച് നല്‍കിയിരുന്നില്ല.

  @ റോബി,
  :) കിട്ടിയാല്‍ എനിക്കും കൂടി ഒന്നു വായിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, എവിടെ പ്രസിദ്ധപ്പെടുത്തിയതെന്നു പോലും എവിടെയും പറഞ്ഞു കണ്ടില്ല. :(

  @ ശാലിനി,
  ഇംഗ്ലീഷില്‍ പറയാമല്ലോ! :)

  @ ജിതേന്ദ്രകുമാര്‍,
  അതുവായിച്ചിട്ട് (അതുപോലെ മറ്റു പലതും) ഒന്നും കമന്റായി തോന്നിയില്ല. അതുകൊണ്ട് പറഞ്ഞില്ലെന്നേയുള്ളൂ. :) (തോന്നാനുള്ള അറിവില്ലെന്നും പറയാം... ;)
  --

  ReplyDelete
 10. ഹരീ..
  ഏറ്റവും ഒടുവില്‍ ജൂറികള്‍ക്ക് കൊടുത്തകമന്റാണ് എനിക്ക് ഏറ്റവും ഇഷ്ടായത്!

  അതില്‍ മലയാളസിനിമക്ക് ‘കനപ്പെട്ട’സംഭാവനകള്‍(വോ..തന്നെ തന്നെ!വല്ല പാര്‍ട്ടിഫണ്ടിനുമായിരിക്കും!)നല്‍കിയ കമ്മറ്റിയംഗങ്ങളുടെ നിരകണ്ട് കോരിത്തരിച്ചുപോയി.
  എന്റെ ശ്രീപത്മനാഭാ, ഇതൊരുമാതിരി നാട്ടില്‍ ‘മൃഗസംയോജന’വുമായി നടന്നവനെപ്പിടിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാക്കുമ്പോലായിപ്പോയി.ചിലപ്പോള്‍ വിവാദങ്ങളില്‍ പെടണ്ടാന്നുവച്ച് വിവരമുള്ളവര്‍ ഒഴിഞ്ഞുനിന്നതുമാകാം.
  ജൂറികള്‍ മുന്വിധികളോടെ ചിത്രങ്ങളെസമീപിക്കുന്നിടത്തോളം ഇതൊക്കെത്തന്നെനടക്കും!!

  ReplyDelete
 11. വിനോദയാത്ര എന്ന സിനിമയുടെ തിരക്കഥ ഒരു കൊറിയന്‍ സിനിമയുടെ തിരക്കഥ അങ്ങനെ തന്നെ സത്യന്‍ അന്തിക്കാട്‌ പൊക്കിയതാണ്‌. ഏതാണ്ട്‌ സീന്‍ ബൈ സീന്‍. സി.ഡി. എന്റെ കൈയ്യിലുണ്ട്‌. അതിനും അവാര്‍ഡ്‌ കിട്ടി.

  ReplyDelete
 12. പത്താംക്ലാസുകാരന്‍
  എം എക്കാരന്റെ പരീക്ഷാപേപ്പര്‍നോക്കുന്ന പോലെയാണ്‌ മലയാളത്തില്‍ അവാര്‍ഡ്‌ ജേതാക്കളെ തിരിഞ്ഞെടുക്കുന്നതെന്ന്‌ ശ്രീനിവാസന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നു...

  ഒരേ കടലിലെ മമ്മുട്ടിയുടെ അഭിനയത്തിന്‌ മുമ്പില്‍ മോഹന്‍ലാലിന്റെ പ്രഛന്നവേഷം ജയിച്ചുകയറിയത്‌ മാത്രം മതി അതിന്‌ തെളിവായി...

  ഹരീ
  നന്നായി എഴുതിയിരിക്കുന്നു...
  ആശംസകള്‍..

  ReplyDelete
 13. വിനോദ് മങ്കരയുടെ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ കണ്ടിരുന്നു.നല്ലതാണ്.

  ReplyDelete
 14. മൂന്നാമതും ഞാന്‍:
  വടൂ,ഏതാ ആ കൊറിയന്‍ പടം?ഒന്നു കാണാലോ.

  ReplyDelete
 15. @ ഹരിയണ്ണന്‍,
  :) ഹ ഹ ഹ. ജൂറികളേതു ചിത്രത്തെ സമീ‍പിച്ചൂന്നാ പറയണേ? ആ അധ്യക്ഷനിനി ഈ പണിക്കു വരുമെന്നു തോന്നുന്നില്ല! ;)

  @ വഡവോസ്കി,
  My Sassy Girl-നെയല്ലേ ഉദ്ദേശിച്ചത്. അത് വിനോദയാത്രയുടെ വിശേഷം എഴുതിയപ്പോളും കമന്റായി കണ്ടിരുന്നു. സത്യന്‍ അന്തിക്കാട് പറഞ്ഞത്, മലയാളത്തില്‍ തിരക്കഥയെഴുതാന്‍ ആളില്ലാണ്ടായപ്പോള്‍ ഞാനാ വിടവങ്ങു നികത്തിയേക്കാമെന്നു കരുതി എഴുതി തുടങ്ങിയതാന്നാ!

  @ ദ്രൌപദി,
  :) അതുഗ്രന്‍ കമന്റ്. നന്ദി.

  @ ടി.കെ. സുജിത്ത്,
  ഇതെവിടെയാണു മാഷേ... കാണാനേയില്ലല്ലോ! :)
  ലിങ്ക് ഹൈപ്പര്‍ലിങ്കായി നല്‍കുന്നേ, അല്ലെങ്കില്‍ ലേ-ഔട്ടിന് പുറത്തുപോവും. ഉം... ഫിലിം ഫെസ്റ്റിവലില്‍ കഴിവതും അന്യഭാഷാ ചിത്രങ്ങള്‍ കാണുവാന്‍ ശ്രമിക്കുന്നതുകൊണ്ട് അതു കാണുവാനൊത്തില്ല.

  Blogger tk sujith said...
  ജയകുമാറിന്റെ ലേഖനം ഇതാ. ഇവിടെ നോക്കുക.
  April 9, 2008 8:11:00 AM PDT
  --

  ReplyDelete
 16. എതായാലും അവാര്‍ഡു ലാലേട്ടനു കിട്ടിയല്ലോ
  സന്തോഷമായി
  http.mohanlalfilm.blogspot.com

  ReplyDelete
 17. ജയകുമാറിന്റെ ലേഖനം കഴിഞ്ഞ വര്‍ഷം മാതൃഭൂമിയിലായിരുന്നു വന്നത്. അന്നത് വായിച്ചിരുന്നു.

  തുടര്‍ച്ചയായി 4 വര്‍ഷം മാതൃഭൂമിയിലെ ലേഖനങ്ങള്‍ക്കാണ് അവാര്‍ഡ്.

  ReplyDelete
 18. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ സാങ്കേതിക മേന്മയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന അതിശയന്‍ ഈ അവാര്‍ഡ് കച്ചവടങ്ങളില്‍നിന്നും ഒഴിവാക്കപ്പെട്ടതിന്റെ രാഷ്ട്രീയവും വളരെ വ്യക്തമാണ്.

  ReplyDelete
 19. The politics definitely influenced awards. I didn't see any kalamoolyam in Katha Parayumpol. Best script award was the best jock. Mohanlal was lucky to get this award.

  ReplyDelete
 20. അവാര്‍ഡുകള്‍ ഒക്കെ മുറക്കു കൊടുട്ത്തൊട്ടെ ഏറ്തെങ്കിലും കാണാന്‍ പറ്റിയ പടം വന്നാല്‍ മതി.....പിന്നെ മമ്മൂട്ടീടെ കാര്യം ....ഒരേ വീഞു പലേ കുപ്പിയില്‍ ഇറക്കാനെങ്കിലും പാവല്ലെ കൊടുതൂടെ....മോഹന്‍ലാലിനു എന്തയാലും ഇതൊന്നും വേണ്ടാ ജീവിക്കാ‍ന്‍........

  ReplyDelete
 21. @ അനൂപ് എസ്. നായര്‍,
  :) സന്തോഷം.

  @ റോബി,
  :) അതു കൊള്ളാ‍മല്ലോ! പക്ഷെ, അതുപോലെയുള്ള ലേഖനങ്ങള്‍ മാതൃഭൂമി, മലയാളം എന്നിവയിലല്ലേ വരാറുള്ളൂ? അതുകൊണ്ട് 4 വര്‍ഷം അടുപ്പിച്ചു കിട്ടിയതില്‍ അത്ഭുതപ്പെടാനില്ല!

  @ അനിയന്‍,
  ശരിയാണ്. മികച്ച കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന് / സ്പെഷ്യല്‍ ഇഫക്ടിന് അവാര്‍ഡ് കൊടുക്കുന്നുണ്ടെങ്കില്‍ ‘അതിശയനു’ കൊടുക്കേണ്ടിവരും. അതിശയന്‍, ഭരതന്‍ ഇഫക്ട് ഇതുരണ്ടുമാണേ പരിഗണനയില്‍. :) പിന്നെ, അങ്ങിനെയൊരു അവാര്‍ഡ് നല്‍കുവാനുള്ള വളര്‍ച്ച മലയാള സിനിമ നേടിയിട്ടില്ല!

  @ മൊയ്തീന്‍,
  :) നന്ദി.

  @ ടുട്ട്വേട്ടന്‍,
  അതു സത്യം. കാണാന്‍ കൊള്ളാവുന്ന പടങ്ങളിറങ്ങണമെന്ന ആഗ്രഹം മാത്രമേ പ്രേക്ഷകര്‍ക്കുണ്ടാകുവാന്‍ സാധ്യതയുള്ളൂ. പക്ഷെ, അങ്ങിനെയുള്ള ചിത്രങ്ങളിറക്കുന്നവര്‍ക്കൊരു പ്രചോദനമാകുവാന്‍ അവാര്‍ഡുകള്‍ക്കു കഴിയുമെങ്കില്‍, അതും നല്ലത്. :)
  --

  ReplyDelete
 22. hari: "അംഗങ്ങളെല്ലാവരും തന്നെ അവരവരുടെ മേഖലകളില്‍ നന്നായി അറിയപ്പെടുന്നവരാകയാല്‍, കൂടുതലൊന്നും എഴുതുന്നില്ല!"

  hahaha ahhaha hahahaha ..ithu vaayichu chirichu chirichu.. soil pully....great views...hari

  ReplyDelete
 23. Another Great Article....I agree with you Hari....Since none of us have watched Adayalangal ,we can't say much against that movie....Mohanlal didn't deserve any award for Paradesi.....The award for best story and screen play were another big disappointment....Paradesi was having many flaws and Vinodayathra was one of the worst movies directed by Sathyan Anthikkad....There were not a good dance in that movie ,probably Hallo or Chocolate deserved better the award for best Choreography...... Yesudas had much better songs than his son, Vineeth Srenivasan had many beautiful songs than Vijay Yesudas...Ore Kadal had the best music in 2007 but the award committee favored Nivedhyam . Overall the award committee did a lousy job even though they are better than last year's committee. It is very sad to see the Political influence is spoiling Kerala state awards like National awards for the last few years.

  ReplyDelete
 24. ഇത്തവണത്തെ ചലച്ചിത്ര അവാറ്‍ഡ്‌ വെറുമൊരു പ്രഹസ്സനമായിപ്പോയി... ജനങ്ങള്‍ക്ക്‌ ഈ അവാറ്‍ഡുകളില്‍ ഒരു വിശ്വാസവുമില്ലാതായിമാറുമല്ലോ ഹരീ... ഞാന്‍ വിചാരിച്ചു കഴിഞ്ഞ വറ്‍ഷത്തെ അവാറ്‍ഡാണ്‌ ഏറ്റവും തമാശ നിറഞ്ഞ അവാറ്‍ഡെന്ന്‌ പക്ഷെ ജാനു ബറുവ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചല്ലോ?

  NB: ആനന്ദഭൈരവിയിലെ അഭിനയത്തിന്‌, പയ്യന്‌ കഴിഞ്ഞ വറ്‍ഷം അവാറ്‍ഡ്‌ കിട്ടിയില്ലാരുന്നോ? ഒരു സംശയം.....

  ReplyDelete